Skip to content

നിർമ്മാല്യം – ഭാഗം 9

nirmalyam-novel

മുകളിൽ നിൽക്കുന്ന ഗൗരിയെ കണ്ടതും അർജുൻ

“എടീ ……”

എന്ന് പറഞ്ഞ് മുകളിലേക്ക് പാഞ്ഞു…

” അർജുൻ “

എന്ന് അത് കണ്ട് മാധവമേനോൻ അധികാരത്തോടെ വിളിച്ചു…..

അത് കേട്ടില്ലെന്ന് നടിക്കാൻ അവനാകുമായിരുന്നില്ല …..

ആതിരയും പുറത്തേക്ക് വന്നിരുന്നു….

ശ്രീദേവിയുടെ കണ്ണുകൾ അവളുടെ നേർക്ക് പകയോടെ നീണ്ടു …..

മാധവമേനോൻ്റെ വിളി കേട്ട് അർജുൻ തല താഴ്ത്തി നിന്നു,

അതും കൂടി ആയപ്പോഴേക്ക് ശ്രീദേവി നിന്ന് എരിയാൻ തുടങ്ങി….

“വേറേ എവിടെയും കണ്ടില്ലേ ടീ നിനക്ക് പൊറുതി തുടങ്ങാൻ ??”

എന്നും പറഞ്ഞ് ഉറഞ്ഞ് തുള്ളി ശ്രീദേവി പടികൾ കയറി:…

മാധവമേനോൻ മൗനം പാലിച്ചു …

എന്തോ ഭയം അയാളെ വന്ന് പൊതിഞ്ഞിരുന്നു,

എന്തേങ്കിലും പറഞ്ഞാലും ശ്രീദേവി കണക്കിലെടുക്കില്ല എന്നതും അയാൾക്കറിയാമായിരുന്നു,

ഗൗരിയെ വലിച്ച് മുന്നിൽ നിർത്തി കവിളിലേക്കാഞ്ഞടിച്ചു…

“എന്തു ധൈര്യമുണ്ടാവണം എന്നെ ധിക്കരിച്ച് അവൾക്കിവിടെ കയറി വരാൻ “

വീണ്ടും അടിക്കാനായി കൈ ഉയർത്തിയതും ആതിര ശ്രീദേവിയുടെ കൈയിൽ കയറി പിടിച്ചു…

ഗൗരിയേടത്തി അടികൊള്ളുന്നത് കാണാനാവാതെ അറിയാതെ ചെയ്തതായിരുന്നു പാവം…..

” വേണ്ട അപ്പച്ചീ….. ഗൗരിയേടത്തിയെ അടിക്കണ്ട….. എന്താ ണ്ടായത്………”

മുഴുവൻ പറയുന്നതിന് മുമ്പ് ആതിരയെ പിടിച്ച് തള്ളിയിരുന്നു….

“ആരാടി നീ …. എന്നെ തടയാൻ ?? അപ്പച്ചിയോ ആരുടെ അപ്പച്ചി ?? ഞാനെങ്ങനാടി നിൻ്റെ അപ്പച്ചിയാവണേ??”

” ശ്രീ ദേവീ…………”

അപേക്ഷാപൂർവ്വം മാധവമേനോൻ അനിയത്തിയെ വിളിച്ചു…..

ഉറഞ്ഞു തുള്ളി നിന്നവൾ ഏട്ടന്റെ നെഞ്ചിലെ കനല് കാണാൻ ശ്രമിച്ചില്ല…..

” ചോദിച്ചത് കേട്ടില്ലേടീ… മേലേപ്പാട്ടെ വാല്യക്കാരൻ്റെ മകൾക്ക് ഞാനെങ്ങനെയാ അപ്പച്ചിയാവണത് എന്ന് ?? “

ശ്രീ ദേവി പറഞ്ഞത് കേട്ട് ചെവി പൊള്ളി അവൾ ശ്വാസം പോലും എടുക്കാൻ മറന്ന് അവൾ നിന്നു….

ആതിര “””

വരദ ഓടി അവളുടെ അടുത്തേക്കെത്തി…..

” ശ്രീദേവീ…. മതി നിർത്ത് …… ദാ നിൻ്റെ മോള് … ഇറങ്ങിക്കോ അവളെയും കൂട്ടി ””’

ആതിരക്ക് വേണ്ടി തന്നെ അപമാനിച്ച് ഇറക്കിവിടാൻ നോക്കുന്ന വരദയെ ശ്രീദേവി പകയോടെ നോക്കി….

” ഞാൻ എന്തിനാ നിർത്തണേ പ്രിയപ്പെട്ട ഏട്ടത്തിയമ്മേ???? സത്യവല്ലേ ഞാൻ പറഞ്ഞത്, എല്ലാത്തിൻ്റെം അവകാശിയാന്ന് പറഞ്ഞ് നെഗളിച്ച് നടക്കണ ഇവളുണ്ടല്ലോ ഈ വാല്യക്കാരൻ്റെ മോള്, ഇവളെനിങ്ങൾ പ്രസവിച്ചതാന്ന് നെഞ്ചില് കൈവച്ച് പറയാമോ??”

മറുപടി പറയാൻ വാക്കുകൾ ഇല്ലായിരുന്നു വരദക്ക് …

അവർ അലിവോടെ ആതിരയെ നോക്കി…

താൻ പ്രസവിച്ചതാണെന്ന് ധൈര്യപൂർവ്വം പറയാതെ നിൽക്കുന്ന വരദയെ തകർന്ന മന സാലേ നിർവ്വികാരതയോടെ നോക്കി നിൽക്കാരുന്നു അവൾ,

മാധവനിലേക്ക് വരദയുടെ കണ്ണുകൾ നീണ്ടു, മനസിൽ വർഷങ്ങളായി വലിയ ആ രഹസ്യം ആരറിയരുത് എന്ന് കരുതി കൊണ്ട് നടന്നോ അയാൾ തന്നെ അറിഞ്ഞിരിക്കുന്നു,

അതയാളെ പൂർണ്ണമായും തളർത്തി ””’

കസേരയിൽ താഴേക്ക് മിഴിനട്ട് ഇരുന്നിരുന്നു അയാൾ…. തീർത്തും നിസാഹായനായി….

“വെറുമൊരു വേലക്കാരൻ്റെ മകളായ നീ കാരണാടി സ്വന്തം അനിയത്തിയായ എന്നെ പോലും അയാൾ തള്ളിപ്പറഞ്ഞേ,

എൻ്റെ പുന്നാര ആങ്ങള മേലേപ്പാട്ടെ മാധവമേനോൻ ….

നീയാ… നീയൊരുത്തിയാ എല്ലാത്തിനും കാരണം,

ഇവളെ അരുണിന് ജനിച്ചപ്പഴേ പറഞ്ഞ് വച്ചതാ… പക്ഷെ ഒരു വേലക്കാരിയെ സപ്രമഞ്ചത്തിൽ കേറ്റി ഇരുത്തിന്നിടത്തേക്ക് ഞാൻ വിടില്ല ടീ എൻ്റെ മോളെ ! അത്രക്ക് ഗതികേടൊന്നും ഈ ശ്രീദേവിക്ക് വന്നിട്ടില്ല … എന്ന് നീയീ പടിയിറങ്ങുന്നോ അന്ന് കേറും ഇവളിവടത്തെ മരുമകളായി… കേട്ടോടീ ….”

ഗൗരിയെയും പിടിച്ച് വലിച്ച് ശ്രീദേവി ആ പടികൾ ഇറങ്ങുമ്പോൾ മിഴികൾ മാത്രം നിറഞ്ഞൊഴുകുന്ന ഒരു ശില കണക്കെ അവളവിടെ നിന്നിരുന്നു,

“””ആതിര……

“മോളേ….. എന്ന് വിളിച്ച് വരദ അവളുടെ അടുത്തേക്ക് ചെന്നതും മുറിയിലേക്കോടി വാതിലടച്ചിരുന്നു അവൾ,

താഴെ ഇരുമിഴികൾ അവളെ തേടിയിരുന്നു…

അവളുടെ വേദന അത്ര തന്നെ ആക്കത്തിൽ അവിടെ പ്രതിഫലിച്ചിരുന്നു…

,

കിടക്കയിലേക്ക് പോയി വീഴുമ്പോൾ ശ്വാസം കിട്ടുന്നില്ലായിരുന്നു അവൾക്ക്…

അലറിക്കരച്ചിലുകൾ പോലും നേർത്ത ഗദ്ഗദങ്ങളായി തൊണ്ടക്കുഴിയിൽ തന്നെ മൃതിയടഞ്ഞിരുന്നു…..

ഭ്രാന്തിയെ പോലെ മുടി ഇരുകയ്യാലെ പിച്ചിപ്പറിച്ചു അവൾ…..

ഇടക്കൊന്നു മിഴിയുയർത്തി നോക്കിയപ്പോൾ ഒരു ചെറിയ കള്ള കൃഷ്ണൻ അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു ….

കണ്ണുനീരുപ്പ് അവൾക്കായി നൽകി മധുരമുള്ള പുഞ്ചിരി കടം കൊണ്ട് അവളെ തന്നെ കളിയാക്കും പോലെ അങ്ങനെ…..

ഉള്ളാക്കെ മുറിവേറ്റാ പെണ്ണ് നീറിപ്പിടഞ്ഞു….

ഉള്ളാലെ പ്രാണൻ പോകുന്ന വേദനയറിഞ്ഞു…..

” മാധവേട്ടാ…… “

തോളിൽ മെല്ലെ കൈ വച്ച് മാധവമേനോനെ പതുക്കെ വിളിച്ചു വരദ …..

കുനിഞ്ഞ ശിരസ്സുയർത്തി അയാൾ അവരെ നോക്കി……

” കെട്ടിപ്പടുത്തതൊക്കെ നിമിഷ നേരം കൊണ്ട് തകർന്നല്ലേടി…… “

ഉയർന്ന ഒരു ഏങ്ങലടിയായിരുന്നു അതിനായുള്ള മറുപടി……

“എല്ലാം അറിഞ്ഞ് കഴിയുമ്പോ…. ൻ്റെ പൊന്നുമോള് ന്നെ വെറുക്കോ ടീ …….??”

ഇല്ലന്നോ ഉണ്ടെന്നോ പറയാൻ കഴിയാതെ വരദ നിന്നു…

“എന്നെ വിട്ട് പോവോടി എൻ്റെ പൊന്നുമോള് ??”

നെഞ്ച് തകർന്ന് അയാൾ ചോദിച്ചത് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല വരദക്ക്…..

” പറ്റ്വോ അവൾക്ക് ?? ഈ നെഞ്ചിലെ സ്നേഹം കാണാണ്ടിരിക്കാനാവുവോ?”

പൊട്ടി വന്ന കരച്ചിലിനെ കഷ്ടപ്പെട്ട് തടഞ്ഞ്, അവളത്രയും പറഞ്ഞ് നിർത്തി,

മിഴികൾ പൂട്ടി സെറ്റിയിലേക്ക് ചാഞ്ഞ് കിടന്നു മാധവമേനോൻ ….

ഡ്രൈവ് ചെയ്യുമ്പോൾ മുഴുവൻ, ആ മുഖം മാത്രമായിരുന്നു അർജുൻ്റെ മനസിൽ…

അവളുടെ ഒഴുകിയിറങ്ങിയ മിഴിനീർ തൻ്റെ ഹൃദയത്തെ ചുട്ടുപൊള്ളിക്കും പോലെ അവന് തോന്നി,

ആദ്യമായി അമ്മയോട് ദേഷ്യം തോന്നി…

ഒരു പാവം പെണ്ണിനെ ഇത്രമേൽ കരയിപ്പിച്ചതിൽ …

മാധവ മാമയുടെ മകളല്ല അവളെന്ന സത്യം ആകെ കുറച്ച് പേർക്കേ അറിയാവു,

ഡൽഹിയിലായിരുന്ന മാധവമാമ നാട്ടിൽ വന്നത് തന്നെ അക്കാരണത്താലായിരുന്നു ….

അത്രക്ക് സ്നേഹം കൊടുത്ത് വളർത്തി, ഒടുവിൽ അത് തന്റെ ആരും അല്ല എന്നറിയണ ഒരു പാവം പെണ്ണിൻ്റെ മനസിൻ്റെ അവസ്ഥയെ അവനൊന്ന് സങ്കൽപ്പിച്ച് നോക്കി….

തനിക്ക് ഊഹിക്കാവുന്നതിൻ്റെ ഇരട്ടിയാണ് ആ സങ്കടത്തിൻ്റെ ആഴം എന്നവൻ തിരിച്ചറിഞ്ഞു……

ഗൗരിയെ അവിടെയാക്കി ആശുപത്രിയിലേക്ക് പോയതായിരുന്നു അരുൺ ….

തിരികെ എത്തിയതും കണ്ടു തളർന്നിരിക്കുന്ന അച്ഛനെയും അമ്മയേയുo ….

ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി….

എന്താ കാര്യം എന്ന് അമ്മയോടും അച്ഛനോടും മാറി മാറി ചോദിച്ചു…..

ഒടുവിൽ സഹികെട്ട് ആതിരയുടെ മുറിയിലേക്ക് അവളുടെ പേര് വിളിച്ച് പോകാൻ തുടങ്ങിയതും അവനെ തടഞ്ഞു വരദ …

(തുടരും)

 

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

 

3.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിർമ്മാല്യം – ഭാഗം 9”

  1. അതേ, ശ്രീഭുവനെ ഉണ്ണിമായക്ക് തന്നെ കൊടുത്തിട്ട് നമ്മുടെ അർജ്ജുനെ ആതിരക്ക് കൊട്……ഭുവൻ ആതിരക്ക് ഒരു ഏട്ടൻ ആവട്ടെ…….
    കഥ എന്തായാലും പൊളിയാണ്……
    👍👍

Leave a Reply

Don`t copy text!