Skip to content

നിർമ്മാല്യം – ഭാഗം 1

nirmalyam-novel

“ആതിര.. തിരുവാതിര … സാരസ്വത പുഷ്പാഞ്ജലി അല്യേ കുട്ട്യേ…?”

വലിയ മിഴികൾ ഒന്നുകൂടി വിടർന്നിരുന്നു അത് കേട്ട് …

നിരയൊത്ത പല്ലുകളാൽ ഒരു പുഞ്ചിരി അതിന് മറുപടിയായി നൽകി..

” മേനോൻ അദ്ദേഹത്തെ പിന്നെ ഇങ്ങട്ടൊന്നും കണ്ടില്യാലോ?

ഉത്സവം ഇങ്ങട് അടുത്തേ….”

ചീട്ടെഴുതുന്നതിനിടയ്ക്ക് തുളസീധരൻ നമ്പീശൻ ഒരു പരിഭവം പോലെ പറഞ്ഞു….

” അച്ഛൻ ബിസിനസ് ടൂറിലാ… വന്നാ നമ്പീശേട്ടൻ അന്വേഷിച്ചതായി പറയാട്ടോ…..”

മനസ് നിറഞ്ഞൊന്ന് ചിരിച്ചു നമ്പീശൻ ….

വാത്സല്യത്തോടെ വഴിപാട് ചീട്ട് നീട്ടി…

ചെറുചിരിയോടെ പണം നൽകി വഴിപാട് ചീട്ടുമായി നടന്നു നീങ്ങിയപ്പോൾ മുട്ടറ്റം എത്തുന്ന മുടി അതിനനുസരിച്ച് ആലോലമാടി….

നടയടച്ചിരിക്കുകയാണ് എന്ന് കണ്ട് അവൾ അവിടെ തന്നെ നിന്നു…

നടക്ക് മുന്നിൽ കൊട്ടിപ്പാടുന്ന ശങ്കര മാരാരുടെ അഷ്ടപദി കർപ്പൂര ഗന്ധം കലർന്ന് അന്തരീക്ഷത്തിൽ അലയടിച്ചു…

മരാരുടെ ശബ്ദമാധുര്യം ഉള്ളിലെ കളളക്കണ്ണനെ പുൽകിയുണർത്തും വിധം മാധുര്യമോലുന്നതായിരുന്നു ……

………

അടിമലരിണ   തന്നെ……. കൃഷ്ണാ “”””

അടിമലരിണ   തന്നെ…… കൃഷ്ണാ “””””

അലി മല….രിണ   തന്നെ …. കൃഷ്ണാ”””

അടിയനൊരവലംബം…..    കൃഷ്ണാ “””

അടിമലരിണ.   തന്നെ…..  കൃഷ്ണ “””

അടിയനൊരവലംബം……

ആ …… ആ ….

അറിയരുതടിയനു…… ഗുണവും ദോഷവു…

മറിയരുതടിയനു …… ഗുണവും ദോഷവു…

അറിയരുതടിയുന്നു…. ഗുണവും ദോഷവു…

അരുളുക….. ശുഭ മാർഗ്ഗം “”” ……..

കൃഷ്ണാ”””

അറിയരുതടിയനു….. ഗുണവും ദോഷവും

അരുളുക…… ശുഭമാർഗ്ഗം” …..

………

അഷ്ടപദിയിൽ ലയിച്ച് നിന്നവരുടെ മുന്നിൽ ചെറിയ ശബ്ദത്തോടെയും മണിനാദത്തോടെയും നട തുറക്കപ്പെട്ടു…..

വർദ്ധിച്ച ഹൃദയമിടിപ്പോടെ ആതിര മിഴികൾ ശ്രീകോവിലിലേക്ക് നീട്ടി….

കളഭച്ചാർത്ത് കഴിഞ്ഞ കള്ള കണ്ണനേക്കാൾ മിഴികൾ പോയിയുടക്കിയത് മറ്റൊരു കള്ള കൃഷ്ണ നിലായിരുന്നു ……

മിഴി പൂട്ടി മന്ത്രോച്ഛാരണം ചെയ്യുന്നവനെ മിഴി വിടർത്തി നോക്കി……

മന്ത്രം ചൊല്ലുന്നതിനൊത്ത് ഓളം വെട്ടുന്ന താടിയും ,

പൂണൂൽ പറ്റിപ്പിടിച്ച് കിടക്കുന്ന രോമാവൃതമായ നെഞ്ചും, കഴുത്തിലെ ഗുരുവായൂരപ്പൻ്റെ ലോക്കറ്റോട് കൂടിയ വലിയ രുദ്രാക്ഷമായും…..

എല്ലായിടത്തും ആ മിഴികൾ ഓടി നടന്നു…..

വല്ലാത്ത ഒരു നിർവൃതിയോടെ ……

പെട്ടെന്നാണ് ആതിരക്ക് സ്ഥലകാലബോധം വന്നത്: …

വേഗം മിഴി പൂട്ടി ശരിക്കുള്ള കണ്ണനെ മനസിലേക്കാവാഹിച്ചു ….

ഉള്ളുരുകി എന്നത്തെയും തൻ്റെ പ്രാർത്ഥന അറിയിച്ചു….

അതൊന്നുമാത്രം…… അതു മാത്രമാണവൾക്ക് പറയാനുള്ളത്…

എന്തോ മിഴികൾ ഈറനായിരുന്നു പ്രാർത്ഥിച്ച് കഴിഞ്ഞപ്പോഴേക്ക് …..

ശ്രീകോവിൽ പടിയിൽ വച്ചിരുന്ന വഴിപാട് ചീട്ടുകൾ എടുത്ത്  ധൃതിയിൽ അയാൾ അകത്തേക്ക് പോയി….. ഓരോന്ന് വേണ്ട വിധം ചെയ്യുന്നുണ്ടായിരുന്നു ….

തൊട്ടടുത്ത് ഉപദേവതയുടെ അടുത്ത് എത്തി പുഷ്പാഞ്ജലി ചെയ്ത് പ്രസാദം നൽകാൻ ആ പേര് നീട്ടി വിളിച്ചു….

“””ആതിര “””

ഓടിച്ചെന്ന് ഇരു  കൈകളും ചേർത്ത് പ്രസാദം വാങ്ങാൻ കൈകൾ നീട്ടിയവളെ ഒന്നു നോക്കുക കൂടി ചെയ്യാതെ പ്രസാദവും നൽകി  തിരിച്ചു നടന്നവൻ….

എവിടെയൊക്കെയോ ആ പെണ്ണിൻ്റെ ഉള്ളിൽ നോവ് പടർത്തി …..

മിഴികളിൽ നനവും….

ആദ്യായിട്ടല്ല…..

ആതിരക്ക് ശീലായി ….. പക്ഷെ അവഗണിച്ച് അവഗണിച്ച് അതിൻ്റെ ഒടുവിൽ ആതിരക്ക് ഒരു സ്ഥാനണ്ടാവും ആ മനസിൽ…

ആശ്വാസത്തിൻ്റെ പുഞ്ചിരിയോടെ ഓർത്ത് മെല്ലെ തിരിഞ്ഞ് നടന്നു…..

പടിക്കൽ എത്തി തിരിഞ്ഞ് നിന്ന് തൊഴുമ്പോൾ ആ മിഴികൾ വീണ്ടുമൊരു വട്ടം കൂടി ആവേശത്തോടെ ശ്രീകോവിലിനുള്ളിലേക്ക് നീണ്ടിരുന്നു……

ഓടി മേലേപ്പാട്ട് വീട്ടിലെത്തിയപ്പോഴേക്ക് 8.30 കഴിഞ്ഞിരുന്നു…..

” അമ്മേ ചായ “

എന്നും പറഞ്ഞ് മുകളിലേക്കൊരോട്ടമായിരുന്നു …..

റൂമിൽ ചെന്ന് ദാവണി മാറി ചുരിദാറിട്ടതും മുടി ക്ലിപ്പിട്ട് ഒതുക്കിയതും ഒക്കെ മിനിട്ടിടക്ക് കഴിഞ്ഞു….

താഴെ ചായ എടുത്ത് വച്ച് വരദ കാത്തു നിൽക്കുന്നുണ്ടായിരുന്നു വരദയുടെയും മാധവമേനോൻ്റെയും ഇളയ കുറുമ്പിക്കുട്ടിയെ,

ആ വീടിൻ്റെ എല്ലാം അവളായിരുന്നു …..

ആതിര..

മൂത്ത മകൻ ഡോക്ടർ അരുൺ മാധവിനേക്കാൾ,

ലാളിച്ചത് ആതിരയെയാണ്, ഇളയവളെ ….

അരുണിനും അവൾ ജീവനാണ്…. തൻ്റെ പിടിവാശിക്കാരി അനിയത്തി,

ആതു”””

കാസറോളിൽ നിന്ന് ദോശയെടുത്ത് പ്ലേറ്റിലിട്ടിരുന്നു വേദിക,

“അമ്മേ വേണ്ട….. ആ ഇരിക്കണ പാലില്ലേ അത് മാത്രം മതി…..!!”

“ആതു കൊഞ്ചല്ലേ! കഴിച്ചിട്ട് പോയാൽ മതി….. “

” ൻ്റെ വരദക്കുട്ടി, ഇപ്പോ ചെന്നാ ക്ലാസിലിരിക്കാം മേലേപ്പാട്ടെ ആതിര മാധവിന് … വൈകിയാലേ വരാന്തയിലും ….”

പാല് ധൃതി പിടിച്ച് കുടിക്കുന്ന കണ്ട്

അന്തം വിട്ട് നിൽക്കുന്ന വരദയുടെ നെറ്റിയിൽ തല മുട്ടിച്ച് പാലും പകുതി കുടിച്ച്

ആതിര ഓടി….

സ്കൂട്ടിയുടെ കീയെടുത്ത് വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കി…

പക്ഷെ മുരടനക്കുന്നതല്ലാതെ സ്റ്റാർട്ടാവുന്നുണ്ടായിരുന്നില്ല ….

” ൻ്റെ കള്ള കണ്ണാ….. വേണ്ടാ ട്ടോ… ഇന്ന്  തിങ്കളാണേ ഫസ്റ്റ് പിരിയഡ് ആരാന്നറിയാലോ? പരീക്ഷിക്കല്ലേ… വേണെങ്കിൽ നാളെ മുഴുവൻ നിന്ന് ഞാൻ വണ്ടി തളളാം… ഇന്ന് പക്ഷെ ന്നെ പരീക്ഷിക്കല്ലേ…. ഏട്ടൻ പോലും ഹോസ്പിറ്റലിൽ പോയി.. ഹെൽപ്പാൻ ആരും ല്യാട്ടോ…..  “”

സെൽഫ് എടുക്കാത്തോണ്ട് കിക്കർ അടിക്കാൻ ഉള്ള തീവ്രപരിശ്രമത്തിലായിരുന്നു …

സെൻട്രൽ സ്റ്റാൻ്റ് ഇടാൻ ശ്രമിച്ച് നടക്കാഞ്ഞ് വണ്ടിയെ ഒന്നാഞ്ഞ് ചവിട്ടി ,

ഗേറ്റ് തുറന്ന് പുറത്തേക്കോടി…..

കുറേ നടന്ന ശേഷമാണ് ഒരു ഓട്ടോ കിട്ടിയത്…

കോളേജിൽ എത്തിയപ്പോഴേക്ക് വൈകിയിരുന്നു …..

നല്ല ടെൻഷനുണ്ടായിരുന്നു ആതിരക്ക്…

ക്ലാസിലേക്ക് ഓടുകയായിരുന്നു ….

ക്ലാസിന് മുന്നിലെത്തിയപ്പോൾ

ഉള്ളിൽ പുറം തിരിഞ്ഞ് നിൽക്കുന്നയാളെ കണ്ട് ഉള്ള കാറ്റും പോയി നിന്നു….

“സർ “””

രണ്ടും കൽപ്പിച്ച് വിളിച്ചു….

വിളി കേട്ട് തിരിഞ്ഞു ദേഷിച്ച് അവളെ നോക്കി…

അമ്പലത്തിൽ നിന്ന് മൈൻ്റ് ചെയ്യാത്തവനെ കുറുമ്പോടെ അവളും നോക്കി…..

” ശ്രീ ഭുവൻ “”””

അവരുടെ മലയാളം ലക്ചറർ  ….

“ഉം …???”

ചോദ്യം പോലെ പുരികം ഉയർത്തി ഒന്ന് മൂളി ശ്രീ ……

” ഞാൻ.. ഞാൻ… അകത്തേക്ക് ???”

ഇത്തിരി  ജാള്യതയോടെ പറഞ്ഞൊപ്പിച്ചു,

“ഹാ ഈ ക്ലാസിൽ ഉള്ളതാ …? . …. പറഞ്ഞാൽ മനസിലാവുന്നവരോടെ പറഞ്ഞിട്ട് കാര്യള്ളൂ,

പോത്ത് വർഗ്ഗത്തിൽ പെട്ടവരോട് എന്ത് ചെയ്യാനാ?”

ക്ലാസിൽ മുഴുവൻ മുഴങ്ങിക്കേട്ട ചിരി ആതിരയിൽ മാത്രം മങ്ങൽ തീർത്തു …..

” കേറ് “

ഒട്ടും താൽപര്യം ഇല്ലാത്ത മട്ടിൽ ശ്രീ പറഞ്ഞു…..

ക്ലാസിൽ കേറി സീറ്റിൽ ഇരിക്കുന്നതിന് മുമ്പ് കേട്ടു തൻ്റെ പേര് മാഷ് വിളിച്ചത്…

ആർത്തിയോടെ തിരിഞ്ഞപ്പോൾ കണ്ടു കഴിഞ്ഞ ദിവസം നടത്തിയ മലയാളം ടെസ്റ്റ് പേപ്പർ കയ്യിൽ വച്ച് കലിപ്പിൽ അടുത്തേക്ക് നടക്കുന്നവനെ ……

നെഞ്ച് ചെമ്പട കൊട്ടാൻ തുടങ്ങി….

ഷാളിൽ തിരുപ്പിടിച്ച് വിടർന്ന മിഴിയാലെ നോക്കി നിന്നവൾ,

അവളുടെ മാഷേട്ടനെ………….

(തുടരും)

 

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

 

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!