മിഴി – Part 2

6194 Views

mizhi-novel

ഇതെവിടുന്നു ആവും ഈ മണം വരുന്നത്… തനിക്ക് മാത്രമേ ഈ മണം അനുഭവിക്കാൻ ആവുന്നുള്ളൂ എന്തു കൊണ്ടാണ് മറ്റുള്ളവർക്ക് ഈ മണം കിട്ടാത്തത്.. അങ്ങനെ ഓരോന്നു ആലോചിച്ചു കിടന്നു അവൻ ഉറങ്ങിപ്പോയി.. പിറ്റേന്ന് പുലർച്ചെ ഫോൺ ബെല്ലടി കേട്ടാണ് ജീവ എഴുന്നേറ്റത്..

” അളിയാ എഴുന്നേറ്റില്ലേ.. നേരത്തെ വന്നേക്കണം കോളേജിൽ ഇന്നു പുതിയ പിള്ളേർ വരുന്ന ദിവസമാ.. ഷൈൻ ചെയ്യാൻ കിട്ടുന്ന അവസരമാണ്… വേഗം വന്നേക്കണേ..

“റാഗിങ് ഉണ്ടാക്കാൻ ആണേൽ ഞാനില്ല…… തന്നത്താൻ നീയൊക്കെ അങ്ങ് ഉണ്ടാക്കിയാൽ മതി…. ഒരു സസ്പെന്ഷൻ കഴിഞ്ഞതേ ഉള്ളു…… ഇനി ഇതിന്റെ പേരിൽ ഉടനെ അടുത്തത് വാങ്ങാൻ ഞാൻ ഇല്ല…..

“അളിയാ ചൂടാവല്ലേ……..

നീ ഇല്ലെങ്കിൽ ബോറ.. റാഗിംഗ് ഒന്നും ചെയ്യില്ല….. ചുമ്മ പുതിയ പെമ്പിള്ളേരെ ഒക്കെ ഒന്നു പരിചയപെടാൻ ആണ്…..

“ആ ഞാൻ വന്നോളാം…. സന്ദീപേ നീയാ ബിനീഷിനെ കൂടി വിളിച്ചു പറഞ്ഞേക്ക്…………..

“ബെസ്റ്റ് അളിയാ… ബിനീഷും വിനുവും ആണ് എന്നെ വിളിച്ചു കുത്തി പൊക്കിയത്….നേരം വെളുക്കും മുൻപ് രണ്ടും കുളിച്ചു റെഡി ആയെന്ന തോന്നുന്നത് ….

“മ്മം….. ശെരി എന്നാൽ ഞാൻ ഫ്രഷ് ആവട്ടെ നീ വെച്ചോ…….

.

ഓക്കേ അളിയാ……

******************

“ആന്റി.. ജീവ ഇല്ലേ…..

.

“ഹാ മോളെ….. അവൻ മുറിയിൽ ഉണ്ട്.. ഇന്നെന്താ കോളേജിൽ പോവുന്നില്ലേ..

“ഉണ്ട് ആന്റി.. അവന്റെ കൂടെ പോവാമെന്ന് വെച്ചു വന്നതാ… എന്റെ വണ്ടി വർക്ക് ഷോപ്പിലാ..

അതുകൊണ്ട് ഓട്ടോയിൽ ഇങ്ങു വന്നു..

“ഡാ ജീവാ.. ദേ അനു വന്നിട്ടുണ്ട് ..

“പോത്തു പോലെ ഉറക്കമാവും ഞാൻ അങ്ങോട്ട് പോയി വിളിച്ചു പൊക്കിക്കോളാം ആന്റി..

” അതുടെ ശെരിയാ.. എഴുന്നേറ്റു കഴിപ്പും കഴിഞ്ഞു റൂമിൽ കേറിയതാ പിന്നേം കിടന്നു ഉറങ്ങിയൊന്നും അറിയില്ല…….

(അനു റൂമിലേക്ക് ചെന്നപ്പോൾ കോളേജിൽ പോവാൻ

റെഡി ആയി നിൽക്കുന്ന ജീവയെ ആണ് കണ്ടത്.. )

“ഹാ.. ജീവ നീ റെഡി ആയാരുന്നോ…….

.

“നീ എന്തിനാടി പിശാചേ ഇങ്ങോട്ടു കെട്ടിയെടുത്തെ…….റൂമിന്നു ഇറങ്ങടി…

“വൈകാതെ തന്നെ ഇത് എന്റെ കൂടി റൂം ആവൂല്ലൊ..

.

“അതു നീ മാത്രം വിചാരിച്ചാൽ പോരല്ലോ.. നീ ഇപ്പൊ ഇറങ്ങാൻ നോക്ക്..

“എന്റെ പൊന്നോ ഞാൻ ഇറങ്ങിക്കൊള്ളാമെ.. ഇവിടെന്നു ഞാൻ ഒന്നും എടുത്തോണ്ട് പോവാനൊന്നും പോവുന്നില്ല…

.

(അനുവിന്റെ കണ്ണുകൾ അപ്പോഴാണ് ജീവ വരച്ച ചിത്രത്തിൽ ഉടക്കിയത്.. ).

.

” ജീവാ.. ഇതാരുടെ കണ്ണുകളാ……

.

“നിന്റെ അമ്മുമ്മയുടെ…..

.

“ഓ എനിക്കു അപ്പോഴേ തോന്നി.. (അവളു ചിരിച്ചു കൊണ്ടു പറഞ്ഞു ).

.

“എന്തായാലും ക്യാപ്ഷൻ കൊള്ളാം……..

…… “”മിഴി ””

“ഞാൻ പോവുന്നു നീ അതും നോക്കി നിന്നോ..

“അയ്യോ പോവല്ലേ ഞാനും വരുന്നു.

.

”എങ്ങോട്ട്…

.

“കോളേജിലേക്ക്…… എന്നെ കൂടി കൊണ്ടു പോടാ…….. വണ്ടി വർക്ഷോപ്പിൽ ആണ്……..

.

“ഇവിടുന്നു കുറച്ചു കഴിയുമ്പോൾ ഒരു ബസ് ഉണ്ട് നീ അതിൽ അങ്ങ് പോയാൽ മതി കോളേജിന്റെ മുന്നിൽ ഇറങ്ങാം……..

.

“ബസ്സിൽ രാവിലെ തിരക്കായിരിക്കൂ

ടാ…………

“അതു സാരമില്ല നീ തൂങ്ങി പിടിച്ചു വന്നാൽ മതി………

.

“ഡാ അവളെ കൂടി കൊണ്ടു പോടാ.. രണ്ടു പേരും ഒരു കോളേജിലേക്ക് തന്നെ അല്ലെ……..

”അമ്മേ അതുപിന്നെ ഞാൻ ഇന്നു കോളേജിൽ പോവുന്നില്ല.. സന്ദീപിന്റെ കൂടെ ഒരു സ്ഥലം വരെ പോവാണ്..

അതിനെന്താ നീ അവളെ കോളേജിൽ ഇറക്കിട്ടു പൊക്കോ..

“അതൊന്നും ശെരിയാവില്ല അമ്മേ.. താമസിക്കും..

“സാരമില്ല ആന്റി ഞാൻ ബസിൽ പൊക്കോളാം.. ജീവ പൊക്കോട്ടെ..

അമ്മേ ഞാൻ പോവാണ്.. ജീവ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി..

“മോളെ നിനക്കു അറിഞ്ഞുടെ അവന്റെ സ്വഭാവം….. നീ ഇതൊന്നും കാര്യമാക്കേണ്ട………………

“ഹേ അതൊന്നും സാരമില്ല ഇല്ല ആന്റി……

“മോൾക്ക് ചായ എടുക്കട്ടേ……

” അയ്യോ ചായയൊന്നും വേണ്ട…. ഇനിയും നിന്നാൽ ലേറ്റ് ആവും….

“ഞാൻ എന്നാൽ ഇറങ്ങിക്കോട്ടെ ആന്റി …..

തിരക്കില്ലെങ്കിൽ കാറിൽ എന്നെ ഡ്രോപ്പ് ചെയ്യാമൊന്നു പപ്പായെ ഒന്നു വിളിച്ചു ചോദിച്ചു നോക്കട്ടെ … അങ്ങനെ ആണെങ്കിൽ വെറുതെ ഉന്തും തള്ളും കൊണ്ടു ബസിൽ പോവേണ്ടല്ലോ …… പിന്നെ അങ്കിൾ വിളിക്കുമ്പോൾ ഞാൻ തിരക്കിന്നു പറഞ്ഞേക്ക്….. ബൈ ആന്റി..

.

ശെരി മോളെ…….

*****-******

“എല്ലാം കൂടി രാവിലെ തന്നെ എത്തിയോ.. എങ്ങനെ ഉണ്ട് കളക്ഷൻ..

“കുഴപ്പമില്ല അളിയാ.. നീ എന്താ ലേറ്റ് ആയതു.. ഇതെന്താ ചന്ദന കുറിയൊക്കെ……….

.

“ഞാൻ അമ്പലത്തിൽ ഒന്ന് കേറി.. അതാ……

.

“ബെസ്റ്റ് ക്രിസ്താനിയ സകല അമ്പലത്തിലും പോവും പക്ഷേ സ്വന്തം പള്ളിയിൽ പോവില്ല.. കഴുത്തിൽ ആണെങ്കിൽ കൊന്തക്ക് പകരം രുദ്രാക്ഷമാല.. ഇനി നീ വല്ല ഹിന്ദു പെണ്ണിനെയും വളക്കാൻ ഉള്ള പ്ലാൻ ആണോ………………

“മക്കളെ എനിക്കു ഈ പൈങ്കിളി പ്രേമത്തിൽ ഒന്നും ഒട്ടും താല്പര്യം ഇല്ല..

“അതൊക്കെ കണ്ടറിയാം അളിയാ… ഇങ്ങനെ പറയുന്നവരെ ഒട്ടും വിശ്വസിക്കാൻ പറ്റില്ല…….

.

” ഹാ കാണാം….. ഇനി ഏത് ഭൂലോക രംഭ വന്നാലും ഈ ജീവ കുലുങ്ങില്ല മക്കളെ……….

.

” ഡാ ജീവാ നോക്കടാ ഒരു ഇടിവെട്ട് സാധനം വരുന്ന കണ്ടോ.. എന്തൊരു ഐശ്വര്യമാ അവളെ കാണാൻ……….. തനി നാടൻ ലുക്ക്..

” നീല ചുരിദാർ അണിഞ്ഞു കാറ്റത്തു പാറി പറക്കുന്ന മുട്ടോളം നീണ്ട മുടിയും നെറ്റിയിൽ കറുത്ത കുഞ്ഞു വട്ടപ്പൊട്ടും അണിഞ്ഞു പുഞ്ചിരിയോടെ വരുന്ന ആ പെണ്ണിനെ കണ്ടു ജീവയൊന്നു ഞെട്ടി………..താൻ സ്വപ്നത്തിൽ കാണാറുള്ള പെൺകുട്ടിയുടെ അതെ മുഖം…….

“ഞാനൊന്നും മുട്ടി നോക്കട്ടെ എന്നും പറഞ്ഞു സന്ദീപ് അവളുടെ അടുത്തേക്ക് ചെന്നു………

.

” എന്താടി നിന്റെ പേര്..

.

ഗായത്രി…

.

” നിന്റെ കൂടെ നില്കുന്നവളുടെയോ……

.

” രേഷ്മ….

.

“”എന്നാൽ ഗായത്രിയും രേഷ്മയും കൂടി ഒരു പാട്ട് പാടിക്കെ ചേട്ടമ്മാര് കേൾക്കട്ടെ….

.

ഇപ്പോൾ സൗകര്യമില്ല………. ചേട്ടമ്മാര് ഒന്ന് മാറിക്കെ ഞങ്ങൾ അങ്ങോട്ട് പൊക്കോട്ടെ…..

(ഗായത്രി ദേഷ്യത്തിൽ പറഞ്ഞു..)

“ഡി പെണ്ണെ നീ കൊള്ളാല്ലോ…. കൂടുതൽ ജാഡ ഒന്നും വേണ്ട ……..മര്യാദക

്ക് പറഞ്ഞപോലെ പാടിട്ടു പോ അതാ നിനക്കു നല്ലത് …..

” ചുമ്മാ പേടിപ്പിക്കല്ലേ ചേട്ടാ.. അതിനൊക്കെ വേറെ ആളെ നോക്ക്…..

.

“ഡി നിന്നെ……

,

“സന്ദീപേ….വേണ്ട അവര് പൊക്കോട്ടെ..

“ജീവ പറഞ്ഞത് കേട്ടു സന്ദീപ് മാറി കൊടുത്തു…..

( അതു കേട്ടു ഗായത്രി ജീവയെ ഒന്നു നോക്കി ….

അപ്പോഴും ജീവയുടെ നോട്ടം മുഴുവൻ അവളുടെ കരിമഷി എഴുതിയ ആ കണ്ണുകളിൽ ആയിരുന്നു …..

ജീവയുടെ നോട്ടം കണ്ടിട്ടു അവൾ പെട്ടെന്ന് മുഖം തിരിച്ചു………. പിന്നെ സന്ദീപിനെ ദേഷ്യത്തിൽ തുറിച്ചു നോക്കി മുന്നോട്ടു നടന്നു .

.

അളിയാ നീ കേറി തടഞ്ഞില്ലേൽ അവൾകിട്ടു ഞാൻ ഒന്ന് പൊട്ടിച്ചേനെ…

… കാണാൻ കൊള്ളാവുന്നതിന്റെ അഹങ്കാരം ആണെടാ അവൾക്ക്……

(സന്ദീപ് പറയുന്നത് ശ്രദ്ധിക്കാതെ ഗായത്രി നടന്നു അകലുന്നതും നോക്കി ജീവ നിന്നു..)

”ഡാ ജീവ നീ എന്താ അങ്ങോട്ട് വായിനോക്കി നിൽകുന്നെ…. അവളു പോയിട്ട് മണിക്കൂർ ഒന്നായി കാണും…. ..

” ഞാൻ സ്വപ്നത്തിൽ കണ്ട അതേ പെൺകുട്ടി.. അതേ കണ്ണുകൾ….

.

“ഇവൻ ഇതെന്താ പിച്ചും പേയും പറയുന്നത്………

.

“ഡാ ഞാൻ പണ്ട് സ്വപ്നം കാണാറുണ്ടായിരുന്ന പെൺകുട്ടിയുടെ അതേ രൂപമാ അവൾക്ക്…….. ചുണ്ടിനു മുകളിൽ ഉള്ള മറുകും അതേ പോലെ തന്നെയുണ്ട് ….. മാത്രമല്ല കുറച്ചു നാളായിട്ടു ഒരു പെൺകുട്ടിയുടെ കണ്ണുകൾ ഞാൻ സ്വപ്നം കാണാറുണ്ടെന്നു പറഞ്ഞിട്ടില്ലേ … അതേ കണ്ണുകൾ തന്നെയാണ് ഇവൾക്കും…….

“ഇതൊക്ക നിന്റെ തോന്നലാ അളിയാ….

.

“അല്ലടാ സ്വപ്നത്തിൽ ഞാൻ കണ്ട കണ്ണുകൾ തന്നെയാണിത്……. എനിക്കു ഉറപ്പുണ്ട്….. പിന്നെ അവൾ അടുത്ത് വന്നപ്പോൾ ഞാൻ എപ്പോഴും പറയാറുള്ള പാലപ്പൂവിന്റെ മണവും ഉണ്ടായിരുന്നു..

“പാലപ്പൂവിന്റെ മണമോ.. എന്നാൽ പിന്നെ അവളു വല്ലോ യക്ഷിയും ആയിരിക്കും…. അവളുടെ നോട്ടം കണ്ടിട്ട് എനിക്കു അങ്ങനെയാ തോന്നിയത് ……. ( തുടരും…. )

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Mizhi written by Shiva

4.7/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply