ശിവപാർവതി – ഭാഗം 15

5605 Views

shivaparvathi novel

“എന്നെ.. എന്നെ ചതിക്കുകയായിരുന്നു അല്ലെ??”

അതും ചോദിച്ചു കരഞ്ഞു കൊണ്ട് അവൾ ഒറ്റ ഓട്ടം ആയിരുന്നു..

“വാട് വാസ് ദാറ്റ്?”

മിഷേൽ എന്നെ പകച്ചു നോക്കി..

പാർവതിയെ അവൾക്ക് അറിയാം…

ഞാൻ തലക്ക് കൈ കൊടുത്ത് ഇരുന്നുപോയി…

ഞാൻ വേഗം പുറത്തിറങ്ങി നോക്കി.. ഇല്ല അവളെ കാണാൻ ഇല്ല..

ഒരു പൊട്ടി പെണ്ണ് ആണ്.. വളരെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നവൾ…

ഞാൻ അവളെ ഫോണിൽ ട്രൈ ചെയ്തു.. ആദ്യം റിങ് പോയി.. കട്ട് ആക്കി പിന്നെയും വിളിച്ചു..

നോട് അവൈലബിൾ എന്ന മെസേജ് ആണ് കിട്ടിയത്… അതോടെ എനിക്ക് വല്ലാതെ പേടി തോന്നി…

അപ്പോഴേക്കും ഡ്രസ്സ് മാറി മിഷേൽ വന്നു..

“വി ക്യാൻ ഫിക്സ് ദിസ്.. ഐ വിൽ ബി ദേർ അറ്റ് ആനിസ് .. ബ്രിങ് ഹേർ തെർ…”

അതും പറഞ്ഞു മിഷേൽ പുറത്തേക്ക് പോയി…

ഞാൻ വേഗം ആനിയെ വിളിച്ചു..

കാര്യങ്ങൾ കേട്ടപ്പോൾ പണി ആണല്ലോ ഏട്ടാ എന്ന് അവൾ പറയുകയും ചെയ്തു..

മിഷേൽ ലെസ്ബിയൻ ആണെന്ന് ആനിക്ക് അറിയാം..

ഞാൻ വണ്ടി എടുത്തു എൻമോറിലേക്ക് വിട്ടു..

എന്നാൽ കുറച്ചു കഴിഞ്ഞപ്പോഴേക്കും ആനി വിളിച്ചു..

“ഏട്ടാ ആൾ ഇവിടെ എത്തിയിട്ടുണ്ട്… ഇങ്ങോട്ട് വാ…”

ഞാൻ ആനിയുടെ വീട്ടിലേക്ക് തിരിച്ചു.. അവിടെ എത്താൻ പതിനഞ്ചു മിനിറ്റ് എടുത്തു..

വണ്ടി നിർത്തി ഞാൻ അകത്തേക്ക് നടന്നു…

ആനി കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടാണെന്നു തോന്നുന്നു വലിയ കരച്ചിൽ ഒന്നും ഇല്ല..

എന്നെ കണ്ടതും സെറ്റിയിൽ ഇരുന്ന അവൾ മുഖം കുനിച്ചു..

ഞാൻ അടുത്ത് ചെന്ന് ഇരുന്നു..

“ഡീ?”

മിണ്ടാട്ടം ഇല്ല…

“ശ്രീക്കുട്ടി? “

“മ്മ്മ്….”

“അവൾ എന്റെ കൂട്ടുകാരി ആണ്.. പിന്നെ അവൾക്ക് ആണുങ്ങളെ മറ്റേ രീതിയിൽ വെറുപ്പാണ്.. അവൾക്ക് പെണ്ണിനോട് മാത്രമേ ഇഷ്ട്ടം തോന്നുള്ളു… “

“മ്മ്മ് ആനിചേച്ചി പറഞ്ഞു…”

“എന്നിട്ടു ഞാൻ ചതിച്ചു എന്നൊക്കെ പറഞ്ഞതോ?”

