Skip to content

💗 ദേവതീർത്ഥ 💗 23

devatheertha novel

💗 ദേവതീർത്ഥ 💗

Part – 23

✍️💞… Ettante kanthari…💞( Avaniya)

പിന്നീട് ഉള്ള ദിവസങ്ങൾ അവരുടെ പ്രണയത്തിന്റെത് തന്നെ ആയിരുന്നു എങ്കിലും അവർ തങ്ങളുടെ ലക്ഷ്യം മറന്നില്ല….. അവരുടെ പ്രണയം അവർക്ക് പോലും അൽഭുതം ആയിരുന്നു….. കാരണം ശരീരത്തെകാൾ മനസ്സിന്റെ താളം അറിയുക ആയിരുന്നു അവർ തങ്ങളുടെ പ്രണയ നിമിഷങ്ങളിൽ….

അമ്മു ആയിരുന്നു അവരുടെ സ്നേഹത്തിൽ ഏറ്റവും അധികം സന്തോധിച്ചത്‌……

അങ്ങനെ അവർ ആ നാട്ടിൽ വന്നിട്ട് ഏകദേശം 1 മാസം ആകാറായി…. കേസ് അന്വേഷണം നടക്കുന്നുണ്ട് എങ്കിലും അതിന്റെ files ഒക്കെ കണ്ട് പിടിക്കുന്നത് നല്ല പണി തന്നെ ആയിരുന്നു….. ദിവസങ്ങൾ വേണ്ടി വന്നു…..

മാസാവസാനം ആകാർ ആയത് കൊണ്ട് അവർ വീട്ടിൽ പോകാൻ തീരുമാനിച്ചു…..

രാവിലെ ശിവൻ അത് പറഞ്ഞപ്പോൾ അമ്മുവിനും ഭയങ്കര സന്തോഷം ആയിരുന്നു…..

അപ്പോഴാണ് ദേവക്ക്‌ പോലീസിന്റെ കോൾ വന്നത്….. വൈകിട്ട് മീറ്റ് ചെയ്യാമെന്ന് പറഞ്ഞു….

അത് കൊണ്ട് അവർ രാത്രിയാണ് നാട്ടിലേക്ക് ഉള്ള ടിക്കറ്റ് ബുക്ക് ചെയ്തത്….

ബാഗ് പാക്കിംഗ് ഒക്കെ കഴിഞ്ഞു അവർ വൈകിട്ട് തന്നെ ഫ്ളാറ്റിൽ നിന്ന് ഇറങ്ങി…..

നേരെ പോയത് ആ ഓഫീസറെ കാണാൻ ആയിരുന്നു…..

” സർ.. എന്താ കാണണം എന്ന് പറഞ്ഞത്…. “

” അത് ഒരു ഹാപ്പി news ആണ്…. വിഷ്ണുമായക്ക് അന്ന് വന്ന last call നമ്പർ കിട്ടിയിട്ട് ഉണ്ട്…. കൂടാതെ…. അത് നാട്ടിൽ നിന്നുമുള്ള കോൾ ആയിരുന്നു…. “

” ഏതാ ആ നമ്പർ….. “

” It is 9856****** “

” ആ നമ്പർ ആരുടെയാണോ എന്നോ മറ്റോ….. “

” സോറി ഈ നമ്പർ ഇപ്പോ നിലവിൽ ഇല്ല….. Even that sim card is not available “

” ദേവാ…. “

” എന്താ ഏട്ടാ “

” ഇൗ number I know it…. I heard it somewhere….. “

” അറിയാമെങ്കിൽ കാര്യങ്ങള് എളുപ്പം ആവും…. അല്ലാതെ ഞങ്ങൾക്ക് അങ്ങനെ ഒന്നും ചെയ്യാൻ ആവില്ല….. അത് ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്യുന്നത് എന്നൊക്കെ അറിയണം എങ്കിൽ അതൊരു ഒഫീഷ്യൽ കേസ് ആവണം…. ഇത് രഹസ്യ അന്വേഷണം അല്ലേ…. So it is bit difficult”

” It’s ok sir try your maximum that’s all…… “

” Anyway thankyou സർ…”

” സർ one more thing….. ഇൗ നമ്പറിന്റെ ലാസ്റ്റ് time tracing possible അല്ലേ….. “

” റിസ്ക് ആണ് but ട്രൈ ചെയ്യാം….. “

” Its enough “

” One minute I may call my friend…. “

ഉടനെ അദ്ദേഹം ഫോൺ എടുത്ത് ആരെയൊക്കെയോ വിളിച്ചു…. കുറച്ച് നേരം സംസാരിച്ചു തിരിച്ച് വന്നു…..

” വെയിറ്റ് for 1 hour…. അവൻ വേഗം എടുത്ത് തരാമെന്ന് പറഞ്ഞു….. “

” Its ok…. We will wait….. “

ഇൗ ഒരു മണിക്കൂർ കൊണ്ട് അവരുടെ മനസ്സിൽ പലതും കടന്നു പോയി… സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ ആയിരുന്നു….. അത് അങ്ങനെ ആണല്ലോ….

ഏകദേശം ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ details whatsappഇല്‍‌ വന്നു….

അത് നോക്കി ആ ഓഫീസർ പറഞ്ഞു നോക്കി…..

” നിങ്ങളുടെ hostel ഇന്ദിരനഗറിൽ ആയിരുന്നു അല്ലേ….. “

” Yes “

” First and second message same location ആണ് കാണിക്കുന്നത്….. അതും ഒരു 10 മിനിറ്റ് difference….. “

” സർ…. There is a problem…. “

” എന്താ ദേവാ….. “

ക്

” ഞങ്ങളുടെ ഹോസ്റ്റൽ ഇന്ദിര നഗർ അധികം അകത്തേയ്ക്ക് പോകണ്ട…. അതായത്…. അവിടുന്ന് ഇറങ്ങി 5 മിനിറ്റ് പോലും വേണ്ട അടുത്ത Street അപ്പോ 10 മിനിറ്റ് ആയിട്ടും അവിടുന്ന് ഇറങ്ങിയില്ല എന്ന് പറയുമ്പോൾ….. “

” So u mean there was someone….. “

” Yes sir…. Someone who know us well….. “

” മ്മ്….. പിന്നെ അടുത്ത ആ ഫോൺ ഓൺ ആയാ സ്ഥലം ദൂരെയാണ്…. Nearly 5km “

” Place….. “

” Kadigenahalli….. “

” അവിടെയോ….. “

” എന്തേ അറിയുമോ….. “

” ദേവാ ഞാൻ ഒരു എസ്റ്റേറ്റ് കാര്യം പറഞ്ഞില്ലേ അതവിടെയാണ്….. “

” മ്മ് “

” And most unique thing is that body കണ്ട് എടുത്തത് ഇവിടെ നിന്നുമൊക്കെ കുറച്ച് ദൂരെ near to ബസ് സ്റ്റാൻഡ്….. “

” സർ….. “

” Yes it was very planned murder….. Because…. അവള് ബസ് സ്റ്റാൻഡിലേക്ക് ആണ് പോകുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു….. കൊല്ലാൻ തന്നെ ആയിരുന്നു ഉദ്ദേശം….. Most important thing ഇത് ചെയ്തത് ആരാണെങ്കിലും very cunning…. ഇതൊരു സാധാരണ rape case ആകാൻ അവർക്ക് കഴിഞ്ഞു….. “

” Thank you സർ….. “

” അതേ സർ ഉള്ളകൊണ്ടാണ് ഇത്രയൊക്കെ അറിയാൻ സാധിച്ചത്….. “

” ഇതിന്റെ പിന്നിൽ ആരാണെങ്കിലും അവർ നിയമത്തിന് മുന്നിൽ വരണം ശിവൻ…. കാരണം അത് ആരാണെങ്കിലും അത്രക്ക് വലിയ ക്രിമിനൽ ആണ്….. “

” ഉറപ്പായും സർ ഞങ്ങൾക്ക് കുറച്ച് പേരെ സംശയം ഉണ്ട്….. “

” എങ്കിൽ ശെരി മറ്റെന്തെങ്കിലും progress ഉണ്ടായാൽ we will make you know….. “

” Ok thank you sir…. “

അതും പറഞ്ഞു അവർ ഇറങ്ങി….. നേരെ ബസ് സ്റ്റോപിലേക് പോയി…..  ബസ് വിട്ടതും അവർ പതിയെ കണ്ണുകൾ അടച്ചു….. ദേവയുടേ മനസ്സ് മുഴുവൻ എന്തോ അങ്കലാപ്പ് ആയിരുന്നു….. അരുതാത്തത് നടക്കാൻ പോകുന്നു എന്നുള്ള ചിന്ത……

അത് കൊണ്ട് കണ്ണുകൾ അടച്ചെങ്കിലും അവളുടെ മനസ്സിന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല……

🌜🌜🌜🌞🌞🌞

രാവിലെ പത്ത് മണിയോടെ ആണ് അവർ വീട്ടിൽ എത്തിയത്…..

അമ്മയും മുത്തശ്ശിയും ഉണ്ണിയും ഒക്കെ അവരെ സ്നേഹത്തോടെ വരവേറ്റപ്പോൾ അഖിൽ ഒരുതരം പുച്ഛത്തോടെ ആണ് വരവേറ്റത്….. അതേ സമയം അച്ഛന്റെ മുഖത്തെ ഭാവം അത് നിർവചിക്കാൻ ആകാത്ത ഒന്നായിരുന്നു….

” മക്കൾ എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്….. അകത്തേയ്ക്ക് വാ…. എത്ര നാളായി എന്റെ മക്കളെ കണ്ടിട്ട്….. ” അതും പറഞ്ഞു അമ്മ അവരെ ഒക്കെ അകത്തേയ്ക്ക് കയറ്റി…..

മൂവർക്കും കുടിക്കാൻ കൊടുത്തു….. മൂവരും ഫ്രഷ് ആകാൻ പോയി….. ഇതേ സമയം ഉണ്ണി ചിരികുന്നുണ്ട് എങ്കിലും അവളുടെ മുഖത്തെ നിസംഗത ഭാവം ദേവ ശ്രദ്ധിച്ചിരുന്നു….. പഴയ ഉത്സാഹമോ ഒന്നുമില്ല ഒരുമാതിരി ജീവശ്ശവം പോലെ ആയിരുന്നു അവളുടെ പ്രവർത്തികൾ….

പതിയെ ചോദിക്കാം എന്ന് വിചാരിച്ച് അവള് മുകളിലേക്ക് പോയി……

ദേവു കുളിച്ച് ഇറങ്ങുമ്പോൾ ശിവൻ ബെഡിൽ എന്തോ ആലോചിച്ച് ഇരിക്കുക ആയിരുന്നു….. ഒരു കുസൃതി തോന്നി അവള് തന്റെ മുടിയിൽ നിന്ന് ഇറ്റ്‌ വീഴുന്ന വെള്ളം അവന്റെ മുഖത്തേയ്ക്ക് തെറിപ്പിച്ചു……

കുസൃതിക്കായി ചെയ്തത് ആണെങ്കിലും പെട്ടെന്ന് ആണ് ശിവൻ അവളുടെ കൈയിൽ പിടിച്ച് വലിച്ചത്….. പ്രതീക്ഷിക്കാതെ ഇരുന്നത് കൊണ്ട് അവള് നേരെ അവന്റെ മടിയിൽ പോയി ഇരുന്നു…..

അവന്റെ കൈക്ക് ഉള്ളിൽ ഇരുന്നു അവള് പിടഞ്ഞു……

” വിട് ശിവേട്ട…….. ” അവളുടെ ശബ്ദം നേർത്തിരുന്നു…..

” ദേവാ….. ” ആർദ്രമായിരുന്നു അവന്റെ ശബ്ദം…..

അത് കേട്ടതും എന്തോ ഒരു തരിപ്പ് അവളുടെ ഉള്ളിലൂടെ പാഞ്ഞു……

” എൻ…. എന്താ…. ” അവള് എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു…..

വിറയാർന്ന അവളുടെ ചുണ്ടുകൾ കണ്ടതും അവന് എന്തൊക്കെയോ വികാരങ്ങൾ ഉള്ളിലൂടെ പായുന്ന പോലെ തോന്നി…….

അവൻ പതിയെ തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു….. അവൻ ഏതോ മായാ ലോകത്ത് തന്നെ ആയിരുന്നു……

തടയാൻ തോന്നുന്നുണ്ട് എങ്കിലും ദേവക്ക് അതിനു കഴിഞ്ഞില്ല…… അവളും അവന് കീഴപെട്ട്‌ അവനിൽ ലയിച്ച് ഇരുന്നു…..

അപ്പോഴാണ് വാതിലിൽ ആരോ മുട്ടിയത്……

” ഏട്ടാ ദേവു….. വാ….. ഭക്ഷണം കഴിക്കാൻ വിളിക്കുന്നു…… “

പെട്ടെന്നാണ് ശിവൻ ബോധത്തിലേക്ക് തിരിച്ച് വന്നത്….. അതോടൊപ്പം ദേവാ അവനെ തള്ളിയിരുന്നു…..

” ചെ…. അവൾക്ക് വന്നു വിളിക്കാൻ കണ്ട നേരം ദുഷ്ട…… “

പതിയെ ആയിരുന്നു ഉദ്ദേശിച്ചത് എങ്കിലും ദേവായുടെ പൊട്ടിച്ചിരി കേട്ടപ്പോൾ ആണ് ശബ്ദം കൂടി പോയത് അവൻ അറിഞ്ഞത്……. അവന്റെ മുഖത്ത് ചമ്മൽ നിറഞ്ഞു……

” നീ അധികം ചിരിക്കണ്ട രാത്രി ആകട്ടെ നിന്നെ ഞാൻ എടുത്തോളാം….. അപ്പോഴും ഇൗ ചിരി കാണണം കേട്ടോ……  “

അത് കേട്ടതും ദേവയുടെ ചിരി താനേ മാഞ്ഞു…… അവളെ നോക്കി താടി ഒന്ന് തടവി ഒരു കുസൃതി ചിരിയും ചിരിച്ച് അവൻ താഴേയ്ക്ക് പോയി…… അവൻ പോയതും അവളിലും നാണത്തിൽ കലർന്ന ഒരു പുഞ്ചിരി വിടർന്നു…….

🦋🦋🦋🦋

ഭക്ഷണം കഴിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് ശിവൻ നമ്പറിന്റെ കാര്യം ഓർത്തത്…… ഇത് തന്നെയാണ് നല്ല അവസരം…… ഇതാകുമ്പോൾ വീട്ടിലെ എല്ലാവരും ഉണ്ട്….. ആർക്കെങ്കിലും അറിയാമെങ്കിലോ…..

” അമ്മേ….. “

” എന്താ കാർത്തി…… “

” അത് ഞാൻ ഫ്ലാറ്റ് vaccate ചെയ്താലോ എന്ന് ഓർക്കുക ആണ്…… “

” എന്നിട്ട് എവിടെ നിൽക്കാനാണ് മോനേ……. “

” നമ്മുടെ എസ്റ്റേറ്റ് ഉണ്ടല്ലോ അവിടെ….. അത് വൃത്തിയാക്കാൻ വിളിച്ച് പറഞ്ഞെക്ക്‌…… ഇനി അവിടെയാണ്…… “

” അത് നീ മാത്രം അങ്ങോട്ട് തീരുമാനിച്ചാൽ മതിയോ…… നീ ഇപ്പോ നിൽക്കുന്നിടത്ത് തന്നെ നിന്നാൽ മതി…… “

” അത് ഏട്ടൻ മാത്രം തീരുമാനിച്ചാൽ മതിയോ…… എനിക് അവിടെ തന്നെ നിൽക്കണം……. “

” പറഞ്ഞ മനസിലാവില്ലെ കാർത്തി നിനക്ക്…… “

” എനിക് അവകാശം ഉള്ള സ്ഥലം അല്ലേ…… അപ്പോ താമസിക്കാൻ ആരുടെയും അനുവാദം വേണ്ട…… “

” അവകാശം പറയാൻ ഒക്കെ ആയി അല്ലേ നീ….. ഇൗ കാണുന്നത് ഒക്കെ എന്റെയാണ്…. നീ അവിടെ താമസിക്കാൻ പാടില്ല….. അത്രേയുള്ളൂ…… ഞാൻ പറഞ്ഞ മതിയല്ലോ അല്ലേ…….. “

” അല്ലെങ്കിലും നിങ്ങള് ഇത് പറയുക ഉള്ളൂ എന്ന് എനിക് അറിയാം….. “

” കാർത്തി അച്ഛനോട് മര്യാധിക്ക്‌ സംസാരിക്കൂ…… നിങ്ങള് എന്നൊക്കെ ആണോ വിളിക്കുന്നത്…… “

” അമ്മേ….. പിന്നെ ഞാൻ എന്ത് പറയണം…… “

” മോനെ അതൊരു വില്ലേജ് area ആണ്….. അത് നിനക്ക് ബുദ്ധിമുട്ട് ആയിരിക്കും….. ഓഫീസിലേക്ക് പോക്ക് വരവ് ഒക്കെ……അതാണ് അവർ അങ്ങനെ പറഞ്ഞത്…….. നീ വാശി പിടിക്കല്ലെ….. “

”  അമ്മേ എന്റെ എങ്ങനെയാണ് വാശി ആകുന്നത്….. “

” എന്തെങ്കിലും കാണിക്ക……എനിക് വയ്യ ഇങ്ങനെ ഉരുകാൻ…… “

അതും പറഞ്ഞു അമ്മ എല്ലാത്തിനും ഒരു അവസാനം വരുത്തി……

” എനിക് മറ്റൊരു കാര്യം നിങ്ങളോട് എല്ലാവരോടും ആയി ചോദിക്കാൻ ഉണ്ട്……. “

” എന്താ കാർത്തിയേട്ട….. “

” നിങ്ങൾക്ക് ആർക്കെങ്കിലും 9865****** എന്നൊരു നമ്പർ അറിയുമോ…… “

നമ്പർ കേട്ടതും അഖിലിന്റെ തരിപ്പില് കയറി….. അവൻ വല്ലാതെ ചുമച്ചു……

” കുറച്ച് വെള്ളം കുടിക്കൂ കുട്ടി…… “

” കുടിച്ചോ ഏട്ടാ….. ഉപ്പ് തിന്നവൻ കൊറേ വെള്ളം കുടിക്കും എന്ന…… “

അവൻ പരിഹാസ മട്ടിൽ പറഞ്ഞു…..

” നീ എന്താ കാർത്തി അങ്ങനെ പറഞ്ഞത്…… “

” ഒന്നുമില്ല അമ്മ…… ചുമ്മാ.. ആർക്കെങ്കിലും ആ നമ്പർ അറിയുമോ….. “

” നല്ല കേട്ട് പരിചയ ഉള്ള നമ്പർ…… പക്ഷേ എന്തോ അങ്ങ് ഓർമ കിട്ടുന്നില്ല….. നമ്പർ ഒരു വട്ടം കൂടി പറഞ്ഞെ…… “

” 9865****** “

” ആ ഇത് അച്ഛന്റെ പഴയ നമ്പർ അല്ലേ…… ഓർക്കുന്നില്ലേ ഏട്ടാ….. പണ്ട് സിം കാണാതെ ആയ നമ്പർ…… “

” മ്മ്….. ആ ഞാൻ ഓർക്കുന്നില്ല……. “

” ആ കാണാതെ ആയിട്ട് കുറച്ച് ആയല്ലോ അതായിരിക്കും മറന്നത്…… “

” എന്തായിത് തീൻ മേശയിൽ എങ്കിലും ഇച്ചിരി സ്വസ്ഥത തന്നുടെ ലക്ഷ്മി….. “

അതും പറഞ്ഞു അയാള് ദേഷ്യത്തിൽ ഭക്ഷണം മതിയാക്കി എഴുന്നേറ്റു……

🦋🦋🦋🦋

ഭക്ഷണ ശേഷം മുറിയിലേക്ക് പോകുമ്പോൾ ശിവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…..

സത്യം ഇനി അതിലേക്ക് അത്ര ദൂരമില്ല……..

( തുടരും )

____________________

അഭിപ്രായങ്ങൾ പറയുക…….  😍 സ്റ്റോറി ഞാൻ അധികം നീട്ടുക ഇല്ല കേട്ടോ…. എന്നാലും കുറച്ച് കൂടി ഉണ്ട്…😁

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

3.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “💗 ദേവതീർത്ഥ 💗 23”

Leave a Reply

Don`t copy text!