നിർമ്മാല്യം – ഭാഗം 23 (അവസാന ഭാഗം)

5757 Views

nirmalyam-novel

കണ്ണുകൾ അർജുന് നേരെ നീണ്ടതും അവൻ്റെ മു ഖത്തും ടെൻഷനാണെന്ന് തോന്നി കനിക്ക് …..

” ഇതിനിടെ ഇങ്ങനൊരു നാടകം അരങ്ങേറിയിരുന്നു ….. ഞാനും ഇപ്പഴാട്ടോ അറിഞ്ഞേ….. ഇതിനിടയിൽ എല്ലാം ആരോ അർജുനെ അറിയിക്കുന്നുണ്ടെന്ന് തോന്നിയിരുന്നു …. ആരാ ന്നറിയാൻ ഉള്ള ആകാംഷ ചെന്നെത്തിയത് കനി ടീച്ചറിലും… പഠിക്കുന്ന കാലം മുതൽ ഉള്ളതാ ഈ പ്രണയം… ഇത്തിരി സാമ്പത്തികം കുറവാന്നേ ഉള്ളൂ, ടീച്ചർക്ക് നല്ല തറവാട്ടുകാരാ……. ഇനി തീരുമാനിക്കേണ്ടത് അമ്മയാട്ടോ..”

എല്ലാ കണ്ണുകളും ശ്രീദേവിയിൽ എത്തി നിന്നു….

തെല്ല് പേടിയുണ്ടായിരുന്നു ഗൗരിക്ക് ….

എന്നാൽ ആതിര മാത്രം ചിരിയോടെ നിന്നു…..

കഴുത്തിലെ ഗുരുവായൂരപ്പൻ്റെ മുഖമുള്ള ലോക്കറ്റോട് കൂടിയ മാലയൂരി കനിയുടെ കഴുത്തിലിട്ടിരുന്നു അപ്പഴേക്ക്…..

കനി നിറഞ്ഞ മിഴിയോടെ അതു നോക്കി…..

” അമ്മേ “

അർജുൻ്റെയും ശബ്ദം ആർദ്രമായിരുന്നു …

” ഞാനെതിർക്കും ന്ന് കരുതിയോടാ…?”

അതു പറഞ് അവൻ്റെ മുഖം തഴുകി…

അപ്പഴേക്ക് കനിയും അർജുനും ആ കാലിൽ വീണിരുന്നു ..

ഓടിയെത്തിയ നിധി എല്ലാം കണ്ട് ആതിരയുടെ പുറകിൽ നിന്നു ….

അവളെ ചേർത്തണച്ചപ്പോൾ ആതിര പറഞ്ഞു,

“നമ്മൾ ഇപ്പോ ബന്ധുക്കളായില്ലേ ടീ”

എന്ന്

നീർത്തിളക്കമാർന്ന കണ്ണാലെ

“അതെ ” എന്ന് അവളും തലയാട്ടി …..

കനിക്കും ഗൗരിക്കും ആതിരക്കും നിശ്ചയത്തിന് ഒരു പോലത്തെ സാരി തന്നെ എടുത്തു….

മൂന്നു പേരുമൊരു പോലാ എന്നും, പക്ഷാ ഭേദം വേണ്ട എന്നും ശ്രീദേവിയുടെ തീരുമാനമായിരുന്നു..

നിലവിളക്ക് മൂത്ത മകൾ ഗൗരി കൊളുത്തി …

താംബുലം കൈമാറി….

ഇനി മോതിരമാറ്റം എന്ന് പറഞ്ഞപ്പോൾ അരുണും അർജുനും നടുക്കായി ശ്രീ ഭുവനും നിരന്ന് നിന്നു..

അവരുടെ വാമഭാഗം അലങ്കരിക്കാൻ കനിയു ഗൗരിയും ആതിരയും….

ആതിരയെ മോതിരമണിയിക്കുമ്പോൾ വിരൽത്തുമ്പിൽ മെല്ലെ നഖമമർത്തി ശ്രീ..

കണ്ണ് കൂർപ്പിച്ചവൾ നോക്കിയപ്പോൾ, ആരും കാണാതെ ചുണ്ടുകൾ കൂർപ്പിച്ചൊരു ചുംബനം പകരമായി നൽകിയിരുന്നു ….

മക്കളെല്ലാം ഒന്നായി നിൽക്കുന്നത് കണ്ട് ഒരമ്മ മിഴി തുടച്ചു …

“മോളെ ശ്രീദേവി “

എന്നു വിളിച്ച് അത്ര മേൽ കരുതലോടെ ആ ഏട്ടൻ അവളെ നെഞ്ചോട് ചേർത്ത് നിർത്തി ….

മേലേടത്ത് സന്തോഷം കളിയാടി:…

ഒന്നിനു പുറകേ ഒന്നായി വരുന്ന തിരകളെ നോക്കി ആതിര ഒന്നും മിണ്ടാതെയിരുന്നു….

ആ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു …

“ഹാ താൻ എന്നെ കൂടെ കരയിക്കാതെ ടോ”

അവളെ ചേർത്ത് പിടിച്ച് ശ്രീ പറഞ്ഞു…..

” നാളെ പോയാൽ പിന്നെ….. ”

“പിന്നെന്താ…. എല്ലാം ഒന്ന് സെറ്റാക്കി ഒരു മാസത്തിനകം ഇവിടെത്തും വെറും ഒരാഴ്ചത്തെ ലീവിന്, ഈ കഴുത്തിൽ ഒരു താലീം കെട്ടി ൻ്റെ പാവം അമ്മയേം കൊണ്ട് നമ്മൾ പറക്കും ….. പിന്നെ ഒരു അഞ്ചാറ് കൊല്ലം കഴിഞ്ഞ് അഞ്ചാറ് പിള്ളേരേം കൊണ്ട് ഒരു വരവുണ്ട് “

“എത്ര പിള്ളേര്?”

” ആറ് … തൽകാലം അത് മതി .. എന്തേ?”

“അയ്യടാ.. ചെക്കൻ്റെ ഒരു പൂതി….”

അത് പറഞ്ഞപ്പോഴേയ്ക്ക് പെണ്ണിനെ വലിച്ച് നെഞ്ചിലേക്കിട്ടിരുന്നു ശ്രീ ….

കടൽ കടന്നു ശ്രീ പോയപ്പോളാ പെണ്ണ് ഓരോ ദിവസവും ഓരോ യുഗം പോലെ തളളി നീക്കി…

ഒടുവിൽ അവൻ മടങ്ങി വന്നു….

അവളുടെ കഴുത്തിൽ താലികെട്ടി ….

ഇനി അവരുടെ ജീവിതം….

അർജുൻ്റെയും കനിയുടെയും…

ശ്രീയുടെയും ആതിരയുടെയും

അരുണിൻ്റെയും ഗൗരിയുടെയും…

കൊച്ച് കൊച്ച് പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി അവർ അവരുടെ ജീവിതം ജീവിച്ച് തീർക്കട്ടെ അല്ലേ?

അവിടെ നമുക്കെന്ത് പ്രസക്തി…..

നമുക്കും തിരിയാം നമ്മുടെ മനോഹരമായ ജീവിതത്തിലേക്ക് ….

നിഹാരിക……..

(അവസാനിച്ചു)

 

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

 

4.5/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “നിർമ്മാല്യം – ഭാഗം 23 (അവസാന ഭാഗം)”

Leave a Reply