Skip to content

മിഴി – Part 8

mizhi-novel

“ഏട്ടാ നമ്മുടെ വിവാഹത്തിന് ഏട്ടന്റെ അച്ഛനും അമ്മയും സമ്മതിക്കുമോ…..  അവർ  എതിർത്താൽ എന്തു ചെയ്യും…..

.

“അവരെന്തായാലും ആദ്യം എതിർക്കും……  പിന്നെ സാവധാനത്തിൽ ഞാൻ അവരെ കൊണ്ടു  സമ്മതിപ്പിച്ചോളാം…….. ഇനിയിപ്പോ അവർ സമ്മതിച്ചില്ലേലും നിന്റെ കഴുത്തിൽ  ഞാൻ  താലി കെട്ടും പോരെ…..

” ഉള്ളിൽ എന്തോ ഒരു  പേടി പോലെ  ഏട്ടാ ……

“എന്ത്‌ പേടി ഞാൻ ചതിക്കും എന്നു പേടിയുണ്ടോ……

“ഒന്നു പോ ഏട്ടാ…..  അതൊന്നും അല്ല എന്തോ നമ്മൾ തമ്മിൽ അകന്നു പോവുമോന്ന് പേടി തോന്നുന്നു……

” അയ്യേ  എന്റെ കാന്താരി പെണ്ണ്  സെന്റി ആയോ….  ഡി പൊട്ടിപ്പെണ്ണേ  നിന്നെ  വിട്ടു  ഞാൻ എങ്ങും  പോവില്ല പോരെ…….

(ഗായത്രി ജീവയുടെ നെറുകയിൽ മെല്ലെ ഉമ്മ വെച്ചു )

“ഇങ്ങനെ ഉമ്മ  തരുമെങ്കിൽ വേണമെങ്കിൽ നീ  ഇടക്കിടെ  സെന്റി  ആയിക്കോ  കേട്ടോ ……

.

“അയ്യടാ…

.

“അതൊക്കെ പോട്ടെ  ഒരു നസ്രാണി ചെക്കനെ കെട്ടാൻ നിന്റെ വീട്ടിൽ സമ്മതിക്കുമോ ……..

” അറിയില്ല  ഇനീപ്പോ അവർ  എതിർത്താലും  ഏട്ടൻ വന്നു  വിളിച്ചാൽ  ഞാൻ  ഇറങ്ങി  വരും……. അതിനുള്ള  ധൈര്യം ഒക്കെ എനിക്കുണ്ട്…  എനിക്കെന്റെ ഏട്ടൻ ഇല്ലാതെ ഇനി ഒരു നിമിഷം പോലും  ജീവിക്കാൻ പറ്റില്ല …..

“ഏട്ടാ… ഞങ്ങളുടെ നാട്ടിൽ  ഒരു കാവ്  ഉണ്ട്…  എനിക്കു  കുട്ടികാലം മുതൽ  ആ കാവ്  ഭയങ്കര ഇഷ്ടമാണ്…….  എന്റെ  എല്ലാ ആഗ്രഹങ്ങളും ഞാൻ അവിടെ  പോയി  പറഞ്ഞാൽ സാധിച്ചു കിട്ടാറുണ്ട്….. അതുകൊണ്ട്  തന്നെ അവിടെ  പോയി  പ്രാത്ഥിച്ചാൽ നമ്മുടെ  കാര്യവും  നടക്കും…..  എനിക്കു  ഉറപ്പുണ്ട്…….

.

“കാവോ… (ജീവയുടെ മനസ്സിൽ അപ്പോഴാണ് താൻ കാവിൽ  കാത്തു നിൽക്കുന്ന  പെണ്കുട്ടിയെ സ്വപ്നം കാണാറുള്ള കാര്യം   ഓർമ്മ വന്നത്‌….)

“അതേ  ഏട്ടാ  നമുക്ക് ഒരുമിച്ചു ഒരു ദിവസം അവിടെ പോവാം……

.

” മ്മം  ശെരി…..

.

 “അനു ജീവയെ തിരക്കി വാക  മരത്തിന്റെ അടുത്ത് എത്തിയപ്പോൾ കണ്ടത്  ഗായത്രി മടിയിൽ തലവെച്ചു കിടക്കുന്ന  ജീവയെയാണ്…………

ദേഷ്യത്തോടെ അനു അതു നോക്കി നിൽക്കെ ഗീതുവും പ്രീതിയും കൂടി  അവിടെത്തി……..

“അനു നീ ഇങ്ങനെ കണ്ടോണ്ട് നിന്നോ ഇനി നിനക്കു ജീവയെ കിട്ടുമെന്ന് തോന്നുന്നില്ല…………

“ജീവ എന്റെതാ……   എനിക്കുള്ളതാ അവൻ……….

.

“മ്മം…. വെറുതെ പറഞ്ഞോണ്ട് നടക്കാൻ കൊള്ളാം………. അതിനു നീ അവളെ ഇവിടുന്നു ഓടിച്ചു വിടേണ്ടി വരും………….

“പ്രീതി നീ പോയി ആ മനോജിനെ വിളിച്ചോണ്ട് വാ……..

.

“മനോജിനെയോ……. എന്തിനാടി അനു ……  

.

“നീ പോയിട്ടു വാടി നാളത്തോടെ ഗായത്രി ഈ കോളേജ് വിട്ടോടും……..  ജീവ അവളെ വെറുക്കും…….  ഈ  അനു ആരാണെന്നു നിങ്ങൾക്ക് ഞാൻ കാട്ടി തരാം………

.

“ഡി അനു….  എന്താ നിന്റെ പ്ലാൻ….

.

” നാളെ ഞാൻ വിളിക്കുന്നു എന്നു പറഞ്ഞു അവളെ  നിങ്ങൾ ലൈബ്രറിയിൽ എത്തിക്കണം……

“അതെന്തിനാടി…….

“പറയാം….  അവൾ ലൈബ്രറിയിൽ കേറിയ ഉടനെ വാതിൽ പുറത്തു നിന്ന് കുറ്റിയിടണം…….  അകത്തപ്പോൾ മനോജും ഉണ്ടാവും…..  ബാക്കിയൊക്കെ ഞാൻ പറയും പോലെ അവൻ ചെയ്തു കൊള്ളും…….

“ഡി അനു  അവസാനം പണി കിട്ടല്ലേ…… അവൻ അത്ര ശെരിയല്ല..

“നിങ്ങൾ പേടിക്കണ്ടടി…… ഒരു കാര്യം കൂടി നിങ്ങൾ ചെയ്യേണ്ടി വരും…….  ഗായത്രി അകത്തു കയറിയ  ശേഷം ഞാൻ വാതിൽ പൂട്ടുമ്പോഴേക്കും നിങ്ങൾ പോയി കോളേജിൽ ഉള്ളവരെ ഒക്കെ വിളിച്ചു കൊണ്ടു വരണം………

.

“അതെന്തിനാടി……..

.

“ഡി പൊട്ടികളെ നിങ്ങൾക്ക് കാര്യം മനസ്സിൽ ആയില്ലേ….. ഗായത്രി ഒരു പിഴ ആണെന്ന് വരുത്തി തീർക്കണം…….  എന്നിട്ട് തെളിവ് സഹിതം നമ്മൾ അവളെ പിടിച്ചെന്ന് വരുത്തി തീർത്താൽ പിന്നെ ജീവ അവളെ വെറുക്കും…… ക്യാമ്പസ്‌ മുഴുവൻ അവൾ പിഴ  അറിയുന്നതോടെ അവളെ അവർ ആട്ടി പായിച്ചോളും ………

.

“അനു അതു വേണോ……  അവൾ വല്ല കടുകൈയും ചെയ്താലോ……

.

“ഗീതു നിങ്ങൾ പേടിക്കണ്ട……  അങ്ങനെ ഉണ്ടായാലും മാനക്കേട് കാരണം അവൾ സൂയിസൈഡ് ചെയ്തെന്നെ വരുള്ളൂ……..

“എന്തൊരു ഒടുക്കത്തെ ബുദ്ധിയാടി നിനക്കു ഇതോടെ അവളുടെ അഹങ്കാരവും മാറും ജീവയെ നിനക്കു കിട്ടുകയും ചെയ്യും………..

“മ്മം…..  അങ്ങനെ ഒരുത്തിക്കും ഞാൻ എന്റെ ജീവയെ വിട്ടു കൊടുക്കില്ല……  നീ പോയി മനോജിനെ വിളിച്ചോണ്ട് വാ പ്രീതി……

“മ്മ്മം ശെരി……..

***********************

പിറ്റേന്ന് ഉച്ചക്ക് ഗായത്രിയെ തേടി ഗീതുവും പ്രീതിയും ക്ലാസ്സ്‌ റൂമിൽ എത്തി……….

“ഗായത്രി……  ഞങ്ങൾ നിന്നെ തപ്പി വന്നതാ…

“എന്താ ചേച്ചി…….

“നിന്നെ വിളിച്ചോണ്ട് വരാൻ അനു പറഞ്ഞു…..

“അനു ചേച്ചിയോ എന്തിനു…….

“അതൊന്നും അറിയില്ല ജീവയും അവിടുണ്ട്….. നീ വേഗം വാ….

“അതുപിന്നെ ചേച്ചി ഞാൻ…….

“എന്തിനാ പേടിക്കുന്നത് അനുവിന് ഇപ്പോൾ നിന്നോട് ദേഷ്യം ഒന്നും ഇല്ല  പിന്നെ അവിടെ ജീവയും ഉണ്ടല്ലോ……

“ശെരി ചേച്ചി…..

ചതി മനസ്സിൽ ആക്കാതെ ഗായത്രി അവരുടെ കൂടെ ലൈബ്രറിയിലേക്ക്  പോയി………

” അനു ചേച്ചിയും ഏട്ടനും എവിടെ..

.

“അകത്തു ഉണ്ട് നീ അങ്ങോട്ട്‌ ചെല്ല് ഞങ്ങൾ ബാത്‌റൂമിൽ പോയിട്ടു വരാം……

“മ്മം ശെരി…..  (ഗായത്രി  ലൈബ്രറിക്കു അകത്തേക്ക് കയറി….  ജീവയേയും അനുവിനെയും നോക്കി നടന്നു……..

പെട്ടെന്ന് അനു പുറത്തു നിന്നും വാതിൽ മെല്ലെ അടച്ചു കുറ്റി ഇട്ടു…… കതക് അടഞ്ഞതും ഗായത്രി പേടിച്ചു ഓടിചെന്ന് കതക് തുറക്കെന്നും പറഞ്ഞു കരച്ചിലായി……  പെട്ടെന്ന് പിന്നിൽ നിന്നും ഒരു കൈ വന്നു അവളുടെ വായ് പൊത്തി പിടിച്ചു……..

“അപ്പോഴേക്കും ഗീതുവും പ്രീതിയും കൂടി മറ്റു പിള്ളേരെ എല്ലാം കൂട്ടി വന്നു………..

“നിങ്ങളെ എല്ലാവരെയും ഇവിടെ കൊണ്ടു വന്നത് നമ്മുടെ കോളേജിൽ പുതുതായി വന്ന ഒരുത്തിയുടെ അഴിഞ്ഞാട്ടം കാണിക്കാൻ ആണ്……. കോളേജിന് തന്നെ അവൾ മാനക്കേട് ആണ്…..  ഇങ്ങനെ  ഒരുത്തി ഉള്ള കോളേജിൽ നമ്മളൊക്കെ എങ്ങനെ പഠിക്കും

……..

അനു നീ ആരുടെ കാര്യമാ പറയുന്നത്…….  വെറുതെ സമയം മിനക്കെടുത്തതെ അതു ആരാണെന്നു പറ……..

“ധിറുതി വെക്കല്ലേ…..  നിങ്ങൾ നേരിട്ട് കണ്ടോളു കയ്യോടെ ആളെ പിടിച്ചിട്ട്  ഉണ്ട്……..  ഗീതു  വാതിൽ തുറക്ക്  എല്ലാരും കാണട്ടെ അവളുടെ തിരുമുഖം ……  എന്നിട്ട് അവര്‌ തീരുമാനിക്കട്ടെ അവൾ ഇനി ഇവിടെ പഠിക്കണോ എന്നു……..

.

“ഗീതു വാതിൽ തുറന്നതും കണ്ണീരോടെ ഗായത്രി ഇറങ്ങി വന്നു……  അതു കണ്ടു എല്ലാരും ഒന്നു ഞെട്ടി…….  പദ്ധതി വിജയിച്ച മട്ടിൽ അനുവും കൂട്ടരും നിന്നു…………

“നിന്റെ മറ്റവനെ കൂടി  വിളിക്കടി…….  ഇറങ്ങി വാടാ  ഒളിച്ചു നിക്കാതെ………

“അനു പറഞ്ഞതും മനോജ്‌ ഇറങ്ങി വന്നു……. അവന്റെ മൂക്കിൽ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു……..

“അനുവും കൂട്ടരും അവിടെ നിന്നവരും  അതു കണ്ടു ഒന്നും മനസ്സിൽ ആവാതെ നിന്നു…….  അപ്പോഴേക്കും ഒരാൾ കൂടി പിന്നാലെ ഇറങ്ങി വന്നു  ” ജീവ ” ……

“അനു  ഞെട്ടി…..  ജീവ എങ്ങനെ ഇതിനകത്ത് വന്നു…..

 മോനെ മനോജ്‌  നീ   ആരു പറഞ്ഞിട്ടാണ് ഗായത്രിയെ ഉപദ്രവിക്കാൻ നോക്കിയത്……..  എല്ലാരും കേൾക്കെ പറയടാ……..  ഇല്ലെങ്കിൽ നിന്റെ ഈ തടി ഇനിയും ചീത്ത ആവും………

“വേണ്ട ജീവ ഞാൻ പറയാം…….  അനു പറഞ്ഞിട്ടാണ് ഞാൻ എല്ലാം ചെയ്തേ…… 

“എന്തിനു വേണ്ടിട്ടു…….

“ഗായത്രിയെ  മോശക്കാരി ആക്കാൻ…….  അവർ തന്നാ ഗായത്രിയെ ഇവിടെ എത്തിച്ചത്………

“എല്ലാർക്കും കാര്യം മനസ്സിൽ ആയല്ലോ ഇനി  എനിക്കു നമ്മുടെ വില്ലത്തിയോട് സംസാരിക്കാൻ ഉണ്ട്…  നിങ്ങൾ ഒക്കെ പൊക്കോളൂ…….  നീയും പോക്കോട  ഇനി മേലാൽ  ഇത്തരം ചെറ്റത്തരം ആയിട്ടു നിന്നെ ഈ ക്യാമ്പസ്സിൽ കണ്ടാൽ വെച്ചേക്കില്ല ഞാൻ……

(അപ്പോഴേക്കും അനു അവിടുന്നു പോവാൻ തുടങ്ങി… )

“അന്നമ്മോ ഒന്നു നിന്നേടി അങ്ങനെ അങ്ങ് പോയല്ലോ……  കഥയിൽ നീ ഇപ്പോൾ വില്ലത്തി ആയല്ലോടി ഉവ്വേ……  എന്നാലും നീ ഇത്രക്ക് ചീപ്പ് ആവുമെന്ന് ഞാൻ വിചാരിച്ചില്ല…..  സന്ദീപ് എല്ലാം കേട്ടത്  കൊണ്ടാണ് എനിക്കിവിടെ നേരത്തെ എത്താൻ ആയതു …….. എന്നാലും  നീയും ഒരു പെണ്ണല്ലേടി….. നിനക്കു ഇതിന് എങ്ങനെ കഴിഞ്ഞു ഒരു പാവം പെണ്ണിന്റെ മാനം കളഞ്ഞിട്ടു വേണോ നിനക്കു എല്ലാം നേടേണ്ടതു……..  ഇനി  നീ  ഒന്നോർത്തോ  നീ  എന്തൊക്കെ തറ വേല ഒപ്പിച്ചാലും ഞാൻ താലി കെട്ടുന്നത് ഗായത്രിയുടെ കഴുത്തിൽ തന്നെ  ആയിരിക്കും……..  

(ജീവ  ഗായത്രിയെ ചേർത്ത് നിർത്തി…)

ഇവൾ എന്റെ പെണ്ണാടി നിനക്കു ചെയ്യാൻ പറ്റുന്നതൊക്കെ  നീ  ഇനി  ചെയ്യ്…. എന്നും  പറഞ്ഞു  ജീവ ഗായത്രിയുടെ കൈയിൽ  പിടിച്ചു  നടന്നു  പോയി…….

“അനു നീ ഇപ്പോൾ കാണിക്കുന്നതിന്റെ പേര് പ്രേമം എന്നല്ല….. എന്തായാലും ഇത് കുറച്ചു കൂടി പോയി  എന്ന് പറഞ്ഞു  സന്ദീപും പോയി……..

“അനു ഒന്നും മിണ്ടാതെ ഗായത്രിയും ജീവയും പോകുന്നത് നോക്കി നിന്നു ……

(ഗീതുവും പ്രീതിയും കൂടി അനുവിന്റെ അടുത്തേക്ക് ചെന്നു )

.

”  അനു  നമ്മുടെ പദ്ധതി എല്ലാം പൊളിഞ്ഞു…. ജീവക്ക് നിന്നോട് ഇപ്പോൾ ദേഷ്യം ആയി……..  ഇനിയിപ്പോൾ എന്തു  ചെയ്യും…

.

“ഈ  അനു ആഗ്രഹിച്ചത്  എല്ലാം  നേടിയിട്ടേ ഒള്ളു……..  നിങ്ങൾ ടെൻഷൻ ആവണ്ട…….  ഇനി അവസാനത്തെ കളിയാണ്………  ഇതിൽ ഞാൻ ജയിക്കും…… ജീവ എന്റെ സ്വന്തം ആവും…..  നിങ്ങൾ കാത്തിരുന്നോളു….  അതു പറയുമ്പോൾ അനുവിന്റെ കണ്ണിൽ പകയുടെ മിന്നലാട്ടം കണ്ടു…….

(തുടരും…. )

.

(അടുത്ത മൂന്നു പാർട്ടിനുള്ളിൽ മിഴി അവസാനിക്കുന്നതായിരിക്കും…  നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ടു  സ്നേഹപൂർവ്വം…  ശിവ  )

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Mizhi written by Shiva

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!