Skip to content

മിഴി – Part 4

mizhi-novel

പിറ്റേന്ന് നേരം പുലർന്നു…… ജീവ കോളേജിൽ പോവാൻ റെഡിയായി ഹാളിലേക്ക് വന്നു….

“മോനെ അച്ഛൻ വിളിച്ചിരുന്നു.. നിന്നെ വിളിച്ചിട്ട് നീ ഫോൺ എടുത്തില്ലാന്നു പറഞ്ഞു…..

.

” ഞാൻ ശ്രദ്ധിച്ചില്ല……

.

“ഈ ഇടയായിട്ട് നിനക്കു ഒന്നിലും ശ്രദ്ധ ഇല്ലല്ലോ……….

“അച്ഛൻ വിളിച്ചിട്ട് എന്തു പറഞ്ഞു……..

“നീ പഠിക്കുന്നുണ്ടോ…… പാസ് ആവുമോ എന്നൊക്കെ ചോദിച്ചു…….

“അത്തരം അത്ഭുതം ഒന്നും സംഭവിക്കാൻ പോവുന്നില്ലന്ന് അമ്മക്ക് പറഞ്ഞൂടായിരുന്നോ…….

“ഓ ഞാൻ പറഞ്ഞു….. അങ്ങനെ ആണെങ്കിൽ എത്രയും പെട്ടെന്ന് നിന്നെ പിടിച്ചു ഒരു പെണ്ണും കെട്ടിച്ചു ബിസിനസ് ഒക്കെ നിന്നെ ഏൽപ്പിക്കാൻ പോവാണെന്ന അച്ഛൻ പറഞ്ഞത്……… എങ്കിലേ നിനക്കു ഉത്തരവാദിത്തം വരാത്തൊള്ളന്നു…….

“ബിസിനസ് ഒന്നും ചെയ്യാൻ എന്നെ കിട്ടില്ല…… പിന്നെ അച്ഛൻ ഇത്ര കാര്യമായി പറഞ്ഞത് കൊണ്ട് വേണേൽ പെണ്ണ് കെട്ടിയേക്കാം…..

അമ്മ എന്നാൽ വേഗം റെഡി ആയിക്കോ ഇന്നു തൊട്ടു നമുക്ക് പെണ്ണ് കാണാൻ പോയേക്കാം…..

“അയ്യടാ നിന്റെ മനസ്സിൽ ഇരുപ്പ് കൊള്ളാല്ലോ……. ആദ്യം മര്യാദക്ക് പഠിച്ചു പാസ് ആവാൻ നോക്ക്…..

എന്തിനാടാ വേറെ പെണ്ണ് അന്വേഷിച്ചു നടക്കുന്നത് നമ്മുടെ അനു ഉണ്ടല്ലോ…….

ഏത് അനു……. വർഗീസ് അങ്കിളിന്റെ മോളോ…. ബെസ്റ്റ്…..

“അതേ……. എന്താടാ അവൾക്കൊരു കുഴപ്പം……. ഞങ്ങൾക്ക് അവളെ ഇഷ്ടമാ…. നിന്നെ മര്യാദ പഠിപ്പിക്കാൻ അവളെ കൊണ്ടേ പറ്റാത്തൊള്ളൂ…….. എന്തായാലും ഞങ്ങൾ എല്ലാരും കൂടി ആ കാര്യത്തിൽ ഒരു തീരുമാനം എടുത്തിട്ടുണ്ട്…… നിങ്ങളുടെ പഠിപ്പ് കഴിയാൻ നോക്കി ഇരിക്കുവാ……

” നിങ്ങൾ നോക്കി ഇരിക്കത്തെ ഒള്ളു…….. ഞാൻ ഇറങ്ങുന്നു…..

“ഡാ കഴിച്ചിട്ടു പോടാ…..

“എനിക്കു വേണ്ടാ…… ഞാൻ കാന്റീനിൽ നിന്നു കഴിച്ചോളാം…..

” കോളേജിൽ എത്തി പതിവുപോലെ തന്നെ കോളേജിൽ താൻ ഇരിക്കാറുള്ള വാക മരചുവട്ടിലേക്ക് ജീവ നടന്നു…… ചെന്നപാടെ വാക പൂക്കൾ കൈയിൽ എടുത്തു മുകളിലേക്ക് എറിഞ്ഞു കളിക്കുന്ന ഗായത്രിയെയാണ് ജീവ കണ്ടത്……

” നീ എന്താടി ഇവിടെ ഇരിക്കുന്നത്…….

.

“എനിക്കെന്താ ഇവിടെ ഇരിക്കാൻ പാടില്ലേ……

.

“ഹാ ഇല്ല .. ഇവിടെ ഞാൻ മാത്രമേ ഇരിക്കാറുള്ളു…….

.

“ഓഹോ ഇത് ചേട്ടന് സ്ത്രീധനം കിട്ടിയ സ്ഥലമാണെന്ന് ഞാൻ അറിഞ്ഞില്ല……

.

” അതെന്താ നിന്റെ അപ്പൻ എനിക്കിതു തന്നത് നിന്നോട് പറഞ്ഞില്ലേ……..

.

“ദേ എന്റെ അച്ഛനു പറഞ്ഞാൽ ഉണ്ടല്ലോ……….

“പറഞ്ഞാൽ നീ എന്നെ മൂക്കിൽ കയറ്റുമോടി കാന്താരി ……

.

“കാന്താരി തന്റെ…… എന്നെ കൊണ്ടൊന്നും പറയിക്കല്ലേ…. (ഗായത്രി ദേഷ്യത്തോടെ അവിടുന്നു നടന്നു )

” ഹാ നീ പോവാണോ….. ഒന്നു നിന്നേടി പെണ്ണെ …….. സത്യത്തിൽ നീ വല്ലോ യക്ഷിയുമാണോ……. നീ അടുത്തുകൂടി പോവുമ്പോളൊക്കെ പാലപ്പൂവിന്റെ ഒരു മണമൊക്കെ വരാറുണ്ട്…….

” ഇങ്ങനെ പോയാൽ തന്റെ ജീവനെടുക്കുന്ന യക്ഷി ആവും ഞാൻ…… (ഗായത്രി ദേഷ്യത്തോടെ തിരിഞ്ഞു നിന്നു )

.

“”ഹഹഹഹ…… നീ ഇനി പ്രത്യെകിച്ചു ആവണ്ട കാര്യമില്ല കണ്ടാൽ തന്നെ അറിയാം യക്ഷി ആണെന്ന്… ….

.

(അതു കേട്ടു ദേഷ്യത്തിൽ  കണ്ണുരുട്ടി കാട്ടിയിട്ട് നടന്നു പോവുന്ന  ഗായത്രിയെ നോക്കി ചിരിച്ചു കൊണ്ടു അവൻ നിന്നു …)

.

“ജീവാ…… ഡാ ജീവാ…….

.

(അനുവിന്റെ ശബ്ദം കേട്ടു അവൻ തിരിഞ്ഞു നോക്കി…)

” നീ ആ പെണ്ണുമായി വീണ്ടും വഴക്കിട്ടോ……… പാവം കുട്ടി അതിനെ വെറുതെ വിടടാ……

“എന്റെ പൊന്നു അനു നിനക്കു വേറെ ഒരു പണിയും ഇല്ലേ…… ചുമ്മാ ഏത് സമയം നോക്കിയാലും എന്റെ പിന്നാലെ കാണും…… നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ കാര്യങ്ങളിൽ ഇടപെടാൻ വരല്ലെന്ന്. …..

“ഓ ഇനിപ്പോ എന്റെ നേരെ ചാടിക്കോ ഞാൻ പോയേക്കാം……

.

“ഹാ അതാ നിനക്കു നല്ലത്……

(ജീവ അവിടെ നിന്നും ദേഷ്യത്തിൽ നടന്നു പോയി…. അപ്പോഴേക്കും അനുവിന്റെ കൂട്ടുകാർ എത്തി.. )

“അനു…….. ജീവാ എന്തിനാടി നിന്നോട് ദേഷ്യപ്പെട്ടതു…….

“ഒന്നുല്ലടി അവൻ എപ്പോഴും അങ്ങനെ തന്നെ ആണല്ലോ……

.

” അനു ഞാൻ പറയുന്നത് കൊണ്ടു ഒന്നും തോന്നല്ലു…. ആ ഗായത്രിയെ കണ്ടത് മുതൽ ജീവക്ക് അവളോട്‌ എന്തോ താല്പര്യം ഉണ്ടെന്നാണ് പലരും പറയുന്നത്…. അവൾക്കും അങ്ങനെ തന്നെ ആണെന്നാണ് കേട്ടത്………  ജീവ ഇന്നലെ ക്ലാസ് റൂമിൽ പോയി അവളെ കണ്ടെന്നും അവർ തമ്മിൽ  ചിരിച്ചു കളിച്ചു സംസാരിച്ചെന്നും   ഒക്കെ കേട്ടു……. നീ ഒന്നു സൂക്ഷിച്ചാൽ കൊള്ളാം……..

.

“ഹഹഹഹ അതൊക്കെ വെറുതെ പറയുന്നതാടി……….. ഇപ്പോഴും രണ്ടും വഴക്ക് ഇടുന്നത് ഞാൻ കണ്ടതാ……… പിന്നെ ഈ പഠിത്തമൊക്കെ കഴിഞ്ഞാൽ ഉടനെ ഞങ്ങളുടെ കല്യാണം ഉണ്ടാവും……. വീട്ടുകാർ തമ്മിൽ എല്ലാം പറഞ്ഞു വെച്ചിട്ടുണ്ട്………. ഇന്നലെ മമ്മി ആന്റിയെ വിളിച്ചു പറയുന്നത് ഞാൻ കേട്ടിരുന്നു…….

.

“അമ്പടി കള്ളി എന്നിട്ട് ഇപ്പോളാണോ ഞങ്ങളോട് പറയുന്നത്…… അപ്പോൾ ഇന്നത്തെ ചിലവ് നിന്റെ വക……. വാ കാന്റീനിൽ പോവാം……

.

” മ്മം ശെരി ശെരി……

********************

ക്യാന്റീനിലേക്ക് കൂട്ടുകാരോട്  ഒപ്പം ചെന്ന അനു ആ രംഗം കണ്ടു ഞെട്ടി…….. ജീവയും ഗായത്രിയും കണ്ണോടു കണ്ണ് നോക്കി നിൽക്കുന്നു…….

ജീവ അവളുടെ അരക്കെട്ടിൽ ഇടതു കൈകൊണ്ടു ചുറ്റി പിടിച്ചിട്ടും ഉണ്ട് …..  ചുറ്റുമുള്ള എല്ലാവരും അവരെ നോക്കി നിൽക്കുന്നു…..

“അനുവിന്റെ കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി……. പെട്ടെന്ന് തന്നെ സമനില കൈവരിച്ചു…. ദേഷ്യത്തോടെ അനു അവരുടെ അടുത്തേക്ക് ചെന്നിട്ടു  ഗായത്രിയുടെ കൈയിൽ പിടിച്ചു വലിച്ചു അവളുടെ കരണത്തു അടിച്ചു……….അനുവിന്റെ അടികൊണ്ട  ഗായത്രി പെട്ടെന്ന്  കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടി…….

“അതുകണ്ടു ദേഷ്യം കേറി ജീവ അനുവിന്റെ വലതു കരണത്തടിച്ചു……..

“നീ  എന്താടി ഈ കാണിച്ചേ…..

നിനക്കെന്താ….ഭ്രാന്ത് പിടിച്ചോ……

.

“ഇങ്ങനെ പോയാൽ ഭ്രാന്ത് പിടിക്കും…….. ഞാൻ എല്ലാം കണ്ടു……….

“നീ എന്ത് കണ്ടെന്നാ ഈ പറയുന്നത്……. അവൾ കാൽ തട്ടി വീഴാൻ പോയപ്പോൾ ഞാൻ കേറി പിടിച്ചതാ…… അല്ലാതെ നീ വിചാരിക്കും പോലെ ഒന്നും ഉണ്ടായില്ല…….

“അതുപിന്നെ പെട്ടെന്ന്  നിങ്ങളെ അങ്ങനെ കണ്ടപ്പോൾ എനിക്കു സഹിക്കാൻ പറ്റിയില്ല……

“മിണ്ടരുത് നീ…… ഞാൻ പല തവണ പറഞ്ഞതാ എന്റെ പിന്നാലെ നടക്കല്ലെന്നു…… ഇനി എന്റെ മുന്നിൽ കണ്ടു പോവല്ലു………. മാറി നിക്കടി എന്നും പറഞ്ഞു ജീവ അനുവിനെ തള്ളി മാറ്റി കടന്നു പോയി…….

“അനു പൊട്ടി കരഞ്ഞു കൊണ്ട് അവിടുള്ള കസേരയിൽ മുഖം പൊത്തി  ഇരുന്നു…… (ഗീതുവും പ്രീതിയും  കൂടി അവളുടെ അടുത്തേക്ക് ഓടിയെത്തി…. )

.

“അനു പോട്ടെടി…… സാരമില്ല……..

.

“ഗീതു ….. ഞാൻ എന്തു തെറ്റാടി ചെയ്തേ…. എനിക്കവനെ ഒരുപാട് ഇഷ്ടമാ….  അങ്ങനെ ഉള്ളപ്പോൾ അവൻ മറ്റൊരു പെണ്ണുമായി ചേർന്ന് നിൽക്കുന്നത് കണ്ടപ്പോൾ എനിക്കു സഹിച്ചില്ല…… അതാണ്  ഞാൻ അവളെ തല്ലിയത്……. അതെന്താ അവനു മനസ്സിലാവാത്തെ…..

.

“അനു ഞങ്ങൾ അപ്പോഴേ പറഞ്ഞില്ലേ ജീവക്ക് ആ പെണ്ണിനോട് എന്തോ ഉണ്ടെന്നു…….. അല്ലെങ്കിൽ പിന്നെ എവിടുന്നോ വന്ന അവൾക്ക് വേണ്ടി നിന്നെ തല്ലുമോ…….

“അതേടി അനു……. ഗീതു പറഞ്ഞത് ശെരി തന്നാ………. നീ അവൾക്കിട്ട് ഒരു തല്ല് കൊടുത്തെന്നും പറഞ്ഞു ജീവക്ക് ഇത്ര ദേഷ്യം വരേണ്ട കാര്യം ഒന്നുമില്ല…….. അവള് കണ്ണും കൈയും കാണിച്ചു ജീവയെ മയക്കിയെന്നാ  എനിക്കു തോന്നുന്നത് …… ഇതങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല…..

( പ്രീതി കൂടി എരിവ് കൂട്ടിയതൊടെ അനുവിന് ഗായത്രിയോടുള്ള ദേഷ്യം വർദ്ധിച്ചു….)………  (തുടരും…..  )

.

(ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ…..  ഒരുപാട് സ്നേഹത്തോടെ….. ശിവ )  

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Mizhi written by Shiva

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “മിഴി – Part 4”

Leave a Reply

Don`t copy text!