Skip to content

ശിവപാർവതി – ഭാഗം 13

shivaparvathi novel

ഒരു ദിവസം വൈകുന്നേരം ഞാൻ എന്റെ ഫോൺ ഒക്കെ നോക്കുകയായിരുന്നു..

വിഡിയോകൾ എടുത്തു നോക്കി.. അതിൽ ഒരു ഡാൻസ് കണ്ടപ്പോൾ അത് പ്ലേയ് ചെയ്തു നോക്കി..

എനിക്ക് പെട്ടെന്ന് ഒരു ഞെട്ടൽ തോന്നി.. ഒരു ശിവതാണ്ഡവം ഒരു പെണ്ണ് തകർത്തു ആടുന്ന വീഡിയോ ആയിരുന്നു അത്..

അവളുടെ കണ്ണുകൾ വല്ലാത്തൊരു ഭംഗി..

പ്രൊഫഷണൽ വീഡിയോ ആണ്.. അത് ഒരു ഷോട്ടിൽ സൂം ഔട്ട് ചെയ്തപ്പോൾ ഒരു ചെറുപ്പക്കാരൻ സ്റ്റേജിന്റെ മുൻപിൽ നിന്ന് ഡാൻസ് കാണുന്നു… എല്ലാവരും നിൽക്കുന്നതിന്റെ മുൻപിൽ ആണ് അവൻ…

ഞാൻ അല്ലെ അത്?

എന്റെ മനസ്സിൽ ഒരു സ്ഫോടനം നടന്നു… ആ കണ്ണുകൾ.. ദൈവമേ.. പാർവതി…. എന്റെ പാർവതി….

എന്റെ ദേഹം മൊത്തം വിറച്ചു ഫോൺ കയ്യിൽ നിന്നും താഴെ വീണു..

ദേഹം മൊത്തം ചൂട് പിടിച്ചു.. ഫോൺ നിലത്തു വീണ ഒച്ച കേട്ടിട്ട് ആകണം ആനി റൂമിലേക്ക് വന്നു..

ഞാൻ അവളെ ഒന്ന് പകച്ചു നോക്കി..

“ഏട്ടാ സുഖമില്ലേ?” അവൾ എന്റെ കഴുത്തിൽ കൈ വച്ചു നോക്കി…

ഇവൾ…? ഇവൾ എന്റെ അനിയത്തി അല്ലെ? ആനി..

“ആനി….? “

“ഏട്ടാ? ആനി തന്നെ ആണ് ഏട്ടാ…”

അവൾ കുറച്ചു അതിശയത്തോടെ പറഞ്ഞു..

എനിക്ക് എന്തൊക്കെയോ മനസ്സിൽ ഓടി വന്നു.. എന്നാലും വ്യക്തം ആയില്ല..

“ഏട്ടന് കുടിക്കാൻ എടുക്കാം ട്ടോ..”

അവൾ അതും പറഞ്ഞു നിലത്തു വീണ ഫോൺ എടുത്തു എന്റെ കയ്യിൽ തന്നിട്ട് പോയി..

ഞാൻ ആ വീഡിയോ വീണ്ടും കണ്ടു.. അത് ഞാൻ അല്ലെ? നോക്കി നിൽക്കുന്നത്? ഒരു നിമിഷമേ ഉള്ളു ആ സീൻ എന്നാലും എനിക്ക് എന്തൊക്കെയോ തോന്നി..

കറുത്ത ബോക്സ് കുറെ എണ്ണം മാറി മനസ്സിൽ ഒരു വെളിച്ചം കടന്നു വരുന്നു…

***

അന്ന് രാത്രി ഞാൻ ഉറങ്ങുകയായിരുന്നു.. ഞാൻ ഒരു സ്വപ്നം കണ്ടു..

ഒരു ചെറുപ്പക്കാരൻ ശിവന്റെ പ്രതിമയുടെ മുൻപിൽ നിന്ന് പ്രാർത്ഥിക്കുന്നു..

ശിവ ഭഗവാനെ..  ഇവളെ പോലെ ഒരു പാർവതിയെ എനിക്ക് തരണേ…”

“അവളെ പോലെ ഒരാളെ മതിയോ അതോ അവളെ തന്നെ വേണോ?”

ഞാൻ കണ്ണ് തുറക്കുന്നു… എന്നെ നോക്കി നിൽക്കുന്ന ഒരു പെണ്ണ്.. അതി സുന്ദരി..

അവളുടെ ശബ്ദം..

“മഹാദേവൻ ആണേ സത്യം ഏട്ടൻ അല്ലാതെ വേറെ ഒരു ആണും എന്റെ ജീവിതത്തിൽ ഉണ്ടാകില്ല….”

അവൾ എന്റെ ചുണ്ടിൽ ഉമ്മ വച്ച ശേഷം ഓടി മറയുന്നു…

“എന്റെ കൊച്ചിനെ പൊന്നു പോലെ നോക്കണം…”

അവൾ.. അവൾ അല്ലെ അത്? പാർവതി…. എന്റെ ശ്രീക്കുട്ടി?

“എനിക്കെന്റെ യോഗ്യത തെളിയിക്കണം…” അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ…

അതി വേഗതയിൽ പോകുന്ന ബൈക്ക് ഒരു മരകുറ്റിയിൽ അടിച്ചു ഞാൻ തെറിച്ചു ആകാശത്തേക്ക് ഉയർന്നു..

വീണത് ഒരു പാറക്കെട്ടിൽ…

“ആആആ അമ്മെ….!”

അലറി വിളിച്ചു ഞാൻ ചാടി എണീറ്റു….

ചുറ്റിനും നോക്കി..

റൂമിൽ ലൈറ്റ് ഉണ്ട്.. ഞാൻ ബെഡിൽ എണീറ്റ് ഇരുന്നു.. കിതക്കുന്നു..

മൊത്തം വിയർത്തിരിക്കുന്നു..

ഞാൻ ശ്വാസം ആഞ്ഞു വലിച്ചു… കണ്ണുകൾ അടച്ചു തുറന്നു…

ഭിത്തിയിൽ ഒരു ലാസ്യ ഭാവത്തിൽ നിൽക്കുന്ന പെണ്ണിന്റെ ചിത്രം..

“ആഫ്രോഡൈറ്റി……!”

എന്റെ ചുണ്ടുകൾ മന്ദ്രിച്ചു…

യുദ്ധ വേഷത്തിൽ തന്റെ സ്പീയറും സീയൂസിന്റെ സർവ ലോകത്തിലെ ആളുകൾക്കും പേടി ഉള്ള ആയുധം ആയ തണ്ടർബോൾട് കയ്യിൽ ഏന്തി നിൽക്കുന്ന അഥീന…

ഏരീസ്…

ഒപ്പം ഒരു കൃഷ്ണനും രാധയും തുന്നിയ ഒരു തുണി..

എന്റെ റൂം… കണ്ണാടിയിൽ നോക്കി.. ഞാൻ.. ജെറി…

കതക് തുറന്നു ആനി ഓടി വന്നു..

“ഏട്ടാ.. എന്തിനാ അമ്മയെ വിളിച്ചത്?”

ഞാൻ അവളെ സാകൂതം നോക്കി.. എന്റെ സുന്ദരി അനിയത്തികുട്ടി…

“ഡീ പെണ്ണെ…” ഞാൻ അവളെ വിളിച്ചു..

“ഏട്ടാ…..?! “

ഞാൻ അവളെ കെട്ടിപിടിച്ചു… മുറുക്കി കെട്ടിപിടിച്ചു.. ഞാൻ വിറക്കുകയായിരുന്നു…

“മോളെ? എന്താ?”

കതകിന്റെ അവിടെ അനക്കം.. പപ്പ..

“പപ്പ??? പപ്പാ…..!”

ഞാൻ ഓടി ചെന്നു ആ നെഞ്ചിലേക്ക് വീണു.. പൊട്ടിക്കരഞ്ഞു..

“എന്റെ മോനെ….”

എന്ന് പറഞ്ഞു പപ്പയും കരഞ്ഞു…

“അമ്മെ……!”

പപ്പയുടെ പുറകിൽ നിൽക്കുന്ന അമ്മയെ ഞാൻ വിളിച്ചു..

എല്ലാവരും കരഞ്ഞു.. ഞാൻ ഏതോ ലോകത്തു നിന്നും വന്നത് പോലെ…

കറുത്ത ബോക്സ് ഒക്കെ പോയി.. പകരം നിറമുള്ള എന്തൊക്കെയോ എന്റെ മനസ്സിൽ നിറഞ്ഞു… എല്ലാം എനിക്ക് ഓർമ വന്നു…

ഞങ്ങൾ നാല് പേരും ഡൈനിങ്ങ് റൂമിൽ ഇരുന്നു കുറെ നേരം കരഞ്ഞു..

“എന്റെ ബൈക്കിന് വല്ലതും പറ്റിയോ?”

എന്റെ ചോദ്യം കെട്ട് എല്ലാവരും എന്നെ ഒന്ന് തറപ്പിച്ചു നോക്കി…

എന്നാൽ അത് മന്ദഹാസത്തിലേക്കും കളി തമാശയിലേക്കും മാറി.. അന്ന് രാത്രി ആരും ഉറങ്ങിയില്ല…

***

എനിക്ക് പാർവതിയെ കാണാൻ കൊതി തോന്നി..

എന്നാൽ അവളെ രാത്രിയിൽ വിളിച്ചു അറിയിച്ചാൽ നീ തന്നെ ഇപ്പോൾ കൊണ്ടുവരേണ്ടി വരും എന്ന് പപ്പ പറഞ്ഞപ്പോൾ ആനി ഒതുങ്ങി..

“ഏട്ടാ.. എല്ലാം എന്റെ തെറ്റാണ്…”

ആനി തല എന്റെ നെഞ്ചിലേക്ക് ചേർത്ത് വച്ച് പറഞ്ഞു.. അവൾ കരയുന്നുണ്ടായിരുന്നു..

“എന്താ മോളെ ഇനി അതും ആലോചിച്ചു?”

ഞാൻ അവളെ ചേർത്ത് പിടിച്ചു..

“അല്ല.. ഏട്ടാ.. ഞാൻ ആണ് അവളോട് ഇങ്ങനെ ചെയ്യാൻ പറഞ്ഞത്.. വരുന്നത് അറിയിക്കാതെ.. പിന്നെ ആ അമ്പലത്തിൽ പോയി നിന്ന് ഞാൻ ഏട്ടനെ അവിടെ എത്തിക്കാം എന്നും അവിടെ നിന്നും സർപ്രൈസ്‌ ആയി ഏട്ടനെ ഞെട്ടിക്കും എന്നൊക്കെ ആണ് പ്ലാൻ ചെയ്തത്.. എന്നാൽ അവൾ എന്നോട് പറയാതെ തുണിക്കടയിൽ വന്നു എല്ലാം കുളം ആക്കി… “

എനിക്ക് ചിരി വന്നു..

“അവളുടെ ഒരു പ്ലാനിംഗ്…”

പപ്പ ദേഷ്യപ്പെട്ടു.. പപ്പ ഈ കാര്യത്തിൽ അവളെ കുറെ ചീത്ത പറഞ്ഞിട്ടുണ്ട്..

“വേണ്ട പപ്പാ.. ഇത് വരാൻ ഉള്ളതാണ്.. എനിക്കറിയാം.. “

“അതെന്താ?”

എല്ലാവരും ഒരുമിച്ചു ആണ് ചോദിച്ചത്..

“ഈ ബൈക്ക് ഇടിച്ചു പാറക്കെട്ടിലേക്ക് വീഴുന്ന സ്വപ്നം ഞാൻ ഒരു പത്തു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാകും… “

ഞാൻ മെല്ലെ പറഞ്ഞു… എല്ലാവരും എന്നെ അതിശയത്തോടെ നോക്കി..

ആനി എന്നെ മുറുകി പിടിച്ചു..

പാർവതി ഒരു ഓട്ടോയിൽ ആണ് വന്നത്.

അവൾ പിന്നെ തിരിച്ചു പോയില്ല. എനിക്ക് വന്ന ആപത്ത് അവൾ കാരണം ആണ് എന്നാണ് അവൾ വിശ്വസിക്കുന്നത്..

അവളുടെ വീട് പണി പകുതി ആയി കിടക്കുകയാണ്.

അവൾ വീട്ടിൽ കയറി വന്നപ്പോൾ അവനെ നോക്കിക്കോ എന്ന് പറഞ്ഞു അമ്മയും പപ്പയും ആനിയും പുറത്തു പോയി.. പാർട്ടി എന്തോ നടത്താൻ ഉള്ള പ്ലാൻ ആണ്..

അവളോട് പറയരുത് എന്ന് ഞാൻ പറഞ്ഞിരുന്നു..

പാർവതി നേരെ എന്റെ റൂമിൽ വന്നു.. ഞാൻ ബെഡിൽ ഇരിക്കുകയായിരുന്നു..

“കുളിപ്പിക്കട്ടെ ഏട്ടാ?”

ഇവൾക്ക് ഇതേ ചിന്ത ഉള്ളോ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു..

അവൾ സാരി തുമ്പ് എടുത്തു അരയിൽ കുത്തിയപ്പോൾ അവളുടെ വെളുത്ത വയർ അനാവൃതം ആയി..

കുഴിഞ്ഞ പൊക്കിൾചുഴിയുടെ മുകളിൽ ഒരു വെട്ട്…

ഒരു വെള്ളി അരഞ്ഞാണം അവളുടെ അരക്കെട്ടിൽ ഉണ്ട്..

ഓസ്‌ട്രേലിയയിൽ പോയിട്ടും അവൾക്ക് ഒരു മാറ്റവും ഇല്ല.. പൈസ മൊത്തം കടം വീട്ടാനും വീട് വെക്കാനും ഉപയോഗിച്ചു..

പൂർത്തി ആകുന്നതിനു മുൻപേ ആണ് വന്നത്.. അതിപ്പോൾ ഇങ്ങനെ ആയി..

അവൾ അവളുടെ വാച്ച് അഴിച്ചു മേശയിൽ വച്ച് തിരിഞ്ഞപ്പോൾ പുറകിൽ എന്നെ കണ്ടു ഒന്ന് ഞെട്ടി.. ഞാൻ അവളുടെ കൈ രണ്ടും എന്റെ വിരലുകളിൽ കോർത്തു പിടിച്ചു..

അവളെ മെല്ലെ തള്ളി ഭിത്തിയിൽ ചാരി..

അവൾ പകപ്പോടെ എന്നെ നോക്കി.. ഞാൻ അവളുടെ ചുണ്ടിൽ ഒരു മുത്തം കൊടുത്തപ്പോൾ അവൾ ഒന്ന് വിറച്ചു.. ആ വിറയൽ എന്റെ കൈ വിരലുകൾ മുറുക്കിക്കൊണ്ട് ആയിരുന്നു..

“കടിക്കുമോ നീ? അന്ന് ഉമ്മ വച്ചതിനു കഴുത്തിൽ കടിച്ചില്ലേ …?”

അവൾ അത് കേട്ടു ചിരിച്ചു കൊണ്ട് എന്തോപറയാൻ വന്നു….

എന്നാൽ അടുത്ത നിമിഷം അവൾ ഞെട്ടി എന്റെ മുഖത്ത് നോക്കി നിന്നു..

“ശ്രീക്കുട്ടി….”

ഞാൻ മെല്ലെ അവളുടെ കണ്ണിൽ നോക്കി വിളിച്ചു…

“ഏട്ടാ….ന്റെ ഏട്ടാ..”

എന്ന് വിളിച്ചു ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി… അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു അലറി കരഞ്ഞു..

എന്റെ കണ്ണുനീർ വീണു അവളുടെ നിറുകയും അവളുടെ കണ്ണുനീർ വീണ് എന്റെ നെഞ്ചും നനഞ്ഞു..

അങ്ങനെ കുറച്ചു നേരം…

അവൾ എന്റെ മുഖം നോക്കി.. കാലിൽ കുത്തി ഉയർന്നു എന്റെ ചുണ്ടിനെ അവൾ വായിലാക്കി വലിച്ചു..

ഞാൻ അവളുടെ അരക്കെട്ടിൽ പിടിച്ചു ആഞ്ഞു ചുംബിച്ചു… അറിയാതെ ആണോ അതോ ആവേശത്തിൽ ആണോ അവളുടെ കൂർത്ത പല്ല് എന്റെ കീഴ് ചുണ്ടിൽ ഇറങ്ങി..

“ആആആ… “

ഞാൻ ചുണ്ടുകൾ വിടുവിക്കാതെ തന്നെ മൂളി…

പെട്ടെന്നാണ് ആരോ കതകു തുറന്നു അകത്തേക്ക് വന്നത്…

കതകിന്റെ അടുത്ത് തന്നെ ആയിരുന്നു ഞങ്ങൾ..

ഞെട്ടി അകന്നു മാറിയപ്പോൾ എന്റെ ബാലൻസ് പോയി.. അത് കണ്ടു വന്ന ആൾ എന്റെ കയ്യിൽ പിടിച്ചു നിർത്തി..

“അലീഷാ….”

എന്റെ ചുണ്ടുകൾ മന്ദ്രിച്ചു…

അവൾ എന്നെയും തല കുനിച്ചു നിൽക്കുന്ന പർവതിയെയും നോക്കി ഒരു കള്ള ചിരി ചിരിച്ചു…

“ഇത്ര വേഗം കടിച്ചു പൊട്ടിച്ചോ പെണ്ണെ നീ?”

അവൾ എന്റെ ചുണ്ടുകളിൽ വിരൽ ഓടിച്ചു പാർവതിയെ നോക്കി..

അവൾ നാണത്തോടെ പുറത്തേക്ക് ഓടി…

ചിരിക്കാതെ തരം ഇല്ലല്ലോ… ചിരിച്ചു…

***

എന്നെ കാണാൻ കുറെ ആളുകൾ വന്നപ്പോഴും എനിക്ക് എന്റെ പാർവതിയുടെ ഒപ്പം സമയം കിട്ടുന്നില്ലായിരുന്നു…

അതിന്റെ പരിഭവം അവൾക്കും ഉണ്ടായിരുന്നു.. എനിക്കാണെങ്കിൽ ഈ കാഴ്ച വസ്തു പോലെ ഇരിക്കുന്നത് വളരെ ദേഷ്യം ഉള്ള കാര്യം ആണ്.. പിന്നെ ആരെയും വെറുപ്പിക്കാൻ കഴിയില്ലല്ലോ…

***

മാസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു..

ഒരു ദിവസം വൈകുന്നേരം..

ഞാനും പാർവതിയും ആ മലമുകളിലെ ക്ഷേത്രത്തിൽ പോയി ഇരിക്കുകയായിരുന്നു…

അവൾ എന്റെ തോളിൽ തല ചായിച്ചു എന്റെ കൈ വെള്ളയിൽ അവളുടെ വിരൽ കൊണ്ട് ചിത്രം വരച്ചു ഇരിക്കുകയായിരുന്നു…

വല്ലാത്തൊരു വാസന ആണ് പെണ്ണിന്.. ഞാൻ അവളുടെ മുടി ഒന്ന് മണത്തു നോക്കി… മനം മയക്കുന്ന മണം..

അവൾ ചിരിച്ചു…

“നീ ഓസ്‌ട്രേലിയക്ക് തിരിച്ചു പോകണം.. വീട് പണി ബാക്കി നടത്തണം…”

എന്റെ വാക്കുകൾ അവളുടെ പുഞ്ചിരി കെടുത്തി..

“ഏട്ടനെ വിട്ടു ഞാൻ പോകില്ല….”

“പോണം മോളെ.. ഞാൻ അതിനുള്ള കാര്യങ്ങൾ ഒക്കെ ചെയ്യുന്നുണ്ട്…”

അവൾ എന്നെ നോക്കി.. ചുണ്ടുകൾ വിറച്ചു.. കണ്ണുകൾ നനഞ്ഞു.. അവൾ മാറി ഇരുന്നു എന്നെ നോക്കി..

“ഒഴിവാക്കുകയാണോ എന്നെ?”

എനിക്ക് ചിരി വന്നു..

“നിന്നെ ഒഴിവാക്കി അലീഷയെ അങ്ങ് കെട്ടിയാലോ?”

ഞാൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു..

“കൊല്ലും ഞാൻ.. രണ്ടിനെയും. എന്നിട്ടു ഇവിടുന്നു ചാടി ചാകും…”

കണ്ണുനീർ ഒഴുകി കൊണ്ടിരിക്കുന്നു..

“നിനക്ക് എവിടുന്നാ പെണ്ണെ ഇത്ര കണ്ണീർ ?”

“എന്നാലും എന്നോട് പോണം എന്ന് പറഞ്ഞില്ലേ?”

“അത് പോകണം.. അതിൽ ഒരു മാറ്റവും ഇല്ല…!”

ഞാൻ തീർത്തു പറഞ്ഞപ്പോൾ അവൾ മുഖം കുനിച്ചിരുന്നു കരഞ്ഞു..

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ദുർഗ്ഗ

 

3.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!