നിർമ്മാല്യം – ഭാഗം 8

6118 Views

nirmalyam-novel

എന്താ മോളൂ ഇത്ര ധൃതി…

ചേട്ടനുമായി ചില കണക്കുകൾ തീർക്കാനുണ്ടേ എന്നിട്ട് പോയാ മതിയെന്നേ “

ഗൗരിക്ക് നല്ല പേടി തോന്നി…

അവൾ കരച്ചിലിൻ്റെ വക്കത്തെത്തി…

ഇതിനിടയിൽ ഒരുത്തൻ അവളുടെ ബൈക്കിൻ്റെ കീ കയ്യിലാക്കി:…

മറ്റൊരുത്തൻ വന്ന് അവളുടെ കൈയ്യിൽ കയറി പിടിച്ചു,

അറിയാതെ അവൾ അവൻ്റെ കരണം പുകയുന്ന വിധത്തിൽ ഒരെണ്ണം കൊടുത്തു…..

അതോടെ അവൻ എ ടീ എന്നും പറഞ്ഞ് അവളിലേക്കാഞ്ഞടുത്തു…

കണ്ണ് ഇറുക്കി ചിമ്മി ഗൗരി നിന്നു..

പക്ഷെ പാഞ്ഞടുത്തവൻ്റെ കരച്ചിൽ കേട്ട് അവൾ നോക്കി,

അടി കൊണ്ട് നിലത്ത് വീണു കിടക്കുകയായിരുന്നു അവൻ, പുറകിലായി

അരുൺ !

അരുണിനെ കണ്ടതും ഓടിച്ചെന്നവൾ ആ നെഞ്ചിലേക്ക് ചാഞ്ഞു …

അലിവോടെ അവനവൻ്റെ പെണ്ണിനെ സുരക്ഷിതമായ തൻ്റെ കരവലയത്തിലാക്കി..

അവളുടെ നേർത്ത തേങ്ങൽ പോലും അവനിൽ വേദന നിറച്ചു …

മുന്നിൽ നിൽക്കുന്നവരെ പകയോടെ നോക്കി അരുൺ…

നിമിഷ നേരം കൊണ്ട് അവൻ മാർക്ക് വയറ് നിറച്ച് കൊടുത്തു….

എല്ലാവരും ഓടിപ്പോയപ്പോൾ അരുൺ ഗൗരിയുടെ അടുത്തെത്തി വല്ലാതെ പേടിച്ചിരുന്നു പാവം,

ഗൗരിയെ വിളിച്ച് അരുൺ സ്വന്തം വീട്ടിലേക്ക് പോയി…..

എന്തും അഭിമുഖീകരിക്കാനായി അവൻ സജ്ജനായിരുന്നു …

ഇന്നെന്തോ കോളേജിൽ പോകാൻ തോന്നുന്നില്ലായിരുന്നു  ആതിരക്ക്…

ഇത്രയും നാൾ ആ ഒരു മുഖം കാണാനായി മാത്രം ഓടിയിരുന്ന ഒരു പെണ്ണുണ്ടായിരുന്നു …

അമ്പത്തിലും കോളേജിലും അവനായി മാത്രം ഭ്രാന്തെടുത്ത് നടന്നവൾ..

ഇന്നവൾ അവഗണനയുടെ പടുകുഴിയിൽ മൃതിയടഞ്ഞിരിക്കുന്നു എന്ന് വേദനയോടെ ആതിര ഓർത്തു …

എത്രത്തോളം മറക്കാനായി ശ്രമിക്കുന്നുവോ അത്രത്തോളം കരുത്താർജിച്ച് ഓർമ്മകൾ തന്നെ തോൽപ്പിക്കാനെത്തുകയാണെന്ന് ആതിരക്ക് തോന്നി…

തോൽപ്പിച്ച് തോൽപ്പിച്ച് ഒടുവിൽ തനിക്കായും ഒരു വിജയം ഉണ്ടാവും…..

