Skip to content

ശിവപാർവതി – ഭാഗം 10

shivaparvathi novel

ഒരു ദിവസം ഞാൻ കുടിച്ചു മറിഞ്ഞു വീട്ടിൽ ബെഡിൽ കിടക്കുകയായിരുന്നു..

കതക് തുറന്നു ഒരാൾ കയറി വന്നു.. ഒരു പെണ്ണിന്റെ രൂപം..

ജീൻസ്, വെളുത്ത ഷർട്ട്.. പോണി ടയിൽ മുടി…

“എന്തൊരു കോലം ആണെടാ ഇത്?”

അതും ചോദിച്ചു അവൾ എന്റെ അടുത്ത് ഇരുന്നു..

“അലീഷാ… എന്റെ കൂട്ടുകാരി അലീഷാ.. “

ഞാൻ മെല്ലെ പറഞ്ഞു..

“എന്തൊരു നാറ്റം? എന്തുവാഡാ വലിച്ചു കയറ്റിയിരിക്കുന്നത്?”

അവൾ ചോദിച്ചപ്പോൾ ഞാൻ ചിരിച്ചു…

“ഞാൻ യൂറോപ്പിൽ ആയിരുന്നു.. നിന്റെ അനിയത്തി കാര്യങ്ങൾ ഒക്കെ പറഞ്ഞു.. ഡോണ്ട് വറി.. അവൾ വരും…”

അലീഷാ എന്നെ നോക്കി ചിരിച്ചു… ഞാൻ ഒന്നും മിണ്ടിയില്ല..

“നിന്നെ ഒന്ന് ബോധത്തിൽ ആക്കണമല്ലോ…?”

അവൾ അവളുടെ വെളുത്ത ഷർട്ടിന്റെ കുടുക്കുകൾ വിടുവിച്ചു…

ഇവൾ എന്താ കാണിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല..

അടിയിലെ വെളുത്ത ബനിയനിൽ നിറഞ്ഞു നിൽക്കുന്ന അവളുടെ മാറിടങ്ങൾ കണ്ടപ്പോൾ എന്റെ ശ്രദ്ധ പാളി..

“ഇങ്ങനെ എന്റെ മുൻപിൽ നിന്നാൽ എനിക്ക് വേറെ എന്തൊക്കെയോ തോന്നും…”

ഞാൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

അവൾ അത് കെട്ട് ചിരിച്ചു..

“നിന്റെ പെണ്ണ് അറിഞ്ഞാൽ നീ ഇപ്പൊ നോക്കുന്ന സാധനം അവൾ ചെത്തി എടുക്കും മോനെ….നീ വാ..”

അവൾ എന്നെ വലിച്ചു പൊക്കി എന്റെ ബനിയൻ വലിച്ചു ഊരി..

ബാത്റൂമിലേക്ക് കൊണ്ടുപോയി എന്നെ ക്ലോസെറ്റിന്റെ മുകളിൽ ഇരുത്തി..

അതിനു ശേഷം ഷവർ ഓൺ ചെയ്തു അത് എന്റെ നേരെ തിരിച്ചു വച്ചു…

തണുത്ത ഞാൻ എന്തൊക്കെയോ പറഞ്ഞു.. അവൾ അതൊന്നും കാര്യമാക്കാതെ എന്നെ അവിടെ ഇരുത്തി കുളിപ്പിച്ചു..

തിരിച്ചു ബെഡിൽ ഇരുത്തി അവൾ എന്റെ തല തുവർത്തിയപ്പോൾ ഞാൻ എന്റെ മുഖം അവളുടെ മാറിടത്തിലേക്ക് അടുപ്പിച്ചു വച്ചു..

“നല്ല മണം…”

ഞാൻ മെല്ലെ പറഞ്ഞു..

“നിന്റെ മണം പിടുത്തം ഞാൻ നിർത്തും…തല നേരെ വെക്കടാ..”

അവൾ ഒരു തോർത്ത് എടുത്തു എന്നെ ചുറ്റി എന്റെ പാന്റ് അഴിച്ചു മാറ്റി.. ഒരു ബനിയനും ഇട്ടു തന്നു..

അവർ ഷർട് എടുത്തു ഇട്ടു പുറത്തു പോയി വന്നു..

ഒരു മൊന്തയിൽ നിറയെ തൈര്.. അതൊക്കെ എന്നെ കൊണ്ട് കുടിപ്പിച്ചു..

അത് കുടിച്ചു ഞാൻ ബെഡിലേക്ക് ചാഞ്ഞു.. ഉറങ്ങിപ്പോയി…

കണ്ണ് തുറന്നപ്പോൾ അവൾ ഫോണിൽ സംസാരിക്കുന്നു… എന്നെ നോക്കിക്കൊണ്ട്..

“ഞാൻ നോക്കാം.. ശരി.”

എന്ന് പറഞ്ഞു അവൾ ഫോൺ വച്ചു..

എനിക്ക് ഇപ്പോൾ നല്ല ബോധം തോന്നി.. ഞാൻ നേരത്തെ അവളോട് കാണിച്ച കാര്യങ്ങൾ എനിക്ക് ഓര്മ വന്നു..

“അലീഷാ.. സോറി.. ഞാൻ ബോധം ഇല്ലായിരുന്നു.. “

“അറിയാമെടാ.. ഞാൻ അവളോട് പറയുന്നില്ല.. നീ സമാധാനം ആയിട്ടിരിക്ക്..”

അവൾ എന്നെ നോക്കി ചിരിച്ചു… ഞാനും.. ഇത്ര മാസം കഴിഞ്ഞു ആദ്യ ചിരി.. ചിരിക്കാൻ മറന്നു പോയിരുന്നു ഞാൻ..

“അവൾ പറഞ്ഞിട്ടാണോ നീ വന്നേ?”

“അവൾ അല്ല.. നിന്റെ അനിയത്തി ആനി..

അവൾ ആറു മാസം കൂടി കഴിഞ്ഞാൽ വരും.. അത് വരെ ഞാൻ നിന്റെ പേർസണൽ ഗാർഡിയൻ.. മനസ്സിലായോ?”

“ഉവ്വ്..” ഞാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“നിന്റെ പെണ്ണ് അവളുടെ കൂടെ ഉണ്ട്… വാശിക്കാരി ആണ്.. എന്നാൽ അവളുടെ റൂം നിറയെ നിന്റെ ചിത്രങ്ങൾ ആണ്.. അവൾ കരയാതെ കിടക്കുന്ന ഒരു രാത്രി പോലും ഇല്ല… 16 മണിക്കൂർ ജോലി എടുക്കുന്നു.. ഡാൻസ് ടീച്ചർ.. പിന്നെ ചില കുട്ടികൾക്ക് വീട്ടിൽ പഠിപ്പിക്കുന്നു.. “

എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.. എല്ലാം എന്റെ അമ്മ കാരണം ആണ്..

“അവൾ വരും.. ഒരു വീട് വച്ച്. കടം ഒക്കെ വീട്ടി അവൾ വരും… “

എനിക്കൊരു സമാധാനം തോന്നി..

അലീഷയുടെ ഈ കടന്നു വരവ് എനിക്കൊരു സമാധാനം ആയിരുന്നു…

കുറെ നേരം ഇരുന്നിട്ടാണ് അവൾ പോയത്.. പിറ്റേ ദിവസം രാവിലെ അവൾ വന്നു..

ടൗണിൽ കൊണ്ടുപോയി നിർബന്ധിച്ചു എന്റെ വളർന്ന മുടിയും താടിയും ഒക്കെ വെട്ടി തുണിക്കടയിലും മാളിലും ഒക്കെ ഒന്ന് കറങ്ങി നടന്നപ്പോൾ എനിക്ക് കുറെ സന്തോഷം തോന്നി…

ഇടക്ക് അവൾ വന്നു കാണാൻ തുടങ്ങി.. അതോടെ എന്റെ മനസ് ഒരുവിധം ശരിയായി എന്ന് തോന്നി..

വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി.. ലോങ്ങ് ലീവിൽ ആയിരുന്നു.. എന്നാൽ പാർവതിയുടെ ഒരു ഫോൺ കാൾ പോലും എന്നെ തേടി വന്നില്ല..

പിന്നെയും ആറു മാസം കൂടി കടന്നു പോയി…

ഒരു ഒഴിവു ദിനം ഞാൻ ഉച്ച കഴിഞ്ഞു കിടന്നു ഉറങ്ങുക ആയിരുന്നു..

അടുത്ത് ആരോ വന്നിരുന്നു എന്ന് തോന്നിയ ഞാൻ കണ്ണ് തുറന്നു നോക്കി..

ഒരു പുഞ്ചിരിയോടെ ആനി എന്നെ നോക്കി ഇരിക്കുന്നു..

“ഡീ.. നീ.. ഒന്ന് പറയുകപോലും ചെയ്യാതെ?”

ഞാൻ അത് അവളോട് ചോദിച്ചു വാതിൽക്കലേക്ക് നോക്കി.. ഞാൻ പ്രതീക്ഷിച്ച ആൾ ഇല്ലായിരുന്നു…

അവൾ അത് നോക്കി.. ഞാൻ ആരെ ആണോ നോക്കിയത് അവൾക്ക് അറിയാം..

“പാർവതി? അവൾ വന്നില്ലേ?”

ഞാൻ അവളോട് ചോദിച്ചു… അവൾ തല കുനിച്ചു..

“ഇല്ല ഏട്ടാ…”

“നീ എന്നെ പറ്റിക്കുകയാണ്…”

അതും പറഞ്ഞു ഞാൻ ബെഡിൽ നിന്നും ഇറങ്ങി പുറത്തു വന്നു നോക്കി… ആരും ഇല്ല.. മിറ്റത്തും ആരും ഇല്ല..

ഞാൻ ഇടി വെട്ടിയത് പോലെ ആയിപോയി… തോളത്തു ഒരു കൈ അമർന്നപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..

ആനി…

“ഏട്ടാ പറഞ്ഞതല്ലേ.. അവൾ വന്നിട്ടില്ല.. അവളുടെ മനസ് അത്ര വേദനിച്ചതാണ് അന്ന്.. അതിൽ അവൾ അവൾക്ക് ഒരു യോഗ്യത വച്ചിട്ടുണ്ട്.. ആ നിലയിൽ എത്താതെ അവൾ ഏട്ടനെ കാണില്ല.. “

ഞാൻ കസേരയിൽ ഇരുന്നു.. കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി..

“എന്തിനാടീ അവൾ എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്? അവളെ മനസറിഞ്ഞു സ്നേഹിച്ചതിനോ? അമ്മ അങ്ങനെ പറഞ്ഞതിന് ഞാൻ എന്ത് പിഴച്ചു?”

ആനിക്ക് അതിനു ഉത്തരം ഉണ്ടായിരുന്നില്ല..

വീട്ടിലെ കാർ ഗേറ്റ് കടന്നു വരികയും പപ്പയും അമ്മയും ഇറങ്ങുന്നതും ഞാൻ കണ്ണുനീർ നിറഞ്ഞ കാഴ്ചയിലൂടെ കണ്ടു..

“ആനി മോളെ.. പറയാതെ വന്നോ നീ?”

അമ്മ അവളെ വന്നു കെട്ടിപിടിച്ചു.. പപ്പ എന്നെ നോക്കി..

“പാർവതി?”

പപ്പ ആനിയെ നോക്കി ചോദിച്ചു…

“വന്നില്ല പപ്പ.. വരില്ല…”

ആനി മെല്ലെ പറഞ്ഞു.. അമ്മ അത് കേട്ടു തല കുനിച്ചു..

“നീ ഒരൊറ്റ ഒരുത്തി കാരണം ആണ് എന്റെ കൊച്ചു ഈ കരഞ്ഞു സങ്കടപ്പെട്ട് ഇരിക്കുന്നത്..”

പപ്പ പല്ലു കടിച്ചു അമർത്തി അമ്മയെ നോക്കി.. അമ്മക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു..

പപ്പ എന്റെ തോളിൽ കൈ വച്ചു…

“മൂവ് ഓൺ….”

അത് പറഞ്ഞിട്ട് പപ്പ അകത്തേക്ക് ചെന്നു.. എന്നെ സങ്കടത്തോടെ നോക്കിയ ശേഷം അമ്മയും.. എന്നാൽ ആനി എന്റെ അടുത്ത് ഇരുന്നു.. എന്റെ തലയിൽ തലോടി..

“ഏട്ടാ.. എല്ലാം ശരിയാകും.. ഇപ്പോൾ സമാധാനിക്ക്..”

അവൾക്ക് എന്നെ വേണ്ട എന്ന് എനിക്ക് തോന്നി.. അല്ലെങ്കിൽ ഒരു വിളി എങ്കിലും? എന്നാലും അവളെ കുറ്റം പറയാനും പറ്റില്ല..

ഞാൻ കണ്ണ് തുടച്ചു..

അന്ന് വൈകുന്നേരം ആനി എന്നെ നിർബന്ധിച്ചു പുറത്തേക്ക് കൊണ്ട് പോയി..

എനിക്ക് എന്തൊക്കെയോ അവൾ വാങ്ങി കൂട്ടി.. തുണി കടയിൽ ഒരു ഷർട് നെഞ്ചിനോട് വച്ച് നോക്കുമ്പോൾ ആണ് ഞാൻ ആ കാഴ്ച കണ്ടത്..

അടുത്ത ഒരു സെക്ഷനിൽ പാർവതിയും അവളുടെ അച്ഛനും അമ്മയും…

ഇവൾ.. ഇവൾ നാട്ടിൽ വന്നിരുന്നോ? ഞാൻ ഞെട്ടി വിയർത്തു..

ഞാൻ നോക്കുന്നത് കണ്ടു ആനി അങ്ങോട്ടു നോക്കി.. ആനി പേടിച്ചു എന്നെ നോക്കി.. അവൾ പറഞ്ഞ കള്ളം ഞാൻ വിശ്വസിച്ചിരുന്നു…

ആരെങ്കിലും നമ്മളെ പുറകിൽ നിന്നും നോക്കിയാൽ നമുക്ക് തിരിഞ്ഞു നോക്കാൻ തോന്നില്ലേ? ആ ഒരു തോന്നലിൽ ആയിരിക്കാം..

പാർവതി തിരിഞ്ഞു നോക്കി.. അവൾ ഞെട്ടി.. കയ്യിൽ ഉണ്ടായിരുന്ന ബാഗും ഫോണും ഒക്കെ നിലത്തു വീണു… അവൾ ഒരു ആശ്രയം എന്നപോലെ ഗ്ലാസ് മേശയിലേക്ക് ചാരി…

ഞാൻ പറ്റിക്കപെട്ടു എന്ന് എനിക്ക് തോന്നി..

എത്ര നാളും വിശ്വസിച്ചിരുന്ന അനിയത്തി പോലും എന്നോട് നുണ പറഞ്ഞു..

പാർവതിക്ക് അവളുടെ ന്യായം കാണും.. എന്നെ കണ്ടാൽ ചിലപ്പോൾ തിരിച്ചു പോകാൻ കഴിയില്ലായിരിക്കാം… അവളുടെ ആഗ്രഹങ്ങൾ നടത്തിയ ശേഷമേ എന്നെ വന്നു കാണുകയുള്ളു എന്ന് ശിവ നാമത്തിൽ പ്രതിജ്ഞ എടുത്തവൾ ആണ്..

ഞാൻ കയ്യിൽ ഇരുന്ന ഷർട് അപ്പുറത്തേക്ക് ഇട്ടു മെല്ലെ നടന്നു..

“ഏട്ടാ… “

ആനി വിളിച്ചു…

ഞാൻ നിന്നില്ല.. പുറത്തേക്ക് നടന്നു.. ഒരു ഓട്ടോയിൽ കയറി..

“എങ്ങോട്ടാ?”

“ബാർ…”

വണ്ടി മുൻപോട്ടു നീങ്ങി..

ആനി പുറകെ ഓടി വന്നത് ഞാൻ കണ്ടിരുന്നു.. ആനിക്ക് പുറകിൽ പാർവതിയുടെ മുഖം ഞാൻ കണ്ടിരുന്നു..

ബാറിൽ എത്തി ഞാൻ രണ്ടു പെഗ് റം പറഞ്ഞു.. റം ആണ് വേഗം തലക്ക് പിടിക്കാൻ നല്ലത്..

കണ്ണ് നിറഞ്ഞില്ല.. അതെന്നെ അതിശയിപ്പിച്ചു.. മനസ് മരിച്ചിരുന്നു..

പെണ്ണിന്റെ കഴിവ് സമ്മതിക്കണം.. ആണിന് ഇങ്ങനെ ഒതുക്കി നടക്കാൻ കഴിയില്ല.. പക്ഷെ ഇറ്സ് ഓഫ് ദി ലിമിറ്….

പണ്ട് ഞാൻ ഒതുക്കി വച്ചിരുന്ന ഒരു റുഡ് കാരക്ടർ എന്നിലേക്ക് വീണ്ടും വരുന്നതായി എനിക്ക് മനസിലായി… ഐ നീഡ് റ്റു മൂവ് ഓൺ…

ഞാൻ അവർ കൊണ്ടുവന്ന റം ഒരു തരി വെള്ളം ചേർക്കാതെ കുടിച്ചിറക്കി.. അതൊരു അഗ്നിഗോളം പോലെ എന്റെ വയറിൽ എത്തി..

ഫോൺ റിങ് ചെയ്തു.. ആനി ആണ്..

“എന്താടീ?”

“ഏട്ടൻ വിചാരിക്കുന്നത് പോലെ അല്ല… പ്ളീസ് ഒന്ന് മനസിലാക്കണം…”

അവൾ പേടിച്ചാണ് ചോദിച്ചത്.. എന്നോട് നുണ പറഞ്ഞത് ആദ്യം ആയാണ്..

“എന്തിനാണ്?”

“പാർ.. പാർവതിക്ക് കാണണം.. എന്ന്…”

അവൾ വിക്കി..

“വട്ടു കളിപ്പിച്ചു മതിയായില്ലേ അവൾക്ക്? എനിക്ക് ആരെയും കാണണ്ട..

ഇത്ര നാളും ഒരു ദിവസം അവൾ വരും നേരെ എന്റെ അടുത്തേക്ക് വരും എന്ന് കരുതി ഇരുന്ന ഞാൻ മണ്ടൻ.. പിന്നെ എന്റെ അനിയത്തി കൂടി ഏട്ടനെ പൊട്ടൻ ആക്കാൻ കൂടിയാല്ലോ..? സന്തോഷം ഉണ്ട്..”

ഞാൻ അത്രയും പറഞ്ഞത് ഒരു സങ്കടവും ഇല്ലാതെ ആണ്.. മനസ് ചത്തിരുന്നു..

“ഏട്ടാ.. ഞാൻ…ഇത് ഞങ്ങൾ പ്ലാൻ….”

“നീ എന്ത്? വീട്ടിൽ പോ.. എന്നെ ഇനി നോക്കണ്ട.. എനിക്ക് സമാധാനം വേണം. അത് കിട്ടുന്ന സ്ഥലത്തു ഉണ്ട് ഞാൻ… എന്നെ ഇനി വിളിക്കണ്ട…”

ഞാൻ ഫോൺ കട്ട് ചെയ്തു.. എന്നിട്ടു അത് ഓഫ് ചെയ്തു വച്ചു..

അന്ന് ഞാൻ കുറെ അധികം കുടിച്ചു.. എന്നാൽ എന്റെ ബോധം പോയില്ല.. കുടിച്ചു എന്ന തോന്നൽ പോലും വന്നില്ല..

ബാറിൽ നിന്നും ഇറങ്ങി ഒരു ബസ് സ്റ്റോപ്പിൽ ചെന്നു ഇരുന്നു.. ദൂര യാത്ര പോകുന്ന ബസുകൾ ഇവിടെ നിർത്താറുണ്ട്..

ഒരു ബസ് അവിടെ നിർത്തിയിരിക്കുന്നത് ഞാൻ ശ്രദിച്ചു.. വേളാങ്കണ്ണി ബോർഡ്..

ഞാൻ അതിൽ കയറി ഒരു ഒഴിഞ്ഞ സീറ്റിൽ ഇരുന്നു.. ബസ് മുൻപോട്ടു എടുക്കുകയും ചെയ്തു.

കണ്ടക്ടർ വന്നപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു.. വേളാങ്കണ്ണിക്ക് ടിക്കറ്റ് എടുത്തു… കോട്ടയത്ത് നിന്നും അഞ്ഞൂറ് കിലോമീറ്റർ എങ്ങാണ്ടു ദൂരം ഉള്ള സ്ഥലം ആണ്..

***

ബസ് എവിടെയോ ഉലഞ്ഞു നിന്നപ്പോൾ ആണ് ബോധം വന്നത്.. കണ്ണ് തുറന്നു നോക്കി.. ഉണ്ടായിരുന്ന ആളുകൾ ഒക്കെ ഇറങ്ങുന്നു..

ഇന്നലെ രാത്രി കുടിച്ചു വണ്ടിയിൽ കയറിയതും ഒക്കെ ഓർമ വന്നു. ദേഹം മൊത്തം വല്ലാത്ത വേദന.. ഞാൻ മെല്ലെ എണീറ്റ് പുറത്തേക്ക് നടന്നു

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ദുർഗ്ഗ

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!