💗 ദേവതീർത്ഥ 💗 26

6897 Views

devatheertha novel

💗 ദേവതീർത്ഥ 💗

Part – 26

✍️💞… Ettante kanthari…💞( Avaniya)

കുറച്ച് നേരം കൂടി കഴിഞ്ഞതും സർജറി കഴിഞ്ഞു ഡോക്ടർ പുറത്തേക് ഇറങ്ങി…..

 

 

ഡോക്ടറെ കണ്ടതും ശിവൻ ചാടി എണീറ്റു…..

 

 

” ഡോക്ടർ അമ്മക്ക്…… ”

 

 

 

” Come to my cabin…. ”

 

 

അതും പറഞ്ഞു അയാള് നടന്നു നീങ്ങി…..

 

 

അവരും അയാളുടെ പുറകെ പോയി…..

 

 

” May I come in….. ”

 

 

 

” Ya come….. ”

 

 

 

” എന്താ ഡോക്ടർ അമ്മക്ക് എങ്ങനെ ഉണ്ട്….. ”

 

 

 

” അത് മിസ്റ്റർ…. ഇപ്പൊ കുഴപ്പം ഒന്നുമില്ല ആളുടെ ജീവന്റെ ഭീഷണി ഒന്നുമില്ല….. കൃത്യ സമയത്ത് ആണ് എത്തിച്ചിരിക്കുന്നത് കാരണം 2 സെക്കൻഡ് വൈകിയിരുന്നു എങ്കിൽ ചിലപ്പോൾ ജീവൻ പോലും തിരിച്ച് കിട്ടില്ലായിരുന്നു…. വയറിലെ മുറിവ് ആഴം ഉണ്ടെങ്കിലും ചെയ്ത ആൾക്ക് കൃത്യമായി ഇൗ പ്രവർത്തി ചെയാൻ അറിയില്ല….. കാരണം veins ഒന്നും കട്ട് ആയിട്ടില്ല…. ”

 

 

 

” സർ അപ്പോ…. അമ്മയെ റൂമിലേക്ക്….. ”

 

 

” ഉടനെ ഷിഫ്റ്റ് ചെയ്യാം….. പക്ഷേ കുറച്ച് ഡ്രസ്സിംഗ് പിന്നെ ക്ലീനിംഗ് ഒക്കെ ഉണ്ട്…. ”

 

 

 

” ക്ലീനിംഗ്….. ”

 

 

 

” യെസ് അവരുടെ കണ്ണുകളിൽ പെപ്പർ സ്പ്രേ ചെയ്തിരുന്നു….. അതിന്റെ ക്ലീനിംഗ് നടക്കുന്നു ഉള്ളൂ….. പേടിക്കണ്ട കണ്ണിനു കുഴപ്പം ഒന്നും ഉണ്ടാവില്ല…… പിന്നെ ഇത് ഒരു കുത്ത് കേസ് ആയത് കൊണ്ട് പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്….. അവർ കുറച്ച് കഴിയുമ്പോൾ വരും…… ”

 

 

 

” ഒകെ thank you doctor…. ”

 

 

അതും പറഞ്ഞു അവർ ഇറങ്ങി…..

 

 

ഐസിയുവിനു മുന്നിൽ എല്ലാവരും അവരെ അക്ഷമയോടെ കാത്ത് നിൽക്കുക ആയിരുന്നു….. ഉടനെ റൂമിലേക്ക് മാറ്റും എന്നറിഞ്ഞപ്പോൾ ആണ് അവർക്ക് ഒരു ആശ്വാസം ആയത്….. പോലീസ് വരുമെന്ന് പറഞ്ഞപ്പോൾ പലരുടെയും മുഖത്ത് ഒരുതരം പരിഭ്രമം നിറഞ്ഞിരുന്നു…..

 

 

 

ദേവു അവയൊക്കെ കൃത്യമായി കാണുന്നുണ്ടായിരുന്നു…….

 

 

 

ഇതേ സമയം അഖിലിന്റെ മുഖത്ത് ഒരു സമാധാനം നിഴലിച്ചിരുന്നു…… ശിവന്റെയും ദേവുവിന്റെയും ശ്രദ്ധ തങ്ങളിൽ നിന്നും മാറുമെന്ന് അവന് ഉറപ്പ് ആയി….. അത് അവനിൽ വലിയൊരു ആശ്വാസമാണ് നിറച്ചത്…..

 

 

 

ദേവു മുഴുവൻ നേരവും അച്ഛനെ തന്നെ ശ്രദ്ധിച്ച് നിൽക്കുക ആയിരുന്നു…… അയാള് തന്നെയാണ് അത് ചെയ്തത് എന്നൊരു പാതി ഉറപ്പ് ഉണ്ടെങ്കിലും മുഴുവൻ ആകാതെ ആരോടും പറയണ്ട എന്നവൾ തീരുമാനിച്ചു……

 

 

സമയം വീണ്ടും കടന്നു പോയി….. കുറച്ച് കഴിഞ്ഞതും പോലീസ് വന്നിരുന്നു….. അതിനേക്കാളും മുന്നേ അമ്മയെ റൂമിലേക്ക് മാറ്റിയിരുന്നു……

 

 

പോലീസ് വന്നപ്പോൾ അച്ഛനും ശിവനും ദേവുവും ആണ് മുറിയിൽ ഉണ്ടായിരുന്നത്…. ബാകി ഉള്ളവർ ഒക്കെ വീട്ടിലേക്ക് പോയിരുന്നു…..

 

 

” വരു സർ….. ”

 

 

” അമ്മക്ക് സംസാരിക്കാൻ ആകുമല്ലോ അല്ലേ….. ”

 

 

ശബ്ദം കേട്ട് നോക്കിയപ്പോൾ ആണ് വന്ന പോലീസ് ആരാണെന്ന് കണ്ടത്…..

 

 

” ആഹാ നീ ആയിരുന്നോ ഷഫീഖ്….. ”

 

 

” ഡാ ശിവ….. എന്താ സംഭവം…… ”

 

 

 

” അറിയില്ല…. അച്ഛന്റെ നിലവിളി കേട്ട് ചെന്നപ്പോൾ അമ്മ ചോര വാർന്ന് കിടക്കുക ആണ്….. വേറേ ഒന്നും അറിയില്ല….. ”

 

 

” അമ്മ…… എന്താ നടന്നത് എന്ന് ഓർമ ഉണ്ടോ….. ”

 

 

” അത് സാറേ ഞാൻ ഉറങ്ങുക ആയിരുന്നു….. അപ്പോഴാണ് എന്തോ ശബ്ദം കേട്ടത്…. നോക്കിയപ്പോൾ മുഖം മറച്ച ഒരാള് ആയിരുന്നു….. അയാള് എന്റെ കണ്ണുകളിലേക്ക് എന്തോ സ്പ്രേ ചെയ്തു….. ശബ്ദം ഉണ്ടാകാൻ പോയ എന്റെ വായിൽ തുണി തിരുകി കയറ്റി…… പക്ഷേ അപ്പോഴേക്കും അയാള് എന്തോ കൊണ്ട് എന്നെ കുത്തിയിരുന്നു…… ”

 

 

 

” ഇതൊരു മോഷണ ശ്രമം ആയിരുന്നോ….. ”

 

 

 

” അറിയില്ല സർ….. ”

 

 

” ഡാ വീട്ടിൽ നിന്ന് എന്തെങ്കിലും പോയിട്ട് ഉണ്ടോ എന്നൊന്ന് അന്വേഷിച്ച് നോക്ക് ശിവ….. ”

 

 

 

” ശെരി….. ” എന്നും പറഞ്ഞു ഏട്ടൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു….

 

 

അതേ സമയം പോലീസ് അച്ഛനോട് ചോദിക്കുക ആയിരുന്നു……

 

 

” അത് സർ ഞാൻ രാത്രി ഒരു ഗുളിക കഴിച്ചാൽ പിന്നെ ഒരു 4 5 മണിക്കൂറുകൾ നീണ്ട നിദ്രയിൽ ആവും….. അത്കൊണ്ട് ഞാൻ ശബ്ദം ഒന്നും കേട്ടില്ല….. എഴുന്നേൽക്കുമ്പോൾ വായിൽ തുണി തിരുകിയ രീതിയിൽ ചോര വാർന്നു കിടക്കുക ആയിരുന്നു….. ”

 

 

” ആരെയെങ്കിലും സംശയം ഉണ്ടോ….. ”

 

 

” ഡാ ഷഫീ….. അതൊരു മോഷണ ശ്രമമാണ് അവിടുന്ന് 6 പവനോളം സ്വർണ്ണം നഷ്ടം ആയിട്ട് ഉണ്ട്…… ”

 

 

 

പക്ഷേ ഇതേ സമയം ദേവു രാത്രിയിൽ അച്ഛനെ കണ്ടത് ഓർത്തു…… മരുന്ന് കഴിച്ചെങ്കിൽ പിന്നെങ്ങനെ ഇയാള് രാത്രി അവിടെ വന്നു…..

 

 

 

” ഒകെ ശിവ ഞങ്ങൾ അടുത്തുള്ള സിസിടിവി ഒക്കെ ചെക്ക് ചെയ്യട്ടെ….. മോഷണ ശ്രമം ആണല്ലോ….. എവിടെ എങ്കിലും മുഖം പതിഞ്ഞിട്ടുണ്ടാകും…… ”

 

 

 

” ഒകെ എത്രയും വേഗം ആയികോട്ടെ…… ”

 

 

 

” പേടിക്കണ്ട ഡാ എത്രയും വേഗം അവനെ അകത്താക്കാം പോരെ…… ”

 

 

” എന്ന ശെരി ഡാ…… ”

 

 

 

” ഞങ്ങൾ ഇറങ്ങുന്നു on duty ആണ്….. ”

 

 

” ഒകെ ”

 

 

ഇതൊരു മോഷണ ശ്രമം ആണെന്നോ….. അങ്ങനെ ആണെങ്കിൽ പിന്നെ വീട്ടിൽ വന്ന ആൾ ആരാണ് അയാള് എന്തിന് വന്നു….. അവളുടെ മനസ്സിൽ ചോദ്യങ്ങൾ മിന്നിമറഞ്ഞു…..

 

 

 

 

🦋🦋🦋🦋🦋🦋

 

 

 

ഒരാഴ്ചയോളം കഴിഞ്ഞു പോയി…… ഇപ്പൊ അമ്മക്ക് സുഖമായി വരുന്നു….. ഒരു രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ഡിസ്‌റ്റർച്ച് ചെയ്യുമെന്ന് പറഞ്ഞു ….

 

 

ഇന്നാണ് ഞായറാഴ്ച….. അതായത് പ്രിയയുടെ പെണ്ണുകാണൽ ആണ് ഇന്ന്…..

 

 

 

അമ്മക്ക് വയ്യാത്തത് കൊണ്ട് അഖിലും അച്ഛനും വന്നില്ല….. അതല്ലെങ്കിൽ ഒരു കാരണം കിട്ടാൻ ആണല്ലോ അവരും കാത്ത് ഇരിക്കുന്നത്…..

 

 

അമ്മുവും ശിവനും ദേവയും ഉണ്ണിയും കൂടിയാണ് അവിടേക്ക് പുറപ്പെട്ടത്……

 

 

ഉണ്ണി വരുന്നില്ല എന്ന് പറഞ്ഞതാണ് പക്ഷേ അഖിൽ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾക്ക് പിന്നെ നിൽകാൻ തോന്നിയില്ല….. ഹോസ്പിറ്റലിൽ ക്യാമറ നിരീക്ഷണം ഓക്കേ ഉള്ളത് കൊണ്ട് ഇനിയും ഒരു പ്രശ്നം ഉണ്ടാകില്ല എന്ന് ഉറപ്പ് ആയത് ആണ് ദേവു വിന് ഒരു സമാധാനം…….

 

 

 

വീട്ടിൽ ചെന്നപ്പോൾ അച്ഛനും അമ്മയും ഏട്ടനും അവരെ സ്വീകരിച്ചു…. പ്രിയ ഒരു സിമ്പിൾ സാരി ഉടുക്കാൻ തുടങ്ങുക ആയിരുന്നു….

 

 

 

അവരും അവളെ സഹായിച്ചു……

 

 

 

 

 

കുറച്ച് സമയത്തിന് ശേഷം വീടിന്റെ വാതിൽ കടന്നു ഒരു കാർ വന്നു…. അതിൽ നിന്നും ഒരു പ്രായമായ സ്ത്രീയും ഒരു ചെറുപ്പക്കാരനും പ്രായമായ ഒരു മനുഷ്യനും….

 

 

കാറിന്റെ ശബ്ദം കേട്ടതും ദേവുവും മറ്റുള്ളവരും പ്രിയയെ കളിയാക്കാൻ തുടങ്ങി….

 

 

” എന്നാലേ പ്രിയ കുട്ടി ഇവിടെ ഇരിക്ക് ഞാൻ ചെന്ന് എന്റെ ചേട്ടനെ ഒന്നു നോക്കട്ടെ….. ”

 

 

” ഡീ…. ”

 

 

” ഒന്നുമില്ല ഡീ ഞാൻ പോയി നോക്കിയിട്ട് വരാം…. ”

 

 

ദേവു വേഗം താഴേയ്ക്ക് ചെന്നപ്പോൾ അച്ഛനും ഏട്ടനും ശിവനും കൂടി അവരെ ഒക്കെ അകത്തേയ്ക്ക് ഇരുത്തിയിരുന്നു….

 

 

ദേവു അവിടേക്ക് ചെന്നതും അച്ഛൻ അവരെ പരിചയപെടുത്തി….

 

 

ചെക്കന്റേ പേര് ശ്രീജേഷ് വില്ലേജ് ഓഫീസർ ആണ്…. അമ്മ ശ്രീനന്ദ സ്കൂൾ ടീച്ചർ ആയിരുന്നു… ഇപ്പൊ retire ആയി…. പിന്നെ കൂടെ വന്നിരിക്കുന്നത് ചെക്കന്റെ അമ്മാവൻ ആണത്രേ….

 

 

പരിചയപെട്ടു കൊണ്ട് ഇരുന്നപ്പോൾ ആണ് അമ്മാവൻ പെണ്ണിനെ വിളിച്ചാലോ എന്നു ചോദിച്ചത്….

 

 

” മോളെ ചെന്നു പ്രിയയെ വിളിച്ച് കൊണ്ട് വാ…. ”

 

 

ദേവു വേഗം പ്രിയയെ കൂട്ടി വന്നു… പുറകെ ഉണ്ണിയും അമ്മുവും ഉണ്ടായിരുന്നു….

 

 

പ്രിയയെ കണ്ട് അയാളുടെ മുഖം തെളിഞ്ഞു…. അത് എല്ലാവരിലും ആശ്വാസം പരത്തി….

 

 

പ്രിയ എല്ലാവർക്കും ചായ നൽകി….

 

 

” കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകട്ടെ…. ”

 

 

” പ്രിയ മോനെ കൂട്ടി മുറിയിലേക്ക് ചെല്ലു….. ”

 

 

” വേണ്ട uncle… നമുക്ക് പുറത്തേക് നിൽക്കാം…. ”

 

 

” എന്ന പുറത്തേക് ചെല്ലൂ….. ”

 

 

അവർ ഉടനെ പുറത്തേക് പോയി….

 

 

” ദേവു ഏട്ടത്തി ”

 

 

” എന്താ അമ്മു ”

 

 

” അവർ എന്താകും ഏട്ടത്തി സംസാരിക്കുന്നത് നമുക്ക് ഒന്ന് പോയി നോക്കിയാലോ…. ”

 

 

” എന്റെ ദേവിയെ 2 വർഷം കൂടി കഴിഞ്ഞാൽ കെട്ടിച്ച് വിടേണ്ട പെണ്ണാണ്…. പറയുന്ന വർത്തമാനം കേട്ടില്ലേ…. ”

 

 

” ഞ ഞ ഞ….”

 

 

അതും പറഞ്ഞു അവള് കൊക്രി കാട്ടി….

 

 

പുറത്തേക്ക് പോയ പ്രിയയുടെ കൈകാൽ വിറകുന്നുണ്ടായിരുന്ന്…..

 

 

പതിവ് സംസാരങ്ങളോട് ഒപ്പം പ്രിയ തന്റെ പഴയ ജീവിതം ഒക്കെ തുറന്നു പറഞ്ഞു…. താൻ കാരണം ബലിയാടകേണ്ടി വന്ന അവളുടെ ഇരട്ട സഹോദരി ആയിരുന്നു അതിലെ പ്രധാന വിഷയം….

 

 

പക്ഷേ എല്ലാ തെറ്റുകളും തുറന്നു പറഞ്ഞ അവളെ ശ്രീജേഷിന് കൂടുതൽ ഇഷ്ടപ്പെടുക ആണ് ചെയ്തത്….

 

 

” എന്ന നമുക്ക് അകത്തേയ്ക്ക് പോയാലോ…. ”

 

 

” ശെരി ”

 

 

 

സംസാരങ്ങൾക്ക്‌ ഒടുവിൽ അവരിൽ 2 പേരിലും ഒരു പുഞ്ചിരി വിടർന്നു നിന്നിരുന്നു….

 

 

 

അകത്തേയ്ക്ക് കയറിയപ്പോൾ മറ്റുള്ളവരിലും അത് സന്തോഷം ഉണ്ടാക്കി….

 

 

” അപ്പോ ഇനി നമ്മൾക്ക് ബാകി കാര്യങ്ങള് സംസാരിക്കാം അല്ലേ…. ” അമ്മാവൻറെ വാകുകൾ ആയിരുന്നു അത്….

 

 

” എന്താ പറഞ്ഞോളൂ…. ”

 

 

” മറ്റൊന്നുമല്ല…. കുട്ടിക്ക് എന്ത് കൊടുക്കും…. ഒരു സർകാർ ഉദ്യഗസ്ഥൻ ആയത് കൊണ്ട് തന്നെ പുറത്ത് എവിടെ ആണെങ്കിലും ചുരുങ്ങിയത് ഒരു 30 പവൻ സ്വർണവും 10 ലക്ഷം രൂപയും എങ്കിലും കിട്ടും…. അപ്പോ നിങ്ങളുടെ ഇഷ്ടമാണ്…. ഞാൻ പറഞ്ഞു എന്നെ ഉള്ളു…. ”

 

 

” അമ്മാവാ ” ശാസനയോടെ ആയിരുന്നു ശ്രീജേഷിന്റെ ആ വിളി…..

 

 

” നമ്മൾ ഇവിടെ വന്നത് കല്യാണ ആലോചനയും ആയാണ്…. അല്ലാതെ എന്നെ ഇവർക്ക് വിൽക്കാൻ അല്ല…. ”

 

 

 

” അല്ല മോനേ അതല്ലേ നാട്ട്‌ നടപ്പ്…. അതാ ഞാൻ…. പിന്നെ ഒരു പെണ്ണിനെ കെട്ടികുമ്പോൾ അവള് പിന്നീട് നമ്മുടെ വീട്ടിൽ അല്ലേ അപ്പോ അതിന്റെ ചിലവുകൾ ഇല്ലെ…. അപ്പോ അത് തന്നെ വേണം ”

 

 

 

” അമ്മാവാ കെട്ടിയ പെണ്ണിനെ പോറ്റാൻ ഞാൻ ഉണ്ടാകുന്നുണ്ട് അതിനു സ്ത്രീധനം വാങ്ങണം എന്ന് ഇല്ല…. എനിക് എന്നല്ല എന്റെ അമ്മക്കും…. ശെരി അല്ലേ അമ്മേ…. ”

 

 

” അതേ സ്വഭാവ ഗുണം ഉള്ള പെണ്ണിനെ ആണ് വേണ്ടത്…. അല്ലാതെ പൊന്നും പണ്ടവും അല്ല…. ”

 

 

അത് കേൾക്കെ എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു…. പ്രിയ ആരധനയോടും വളരെ അഭിമാനത്തോടെും കൂടി അവനെ നോക്കി…..

 

 

 

സംസാരങ്ങൾ ഒക്കെ കഴിഞ്ഞു ഭക്ഷണ ശേഷം ആണ് അവർ മടങ്ങിയത്…..

 

 

 

🦋🦋🦋🦋

 

 

 

അമ്മുവും ദേവുവും കൂടി തൊടിയിലേക് ഒക്കെ ഇറങ്ങിയപ്പോൾ ഉണ്ണി മുറിയിൽ തന്നെ കൂടി…. എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിക്കുമ്പോഴും അവളുടെ ഉള്ളിൽ വല്ലാത്ത വേദന ആയിരുന്നു…..

 

 

പക്ഷേ തെറ്റ് അത് തന്റെ മാത്രമാണ്….. തന്റെ മാത്രം…. ആരുടെയും വാക്കുകൾ കേൾക്കാതെ അയാളെ മാത്രം അഗാധമായി സ്നേഹിച്ചു…. അന്ധമായി വിശ്വസിച്ചു….. അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി….

 

 

” ഉണ്ണി…… ”

 

 

പുറകിൽ നിന്ന് ആർദ്രമായൊരു ശബ്ദം കേട്ടാണ് അവള് തിരിഞ്ഞു നോക്കിയത്….

 

 

” ആരവ് നീ എന്താ ഇവിടെ….. ”

 

 

” ഓർമ ഉണ്ടല്ലേ എന്നെ അപ്പോൾ….. ”

 

 

” ആരവ് ഞാൻ….. ”

 

 

” വേണ്ട ഉണ്ണി നിന്നെ കുറ്റപ്പെടുത്താൻ ഒന്നുമല്ല ഞാൻ വന്നത്…. പക്ഷേ വന്നപ്പോൾ മുതൽ നിന്റെ മുഖം ശ്രദ്ധിക്കുക ആണ് ഞാൻ എന്താ നിനക്ക് പറ്റിയത്…. ”

 

 

” I am alright…. കുഴപ്പം ഒന്നുമില്ല….. ”

 

 

” ഉണ്ണി കള്ളം പറയണ്ട എനിക് അറിയണം…. നിന്റെ മുഖമൊന്നു വാടിയാൽ പണ്ടത്തെ പോലെ തന്നെ ഇന്നും എനിക് അത് തിരിച്ച് അറിയാൻ ആകും ഉണ്ണി….. ”

 

 

” ആരവ് പ്ലീസ് ലീവ് me alone…. ”

 

 

” പറ്റില്ല…. നിന്നെ അങ്ങനെ ഒറ്റക്ക് വിടാൻ പറ്റില്ല….. പറ ഉണ്ണി എന്താ പ്രശ്നം…. ”

 

 

പെട്ടെന്ന് എന്തോ ഉണ്ണിക്ക് വല്ലാതെ ദേഷ്യം വന്നു….

 

 

” എന്താ… എന്താ നിങ്ങൾക്ക് വേണ്ടത്…. എന്റെ ശരീരം ആണോ…. അതിനാണോ ഇങ്ങനെ എന്നെ ശല്യം ചെയ്യുന്നത്….. ”

 

 

പറഞ്ഞു തീർന്നതും ആരവ് ഉണ്ണിയുടെ മുഖം അടച്ച് ഒരു അടി കൊടുത്തു…..

 

 

പ്രതീക്ഷിക്കാതെ വന്നത് കൊണ്ട് അവള് വേച്ച് പോയി…..

 

 

പക്ഷേ അപ്പോഴാണ് തൊടിയിൽ നിന്നും ദേവുവും അമ്മുവും വന്നത്…. അവർ ഉണ്ണി അവളെ അടികുന്നത് കണ്ടു….

 

 

” ഏട്ടാ എന്താ… എന്താ ഇൗ കാട്ടുന്നത്….. എന്തിനാ ഏട്ടത്തിയെ അടിച്ചത്….. ”

 

 

 

ദേവു ആരവിനെ പിടിച്ച് കുലുക്കി…..

 

 

” നിൽക്കുക അല്ലേ…. ചോദിച്ച് നോക്ക് അവളോട് തന്നെ…. എന്തിനാ ഞാൻ തല്ലിയത് എന്ന്….. ”

 

 

ദേവു വേഗം ഉണ്ണിയുടെ നേർക്ക് തിരിഞ്ഞ്….

 

 

 

” എന്താ ഏട്ടത്തി ഇത്… എന്തിനാ ഏട്ടൻ അടിച്ചത്….. ”

 

 

പക്ഷേ അവള് കരഞ്ഞത് അല്ലാതെ ഒരു വാക്ക് പോലും പറഞ്ഞില്ല…..

 

 

” എന്തിനാ ഡീ കിടന്നു മോങ്ങുന്നത് പറഞ്ഞു കൊടുക്ക ഡീ ഞാൻ നിന്റെ ആരായിരുന്നു എന്ന്…. 8 വർഷം മുമ്പ് ഉള്ള ഡിഗ്രീകാലം പറഞ്ഞു കൊടുക്ക് ഡീ…. ശരീരം വേണം പോലും…. 3 കൊല്ലം ആത്മാർത്ഥമായി പ്രണയിച്ചിട്ട്‌ പോലും ഞാൻ നിന്നെ കളങ്കപെടുത്തിയിട്ട്‌ ഉണ്ടോ ഡീ…. ”

 

 

അതിനും മറുപടി ഒന്നും പറയാതെ അവള് കരച്ചിൽ തുടർന്നു….

 

 

 

” പറയ് ഡീ…. ” അതും പറഞ്ഞു ആരവ് അവളുടെ ചുമലിൽ പിടിച്ച് കുലുക്കി…. അവള് ഇല്ല എന്ന അർത്ഥത്തിൽ പതിയെ തല ചലിപ്പിച്ചു….

 

 

ഉടനെ അവൻ ദേഷ്യത്തോടെ മുറി വിട്ട് പോയി…..

എന്നാല് ഇതൊക്കെ കേട്ട് പുറത്ത് ശിവനും നിൽപ്പുണ്ടായിരുന്നു…..

 

( തുടരും )

______________

അപ്പോ ആരാ ആരവിന്റെ ആളെന്ന് മനസ്സിലായല്ലോ…. അപ്പോ ബൈ ഗുഡ് നൈറ്റ്…..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

5/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “💗 ദേവതീർത്ഥ 💗 26”

Leave a Reply