Skip to content

നിർമ്മാല്യം – ഭാഗം 13

nirmalyam-novel

ഞാൻ തന്നെ ക്ഷണിക്കാൻ വന്നതാ….. എൻ്റെ വേളിയാണ് …. താൻ വരണം കുറേ ദിവസത്തെ ആചാരമുണ്ട് ഞങ്ങൾക്ക്..

എല്ലാം കൂടി നിങ്ങൾക്ക് ബോറാകും.. അതു കൊണ്ട് ഈ വരുന്ന സൺഡേ ലാസ്റ്റ്… അന്ന് വരൂ … “

ഉള്ളിൽ എന്തോ മിന്നൽ പിണർ പാഞ്ഞ് പോയി ആതിരയുടെ അത് കേട്ട്,

പതിയെ ശരിയെന്ന് തലയാട്ടി…..

“വരണം ട്ടോ… തന്നെ മാത്രേ ഞാൻ ക്ഷണിക്കുന്നുള്ളൂ…. വരില്ലേ?”

” വരും “

നേർത്ത വിറയാർന്ന ശബ്ദത്തിൽ അവൾ മറുപടി നൽകി..

ഉണ്ണിമായ പുറത്തേക്കിറങ്ങിയതും

നിധി വന്ന് തകർന്ന് നിൽക്കുന്നവളുടെ കയ്യിൽ പിടിച്ചു…

” ആതി .. ടാ….”

“പോണം നിധീ… ഇനി ഇതു കൂടിയേ ബാക്കി ള്ളൂ…. ആതിരയുടെ ജീവിതം ഇങ്ങനെ നഷ്ടങ്ങൾ എണ്ണാനാ.. അതിന് ഇതും കൂടെ വേണം…..”

അതും പറഞ്ഞ് തളർന്ന് തിരികെ നടക്കുന്നവളെ മിഴി നിറഞ് നോക്കി നിധി …

തിങ്കളാഴ്ച മുതൽ കോളേജിൽ പോകാൻ തയ്യാറായി ആതിര …

കോളേജിൽ എത്തിയപ്പഴാണ് അറിയുന്നത് ഉണ്ണിമായയും ശ്രീമാഷും ഈ ആഴ്ച മുഴുവൻ ലീവാണെന്ന് അറിഞ്ഞത്…..

അത് അവളിൽ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്തിയില്ല….

നിധി ക്ലാസിനു പുറത്ത് അവളെയും പ്രതീക്ഷിച്ച് നിന്നിരുന്നു…

“ആതി… “

വിളി കേട്ട് നേർത്തതായി പുഞ്ചിരിക്കുന്നവളെ നിധി നോക്കി…

എന്ത് പ്രസന്നതയായിരുന്നു അവളുടെ മുഖത്ത് എപ്പഴും”..

അങ്ങനെ അവളെ പോലെ  ആയിരുന്നെങ്കിൽ എന്ന് കരുതിയിട്ടുണ്ട് …. അത്രയും ഊർജ്ജ് സ്വലയാവാൻ ശ്രമിച്ചിട്ടുണ്ട് ….

ഇന്നവളുടെ മുഖത്തെ പ്രസന്നത എവിടേയോ മൃതിയടഞ്ഞിരിക്കുന്നു.

ഏവർക്കും പ്രിയപ്പെട്ടവൾ…

ആതിര മാധവ് “

പേരിൻ്റെ പാതി പോലും ദാനമായി കിട്ടിയതാണെന്ന അവളുടെ തിരിച്ചറിവ് അവളിൽ ഏൽപ്പിച്ച ആഘാതത്തേക്കാൾ സങ്കടകരമായത് വേറേ എന്തുണ്ട് …

ഇത്തരത്തിൽ ചോര വറ്റി ഉൻമേഷം ഇല്ലാതെ അവൾ നിൽക്കുന്നതിന് എന്തത്ഭുതമാണ് ഉള്ളത് ?….

അവളെയും കൂട്ടി ക്ലാസിലേക്ക് നടന്നു..

ഓരോരുത്തരുടെയും ചോദ്യങ്ങൾക്ക് ഒറ്റവാക്കി ലോ ജീവനില്ലാത്ത ചിരിയിലോ ഉത്തരം നൽകി…

കാരണം

കൂടുതൽ പേർക്കും മാധവമേനോൻ്റെ സീമന്തപുത്രി എന്തിനാണ് ഹോസ്റ്റലിൽ വന്ന് നിൽക്കുന്നത് എന്നായിരുന്നു അറിയേണ്ടിയിരുന്നത് …

അവരെയും കുറ്റം പറയാൻ പറ്റില്ല….

കാരണം മേലേടത്തേത് വീടല്ല കൊട്ടാരമാണ്, അതും കോളേജിന് അടുത്തും…. പിന്നെ എന്തിനാണ് അവൾ ഈ സാഹസം കാട്ടിയത് എന്ന അവരുടെ സംശയം ന്യായമല്ലേ

എന്ന് ചിന്തിച്ചു നിധി …

ഓരോ ഇടവേളകളിലും ഗൗരിയേടത്തിയെ തേടി പോകുമായിരുന്നു ഇപ്പോ അതിനും ഭയമായിരിക്കുന്നു …..

” ഗൗരിച്ചേച്ചി ഇപ്പോ വരാറില്ല “

പി ജി ബ്ലോക്കിലേക്കുള്ള അവളുടെ നോട്ടം കണ്ട് നിധിയാണ് പറഞ്ഞത് …

നിധിയുടെ വീട് ഏതാണ്ട് ഗൗരിയേടത്തിയുടെ വീടിനടുത്താണ് …..

” ആയമ്മ വിടണില്ലന്നാ അവിടെ പണിക്ക് പോണ ഗോമതി ചേച്ചി പറഞ്ഞത് “

നിർവ്വികാരതയോടെ അതും കേട്ട് പുറത്ത് നിന്നും ക്ലാസിൽ തന്നെ പോയിരുന്നു ആതിര….

പഠിപ്പിക്കുന്നതൊന്നും മനസിലാവാത്ത പോലെ ഏതോ ഒരു ലോകത്ത് വന്നെത്തിയ പോലെ…..

അവൾ ക്ലാസ് കഴിഞ്ഞ് നിധിയുടെ കൂടെ നടന്നു.. ബസ് സ്റ്റോപ്പ് വരെ നിധിയോടൊപ്പം നടന്നു….

അവളെ അവിടെ വിട്ട് ഹോസ്റ്റലിലേക്ക് നടന്ന് നീങ്ങി..

പെട്ടെന്നാണ് മുന്നിൽ ഒരു ബൈക്ക് പെട്ടെന്ന് കൊണ്ട് വന്ന് നിർത്തിയത്…

ഒന്ന് ഞെട്ടി നോക്കിയപ്പോൾ കണ്ടു ഹെൽമറ്റും ഊരി വരുന്ന അർജുനെ …

തെല്ല് ഭയത്തോടെ അവൾ അവനെ നോക്കി…

ബൈക്ക് സ്റ്റാൻ്റിലിട്ട് ഹെൽമെറ്റ് ഊരി വച്ച് മുടിയൊന്ന് കോതി അവൻ ആതിരയുടെ അടുത്തേക്കെത്തി…..

മറ്റെങ്ങോ മിഴിനട്ട് നിൽക്കുന്നവളുടെ മുഖത്തേക്ക് നോക്കാൻ അവനും എന്തോ പ്രയാസം പോലെ…..

“ക്ലാ… ക്ലാസ് കഴിഞ്ഞോ “

തെല്ല് പരിഭ്രമത്തോടെ എങ്കിലും ഗാംഭീര്യത്തോടെ തന്നെ ചോദിച്ചു…

മിഴികൾ താഴ്ത്തി പതിയെ അതെ എന്ന് തലയാട്ടി….

” ഞാൻ…. അമ്മ… അമ്മ അന്ന്…. ആതിരയെ … ഐ മീൻ ….. “

പറയാൻ വന്നത് പറയാനാവാതെ വിക്കുന്നവനെ അത്ഭുതത്തോടെ നോക്കി ആതിര,

ഇത്രയും സൗമ്യമായി രണ്ട് വാക്ക് ആ വായിൽ നിന്ന് കേൾക്കുന്നത് ആദ്യമായി ആയിരുന്നു..

” നിനക്ക്…. നിനക്ക് വിഷമായോ? ആയിക്കാണും….. അമ്മക്ക് ആരുടെയും ഫീലിംഗ്‌സ് അറിയില്ല ….. മറ്റുള്ളവർക്ക് വേദനിക്കുമോ? അവരുടെ മുന്നിൽ പറയാമോ എന്നൊന്നും ചിന്തിക്കില്ല…”

അപ്പഴും അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു ആതിര അവൻ്റെ ഉള്ളിലെ ആ മാറ്റം…

” ഞാൻ…. എന്നോട് ദേഷ്യം ആണോ?”

അത്രയും നേരം താഴേക്ക് നോക്കി നിന്നവൻ ഇപ്പോൾ പ്രതീക്ഷയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു …

അല്ല എന്നവൾ നിഷേധാർത്ഥത്തിൽ തലയാട്ടുമ്പോൾ മെല്ലെ ഒരു പുഞ്ചിരി പൊഴിക്കുന്നുണ്ടായിരുന്നു ….

മെല്ലെ ബൈക്കിനടുത്തേക്ക് പോയി സീറ്റ് കവറിൽ നിന്നും എന്തോ എടുത്ത് തിരികെ അവളുടെ അടുത്തേക്ക് തന്നെ എത്തിയിരുന്നു….

“ദാ …. തനിക്കായി വാങ്ങിയിട്ട് നാള് കുറേ ആയി… തരാൻ ഒരു………., അന്ന് മേലേടത്തെ കാവിൽ നൃത്തം ചെയ്തില്ലേ?? മനോഹരമായിരുന്നു അത്.. അന്ന് മുതൽ ഓർത്തതാ… ഇങ്ങനെ ഒരു … ഡാൻസ്പ്രാക്ടീസ് മുടക്കരുത്!! ദാ “

എന്നും പറഞ്ഞ് എന്തെങ്കിലും അവൾ എതിർത്ത് പറയുന്നതിന് മുമ്പ് അയാൾ വണ്ടിയിൽ കയറി പോയിരുന്നു ….

ആകെ പരിഭ്രമിച്ച് നിൽക്കുകയായിരുന്നു അവൾ…

എന്തു ചെയ്യണം എന്ന് പോലും അറിയാതെ,

ഗിഫ്റ്റ് റാപ്പ് ചെയ്ത പൊതി അൽപ്പം കീറിയതും

മനോഹരമായ ചിലങ്ക കാണായി …..

മൂന്ന് വരിയിൽ തീർത്ത കിലുങ്ങുന്ന മനോഹരമായ ചിലങ്ക…..

എന്തു ചെയ്യണമെന്നറിയാതെ അവൾ അവിടെ നിന്നു..

പിന്നെ മെല്ലെ ഹോസ്റ്റലിലേക്ക് നടന്നു…

ഏറെ നേരം ചിലങ്കകളെ ഉറ്റുനോക്കി ആതിര …

ഒന്നിൻ്റെയും ഉത്തരം പിടികിട്ടണില്ലായിരുന്നു.

എങ്കിലും എന്തോ അവയോടൊരു പ്രിയം തോന്നിയിരുന്നു അവൾക്ക്

മെല്ലെ അവ കാതോരം ചേർത്തൊന്നു കിലുക്കി….

കൊഞ്ചലോടെ കേട്ട ശബ്ദത്തിന് എന്തോ അവളുടെ ഏകാന്തതയിൽ ആശ്വാസമേകാനുള്ള കഴിവുള്ള പോലെ തോന്നി അവൾക്ക്

ശനി ഉച്ഛവരെ കോളേജ് ഉണ്ടായിരുന്നു —

ക്ലാസ് കഴിഞ്ഞ് പോകാൻ നേരം നിധി അവളെ ഒന്നുകൂടി ഓർമ്മിപ്പിച്ചു നാളെ നടക്കാൻ പോണകല്യാണത്തിൻ്റെ കാര്യം….

എത്ര അവഗണിച്ചാലും ഓർമ്മകൾ ചിലപ്പോൾ കള്ളനെ പോലെ ഉള്ളിൽ എത്തും,

അവ നമ്മിൽ നോവ് പടർത്തും …..

സഹിക്കാനാവാതെ നാം നീറിപ്പിടയും….

നിധിയോട് യാത്ര പറഞ്ഞവൾ ഹോസ്റ്റലിലേക്ക് നടന്നു…

നിർത്താതെ പെയ്യുന്ന മിഴികളുമായി ….

(തുടരും)

 

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

 

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!