“പിന്നെ ഏട്ടൻ എന്നെ കാണാൻ ഇല്ലാത്ത സമയം ഉണ്ടാക്കി വരുമ്പോൾ എന്റെ ബെഡ്‌റൂമിന്റെ ബാത്‌റൂമിൽ നിന്നും എന്റെ ടവൽ ചുറ്റി ഒരുത്തൻ കുളിച്ചു വന്നാൽ ഏട്ടൻ ചിരിച്ചു കൊണ്ട് നിൽക്കുമോ?”

ഒന്നൊന്നര ചോദ്യം ആണ്… ഞാൻ ഒന്ന് വിളറി.. സഹായത്തിന് ആനിയെ നോക്കി..

“പെണ്ണ് പറഞ്ഞതിൽ കാര്യം ഉണ്ട് ഏട്ടാ… “

“ശരിയാണ്… ഞാൻ അങ്ങനെ കണ്ടാൽ ഹൃദയം പൊട്ടി ചത്ത് പോകും…”

ഞാൻ മുഖം കുനിച്ചു പറഞ്ഞു..

“അങ്ങനെ ചാകണ്ട….”

അവൾ മെല്ലെ പറഞ്ഞു… അപ്പോഴാണ് മിഷേൽ കതകു തുറന്ന് അകത്തു വന്നത്..

അവൾ പാർവതിയുടെ കാലിന്റെ അവിടെ മുട്ടുകുത്തി ഇരുന്നു അവളുടെ കൈ പിടിച്ചു..

“പാറോതി.. വിചാരിച്ച പോലെ അല്ല കാര്യം…”

എനിക്ക് അവളുടെ മലയാളം കെട്ട് ചിരി വന്നു…

“ഐ അണ്ടർസ്റ്റൂഡ്…. “

എന്ന് പറഞ്ഞു പാർവതി അവളെ വലിച്ചു സോഫയിൽ ഇരുത്തി.

ഉടനെ ഡോർ കടന്നു ആരോ വന്നു..

ഗ്ലാഡ്സാൻ ആണെന്ന് കരുതി ഞാൻ തിരിഞ്ഞു നോക്കിയില്ല..

എന്നാൽ സുന്ദരികൾ ആയ ആനിയുടെയും പാർവതിയുടെയും മുഖം അല്പം അസൂയ നിറയുന്നതും അതിശയിച്ചു നോക്കുന്നതും കണ്ടപ്പോൾ ഞാനും തിരിഞ്ഞു നോക്കി..

“എന്റെ….ദേവീ..”

എന്റെ വായിൽ നിന്നും ഒന്നും വന്നില്ല..

ഒരു സുന്ദരി.. സുന്ദരി എന്നൊന്നും പറഞ്ഞാൽ പോരാ… ദേവത.. സാക്ഷാൽ ആഫ്രോഡൈറ്റി ആണോ എന്ന് എനിക്ക് തോന്നി..

അത്ര വശ്യതയും ഭംഗിയും ഉള്ളൊരു പെണ്ണ്..

“മീറ്റ് മൈ ഗേൾഫ്രെണ്ട്, എസ്ഥേർ…”

മിഷേലിന്റെ ശബ്ദം എന്നെ ഉണർത്തി.. ശരിയാണ്.. ഇവൾക്ക് എസ്ഥേർ എന്നല്ലാതെ എന്ത് പേര് ഇടാൻ ആണ്?

“ഹേയ് ജെറി.. ആനി… ആൻഡ് ശ്രീ…”

അവൾ വന്നു എല്ലാവരെയും പരിചയപ്പെട്ടു.. മിഷേൽ ഈ തെറ്റിദ്ധാരണ മാറ്റാൻ അവളെ പോയി കൂട്ടി കൊണ്ടുവന്നത് ആണ്..

അവൾ ഇടക്ക് ഇടക്ക് പർവതിയെയും ആനിയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു..

കുറെ നേരം സംസാരിച്ച ശേഷം അടുത്ത വീക്ക്എൻഡിൽ കാണാം എന്ന് പറഞ്ഞു അവർ പോയി..

“എന്നാലും.. എന്താ ഏട്ടാ അത്? ദേവതയോ? മിഷേലിന്റെ ഭാഗ്യം…”

ആനി പറഞ്ഞ കാര്യം ആണ് അത്..

“ആണുങ്ങളുടെ നഷ്ടവും..”

ഞാൻ കൂട്ടിച്ചേർത്തപ്പോൾ പാർവതി എന്നെ ദേഷ്യത്തിൽ നോക്കി…

“അങ്ങനെ ഇപ്പോൾ നഷ്ടബോധം വേണ്ട….ഞാൻ ഉണ്ട് ഇവിടെ…”

അവൾ പറഞ്ഞപ്പോൾ ഞങ്ങൾ ചിരിച്ചു..

ഞാൻ അവളുടെ അടുത്ത് ഇരുന്നു.. അവളുടെ കൈ എടുത്തു കൈ വിരലിൽ കോർത്തു..

“ശ്രീ?”

“മ്മ്മ് ഏട്ടാ? “

അവൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് എന്നെ നോക്കി.. നേരത്തെ കുറെ കരഞ്ഞിരുന്നു..

“നീ എന്നെ ഇഷ്ടപ്പെടാൻ കാരണം ആരാ?”

“ശിവഭഗവാൻ….”

ഉടനെ ഉത്തരം വന്നു.

“അതല്ല.. നീ എന്നെ ഇഷ്ടപ്പെടാൻ കാരണം ആയ ആരെങ്കിലും ഉണ്ടോ?”

“ആനിചേച്ചി….”

അവൾ സംശയം ഒന്നും ഇല്ലാതെ പറഞ്ഞു..

“അതെ.. ആനി.. ഈ ആനി എന്റെ സഹോദരി ആണ്.. സഹോദരി എന്ന് പറഞ്ഞാൽ..

എന്റെ ഹൃദയത്തിന്റെയും മനസിന്റെയും ഒക്കെ പകുതി അവൾ ആണ്.. അവൾ അറിയാത്ത ഒന്നും എന്റെ ലൈഫിൽ ഇല്ല.. അങ്ങനെ ഉള്ളവൾ നിന്നെ ചതിക്കാൻ കൂട്ടു നിൽക്കുമോ? ഇനി തെറ്റ്ധരിക്കരുത്… നീ അല്ലാതെ വേറൊരു പെണ്ണ് ഇല്ല എനിക്ക്…”

അത് കേട്ടപ്പോൾ അവളുടെ മുഖം വിടർന്നു…

മെല്ലെ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു വച്ച് അവൾ ആനിയെ നോക്കി പുഞ്ചിരിച്ചു..

“ഇങ്ങനെ രണ്ടെണ്ണം…!”

അവൾ തലക്ക് കൈ വച്ച് അകത്തേക്ക് പോയി..

ഞാൻ പാർവതിയുടെ ചുണ്ടിൽ ഒരു ഉമ്മ

കൊടുത്തു… അവൾ ഒന്ന് കുണുങ്ങി..

“എന്താ ഒരു ഉപ്പ് രസം.. നിന്റെ ചുണ്ടിൽ…”

“കരഞ്ഞില്ലേ.. അതാ..”

“ഉപ്പ് തീറ്റിക്കും നീ എന്നെ.. “

“പോടാ കള്ളാ കാമുക….”

അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…

**

ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു വീണു..

ഒരു ദിവസം ഞങ്ങൾ എല്ലാവരും ഓസ്‌ട്രേലിയൻ ബൊട്ടാണിക് പാർക്കിൽ പോയി..

ധാരാളം കങ്കാരുക്കൾ ഉള്ള സ്ഥലം ആണ്.. പുല്ലിൽ ഇരുന്നു വർത്തമാനം പറഞ്ഞു ഞങ്ങൾ കുറെ നേരം ഇരുന്നു..

ഒരു കറുത്ത ചുരിദാർ അണിഞ്ഞാണ് പാർവതി വന്നത്.. വല്ലാത്തൊരു ഭംഗി.. മിഷേൽ വന്നിരുന്നു..

“നിന്റെ പെണ്ണ് ആയിപോയി അല്ലെങ്കിൽ ഇവളെ ഞാൻ എന്റെ ഗേൾഫ്രണ്ട് ആക്കിയേനെ…”

മിഷേൽ അത് പറഞ്ഞപ്പോൾ ഞങ്ങൾ ചിരിച്ചു…

“നിനക്കൊരെണ്ണം ഉണ്ടല്ലോടീ? “

“മ്മ്മ് അവളുടെ നോട്ടം ഇതിനെ ആയിരുന്നു.. പിന്നെ നിന്റെ പെങ്ങളെയും…”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ആനിയും പാർവതിയും ഒരുമിച്ചു നാണിച്ചു..

“പോ അവിടുന്ന്..”

എന്ന് പറഞ്ഞു പാർവതി അവിടെ നിന്നും നാണത്തിൽ എണീറ്റുപോയി..

ഞങ്ങൾ സംസാരം തുടർന്നു..

“ആസ്ക് ഹേർ റ്റു ബിവേർ…”

ഒരു സായിപ്പ് എന്നോട് വന്നു കൈ ചൂണ്ടി പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.

പാർവതി ഒരു വലിയ കങ്കാരൂവിന്റെ തലയിൽ തലോടി നിൽക്കുന്നു..

അത് കണ്ടു എന്റെ മുഖം വിളറി.. പാവങ്ങൾ എന്നൊരു പേര് ഈ കങ്കാരുക്കൾക്ക് ഇല്ല.. ചില സമയങ്ങളിൽ അവർ ആക്രമിക്കും..

പട്ടികളെ കൈയ്യിൽ കിട്ടിയാൽ വിടില്ല ഇവർ.. അതിന്റെ തലയിൽ ആണ് ഇവിടെ ഒരുത്തി തലോടി കൊണ്ട് നിൽക്കുന്നത്..

“ഡീ? ഇവിടെ വാ…”

ആനി ഉച്ചത്തിൽ വിളിച്ചു.. അവൾ ഒന്ന് സംശയിച്ചു വന്നു.. കങ്കാരു അവളുടെ പുറകെ വന്നു എങ്കിലും അത് തിരിഞ്ഞു ചാടി ചാടി പോയി..

ഞങ്ങൾ അവളെ ഒന്നും പറഞ്ഞില്ല..

ഞാൻ ആരെയും ഈ കങ്കാരു ആക്രമിക്കുന്നത് കണ്ടിട്ടില്ല.. എന്നാൽ അവർ അങ്ങോട്ടും ഇങ്ങോട്ടും അടി കൂടുന്നത് കണ്ടിട്ടുണ്ട്..

വാലിൽ കുത്തി ഉള്ള ചവിട്ട് കിട്ടിയാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല..

“ഡോണ്ട് ഗെറ്റ് ക്ലോസ് റ്റു തേം… “

സായിപ്പ് അവളോട് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി..

“ഡീ അത് ചിലപ്പോൾ ചവിട്ടും.. അത്ര ഫ്രണ്ട്ലി അല്ലാത്ത ഒരു ജീവി ആണ്…”

അത് കേട്ടപ്പോൾ അവൾക്കൊരു പേടി..

ചിലർ അടുത്തൊക്കെ പോയി ഫോട്ടോ എടുക്കുന്നുണ്ട്.. ഇതിന്റെ സത്യാവസ്ഥ എന്താണെന്നു ഇത്ര നാളും ഇവിടെ ജീവിച്ചിട്ട് എനിക്ക് അറിയില്ല…

**

ഒരു മാസം കൂടി കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും വീട് മാറി..

മുകളിലെ രണ്ടു റൂമുകളിൽ ഒന്ന് എനിക്കും മറ്റേതു പാർവതിക്കും..

“രണ്ടും കൂടി ഇനി ഒരു റൂമിൽ എങ്ങാനും കിടന്നാൽ ഞാൻ ശരിയാക്കും കേട്ടോ…”

ആനി എന്നെ നോക്കി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്..

“അയ്യേ.. പോ ശവമേ…”

ഞാൻ തിരിച്ചു പറഞ്ഞു….

റൂം ഒക്കെ സെറ്റ് ആക്കി ഞാൻ കിടന്ന് ഉറങ്ങി.. വൈകുന്നേരം ആയപ്പോൾ പാർവതി എന്നെ വന്നു വിളിച്ചു..

ഞാൻ കണ്ണ് തുറന്നു നോക്കി..

നീല ഫുൾ സ്ലീവ് ബനിയനും കറുത്ത ലെഗ്ഗിൻസും ധരിച്ചു കുളിച്ചു മുടി കെട്ടി വച്ച് എന്റെ ശ്രീക്കുട്ടി..

ഞാൻ അവളെ കയ്യിൽ പിടിച്ചു ഒറ്റ വലി വലിച്ചു..

അവൾ ഒരു പൂക്കൊട്ട വീഴുന്നത് പോലെ എന്റെ ദേഹത്ത് വന്നു വീണു.. ഞാൻ അവളെ കെട്ടിപിടിച്ചു സൈഡിൽ ഇട്ടു…

“ഏട്ടാ വേണ്ടാട്ടോ..”

“എന്ത് വേണ്ട എന്ന്? എനിക്ക് നിന്നെ സ്നേഹിക്കണം…”

ഞാൻ അവളെ ചുറ്റി വരിഞ്ഞു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി..

ഏതോ നല്ല സോപ്പിന്റെ മണം… അവളുടെ നനുത്ത ഗന്ധം.. ഞാൻ അവളുടെ കഴുത്തിൽ ഒരു ഉമ്മ

കൊടുത്തു..

“അഹ്…. ഊഊ…”

എന്ന് പുളഞ്ഞു കൊണ്ട് അവൾ കുതറി മാറാൻ നോക്കി… ഞാൻ വിട്ടില്ല..

എന്നാൽ അവൾ കിടന്ന കിടപ്പിൽ എന്നെ നോക്കി കിടന്നു.. എന്തൊക്കെയോ ഭാവം മുഖത്ത്..

“എന്നെ ഒന്ന് വേഗം കെട്ടിക്കൂടെ?”

അത് കേട്ടപ്പോൾ ഞാൻ തലയിണ ചാരി വച്ച് അതിൽ കിടന്നു.. അവളെ നോക്കി..

“ശരിയാ.. കെട്ടിയിട്ട് വന്നാൽ മതിയായിരുന്നു…”

ഞാൻ അല്പം നിരാശയോടെ പറഞ്ഞു….

“എന്നാൽ ഇപ്പോൾ ഇങ്ങനെ രണ്ടു റൂമിൽ കിടക്കേണ്ടി വരില്ലായിരുന്നു…”

അവൾ ഒരു കള്ളച്ചിരിയോടെ എന്നോട് പറഞ്ഞു..

“വെറുതെ അതും ഇതും പറഞ്ഞു എന്റെ സമാധാനം കളയരുത്….”

ഞാൻ അവളുടെ ചുണ്ടിൽ ചൂണ്ടു വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു..

അവൾ വിരലിൽ ഒരു ഉമ്മ

തന്നു.. ഞാൻ അവളുടെ മുടി കൊതി വച്ചു..

ഒരു നിമിഷം അവളുടെ കണ്ണുകൾ കൂമ്പി പോയി എങ്കിലും അവൾ ചാടി എണീറ്റ് മുടിയിൽ കെട്ടിയ ടവൽ അഴിച്ചു എന്റെ നേരെ എറിഞ്ഞു..

“പോടാ കള്ള കാമുക…” അവൾ വാതിലിന്റെ അടുത്ത് പോയി നിന്നു ചിരിച്ചു..

ഞാൻ ടവൽ മണത്തു നോക്കി..

“എന്തൊരു മണം ആണെടീ നിന്റെ ടവൽ….”

അത് കൂടി ആയപ്പോൾ അവൾ ഓടി വന്നു അതും പിടിച്ചു പറിച്ചു ഓടി.. പിടിക്കാൻ നോക്കി എങ്കിലും എനിക്ക് അവളെ കിട്ടിയില്ല…

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ദുർഗ്ഗ

 

4.7/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply