മിഴി – Part 9

5073 Views

mizhi-novel

ഡാ  ജീവ  എന്താ  നിന്റെ  ഉദ്ദേശം……  ഏതവൾ ആണെടാ  ഗായത്രി…. 

” അമ്മേ  അതുപിന്നെ അവളെ പറ്റിയിട്ടു  നിങ്ങളോട് ഞാൻ പറയാൻ ഇരിക്കുവായിരുന്നു ….  എന്റെ കോളേജിൽ പഠിക്കുന്ന  കുട്ടിയാണ്…  എനിക്കു  അവളെ  ഇഷ്ടമാണ്….

“ഓഹോ അപ്പോൾ അനുവോ……

.

“അവളെ പറ്റി ഒരക്ഷരം ഇവിടെ മിണ്ടരുത്….  അവൾ  കോളേജിൽ കാട്ടി കൂട്ടിയത് എന്താണെന്നു  അമ്മക്ക് അറിയുമോ……

“എനിക്കൊന്നും  കേൾക്കണ്ട ….  അനുവിനെ അല്ലാതെ മറ്റൊരു പെണ്ണിനെ  കെട്ടിക്കൊണ്ട്  ഈ  വീട്ടിലേക്ക് വരാമെന്നു  എന്റെ  പൊന്നു മോൻ  കരുതണ്ട….

“അമ്മേ  ഞാൻ  പറയുന്നത് ഒന്നു  കേൾക്കു…. ഗായത്രി  നല്ല കുട്ടിയ……

” അവൾ നല്ലതായാലും  ചീത്തയായാലും  ഈ  വീട്ടിൽ മരുമകൾ ആയി  അവളെ ഞാൻ വാഴിക്കില്ല…..  അതുകൊണ്ട്  ഇപ്പോൾ തന്നെ  എന്റെ  മോൻ  ആ  പെണ്ണിന്റെ  കാര്യം  മറന്നേക്ക്……

“പറ്റില്ല  അമ്മേ …..  അവളെ  മറക്കാനോ  അവൾ ഇല്ലാതെ ജീവിക്കാനോ  എനിക്കു പറ്റില്ല …  അമ്മ  അല്ല  ആരു പറഞ്ഞാലും  എന്റെ  തീരുമാനത്തിൽ ഒരു മാറ്റവും വരില്ല……  ഞാൻ  ഒരു പെണ്ണിന്റെ  കഴുത്തിൽ  താലി കെട്ടുന്നു എങ്കിൽ അതു  ഗായത്രിയുടെ  കഴുത്തിൽ ആയിരിക്കും…….  എന്റെ ഇഷ്ടത്തെക്കാൾ  നിങ്ങൾ വലുത് അനു  ആണെങ്കിൽ  ഞാൻ  ഇനി  ഇവിടെ  നില്കുന്നില്ല  ഞാൻ  പോവുന്നു……

“മോനെ  ഞാൻ  പറയുന്നത് ഒന്നു  കേൾക്ക്…..

(അമ്മ  പറയുന്നത് കേൾക്കാത്ത മട്ടിൽ  ജീവ  ബൈക്ക്  എടുത്തു  പുറത്തേക്ക് പോയി….  അപ്പോഴേക്കും അനു  അവിടെത്തി )

” ആന്റി….  ജീവ  ബൈക്കിൽ  പാഞ്ഞു പോവുന്നത്  കണ്ടല്ലോ  എന്തുപറ്റി….

” ഹാ  മോളേ  എന്നോട്  വഴക്കിട്ട് ഇറങ്ങി  പോയതാ……

” വഴക്കിട്ടോ  എന്തിനു…….

“എല്ലാത്തിനും  കാരണം അവളാ  ആ ഗായത്രി …  എന്റെ  കൊച്ചിന്  അവളെന്തോ കൈവിഷം കൊടുത്തു  മയക്കിയതാ…..

“ആന്റി  അവളെ  ഇവിടുന്നു  മാത്രമല്ല  ജീവയുടെ  ജീവിതത്തിൽ നിന്നു  തന്നെ  നമുക്ക്  ഓടിക്കാം…….

“അതെങ്ങനാ മോളെ  ജീവയുടെ  സ്വഭാവം  നിനക്കു അറിയില്ലേ….  അവൻ  ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ  അതിൽ  നിന്നും  മാറില്ല ….  അവളെയോ  കെട്ടുള്ളു  എന്നാണ്  പറഞ്ഞത്……

“അതിനൊക്കെ  വഴിയുണ്ട് ആന്റിയും അങ്കിളും എന്റെ കൂടെ  ഒന്നു  നിന്നു  തന്നാൽ  മതി……

” ഞങ്ങൾ  എന്താ  വേണ്ടത്  മോളു  പറ…..

” നിങ്ങൾ  ജീവയെ കുറച്ചു  ദിവസത്തേക്ക്  ഇവിടുന്നു  ഒന്നു  മാറ്റി  തരാമോ  ബാക്കി  കാര്യം  ഞാൻ ഏറ്റു……

” അതിപ്പോ  മോളെ  അവനെ  എങ്ങോട്ട്  മാറ്റാനാ…..  മാത്രമല്ല  അവൻ എങ്ങോട്ടും  പോവുമെന്ന് തോന്നുന്നില്ല…..

“അതിനൊക്കെ  വഴിയുണ്ട്…..  ജീവയെ  അങ്കിളിന്റെ  അടുത്തേക്ക്  വിടണം….

“ഗൾഫിലേക്കോ……

“അതേ  ഗൾഫിലോട്ട്… അവിടെ  എന്തെങ്കിലും പ്രോബ്ലം ഉണ്ടെന്നു  പറഞ്ഞു  അങ്കിളിനെ  കൊണ്ടു ജീവയെ  വിളിപ്പിക്ക്…..  എന്നിട്ട്  ജീവയോട്  അങ്ങോട്ട്  ചെല്ലാൻ പറ….

“അവൻ പോവുമെന്ന്  തോന്നുന്നില്ല…. 

” ആന്റിയും  അങ്കിളും എങ്ങനെയും ജീവയെ  കൊണ്ടു  സമ്മതിപ്പിക്കണം…..  ഒരു  കാര്യം  കൂടി പറയാം  ഒരു  കാരണവശാലും  അവിടെ വെച്ചു  ജീവ  ഗായത്രിയെ  കോൺടാക്ട് ചെയ്യരുത് ….  അതു  പ്രത്യേകം ശ്രദ്ധിക്കണം……  ഗായത്രിക്കു  എന്തായാലും ജീവയെ  വിളിക്കാൻ ആവില്ല……. ജീവ അവിടെ  ചെന്നു  അവളെ കോൺടാക്ട് ചെയ്യാതെ അവൾക്ക്  നമ്പർ കിട്ടില്ല…..

“മോളെ  നീ  ആളു കൊള്ളാല്ലോ എന്നിട്ട്……  എന്താ  നിന്റെ  പ്ലാൻ……

“അതൊക്കെ  വഴിയേ  മനസ്സിൽ ആയിക്കോളും ആന്റിക്ക്……  ഞാൻ  പൊക്കോട്ടെ ….. ആന്റി  ഞാൻ  പറഞ്ഞത് പോലെ  ചെയ്യൂ….. നാളെ രാവിലെ   തന്നെ  ജീവയെ  പറഞ്ഞു വിടണം…  ഉച്ചക്കത്തെ ഫ്ലൈറ്റിൽ പോകണം…

“ശെരി  മോളേ …..  പക്ഷേ ടിക്കറ്റ് ഒക്കെ  എടുത്തു  കൺഫേം ആക്കണ്ടേ…… 

“അതൊക്കെ  എപ്പോളെ  റെഡി  എല്ലാം  ഓക്കേ  ആക്കിട്ട  ഞാൻ  വന്നത്‌ ….  പക്ഷേ ഇതിന്റെ പിന്നിൽ  ഞാൻ ആണെന്ന് ജീവ  അറിയരുത് …..  അങ്കിൾ ആരെ  കൊണ്ടെങ്കിലും  എടുപ്പിച്ചു  എന്നേ  പറയാവു…… എന്നാൽ  ഞാൻ  ഇറങ്ങട്ടെ……

“ശെരി  മോളെ…….

**************

അനു  പോയി കഴിഞ്ഞു രാത്രി ആയപ്പോൾ ജീവയുടെ  അമ്മ ജീവയെ  ഫോണിൽ വിളിച്ചു…..

മോനെ  ജീവ  അമ്മയാണ്…

“എന്താ  അമ്മേ….

“നീ  വീട്ടിലോട്ട്  വാടാ…  അച്ഛൻ  വിളിച്ചിട്ട്  നീ  എന്താ  ഫോൺ  എടുക്കാഞ്ഞത്……

” ഞാൻ വരുന്നില്ല….  അച്ചന്റെ വക  ഉപദേശം കേൾക്കാൻ കഴിയാഞ്ഞിട്ട      കാൾ  എടുക്കാഞ്ഞേ….  അച്ഛനു  അച്ഛന്റെ ബിസിനസ്‌ അല്ലെ വലുത്….

” ഡാ  നീ  ഇങ്ങു  വാ  എല്ലാത്തിനും  ഒരു  സമാധാനം  ഉണ്ടാക്കാം…. നിന്റെ ഇഷ്ടത്തിന്  ഞങ്ങൾ  എതിര് നില്കുന്നില്ല പോരെ…..

“അമ്മേ  സത്യമാണോ….  എന്താ പെട്ടെന്ന് ഒരു  മനംമാറ്റം…..

“നിന്നെക്കാൾ  വലുതല്ല  മോനെ  ഞങ്ങൾക്ക്  മറ്റൊന്നും…..  നീ  വാ

(പിന്നെ  മറ്റൊന്നും  ചിന്തിക്കാതെ  ജീവ വീട്ടിലേക്കു തിരിച്ചു )

” ഹാ  മോനെ നീ വന്നോ … ഡാ അച്ഛന്  അവിടെന്തോ  ബിസിനസ് പ്രോബ്ലം… അച്ഛൻ  ടെൻഷൻ  ആയി  ഹോസ്പിറ്റലിൽ ഒക്കെ  ആയിരുന്നു….  നിന്നോട് അങ്ങോട്ട്‌ ഒന്നു  ചെല്ലാൻ  പറഞ്ഞു…  അതിനു  വേണ്ടീട്ടാ അച്ഛൻ വിളിച്ചത്….

” ഞാൻ  ചെന്നിട്ടു  എന്തു  കാണിക്കാന…..

“മോനെ  നീ  ഒന്ന്  ചെല്ല്….  അച്ഛനു ടെൻഷൻ അടിക്കാൻ    വയ്യെന്ന   പറഞ്ഞത് ….

“ശെരി ഞാൻ  പോവാം….

“നാളെ  ഉച്ചക്കത്തെ ഫ്ലൈറ്റിൽ പോ…  അച്ഛൻ ടിക്കറ്റ് ഒക്കെ  ഓക്കേ  ആക്കിട്ട  ഉണ്ട്…

” നാളെയോ,.. അമ്മേ  അതുപിന്നെ…  ഡാ കുറച്ചു ദിവസത്തെ കാര്യം അല്ലെ ഒള്ളു….  പെട്ടെന്ന് തിരിച്ചു വരാല്ലോ…  പിന്നെ  ഗായത്രിയുടെ കാര്യം അച്ഛനെ  നേരിട്ട് കണ്ടു പറഞ്ഞു നിനക്കു  ബോധ്യപ്പെടുത്തല്ലോ….

(അമ്മ  പറയുന്നത് ശെരി ആണെന്ന് ജീവക്കും  തോന്നി…  അവൻ കാര്യങ്ങൾ ഒക്കെ  ഗായത്രിയെ  വിളിച്ചു പറഞ്ഞു  പിറ്റേന്ന്  ഗൾഫിലേക്ക് പോയി…..)

,

രണ്ടു ദിവസം കഴിഞ്ഞു ഗായത്രി കോളേജിൽ വന്നപ്പോൾ  കണ്ടത്  എല്ലാർക്കും  സ്വീറ്റ്‌സ് കൊടുക്കുന്ന  അനുവിനെ ആണ്…..

” ഗായത്രി ഒന്നു  നിന്നേടി  ഇന്നാ നീയും എടുക്ക്  സ്വീറ്റ്‌സ്….  ഇത്  എന്തിന്റെ ആണെന്ന് അറിയാമോ  എന്റെയും ജീവിയുടെയും  കല്യാണം ഉറപ്പിച്ചു…  വരുന്ന മാസം 19നു  ആണ് കല്യാണം…

“അതുകേട്ടു ഗായത്രി ഒന്നു ഞെട്ടി……

“എന്താടി ഞെട്ടിയോ…  നിനക്കു സംശയം ഉണ്ടെങ്കിൽ നീ ജീവയെ  വിളിച്ചു ചോദിക്ക്…..  ഓ ഞാനതു മറന്നു…….  ജീവ  ഗൾഫിൽ ആണല്ലോ…. എന്നാലും നീ ഇത്ര പൊട്ടി ആയിപോയല്ലോ  കാശുള്ള വീട്ടിലെ ആമ്പിള്ളേർക്ക് ഇതൊക്കെ ഒരു തമാശയാണ്… അല്ലാതെ നിന്നെ പോലെ ഒരുത്തിയെ ജീവ കെട്ടുമെന്ന് ഓർത്തോ…..

“അതുകേട്ടു ഗായത്രി കരഞ്ഞുകൊണ്ട് ക്ലാസ്സ്‌ റൂമിലേക്ക് ഓടി….  അവിടിരുന്നു അനു പറഞ്ഞ കാര്യങ്ങൾ അവൾ ഓർത്തു……..

ജീവേട്ടൻ എന്തുകൊണ്ടാണ് പോയിട്ടു ഇതുവരെ ആയിട്ടും തന്നെ  വിളിക്കാത്തത്….  ചെന്നയുടൻ വിളിക്കാമെന്ന് പറഞ്ഞ ആളാ.. ഇനി അനു ചേച്ചി പറഞ്ഞത് സത്യം ആവുമോ….  ഹേയ് ഇല്ല ഏട്ടന് എന്നെ ചതിക്കാൻ ആവില്ല……..  ഇനി എങ്ങാനും ഏട്ടന്റെ മനസ്സ് എല്ലാരും കൂടി മാറ്റിയോ…  അവൾ  ഫോൺ എടുത്തു അവന്റെ നമ്പറിൽ വിളിച്ചു നോക്കി …  സ്വിച്ച് ഓഫ്‌….  അപ്പോഴാണ് അവൾ ഓർത്തത് അവൻ ഇവിടില്ല എന്നു…  അവൻ അയച്ച മെസ്സേജുകൾ ഓരോന്നായി  അവൾ വായിച്ചു കൊണ്ടിരുന്നു… അവൾക്കു  ആകെ ഭ്രാന്ത് പിടിച്ചത് പോലെ ആയി  കൈയിൽ ഇരുന്ന ഫോൺ എറിഞ്ഞു ഉടച്ചു….  ഇനി ഇവിടെ നിൽക്കുന്നതിനേക്കാൾ നല്ലത് നാട്ടിലേക്കു മടങ്ങി പോവുന്നതാണെന്ന് ഗായത്രിക്കു  തോന്നി…… ജീവേട്ടൻ മറ്റൊരാളുടെ സ്വന്തം ആവുന്നത്  കണ്ടു നിൽക്കാൻ  തനിക്ക് ആവില്ല…. അതുകൊണ്ട്  നാട്ടിലേക്കു പോവാമെന്നു അവൾ ഉറപ്പിച്ചു…

*****************

ഗൾഫിൽ എത്തിയിട്ട് ജീവയുടെ മനസ്സ് നിറയെ ഗായത്രി ആയിരുന്നു….  ഓരോ തിരക്കുകൾ കാരണം അവളെ ഒന്നു വിളിക്കാൻ പറ്റുന്നില്ല…  അവളെ കാണാതെ സംസാരിക്കാതെ ഇരിക്കാൻ ഇനിയും ആവില്ല….  എങ്ങനെയും ഇവിടുന്നു പോയെ പറ്റു…. മനസ്സിൽ എന്തോക്കൊയോ സംഭവിക്കാൻ പോവും പോലെ….. 

ഒടുവിൽ ജീവ  അച്ഛന്റെ എതിർപ്പ് മറികടന്നു അവിടുന്നു പോന്നു…. രാത്രി ആയപ്പൊളേക്കും  തിരികെ നാട്ടിലെത്തി…..

വന്ന നിമിഷം തൊട്ടവൻ ഗായത്രിയെ വിളിച്ചു…  പക്ഷേ അവളുടെ നമ്പർ  സ്വിച്ച് ഓഫ്‌ ആയിരുന്നു…..  അവൾക്കു എന്തെങ്കിലും പറ്റിയോ  ജീവക്ക് ആകെ ടെൻഷൻ ആയി…  അന്നു  രാത്രി അവനു ഉറക്കം വന്നില്ല…  പിറ്റേന്ന് നേരം വെളുത്തത് മുതൽ വീണ്ടും വിളിച്ചു നോക്കി അപ്പോഴും സ്വിച്ച് ഓഫ്‌…..  അവൻ രാവിലെ തന്നെ  കോളേജിലേക്ക് പോയി….

“അളിയാ നീ ഇതെപ്പോ വന്നു…..  എന്നാലും നീ  ആളു കൊള്ളാം കല്യാണം ഉറപ്പിച്ചിട്ട് ഞങ്ങളോട് ഒരു വാക്കു പോലും പറഞ്ഞില്ലല്ലോ….

“കല്യാണമോ ആരുടെ  സന്ദീപേ നീ  എന്തൊക്കെയാ ഈ പറയുന്നത്….

“അളിയാ നമ്പർ വേണ്ട അനു എല്ലാം ഞങ്ങളോട്  പറഞ്ഞു….  എന്നാലും നീ  ആ  ഗായത്രിയെ  തേച്ചല്ലേ……

“സന്ദീപേ  ഡാ എനിക്കൊന്നും മനസിൽ ആവുന്നില്ല……ഞാൻ  ഗായത്രിയെ  തേച്ചെന്നോ…. ഞാൻ വന്നത് മുതൽ  ഗായത്രി വിളിച്ചു പക്ഷേ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്…  അവളെ നിങ്ങൾ കണ്ടോ…..

“അളിയാ  അനു ആയിട്ടു നിന്റെ കല്യാണം ഉറപ്പിച്ചെന്ന് കേട്ടപ്പോൾ തന്നെ  ഗായത്രി നാട്ടിലേക്കു പോയെന്നാണ്  രേഷ്മ പറഞ്ഞത്…..

“അനു ആയിട്ടു എന്റെ കല്യാണം ഉറപ്പിച്ചെന്നോ….  ഡാ ഇതിൽ എന്തോ ചതി ഉണ്ട്….  എനിക്കു  ഗായത്രിയെ കണ്ടേ പറ്റു….. അവളെ സത്യം പറഞ്ഞു ബോധ്യപെടുത്തണം….  ഇനി അവൾ വല്ലോ കടുംകൈയും ചെയ്യുമൊന്ന എന്റെ പേടി….

“അളിയാ  നീ  ടെൻഷൻ ആവാതെ…. എന്തായാലും  നീ  ഗായത്രിയുടെ നാട്ടിലേക്കു  ചെല്ല്… അവളെ പോയി കണ്ടു സംസാരിക്കു…

“ഡാ എനിക്കതിനു അവളുടെ  നാടും വീടും ഒന്നും അറിയില്ല…..  അതൊന്നും ചോദിക്കാൻ എനിക്കു തോന്നിയില്ല….  അവൾ ഒട്ടു പറഞ്ഞതും ഇല്ല….  നാട്ടിലെ ഏതോ ഒരു കാവിനെ പറ്റി മാത്രം ഇടക്ക് ഒരിക്കൽ സംസാരിച്ചു..  അതല്ലാതെ എനിക്കു അവളുടെ ഡീറ്റെയിൽസ് ഒന്നും അറിയില്ല……

“അറിയില്ലേ… അവളെ  പിന്നെ എങ്ങനെ കണ്ടു പിടിക്കാന അളിയാ…..  ഞാൻ ആലോചിട്ട്  ഇനി ഒരു വഴിയേ ഒള്ളു രേഷ്മയോട് ചോദിക്ക്…  അവൾ ഗായത്രിയുടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ അപ്പോൾ അവൾക്ക് അറിയാമായിരിക്കും…..

“അതു ശെരിയാ…  ഞാൻ എന്നാൽ പോയി രേഷ്മയെ  കണ്ടിട്ട്  വരാം……..

“ഓക്കേ  അളിയാ……

ജീവ രേഷ്മയുടെ അടുത്തെത്തി….  ജീവയെ കണ്ടതും രേഷ്മ ഒഴിഞ്ഞു മാറി പോവാൻ ഒരുങ്ങി…… 

“രേഷ്മേ നീ എന്താടി എന്നെ കണ്ടിട്ടു കാണാത്ത ഭാവത്തിൽ പോവാൻ നോക്കുന്നത്…  എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്….

“ഒന്നുല്ല ഏട്ടാ…..

“ഡി ഗായത്രിയെ  വിളിച്ചിട്ട്  കിട്ടുന്നില്ല….. എനിക്കു അവളെ കണ്ടേ പറ്റുള്ളൂ…. നീ അവളുടെ അഡ്രെസ്സ്  താ….

“ഇനി എന്തിനാ ഏട്ടാ അവളുടെ അഡ്രെസ്സ്….  ഏട്ടന്റെ കല്യാണം ഉറപ്പിച്ചില്ലേ…..

“ഡി അതൊന്നും പറയാൻ നേരം ഇല്ല….  എനിക്കു ഗായത്രിയുടെ അഡ്രെസ്സ് വേണം….

“എനിക്ക് അറിയില്ല  ഏട്ടാ…..

“കള്ളം പറയരുത് …..  എനിക്കു അവളുടെ അഡ്രെസ്സ് കിട്ടിയേ പറ്റു…..

ജീവ ദേഷ്യപ്പെട്ടത്തോടെ അവൾ അഡ്രെസ്സ് കൊടുത്തു……

“ജീവ  ഉടൻ തന്നെ  ഗായത്രിയെ  തേടി അവളുടെ നാട്ടിലേക്കു  പോയി…..

ജീവ ബൈക്കിൽ പാഞ്ഞു പോവുന്നത് കണ്ടു അനു വിളിച്ചെങ്കിലും അവൻ അവളെ കാണാത്ത മട്ടിൽ പോയി…..

****************

ഉച്ചകഴിഞ്ഞതോടെ ജീവ ഗായത്രിയുടെ നാട്ടിൽ എത്തി….

രേഷ്മ തന്ന അഡ്രെസ്സ്  അവൻ  അവിടെ ഉള്ളവരോട് തിരക്കി കണ്ടു പിടിച്ചു  ആണ് വീട്ടിലേക്ക് ചെന്നു…….

“ഇവിടെ ആരും ഇല്ലേ……

“ആരാ….  (അകത്തു നിന്നും  പ്രായമുള്ള ഒരാൾ ഇറങ്ങി വന്നു )

” ഞാൻ ജീവ….  ഇവിടത്തെ ഗായത്രിയുടെ കൂടെ കോളേജിൽ പഠിക്കുന്ന ആളാ…..

“ഗായത്രിയുടെ കൂടെ പഠിക്കുന്നതോ….. 

“ആഹാ  അതു കൊള്ളാല്ലോ….. എന്റെ മോൾ അതിനു   കോളേജിൽ  പഠിക്കുന്നില്ലല്ലോ……

“അതുകേട്ടു ജീവ ഒന്നു ഞെട്ടി….  മഹാരാജാസിൽ പഠിക്കുന്ന ഗായത്രിയുടെ വീട് തന്നെ അല്ലെ ഇത്……

“മോനെ  മോൻ പറഞ്ഞ കോളേജിൽ അവൾക്ക് അഡ്മിഷൻ കിട്ടിയതാ  പക്ഷേ  കോളേജ് തുറക്കും മുൻപ് അവൾക്കു ഒരു ആക്‌സിഡന്റ് നടന്നു….  അതോടെ കോളേജിൽ പോക്ക് വേണ്ടെന്ന് വെച്ചു…….

“ആരാ അച്ഛാ അവിടെ….  (അകത്തു നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു…. )

“മോളെ മോൾ ഇങ്ങു വാ……

“അപ്പോൾ ഒരു സ്ത്രീ വീൽ ചെയറിൽ ഒരു  പെൺകുട്ടിയും ആയിട്ടു പുറത്തേക്കു വന്നു….

“ജീവ അവളെ സൂക്ഷിച്ചു നോക്കി കുട്ടിത്തം മാറാത്ത മുഖം ഉള്ളൊരു പെൺകുട്ടി……..

“മോനെ ഇതാണ് ഗായത്രി……… 

“അതു കേട്ടു ജീവ ഞെട്ടി…..  ഗായത്രിയോ  ഇതോ…..

ഹേയ്  ഇതല്ല ഞാൻ പറഞ്ഞ ഗായത്രി…..

“മോനെ എന്റെ മോൾ  ഗായത്രി ഇതാണ്…..

” ഈ  കുട്ടി അല്ലാതെ ഇവിടെ  ഗായത്രി എന്ന പേരിൽ വേറെ ആരെങ്കിലും  ഉണ്ടോ……

“അങ്ങനെ  ആരും ഇല്ല….  എന്താ  മോനെ പ്രശ്നം…… 

(കണ്മുന്നിൽ കണ്ടത് വിശ്വസിക്കാൻ ആവാതെ അവൻ നിന്നു……… 

 ഇതാണ് ഗായത്രി എങ്കിൽ തന്റെ കൂടെ ഉണ്ടാരുന്ന ഗായത്രി അപ്പോൾ ആരായിരുന്നു….

ഒന്നും മനസ്സിൽ ആവാതെ അവൻ നിന്നു…….. )

.

“ആരാ അച്ഛാ ഇത് …..

.

“മോളെ  തിരക്കി വന്നതാ…..

.

“എന്നെയോ… എന്തിനു….

.

“സോറി എനിക്ക് ആളു മാറി പോയതാ…..  (അതും പറഞ്ഞു ജീവ അവിടുന്നു ഇറങ്ങി…..  )

തിരികെ പോവും വഴി ഗായത്രിയുടെ  ഫോട്ടോ ആ  ഗ്രാമത്തിൽ ഉള്ള പലരെയും കാണിച്ചു അവളെ കുറിച്ചു തിരക്കി പക്ഷേ അവർക്കാർക്കും അങ്ങനെ  ഒരു പെൺകുട്ടിയെ അറിയില്ലായിരുന്നു…. അവരാരാരും

അങ്ങനെ ഒരു  പെൺകുട്ടിയെ  ആ  ഗ്രാമത്തിൽ കണ്ടിട്ട്  ഇല്ല എന്നു കൂടി  പറഞ്ഞതോടെ  ജീവക്കു ഭ്രാന്ത് പിടിക്കും പോലെ ആയി…..  ഇത്രയും നാൾ  തന്റെ കൂടെ  നടന്നു  തന്നെ  സ്നേഹിച്ച…  താൻ  സ്നേഹിച്ച ഗായത്രി  ആരായിരുന്നു…….. ഈ  ഗായത്രിയുടെ പേരിൽ വന്ന  അവളപ്പോൾ  ആരായിരിക്കും…….. ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ചോദിച്ചു കൊണ്ടു അവൻ  തിരികെ വീട്ടിലേക്ക്  പോയി…..

(തുടരും…. )

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Mizhi written by Shiva

5/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply