മിഴി – Part 7

5415 Views

mizhi-novel

പിറ്റേന്ന് രാവിലെ അനുവിന്റെ ഫോൺ വന്നപ്പോളാണ് ജീവ എഴുന്നേറ്റത്…

“ഡാ ജീവാ നീ എഴുന്നേറ്റില്ലേ…

“എന്താടി പുല്ലേ രാവിലെ വിളിച്ചേ….. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ….

“നേരം വെളുത്തട പോത്തേ എഴുന്നേറ്റു പോവാൻ നോക്ക് …

“നീ ഇത് പറയാൻ ആണോ വിളിച്ചേ…..

“ഓ അപ്പോൾ നീ മറന്നല്ലേ… ഇന്നെന്റെ പിറന്നാൾ ആണ്… ഞാൻ ഓർത്തു നീ വിളിച്ചു വിഷ് ചെയ്യുന്നു…

“ഓ സോറി… ഞാൻ മറന്നു പോയടി…. ഹാപ്പി ബേർത്തഡേ ടു യു ഡിയർ അന്നമ്മോ…..

“ഇതിപ്പോൾ ഞാൻ പറഞ്ഞു പറയിച്ച പോലെ ഉണ്ട്…… എന്നാലും സാരമില്ല….. വിഷ് വരവ് വെച്ചു….. നീ ഈവെനിംഗ് പാർട്ടിക്ക് വരില്ലേ….

“വരാടി കോപ്പേ… നീ ഫോൺ വെച്ചേ ഞാൻ ഒന്നൂടി ഉറങ്ങട്ടെ….

“ഓ ഒരു ഉറക്ക ഭ്രാന്തൻ… ഡാ മറക്കല്ലേ…. എല്ലാരും വരും… നീ വരാതെ ഞാൻ കേക്ക് കട്ട് ചെയ്യില്ല……

“വരാം നീ ഫോൺ വെക്ക്….

ശെരി ഡാ.. ബൈ….

*********************

“മോനെ ജീവാ……. ഒന്നു വേഗം വാ അവിടെ പാർട്ടി തുടങ്ങാറായി….. അനു കുറെ തവണ ആയിട്ടു വിളിക്കുന്നുണ്ട്….

“ഓ ഞാൻ ദേ എത്തിയമ്മേ….

“ഡാ നീ അവൾക്ക് ഗിഫ്റ്റ് ഒന്നും വാങ്ങിയില്ലേ…..

“ഞാനതു മറന്നു…. പോവും വഴി മേടിക്കാം….

“എന്നാൽ വീട് പൂട്ടി വേഗം ഇറങ്ങാൻ നോക്ക്….

പെട്ടെന്ന് ജീവക്ക് ഒരു കാൾ വന്നു…

“ഹലോ ജീവേട്ട… ഞാൻ രേഷ്മയ… ഗായത്രിയുടെ കൂട്ടുകാരി…..

“ഓ മനസ്സിലായി…. എന്താ രേഷ്മേ…

“ചേട്ടാ.. ചേട്ടൻ ഹോസ്പിറ്റൽ വരെ ഒന്ന് വരാമോ….

,”എന്താ എന്തുപറ്റി….

“ഒന്നുല്ല ഏട്ടാ….. ഗായത്രിയെ നാളെയെ ഡിസ്ചാർജ് ചെയ്യുള്ളു……. അതുകൊണ്ട് എനിക്കു ഹോസ്റ്റൽ വരെ പോണം തിരിച്ചു വരുമ്പോൾ കുറച്ചു ലേറ്റ് ആവും… അപ്പോൾ ഗായത്രിക്കു കൂട്ടിരിക്കാൻ ചേട്ടന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒന്ന് വരാമോ….. വേറെ ആരെയും അധികം പരിചയം ഇല്ല ഏട്ടാ അതുകൊണ്ടാ ചോദിച്ചേ….

“അതിനെന്താ ഞാൻ ഇപ്പോൾ വരാല്ലോ…

“താങ്ക്സ് ഏട്ടാ ബൈ….

*********************

ആരാടാ വിളിച്ചേ…. അനുവാണോ….

“അല്ല എന്റെ ഫ്രണ്ട് ആണ്.. ഞാൻ ടൌൺ വരെ ഒന്നു പോകുവാ….

“ടൗണിൽ പോണെന്നോ…… ഡാ അവിടെ ഫങ്ക്ഷൻ തുടങ്ങാറായി… മണി 6 ആകുന്നു…. നീ ഇനി ടൗണിൽ പോയിട്ടു എപ്പോൾ വരാനാ……. മര്യാദക്ക് എന്റെ കൂടെ വാ അവിടെല്ലാരും നിന്നെ നോക്കി ഇരിക്കും….

“അമ്മേ പറയുന്നത് കേൾക്കു…. അത്യാവശ്യ കാര്യമാ…… ഞാൻ പോയിട്ട് പെട്ടെന്ന് വരാം…..

“ഡാ അനുവിനോട് ഞാൻ എന്ത് പറയും……

“ഞാൻ ഗിഫ്റ്റ് വാങ്ങാൻ ടൗണിൽ പോയി പെട്ടെന്ന് വരുമെന്ന് പറ……

“മ്മ്മം പെട്ടെന്ന് വന്നേക്കണം……

“വന്നോളാം… അമ്മ ഓട്ടോയിൽ പൊക്കോളൂ….. ഞാൻ ബൈക്കിൽ ആണ് പോവുന്നത്….

അമ്മയെ ഓട്ടോയിൽ കയറ്റി വിട്ടു ജീവ ഹോസ്പിറ്റലിലേക്ക് പോയി….

*****************

“ഹാ രേഷ്മേ നീ പോയില്ലേ…..

“ഇല്ല ഏട്ടാ… ഏട്ടൻ വന്നിട്ട് പോവാമെന്ന് വെച്ചു……

” ഞാൻ വന്നില്ലേ എന്നാൽ പിന്നെ നീ പോയിട്ടു വാ…..

“ശെരി ഏട്ടാ…… ഡി ഗായത്രി ഞാൻ പോയിട്ട് പെട്ടെന്ന് വരാട്ടോ……

“മ്മം ശെരി…..

(രേഷ്മ അവിടെ നിന്നും പോയി )

“ഏട്ടാ ഏട്ടന് ബുദ്ധിമുട്ട് ആയി കാണും അല്ലെ….. ഞാൻ അവളോട് പറഞ്ഞതാ ഏട്ടനെ വിളിക്കണ്ട ഞാൻ ഒറ്റക്ക് ഇരുന്നോളാം എന്ന്…..പക്ഷേ അവള് കേട്ടില്ല….

“ഡി എനിക്കൊരു ബുദ്ധിമുട്ടും ഇല്ല…. വേണമെങ്കിൽ എന്റെ കാലോ കൈയോ ഒടിയുമ്പോൾ നീയും വന്നു കൂട്ടിരുന്നോളു……

(അതു കേട്ടു ഗായത്രിക്കും ചിരി വന്നു…. )

അപ്പോൾ ജീവയുടെ ഫോണിലേക്ക് അനുവിന്റെ കാൾ വന്നു…. അവനതു കട്ട് ആക്കി…. വീണ്ടും വിളിച്ചപ്പോൾ വീണ്ടും കട്ട് ആക്കിയിട്ട് ഫോൺ ഓഫ് ആക്കി….

ആരാ ഏട്ടാ ഈ വിളിക്കുന്നത്… കാൾ അറ്റൻഡ് ചെയ്യൂ…….

“ഹേയ് കുഴപ്പമില്ല എന്റെ ഫ്രണ്ട്സ് ആണ്……… ഞാൻ ഇവിടുണ്ട് എന്നറിഞ്ഞാൽ എല്ലാം കൂടി ഇങ്ങു വരും….. അതാണ് കട്ട് ആക്കിയത്….

**************

ജീവ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി ഇരുന്നു …. അവൾക്കും കണ്ണെടുക്കാൻ ആയില്ല…… അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു….. ഏതോ സ്വപ്നം ലോകത്തെന്ന പോലെ അവർ പരസ്പരം നോക്കി ഇരുന്നു……

“പെട്ടെന്ന് കതകിൽ ഒരു മുട്ട് കേട്ട് അവർ ഞെട്ടി……. അപ്പോഴാണ് അവർക്കു പരിസരബോധം ഉണ്ടായത്…….. ജീവ പോയി ഡോർ തുറന്നു…… രേഷ്മ ആയിരുന്നു അതു…….. ഹാ നീ ഇത്ര പെട്ടെന്ന് വന്നോ………

പെട്ടെന്നൊ ഞാൻ പോയിട്ടു സമയം കുറെ ആയി……. ലേറ്റ് ആയകൊണ്ടു ഏട്ടൻ ചീത്ത പറയും എന്നു പേടിച്ചാ വന്നത്…….

” ഞാൻ ഇവളുമായി വർത്തമാനം പറഞ്ഞു ഇരുന്നു സമയം പോയത് അറിഞ്ഞില്ല……..

“നീ ഇപ്പോൾ വന്നത് എന്തായാലും നന്നായി……… (ഗായത്രി ഇടക്ക് കേറി പറഞ്ഞു… )

“അതെന്നാടി ഗായത്രി അങ്ങനെ പറഞ്ഞത് (രേഷ്മ സംശയത്തോടെ ചോദിച്ചു )……..

“ഏട്ടന് വീട്ടിൽ പോവേണ്ടതല്ലേ ഇപ്പോൾ തന്നെ ഒരുപാട് താമസിച്ചു…. അതുകൊണ്ട് പറഞ്ഞതാ…

“മ്മ്മം എന്നാൽ ഏട്ടൻ പൊക്കോ…. എന്നായാലും താങ്ക്സ് ഏട്ടാ ഇത്രയും നേരം ഇവിടെ ഇരുന്നതിന്…..

(താങ്ക്സ് നിന്റെ അപ്പന് കൊണ്ടു കൊണ്ടു കൊടുക്ക്….. പിശാചിന് വരാൻ കണ്ടൊരു നേരം….. ജീവ മനസ്സിൽ പറഞ്ഞു )

“ഏട്ടാ ഏട്ടനെന്താ ആലോചിച്ചു നിൽക്കുന്നത്…… പോവുന്നില്ലേ…

“ഒന്നുല്ല പോവാണ്…… ഗായത്രി ഞാൻ എന്നാ പോവാട്ടോ…… പിന്നെ കാണാം…….

“ശെരി ഏട്ടാ……

(ജീവ കതക് ചാരി കൊണ്ട് പുറത്തേക്കു പോയി )

“എന്താടി മോളെ ഒരു കള്ള ചിരി….. ആ ഏട്ടന് ആണെങ്കിൽ ഇവിടുന്നു പോകാനും മടിയുള്ള പോലെ…..

“ഒന്നുല്ലടി….

“മ്മം മ്മം നടക്കട്ടെ നടക്കട്ടെ…..

********************

ജീവ വരുന്നതും പ്രതീക്ഷിച്ചു ഇരുന്ന അനുവിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു……

“ഹലോ അനു….

“ഡി പ്രീതി നീ ഇതെവിടാ… ഇങ്ങോട്ടു വരുന്നില്ലേ…..

“സോറി ഡി വരാൻ പറ്റില്ല അമ്മ ഹോസ്പിറ്റലിൽ ആണ്…

“അയ്യോ എന്ത് പറ്റിയടി….

“പനി ആയിട്ടു അഡ്മിറ്റ് ആക്കിയതാ …. പിന്നെ നിന്റെ അച്ചായനെ ഞാൻ ഇപ്പോൾ കണ്ടു ….

“ആരു ജീവയെയൊ…. എവിടെ വെച്ച്…..

“ഇവിടെ ഹോസ്പിറ്റലിൽ വെച്ച്… ആ ഗായത്രിയുടെ കൂടെ ഉണ്ട്…..

അതു കേട്ടതും ഒരു നിമിഷം കൊണ്ടു എല്ലാം നഷ്ടമായ ഭ്രാന്തിയെ പോലെ അവൾ ഫോൺ വലിച്ചെറിഞ്ഞു അവിടെ ഉണ്ടായിരുന്നതെല്ലാം തട്ടി തെറിപ്പിച്ചു കൊണ്ടു ഓടി റൂമിൽ കയറി കതക് കുറ്റിയിട്ടു….

.

അനു മോളെ വാതിൽ തുറക്ക് നിനക്കു എന്തുപറ്റി….  (അനുവിന്റെ അമ്മ ഡോറിൽ തട്ടി വിളിച്ചു  കൊണ്ടിരുന്നു…. )

ജീവയുടെ അമ്മ അടക്കം എല്ലാരും കൂടി മുട്ടി വിളിച്ചതോടെ കരഞ്ഞു കലങ്ങിയ കണ്ണുമായി അനു വാതിൽ തുറന്നു പുറത്തു വന്നു….

“എന്താ മോളെ എന്തുപറ്റി…

“ഇനി എന്തുപറ്റാൻ എനിക്കെല്ലാം നഷ്ടമായി…..

“എന്താ മോളെ കാര്യം തെളിച്ചു പറ… (ജീവയുടെ അമ്മ ഇടക്ക് കേറി ചോദിച്ചു )

“ആന്റി ജീവ എവിടെ പോയെന്ന പറഞ്ഞത് ….

“മോൾക്ക് ഗിഫ്റ്റ് വാങ്ങാൻ ടൗണിൽ പോയതാ….  എന്താ എന്തുപറ്റി….

“എന്നിട്ട് എന്താ ഇത്രയും നേരം ആയിട്ടു വരാത്തെ…… ആന്റി വിളിച്ചു നോക്കിയോ……

” ടൗണിൽ ബ്ലോക്ക്‌ വല്ലോം ആയിരിക്കും മോളെ അതാണ് ലേറ്റ് ആവുന്നത്…  ഞാൻ വിളിച്ചപ്പോൾ ഫോൺ ഓഫ്‌ ആയിരുന്നു…..

“ആന്റിയും എന്നോട് കള്ളം പറഞ്ഞു  തുടങ്ങി അല്ലെ… 

“അതെന്ന മോളെ  അങ്ങനെ പറയുന്നത്….  ഞാൻ എന്ത് കള്ളം പറഞ്ഞെന്നാ……

“ആന്റി…  ഫോണും ഓഫാക്കി ജീവ ഇപ്പോൾ  ആ ഗായത്രിയുടെ കൂടെ ആണ്….

“ഗായത്രിയോ .. ഏതു ഗായത്രി…

“ഞാൻ പറഞ്ഞില്ലേ കോളേജിലെ പെൺകുട്ടി അവൾ തന്നെ…..  എന്നെക്കാൾ വലുത് ജീവക്കിപ്പോ അവളാ…..

“അതു നിന്റെ തോന്നലാവും മോളെ…. ഞാൻ ഇപ്പോൾ അവനെ ഒന്നൂടി വിളിച്ചു നോക്കട്ടെ….

“ഡാ  നീ  എവിടാ…..

“ഞാൻ വീട്ടിലേക്ക് വന്നോണ്ട് ഇരിക്കുവാ  അമ്മേ….  എന്താ കാര്യം…..

“നീ നേരേ അനുവിന്റെ വീട്ടിലേക്ക് വാ……

“മ്മം ശെരി….

***************

(ജീവ അനുവിന്റെ വീട്ടിലെത്തി)

ഡാ നീ  ഇത്രയും നേരം എവിടായിരുന്നു…… ഇന്നു ഇവളുടെ പിറന്നാൾ ആണെന്നും ഇവിടെ എല്ലാരും നിന്നെ കാത്തു ഇരികുവാണെന്നും ഓർത്തോ നീ..

“ഞാൻ എന്റെ ഒരു ഫ്രണ്ടിന്റെ കൂടായിരുന്നു…..

“ഏതു ഫ്രണ്ട്…..

“അതു പറഞ്ഞാൽ അമ്മക്ക്  അറിയില്ല ആളെ……..

” എവിടെ എനിക്കുള്ള ഗിഫ്റ്റ് ജീവ..  (അനുവിന്റെ ചോദ്യം കേട്ടപ്പോൾ ആണ് ജീവ അങ്ങനെ ഒരു കാര്യം തന്നെ ഓർത്തത് )

“അതുപിന്നെ ഞാൻ മറന്നു പോയടി….. 

“നീ നാളെ എന്നെയും മറക്കും  എനിക്കതു മനസ്സിൽ ആയി……….

“നീ എന്താടി ഇങ്ങനെ ഒക്കെ പറയുന്നത്……..

“ജീവ ഇത്രയും നേരം ആ ഗായത്രിയുടെ കൂടെ അല്ലായിരുന്നോ…….

“(അതുകേട്ടു ജീവ ഒന്ന് ഞെട്ടി…..ഇതെങ്ങനെ ഇവൾ അറിഞ്ഞു )

ആ അതേ ആ  കുട്ടിക്ക് വയ്യായിരുന്നു അതുകൊണ്ട് അവളെ കാണാൻ പോയതാ………….

“എന്നെക്കാൾ വലുതാണോ അപ്പോൾ ജീവക്ക് അവൾ……….

ഇത്രയും പേര് വിളിച്ചു കൂട്ടി നിനക്ക് വേണ്ടി ഞാൻ കാത്തിരുന്നു എന്നിട്ട് നീ ഇവിടെ വരാതെ ഏതോ ഒരുത്തിയെ കാണാൻ പോയി……,…..

(ജീവ ചുറ്റും നോക്കി എല്ലാരും തന്നെ തന്നെ നോക്കി നിൽക്കുന്നു)

“അനു ഡി നീ കിടന്നു ഒച്ച വെക്കാതെ എല്ലാരും നോക്കുന്നു………..

“അറിയട്ടെ എല്ലാരും നല്ലൊരു ദിവസം ആയിട്ടു നീ എന്നെ കരയിച്ചില്ലേ നിന്നെ സ്നേഹിച്ചതിനു എനിക്കു കിട്ടി……..

പെട്ടെന്ന് അവിടുന്നു പോവാൻ തുടങ്ങിയ ജീവയുടെ മുന്നിൽ കേറി നിന്നു അവന്റെ ഷർട്ടിന്റെ കോളറിൽ കേറി അനു പിടിച്ചു………..

എനിക്കു ഇന്നൊരു തീരുമാനം അറിയണം അതറിയാതെ ഞാൻ നിന്നെ വിടില്ല……..

“അനു വിടടി……  എല്ലാരും നോക്കുന്നു മാറ്  എനിക്കു പോണം….

“വിടില്ല എനിക്കറിയണം ഞാൻ ആണോ അവളാണോ നിനക്കു വലുതെന്നു………അതു പറഞ്ഞിട്ട് നീ  ഇവിടുന്നു  പോയാൽ മതി………..

“അനു നിന്നോട് വിടാൻ ആണ് പറഞ്ഞേ…..

“മോളെ  അവനെ വിട് എല്ലാരും നോക്കുന്നു നീ എന്താ ഈ  കാണിക്കുന്നത് ,…..

(അനുവിന്റെ അമ്മ  ഇടക്ക് കേറി പറഞ്ഞു )

“അമ്മ മിണ്ടാതെ ഇരിക്ക്  ഇന്നെനിക്കു ഇതിന് ഒരു തീരുമാനം അറിയണം…..

,

(ജീവക്ക് ദേഷ്യം വന്നു….)

“നിനക്കു എന്ത്‌ കോപ്പാടി അറിയേണ്ടത്………..

“അവള് നിന്റെ ആരാണെന്നു എനിക്കിപ്പോ അറിയണം………

” അവള്  ഞാൻ കെട്ടാൻ പോവുന്ന പെണ്ണാ ………  അതേടി ഞാൻ ഗായത്രിയെ  കെട്ടാൻ പോവാ……

ഇനി നിനക്കു എന്താ നിനക്കു അറിയേണ്ടത് ……….

“അതുകേട്ടു ഷോക്ക് അടിച്ച പോലെ അനു  നിന്നു……

ജീവ അവളെ തള്ളിമാറ്റി കടന്നു പോയി…….

ഭ്രാന്തിയെ പോലെ കൈയിൽ കിട്ടിയതെല്ലാം അവൾ എറിഞ്ഞു നശിപ്പിച്ചു….

ഒടുവിൽ എല്ലാരും കൂടി പിടിച്ചിരുത്തി അവളെ സമാധാനിപ്പിച്ചു …..

“ആന്റി കേട്ടില്ലേ ജീവ പറഞ്ഞത്………

“മോളെ അവൻ പെട്ടെന്നുള്ള  ദേഷ്യം കൊണ്ടു പറഞ്ഞതാവും….

ഞാൻ പറഞ്ഞിട്ടില്ലേ എന്റെ മരുമകൾ നീ  തന്നെയാ…  നിനക്കു ഈ  ആന്റിയെ  വിശ്വാസം ഇല്ലേ….

.

“പക്ഷേ ജീവക്ക് എന്നെ ഇഷ്ടം അല്ല ആന്റി…………

“അവനെ കൊണ്ടു സമ്മതിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു……… ഞാൻ അവന്റെ അമ്മയല്ലേ ഞാൻ പറഞ്ഞാൽ അവൻ കേൾക്കും…. മോളു സമാധാനം ആയിട്ടു ഇരിക്ക്…..

.

(ഗായത്രിയും ജീവയും ദിവസങ്ങൾ കഴിയും തോറും കൂടുതൽ കൂടുതൽ  അടുത്ത് കൊണ്ടിരുന്നു…….  ഒടുവിൽ പരസ്പരം പ്രണയിക്കുന്നു എന്നവർ തിരിച്ചറിഞ്ഞു )

-***********

കുറച്ചു നാളുകൾക്കു ശേഷം ആണ് അനു കോളേജിൽ വന്നത്‌….  അപ്പോഴേക്കും ജീവയുടെയും ഗായത്രിയുടെയും പ്രണയത്തെപ്പറ്റി  ക്യാമ്പസ്‌ മുഴുവൻ പാട്ടായി കഴിഞ്ഞിരുന്നു…..

പലരും അതും പറഞ്ഞു അനുവിനെ കളിയാക്കിയതോടെ  അനുവിന്റെ മനസ്സിൽ ഗായത്രിയോട് തോന്നിയ ദേഷ്യം പകയായി മാറി…..

.

“അനു……… ദേ  ഡി  നിന്റെ ശത്രു ഗായത്രി വരുന്നുണ്ട്……… 

“ഗായത്രിയെ കണ്ടതും അനു അവളുടെ അടുത്തേക്ക് ചെന്നു………

“ഒന്നു നിന്നേടി മോളെ…….. 

നീ  ഈ കോളേജിൽ വന്നത് പഠിക്കാൻ ആണോ അതോ  ആമ്പിള്ളേരെ കറക്കി എടുക്കാൻ  ആണോ……

അതു കേട്ടു ഗായത്രി അനുവിനെ ദേഷ്യത്തിൽ നോക്കി എന്നിട്ട്  ഒന്നും  മിണ്ടാതെ മാറി മുന്നോട്ടു നടന്നു……..

“അങ്ങനെ അങ്ങു പോയാലോ നീ  അവിടെ  നിക്കടി  എന്നും പറഞ്ഞു അനു അവളുടെ പിന്നാലെ ചെന്നു…..

“കാശുള്ള വീട്ടിലെ പയ്യന്മാരെ കണ്ണും കൈയും കാണിച്ചു  വളച്ചെടുക്കാൻ ആണോ നിന്നെ നിന്റെ വീട്ടുകാർ ഇങ്ങോട്ട് വിട്ടത്……..

.

“ചേച്ചി സൂക്ഷിച്ചു സംസാരിക്കണം…..

.

“ഇല്ലെങ്കിൽ നീ  എന്തു ചെയ്യുമടി……..

(അനു തല്ലാൻ കൈ വീശിയതും ഗായത്രി അനുവിന്റെ കൈയിൽ കേറി പിടിച്ചു…)

.

“അന്ന് ചേച്ചി അടിച്ചപ്പോൾ ഞാൻ നിന്നു  കൊണ്ടു എന്നു കരുതി എപ്പോളും നിന്നു തരുമെന്ന് ഓർത്തോ………. ഇനി അങ്ങനെ ആവില്ല തിരിച്ചു തല്ലാൻ എനിക്കും മടി ഇല്ല……….. പിന്നെ ചേച്ചി എന്തിനാ വഴക്കിന് വന്നതെന്ന് അറിയാം…..

അതുകൊണ്ട് പറയാം എനിക്കും ഇഷ്ടമാണ് ജീവേട്ടനെ…….  അതിനി ചേച്ചി വിചാരിച്ചാൽ മാറ്റാനും പറ്റില്ല………. അതുകൊണ്ട് ചേച്ചി മാറാൻ നോക്ക് എനിക്കു പോണം…. 

.

“ഇനി ജീവയുടെ കൂടെ നിന്നെ കണ്ടാൽ നിന്നെ കൊല്ലാനും ഞാൻ മടിക്കില്ല…. അനു  പറഞ്ഞത് കേട്ടു ചിരിച്ചു കൊണ്ടു ഗായത്രി നടന്നു…

.

“അനു ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല അവളുടെ അഹങ്കാരം കണ്ടില്ലേ…..

.

“ഗീതു അവൾക്കിട്ട് ഒരു പണി ഞാൻ വെച്ചിട്ടുണ്ട്…. നിങ്ങൾ കാത്തിരിക്ക്…..

**************

ജീവ കോളേജിൽ എത്തിയതും പതിവ് പോലെ  തന്നെ വാകമരത്തിന്റെ അടുത്തേക്ക് നടന്നു……. അവിടെ അവനെ കാത്തു ഗായത്രി ഇരുപ്പുണ്ടായിരുന്നു………….

“ആഹാ നീ നേരത്തെ എത്തിയോടി………. എന്തുപറ്റി  നിന്റെ മുഖം വാടി ഇരിക്കുന്നത്….

.

“ഒന്നുല്ല ഏട്ടാ……

.

“സത്യം പറ….  നിന്റെ കണ്ണു നിറഞ്ഞിട്ട് ഉണ്ടല്ലോ………..

.

“അതുപിന്നെ അനു ചേച്ചി….

.

“അനു എന്ത്‌ പറഞ്ഞൂ………..

.

“ഇനി ജീവേട്ടനെ കണ്ടു പോവല്ലെന്ന്………..  ഞാൻ ആമ്പിള്ളേരെ കറക്കി എടുക്കാനാ കോളേജിൽ വരുന്നതെന്നും പറഞ്ഞു………..

“ഇന്നത്തോടെ അവളുടെ സൂക്കേട് ഞാൻ മാറ്റി കൊടുക്കാം…..

(ജീവ ദേഷ്യത്തിൽ അനുവിന്റെ അടുത്തേക്ക് പോവാൻ തുടങ്ങിയതും ഗായത്രി അവന്റെ  കൈയിൽ കയറി പിടിച്ചു…)

.

“ഏട്ടാ വേണ്ട…..  ഏട്ടൻ പോയി വഴക്കിട്ടാൽ അനു ചേച്ചിക്ക് എന്നോടുള്ള ദേഷ്യം കൂടത്തെ ഒള്ളു………..  അതുകൊണ്ടു ഏട്ടൻ പോവണ്ടാ…………  ഇവിടെ എന്റെ അടുത്ത് ഇരുന്നാൽ മതി……..

അതു കേട്ടു ജീവ അവളുടെ അടുത്ത് ഇരുന്നു…. പിന്നെ പതിയെ അവളുടെ മടിത്തട്ടിൽ തല വെച്ചു കിടന്നു… ഗായത്രി അവന്റെ മുടി ഇഴകളിലൂടെ വിരലോടിച്ചു തഴുകി…….

“ഏട്ടാ നമ്മൾ തമ്മിൽ ഏതോ പൂർവ്വജന്മ ബന്ധം ഉണ്ടെന്നു എനിക്ക് തോന്നുന്നു അതാവും ഇത്ര പെട്ടെന്ന് നമ്മൾ തമ്മിൽ അടുത്തത്…….

“ശെരിയാടി എനിക്കതു പലപ്പോഴും തോന്നിയിട്ടുണ്ട്…… ഇപ്പോൾ നമ്മൾ ഇരിക്കുന്ന ഈ വാക മരച്ചുവട്ടിൽ പോലും  പണ്ടെങ്ങോ  നമ്മൾ ഒരുമിച്ചു ഇരുന്നതായി തോന്നുന്നു….. പിന്നെ  നിന്നെ ഞാൻ  ആദ്യമായി കാണുന്നത് കോളേജിൽ വെച്ചല്ല…………..

“പിന്നെ………..

.

“എന്റെ സ്വപ്നത്തിൽ വെച്ചാണ്…… നിന്റെ ഈ  കണ്ണുകൾ പോലും  പലപ്പോഴും ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്…….. നിന്നെ ഓർക്കുമ്പോഴും സ്വപ്നം കാണുമ്പോഴുമൊക്കെ  പാലപ്പൂവിന്റെ മണവും വരാറുണ്ടായിരുന്നു…………  ആദ്യമൊക്ക നീ  യക്ഷി ആണോന്ന് പോലും ഞാൻ സംശയിച്ചു പോയിട്ടുണ്ട്……..

ജീവ പറഞ്ഞത് കേട്ടു ഗായത്രി ചിരിച്ചു….

“യക്ഷിയോ… ഹഹഹഹ………. ഞാൻ യക്ഷി ആണെങ്കിൽ ഏട്ടനപ്പോൾ  വല്ലോ ഗന്ധർവ്വനും  ആയിരിക്കും………..

യക്ഷിയെ പ്രണയിക്കുന്ന ഗന്ധർവ്വൻ……… 

അതു കേട്ടു ജീവയും ചിരിച്ചു…………… (തുടരും….)

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Mizhi written by Shiva

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply