Skip to content

ശിവപാർവതി – ഭാഗം 16

shivaparvathi novel

വൈകുന്നേരം കുക്കിംഗ് മൊത്തം ആനിയും പാർവതിയും ആയിരുന്നു.. ഇനി മുതൽ അങ്ങനെ മതി എന്ന് അവർ തന്നെ തീരുമാനിച്ചു..

എനിക്കും അളിയനും ഇതിൽ ഇടപെടേണ്ട ആവശ്യം ഇല്ലാത്തതു കൊണ്ട് ഞങ്ങൾ രണ്ടു പെഗ് അടിച്ചു..

പാർവതിക്ക് ഞാൻ കുറച്ചു കുടിക്കുന്നതിൽ ഒരു പരാതിയും ഇല്ല..

അതിന്റെ മണം ഇഷ്ടമാണ് പോലും. എന്നാൽ തൊടില്ല..

ഭക്ഷണം ഒക്കെ കഴിഞ്ഞു ഞാൻ മുകളിൽ ചെന്നു.. അവൾ എന്തോ ആലോചിച്ചു അവിടെ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു…

“എന്താ ഇത്ര ആലോചന…?”

ഞാൻ അവളുടെ അടുത്ത് ചെന്നു ഇരുന്നു… അവൾ എന്റെ തോളിലേക്ക് തല ചായിച്ചു…

“എന്താടീ ശ്രീമോളെ?”

“എന്റെ ജീവിതം ഞാൻ ഒന്ന് ആലോചിച്ചു പോയതാ ഏട്ടാ…”

“മ്മ്മ്? എന്താ…”

“അല്ല.. ആരുടെയെങ്കിലും വീട്ടിൽ കെട്ടി പോയി അടുക്കളപ്പണി എടുത്തു ജീവിച്ചു തീർക്കണം എന്ന് ഉറപ്പിച്ച ജീവിതം ആയിരുന്നു എന്റെ….”

“നീ എന്താ പെണ്ണെ ഇങ്ങനെ ഒക്കെ പറയുന്നേ?”

“അല്ല ഏട്ടാ.. കരയാൻ വേണ്ടി അല്ല.. അന്ന് ശിവതാണ്ഡവം ആടുമ്പോൾ അവസാനത്തെ സ്റ്റേജ് ആണെന്ന് കരുതി… എന്നാൽ ഏട്ടനെ കണ്ടതും.. ആനി ചേച്ചി വീട്ടിൽ വന്നതും.. എന്റെ സ്വപ്നം ആയ സ്കൂൾ തുടങ്ങാൻ സഹായിച്ചതും… ഏട്ടൻ അവനെ അടിച്ചതും… ഏട്ടനെ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞതും… അമ്മ അന്ന് അതൊക്കെ പറഞ്ഞതടക്കം ഇതാ നമ്മൾ ഇവിടെ.. ഒരു വീട്ടിൽ….”

അവൾ ഒന്ന് നിശബ്ദ ആയി..

“എല്ലാം ഭഗവാന്റെ മായ അല്ലെ?”

അവൾ മെല്ലെ ചോദിച്ചു..

“മായാ അല്ല.. സത്യം ആണ്…”

ഞാൻ അവളെ ചേർത്ത് പിടിച്ചു..

“നീ ഇപ്പൊ ശക്ത ആയ ഒരു പെണ്ണ് ആയി.. തളർന്നു പോകേണ്ട സാഹചര്യത്തിൽ വേണ്ടത് ചെയ്തു മുന്നേറി… “

ഞാൻ അവളെ സ്നേഹത്തോടെ നോക്കി..

“ആനി ചേച്ചി ആണ് എല്ലാം ശരിയാക്കിയത്… “

“മ്മ്മ്… അവൾക്ക് നീ അനിയത്തി ആണ്.. അപ്പൊ ഒരു ചേച്ചിയുടെ കടമ ചെയ്തു… അല്ല അതൊക്കെ വിട്.. എന്നെ ബാങ്കിൽ കണ്ടപ്പോൾ നിനക്ക് എന്താ തോന്നിയത്??”

“ഈ കോഴി ഇവിടെയും ഉണ്ടോ എന്ന്…”

“എടീ നിന്നെ..”

ഞാൻ അവളെ ബെഡിലേക്ക് മലർത്തി ഇട്ടു അവൾ എന്നെ പിടിച്ചു വലിച്ചു.. ….

ബെഡിൽ വീണ എന്നെ അവൾ മറിച്ചിട്ട് എന്റെ നെഞ്ചിൽ തല വച്ച് കിടന്നു..

ഞാൻ അവളുടെ ചെഞ്ചുണ്ടിൽ വിരൽ ഓടിച്ചു…

മുടി ചിതറി കുറച്ചു നെറ്റിയിൽ വീണു കിടക്കുന്നു.. അവളുടെ താടി എന്റെ നെഞ്ചിൽ കുത്തി കണ്ണുകൾ വിടർത്തി പ്രേമപൂർവം എന്നെ നോക്കുന്ന ആ നോട്ടം…

എന്റെ സാറെ… ചുറ്റുമുള്ളത് പോയിട്ട് ഒന്നും ചിന്തിക്കാൻ പോലും കഴിയില്ല..

“ഐ ലവ് യു….”

എനിക്ക് അതെ പറയാൻ ഉണ്ടായിരുന്നുള്ളു… അവളുടെ കണ്ണുകൾ ഒന്ന് കൂടി വിടർന്നു..

ഒരു ഉമ്മ

എന്റെ താടിയിൽ തന്നു കൊണ്ടാണ് അവൾ പ്രതികരിച്ചത്..

“അയ്യേ……!”

ഞങ്ങൾ ഞെട്ടി… ഈ ശബ്ദം കേട്ടു…

ആനി ആണ്.. അപ്പോഴാണ് കതക് അടച്ചില്ല എന്നും ഞാൻ അവളുടെ റൂമിൽ ആണെന്നും ഒക്കെ ബോധം വന്നത്..

“ഈ ശവം എന്താ ഇവിടെ…? “

ഞാൻ അവൾ കേൾക്കാൻ വേണ്ടി അല്പം ഉച്ചത്തിൽ ചോദിച്ചു..

“ശവം നിന്റെ മറ്റവൾ.. പട്ടാളക്കാരി….”

അവൾ തിരിച്ചടിച്ചു…

എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു.. ഇനി അത് കേട്ടു പാർവതി കരഞ്ഞാലോ എന്നൊരു തോന്നൽ..

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. ചിരി ആണ്.. അവൾക്ക് എന്റെ പാസ്ററ് ഒന്നും വിഷയം അല്ല..

ആനി അവളെ എന്റെ ദേഹത്ത് നിന്നും മാറ്റി പകരം അവൾ കിടന്നു…

“എന്റെ ഏട്ടൻ ആണ്….”

അവൾ പാർവതിയെ നോക്കി പറഞ്ഞു..

“കുശുമ്പി…”

അവൾ തിരിച്ചും..

“രണ്ടെണ്ണം കൂടി അടി ആകുമോ?”

ഞാൻ സംശയത്തോടെ ചോദിച്ചു..

“അയ്യടാ.. ഞങ്ങളെ… ഒരേ വയറ്റിൽ ഉണ്ടായില്ല എന്നെ ഉള്ളു… “

ആനി പാർവതിയെ വലിച്ചു ദേഹത്ത് ഇട്ടു.. രണ്ടെണ്ണം എന്റെ ദേഹത്താണ്..

അടിയിൽ കിടന്നു ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്.. എന്നാലും സഹിക്കണമല്ലോ…

“ഏട്ടന് ഇവളെ കെട്ടിയിട്ട് ഇങ്ങു വന്നാൽ പോരായിരുന്നോ? ഇതിപ്പോ രണ്ടും കൂടി കയറു പൊട്ടിക്കുമോ?”

അവൾ ചിരിയോടെ ചോദിച്ചു..

“ഞങ്ങൾ അതിനെപ്പറ്റി സംസാരിച്ചേ ഉള്ളു.. അമ്മ പറഞ്ഞതാണ്.. എന്നാലും ഞാൻ ഇവളുടെ കാര്യം ആലോചിച്ചിട്ടാണ്….”

“അതെന്താ?”

“ഡീ അത് മറന്നോ? അവളുടെ വീടിന്റെ പണി തീരട്ടെ… അവളുടെ വാക്കിനെ ഞാൻ മാനിക്കണ്ടേ…!”

ആനി അവളെ നോക്കി..

“കണ്ടോടീ.. “

എന്ന അർത്ഥത്തിൽ…

പെണ്ണിന്റെ സെന്റിമെൻറ് ഇളകി.. അത് കണ്ണീർ ആയിട്ടാണ് താഴേക്ക് വന്നത്..

“ധാ കരഞ്ഞു.. നിനക്ക് സന്തോഷം ആയല്ലോ?”

ഞാൻ ആനിയെ നോക്കി…

“എന്റെ ദൈവമേ… ഇതിനെ ഞാൻ…”

ആനി തലയിൽ കൈ വച്ച് അവളെ നോക്കിയപ്പോൾ അവൾ കരച്ചിലിന്റെ ഒപ്പം ചിരിച്ചു…

എനിക്ക് അത് കണ്ടു ചിരി വന്നു.. ഇതൊക്കെ ആണ് അവളുമാരുടെ കാര്യങ്ങൾ..

***

ഓഫീസ് തിരക്കും എല്ലാം ആയി ദിവസങ്ങൾ മുൻപോട്ടു പോയി..

എന്നാലും ഒരേ വീട്ടിൽ ആയതു കൊണ്ടും വീക്ക്ഏൻഡ് രണ്ടു ദിവസം ഒഴിവ് ഉള്ളതുകൊണ്ടും ഞങ്ങൾ പ്രണയിച്ചു തകർത്തു..

കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ അവളുടെ വീട് പണി തീർന്നു..

അന്ന് അവളുടെ വക പാർട്ടി ഉണ്ടായിരുന്നു..

“ഇനി മുതൽ ഞാൻ എന്റെ ഏട്ടന് വേണ്ടി മാത്രം ആണ് ജീവിക്കുക…”

അവൾ അന്ന് വൈകുന്നേരം വീടിന്റെ പുറകു വശത്തുള്ള പുള്ളിലെ ബെഞ്ചിൽ ഇരുന്നു എന്റെ കഴുത്തിൽ കൂടി കൈ ഇട്ടു പിടിച്ചു കണ്ണിൽ നോക്കി പറഞ്ഞു…

ഞാൻ അവളുടെ അരക്കെട്ടിൽ പിടിച്ചു ചുണ്ടുകൾ കൊണ്ട് അവളുടെ നെറ്റിയിൽ അമർത്തി..

“നമുക്ക് നാട്ടിൽ സെറ്റിൽ ആകണോ അതോ ഇവിടെ മതിയോ?”

ഞാൻ അവളോട് ചോദിച്ചു..

“നാട്ടിൽ ഏട്ടാ…”

“അതെന്താടീ?”

“എനിക്ക് ഏട്ടന്റെ വീട്ടിൽ താമസിക്കണം.. എന്നിട്ട് പണ്ട് അമ്മ എന്നെപ്പറ്റി പറഞ്ഞതൊക്കെ മാറ്റി ആനിചേച്ചിയെ സ്നേഹിക്കുന്നത് പോലെ എന്നെ സ്നേഹിക്കണം…”

അവൾ പറഞ്ഞ കാര്യം ഞാൻ ഓർത്തു.. എന്തൊരു പെണ്ണാണ് ഇവൾ?

അതൊക്കെ ആലോചിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു… അതവളെ കാണിക്കാതിരിക്കാൻ ഞാൻ അവളെ കെട്ടിപിടിച്ചു…

***

മാസങ്ങൾ വീണ്ടും കടന്നു പോയി.. ഒരു വർഷം എന്ന അഭിപ്രായം മാറി ഞങ്ങൾ ഏകദേശം രണ്ടു വർഷത്തോളം ഓസ്‌ട്രേലിയയിൽ നിന്നു..

നാട്ടിലേക്ക്..

ഇനി വിദേശത്തേക്ക് ഇല്ല എന്ന് ഉറപ്പിച്ചു ഞങ്ങൾ വിമാനം കയറി..

ഞാനും പാർവതിയും ആനിയും അളിയനും. അവൻ ഞങ്ങളുടെ കല്യാണം കഴിഞ്ഞു തിരിച്ചു പോകും..

ആനി പ്രെഗ്നന്റ് ആണ്. ഇപ്പോൾ മൂന്ന് മാസം ആയി.. അതൊരു സന്തോഷമുള്ള കാര്യം ആയിരുന്നു..

നാട്ടിൽ എത്തിയപ്പോൾ പപ്പയും അമ്മയും, പിന്നെ ഭാവി അമ്മായി അമ്മ, അപ്പൻ ഒക്കെ കാത്തു നിൽക്കുന്നുണ്ടായിരുന്നു..

പാർവതി നാളെ കാണാം എന്ന് പറഞ്ഞു അവർ കൊണ്ടുവന്ന കാറിൽ കയറി..

അളിയനും ഞാനും ആനിയും വീട്ടിലെ വണ്ടിയിലും..

“ഇനി പോകുന്നില്ല പപ്പ….”

ഞാൻ അത് പറഞ്ഞപ്പോൾ..

“നമുക്ക് അടിച്ചു പൊളിക്കാം മോനെ.. നീ ഇല്ലാഞ്ഞിട്ടു ഒരു സുഖവും ഇല്ലായിരുന്നു…”

“അപ്പൊ എന്നെ വിലയില്ല അല്ലെ?”

ആനി ആണ്..

“നീ എന്റെ പൊന്നുമോൾ അല്ലെടീ….”

അത് കേട്ടപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു.. കൊച്ചു പിള്ളേരുടെ സ്വഭാവം ആണ് പെണ്ണിന്..

ഗർഭിണി ആയതോടെ വാശി കൂടി.. പറയുന്നതൊക്കെ അപ്പോൾ തന്നെ കിട്ടണം എന്ന വാശി..

പാർവതി ഇവളുടെ പുറകെ നടന്നോളുമായിരുന്നു.. ഇനി ഇവിടെ അമ്മ ഉണ്ടല്ലോ..

വീട്ടിൽ എത്തി.. ആദ്യം കണ്ടത് എന്റെ ബൈക്ക്പെണ്ണിനെ ആണ്..

പണി ഒക്കെ കഴിഞ്ഞു സുന്ദരി ആക്കി വീട്ടിൽ കൊണ്ടുവന്നത് പപ്പ തന്നെ ആണ്..

ഞാൻ അതിനെ തൊട്ടു തലോടി കുറച്ചു നേരം നിന്നു.. ആകാശത്തേക്ക് ഉയർന്നു പൊങ്ങി പാറക്കെട്ടിൽ വീണ ഓർമ ഒന്നും കൂടി മനസ്സിൽ വന്നു..

വീട്ടിൽ അന്ന് സന്തോഷം ആയിരുന്നു.. ഞങ്ങൾ വീട്ടിൽ വന്നതിന്റെയും പിന്നെ കുറച്ചു നാള് കഴിഞ്ഞാൽ ഒരു കൊച്ചു സുന്ദരി വരുന്നതിന്റെയും സന്തോഷം..

സുന്ദരി ആണെന്ന് ആണ് വിശ്വാസം.

കൂടാതെ എന്റെ കല്യാണം അടുത്ത് തന്നെ നടക്കും എന്ന സന്തോഷവും..

അമ്മക്ക് ഇപ്പോൾ പാർവതിയെ ജീവൻ ആണ്.. അവൾ ആണ് പെണ്ണ് എന്ന് ഇടക്ക് പറയും.. അത് കേൾക്കുമ്പോൾ അഭിമാനം തോന്നും എനിക്ക്.

***

രണ്ടു ദിവസം കഴിഞ്ഞു..

വീട്ടിൽ നിന്നും ഞങ്ങൾ പാർവതിയുടെ വീട്ടിൽ പോയി.. ഒഫീഷ്യൽ ആയി പെണ്ണ് ചോദിക്കാൻ തന്നെ..

അവരുടെ പുതിയ വീട് ആദ്യം ഇരുന്ന വീടിന്റെ ഓപ്പോസിറ് ആയിരുന്നു.

