Skip to content

ശിവപാർവതി – ഭാഗം 11

shivaparvathi novel

കണ്ടക്ടർ വന്നപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു.. വേളാങ്കണ്ണിക്ക് ടിക്കറ്റ് എടുത്തു… കോട്ടയത്ത് നിന്നും അഞ്ഞൂറ് കിലോമീറ്റർ എങ്ങാണ്ടു ദൂരം ഉള്ള സ്ഥലം ആണ്..

***

ബസ് എവിടെയോ ഉലഞ്ഞു നിന്നപ്പോൾ ആണ് ബോധം വന്നത്.. കണ്ണ് തുറന്നു നോക്കി.. ഉണ്ടായിരുന്ന ആളുകൾ ഒക്കെ ഇറങ്ങുന്നു..

ഇന്നലെ രാത്രി കുടിച്ചു വണ്ടിയിൽ കയറിയതും ഒക്കെ ഓർമ വന്നു. ദേഹം മൊത്തം വല്ലാത്ത വേദന.. ഞാൻ മെല്ലെ എണീറ്റ് പുറത്തേക്ക് നടന്നു..

ഞാൻ നേരെ ഒരു ഹോട്ടലിൽ പോയി റൂം എടുത്തു.. നല്ലൊരു ഹോട്ടൽ ഒക്കെ ആണ്. അവിടെ കിടന്നു.. എന്നാൽ ഉറക്കം വന്നില്ല.. എന്നാലും അവിടെ കിടന്നു…

വൈകുന്നേരം ആയപ്പോൾ ഒന്ന് പുറത്തിറങ്ങി..

ഒന്നും കയ്യിൽ ഇല്ല.. പേഴ്സ് ഉണ്ട്. അതിൽ കാർഡുകളും ഒക്കെ ഉള്ളത് ഭാഗ്യം..

ഞാൻ ഒരു കൊച്ചു തുണിക്കടയിൽ കയറി കുറച്ചു കാവി മുണ്ടും ഷർട്ടും വാങ്ങി..

രണ്ടോ മൂന്നോ ജോഡി.. റൂമിൽ തിരിച്ചു കയറി നന്നായി ഒന്ന് കുളിച്ചു ഒരു കാവി മുണ്ടും വെള്ള ഷർട്ടും ഇട്ടു..

കണ്ണാടിയിൽ നോക്കിയപ്പോൾ കൊള്ളാം.. ചേരുന്നുണ്ട്.. ഇറങ്ങി നടന്നു..

കടൽക്കരയിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന വേളാങ്കണ്ണി പള്ളി..

അകത്തു കയറാൻ തോന്നിയില്ല..

“എന്നാലും ഈഗതി വരുത്തിയല്ലോ മാതാവേ?”

എന്ന് ചോദിച്ചപ്പോൾ..

“ഞാനോ? നീ ശിവനോട് ചോദിക്ക്..”

എന്ന് മറുപടിയും കിട്ടി…

അത് ശരിയാണ്.. ഇതൊക്കെ ഞാൻ അങ്ങേരോട് ചോദിക്കേണ്ടതല്ലേ?

എല്ലാത്തിനും സാക്ഷി ആയി നിന്ന് അവളെ ഇങ്ങു തന്നത് പോലെ തിരിച്ചെടുക്കുകയും ചെയ്തു..

അവളെ ഇത്ര ഇഷ്ട്ടം ആണെങ്കിൽ വെറുതെ എന്നെ കൊതിപ്പിച്ചത് എന്തിനാ ആവൊ.. ചോദിക്കണം.. തിരിച്ചു ചെല്ലട്ടെ..

ഞാൻ ലക്‌ഷ്യം ഒന്നും ഇല്ലാതെ നടന്നു.. പല തരം മീൻ വറുത്തു വച്ചിരിക്കുന്നു..

“പുതുസാ ഇങ്കെ?”

ഒരു സ്ത്രീ സ്വരം കേട്ടു ഞാൻ തിരിഞ്ഞു നോക്കി..

ഒരു കാണാൻ ഐശ്വര്യം ഉള്ളൊരു പെണ്ണ്.. തിളങ്ങുന്ന ബ്രൗൺ നിറത്തിൽ വട്ട മുഖം.. തൊണ്ടിപ്പഴം പോലെ ചുണ്ടുകൾ..

“മ്മ്മ്.. “

എന്ന് മറുപടി കൊടുത്തു ഞാൻ അവളെ ഒന്ന് നോക്കി.. ഒതുങ്ങിയ ശരീരം..

വിടർന്ന അരക്കെട്ടും.. അവൾ എന്തിനു എന്റെ അടുത്തേക്ക് വന്നു എന്ന് എനിക്ക് മനസിലായി.. 

“വരുന്നോ?”

അവൾ മലയാളത്തിൽ ചോദിച്ചു..

“എന്തിനാ?”

ഞാൻ അവളെ നോക്കി ചിരിച്ചു..

“അത് തെരിയലെ? ഇനി ഞാൻ പറഞ്ഞു തരാണോ എന്തിനു ആണെന്ന്?”

എനിക്ക് ചിരി വന്നു..

“എന്നെ ഒന്ന് മടിയിൽ കിടത്തി ഉറക്കമോ?”

എന്റെ ചോദ്യം കേട്ട അവൾ പകച്ചു.. അവൾ എന്തോ പറയാൻ വന്നു..

എന്നാലും അവൾ അത് പറഞ്ഞില്ല..

ഞാൻ പേഴ്സ് തുറന്നു നേരത്തെ കുറച്ചു പൈസ എടുത്തു വച്ചിരുന്നു..

അതിൽ നിന്നും അഞ്ചു രണ്ടായിരത്തിൽ നോട്ട് അവളുടെ കയ്യിൽ വച്ച് കൊടുത്തു.. അവൾ കണ്ണ് മിഴിച്ചു..

അതിനു ശേഷം എന്നെ നോക്കി…

“വാ..” എന്ന് പറഞ്ഞു നടന്നപ്പോൾ ഞാനും അവളുടെ പുറകിൽ നടന്നു..

എത്തി ചേർന്നത് ഒരു നല്ല വീട്ടിൽ ആണ്.. ഒതുങ്ങിയ എന്നാൽ നല്ലൊരു കൊച്ചു വീട്.. അവൾ അതിന്റെ പിറകിൽ കൂടി എന്റെ കൈ പിടിച്ചു അകത്തു കയറി..

നേരെ ഒരു റൂമിലേക്ക്.. നന്നായി വിരിച്ച ഒരു ബെഡ്.. അവൾ കതകടച്ചു..

“ഇരി..”

എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയി.. ഞാൻ ആ ബെഡിൽ ഇരുന്നു.. മേശയിൽ അവളുടെ അപ്പന്റെയും അമ്മയുടെയും ആയിരിക്കാം.. ഫോട്ടോ.

അവൾ ഒരു ഗ്ലാസ് ചായ കൊണ്ട് വന്നു തന്നു.. കട്ടൻ ആണ്..

ബെഡിൽ അവൾ കൂടി ഇരുന്നു..

“ഇതെന്റെ വീട് ആണ്…ഇങ്ങോട്ടു ആരെയും കൊണ്ടുവരാറില്ല…”

അത് കേട്ടപ്പോൾ ഞാൻ ചിരിച്ചു.. ചായ കുടിച്ചു നോക്കിയപ്പോൾ നല്ല മധുരം..

“പ്രേമം ഇറുക്ക്.. ആണാ… എന്തോ പ്രോബ്ലം ഉണ്ട് അല്ലെ?”

അവൾ എന്നെ നോക്കി ചോദിച്ചപ്പോൾ എനിക്ക് അതിശയം തോന്നി.. ശരിക്കും ദൈവത്തിന്റെ സൃഷ്ടികളിൽ വല്ലാത്തൊരു സൃഷ്ടി ആണ് സ്ത്രീ..

അവൾക്ക് എല്ലാം മനസിലാകും.. എല്ലാം സഹിക്കും… അതി കഠിനമായ വേദന സഹിച്ചു അവൾ കുഞ്ഞിന് ജൻമം നൽകും..

ഏത് വികാരവും അവൾ അടക്കി വെക്കും..

അവൾ ഭിത്തിയിൽ ചാരി ഇരുന്നു..

