Skip to content

മിഴി – Part 6

mizhi-novel

അനു ആ ചിത്രം കൈയിൽ എടുത്തു നോക്കി…….. ആ കണ്ണുകളിലൂടെ വിരലോടിച്ചു ഹേയ് തനിക്ക് തോന്നിയത് ആവും….. അവളത് കട്ടിലിൽ വലിച്ചെറിഞ്ഞിട്ട് ഇറങ്ങി പോന്നു………

“മോളെ എന്താ എന്തുപറ്റി നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്………..

അവൻ ഒന്നും മിണ്ടാതെ ബൈക്കും എടുത്തു പോവുന്നത് കണ്ടു…….

.

“അതുപിന്നെ ഒന്നുല്ല ആന്റി…….

.

“നീ കാര്യം പറ മോളെ……….

.

” അതുപിന്നെ  ആന്റി… കോളേജിലെ പ്രശ്നമാ…….

.

എന്ത് പ്രശ്നം.. അവൻ വീണ്ടും തല്ലുണ്ടാക്കിയോ…….

.

“ഹേയ് ഇല്ല ആന്റി……. അതൊന്നും അല്ല…….

.

“പിന്നെന്താ മോളെ പറ…

.

“അതു പിന്നെ ആന്റി കോളേജിൽ പഠിക്കുന്ന ഒരു കൊച്ചിനെ ഞാൻ തല്ലി…….. അതു ജീവക്ക് ഇഷ്ടപെട്ടില്ല അതാണ് കാര്യം…

.

“മ്മം… മോളെന്തിനാ ആ കൊച്ചിനെ തല്ലിയത്….

.

“ആന്റി അതുപിന്നെ അവളും ജീവയും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ഒക്കെ പലരും കോളേജിൽ പറയുന്നുണ്ട് അതിനിടയിൽ അവരെ ഒരുമിച്ചു കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല അതാ……..

.

“നീ ഇത്ര പൊട്ടി ആയി പോയല്ലോ…..

മോളെ ഞങ്ങൾ എല്ലാരും കൂടി പഠിപ്പ് കഴിഞ്ഞു നിങ്ങളുടെ കല്യാണം നടത്താൻ ഇരിക്കുവാ അപ്പോൾ പിന്നെ എന്തിനാ നീ പേടിക്കുന്നത്……… അവൻ നിനക്കുള്ളത് തന്നെയാ……… നീ ഇനി അവനെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കണ്ട……… സമയം ആവുമ്പോൾ നിങ്ങടെ കല്യാണം ഞങ്ങൾ നടത്തി തരാം പോരെ…..

അതു പറഞ്ഞതും അടുക്കളയിൽ പാത്രം വീഴുന്ന ശബ്ദം കേട്ടു…….

.

” എന്താ ആന്റി അത്…….

.

“ഓ അത് അപ്പുറത്തെ വീട്ടിലെ പൂച്ചേടെ പണിയാകും മോളെ…… ഏത് സമയം നോക്കിയാലും അതു ഇവിടുണ്ട്……… ആ പണ്ടാരം പാത്രങ്ങളൊക്കെ തട്ടി മറിച്ചു കാണും……… ഇന്നതിനെ ശെരിയാക്കും ഞാൻ…….

“ഞാനും വരാം ആന്റി………

അവർ അടുക്കളയിൽ ചെന്നു നോക്കിയപ്പോൾ പാത്രം താഴെ വീണു കിടപ്പുണ്ടായിരുന്നു…….. പക്ഷേ പൂച്ചയെ അവിടെങ്ങും കണ്ടില്ല…….

“ആന്റി പൂച്ചയെ കാണുന്നില്ലല്ലോ……

“ജന്നൽ തുറന്നു കിടക്കുവല്ലേ അതു വഴി ഇറങ്ങി പോയി കാണും……..

മ്മം ആന്റി ഞാൻ എന്നാൽ ഇറങ്ങുവാ…………. നാളെ എന്റെ പിറന്നാൾ അല്ലെ….. ടൗണിൽ ഒന്ന് പോണം ചെറിയൊരു ഷോപ്പിംഗ് ഉണ്ട്………… പിന്നെ ആന്റിയും ജീവയും ഈവെനിംഗ് അങ്ങു വന്നേക്കണം…….

“ശെരി മോളെ.. സൂക്ഷിച്ചു പോണം…….

“മ്മം ബൈ ആന്റി……..

**************

ഷോപ്പിംഗ് കഴിഞ്ഞു ഇറങ്ങിയ അനു കണ്ടത് ഗായത്രിയുമായി ഓട്ടോയിൽ പോവുന്ന ജീവയെയാണ്……… അവൾ അവരുടെ പിന്നാലെ പോയി…….

ഓട്ടോ സിറ്റി ഹോസ്പിറ്റലിൽ നിർത്തി……… ജീവ ആദ്യം ഇറങ്ങി…….. പിന്നാലെ ഗായത്രിയും……. ഗായത്രിയുടെ ഒരു കാൽ അവൾ നിലത്തു കുത്താതെ നിന്നു………. ആ കാലിൽ നിന്നു ചോര ഒലിക്കുന്നുണ്ടായിരുന്നു…….. പെട്ടെന്ന് വീഴാൻ പോയ അവളെ ജീവ കേറി പിടിച്ചു എന്നിട്ട് തോളിൽ താങ്ങി മെല്ലെ നടന്നു.. അപ്പോഴേക്കും വീൽ ചെയറുമായി അറ്റൻഡർ എത്തി…….. അവളെ അതിൽ ഇരുത്തി അവർ ഹോസ്പിറ്റലിനുള്ളിലേക്ക് പോയി……..

ഇതെല്ലാം കണ്ടു അനുവിന് ദേഷ്യം വന്നു………….. ഇപ്പോൾ ഏതു സമയത്തും ജീവ അവളുടെ കൂടെയാ………….. ഇതിങ്ങനെ വിട്ടാൽ പറ്റില്ല…… എന്തേലും ഉടനെ ചെയ്യണം ഇല്ലെങ്കിൽ ഒരു പക്ഷേ ജീവയെ തനിക്ക് നഷ്ടം ആയെന്നു വരും……..

“എന്തായാലും നാളെ തന്റെ പിറന്നാൾ അല്ലെ നാളത്തെ ദിവസം കൂടി കഴിഞ്ഞിട്ട് തീരുമാനിക്കാം എന്തു വേണമെന്ന്….

( മനസ്സിൽ ചില കണക്കു കൂട്ടലുകളുമായി അനു വണ്ടിയും എടുത്തു അവിടുന്നു പോയി… )

**********************

“ഇതെന്ത് പറ്റിയതാ……

.

” ഒന്ന് തെന്നി വീണതാ ഡോക്ടർ……

.

” മ്മം ശെരി ആ ബെഡിലോട്ട് കിടത്തു………..കാലിന് ഫ്രാച്ചേർ ഉണ്ടെന്നു തോന്നുന്നു ഞാൻ ഒന്ന് നോക്കട്ടെ നിങ്ങൾ പുറത്തു നില്ക്കു……

(ജീവ പുറത്തേക്കു ഇറങ്ങി കുറച്ചു സമയം കഴിഞ്ഞു ഡോക്ടർ പുറത്തു ഇറങ്ങി.. )

“ആ കുട്ടിയുടെ കാലിന് ചെറിയൊരു പൊട്ടൽ ഉണ്ട്……… ഒന്ന് ഒന്നര ആഴ്ച റസ്റ്റ് വേണ്ടി വരും…….. കുട്ടിക്ക് ബാക്ക് പൈൻ ഉണ്ടെന്നു പറഞ്ഞു അതുകൊണ്ട്

എന്നായാലും ഇന്നൊരു ദിവസം ഇവിടെ കിടക്കട്ടെ നാളെ ഡിസ്ചാർജ് ചെയ്യാം……….

.

“മ്മം.. ശെരി ഡോക്ടർ………

(ഡോക്ടർ പോയതും ജീവ ഗായത്രിയുടെ അടുത്തേക്ക് ചെന്നു )

“ഗായത്രി നാളയെ ഡിസ്ചാർജ് ചെയ്യുള്ളു ……. ഒന്നര ആഴ്ച റസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞത് …….. നിന്റെ വീട്ടിൽ വിളിച്ചു പറയണ്ടേ……

“വേണ്ട എനിക്കു ആക്സിഡന്റ് എന്നു കേട്ടാൽ അവർ പേടിക്കും……. മാത്രമല്ല അവർ എതിർത്തിട്ടും ലാസ്റ്റ് കരഞ്ഞു കാലു പിടിച്ചാണ് ഞാൻ ഇവിടെ പഠിക്കാൻ വന്നത് ….. അപ്പോൾ പിന്നെ ഇതൂടി അറിഞ്ഞാൽ ഈ പേരിൽ എന്റെ പഠിപ്പ് പോലും നിർത്തിക്കും…..

.

” ഓ അപ്പോൾ പിന്നെ ഇന്നു ഇവിടാരാ നിൽക്കുക…….

.

“ഞാൻ രേഷ്മയെ വിളിച്ചോളാം…… അവള് വരും…….

“മ്മം ശെരി…….. അവൾ വരും വരെ ഞാൻ ഇവിടെ നിന്നോളാം……..

“വേണ്ട.. ഏട്ടൻ പൊക്കോ….. ഇപ്പോൾ തന്നെ ഞാൻ കാരണം ഇത്രയും ബുദ്ധിമുട്ടിയില്ലേ………

.

“ഇതൊക്കെ ഒരു ബുദ്ധിമുട്ട് ആണോ…… ഒന്നുമില്ലേലും നമ്മൾ ഒരു കോളേജിൽ പഠിക്കുന്നവർ അല്ലെ…….. തനിക്ക് കുടിക്കാൻ എന്തെങ്കിലും വാങ്ങി കൊണ്ടു വരാം……….

.

“അയ്യോ വേണ്ട ഏട്ടാ …………

“മിണ്ടാതെ അവിടെ കിടക്കടി പെണ്ണെ എന്നും പറഞ്ഞവൻ പുറത്തേക്കു പോയി……….. അവൾക്ക് കഴിക്കാനും കുടിക്കാനുമായുള്ളത് വാങ്ങി തിരികെ വന്നപ്പോളേക്കും രേഷ്മയും വന്നിരുന്നു…..

ആഹാ കൂട്ടുകാരി വന്നല്ലോ…… എന്നാൽ പിന്നെ ഞാൻ ഇറങ്ങിക്കോട്ടെ…….. ഇതാണ് എന്റെ നമ്പർ……… എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി……..

“ശെരി ഏട്ടാ………

(ജീവ പുറത്തേക്കു ഇറങ്ങിയതും രേഷ്മ ഗായത്രിയെ നോക്കി ചിരിച്ചു )

“എന്താടി ഒരു ആക്കിയ ചിരി…..

” ഒന്നുല്ല ഒരു പ്രേമത്തിന്റെ തുടക്കം കാണുന്നുണ്ടല്ലോ മോളെ..

“പിന്നെ പ്രേമം ഒന്ന് പോടീ അവിടുന്നു……..

“ആ ചേട്ടന്റെ മുഖം കണ്ടിട്ട് അങ്ങനെയാ തോന്നിയത്..,… . കോളേജിൽ വന്ന അന്നു തൊട്ടു എന്നും നിന്നെ അങ്ങേര് നോക്കുന്നത് ഞാൻ കാണാറുണ്ട്….

“അതൊക്കെ നിനക്കു തോന്നിയത് ആവും…….. നീ വേറെ എന്തെങ്കിലും പറ…….

“മോളെ ഗായത്രി എന്താ നിന്റെ മുഖത്തും ഒരു കള്ള ചിരി……..

“ഒന്ന് പോയേടി ഒരു കള്ളത്തരോം ഇല്ലായെ……..

.

“മ്മം….. മ്മം.. ഞാൻ കണ്ടു പിടിച്ചോളാം…..

രേഷ്മ പറഞ്ഞത് ശ്രദ്ധിക്കാത്ത മട്ടിൽ ഗായത്രി ഫോണിൽ നോക്കി ഇരുന്നു…… പക്ഷേ അവളുടെ ഉള്ളിൽ എവിടെയോ ജീവയോടുള്ള പ്രണയത്തിന്റെ തിര അലയടിച്ചു തുടങ്ങിയിരുന്നു……

***************

എന്താടാ നിന്റെ മുഖത്തൊരു കള്ളചിരി……..

“ഒന്നുല്ല അമ്മേ……..

“നിനക്കു കഴിക്കാൻ എടുക്കട്ടേ….

” വേണ്ട ഞാൻ കിടക്കാൻ പോവാ…..

(അമ്മ പോയതും ജീവ ഫോൺ എടുത്തു സന്ദീപിനെ വിളിച്ചു…. )

“ഡാ സന്ദീപേ…..

“എന്താ അളിയാ വിളിച്ചേ…..

“ഡാ ഈ പ്രേമത്തെ പറ്റി നിന്റെ അഭിപ്രായം എന്താ….

“ങേ… എന്താ അളിയാ ഇപ്പോൾ പ്രേമത്തെ കുറിച്ചൊരു ഡൌട്ട് ഒക്കെ….

“ഒന്നുല്ല നീ പറ…..

” പ്രേമിക്കല്ല് അളിയാ…. ഒരുത്തിയെയും വിശ്വസിക്കാൻ പറ്റില്ല ….. പ്രേമം എന്നു പറയുന്നതേ തേപ്പാണ്…..

“അതെന്നാടാ……

“അളിയന് അറിഞ്ഞു കൂടെ ഞാൻ ധന്യേയും രേഷ്മിയെയും നിഷയെയും പ്രേമിക്കുന്ന കാര്യം… അവസാനം അവളുമ്മാർ ഒന്നിച്ചു എന്നെ തേച്ചിട്ട് പോയളിയാ……..

“വെച്ചിട്ട് പോടാ കോപ്പേ…. ഒരേ സമയം മൂന്നു നാലെണ്ണത്തിനെ പ്രേമിച്ചു നടന്ന നിന്നോട് പ്രേമത്തെ പറ്റി ചോദിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ ……

ജീവ ഫോൺ കട്ട് ചെയ്തു…..

“ഉറങ്ങാൻ കിടന്ന ജീവയുടെ മനസ്സിലേക്ക് ഗായത്രിയുടെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു……. അവൻ എഴുന്നേറ്റു പോയി ഗായത്രിയുടെ ചിത്രം എടുത്തു വെച്ച് അതിലേക്ക് നോക്കി…..

“ഡി പെണ്ണെ… എന്റെ ഉറക്കം കെടുത്തുന്ന സ്വപ്നമായി മാറിയ നീ ആരാണ് …. അകലാൻ ആവാത്ത വിധം ഓരോ ദിവസം കഴിയും തോറും ഞാൻ നിന്നിലേക്ക് അടുത്ത് കൊണ്ട് ഇരിക്കുകയാണ്………… അതേടി പെണ്ണെ ഞാൻ പോലും അറിയാതെ എപ്പോഴോ നിന്നെ ഞാൻ  പ്രണയിച്ചു തുടങ്ങിരിക്കുന്നു…… അതും പറഞ്ഞവൻ ആ ചിത്രത്തിൽ ചുംബിച്ചു……. പെട്ടെന്ന് അവിടാകെ പാലപ്പൂവിന്റെ മണം നിറഞ്ഞു…. (തുടരും…  )

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Mizhi written by Shiva

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!