Skip to content

മിഴി – Part 1

mizhi-novel

അനു.. ദേ.. ഡി നിന്റെ അച്ചായൻ വരുന്നുണ്ട്.. രണ്ടു മാസത്തെ സസ്പെൻഷൻ കഴിഞ്ഞപ്പോളേക്കും ആളങ്ങു സ്റ്റൈൽ ആയല്ലോ..

“കട്ട താടിയും വെച്ചു മുണ്ടുടുത്തു ചുവപ്പ് കളർ ചെത്തു ഷർട്ടും ഇട്ടുള്ള ആ വരവ് കണ്ടാൽ ഏതു പെണ്ണും ഒന്നു നോക്കി പോവും മോളെ…

.

”നോക്കും നോക്കും അവളുടെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും…

.

“എന്റെ അനു നീ എത്ര നാളായടി ജീവേടെ പുറകെ നടക്കാൻ തുടങ്ങിയിട്ട്.. അവൻ ആണെങ്കിൽ നിന്നെ മൈൻഡ് പോലും ചെയ്യാറില്ല..

ഇങ്ങനെ പോയാൽ അവസാനം ഏതെങ്കിലും പെണ്ണ് വന്നു അവനെ കൊത്തിക്കൊണ്ട് പോവുമെ…..

.

“അങ്ങനെ ഒരുത്തിക്കും അവനെ ഞാൻ വിട്ടു കൊടുക്കില്ല മക്കളെ.. അവൻ എനിക്കുള്ളതാ.. അതു ഇനി ദൈവം വിചാരിച്ചാലും മാറ്റാൻ പറ്റില്ല…

.

“അളിയാ നീ അങ്ങു ഗ്ലാമർ ആയി പോയല്ലോ..

.

” പോടെയ് പോടെയ്.. അവൻ വന്നോടാ…

.

“ആരു സൂജിത്തോ.. അവൻ ഇനി വരുമെന്ന് തോന്നുന്നില്ല അമ്മാതിരി അടിയല്ലേ നീ അവനിട്ടു അടിച്ചത്..

.

” മ്മം…

,

“അളിയോ അനു ഇങ്ങോട്ടു വരുന്നുണ്ട്..

.

“ഈ പിശാച് ഇവിടെ ഉണ്ടായിരുന്നോ..

.

“അവളു നിന്നെയും കൊണ്ടേ പോവുള്ളു..

.

“ഉവ്വാ…

.

“ജീവാ.. എന്താ കണ്ടിട്ടു ഒരു മൈൻഡ് ഇല്ലാത്തെ..

.

“ഹാ ഞാൻ നിന്നെ കണ്ടില്ല..

.

“ഹേയ് ഇതെങ്ങോട്ടാ ജീവാ പോവുന്നേ ഒന്നു നിക്കെന്നെ…

.

“ഡീ പെണ്ണെ എന്റെ പിന്നാലെ നടക്കാതെ ക്ലാസ്സിൽ കേറാൻ നോക്ക്..

.

“ജീവ വരുന്നില്ലേ…

.

ഇല്ല…

.

” അതെന്താ ,.

ശോ ഇതെങ്ങോട്ടാ ഈ പോവുന്നേ ഒന്നു പറഞ്ഞിട്ട് പോ..

.

” നിന്നോട് പറഞ്ഞിട്ട് പോവാൻ നീ എന്താ എന്റെ കെട്ടിയോൾ ആണോ..

,

” ഇതുവരെ അല്ല.. ഇനി വേണേൽ ആവാം..

.

,”അതിനെന്റെ പോന്നു മോൾ ബുദ്ധിമുട്ടണ്ട.. നീ പോവാൻ നോക്കടി…

.

“ഓ ഞാൻ പോയേക്കാമെ… എനിക്കറിയാം എങ്ങോട്ടെന്നെന്ന്.. ആ വാക മരചുവട്ടിലേക്ക് അല്ലേ.. ഇതിനും മാത്രം എന്ത് പ്രത്യേകതയാണ് അവിടുള്ളതു…

.

” ഒന്നും മിണ്ടാതെ അവൻ നടന്നകന്നു…

.

”അനു.. അവനോട് അതേ കുറിച്ച് ചോദിച്ചിട്ട് ഒരു കാര്യോം ഇല്ല.. ഞങ്ങളും കുറെ ചോദിച്ചു നോക്കിട്ടുള്ളതാ..അവൻ പറഞ്ഞിട്ടില്ല..

” കോളേജിൽ വന്ന അന്നു തൊട്ട് എന്നും അവനാ വാക മരച്ചുവട്ടിൽ പോയി ഒറ്റക്ക് ഇരിക്കാറുണ്ട്..

.

“ജീവയുടെ ചില സമയത്തെ പെരുമാറ്റം അങ്ങനെയാണ് സന്ദീപേ.. എന്തായാലും ഞാൻ പോണു.. ക്ലാസ് തുടങ്ങാറായി..

.

” അനു.. ഞാനും വരുന്നു .. അവനെ ഇനി ഇപ്പോളെങ്ങും ക്ലാസ്സിലേക്ക് നോക്കണ്ട..

.

” വാകമര ചുവട്ടിലേക്ക് ജീവ നടന്നടുക്കുതോറും അവന്റെ വരവ് കണ്ടു സന്തോഷിച്ചാവണം ഇളം കാറ്റിൽ വാക പൂക്കൾ പൊഴിഞ്ഞു അവന്റെ മേലാകെ വീണത്.. അവനതു മെല്ലെ കൈയിൽ എടുത്തു കൊണ്ടു വാക മരത്തോട് പറ്റിച്ചേർന്നു ഇരുന്നു.. പാലപ്പൂ മണമുള്ളൊരു കാറ്റു അവനെ തഴുകി കടന്നു പോയി.. അറിയാതെ അവന്റെ കണ്ണുകൾ അടഞ്ഞു.. ചെറു മയക്കത്തിലേക്ക് വീഴാൻ ഒരുങ്ങവെ പെട്ടെന്ന് ഞെട്ടി ഉണർന്നു.. ആ കണ്ണുകൾ വീണ്ടും കണ്ടു.. ഇത്രയും ഭംഗിയുള്ള മിഴികൾ ആരുടേതാണ്.. പാലമരം ഇല്ലാത്ത ഈ കോളേജിൽ എവിടുന്നാണ് പാലപ്പൂവിന്റെ മണം വന്നത്.. ഒന്നും മനസ്സിൽ ആവാതെ അവൻ ഇരുന്നു ..

.

” അളിയാ ഡാ നീ എന്തു ആലോചിച്ചു ഇരിക്കുവാ..

.

“ഹേയ് ഒന്നുല്ല.. നിങ്ങൾ ക്ലാസ്സിൽ കേറിയില്ലേ..

.

,”ഓ അങ്ങേരുടെ ലാത്തിയടി കേൾക്കാൻ വയ്യ ഞങ്ങൾ ക്ലാസ്സ് കട്ട് ചെയ്തു ഇങ്ങു പോന്നു.. വാടാ നമുക്ക് പുറത്തൊന്നു കറങ്ങിട്ടു വരാം..

.

” ഞാനില്ല നിങ്ങൾ പൊക്കോ..

.

“അതെന്നാടാ.. നിനക്കു ഇത് എന്തു പറ്റി മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു..

.

“ഹേയ് ഒന്നുല്ല.. നിങ്ങൾ പോയിട്ടു വാ..

.

“നീ കാര്യം പറ അളിയാ…

.

“അതു പിന്നെ ഇവിടെ എവിടാ പാല പൂത്തത്..

.

“പാലയോ.. നമ്മുടെ കോളേജിൽ അതിനു പാല ഇല്ലല്ലോ.. പിന്നെ എങ്ങനാടാ പാലപ്പൂവിന്റെ മണം വരുന്നത്.. നിനക്കു തോന്നിയത് ആവും..

.

“അല്ലടാ ശെരിക്കും ആ മണം ഉണ്ടായിരുന്നു..

.

“പിന്നേം തുടങ്ങിയോ ഭ്രാന്ത് പറയാൻ.. നീ ഇങ്ങു എഴുന്നേറ്റു വാ..

.

“ഹാ ശെരി വരുന്നു..

*******************

അന്നു

രാത്രി ഉറക്കത്തിൽ അവൻ ഞെട്ടി ഉണർന്നു…

.

“മോനെ എന്താടാ എന്തിനാ നീ കിടന്നു കാറിയത്…

.

“ഒന്നുല്ല അമ്മേ അമ്മ പോയി കിടന്നോളു..

.

“നീ വീണ്ടും ആ സ്വപ്നം കണ്ടോ…

.

“മ്മം…….

.

“പ്രാത്ഥിച്ചു കുരിശ് വരച്ചു കിടക്കാൻ പറഞ്ഞാൽ കേൾക്കില്ല.. അവന്റെ ഒരു കാവും കാവിലേ പെൺകുട്ടിയും.. കുറെ കാലം ആയിട്ടു ഇത് ഇപ്പോൾ സ്ഥിരമായി കാണുണ്ടല്ലോ..

.

“എന്തുകൊണ്ടാണെന്ന് എനിക്കും അറിയില്ല..

.

” അതെങ്ങനാ പള്ളിയിൽ പോക്കും പ്രാത്ഥനയും ഒന്നും ഇല്ലല്ലോ പിന്നെങ്ങനെ ദുസ്വപ്നം കാണാതെ ഇരിക്കും..

.

” ഓ തുടങ്ങി… അമ്മ ഒന്നു പോയെ ഞാൻ കിടക്കാൻ പോവാ..

.

“അല്ലേലും നിന്നോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. ഞാൻ പോയേക്കാം..

..

അമ്മ പോയതും ആ മുറിയാകെ പാലപ്പൂവിന്റെ മണം നിറഞ്ഞു…

(തുടരും… )

.

( ഈ തുടർക്കഥക്കും നിങ്ങളുടെ സപ്പോർട്ടും സ്നേഹവും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നിങ്ങളുടെ സ്വന്തം ശിവ )

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Mizhi written by Shiva

4.7/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!