Skip to content

നിർമ്മാല്യം – ഭാഗം 6

nirmalyam-novel

ഒരു ഭ്രാന്തിയെ പോലെ പുലമ്പുന്നവളെ കണ്ട് നിധി തെല്ലൊന്നമ്പരന്നു….

അവളുടെ മനസിന് ഉൾക്കൊള്ളാനാവാത്ത കാര്യമാണ് നടന്നതെന്ന് മറ്റാരെക്കാളും നന്നായി നിശ്ചയമുണ്ടായിരുന്നു നിധിക്ക് ….

“നീ എണീക്ക് ആതി… ആ മുഖം കഴുക്…. നമുക്ക് ക്ലാസിൽ പോകാം”

എങ്ങനെ ഒക്കെയോ പറഞ് സമാധാനിപ്പിച്ച് അവളെ ക്ലാസിൽ കൊണ്ട് പോയി നിധി….

അടുത്ത പിരിയഡ് അവളായിരുന്നു

” ഉണ്ണിമായ ”

ഒരു വാതിലിനിരുപുറം നിന്ന് ചിരിയോടെ സംസാരിക്കുന്നവരെ കാൺകെ വീണ്ടുമൊരു കരച്ചിൽ തികട്ടി വന്നു ആതിരയ്ക്ക്…

ശ്വാസം പോലും വിലങ്ങി അവൾ ഡസ്കിൽ തലവച്ച് കിടന്നപ്പോൾ,

പുറത്ത് നടന്നു നീങ്ങുന്നവൻ്റെ മിഴികൾ നോവോടെ അത് കണ്ടു നിന്നിരുന്നു…..

ആ മിഴികളിൽ ആ കാഴ്ച നനവ് പടർത്തിയിരുന്നു …

ഡസ്കിൽ നിന്ന് തലയുയർത്താൻ തോന്നിയില്ല ആതിരക്ക്,

“എന്താ ആ കുട്ടി കിടക്കണേ?”

പുതിയ ടീച്ചർ പരിചയപ്പെടുന്നതിനിടയിൽ ചോദിച്ചു,

“തലവേദനയാ മിസ്”

എന്ന് നിധിയാണ് മറുപടി പറഞ്ഞത് …

” അയ്യോ! ആണോ, ?വേണം ച്ചാൽ വീട്ടിൽ പോയ്ക്കോളൂ”

എന്ന് ഉണ്ണിമായ  പറഞ്ഞതും നിധി അവളുടെ കാതോരം ചെന്ന് ചോദിച്ചു,

“പോണോടാ നിനക്ക്??”

വേണം എന്ന് ആതിരയുടെ തലയാട്ടലിൽ നിന്നവൾ മനസിലാക്കിയെടുത്തു

“മിസ് ഞാൻ കൂടി ആതിര യോടൊപ്പം ”

“ഹാ, യെസ് പൊയ്ക്കോളു”

“ആതിര “

ആതിര എന്ന പേര് കേട്ടതും ഉണ്ണിമായ ആ കുട്ടിയെ അലിവോടെ നോക്കി….

തുളസിക്കതിരോളം നിർമ്മലയായവൾ…

വല്ലാത്ത ഒരു ആകർഷണീയത ഉണ്ടായിരുന്നു അവളുടെ മുഖത്തിന്,

കരഞ്ഞ് ആകെ ചുവന്ന മുഖം കണ്ടതും എന്തോ ഒരു നോവ് ഉള്ളിൽ തോന്നി ഉണ്ണി മായ്ക്ക്….

വാത്സല്യത്തോടെ അവളെ ഒന്നൂടെനോക്കി ഉണ്ണിമായ

മുൻപരിചയം ഇല്ല എങ്കിലും ആദ്യമായാണ് കാണുന്നതെങ്കിലും

ആതിര പോയപ്പോൾ ക്ലാസ് എറെ ശൂന്യമായി തോന്നി…,

എങ്കിലും മറ്റു കുട്ടികളെ പരിചയപ്പെടുന്നതിലേക്ക് കടന്നു…

മനസ് പക്ഷെ മറ്റെവിടെയോ ആയിരുന്നു …

ഗുൽമോഹറിൻ്റെ ചുവട്ടിലെ സിമൻ്റ് തറയിൽ ഇരുന്ന് നിധിയെ ഇറുകെപ്പിടിച്ച് കരയുമ്പോൾ അവളെ എങ്ങന്നെ സമാധാനിപ്പിക്കണം എന്നറിയാതെ നിധി കുഴങ്ങി….

ദൂരെ ഇരുമിഴികൾ ഈറനായി എല്ലാം കാണുന്നുണ്ടായിരുന്നു ….

“നിക്ക് …. നിക്ക് ജീവിക്കണ്ടെന്ന് പിന്നേം തോന്നാ നിധീ…. എന്താ എനിക്ക് മാത്രം ഇങ്ങനെ?”

“ടാ… കരയാതെ, ഇനി ആ ഭാഗം ചിന്തിക്കേ വേണ്ട ആതി…. അയാൾക്ക് യോഗല്യന്ന് കരുതിയാ മതി…. അല്ലെങ്കിൽ നിൻ്റെയീ സ്നേഹം കാണാതെ പോവുമോ?”

കുറേ കരഞ്ഞപ്പോൾ ഇത്തിരി ആശ്വാസം കിട്ടി ആതിരക്ക്….

അവൾ നിധിയെ നോക്കി നോവോടെ ഒന്ന് പുഞ്ചിരിച്ചു…

അവൾ ആതിരക്കരുകിലായി അവളുടെ കൈയ്യും പിടിച്ച് അവളോട് ചേർന്നിരുന്നു….

അങ്ങനെ ഇരിക്കുമ്പോൾ കണ്ടു ദൂരെ അടി നടക്കുന്നത് …

നോക്കിയപ്പോൾ മനസിലായി അത്  അർജുനേട്ടൻ ആണെന്ന്,

ഗൗരിയേടത്തിടെ ഏട്ടൻ…

വഴക്കാളി,

എന്നും ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കും,

അപ്പച്ചിയുടെ അതേ സ്വഭാവാ,

വെട്ടൊന്ന് മുറി രണ്ട് എന്ന ഭാവം…

ദേഷ്യ ഭാവത്തിൽ അല്ലാതെ കണ്ടിട്ടില്ല…

പക്ഷെ തന്നെ കാണുന്നതേ ദേഷ്യാ… അത് അർജുനേട്ട നായാലും ശരി അപ്പച്ചിക്കായാലും ശരി…

താൻ മാത്രം ഇവരോടെന്ത് തെറ്റാ ചെയ്തേന്നറിയില്ല …

“നിധീ താൻ പൊയ്ക്കോ ടൊ ഇത്തിരി കരഞ്ഞപ്പോൾ നല്ല ആശ്വാസം തോന്നണുണ്ട് ഇനി ഞാൻ തന്നെ പൊയ്ക്കോളാം”

” പക്ഷെ ആതി.. നീ …..”

“ചത്ത് കളയോന്നാണോ ??? ഇല്ല്യ ട്ടോ, ജീവിക്കാൻ പ്രേരിപ്പിക്കണ വേറേയും മുഖങ്ങളുണ്ട്….. നീ പറഞ്ഞ പോലെ, “

പൊയ്ക്കോടാ … ഞാനല്ലേ പറയണേ “

മനസില്ലാ മനസോടെ നിധി ക്ലാസിലേക്ക് നടന്നു,

ആതിര പുറത്തേക്കും …..

പാർക്കിംഗ് ഏരിയയിലേക്ക് സ്കൂട്ടി എടുക്കാൻ ചെന്നപ്പഴാണ്,

തല്ലൊക്കെ കഴിഞ്ഞ് വേച്ച് വേച്ച് അർജുൻ കാറിനടുത്തേക്ക് നടന്നു വന്നത്,

കൈമുറിഞ്ഞ് ചോര ഇറ്റി വീഴുന്നുണ്ടായിരുന്നു….

സ്കൂട്ടിയുടെ അടുത്തെത്തിയപ്പഴാണ് അർജുനെ ആതിര കാണുന്നത്,

കണ്ട മാത്രയിൽ തന്നെ പേടിച്ച് പുറകിലേക്ക് പോയി അവൾ,

നന്നേ ക്ഷീണിതനായിരുന്നു അർജുൻ,

വല്ലാണ്ട് കിതച്ചിരുന്നു…

അറിയാതെ ആതിരയുടെ കൈ ബാഗിലേക്ക് നീണ്ടു….

വാട്ടർബോട്ടിൽ എടുത്ത് അവന് നേർക്ക് നീട്ടി….

യാന്ത്രികമായി ചെയ്തതായിരുന്നു അവൾ…

തുറിച്ചൊരു നോട്ടമായിരുന്നു പകരം കിട്ടിയത് ….

നോവോടെ അവൾ നീട്ടിയ കൈ പിൻവലിക്കാൻ ശ്രമിച്ചതും കണ്ടു തട്ടിപ്പറിക്കുന്ന പോലെ വെള്ളം വാങ്ങുന്നവനെ,

കുറച്ച് മുറിവിൻ മേൽ ഒഴിച്ചു,

നല്ല നീറ്റലുണ്ടായിരുന്നു,

പക്ഷെ എരിവ് വലിച്ചത് ആതിരയായിരുന്നു ….

പല്ല് ഞെരിച്ചുള്ള നോട്ടം വീണ്ടും കിട്ടിയപ്പഴാ താൻ എന്താ കാണിച്ചേ എന്ന് അവൾ ചിന്തിച്ചത്…

ബാക്കി വെള്ളം വായിലേക്ക് കമഴ്ത്തി ബോട്ടിൽ അവളുടെ ദേഹത്തേക്കിട്ട് കഷ്ട്ടപ്പെട്ട് ആ കയ്യും വച്ച് കാറിൽ പറന്ന് പോകുന്നവനെ നോക്കി ആതിര,

ഒരു വീട്ടിൽ കഴിയേണ്ടവർ, തനിക്ക് ഏട്ടന്നായി വരേണ്ടവൻ, അവന് പക്ഷെ തന്നെ കാണുന്നത് പോലും കലിയാണ് ….

വാട്ടർബോട്ടിൽ അടച്ച് ബാഗിലേക്ക് വച്ച് ഒന്നുകൂടി കാർ പോയ വഴിയിലേക്ക് നോക്കി നിന്നു ആതിര …

കാറ് കണ്ണിൽ നിന്നും മറഞ്ഞിരുന്നു അപ്പോഴേക്ക് ….

പക്ഷെ അത്രയും നേരം സൈഡ് മിററിലൂടെ അവളെ തന്നെ നോക്കിയ ചുവന്ന കണ്ണുകൾ മാത്രം അവൾ കണ്ടിരുന്നില്ല ….

അതിലെ ഭാവം അറിഞ്ഞിരുന്നില്ല …..

(തുടരും)

 

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

 

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!