Skip to content

മിഴി – Part 3

mizhi-novel

പിന്നെ യക്ഷി.. മണ്ണാങ്കട്ട.. ഒന്ന് പോയെടാ……….

.

“അല്ലാതെ പിന്നെ ഞങ്ങൾക്ക് ആർക്കും ഒരു മണവും വന്നില്ല……

.

“ഡാ തമാശയല്ല.. സത്യമായും പാലപ്പൂവിന്റെ മണം ഉണ്ടായിരുന്നു….

“അതല്ലേ പറഞ്ഞേ അവളു വല്ലോ യക്ഷിയും ആയിരിക്കുമെന്ന്……..

” ഏതു യക്ഷിയാടാ കോപ്പേ ചുരിദാറും ഇട്ടു ബാഗും തൂക്കി കോളേജിൽ വരുന്നത്…,……..

.

” അളിയാ ജീവാ ചില യക്ഷികൾ വരൂടാ.. സംശയം ഉണ്ടെങ്കിൽ പുറകോട്ടു നോക്ക്….. ആ വരുന്നത് കണ്ടോ………

.

” കർത്താവേ.. അനു………

സന്ദീപേ അതു യക്ഷി അല്ല കുരിശാടാ ………..

.

” ഡാ ജീവാ നീ ഈ ഊളന്റെ കൂടെ എങ്ങാണ്ട് പോവാണെന്നു പറഞ്ഞിട്ട് പോയില്ലേ………

.

“ഇല്ല……

.

” ങേ .. എന്റെ കൂടെയോ .. എവിടെ പോവാൻ.. (സന്ദീപ് ഒന്നും മനസ്സിലാവാതെ അന്തം വിട്ടു നിന്നു )…

,

” നിന്റെ കുമ്മനാംചേരിയിലെ  അമ്മുമ്മയെ കാണാൻ പോവണമെന്ന് നീ അല്ലേടാ കോപ്പേ രാവിലെ വിളിച്ചു പറഞ്ഞത്..,,… ( ജീവ സന്ദീപിന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു )..

.

” ആ… ആ.. ഇപ്പോൾ ഓർമ്മ വന്നളിയാ…..

.

“”മ്മം രണ്ടും കൂടി ഇല്ല ഇനി ഉരുണ്ടു കളിക്കണ്ട…… എന്നെ ഒഴിവാക്കാൻ നീ അടിച്ച നമ്പർ ആണെന്ന് എനിക്കു  മനസ്സിലായി ജീവാ…

.

” മനസ്സിലായല്ലോ…… എന്നാപ്പിന്നെ മോളു ചെല്ല് ക്ലാസ്സ് തുടങ്ങാറായി….

.

“ഹാ ഞാൻ പോവാ…. നീ ഇങ്ങനെ ഇവമ്മാരുടെ കൂടെ കറങ്ങി നടക്കാതെ വല്ലപ്പോഴും ക്ലാസ്സിൽ കേറാൻ നോക്ക് ….

“എന്റെ കാര്യം ഞാൻ നോക്കിക്കോളാം നീ പോവാൻ നോക്ക്….

“അളിയാ നിനക്കെന്താ അവളോട് ഇത്ര ദേഷ്യം….. അവൾക്ക് നിന്നെ ഒരുപാട്  ഇഷ്ടമാണെടാ….

.

” എനിക്ക് അവളോട് ദേഷ്യം ഒന്നുമില്ല…….. പിന്നെ ഈ പ്രേമം എന്നത് ഒരാൾക്കു മാത്രം തോന്നിയാൽ പോരല്ലോ.. എനിക്കെന്തോ അവളോട് അങ്ങനെ ഒന്നും തോന്നുന്നില്ല…..

.

” അതെന്താടാ.. അവൾക്കെന്താ ഒരു കുറവ്…. കാണാൻ നല്ല സുന്ദരി .. .. അവളും ക്രിസ്ത്യൻ തന്നെ ആയത് കൊണ്ടു മതത്തിന്റെ പ്രശ്നം വരുന്നില്ല…….. പോരാത്തതിന് അവളുടെ അച്ഛനും നിന്റെ അച്ഛനും ബിസിനെസ്സ് പാർട്ണേഴ്സ് അതുകൊണ്ട് തന്നെ നിങ്ങളുടെ കല്യാണത്തിന് തടസ്സങ്ങൾ ഒന്നും ഉണ്ടാവില്ല…..

ഞാൻ വല്ലോം ആയിരുന്നേൽ അവളെ എപ്പോൾ കെട്ടിയെന്നു ചോദിച്ചാൽ മതി…..

.

” എന്നാ പോയി കെട്ടട…. ഞാൻ വേണേൽ  അവളോട് പറയാം നിന്റെ കാര്യം……

.

“അയ്യോ അളിയാ ചതിക്കല്ലേ…. അവളെന്നെ പഞ്ഞിക്കിടും…. അല്ലേൽ തന്നെ അവൾക്കെന്നെ കണ്ടു കൂടാ…….. നിന്നെ ഓരോ പ്രശ്നത്തിലും കൊണ്ടു ചാടിക്കുന്നത് ഞാൻ ആണെന്നാണ് അവൾ പറയുന്നത്……  അപ്പോൾ പിന്നെ ഞാൻ ഇങ്ങനെ പറഞ്ഞുവെന്ന് അറിഞ്ഞാൽ പിന്നെ അവളെന്റെ അടിയന്തിരം വരെ നടത്തും……

.

“ഹഹഹഹ നിനക്കപ്പോൾ അവളെ പേടിയുണ്ടല്ലേ…..

.

“പിന്നെ പേടി കാണും ജീവാ അന്നു അവള് ഇവന്റെ കരണത്തു ഒരെണ്ണം കൊടുത്തിട്ട് നിന്നു വട്ടം കറങ്ങി പോയതല്ലേ…..

.

“മോനെ വിനു ഊതല്ലേ…..

നീയൊക്കെ കാരണമാ എനിക്കിട്ടു അന്നു  കിട്ടിയത്….

.

“മച്ചാനെ വിട്ടുകള പോട്ടെ.. വാ ക്ലാസ്സ് റൂം അവിടെ തന്നെ ഉണ്ടോന്നു നോക്കിട്ട് വരാം………. വല്ലപ്പോഴും ചെന്നു നോക്കി ഇല്ലെങ്കിൽ മോശമല്ലേ…….

“മോനെ ജീവാ പെട്ടെന്ന് എന്താ ഒരു ബോധോദയം….. അനു പറഞ്ഞത് കേട്ടിട്ട് ആണോ….

.

” അല്ലടാ കോപ്പേ….. ക്ലാസ്സിൽ കേറി തല കാണിച്ചിട്ട്  പിന്നെ പോയി എനിക്കാ പെങ്കൊച്ചിനെ ഒന്നു കാണണം……

.

” ആരെ……

.

“ഇപ്പോൾ കണ്ട ഫസ്റ്റ് ഇയർ പഠിക്കാൻ വന്ന  ആ കൊച്ചില്ലേ .. ഗായത്രി…. അവളെ….

.

”  അവളെയോ.. എന്തിന്.. എന്താ മോനെ ജീവാ മുഖത്തൊരു കള്ളചിരി..

.

ഒന്നുല്ലേ… ചുമ്മാ ഒന്നു കാണാമെന്നു വെച്ചു അത്രേയുള്ളൂ.. 

.

” ഉവ്വ… അതിനു അവൾ ഏത് ക്ലാസ്സ് റൂമിൽ ആണെന്ന് വെച്ചാ കണ്ടു പിടിക്കുന്നത്….

“നമുക്ക് തപ്പി കണ്ടു പിടിക്കാം നിങ്ങൾ വാ….

.

“അളിയോ ദുരുദ്ദേശം വല്ലോം ഉണ്ടോ..

.

“എന്ത് ദുരുദ്ദേശം  …. ഒന്നുല്ല നിങ്ങൾ വാടാ..,

.

******************

ഗായത്രി  ആ വായിനോക്കികൾ വരുന്നുണ്ട്……..  ഇനി  നിന്നെയെങ്ങാനും തപ്പി വന്നതാണോ….

.

“ആണെങ്കിൽ ഇങ്ങു വരട്ടെ….. ഇവനെ ഒക്കെ പേടിക്കാൻ പോയാൽ അതിനെ നേരം കാണു…

.

“ഡി അവര് സീനിയർസ് ആണ്….

.

“എന്നു വെച്ചു എന്തും ആകാമെന്നാണോ……

നീ പേടിക്കാതെ ഇരിക്കടി ….

***********************

“അളിയാ ദേ അവൾ അവിടെ ഇരുപ്പുണ്ട്…..

.

” നിങ്ങൾ വരണ്ട ഞാൻ പോയി സംസാരിച്ചോളാം….

“ഓ അവളെ കണ്ടപ്പോൾ  ഇപ്പൊ നമ്മൾ ഔട്ട്.. ശെരി ചെല്ല്…..

.

ജീവ ഗായത്രിയുടെ അടുത്തേക്ക്  ചെന്നപ്പോൾ അവൾ  അവനെ ദേഷ്യഭാവത്തിൽ  നോക്കി….  അവളുടെ നോട്ടം കണ്ടു അവനു ചിരി വന്നു..

.

 “ഗായത്രി എന്നല്ലേ തന്റെ പേര്…..

.

“അതേ..  എന്തെ….

.

“മുഖം കണ്ടിട്ട് ഗായത്രിക്കു ഇപ്പോളും ഞങ്ങളോടുള്ള ദേഷ്യം മാറീട്ടില്ലാന്നു തോന്നുന്നു….

.

“ഓ  ചേട്ടൻ മുഖം നോക്കി  ലക്ഷണം പറയാൻ വന്നതാണോ..

.

“അതേടി  നിന്റെ  ഈ സ്വഭാവത്തിന്  എന്റെ  അഞ്ചു കൈവിരലിന്റെയും  പാട്  നിന്റെ  മുഖത്തു  പതിക്കും എന്നു  പറയാൻ  വന്നതാ….. എന്നാൽ  ഞാൻ പോട്ടേടി കാന്താരി..

( അതും പറഞ്ഞു അവളെ നോക്കി  മീശ പിരിച്ചു മുണ്ടും  മടക്കി കുത്തി  ജീവ നടന്നു….)

“ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കി ദേഷ്യത്തിൽ നിൽക്കുന്ന ഗായത്രിയെയാണ് അവൻ കണ്ടത്…..

*******************

“അഹങ്കാരത്തിന് കൈയും കാലും വെച്ച സാധനമാണ് അതെന്ന് ഞങ്ങൾ അപ്പോഴേ  പറഞ്ഞതല്ലേ അളിയാ….  ഇപ്പോൾ മനസ്സിലായില്ലേ….

.

” അവളു  കൊള്ളാടാ….. നല്ല  ഒന്നാംതരം കാന്താരി തന്നാ…

.

“ഉവ്വാ മുട്ടാൻ ചെന്നാൽ എരിയും അളിയോ….

.

“ഞങ്ങൾ അച്ചായമ്മാർക്കു  എരിവ് ഒക്കെ ഇഷ്ടമാട ഉവ്വേ…..

.

“അളിയാ  നീ അപ്പോൾ  അവളെ  കേറി   വളക്കാൻ തീരുമാനിച്ചോ …

.

.

“ചുമ്മാ ഒരു പഞ്ച് ഡയലോഗ് അടിച്ചതാടെയ്……. പെൺകുട്ടികളുടെ പുറകെ നടക്കലും വളപ്പുമൊക്ക നിന്നെ പോലെ ഉള്ള ഊളകൾക്കു പറഞ്ഞിട്ട് ഉള്ള കാര്യമാ…….  എന്നെ പോലുള്ള ആൺകുട്ടികളെ അതിനു കിട്ടില്ല മക്കളെ…..

“ഉവ്വാ കണ്ടറിയാം…..

********************

അന്നു രാത്രി ഉറങ്ങാൻ കിടന്ന ജീവയുടെ മനസ്സ് നിറയെ ഗായത്രി ആയിരുന്നു.. അവൻ അവളുടെ ചിത്രം ക്യാൻവാസിൽ വരച്ചു തുടങ്ങി.. പതിയെ ചിത്രം പൂർത്തിയായ ശേഷം ജീവ ചിത്രത്തിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കി….  ചിത്രത്തിലെ കണ്ണുകൾക്കു ജീവൻ വെച്ചത് പോലെ അതു തന്നെ തുറിച്ചു നോക്കുന്നു….  പെട്ടെന്ന്   ഒരു ശബ്ദം കേട്ടു ജീവ ഒന്നു ഞെട്ടി …… ജനലിന്റെ അടുത്ത് നിന്നുമാണ് ആ ശബ്ദം വരുന്നത്……   ശ്രദ്ധിച്ചപ്പോൾ അതൊരു കൊലുസിന്റെ ശബ്ദം ആണെന്ന് അവനു മനസ്സിലായി…………….  ജീവ മെല്ലെ നടന്നു  ജന്നലിന്റെ അരികിൽ ചെന്നു നിന്നു……..  ഉള്ളിൽ ചെറിയൊരു ഭയത്തോടെ അവൻ ജനൽ പതിയെ തുറന്നതും  പെട്ടെന്ന് അവൻ ഞെട്ടി പോയി……   മുന്നിൽ  മുടി അഴിച്ചിട്ടു   തന്നെ തുറിച്ചു നോക്കി കൊണ്ടു ഗായത്രി നിൽക്കുന്നു …….  ഇവളെങ്ങനെ ഈ  രാത്രി ഇവിടെ വന്നു……

“ഗായത്രി നീ  എന്താ ഈ നേരത്ത് ഇവിടെ……..  നീ  എങ്ങനെ വന്നു……”

.

അവന്റെ ചോദ്യത്തിന് ഉത്തരം പറയാതെ മെല്ലെ തിരിഞ്ഞു അവൾ  നടന്നു…….  അതു കണ്ടു ജീവ  പെട്ടെന്ന്  കതക് തുറന്നു പുറത്തു ഇറങ്ങി………  അവളുടെ പുറകെ  ചെന്നു……

“ഗായത്രി ഒന്നു നിക്കടി…….  നീ ഇതെങ്ങോട്ടാ ഈ  പോവുന്നത്… 

മറുപടി പറയാതെ അവൾ  വേഗത്തിൽ  നടന്നു………  പുറകെ ജീവയും…

.

“നടന്ന്.. നടന്നു അവർ ഒരു കാവിന്റെ മുന്നിൽ  എത്തി…….  ഗായത്രി ജീവയെ  തിരിഞ്ഞൊന്നു  നോക്കിയ ശേഷം കാവിന്റെ അകത്തേക്ക് കയറി……. ഒന്നും മനസ്സിലാവാതെ ജീവയും പുറകെ കേറി……  പെട്ടെന്ന് ആ കാഴ്ച്ച കണ്ടു അവൻ ഞെട്ടി പോയി…..  തന്റെ കൺമുന്നിൽ വെച്ചു ഗായത്രി  അപ്രത്യക്ഷയായി പോയി……..

.

“പെട്ടെന്ന് ജീവ ഞെട്ടി ഉണർന്നു…..  അപ്പോൾ താൻ ഇത്രയും നേരം കണ്ടത് ഒരു സ്വപ്നം ആയിരുന്നല്ലേ…….  അവനാകെ പേടിച്ചു വിയർത്തു……  കിടന്നിട്ടു  അവനു  പിന്നെ ഉറക്കം വന്നില്ല……  ഗായത്രി…………

“അവൾ ആരായിരിക്കും…….  അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു…..

മറ്റൊരു പെണ്ണിനോടും തോന്നാത്ത എന്തോ ഒന്ന് അവളോട്‌  തോന്നുന്നു……….. അവളുടെ ആ  കണ്ണുകൾ……. അതെന്റെ ഉറക്കം തന്നെ  കളഞ്ഞിരിക്കുന്നു……..അങ്ങനെ ഓരോന്നു ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും ജീവ കിടന്നു……….. പെട്ടെന്ന് ജനലിന്റെ അരികിൽ  നിന്നൊരു ഒരു കൊലുസ്സ് ശബ്ദം കേട്ടു……… ജീവയുടെ ഉള്ളിൽ ഭയമായി……. താൻ ഇപ്പോൾ കണ്ട സ്വപ്നത്തെക്കുറിച്ച് അവനു  ഓർമ്മ വന്നു…. പേടിയോടെ എങ്കിലും പതിയെ ജന്നലിന്റെ അരികിൽ ചെന്നു   ജനൽ തുറന്നു നോക്കി…..  അവിടെങ്ങും ആരും  ഉണ്ടായിരുന്നില്ല……..  ഒരു തണുത്ത കാറ്റ് ജനലിൽ കൂടി അകത്തേക്ക് വന്നു ജീവയെ തഴുകി കടന്നു പോയി……. ആ കാറ്റിൽ  പാലപ്പൂവിന്റെ സുഗന്ധം നിറഞ്ഞു നിന്നിരുന്നു ….. ജനലിൽ കൂടി അവൻ പുറത്തേക്കു  ഒന്നു കൂടി  സൂക്ഷിച്ചു നോക്കി  മുറ്റത്തെ മരക്കൊമ്പിൽ തിളങ്ങുന്ന കണ്ണുകളുമായി ഒരു  മൂങ്ങ  ഇരുന്ന്  ഒച്ചയുണ്ടാക്കുന്നുണ്ട്…….

ഞാൻ കൊലുസ്സിന്റെ ശബ്ദം കേട്ടത്  ആണല്ലോ……. ഇനിപ്പോ എനിക്കു തോന്നിയതാണോ….. എന്നായാലും  നല്ല തണുത്ത കാറ്റുണ്ട്   അതുകൊണ്ട് ജന്നൽ തുറന്നു തന്നെ കിടക്കട്ടെ  എന്നും പറഞ്ഞു ജീവ പോയി ബെഡിൽ കിടന്നു…… പതിയെ പതിയെ  അവൻ ഉറക്കത്തിലേക്ക് വഴുതി വീണു…….അവൻ ഉറങ്ങുന്നതും നോക്കി ഒരു രൂപം ജന്നലിന്റെ അരികിൽ ഉണ്ടായിരുന്നു…….. (തുടരും…..  )

.

(ഈ തുടർകഥയുടെ തുടക്കം തന്നെ   വലിയൊരു സപ്പോർട്ട് തന്ന നിങ്ങൾ ഓരോരുത്തർക്കും നന്ദി…  ഇനിയുള്ള  ഓരോ പാർട്ടിനും ഈ  സ്നേഹം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…. ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം… ശിവ )

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Mizhi written by Shiva

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിഴി – Part 3”

Leave a Reply

Don`t copy text!