Skip to content

💗 ദേവതീർത്ഥ 💗 24

devatheertha novel

💗 ദേവതീർത്ഥ 💗

Part – 24

✍️💞… Ettante kanthari…💞 (Avaniya)

ഭക്ഷണ ശേഷം മുറിയിലേക്ക് പോകുമ്പോൾ ശിവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…..

സത്യം ഇനി അതിലേക്ക് അത്ര ദൂരമില്ല……..

ശിവ മുറിയിലേക്ക് പോയതിനു പിന്നാലെ അഖിലും ഉണ്ണിയും അമ്മുവും ഒക്കെ മുറിയിലേക്ക് പോയി……

അമ്മ പോയതിനു പിന്നാലെ ദേവുവും പോയി…..  ആ നമ്പറിന്റെ details അറിയുക എന്നത് ആയിരുന്നു അവളുടെ ലക്ഷ്യം…….

മുറിയിലേക്ക് കയാറാൻ പോയ ലക്ഷ്മി അമ്മയെ ദേവു വിളിച്ച് നിറുത്തി……

” അമ്മേ ഒരു മിനിറ്റ് “

” എന്താ മോളെ…… “

” അത് അമ്മേ ആ നമ്പറിന്റെ കാര്യം ചോദിക്കാൻ ആയാണ് വന്നത്…. “

” കാര്യം പറ കുട്ടി….. “

” അത് ആ നമ്പർ അച്ചന്റെത് ആണെന്ന് ഉറപ്പു ഉണ്ടോ…. “

” അതേ മോളെ…. എന്താ അങ്ങനെ ചോദിക്കാൻ…. “

” എന്ന അമ്മേ അത് അച്ഛന്റെ നമ്പർ ആണെന്ന് തെളിയിക്കുന്ന എന്തെങ്കിലും തെളിവ് കിട്ടാൻ വഴി ഉണ്ടോ…. “

” തെളിവോ എന്താ മോളെ… എന്താ പ്രശ്നം…. “

” അത് അമ്മേ ഒരു ചെറിയ പ്രശ്നം ഉണ്ട്…. അതിനായാണ്…. കാര്യങ്ങള് ഒക്കെ തെളിച്ച് പിന്നീട് പറയാം…. “

” മ്മ് മോളെ…. ഞാൻ നോക്കാം…. വലിയ പ്രശ്നം ഒന്നും അല്ലല്ലോ അല്ലേ….. “

” ഏയ് അല്ല അമ്മേ…. എനിക് അതിനെക്കുറിച്ച് ഉള്ള തെളിവ് വേണം അമ്മേ അത് കൊണ്ടാ…. “

പക്ഷേ അപ്പോഴാണ് ദേഷ്യത്തോടെ അവരെ നോക്കി കൊണ്ട് ഇരിക്കുന്ന അച്ഛനെ കണ്ടത്….. അയാളിൽ വല്ലാത്ത ഒരു ഭാവം നിറയുന്നത് കണ്ട് അവളിൽ ചെറിയൊരു പേടി വന്നു നിറഞ്ഞു….

” എങ്കിൽ ശെരി അമ്മേ എനിക് എനിക് അത് എടുത്ത് തന്നാൽ മതി…. ഞാൻ ഞാൻ പോട്ടെ….. “

അതും പറഞ്ഞു അവള് വേഗം മുറിയിലേക്ക് പോയി…..

🦋🦋🦋🦋🦋🦋

ഇതേ സമയം മറ്റൊരു മുറിയിൽ അവർ ശിവനും ദേവക്കും നേരിടേണ്ട വഴികൾ ചർച്ച ചെയ്യുക ആയിരുന്നു…..

” കാര്യങ്ങള് കൈ വിട്ട് പോകുമോ എനിക്കെന്തോ പേടി തോന്നുന്നു…. അവള് നിസാരകാരി അല്ല….. “

” ശെരിയാ നീ പറഞ്ഞത്….. അവള് അങ്ങോട്ട് പോയപ്പോൾ ശല്യം ഒഴിഞല്ലോ എന്നെ ഓർത്തുള്ളു…. പക്ഷേ ഇതും കുത്തി പൊക്കി കൊണ്ട് വരും എന്ന് കരുതിയില്ല…. “

” ഇത് കൊണ്ടാണ് ഞാൻ അന്നേ തടഞ്ഞത്….. ഇപ്പൊ പറഞ്ഞ കേട്ടില്ലേ ആ എസ്റ്റേറ്റിൽ പോകണം എന്ന്….. അതിന്റെ കൂടെ കുറവ് ഉള്ളൂ…. “

” മ്മ് ശെരിയാണ് അങ്ങോട്ട് പോയാൽ എല്ലാം കുഴയും….. അവരുടെ ശ്രദ്ധ ഒന്നു മാറ്റിയെ പറ്റൂ….. കാർത്തി പോലും ഇപ്പോ അവളുടെ വാലാട്ടി പട്ടി ആയിട്ട് ഉണ്ട്….. “

” ഞാൻ പറഞ്ഞ അല്ലേ…. ഒരു പെണ്ണ് ആണെന്ന് പറഞ്ഞു അവളെ underestimate ചെയ്യരുത് എന്ന്…. കാഞ്ഞ വിത്താണ് അത്…. “

” അത് നീ പറഞ്ഞ ശെരിയാണ്….. പക്ഷേ ഇതിലും കാഞ്ഞ ഒന്നിനെ നമ്മൾ തട്ടിയത് അല്ലേ…. അത്രേയുള്ളൂ ഇവിടെയും…. “

” എന്താ ഉദ്ദേശം അവളെ കൊല്ലാൻ ആണോ…. എന്തായാലും അത് വേണ്ട….. മറ്റൊന്നുമല്ല…. അവൾക്ക് ഒരു ചെറിയ അപകടം ഉണ്ടായാൽ പോലും ആദ്യം സംശയം നീളുക നമുക്ക് നേരെ ആകും…. അത് ബുദ്ധി അല്ല….. “

” ഇല്ല അവളെ ഒന്നും ചെയ്യില്ല….. പക്ഷേ അവരുടെ ശ്രദ്ധ അത് മാറ്റിയാൽ മതിയാകും…. “

” അതിനു എന്ത് ചെയ്യുമെന്ന് ആണ്…. “

” ഒരു ബുദ്ധി ഉണ്ട്….. അതാകുമ്പോൾ എല്ലാ തെളിവുകളും എല്ലാം അതോടെ അവിടെ തീരും…. പക്ഷേ ഇച്ചിരി റിസ്ക് ആണ്…. “

” എന്താ…. “

” രാത്രി പറയാം…. അതിനു മുമ്പ് നീ ആ സിം details അവരിലേക്ക് എത്താതെ ഇരിക്കാൻ ഉള്ള വഴി നോക്ക്….. സിം നമ്പർ മാത്രേ ഇപ്പോ ഉള്ളൂ…. അതൊരു തെളിവായി അവർക്ക് ഉപയോഗിക്കാൻ ആവില്ല…. അവിടെ നമ്മൾ safe ആണ്…. “

” പിന്നെ…. “

” അതിന്റെ വോയ്സ് അത് കിട്ടരുത് അവർക്ക്…. നമ്മൾ സംസാരിച്ചത് കിട്ടാൻ അവർ ശ്രമിച്ചാൽ നമ്മൾ കുടുങ്ങും അത് വലിയൊരു തെളിവ് തന്നെയാണ്….. “

” മ്മ് അത് അവർക്ക് കിട്ടില്ല…. ഞാൻ നോക്കിക്കോളാം…. “

” എനിക് അതല്ല മനസ്സിലാകാത്തത്….. ആ പന്ന മോൾ ചതത്തിന് ഇവൾക്ക് എന്താ ഇത്ര ചേതം…. എത്ര കാശ് കൊടുത്താണ് എല്ലാം ഒതുകിയത്…. എന്നിട്ടും…. “

” എനിക് ഒരു സംശയം ഉണ്ട്…. “

” എന്താ…. “

” അവളായിരിക്കുമോ ഇവൾ….. “

” ഏതവൾ….. “

” വിഷ്ണുവിന് ഒരു സുഹൃത്ത് ഉണ്ടായിരുന്ന കാര്യം ഓർമ ഉണ്ടോ…. “

” ആ നമ്മൾ കൊറേ തപ്പിയത് അല്ലേ അവളെ…. പിന്നെ അവള് ഡെപ്രഷനിൽ ആണെന്ന് അല്ലേ അറിഞ്ഞത്…. “

” ഡിപ്രഷൻ എന്നത് മാറാമല്ലോ….. പിന്നെ അവളുടെ പല സംസാരവും എനിക് ശെരിക്കും വിഷ്ണുവിനെ ഓർമ വരും…. കൂടാതെ അവളുടെ അവസാന സമയത്ത് അവള് പറഞ്ഞ ഒരു കാര്യം ഉണ്ട്…. “

” അതെന്താ അങ്ങനെ പറഞ്ഞത്…. വിഷ്ണു എന്ത് പറഞ്ഞു…. “

” അത്…. “

അവന്റെ മനസ്സിലേക്ക് അന്ന് രാത്രിയിലെ സംഭവങ്ങൾ ഓർമ വന്നു….

എസ്റ്റേറ്റിലേക് അവളെ വലിച്ച് ഇഴച്ച് കൊണ്ടുവന്ന അവളെ നേരെ അവിടെയുള്ള ബെഡിലേക് എറിഞ്ഞു…..

” ഡാ….. ” അവള് ഉച്ചത്തിൽ ആക്രോശിച്ചു…..

” എന്താ ഡീ കിടന്നു തിളകുന്നത്….. ഇങ്ങനെ ചൂടാകല്ലെ…. നീ ദ്ദേഷ്യ പെടുമ്പോൾ ഉണ്ടല്ലോ….. U are really hot….. കടിച്ച് തിന്നാൻ തോന്നും…. “

” ചി നായെ വാ അടക്ക് ഡാ നാറി…. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ചെറ്റ…. “

അത് കേട്ടതും അവന് ദേഷ്യം വന്നു….

” എന്താ ഡീ @@&&#** മോളെ പറഞ്ഞത്…. ” അതും ചോദിച്ച് അവൻ അവളുടെ മുടികുത്തിൽ പിടിച്ച്… അവളെ അവനിലേക്ക് അടുപ്പിച്ചു….

പക്ഷേ പൊടുന്നനെ അവള് അവന്റെ നാഭിയിൽ മുട്ടുകാൽ കയറ്റി…. അവൻ പ്രതീക്ഷിക്കാതെ ഇരുന്ന കൊണ്ട് പുറകിലേക്ക് വേച്ച് പോയി….. പുറകിലേക്ക് പോയ അവന്റെ കോളറിൽ പിടിച് കരണത്ത് ഒന്നു കൊടുത്തു….. വീണ്ടും ഒന്നു കൂടി കൊടുക്കാൻ പോയപ്പോൾ അവൻ അവളുടെ കൈ പിടിച്ച് വെച്ചു….

ഉടനെ അവൻ അവളുടെ മുഖത്തേക്ക് കൈ വീശി അടിച്ചു…. അടിയുടെ ശക്തിയിൽ അവള് സൈഡിലേക്ക് വീണു ടേബിളിൽ തല ഇടിച്ചു…. അവിടുന്ന് ചോര ഒലിച്ചു….

” സഹകരിച്ചാൽ നിനക്ക് കൊള്ളാം…. വേദനിപ്പിക്കാതെ ഞാൻ ചെയ്യാം…. കണ്ട അന്ന് മുതൽ മോഹം തോന്നിയത് ആണ് ….. പക്ഷേ അപ്പോഴേക്കും നീ അവനെ സ്നേഹിച്ചു…. ആ കാർത്തിയേ…. “

” സഹകരിക്കാൻ നീ കണ്ടിട്ടുള്ള പോലുള്ള പെണ്ണല്ല ഞാൻ…. എന്റെ ജീവൻ ഉള്ളിടത്തോളം നീ തൊടില്ല എന്നെ… അതെട ഞാൻ കാർത്തിയുടെ പെണ്ണാണ്…. അല്ലാതെ നിന്നെ പോലെ ആണിന്റെ ശരീരവും വെച്ച് ഒരുമാതിരി സ്വഭാവം കാണിക്കുന്ന ആണും പെണ്ണും കെട്ടവന്റെ അല്ല…. അവൻ എന്നെ വേദനിപ്പിക്കാതെ ചെയ്യാം പോലും…. നിനക്ക് വഴങ്ങി തരുന്നതിനെ കാൾ എത്രയോ ഭേദമാണ് ആയിരം പുഴുകൾ എന്റെ മേലൂടെ ഇഴയുന്നത്….. അത്രക്ക് ###@@@&&& ആണ് നീ…. “

അവളുടെ വാക്കുകളിൽ അവന്റെ പക കൂടി….

” ഡീ നിനക്ക് രക്ഷപെടും എന്ന് എന്തെങ്കിലും ചിന്ത ഉണ്ടെങ്കിൽ വെറും വ്യാമോഹം മാത്രമാണ്…. “

” അല്ലെങ്കിലും അങ്ങനെ ഒന്നു എനിക് ഇല്ല…. എന്റെ എടുത്ത് ചാട്ടമാണ് എല്ലാത്തിനും കാരണം…. എനിക് അറിയാം എന്റെ ജീവൻ ഇവിടെ തീരുമെന്ന്…. പക്ഷേ അതിന്റെ അവസാന കണിക വരെ നിന്നെ പോലെ ഒരു **##@@ എന്റെ ദേഹത്ത് തൊടില്ല…. പിന്നെ എന്നെ കൊന്നാൽ എല്ലാം ഇവിടെ അവസാനിക്കും എന്നു കരുതണ്ട….. എന്നെങ്കിലും നീ കണക്ക് പറയേണ്ടി വരും…. നിന്നെ കൊണ്ട് പറയിപ്പിക്കും എന്റെ കിച്ചെട്ടനും തീർഥയും…. “

ആ ഓർമകൾ അവനിലൂടെ പോയതും അവനിൽ ഒരു വിറയൽ അനുഭവപ്പെട്ടു….

” ദേവതീർത്ഥ ആണോ അവളുടെ തീർത്ഥ….. “

” അറിയില്ല പക്ഷേ അതാണെങ്കിൽ…. നമ്മുടെ എല്ലാം പാളും ഉറപ്പാണ്…. “

എന്നാല് ഇതേ സമയം മുറിക്ക് പുറത്ത് നിന്ന് ഇതൊക്കെ കേൾക്കുന്ന മറ്റൊരാളെ അവർ 2 പേരും കണ്ടില്ല…. ആ കണ്ണുകളിൽ ദേഷ്യവും സങ്കടവും നിറഞ്ഞിരുന്നു…

എന്നാല് എല്ലാം കേട്ട് ആ വ്യക്തി ആരും കാണാതെ അവിടുന്ന് പോകാൻ പോയതും തന്റെ പ്രതിബിംബം അവിടെ ഉള്ള കണ്ണാടിയിൽ പതിഞ്ഞത് കണ്ടില്ല….. പക്ഷേ അത് വളരെ വ്യക്തമായി അഖിൽ കണ്ടു….

അത് കാൺകെ 2 പേരും വന്യമായി ഒന്നു ചിരിച്ചു….. പലതും മനസ്സിൽ കൂട്ടി ഉറപ്പിച്ച സന്തോഷത്തിൽ…..

🦋🦋🦋🦋🦋🦋

ചെറിയൊരു ഉച്ച മയക്കത്തിന് ശേഷം ശിവനും ദേവയും മുറി വിട്ട് പുറത്തിറങ്ങി…

ഉണ്ണിയുടെ അവസ്ഥ എന്തോ അവളെ ഒരുപാട് വേദനിപ്പിച്ചു…. അവള് അമ്മുവിനോട് ചോദിച്ച് എങ്കിലും ഒന്നുമില്ല എന്നാണ് പറഞ്ഞത് എന്ന് പറഞ്ഞു…. അമ്മുവും ഉണ്ണിയും ഭയങ്കര കൂട്ടായത് കൊണ്ടാണ് അവളെ കൊണ്ട് ചോദിച്ചത്….

ഞാൻ നേരെ ഏട്ടത്തിയുടെ മുറിയിലേക്ക് പോയി…. കരഞ്ഞു തളർന്ന രീതിയിൽ ബെഡിൽ ഇരിക്കുക ആയിരുന്നു അപ്പോ….

” ഏട്ടത്തി….. “

” എന്താ ദേവു…. “

” അകത്തേയ്ക്ക് വന്നോട്ടെ…. “

” വാ വരു…. അതിനെന്താ “

” മ്മ്…. ” അതും പറഞ്ഞു അവള് അകത്തേയ്ക്ക് കയറി…..

” എന്താ ദേവു എന്താ ഇവിടെ….. “

” ഏട്ടത്തിക്ക് എന്താ പറ്റിയത്…. എന്തിനാ ഇങ്ങനെ സങ്കടപെട്ട്‌….. “

” എനിക് കുഴപ്പം ഒന്നുമില്ല ദേവു…. ഞാൻ ഒകെ ആണ്….. ” അതും പറഞ്ഞു പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി…..

” എന്തിനാ കള്ളം പറയുന്നത്….. കാര്യം പറ….. ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നത് ആണ്….. “

” ഒന്നുമില്ല ദേവു നിനക്ക് തോന്നിയത് ആണ്….. “

അതും പറഞ്ഞു ഉണ്ണി കട്ടിലിൽ നിന്നും എഴുന്നേറ്റു…. അവളുടെ പുറകെ ദേവുവും…. എന്നിട്ട് ഉണ്ണിയുടെ തോളിൽ കൈ വെച്ചു….

” മായ എന്റെ വെറുമൊരു സുഹൃത്ത് അല്ല എന്റെ സഹോദരി കൂടി ആയിരുന്നു…. ഏട്ടത്തി എന്ന് വിളിച്ചു എങ്കിലും എന്റെ സ്വന്തം ചേച്ചിയുടെ സ്ഥാനമാണ് ഞാൻ നൽകിയത്…. പറ ഏട്ടത്തി എന്താ പറ്റിയത്….. “

ചോദിച്ച് തീർന്നതും ഉണ്ണി അവളെ ഇറുകെ പുണർന്നിരുന്നു….. അവള് പൊട്ടി കരഞ്ഞു പോയിരുന്നു…..

” എന്താ ഏട്ടത്തി എന്തിനാ കരയുന്നത്…. ഏട്ടത്തി…. ഏയ് കരയല്ലേ….. ” കരച്ചിൽ ഒന്നു അടങ്ങിയതും എന്നിൽ നിന്നും അടർന്നു മാറി…..

” മോളെ…. “

” എന്താണെങ്കിലും പറ ഏട്ടത്തി…. നമുക്ക് വഴി ഉണ്ടാക്കാം…..”

” മോളെ അത്…. അവനാണ്…. അവനാണ് എന്റെ വിച്ചുവിനെ മൃഗീയമായി കൊന്നത്….. പാവം പാവം എന്റെ കുട്ടി…. അവള് എത്ര മാത്രം അനുഭവിച്ചിട്ട്‌ ഉണ്ടാകും….. “

ഏട്ടത്തി അത് പറഞ്ഞതും ഇവൾ എങ്ങിനെ ഇതൊക്കെ അറിഞ്ഞു എന്ന ഞെട്ടലിൽ ആയിരുന്നു ഞാൻ…..

” ഏട്ടത്തി ഇതൊക്കെ എങ്ങനെ അറിഞ്ഞു….. “

” അത് ഒരു ദിവസം അയാള് കുളിക്കാൻ കയറിയ നേരം ഫോൺ ബെൽ കേട്ട് ഞാൻ അത് എടുക്കാൻ വന്നു…. അതെടുത്ത് ചെവിയിൽ വെച്ച് എങ്കിലും ഞാൻ ഹലോ എന്നൊന്നും പറഞ്ഞില്ല….. “

അവളുടെ ഓർമയിൽ അന്നത്തെ സംഭവങ്ങൾ വന്നു…..

ഉണ്ണി അങ്ങോട്ട് എന്തെങ്കിലും പറയും മുമ്പേ ഇങ്ങോട്ട് സംസാരിച്ചിരുന്നു…..

” സർ ഞാൻ പോൾ ആണ്…. പണ്ടത്തെ ബാംഗ്ലൂർ എസിപി paul Mathew….. അന്നത്തെ ആ പീഡന കേസ് ഇല്ലെ…. അത് കുത്തി പൊക്കുന്നുണ്ട്…. സൂക്ഷിക്കണം…. അല്ലെങ്കിൽ തെളിവുകൾ കിട്ടിയാൽ easy ആയി തെളിയിക്കാം ആ വിഷ്ണുമായയെ കൊന്നത് നിങ്ങള് ആണെന്ന്…. നിങ്ങളും ഞാനും ഉൾപടെ എല്ലാവരും അകത്ത് ആവും….. അതിന്റെ പുറകെ പോയാൽ ചിലപ്പോ അത് മാത്രം ആവില്ല….. പഴയ എല്ലാം പുറത്ത് വരും…. നിമിഷയും സ്വാതിയും ഒക്കെ…. എനിക് എന്തോ പേടി തോന്നുന്നു…. “

അത് കേട്ടതും എൻറെ കൈയിൽ നിന്ന് ഫോൺ താഴേയ്ക്ക് വീണു പോയിരുന്നു…. ആ ശബ്ദം കേട്ട് കൊണ്ടാണ് അയാള് ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയത്…..

” എന്താ ഉണ്ണി എന്ത് പറ്റി….. “

ചോദ്യം കൂടി കേട്ടതും അവളിൽ പക ഇരച്ച് കയറി….

അവന്റെ അടുത്തേയ്ക്ക് ചെന്നു അവന്റെ ചെകിടത്ത് ഒന്നു കൊടുത്തു…..

” നീ നീ ആണല്ലേ എന്റെ വിച്ചുവിനേ കൊന്നത്…. You bastard….. “

ആദ്യം അവൻ ഒന്നു ഞെട്ടി എങ്കിലും അത് സമർത്ഥമായി മറച്ചു…..

” ഓ അപ്പോ ചേച്ചി എല്ലാം അറിഞ്ഞു അല്ലേ…. ഞാൻ കൊറേ നാളായി പ്രതീക്ഷിച്ച ദിവസം ആണ് ഇന്ന്….. അതെടി ഞാൻ…. ഞാൻ തന്നെയാ അവളെ കൊന്നത്….. എന്റെ ഇൗ കൈ കൊണ്ടാണ് അവള് കൊലപെട്ടത്…… “

” ചെ….. നിങ്ങള് ഇത്രക്ക് ദുഷ്ടൻ ആയിരുന്നോ….. “

” ആഹാ…. ഞാൻ ദുഷ്ടൻ മാത്രമല്ല….. നീചനും വൃത്തികെട്ട വനും ഒക്കെ ആണ്….. പിന്നെ നിനക്ക് അറിയണ്ടേ നിന്റെ അനിയത്തി എങ്ങനെയാണ് ചത്തത് എന്ന്….. അവളെ നന്നായി സുഖിപ്പിച്ചു തന്നെയാണ് കൊന്നത്….. അവള് സഹകരികാതെ ഇരുന്നത് കൊണ്ട് വേദനിപികേണ്ടി വന്നു… ഞാൻ പറഞ്ഞതാണ് അവളോട്….. പക്ഷേ പറയാതെ വയ്യ….. അവള് നല്ലൊരു ആറ്റം പീസ് ആയിരുന്നു….. So hot and sexy…. ” അതും പറഞ്ഞു അവൻ ഒന്നു ചുണ്ട് കടിച്ചു…..

അത് കണ്ടതും ഒന്നുകൂടി എരിഞ്ഞ് കയറിയത് പോലെ അവള് അവന്റെ കരണത്ത് തല്ലി….

” ഡീ…. പന്ന ” എന്നും പറഞ്ഞു അവൻ അവളുടെ മുടികുതിൽ പിടിചു…..

” ഇതെങ്ങാനും പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ ചേച്ചിയുടെയും അനിയത്തിയുടെയും കാമ കേളികൾ ലോകം മൊത്തം കാണും….. “

” What you mean…… “

ഉടനെ അവൻ അവൾക്ക് നേരെ ഒരു വീഡിയോ നീട്ടി….. അത് കണ്ടതും അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി….. ഒപ്പം അവനോട് അറപ്പും വെറുപ്പും തോന്നി…..

” ചെ…. ” അതും പറഞ്ഞു അവള് മുഖം തിരിച്ചു….

” എന്തേ ഇഷ്ടം ആയില്ലേ…. അടിപൊളി ആണ് ഡീ….. നിന്റെ അനിയത്തിയെകാൾ സുന്ദരി ആണ് നീ…. എന്ത് കൊണ്ടും….. പക്ഷേ ബുദ്ധി അത് അവളുടെ അത്രേം ഇല്ല…. അതല്ല ഇൗ റൂമിൽ ആ ഫ്ലവർ വാസിന് പിന്നിൽ ഇരിക്കുന്ന ക്യാമറാ നീ കാണുമായിരുന്നു….. ” അതും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു…..

” ഇത് കാണുന്ന ആരും നിർബന്ധിപ്പിച്ച് ചെയിപ്പിച്ചത് ആയി തോന്നില്ല….. Because you and me was enjoying every single bit of it….. It was very nice and very hot too….. “

അതും പറഞ്ഞു അവൻ ഒരു വഷളൻ ചിരി ചിരിച്ചു…..

” എന്റെ തെറ്റാണ് നിന്നെ പോലെ ഒരു ആഭാസനെ മനസ്സിലാകാതെ പോയത്…. “

” Ya it’s your fault…. അപ്പോ എന്തായാലും ഒന്ന് ഓർത്തോ…. മോൾ സത്യങ്ങൾ ഒക്കെ വിളിച്ച് പറഞാൽ അടുത്ത നിമിഷം നിനക്ക് ഒരുപാട് ഫോൺ കോൾസ് വരും…. Hearty congratulations to the new porn star…. “

അതും പറഞ്ഞു അവൻ മുറിയിൽ നിന്ന് പോയി…. അവള് തളർച്ചയോടെ ബെഡിൽ ഇരുന്നു….

കേട്ടതിന്റെ മരവിപ്പിൽ ആയിരുന്നു ദേവ…. അവൻ ദുഷ്ടൻ ആണ് പക്ഷേ ഇത്രക്കും തരം താഴ്ന്ന പ്രവർത്തി….. സ്വന്തം കിടപ്പ് മുറി ദൃശ്യങ്ങൾ വെച്ച് സ്വന്തം ഭാര്യയെ ഭീഷണി പെടുത്തുന്നു…..

” ഏട്ടത്തി വിഷമിക്കണ്ട…. നമ്മൾക്ക് എന്തെങ്കിലും ഒരു മാർഗം കണ്ടെത്താം….. കരയല്ലേ….. “

” എനിക് എനിക് അറിയില്ല മോളെ…. വിഷ്ണു പണ്ടെ അയാള് ശെരി അല്ല എന്ന് പറയുമായിരുന്നു….. പക്ഷേ എന്റെ ജീവനേക്കാൾ സ്നേഹിച്ചു…. എനിക് എനിക് അറിയില്ല…. ഇന്ന് ഞാൻ ഏറ്റവും വെറുകുന്നത് അയാളെ തന്നെയാണ്…. “

അതും പറഞ്ഞു അവള് കരച്ചിൽ തുടർന്നു…..

അതേ സമയം ആണ് ശിവൻ താഴെ നിന്നും അവളെ വിളിച്ചത്…..

” ദേവാ….. “

” ആ വരുന്നു ഏട്ടാ…. “

” വാ ഏട്ടത്തി താഴേയ്ക്ക് പോകാം….. ഇവിടെ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കേണ്ട….. “

താഴെ ചെന്നപ്പോൾ അവിടെ ഇരിക്കുന്നവരെ കണ്ട് എന്നിൽ അതിശയം നിറഞ്ഞു…. അച്ഛനും അമ്മയും ഏട്ടനും പ്രിയയും…..

( തുടരും )

____________________

ബോർ ആകുന്നുണ്ടോ 🤔 ആകുന്നെങ്കിൽ പറയണം ok….. അപ്പോ നാളെ പാക്കലാം…..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “💗 ദേവതീർത്ഥ 💗 24”

Leave a Reply

Don`t copy text!