എന്നവൾ വെറുതേ പ്രത്യാശിച്ചു…

” ശ്രീ ഭുവൻ “

ആ പേര് വീണ്ടും വീണ്ടും നെഞ്ചിൽ വന്നു തറക്കുന്നു….

വീണ്ടും വീണ്ടും തന്നിൽ മുറിവേൽപ്പിക്കുന്നു….

അറിയാം ആ വലത് കരം ഗ്രഹിക്കാൻ മറ്റൊരാളുണ്ടെന്ന് എന്നിട്ടും മനസ് കെട്ടു പൊട്ടിയ പട്ടം കണക്കെ ആഞ്ഞടുക്കുന്നു ശ്രീ മാഷ് എന്നൊരു ബിന്ദുവിലേക്കു മാത്രo…

ശ്രദ്ധ തിരിക്കാൻ പലതും ചെയ്ത് നോക്കി….

പക്ഷെ എല്ലാത്തിലും ഉപരിയായി അവളുടെ പ്രണയം അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു..

വരദയും മകളെ ശല്യെപ്പെടുത്താനായി ചെന്നില്ല….

അവൾക്ക് എന്തോ വയ്യായ്കയാണ് എന്നാണ് അവർ കരുതിയത്….

തനിച്ചിരിക്കണം എന്നവൾ ആവശ്യപ്പെട്ടപ്പോൾ, വാത്സല്യത്തോടെ മുടിയിൽ തഴുകി അവിടെ നിന്ന് പോന്നതും അതിനാലാണ് ….

ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരുന്ന് എങ്ങോ മിഴിനട്ട് വെറുതേ നടക്കില്ലെന്നറിഞ്ഞും ഓരോന്ന് മെനഞ്ഞ് കൂട്ടുകയായിരുന്നു ആതിര…

ഏട്ടൻ്റെ കാർ പതിവില്ലാതെ തിരിച്ച് വരുന്നത് കണ്ട് ഞെട്ടി സ്വബോധം വീണ്ടെടുത്തു….

ഗൗരിയേടത്തി കാറിൽ നിന്നിറങ്ങുന്നത് കണ്ട് എന്താ ഉണ്ടായത് എന്നറിയാൻ അങ്ങോട്ടേക്ക് ഓടി ആതിര…..

ഗൗരിയേടത്തിയെ കണ്ടതും ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു….

ആലില പോലെ വിറക്കുന്നവളെ കണ്ട് കാരണമെന്താന്ന് ചോദിച്ചു…

“ആതു അവളെ അകത്തേക്ക് കൊണ്ടു പോ” എന്ന് അരുണേട്ടൻ പറഞ്ഞത് കേട്ടപ്പോ എന്തോ കാര്യായ പ്രശ്നം ഉണ്ടെന്ന് ആതിരക്ക് തോന്നിയിരുന്നു,

അവൾ മെല്ലെ ഗൗരിയെയും വിളിച്ച് അകത്തേക്ക് പോയി…

എല്ലാം ഗൗരി പറഞ്ഞ് കഴിഞ്ഞപ്പോൾ ആതിരയുടെ കണ്ണിലും ഭയം നിറഞ്ഞിരുന്നു….

“എല്ലാം അർജുനേട്ടൻ കാരണാ ഗൗരിയേട്ടത്തി … ആൾക്കാരോട് ഒരു കാര്യവും ഇല്ലാണ്ട് വഴക്ക്ണ്ടാക്കീട്ടല്ലേ?”

“ഏട്ടനെ അങ്ങനെ ആക്കിയത് അമ്മയാ ആതു… ചെറുപ്പം മുതൽ വിദ്വേഷവും ദേഷ്യവും കുത്തി നിറച്ച് ഇങ്ങനെ ആക്കിയത് അമ്മയാ’… ന്നാലും നിക്കറിയാം ആ മനസിൽ മുഴുവൻ സ്നേഹാന്ന്… പക്ഷെ പക്ഷെ ഏട്ടൻ ഇങ്ങനെ ആയി….. വെറുതേ തല്ല് കൂടി … എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കി….. “

“സാരല്യ ഗൗരിയേട്ത്തി, എല്ലാം ശരിയാവും…”

കോളേജിലേക്ക് വരുന്നവരുടെ കൂട്ടത്തിൽ ഒരാളെ മാത്രം ആരും കാണാതെ തിരയുന്നുണ്ടായിരുന്നു ശ്രീ ഭുവൻ,

“”ആതിരയെ ….

അവൾ വണ്ടി വക്കാറുള്ളിടവും ദൂരെ നിന്നും നോക്കി….

അവിടെ അവളുടെ സ്കൂട്ടി കാണാത്ത കാരണം നിരാശ ഉള്ളിൽ പടർന്നിരുന്നു…

ഒപ്പം മനസും നീറുന്നുണ്ടായിരുന്നു …

എങ്കിലും എല്ലാം കൂട്ടി കിഴിച്ചു നോക്കി ശ്രീ ഭുവൻ …..

ചെയ്തത് തെറ്റിയിട്ടില്ല എന്ന് തന്നെ വിശ്വസിച്ചു …..

കൂടിച്ചേരുന്നത് മാത്രമല്ല പ്രണയം….. വേദനയിൽ നിന്ന് സ്വയം ഉരുകുമ്പോഴും പ്രാണനായവളെ കരകേറ്റുന്നത് കൂടിയാണ്,

കണ്ണിൽ വന്ന നീർത്തുള്ളിയെ പുറത്തെ ചിരിയാൽ പാടുപെട്ട് മറച്ച് ശ്രീ ഓഫീസിലേക്ക് നടന്നു….

ഗൗരി മാധവമേനോൻ്റെ വീട്ടിൽ ഉണ്ടെന്ന വിവരം കേട്ട് നിയന്ത്രണം വിട്ടിരുന്നു ശ്രീദേവിയുടെ ….

ഫോണെടുത്ത് അർജുൻ്റെ നമ്പർ ഡയൽ ചെയ്യുമ്പോഴും കൈ ദേഷ്യത്താൽ വിറച്ചിരുന്നു…..

” അറിഞ്ഞില്ലേ? പുന്നാര പെങ്ങൾ മേലേപ്പാട്ട് മാധവൻ്റെ വീട്ടിൽ പൊറുതി തുടങ്ങിയത് “

കനപ്പിച്ചൊരു മൂളല് മാത്രമായിരുന്നു അപ്പുറത്ത് നിന്നും മറുപടി..

” ഇപ്പോ…. ഇപ്പോ പോണം എനിക്കവിടെ.. എൻ്റെ മോളെ എന്തിൻ്റെ പേരിലാ അവിടെ കേറ്റിയത് എന്നറിയണം”

പറഞ്ഞ് അധികനേരം കഴിയുന്നതിന് മുമ്പ് തന്നെ അർജുൻ വണ്ടിയുമായി എത്തി….

പകയോടെ ശ്രീദേവി പിറകിലേക്ക് കയറി,

“ആതു നീയെന്താ ഇന്ന് ക്ലാസിന് പോവാഞ്ഞത് ?? എക്സാം അടുത്തിരിക്കല്ലേ?”

വരദ കൊടുത്ത ചായ ഒന്നു കുടിച്ച് ആതിരയെ നോക്കി ഗൗരി ചോദിച്ചു….

പെട്ടെന്ന് ശ്രീമാഷിൻ്റെ മുഖം മനസിലെത്തി …

പിന്നെ വാക്കുകൾ പുറത്തേക്ക് വരുന്നില്ലായിരുന്നു …

” അവൾക്ക് ഇന്നലെ മുതൽ ഒരു തലവേദന… കണ്ടില്ലേ കോലം… ആകെ വല്ലാതായിരിക്കുന്നു”

വരദയാണ് മറുപടി പറഞ്ഞത്….

അതൊരു ആശ്വാസമായി തോന്നി ആതിരക്ക്….

ഗൗര്യേടത്തി ചായ കുടിച്ചിട്ട് വരൂ എന്ന് പറഞ്ഞ് ആതിര മുറിയിലേക്ക് പോയി…

ആ തിരയുടെ മട്ടും ഭാവവും ഗൗരിയിലും എന്തൊക്കെയോ സംശയങ്ങൾ ജനിപ്പിച്ചു…

ഇങ്ങനെ ഗ്ളൂമിയായി അവളെ കണ്ടിട്ടില്ല…..

വല്ലാത്ത ബഹളമൊന്നുമില്ലയെങ്കിലും അത്യാവശ്യം സംസാരിക്കുന്ന കൂട്ടത്തിലുള്ളയാളാ ആതിര പ്രത്യേകിച്ച് തന്നോട്….

പല സംശയങ്ങളും അവളുടെ മനസിൽ മിന്നി മറിഞ്ഞു ….

പെട്ടെന്നാണ് മാധവമേനോൻ കേറി വന്നത്…

അദ്ദേഹത്തെ കണ്ടതും വരദ എണീറ്റു…

അത് കണ്ടാണ് ഗൗരി അവിടേക്ക് നോക്കിയത്…..

മാധവ മാമയെ കണ്ട് സ്നേഹപൂർവ്വം ഒരു ചിരി അവളും സമ്മാനിച്ചു …

“ഹാ ഗൗരി മോളോ എപ്പഴാ വന്നത്: …”

“അത്…. ഞാൻ …. കുറച്ചു നേരായി “

ഉണ്ടായത് മാധവ മാമയോട് പറയാനുള്ള സങ്കോചമാണ് അവൾക്ക് എന്ന് മനസിലാക്കി വരദ അവളോട് ആതിരയുടെ അടുത്തേക്ക് പൊയ്ക്കോളാൻ പറഞ്ഞു…

എല്ലാം വരദ മാധവമേനോനോട് പറഞ്ഞു,

അർജുൻ്റെ സ്വഭാവം ഇത്തരത്തിൽ ആയതിൽ അയാളും വേദനിച്ചു….

“അരുണിനേക്കാൾ മൂത്ത താ അർജുൻ,

എന്ത് നല്ല കുട്ടിയായിരുന്നു … അവളാ വരദ അവനെ കൂടെ ചീത്തയാക്കുന്നത് … എൻ്റെ പുന്നാര പെങ്ങൾ ശ്രീദേവി ….. ഇല്ലാത്തത് ഓതികൊടുത്ത് അവനെ ഇത്തരത്തിൽ മാറ്റിയെടുത്തു … എന്നിട്ടവൾ എന്ത് നേടി ….”

അർജുനേയും അരുണിനേയും ഒരു പോലെ കൈയിൽ കൊണ്ടു നടന്ന ഒരു പഴയ മാധവമേനോൻ്റെ ചിത്രം വരദയുടെ മനസിൽ തെളിഞ്ഞു ….

മാധവമേനോനായി ചായ പകരുമ്പോൾ,

മുറ്റത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ട് വരദ അയാളെ നോക്കി…

അൽപ്പസമയത്തിനകം തന്നെ ശ്രീദേവി എത്തിയിരുന്നു ….

കത്തുന്ന കണ്ണോടെ അവർ മാധവമേനോനെ നോക്കി…..

ഒപ്പം അർജുനും ….

മുകളിൽ നിൽക്കുന്ന ഗൗരിയെ കണ്ടതും അർജുൻ

“എടീ ……”

എന്ന് പറഞ്ഞ് മുകളിലേക്ക് പാഞ്ഞു…

” അർജുൻ “

എന്ന് അത് കണ്ട് മാധവമേനോൻ അധികാരത്തോടെ വിളിച്ചു…..

അത് കേട്ടില്ലെന്ന് നടിക്കാൻ അവനാകുമായിരുന്നില്ല …..

ആതിരയും പുറത്തേക്ക് വന്നിരുന്നു….

ശ്രീദേവിയുടെ കണ്ണുകൾ അവളുടെ നേർക്ക് പകയോടെ നീണ്ടു …..

(തുടരും)

 

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

 

4.5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply