“ഹാ ഈ ക്ലാസിൽ ഉള്ളതാ …? . …. പറഞ്ഞാൽ മനസിലാവുന്നവരോടെ പറഞ്ഞിട്ട് കാര്യള്ളൂ,
പോത്ത് വർഗ്ഗത്തിൽ പെട്ടവരോട് എന്ത് ചെയ്യാനാ?”
ക്ലാസിൽ മുഴുവൻ മുഴങ്ങിക്കേട്ട ചിരി ആതിരയിൽ മാത്രം മങ്ങൽ തീർത്തു …..
” കേറ് “
ഒട്ടും താൽപര്യം ഇല്ലാത്ത മട്ടിൽ ശ്രീ പറഞ്ഞു…..
ക്ലാസിൽ കേറി സീറ്റിൽ ഇരിക്കുന്നതിന് മുമ്പ് കേട്ടു തൻ്റെ പേര് മാഷ് വിളിച്ചത്…
ആർത്തിയോടെ തിരിഞ്ഞപ്പോൾ കണ്ടു കഴിഞ്ഞ ദിവസം നടത്തിയ മലയാളം ടെസ്റ്റ് പേപ്പർ കയ്യിൽ വച്ച് കലിപ്പിൽ അടുത്തേക്ക് നടക്കുന്നവനെ ……
നെഞ്ച് ചെമ്പട കൊട്ടാൻ തുടങ്ങി….
ഷാളിൽ തിരുപ്പിടിച്ച് വിടർന്ന മിഴിയാലെ നോക്കി നിന്നവൾ,
“ദാ….. ഐശ്വര്യായിട്ട് ആ കയ്യിങ്ങട് നീട്ടാ… പരീക്ഷ പേപ്പറാണേ….. വല്യേ മാർക്കാ ഇതിലേ ?? വല്ല ലോറിയോ മറ്റോ വിളിച്ചോളൂ! ഒറ്റക്ക് കൊണ്ടോവാൻ പറ്റീന്ന് വരില്യ”
ഒറ്റ ക്കുതിപ്പിന് പേപ്പർ വാങ്ങി സീറ്റിലെത്തി…
മുഴങ്ങിക്കേട്ട ചിരിയെക്കാൾ ഒരന്യയെ പോലെ മാത്രം തന്നെ പരിഗണിക്കുന്നവൻ അവളുടെ മനസിനെ വേദനിപ്പിച്ചിരുന്നു….
കണ്ണിൽ ഉരുണ്ടുകൂടിയ നീർത്തുള്ളി വാശിയോടെ കണ്ണിമ ചിമ്മി ഒളിപ്പിച്ചു….
ഉള്ളിലൊരു വലിയ തേങ്ങൽ ഇരമ്പുന്നുണ്ടെങ്കിലും …..
മാർക്ക് പോലും നോക്കാതെ പേപ്പർ ബാഗിൽ കുത്തിത്തിരുകി വച്ചു….
ബാക്കി പരീക്ഷ പേപ്പറെല്ലാം ക്ലാസ് റെപ്പിനെ ഏൽപ്പിച്ചു ശ്രീ ….
ക്ലാസ് കഴിയുന്നത് വരെ തലയുയർത്തിയില്ല, ആതിര …..
അതൊന്നും ….. തന്നെ തന്നെയും പരിഗണിക്കാതെ ക്ലാസെടുക്കുന്നവനെ ഇടക്കെപ്പഴോ ഇടം കണ്ണാലെ നോക്കിയിരുന്നു….
അപ്പഴൊക്കെയും ഉള്ളിൽ വെറുതേ ഒരു നോവ് പടർന്നു…. പ്രണയത്തിൻ്റെ തിരസ്കരണത്തിൻ്റെ …..
രാവിലെ തന്നെ മൂഡോഫായതിനാൽ അടുത്ത പിരിയഡ് ക്ലാസിൽ ഇരിക്കാൻ തോന്നിയില്ല …
മെല്ലെ പുറത്തേക്ക് നടന്നു…..
പി ജി ബ്ലോക്കിൽ ഗൗരിയേടത്തിയുടെ ക്ലാസിന് മുന്നിൽ ചെന്നു നിന്നു….
ഗൗരിയെ അവിടെയെങ്ങും കാണാഞ്ഞ് മുന്നിലെ ഹാൻ്റ് റെയിലിൽ പിടിച്ച് മുറ്റത്തേക്ക് നോക്കി നിന്നു…
അച്ഛൻ പെങ്ങളുടെ മകൾ …..
ഏട്ടനെ മാത്രം മനസിലിട്ട് നടക്കുന്നവൾ….
പക്ഷെ ….
ഓർക്കും തോറും ഉള്ളിൽ ഭയം ഇരച്ചു കയറിയിരുന്നു…
അച്ഛൻ മാധവമേനോന് ആകെ കൂടെ ഉള്ളതാണ് ശ്രീദേവി എന്ന പെങ്ങൾ …..
കൊഞ്ചിച്ച് കൊണ്ട് നടന്നു…. പിരിയാതിരിക്കാൻ കൂട്ടുകാരൻ ഹരീന്ദ്രനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു….
തെറ്റിദ്ധാരണയാൽ പിന്നീടവർ പിരിഞ്ഞപ്പോൾ അത്ര തന്നെ സ്നേഹവും ശത്രുതയായി മാറുകയായിരുന്നു …
എന്നോ പറഞ്ഞ് വച്ച ഗൗരിയേടത്തിയുടെയും അരുണേട്ടൻ്റെയും വിവാഹം പോലും നടക്കില്ല എന്ന സ്ഥിതിയായി…..
എങ്കിലും അവരിന്നും മൗനമായി പ്രണയിക്കുന്നു …..
ഗൗരിയേടത്തി ഒരമ്മയെ പോലെ യാണ് ….
കൂട്ടുകൂടാനും നേർവഴികാട്ടിത്തരാനും എല്ലാം കൂടെ കാണും …….
എന്തെങ്കിലും വിഷമം വരുമ്പോ അതു കൊണ്ട് തന്നെ ആദ്യം മനസിൽ വരണമുഖവും ഗൗരിയേടത്തിയുടേത് തന്നെ…..
“”താനെന്താ ഇവടെ??? ഈ ഹവർ ക്ലാസില്ലേ???..””
പരിചിതമായ ശബ്ദം കേട്ടാണ് ഞെട്ടിത്തിരിഞ്ഞത്…..
ഒരു പുസ്തകവും കയ്യിൽ വച്ച് മുന്നിൽ തന്നെ നിൽക്കുന്നു
“” ശ്രീ ഭുവൻ ”
എം എ. മലയാളത്തിന് ക്ലാസ് എടുക്കുന്നുണ്ട്..,
“ഞാ…. ഞാൻ..ഗൗരിയേടത്തി””
“സാരസ്വത പുഷ്പാഞ്ജലി കഴിപ്പിച്ചിട്ടൊന്നും കാര്യല്യ … ആദ്യം ക്ലാസിലെങ്കിലും ഒന്ന് നേരാംവണ്ണം കയറാൻ നോക്ക് !! “”
അതും പറഞ്ഞ് നടന്നു പോകുന്നവനെ ആശ്ചര്യത്തിൽ നോക്കി….
” വഴിപാട്…. അതൊക്കെ കണ്ടിരുന്നോ ?? ഓർത്ത് വച്ചോ ??”
ആ പാവം മനസ് നിറയാൻ അത് മതിയാരുന്നു…
സന്തോഷവും ഇടക്ക് വഴിമാറി മിഴി നിറക്കും…..
ഒരു നനുത്ത പുഞ്ചിരിയോടെ അവൻ നടന്ന വഴിയേ നോക്കി നിന്നവൾ…. കണ്ണിൽ നിന്നും മറയും വരെയും… തിരിഞ്ഞ് നോക്കില്ല എന്നറിഞ്ഞും …..”
” ഗൗരിയേടത്തീടെ ആതു ഇന്ന് അങ്ങട് വന്നു ലേ ???”
ഉണ്ണാൻ ഒത്തുകൂടിയപ്പോൾ ഗൗരി ചോദിച്ചു…
” ഉം… എവിടാരുന്നു ഏട്ടത്തിക്കുട്ടി…. ഞാനവിടെ ഒക്കെ നോക്കി….. “
” ലൈബ്രറിയിൽ പോയതാടോ… താൻ വരുംന്ന് ഇപ്പോ നിക്കറിയോ?? “
” ഇന്നെന്താ സ്പെഷ്യൽ ആനപ്പാറയിലെ അച്ചമ്മടെ …. ദേ അഞ്ഞൂറാൻ്റെ മോള് നല്ല കടുമാങ്ങയും സാമ്പാറും കൊണ്ടന്നിട്ടുണ്ടേ”
” കളിയാക്കണ്ട ആതു… അതിലും കഷ്ടല്ലേ ഇപ്പോ നമ്മടെ സ്ഥിതി..???. “
” സെൻ്റി അടിക്കല്ലേ ൻ്റെ ഗൗര്യേsത്തി.. അരുണേട്ടൻ നേരാവുമ്പോ കൊത്തി കൊണ്ടോവില്ലേ??”
വാടിയ മുഖം അതു പറഞ്ഞപ്പോൾ ചുവന്നിരുന്നു….
അത് കണ്ട് നിറഞ്ഞൊരു ചിരി ഗൗരിയുടെ ആതിരയും തിരിച്ച് നൽകി….
കൊണ്ടുവന്നത് പരസ്പരം പങ്കിട്ടെടുക്കുമ്പോൾ
വയറിനൊപ്പം മനസും നിറയാറുണ്ടായിരുന്നു …
” അവിടെ എല്ലാരും ഇല്ലേ?””
മടിച്ചു മടിച്ച് ഗൗരി ചോദിച്ചു…
” അച്ഛൻ ഇല്ല….. ടൂറിലാ….
ബാക്കി എല്ലാരും അവിടെ തന്നെ ണ്ട് …ന്താ??”
“അതല്ല !! അ …. അരുണേട്ടൻ.. ഏട്ടന് സുഖാണോ “
അത് പറഞ്ഞപ്പോൾ ആ ശബ്ദം ഒന്ന് ചിലമ്പിച്ചിരുന്നു…
“ഹാ! അരുണേട്ടൻ…… അങ്ങനെ പറ… സുഖാണ് ട്ടോ കുട്ട്യേ…. പിന്നെ ഈ ആളെ കാണാത്ത ഒരു സങ്കടം.. അത്രേള്ളൂ…. കാരണം ആ ഉള്ള് നിറയെ ദേ ഇയാളാട്ടോ “
“പോണുണ്ടോ ! തല്ല് വാങ്ങും ട്ടോ ആതൂ “
“ഉം … ഉം… ക്ക് മനസിലാവണുണ്ട് ട്ടോ “
വല്ലാത്ത ഒരു ഹൃദയബന്ധമായിരുന്നു അത്….
ആതിരയും അവളുടെ ഗൗരിയേടത്തിയും….
ക്ലാസ് കഴിഞ്ഞ് കോളേജ് മുറ്റത്ത് നിൽക്കുമ്പോഴാണ് തൊട്ടടുത്ത് ചുവന്ന കാറ് തൊട്ടു തൊട്ടില്ല എന്നു പറഞ്ഞ് സഡൻ ബ്രേക്കിട്ട് നിന്നത് …..
പേടിച്ച് പുറകിലേക്കാഞ്ഞു ആതിര….
ഡ്രൈവർ സീറ്റിലിരിക്കുന്നവനെ കണ്ടു ….
” അർജുൻ “”
ഗൗരിയേടത്തിയുടെ ഏട്ടൻ, ശ്രീദേവി അപ്പച്ചിയുടെ മകൻ …..
ഇനീം വ്യക്താക്കിയാൽ ആതിര മാധവൻ്റെ മുറച്ചെക്കൻ….
ചുവന്ന കണ്ണിലെ വെറുപ്പോടെയുള്ള നോട്ടം കണ്ട് മിഴികൾ മാറ്റി ആതിര….
ഗൗരി ഇത് കണ്ട് ഓടി വന്ന് അർജുൻ്റെ, കാറിൽ കയറി…. കൂടുതൽ നേരം അവിടെ നിൽക്കാതിരിക്കാൻ …
അർജുൻ കാണാതെ മിഴികളാൽ ആതിര യോട് യാത്ര പറഞു അവൾ….
വേഗത്തിൽ ആ കാറ് ഗേറ്റ് കടന്നു പോകുന്നത് കണ്ടപ്പഴാണ് ശ്വാസമൊന്ന് നേരെ വീണത്……
പക്ഷെ തന്റെ നേരെ നീണ്ട ഇരുമിഴികൾ അവൾ കണ്ടില്ല….
അർജുൻ പോയ ആശ്വാസത്തിൽ നിൽക്കുകയായിരുന്നു ആതിര….
വീട്ടിലേക്ക് പോകാനിറങ്ങിയ ശ്രീ ഭുവൻ പെട്ടെന്ന് ആതിരയുടെ കണ്ണിൽ ഉടക്കി….
ഒപ്പം കൂടിയ കുട്ടികളോട് ചിരിച്ച് സംസാരിക്കുന്നവനെ നോവോടെ നോക്കി….
തന്നോട് മാത്രാ ദേഷ്യം…. താനായിട്ട് തന്നെയാ ഒക്കെ ണ്ടാക്കി വച്ചേ ..
മനസ് രണ്ട് മാസങ്ങൾ മുന്നിലേക്ക് ഓടി…….
(തുടരും.)
നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക
അനന്തൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nirmalyam written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission