വീട്ടിലേക്ക് പോകാനിറങ്ങിയ ശ്രീ ഭുവൻ പെട്ടെന്ന് ആതിരയുടെ കണ്ണിൽ ഉടക്കി….
ഒപ്പം കൂടിയ കുട്ടികളോട് ചിരിച്ച് സംസാരിക്കുന്നവനെ നോവോടെ നോക്കി….
തന്നോട് മാത്രാ ദേഷ്യം…. താനായിട്ട് തന്നെയാ ഒക്കെ ണ്ടാക്കി വച്ചേ ..
മനസ് രണ്ട് മാസങ്ങൾ മുന്നിലേക്ക് ഓടി…….
ഒരു കൗതുകമായിരുന്നു ശ്രീ ഭുവൻ എന്നും,
ഒരു പക്ഷെ തൻ്റെ ജീവന് പോലും””” കടപ്പെട്ടവൻ,
അങ്ങനെ ഒരാളോട് ആരാധന തോന്നണതിൽ എന്ത് തെറ്റാണ്?…
പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരു കൗതുകത്തിന് ചെയ്തതാ പുസ്തകത്താളിൽ ….,
ആതിര ശ്രീഭുവൻ എന്ന് ഗ്ലിറ്ററിംഗ് പെന്ന് കൊണ്ട് വരച്ച ഹ്യദയത്തിനുള്ളിലായി എഴുതി വച്ചത്..
അതിനു താഴെയായി ഇതെൻ്റെ മനസാണ് എന്നും …..
അബദ്ധത്തിൽ പിറ്റേ ദിവസം കോളേജിൽ ചെന്ന് പുസ്തകം എടുത്തപ്പോൾ എങ്ങനെയോ ശ്രീ മാഷ് അത് കണ്ടു….
ആ മുഖം വല്ലാണ്ട് അസ്വസ്ഥമായത് അറിഞ്ഞു ….
പൊതുവേ ശാന്തനായ മാഷിൻ്റെ ഭാവമാറ്റം കണ്ട് എനിക്കും ശരിക്ക് കരച്ചിൽ വന്നിരുന്നു…..
ക്ലാസ് കഴിഞ്ഞ് ഇറങ്ങുമ്പോൾ കേട്ടു,
” ആതിര മാധവ് കം വിത്ത് മീ”
എന്ന് ഘനഗാംഭീര്യത്തോടെ പറഞ്ഞത് …….
തിരിഞ്ഞ് ഒന്ന് നോക്കുക പോലും ചെയ്യാതെ ദേഷിച്ച് കലുന്നവന് പുറകേ,
ഇത്തിരി പേടിച്ച് തന്നെയാ ചെന്നത്…
കുറേ ഉപദേശമായിരുന്നു….
പക്ഷെ എഴുതിയതിനെ കുറിച്ച്ചൊന്നും എടുത്ത് പറഞ്ഞില്ല!
പഠിക്കണമെന്നും…..,
, അത് മാത്രം ശ്രദ്ധിക്കണമെന്നും പറഞ്ഞു….
ഇപ്പോ ഓരോന്ന് മനസിൽ തോന്നും അതൊക്കെ വെറും വിഢ്ഢിത്തരങ്ങൾ ആണ് എന്ന് പിന്നീട് തിരിച്ചറിയും എന്നൊക്കെ…..
അന്ന് പക്ഷെ ഇപ്പോ സ്പോയിൽ ചെയ്ത കരിയർ തിരിച്ച് കിട്ടില്ല!”…..
“വിഡ്ഡിത്തരമാണത്രെ!!! “
കേട്ടിട്ട് സഹിക്കാത്തോണ്ടാ
പൊയ്ക്കോ””
ന്ന് പറഞ്ഞപ്പോ രണ്ടടി നടന്ന് തിരിഞ്ഞു നിന്ന് പറഞ്ഞത്,
“അതിലെഴുതീത് എൻ്റെ മനസ് തന്നെയാ ന്ന്, അതൊരിക്കലും മാഞ്ഞ് പോവില്ല എന്ന് “
മിഴി നിറഞ്ഞ് പറഞ്ഞ് തീർന്നപ്പോൾ കണ്ടിരുന്നു എന്നോടുള്ള ദേഷ്യത്താൽ വലിഞ്ഞുമുറുക്കിയ ആ മുഖം….
“”” ഗെറ്റ് ഔട്ട് “””
പിന്നെ കേട്ടത് ഒരലർച്ചയാണ്…
എനിക്കും ദേഷ്യം വന്നു…. ഒപ്പം സങ്കടവും,
” വിഡ്ഡിത്തരാണത്രെ!!!
വിഡ്ഡിത്തരം, !!
അങ്ങനെ ആണെങ്കിൽ ആയിക്കോട്ടെ അതാണ് ആതിര…. വിഡ്ഡി…
പക്ഷെ ഈ പ്രണയം…
അത് പോണെങ്കിൽ ഞാൻ ഇല്ലാതാവണം ശ്രീ മാഷെ…..
കാലം എത്ര കഴിഞ്ഞാലും മൂത്ത് നരച്ചാലും,, അതിങ്ങനെ നിക്കും ആതിരയുടെ ഉള്ളിൻ്റെ ഉള്ളിൽ തെളി മങ്ങാത്ത ശോഭയോടെ കത്തണ നെയ് വിളക്കായി…..
തിരിച്ച് സ്നേഹിക്കാൻ ഞാൻ പറഞ്ഞില്ലല്ലോ?
ഒന്ന് നോക്കുക കൂടി വേണ്ട!
ഒരു പരാതിയുമില്ല….
ഒന്നിന്നും വരില്ല…
പക്ഷെ സ്നേഹിക്കും…..
ഈ ജീവൻ പോണത് വരെയും…
അതിൽ പിന്നെ ശ്രീ ഭുവൻ ആതിരയെ സ്നേഹത്തോടെ ഒന്ന് നോക്കീട്ടില്ല!
പരിഗണിക്കാറില്ല!
കിട്ടുന്ന അവസരം മുഴുവൻ കുത്തി നോവിക്കും അവഗണനയുടെ മുർച്ഛയുള്ള ആയുധത്താൽ …..
ചോര പൊടിഞും ആ പെണ്ണ് ശ്രീമാഷെ സ്നേഹിക്കും ഒരു ഭ്രാന്തിയെ പോലെ…..
കാലത്തിൻ്റെയോ പ്രായം നൽകിയതോ അല്ല ഈ വിഭ്രാന്തി…
അത് ഉള്ളിൻ്റെ ഉള്ളിൽ വേരിറങ്ങിയതാ…..
പറിച്ചെറിയാനാവാത്ത വണ്ണം …..
വീട്ടിൽ ചെന്നാണ് ആതിര കോളേജിൽ നിന്ന് കിട്ടിയ പേപ്പർ എടുത്ത് നോക്കിയത്…..
എൺപതിൽ അറുപത്തിയെട്ട് മാർക്ക്….
അന്തം വിട്ട് കുറേ നേരം അതിലേക്ക് തന്നെ നോക്കി…
മനപ്പൂർവ്വം മാർക്ക് കുറക്കാൻ വേണ്ടി അവിടെയും ഇവിടെയും ഒക്കെ ചുവപ്പ് വര!!
” ഇതിലും കുറവ് വരുത്താൻ കഴിയാഞ്ഞതോണ്ടാ ഈ മാർക്ക് എങ്കിലും തന്നേലേ ശ്രീ മാഷെ.??.. മനസിലാവണുണ്ട് ട്ടോ ന്നോടുള്ള ദേഷ്യം !! പക്ഷെ അതൊന്നും ഈ പൊട്ടിപ്പെണ്ണിൻ്റെ മനസിൽ കേറണില്ലല്ലോ! വീണ്ടും വീണ്ടും ശല്യായി പിന്നേം പുറകേ വരാ….. ല്ലേ??”
ഇത് ചെയ്യാൻ ശ്രീ മാഷെ പ്രേരിപ്പിച്ച തന്നോടുള്ള ദേഷ്യം ഓർക്കെ ഉള്ള് പിന്നേം നീറി……
അവൾ അലമാര തുറന്ന് പൊന്നുപോലെ സൂക്ഷിച്ച ആ നേര്യത് പുറത്തെടുത്തു…..
കണ്ണടച്ച് മൂക്കോടടുപ്പിച്ചു…
ദീർഘമായി എടുത്ത ശ്വാസത്തിൽ ശ്രീ മാഷിൻ്റെ ഗന്ധം …
കണ്ണു തുറക്കാതെ ആ അനുഭൂതിയിൽ അവൾ നിന്നു…
ശരിക്കും ശരിക്കും ഭ്രാന്തിയായി…..
പ്രണയം മാത്രം ഉള്ളിൽ നിറഞ്ഞ്….
അവിടെ അവളുടെ ശ്രീ മാഷ് അവളോടൊത്തിരുന്നിരുന്നു….
അവളുടെ പരിഭവം കേട്ടിരുന്നു……
ആർദ്രമായി കാതോരം അവളുടെ പേര് വിളിച്ചിരുന്നു..
മിഴി തുറക്കാതെ ഒരു വേള ഇത് സത്യായെങ്കിൽ എന്ന് വെറുതേ ആശിച്ചിരുന്നു….
മിഴി തുറന്നപ്പോൾ യഥാർത്ഥ്യം എന്നത്തെയും പോലെ കുത്തിനോവിച്ചു….
കരഞ്ഞുകൊണ്ട് പുഞ്ചിരിച്ചു…
നേര്യേത് ചുണ്ടോടടുപ്പിച്ച് പറഞ്ഞു…
” ശ്രീ മാഷെ, മാഷ് തരുന്ന നോവ് പോലും എനിക്ക് ജീവനാ…. എൻ്റെ ഉള്ളിലെ പ്രണയത്തെ ആളിക്കത്തിക്കുവാ…..!! “
കാണാതെ പോവോ എൻ്റെയീ മനസ് …..??
“ആതൂ…… “
എപ്പഴാ മയങ്ങിയേന്നറിയില്ല ….. അച്ഛൻ്റെ വിളി കേട്ടാണ് മിഴികൾ തുറന്നത്…
ഇരു കൈയ്യാലെ അപ്പഴും ആ നേര്യത് നെഞ്ചോട് ചേർത്തിരുന്നു..
നീ മാഷിൻ്റെ സാന്നിധ്യം അറിഞ്ഞിരുന്നു…
ഒരു നിദ്രക്കപ്പുറത്ത് നിന്ന് മാഷ് തന്നെ ആശ്ലേഷിച്ചിരുന്നു…
ഏറെ പ്രണയാർദ്രമായി….
പെട്ടെന്നാണ് താഴേന്ന് വീണ്ടും വിളിക്കണത് കേട്ടത്: …
“മോളേ….. ആതു…. “
ഇത്തവണ ഏട്ടനാണ് വിളിച്ചത്…..
സങ്കടങ്ങളെല്ലാം മറന്ന് ചുണ്ടിൽ ഒരു കുസൃതിച്ചിരി വന്ന് നിറഞ്ഞു ….. അറിയാതെ അവിടത്തെ ആതുവായി ….
“ദാ വരണു …. അച്ഛാ……”
താഴേക്ക് വിളിച്ച് പറഞ്ഞ്..
അവളാ നേര്യേത് ഭദ്രമായി കബോർഡിൽ വച്ചു…..
വാത്സല്യത്തോടെ ഒന്നുകൂടി തഴുകി…. ചെറുചിരിയോടെ ഡോർ അടച്ച് താഴേക്ക് പോയി…..
താഴെ അച്ഛൻ വന്ന് കേറിയതേ ഉണ്ടായിരുന്നുള്ളൂ…..
കോട്ടും സ്യൂട്ടുമൊന്നും ഊരിയിട്ട് പോലും ഇല്ല ….
ഓടിച്ചെന്ന് അച്ഛൻ്റെ കാലിലെ സോക്സ് അഴിക്കാൻ സഹായിച്ചു….
വാത്സല്യത്തോടെ മാധവമേനോൻ മകളുടെ മുടിയിഴകളെ തഴുകി …
” ഇക്കെന്താ കൊണ്ടന്നേ?”
“സോപ്പിടണത് കണ്ടപ്പഴേ തോന്നിയിരുന്നു എന്തോ ദുരുദ്ദേശമുണ്ടെന്ന്…..
അപ്പ ഇതാണല്ലേ ??”
അമ്മയേയും ചുറ്റിപ്പിടിച്ച് കളിയാക്കി പറഞ്ഞ അരുണിനെ ദേഷിച്ച് നോക്കി ആതിര…..
മുഖം കൂർപ്പിച്ച് പോയി സെറ്റിയിലിരിക്കുന്നവളുടെ നേരെ വലിയ ഒരു പാക്കറ്റ് നീണ്ടുചെന്നു …
ചിരിയോടെ അവനെ നോക്കി കൊഞ്ഞനം കുത്തി ഓടുന്നവളെ വാത്സല്യത്തിൻ്റെ ചിരിയോടെ നോക്കി നിന്നു മൂവരും…..
തന്നെ ഓർത്ത് തന്റെ ഇഷ്ടങ്ങളെ ഓർത്ത് മറക്കാതെ…. താന്നൊന്നും പറയാതെ തന്നെ സമ്മാനങ്ങൾ വാങ്ങാറുള്ള അച്ഛൻ്റ സ്നേഹപ്പൊതിയുമായി മുകളിലേക്കോടുമ്പോൾ
കുഞ്ഞിപ്പെണ്ണിൻ്റെ മനസ് നിറഞ്ഞു….?
തനിക്കായി വാങ്ങിയ ഓരോന്നും അവൾ ആവേശത്തോടെ തുറന്ന് നോക്കി…. ഒരു കുഞ്ഞിൻ്റെ കാതുകത്തോടെ….
അവസാനം മിഴികൾ ആ ഒരു കുഞ്ഞു ബോക്സിൽ ചെന്ന് നിന്നു….
(തുടരും)
നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക
അനന്തൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nirmalyam written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission