ഡാ വിനു ഗായത്രിയെ കണ്ടോ………..
“അവള് കരഞ്ഞുകൊണ്ട് ക്ലാസ് റൂമിലേക്ക് ഓടുന്ന കണ്ടു….. എന്താന്ന് ഞങ്ങൾ ചോദിച്ചിട്ടു ഒന്നും പറയാതെ ഓടിപോയി………..
,
“മ്മം.,….. ഞാൻ അവളെ ഒന്നു കണ്ടിട്ട് വരാം…………..
“അളിയാ…. എന്താടാ എന്തുപറ്റി..
“ഒന്നുല്ലടാ…….. അനു ഗായത്രിയെ തല്ലി………
“അനുവോ……….എന്തിനു……. എവിടെ വെച്ചു………
“കാന്റീനിൽ വെച്ചാട …….. അവൾക് വട്ട് മൂത്തിട്ട് പാവം ആ പെണ്ണിനെ വെറുതെ തല്ലി…….
“വെറുതെ തല്ലിയെന്നോ……. അവൾക് എന്തിന്റെ സൂക്കേടാ…….
.
” ഹാ പറഞ്ഞിട്ട് കാര്യമില്ല എന്നായാലും ഞാൻ ഗായത്രിയെ ഒന്നു പോയി നോക്കിയിട്ട് വരാം……..
.
“മ്മം ശെരി അളിയാ………
.
ജീവ ഗായത്രിയെ തിരക്കി ക്ലാസ്സ് റൂമിൽ ചെന്നപ്പോൾ ഡെസ്കിൽ മുഖം ചേർത്ത് കരയുന്ന ഗായത്രിയെയാണ് കണ്ടത്……… തൊട്ടടുത്തു അവളെ ആശ്വസിപ്പിച്ചു അവളുടെ കൂട്ടുകാരി രേഷ്മയും ഉണ്ടായിരുന്നു…………..
അവൻ ഗായത്രിയുടെ അടുത്തേക്ക് ചെന്നവളെ വിളിച്ചു……
“ഗായത്രി…………. ഗായത്രി……. ക്ഷമിക്കടി അവൾ പെട്ടെന്ന് ഉള്ള ദേഷ്യത്തിൽ ചെയ്തു പോയതാവും …………
“ഞാൻ എന്ത് തെറ്റാ നിങ്ങളോടൊക്കെ ചെയ്തത്……… പഠിക്കാനായിട്ടാ ഞാൻ ഇങ്ങോട്ടു വന്നത് ……… നിങ്ങൾക്കൊക്കെ തമാശ കളിക്കാൻ വേറെ ആളെ കിട്ടും എന്നെ വെറുതെ വിട്ടൂടെ………
“ഗായത്രി റിയലി ഐ ആം സോറി……
അവൾക്ക് വേണ്ടി ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു………….
“ഒന്നും വേണ്ട നിങ്ങൾ ഒന്ന് പോയി തരാവോ………… ഞാൻ ഒന്ന് സമാദാനമായിട്ടു ഇരുന്നോട്ടെ…….
(അതു കേട്ടു ഒന്നും മിണ്ടാതെ ജീവ അവിടുന്നു പോയി…. )
ഡെസ്കിൽ മുഖം ചേർത്തു വീണ്ടും പൊട്ടി കരയുന്ന അവളുടെ കരച്ചിൽ കണ്ടപ്പോൾ അവനും സങ്കടം വന്നു………
“അളിയാ നീ ഗായത്രിയെ കണ്ടോ……..
“മ്മം അവൾ ക്ലാസ്സിൽ ഇരുന്നു ഭയങ്കര കരച്ചിൽ ആണെടാ……….. പാവം……….
“അളിയാ അനു ക്യാന്റീനിൽ ഇരുന്നു കരയുന്നുണ്ട്………… നീ അവളെ തല്ലിയെന്നു കേട്ടു…………..
“അവിടെ ഇരുന്നു കരയട്ടെ……… അവൾക് ഇത്തിരി അഹങ്കാരം കൂടുതൽ ആണ്……… അതുകൊണ്ട് ഒന്ന് പൊട്ടിക്കേണ്ടി വന്നു……….
.
“എന്നാലും നീ അവളെ തല്ലേണ്ടായിരുന്നു………….
“പിന്നെ എന്താ ഞാൻ ചെയ്യേണ്ടത്……… ഒരു കാര്യോം ഇല്ലാതെ ആ കുട്ടിയെ പിടിച്ചു തല്ലിയ അവളെ പിടിച്ചു ഞാൻ ഉമ്മ വെക്കണോ…………..
“പോട്ടെ അളിയാ കഴിഞ്ഞത് കഴിഞ്ഞു………….
“ഹാ ഞാൻ വീട്ടിൽ പോവാ……. മനസ്സ് ശെരിയല്ല…….. നാളെ കാണാം………….
.
“ഓക്കേ അളിയാ…….
***************
“എന്താടാ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നേ… എന്തുപറ്റി……….
.
“ഒന്നുല്ല അമ്മേ……….
.
“കാര്യം പറയടാ…….
.
“ഒന്നുല്ല അമ്മ പോയി ചായ എടുക്ക്……….
.
“മ്മം കഴിക്കാനും എടുക്കട്ടെ……..
.
“വേണ്ട…. വിശപ്പില്ല….. ചായ മാത്രം മതി……..
.
“മ്മം…. നീ പോയി കുളിച്ചു ഡ്രസ്സ് മാറി വാ…. അപ്പോളേക്കും ചായ ഇട്ടു തരാം….
.
” മ്മം….
******************
മനസ്സ് നിറയെ ഗായത്രിയുടെ മുഖം മാത്രം……. തനിക്ക് ഇതെന്ത് പറ്റി മറ്റൊരു പെണ്ണിനോടും തോന്നാത്ത എന്തോ ഒന്ന് അവളോട് തോന്നുന്നു……. അടി കിട്ടിയത് ഗായത്രിക്കു ആണെങ്കിലും നൊന്തത് തനിക്കാണ്…. അതെന്തു കൊണ്ടാണ് ഒരെത്തും പിടിയും കിട്ടുന്നില്ല….. ഇത്ര പെട്ടെന്ന് ഇത്രത്തോളം എന്റെ മനസ്സിനെ കീഴടക്കിയ അവൾ സത്യത്തിൽ ആരാണ്……… ഇങ്ങനെ ഓരോന്ന് ആലോചിച്ചു അവസാനം ജീവ ഉറങ്ങാൻ കിടന്നു…….
പക്ഷേ അവനെന്തോ ഉറങ്ങാൻ ആയില്ല…. കണ്ണടക്കുമ്പോൾ എല്ലാം ഗായത്രിയുടെ മുഖം തെളിഞ്ഞു വരുന്നു……… അവൻ എഴുന്നേറ്റു നേരെ ടെറസ്സിലേക്ക് നടന്നു…. ആകാശത്തു നിലാവ് ഉദിച്ചു നിൽപ്പുണ്ട്…. തണുത്ത ഇളം കാറ്റ് മെല്ലെ അവനെ തഴുകി കടന്നു പോയി കൊണ്ടിരുന്നു….. ജീവ മെല്ലെ ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചു……. പക്ഷേ എന്തോ അവനതു വലിക്കാൻ തോന്നിയില്ല……… അവനതു കൈയിൽ ചുരുട്ടി താഴേക്കു എറിഞ്ഞു……… എന്നിട്ട് ടെറസ്സിന്റെ മൂലക്ക് പോയിരുന്നു പോക്കറ്റിൽ നിന്നും ഫോൺ എടുത്തു പാട്ട് വെച്ചു……… ഓരോ പാട്ടുകൾ കേൾക്കുമ്പോഴും അവന്റെ മനസ്സിൽ ഗായത്രി നിറഞ്ഞു നിന്നു……. അവന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിടർന്നു…… അവൻ ടെറസ്സിലേക്ക് ആകാശം നോക്കി മലർന്നു കിടന്നു……..
ആകാശത്തിനു താൻ ഇതുവരെ കാണാത്ത അത്ര ഭംഗി ഇന്നുള്ളതായി അവനു തോന്നി……..
മനസ്സ് നിറയെ ഇതുവരെ ഇല്ലാത്ത ഒരു ഫീൽ……. അവൻ അറിയാതെ തന്നെ ഗായത്രിയോടുള്ള പ്രണയം അവന്റെ ഉള്ളിൽ തിര തള്ളുകയായിരുന്നു………
പെട്ടെന്ന് എവിടെ നിന്നോ പാലപ്പൂവിന്റെ മണമുള്ളൊരു തണുത്ത കാറ്റ് അവനെ തഴുകി കടന്നു പോയി……..
മെല്ലെ മെല്ലെ അവൻ ഉറക്കത്തിലേക്കു വഴുതി വീണു ……. രാവിലെ അനു ഒരുപാട് തവണ ഫോൺ ചെയ്തിട്ടും ജീവ ഫോണെടുത്തില്ല……….
അനു നേരെ ജീവയുടെ വീട്ടിലെത്തി…….
“ആന്റി…….. ജീവ എന്തിയെ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല……….
” എന്താ മോളെ രണ്ടും കൂടി വഴക്കിട്ടോ….. അവൻ മുകളിലത്തെ റൂമിൽ ഉണ്ട് .. മോൾ അങ്ങോട്ട് ചെന്നു നോക്ക്……….
അനു സ്റ്റെപ് കയറി മുകളിലേക്ക് ചെന്നു……… ചാരി ഇട്ടിരുന്ന കതക് അവൾ മെല്ലെ തുറന്നു അകത്തു കയറി.. ഒരു ചിത്രവും പിടിച്ചു കട്ടിലിൽ മലർന്നു കിടക്കുന്ന ജീവയെയാണ് അവൾ കണ്ടത്……….
“ജീവാ നീ എന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞത്………
“ആരോട് ചോദിച്ചിട്ടാടി നീ എന്റെ റൂമിലോട്ട് കേറി വന്നത്…………….
“ആരോടും ചോദിക്കണ്ട കാര്യം എനിക്കില്ല………. നീ എന്താ ഫോൺ എടുക്കാത്തത് എന്നു പറ………….
.
“എനിക്ക് സൗകര്യമില്ലായിരുന്നു അത്രതന്നെ………
.
“ഞാൻ അതിനു മാത്രം എന്ത് തെറ്റാ ചെയ്തത്………
.
“ഇറങ്ങി പോടീ എന്നെ കൊണ്ടൊന്നും പറയിക്കല്ലേ……….
.. ഒരു കാരണവും ഇല്ലാതെ ഒരു പെണ്ണിന്റെ കരണത്തു അടിച്ചിട്ട് ഒന്നും ചെയ്തില്ലെന്ന്……. ആ പെണ്ണ് നിന്നോട് എന്ത് തെറ്റാ ചെയ്തത്……
.
“ഞാൻ പറഞ്ഞല്ലോ ജീവാ നിങ്ങളെ രണ്ടിനെയും അങ്ങനെ കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല…… അതുകൊണ്ട് ചെയ്തു പോയതാ.. ഒന്നു ക്ഷെമിച്ചു കൂടെ…….
“ഞാനല്ല ആ കുട്ടിയാണ് ക്ഷെമിക്കേണ്ടത്…… എല്ലാരുടെയും മുന്നിൽ വെച്ചു പരസ്യമായി നീ ആ പെണ്ണിനോട് മാപ്പ് പറയണം……………
“നീ പറഞ്ഞത് കൊണ്ടു മാപ്പ് ചോദിക്കാം പക്ഷേ എല്ലാരുടെയും മുന്നിൽ വെച്ചു പറ്റില്ല…………
.
“എല്ലാരുടെയും മുന്നിൽ വെച്ചല്ലേ നീ അവളെ തല്ലിയത്………. അതുകൊണ്ട് എല്ലാരുടെയും മുന്നിൽ വെച്ചു തന്നെ നീ മാപ്പ് പറയണം………..
“എന്തിനാ നീ അവൾക് വേണ്ടി എന്നോട് ഇങ്ങനെ വഴക്കിടുന്നത്…. പിന്നെ
നിനക്കു വേണ്ടിട്ടു ഞാൻ എല്ലാരുടെയും മുന്നിൽ വെച്ചു അവളോട് മാപ്പ് ചോദിക്കാം പോരെ…………..
“മ്മം ആദ്യം നീ ചോദിക്ക് എന്നിട്ട് നമുക്ക് സംസാരിക്കാം…… എന്നും പറഞ്ഞു ജീവ കൈയിൽ ഇരുന്ന ചിത്രം കട്ടിലിൽ ഇട്ടിട്ട് പുറത്തേക്കു ഇറങ്ങി പോയി……. അപ്പോഴാണ് ആ ചിത്രം അനു കണ്ടത്….. അതു കണ്ടതും അനുവിന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു…….. ഗായത്രിയുടെ ചിത്രം…….. ജീവ വരച്ചത് ആയിരുന്നു അതു…. അവൾ അതിലേക്ക് ദേഷ്യത്തോടെ സൂക്ഷിച്ചു നോക്കി……… പെട്ടെന്ന് ആ ചിത്രത്തിലെ കണ്ണുകൾ തിരിച്ചു തന്നെയും തുറിച്ചു നോക്കും പോലെ അവൾക്ക് തോന്നി……..
(തുടരും… )
ശിവ യുടെ മറ്റു നോവലുകൾ
വൃന്ദാവനം
ശ്രീലക്ഷ്മി
ജാതകം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Mizhi written by Shiva
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission