Skip to content

💗 ദേവതീർത്ഥ 💗 25

devatheertha novel

💗 ദേവതീർത്ഥ 💗

Part – 25

✍️💞… Ettante kanthari…💞( Avaniya)

താഴെ ചെന്നപ്പോൾ അവിടെ ഇരിക്കുന്നവരെ കണ്ട് എന്നിൽ അതിശയം നിറഞ്ഞു….  അച്ഛനും അമ്മയും ഏട്ടനും പ്രിയയും…..

അവരെ കണ്ടതും എന്നിൽ എന്തോ ഒരു സന്തോഷം ഉണ്ടായി…. എത്രയൊക്കെ ദേഷ്യം ഉണ്ടായി എന്ന് പറഞ്ഞാലും അവർ എന്റെ സ്വന്തം തന്നെ ആണല്ലോ…..

” അച്ഛാ…. അമ്മേ നിങ്ങളെന്താ ഇവിടെ….. “

” എന്തേ ഞങ്ങൾക്ക് വന്നുടെ ദേവു…. “

” നീ വിശേഷം പറയാതെ അവർക്ക് കുടിക്കാൻ എടുക്ക്‌ ദേവാ…. “

” അത് ഞാൻ വിട്ട് പോയി…. ദാ വരുന്നു കേട്ടോ…. “

” ഒന്നും വേണ്ട മോളെ….. “

” അത് പറഞാൽ പറ്റില്ല….. ഇവിടെ ആദ്യമായി വന്നിട്ട്….. ആദ്യം അല്ല പക്ഷേ മറ്റെ കൂടികാഴ്ച നമുക്ക് കണക്കിൽ കൂട്ടണ്ട….. “

അപ്പോഴാണ് ശിവന്റെ അച്ഛനും അമ്മയും വന്നത്…..

” ആഹ് ഇത് ആരൊക്കെ ആണ്…. സുഖമല്ലേ എല്ലാവർക്കും….. ദേവു നീ ഇത് എവിടെ പോവുകയാണ്….. “

” അത് അമ്മേ ഞാൻ അവർക്ക് കുടിക്കാൻ എടുക്കാൻ….. “

” അതിനെന്തിന നീ പോകുന്നത്…. ദെ ഇവിടെ ബാകി എല്ലാവരും ഉണ്ടല്ലോ….. ഉണ്ണി മോൾ പോയി അവർക്ക് കുടിക്കാൻ എടുക്കു….. വീട്ടുകാരെ കൊറേ കഴിഞ്ഞു കാണുന്നത് അല്ലേ നിങ്ങള് സംസാരിച്ച് ഇരിക്ക്….. “

” ഞാൻ ദെ ഇപ്പോ എടുക്കാം അമ്മേ…. ” അതും പറഞ്ഞു ഉണ്ണി അകത്തേയ്ക്ക് പോയി…..

” എന്താ അമ്മേ വിശേഷിച്ച്….. “

” അത് മോളെ പ്രിയയ്ക്ക് ഒരു വിവാഹ ആലോചന കെട്ടിടതോളം നല്ല കൂട്ടർ ആണ്….. പയ്യന് സർകാർ ജോലി ആണ്….. അച്ഛൻ മരിച്ചു…. അമ്മ മാത്രേ ഉള്ള്…. ഒറ്റ മോനും…..  അത് സംസാരിക്കാൻ ആയാണ് വന്നത്….. “

” നല്ലതാണ് എങ്കിൽ അങ്ങ് ഉറപ്പികാമായിരുന്നില്ലെ….. “

” മ്മ് അപ്പോ ഇൗ ആഴ്‌ച പെണ്ണ് കാണാൻ വരാമെന്ന് ആണ് പറഞ്ഞിരിക്കുന്നത്…. അപ്പോ നിങ്ങള് എല്ലാവരും അങ്ങ് വരണം…. അന്നു രാവിലെ തന്നെ…. ഞങ്ങളുടെ ഇപ്പോ ഏറ്റം അടുത്ത ബന്ധുക്കൾ അല്ലേ നിങ്ങള്….. “

” അതിനെന്താ അച്ഛാ…. അന്ന് രാവിലെ തന്നെ ഞങ്ങള് അങ്ങ് എത്തിയേക്കാം…. “

” അത് പറയാനാണ് വന്നത്….. എന്ന ഞങ്ങൾ ഇറങ്ങട്ടെ….. “

” അതെന്ത് പറച്ചിൽ ആണ്….. ഭക്ഷണം ഒക്കെ കഴിച്ചിട്ട് പോകാം….. “

” അയ്യോ വേണ്ട ലക്ഷ്മി അമ്മേ….. “

” അതൊന്നും പറഞാൽ പറ്റില്ല….. കഴിച്ചിട്ട് പോയാൽ മതി….. “

” എന്ന അങ്ങനെ ആവട്ടെ….. “

” അല്ല….. അപ്പോ ഇനി ഉടനെ തന്നെ നിന്റെയും ഉണ്ടാകും അല്ലേട ആരവ്….. “

അതിനു ആരവ് ഒരു മങ്ങിയ പുഞ്ചിരിയാണ് സമ്മാനിച്ചത്…..  അത് ശിവൻ പ്രത്യേകം ശ്രദ്ധിച്ചു….. കല്യാണ സംസാരം ഒക്കെ കഴിഞ്ഞതും പ്രായം അനുസരിച്ച് വിവിധ ഗ്രൂപ്പുകൾ ആയി തിരിഞ്ഞു….. പ്രായമായവർ ഒക്കെ കൂടി അവരുടേതായ ലോകത്ത് കൂടിയപ്പോൾ പ്രിയ ദേവുവിനും അമ്മുവിനും ഒപ്പം കൂടി….. ഇതേ സമയം ശിവനും ആരവും കൂടി അവന്റെ മുറിയിൽ തന്റെ പഴയ pg കാലഘട്ടത്തിൽ ആയിരുന്നു…..

” ശിവ….. ഒരുപാട് നന്ദി ഉണ്ട് എന്റെ പെങ്ങളെ ഇങ്ങനെ പൊന്നു പോലെ നോക്കുന്നതിന്….. “

” ഒന്നു പോടാ…. നന്ദി….. അവള് അവള് എന്റെ പെണ്ണ് അല്ലെട….. ആദ്യം ഒക്കെ തെറ്റിദ്ധാരണയുടെ പേരിൽ ഞാൻ കൊറേ വേദനിപ്പിച്ചു…. പക്ഷേ ഇന്ന് ഞാൻ തിരിച്ച് അറിയുന്നു ഡാ അവളെ ഞാൻ…. “

” അപ്പോ അവസാനം പണ്ടത്തെ വിളി ശേരിയായി അല്ലേ…. ഡാ അളിയാ….. “

” മ്മ്….. ” അതും പറഞ്ഞു ശിവൻ ചിരിച്ചു…..

” ഒരു പാവം ആണ് ഡാ അത്…. ഞാനും ഒരുപാട് വേദനിപ്പിച്ചു…. എത്ര മാപ്പ് പറഞ്ഞാലും തീരില്ല….. അവള് അത്രേം വേദനിച്ചിട്ട്‌ ഉണ്ടാകും….. “

” മ്മ് അതൊക്കെ കഴിഞ്ഞ കാര്യം അല്ലേ…. വേറേ ഒരു കാര്യം ചോദിക്കട്ടെ…. നീ എന്തേ കല്യാണ കാര്യം പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ നിന്നത്…. “

” ഡാ നിനക്ക് എല്ലാം അറിയാവുന്നത് അല്ലേ…. അതൊക്കെ കഴിഞ്ഞ കാര്യങ്ങള് ആണ്…. എനിക് കഴിയില്ല…. “

” നീ ഇപ്പോഴും ആ പഴയത് ഒക്കെ ഓർത്ത് ഇരിക്കുക ആണോ…. പറഞ്ഞ കേട്ട അറിവ് മാത്രേ എനിക് ഉള്ളൂ…. പേര് പോലും നീ പറഞ്ഞിട്ട് ഇല്ല….. “

” വേണ്ട ശിവ അത് നമുക്ക് വിടാം….. “

” പണ്ടത്തെ one side പ്രേമവും ഓർത്ത് ഇരിക്കുക ആണോ…. നീ ഇപ്പോഴും “

” ശിവ നിനക്ക് ഒരു കാര്യം അറിയുമോ…. ഇൗ ലോകത്തെ ഏറ്റവും സത്യസന്ധമായ പ്രണയം അത് ഇൗ one side love തന്നെയാണ്…. തിരിച്ച് ഒരു നോട്ടം പോലും പ്രതീക്ഷിക്കാതെ ഒരാളെ ഹൃദയം കൊടുത്ത് സ്നേഹിക്കാം എങ്കിൽ അത് മറക്കാനും പാടാണ് ശിവ….. “

” ആരവ്‌…… “

” അത് നിനക്ക് ഇനി വിശദീകരിച്ച് തരണ്ട അല്ലോ….  വിഷ്ണുവിനെ മറക്കാൻ കഴിയുമോ നിനക്ക്….. ഇല്ലല്ലോ….. നമ്മൾ എല്ലാവരെയും മറക്കുമെന്ന് പറയുന്നത് വെറുതെയാണ്… തലച്ചോറിൽ പതിഞ്ഞത് മാത്രമേ മായിഞ്ഞു പോകു…. ഹൃദയത്തില് പതിയുന്നത് എത്ര നാളായാലും അവിടെ തന്നെ ഉണ്ടാകും….  ഒരു മറവിയുടെ അഗാധത്തിലേക്കും നമ്മൾക്ക് അത് തള്ളി വിടാൻ ആവില്ല…. “

” ആ അത് വിട്‌ ആരവ് പിന്നെ വേറെന്ത വിശേഷം….. നീ നമ്മുടെ പഴയ ഫ്രണ്ട്സിനെ ഒക്കെ കാണാർ ഉണ്ടോ….. “

” അങ്ങനെ ആരുമായും വലിയ ബന്ധം ഇല്ല…. പിന്നെ ഷഫീഖ് ആയി ഉണ്ട്….. അവൻ പോലീസിൽ ആണല്ലോ…. “

” മ്മ് ദേവ പറഞ്ഞു അറിയാം….. “

അവരുടെ ഒക്കെ സംസാരവും കുശലാന്വേഷണം ഒക്കെ നീണ്ട് പോയി…..

അങ്ങനെ അവരെ നന്നായി സൽകരിച്ച് തന്നെയാണ് തിരിച്ച് വിട്ടത്….  അതിന്റെ സന്തോഷം അച്ഛന്റെയും അമ്മയുടെയും മുഖത്ത് കാണാൻ ഉണ്ടായിരുന്നു….. തിരിച്ച് ഇറങ്ങാൻ ആയപ്പോൾ അച്ഛൻ നിറഞ്ഞ മനസ്സോടെ ദേവയുടെ തലയിൽ തടവി…..

🦋🦋🦋🦋

അന്ന് പിന്നീട് എല്ലാവരും വലിയ സന്തോഷത്തിൽ ആയിരുന്നു….. ഉണ്ണിക്ക് സങ്കടം ഉണ്ട് എങ്കിലും ദേവുവിനോട് എല്ലാം പറഞ്ഞെന്ന് ഓർക്കുമ്പോൾ അവൾക്ക് ഒരു ആശ്വാസം ആയിരുന്നു…. രാത്രിയിലെ ഭക്ഷണം ഒക്കെ കഴിഞ്ഞു മുറിയിലേക്ക് ചെല്ലുമ്പോൾ ശെരിക്കും കൈകാലുകൾ വിറച്ചിരുരുന്ന്…..

പണ്ട് ഇൗ മുറിയിലേക്ക് വരാൻ ധൈര്യം ആയിരുന്നു…. പക്ഷേ ഇപ്പോ രോമന്റിഫിക്കേഷൻ തുടങ്ങിയിട്ട് ഉള്ളത് കൊണ്ട് എന്തോ കൈ കാൽ വിറയൽ ആണ്…..

വാതിൽ തുറന്നു കിടക്ക ആയിരുന്നു അകത്തേയ്ക്ക് കയറിയതും 2 കൈകൾ എന്റെ അരകെട്ടിലൂടെ ഇഴഞ്ഞു…..

” ശി….. ശിവേട്ട…… “

” എന്തിനാ ഇങ്ങനെ വിറകുന്നത്….. “

” വേണ്ട….. “

പറഞ്ഞു തീർന്നതും എന്നെ ഒന്ന് കൂടി ഇറുകെ ചേർത്തു…..

” ദേവാ….. “

” മ്മ്…… “

” I love you ❤️ 💗 “

അവളുടെ കാതോരം ചെന്നു അത് പറഞ്ഞതും അവള് ഒന്നു പുളഞ്ഞു…..

ഉടനെ ശിവൻ അവളുമായി കട്ടിലിലേക്ക് മറിഞ്ഞു…..

” ഏട്ടാ….. “

” ദേവാ…. ഇന്ന് മുതൽ നീ എന്റെ ഭാര്യയാണ്…. അതിനർത്ഥം ഞാനും നീയും ഇനി എന്നും ഒന്നിച്ചാണ്….. “

” അത് കൊണ്ട്…. “

” ഇനി മുതൽ ഇവിടെ എന്റെ അടുത്ത് വേണം നീ കിടക്കാൻ….. ഇങ്ങനെ ഇറുകെ പുണർന്നു….. “

അത് കേട്ടതും അവള് ആശ്വാസം ആയത് പോലെ ശ്വാസം നീട്ടി വലിച്ച്…..

” നീ മറ്റ് പലതും ചിന്തിച്ച് അല്ലേ….. ” അതും പറഞ്ഞു അവൻ ഒരു അവിഞ്ഞ ചിരി ചിരിച്ചു…..

അത് കേട്ടതും അവള് അവനെ നോക്കി മുഖം കോട്ടി…..

” അങ്ങോട്ട് മാറി കിടക്ക് മനുഷ്യ….. “

അതും പറഞ്ഞു അവള് അവനെ തള്ളി മാറ്റി….. പക്ഷേ തള്ളിയതിനേക്കാൾ ശക്തിയായി അവൻ അവളിലേക്ക് ചേർന്നു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി…..

” ഏട്ടാ….. ” അവളിൽ നിന്ന് സീൽകാരതോടെ ഒരു വിളി വന്നു…..

അത് കേട്ടതും അവന്റെ രക്തം ചൂട് പിടിക്കാൻ തുടങ്ങി എങ്കിലും അവൻ വേഗം അവളിൽ നിന്നും അടർന്നു മാറി….. അവളെ ചുറ്റി പിടിച്ച് കിടന്നു….. അവളും അവന്റെ കരവലയത്തിൽ വല്ലാത്ത സന്തോഷത്തിൽ കിടന്നു….. പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു…..

🦋🦋🦋🦋

രാത്രിയുടെ ഏതോ യാമത്തിൽ ഭയാനകമായ ഒരു സ്വപ്നം കണ്ട് കൊണ്ടാണ് ദേവു ഞെട്ടി ഉണർന്നത്…..

അവളുടെ ഹൃദയം അകാരണമായി മിടിച്ചു കൊണ്ടിരുന്നു….. ഇപ്പോഴും ആ സ്വപ്നത്തില് നിന്നും മോചനം ലഭിക്കാത്തത് പോലെ….. അവൾക്ക് വല്ലാത്ത ദാഹം തോന്നി….. തൊണ്ട വറ്റി വരളുന്ന പോലെ…..

അവള് തന്നെ ചുറ്റി പിടിച്ചിരിക്കുന്ന ശിവന്റെ കൈകൾ പതിയെ നീക്കി….. അവനെ ഉണർത്താതെ അവള് ടേബിളിൽ നിന്ന് jug എടുത്തു …. പക്ഷേ അത് കാലി ആയിരുന്നു…..

അവള് ശബ്ദം ഉണ്ടാക്കാതെ പുറത്തേക് ഇറങ്ങി അടുക്കളയിലേക്ക് പോയി…..

അടുക്കളയിലേക്ക് പോകും വഴിയാണ് വീടിന്റെ main door തുറന്നു കിടക്കുന്നത്‌ അവള് കണ്ടത്…..

ഇതാരാ ഇപ്പോ പുറത്ത് നിൽകാൻ….. അവള് പതിയെ ജനലിലൂടെ നോക്കിയപ്പോൾ ഒറ്റക്ക് നില്കുന്ന അച്ഛനെയാണ് കണ്ടത്….. അച്ഛൻ എന്താ ഇപ്പൊ ഇവിടെ…. സമയം നോക്കിയപ്പോൾ ഏകദേശം 2 ആയിട്ടുണ്ട്….. അവൾക്ക് എന്തോ പന്തികേട് തോന്നിയത് കൊണ്ട് അവിടെ തന്നെ നിന്നു അയാള് എന്താ ചെയ്തത് എന്ന് നോക്കി….

നിമിഷങ്ങൾക്ക് അകം അത്യാവശ്യം തണ്ടും തടിയും ഉള്ളൊരു മനുഷ്യൻ അയാളുടെ അടുത്ത് എത്തി….. അയാള് കാണുമ്പോൾ തന്നെ ഉള്ളിൽ ഒരു പേടി വരുന്ന പോലെ….. അവർ എന്തോ കാര്യമായി സംസാരിക്കുന്നു….. പക്ഷേ ശബ്ദം കുറവ് ആയത് കൊണ്ടും അവള് അകത്ത് നിന്നിരുന്നത് കൊണ്ടും അവൾക്ക് ഒന്നും കേൾക്കാൻ ആയില്ല…..

സംസാരത്തിന് അവസാനം ഒരു നോട്ട് കെട്ട് അയാളുടെ കൈയിലേക്ക് വെച്ച് കൊടുത്തു….. അതോടൊപ്പം കൈ കൊണ്ട് എന്തൊക്കെയോ വഴികൾ പോലെ കാണിച്ച് കൊടുക്കുന്നുണ്ട്…..

അതിനു ശേഷം അച്ഛൻ തിരിച്ച് വീട്ടിലേക്ക് കയറിയത് കണ്ടതും ദേവു വേഗം ജനലിന്റെ അവിടുന്ന് നിന്ന് അടുക്കള ഭാഗത്തേക്ക് മാറി നിന്നു…..

അതോടൊപ്പം വാതിൽ അടയുന്ന ശബ്ദവും കേട്ടു….. അവള് പതിയെ ഏന്തി വലിഞ്ഞ് നോക്കിയപ്പോൾ അയാള് അടുകള ഭാഗത്തേക്ക് വരുന്നത് കണ്ടു…. അവള് വേഗം ഫ്രിഡ്ജിന് പിറകിലേക് ഒതുങ്ങി നിന്നു….

അയാള് വേഗം അടുക്കളയിലേക്ക് കയറി…. എന്നിട്ട് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം എടുത്ത് മട മട എന്ന് കുടിച്ചു…. ഒരു തരം വെപ്രാളം അയാളിൽ നിറഞ്ഞിരുന്നു…..

ദേവു പേടിച്ച് തന്റെ ശ്വാസം പുറത്തേക് കേൾക്കാത്ത രീതിയിൽ അവിടെ അയാളുടെ പ്രവർത്തികൾ നോക്കി കണ്ടു….. വെള്ളം കുടിച്ച് അയാള് അയാളുടെ മുറിയിലേക്ക് പോയി…..

അയാള് പോയതും അവള് ശ്വാസം നേരെ വീണത് പോലെ നെഞ്ചില് കൈ വെച്ചു…. വെള്ളം എടുത്ത് തിരിച്ച് മുറിയിലേക്ക് കയറുമ്പോഴും ഉള്ളിലെ ചിന്ത മുഴുവൻ നേരത്തെ കണ്ട കാര്യത്തെ കുറിച്ച് ആയിരുന്നു….. ആരായിരിക്കും അയാള്…. എന്തിനാ ഇൗ നേരം അച്ഛനെ കാണാൻ വന്നത്…. എന്തിനാ അച്ഛൻ അയാൾക്ക് പണം നൽകിയത്…. കണ്ടിട്ട് ഒരു ഗുണ്ടാ look ഒക്കെ ഉണ്ട്…. ഇനി ഞങ്ങളെ കൊല്ലാൻ ഉള്ള അച്ഛന്റെ പ്ലാൻ ആണോ…. ആലോചിക്കും തോറും അവളിൽ ഭയം നിറയുന്നത് അവള് അറിഞ്ഞു…..

ഇതിപ്പോൾ ശിവനോട് പറയണോ….. വേണ്ട….. നാളെ രാവിലെ ആകട്ടെ….. എല്ലാം വിശദമായി തന്നെ പറയാം…. ഭയം ഉണ്ടായിരുന്നതിനാൽ അവള് റൂമിന്റെ വാതിൽ കുറ്റിക്ക് പുറമെ ചാവി ഉപയോഗിച്ച് പൂട്ടി…..

പക്ഷേ ഭയം അവളെ കീഴപെടുത്തിയത്തിനാൽ ആ രാത്രി അവളിൽ ഉറക്കം എന്നൊന്ന് ഉണ്ടായില്ല….

സമയം വീണ്ടും കടന്നു പോയി….. സമയം ഏകദേശം 4 മണിയോട് അടുത്തിരുന്നു….. അപ്പോഴാണ് താഴെ ഏതോ മുറിയിൽ നിന്ന് അച്ഛന്റെ ഒരു അലർച്ച കേട്ടത്…..

ദേവു വേഗം ശിവനെ വിളിച്ച് ഉണർത്തി…..

” ഏട്ടാ…. ശിവേട്ട….. “

” എന്താ ദേവാ…. ” അവൻ ഉറക്ക ചുവയോടെ ചോദിച്ചു….

” എന്തോ….. എന്തോ ശബ്ദം കേട്ടു…. അച്ഛന്റെ ശബ്ദമാണ്….. “

 അപ്പോ വീണ്ടും അച്ഛന്റെ ശബ്ദം കുറച്ച് കൂടി വ്യക്തമായി കേട്ടു…..

” ഓടി വരണേ….. ലക്ഷ്മി……. അയ്യോ….. “

ഞങ്ങൾ വേഗം തിടുക്കം പിടിച്ച് താഴേയ്ക്ക് പോകാൻ പോയി….. വാതിൽ ചാവി ഉപയോഗിച്ച് തുറക്കുന്ന കണ്ടപ്പോൾ ശിവൻ അവളെ ഒന്ന് നോക്കി എങ്കിലും താഴെ എന്താ കാര്യം എന്നറിയാത്തത്‌ കൊണ്ട് അവൻ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാതെ താഴേയ്ക്ക് ചെന്നു….

അവർ താഴേയ്ക്ക് ചെല്ലുമ്പോൾ ഉണ്ണിയുടെയും അമ്മുവിന്റെയും അലർച്ചയോടെ ഉള്ള കരച്ചിലാണ് കേട്ടത്….. അതും അച്ഛന്റെയും അമ്മയുടെയും മുറിയിൽ നിന്നാണ്….. അതിനു മുന്നിൽ അഖിൽ നില്കുന്ന കൊണ്ട് ആരാ കിടക്കുന്നത് എന്ന് ഞങ്ങൾക്ക് കാണാൻ ആയില്ല….. അവനെ മാറ്റി നോക്കിയപ്പോൾ കണ്ടത് ചോര വാർന്ന് കിടക്കുന്ന അമ്മയെയാണ്……

” അമ്മേ….. ” ശിവൻ നാല് ദിക്കും ഉണരും പോൽ ശബ്ദം ഉണ്ടാകി അങ്ങോട്ടേക്ക് ഓടി…..

” അമ്മ…. അമ്മ എഴുന്നേൽക്കു…… “

വേഗം അഖിലും ശിവനും കൂടി അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമ്പോൾ അച്ഛൻ കട്ടിലിൽ കരഞ്ഞു കൊണ്ട് ഇരിക്കുക ആയിരുന്നു…..

പക്ഷേ അയാളുടെ കള്ളത്തരം മനസ്സിലാക്കിയ പോൽ ദേവയു ടെ ഉള്ളിൽ അയാളോട് ഉള്ള പകയാണ് നിറഞ്ഞത്…..

പക്ഷേ ഇപ്പോ സാഹചര്യം അനുകൂലം അല്ല എന്ന് മനസ്സിലാക്കിയ ദേവു മൗനം പാലിച്ചു…..

🦋🦋🦋🦋🦋

അതിവേഗം കുതിച്ച ശിവന്റെ കാർ ഒരു multispeciality ഹോസ്പിറ്റലിന്റെ മുന്നിൽ ചെന്ന് നിന്നു….. നേരത്തെ വിളിച്ച് അറിയിച്ചിരൂന്നതിനാൽ അവരെ കാത്ത് attenders അവിടെ ഉണ്ടായിരുന്നു….. ഉടനെ തന്നെ അവരെ casualty യിലേക് പ്രവേശിപ്പിച്ചു…..

ഡോക്ടർ വന്നതും ശിവനും അഖിലും പുറത്തേക് ഇറങ്ങി…..

അവിടെയുള്ള കസേരയിൽ ഇരിക്കുമ്പോൾ ശിവന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു…. അച്ഛന്റെ സ്നേഹം നിഷേധിക്കപ്പെട്ട ബാല്യത്തിൽ എന്ന് സ്നേഹത്തോടെ ചേർത്ത് പിടിച്ച് കരങ്ങൾ അവയാണ് ഇന്ന് ചോര വാർന്നോലിച് കിടക്കുന്നത് എന്ന് ഓർത്തപ്പോൾ അവനിൽ വല്ലാത്ത ഒരു വേദന നിറഞ്ഞു…..

ശിവനും അഖിലും ഇറങ്ങിയതിന് പിന്നാലെ ബാകി ഉള്ളവർ ഉണ്ണിയോടൊപ്പം കാറിൽ ഹോസ്പിറ്റലിലേക്ക് പുറപെട്ടു….

സമയം മിനിറ്റുകൾ ആയും മണിക്കൂറുകൾ ആയും കടന്നു പോയി…..

അമ്മയെ അകത്തേയ്ക്ക് കയറ്റിയിട്ട്‌ ഏകദേശം 2 മണിക്കൂർ ആയി….. അപ്പോഴാണ് ഒരു ഡോക്ടർ പുറത്തേക് വന്നത്…..

” ഡോക്ടർ അമ്മക്ക്….. “

” Patient ന്റെ….. “

” മകന്റെ ഭാര്യയാണ്….. ദേവതീർഥ….. “

” ഒകെ see Mrs devatheertha ഞങ്ങൾ ഞങ്ങളുടെ maximum ശ്രമിക്കുന്നുണ്ട്…. ഒരു സർജറി അത്യാവശ്യമായി വേണം…. അതിന്റെ പണം കെട്ടണം…. “

” ഒകെ സർ ബാകി ചെയ്തോളൂ….. “

അങ്ങെനെ വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞു….. സമയം 7 മണി കഴിഞ്ഞിരിക്കുന്നു…..

ശിവൻ ഇപ്പോഴും ആ ഇരുന്ന ഇരുപ്പിൽ നിന്ന് അനങ്ങിയിട്ട്‌ ഇല്ല….. എല്ലാവരുടെയും അവസ്ഥ അതൊക്കെ തന്നെ ആയിരുന്നു……

കുറച്ച് നേരം കൂടി കഴിഞ്ഞതും സർജറി കഴിഞ്ഞു ഡോക്ടർ പുറത്തേക് ഇറങ്ങി…..

ഡോക്ടറെ കണ്ടതും ശിവൻ ചാടി എണീറ്റു…..

” ഡോക്ടർ അമ്മക്ക്…… “

” Come to my cabin…. “

അതും പറഞ്ഞു അയാള് നടന്നു നീങ്ങി…..

( തുടരും)

__________________

എല്ലാവർക്കും സന്തോഷം ആയല്ലോ…. ഇനി എല്ലാ ഊഹങ്ങളും നടക്കട്ടെ…..😁 നിങ്ങള് ഇത്ര ഒക്കെ ചിന്തിക്കുന്നുണ്ട് അല്ലോ…. I am damn happy…. ❤️

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

3.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “💗 ദേവതീർത്ഥ 💗 25”

  1. ചേച്ചി…. കഥയിലെ അക്ഷരങ്ങൾ ആണെങ്കിലും അത് വായിക്കുമ്പോൾ ഓരോ സന്ദർഭവും കണ്മുന്നിൽ കാണുന്ന ഒരു അനുഭൂധിയാണ്….. Love you’re stories 💞💞💞

Leave a Reply

Don`t copy text!