മുറ്റത്തു ഒരു തുളസിതറ. അതെനിക്ക് ഇഷ്ടമായി..

ഞാനും ആനിയും ഒരുമിച്ചു ഇരുന്നു..

പാർവതി ഒരു ഇളം മഞ്ഞ സാരി ഉടുത്തു ചായ കൊണ്ടുവന്നു..

“പെണ്ണിനെ ശരിക്ക് കണ്ടോ…”

ആനി എന്റെ ചെവിയിൽ പറഞ്ഞു… എന്റെ ഓർമകൾ കുറെ നാളുകൾ മുൻപിലേക്ക് പോയി..

ആദ്യമായി പഴയ ആ വീട്ടിൽ വന്ന കാര്യം… ഞാൻ അതോർത്തു ആനിയെ നോക്കി പുഞ്ചിരിച്ചു.. ഒരു മാസം കഴിഞ്ഞാൽ നല്ലൊരു തീയതി ഉണ്ടെന്നു പറഞ്ഞു..

ഇവളുടെ വീട്ടിൽ വച്ച് ഹിന്ദു ആചാര പ്രകാരം കല്യാണം.. വൈകുന്നേരം റിസപ്ഷൻ ഞങ്ങൾ നടത്തും.. അതങ്ങനെ തീരുമാനം ആയി..

**

ഞാനും പാർവതിയും ഇടക്ക് മലമുകളിലേ ശിവന്റെ അടുത്ത് പോയി ഇരിക്കുമായിരുന്നു..

അവൾ എന്റെ മടിയിൽ ഇരിക്കുന്നതും കുറുമ്പ് കാണിക്കുന്നതും എനിക്കൊത്തിരി ഇഷ്ട്ടം ആണ്..

ഒരു വീട്ടിൽ താമസിച്ചിട്ട് പോലും ഞങ്ങൾ ഇതുവരെ ചുംബനങ്ങൾ അല്ലാതെ വേറെ ഒന്നും ചെയ്തില്ല..

എല്ലാം കല്യാണം കഴിഞ്ഞു മതി എന്നൊരു ചിന്ത രണ്ടുപേർക്കും ഉണ്ടായിരുന്നു..

എന്നാൽ ഇടക്ക് അവളുടെ ചെഞ്ചുണ്ടുകൾ ചുംബിച്ചു അവളുടെ നിയന്ത്രണം കളയുന്നത് എനിക്കൊരു രസം ഉള്ള കാര്യം ആയിരുന്നു…

ഡ്രസ്സ് എടുക്കാൻ കോട്ടയം പുളിമൂട്ടിൽ സിൽക്‌സിൽ ആണ് പോയത്..

ആദ്യം അവൾക്കുള്ള ചുവന്ന കാഞ്ചീപുരം പട്ടുസാരി എടുത്തു..

അത് ട്രയൽ നോക്കിയപ്പോൾ അവിടെ ഉള്ള എല്ലാവരുടെയും കണ്ണ് പർവതിയിൽ ആയിരുന്നു..

തീക്കനൽ പോലെ…

എനിക്ക് ക്രീം കളർ ഷർട്ടും മുണ്ടും… റിസപ്ഷന് ഇടാൻ അവൾക്ക് കരിം നീല ഗൗണും എനിക്ക് കറുത്ത സ്യുട്..

കല്യാണ തലേ ദിവസം അവൾ എന്നെ വിളിച്ചു..

“ഏട്ടൻ വേഗം ഒന്ന് അമ്പലത്തിൽ വരണം.. എനിക്ക് ഉടനെ കാണണം..വേഗം”

“ഡീ ഇവിടെ തിരക്ക് ആണ്…”

“എനിക്ക് കാണണം ഏട്ടനെ ഇപ്പൊ… “

അത് ഒച്ചയിൽ പറഞ്ഞു അവൾ ഫോൺ വച്ചു. അത് കേട്ടപ്പോൾ എനിക്ക് വിറക്കാൻ തുടങ്ങി.. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഒരുനിമിഷം അവിടെ തറഞ്ഞു നിന്നു..

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ദുർഗ്ഗ

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ശിവപാർവതി – ഭാഗം 16”

Leave a Reply

Don`t copy text!