ഞാൻ മെല്ലെ അവളുടെ മടിയിൽ കിടന്നു. തല വച്ച്.. അവൾ മെല്ലെ എന്റെ തലമുടിയിൽ കൂടി വിരൽ ഓടിച്ചു..

മുഖം ചെരിച്ചപ്പോൾ അവളുടെ കുഴിഞ്ഞ പൊക്കിൾകുഴി കണ്ടു..

പാർവതിയെ മാത്രം മനസ്സിൽ ഇട്ടു നടന്ന ഞാൻ ഇതാ ഒരു പെണ്ണിന്റെ ഒപ്പം.. അവളുടെ മടിയിൽ തല വച്ച്..

ഉറങ്ങിപ്പോയി… എപ്പോഴോ ഉണർന്നു..

അപ്പോഴും അവൾ എന്റെ തലയിലൂടെ വിരൽ ഓടിക്കുകയായിരുന്നു..

ഞാൻ കണ്ണ് തുറന്നപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു..

തിരിച്ചു പോ അണ്ണാ… ചെന്ന് അവളെ കാണു…”

അവൾ മെല്ലെ പറഞ്ഞു.. ഇവൾ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്?

ഞാൻ ഒന്നും മിണ്ടിയില്ല… ഞാൻ മെല്ലെ എണീറ്റു..

“പോട്ടെ?”

“മ്മ്മ്.. ഈ പണം.. ഇതെനിക്ക് വേണ്ട…”

അവൾ ആ നോട്ടുകൾ എന്റെ നേരെ നീട്ടി.. ഞാൻ ഒന്ന് ചിരിച്ചു..

“അണ്ണൻ തന്നതാണെന്നു വിചാരിച്ചോളൂ.. “

അതും പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു..

***

എന്നാൽ ഞാൻ വീട്ടിൽ പോയില്ല..

ഫോൺ ഓൺ ചെയ്തില്ല.. ആശയക്കുഴപ്പത്തിൽ ആയിരുന്നു.. പോകണോ വേണ്ടയോ..

കടൽ കരയിൽ അസ്തമിക്കുന്ന സൂര്യനെ നോക്കി ഇരുന്നപ്പോൾ ചുറ്റിനും കമിതാക്കൾ ഉണ്ടായിരുന്നു..

അവർ ഒക്കെ അവരുടെ പ്രണയിനിയുടെ ഉടലിനോട് ചേർന്നിരുന്നു കടലിൽ സൂര്യൻ താഴുന്നത് ആസ്വാദിക്കുകയാണ്..

പെട്ടെന്ന് എന്റെ മനസ്സിൽ ഒരു തോന്നൽ വന്നു.. ശിവദേവൻ എന്നോട് സംസാരിക്കുന്നു..

“നിനക്ക് വേണ്ടി ആണ് അവൾ ഇതൊക്കെ ചെയ്യുന്നത്.. നിനക്ക് വേണ്ടി മാത്രം.. നിന്റെ അഭിമാനം കളയാതിരിക്കാൻ.. എന്നിട്ടും നീ അവളെ മനസിലാക്കുന്നില്ലല്ലോ… “

ഞാൻ ഞെട്ടി.. ദൈവമേ.. ശരിയാണല്ലോ.. അവൾക്ക് അത് പൊറുത്തു എന്റെ ഭാര്യാ ആകാമായിരുന്നു..

എന്നാൽ അവൾ എന്റെ അഭിമാനം കാക്കാൻ അല്ലെ ഇത്ര കഷ്ടപ്പെടുന്നത്?

എന്നെ കണ്ടാൽ പിന്നെ അവൾക്ക് തിരിച്ചു പോകാൻ കഴിയാത്തത് കൊണ്ടല്ലേ അവൾ കാണാൻ വരാതിരുന്നത്?

ശിവ ഭഗവാന്റെ മുൻപിൽ വച്ച് സത്യം ചെയ്തവൾ അല്ലെ അവൾ? ഞാൻ മാത്രമേ ഈ ജന്മത് ഉണ്ടാകുകയുള്ളൂ എന്ന്?

അതെന്തു കൊണ്ട് ഞാൻ ചിന്തിച്ചില്ല?? ഞാൻ തലക്ക് കൈ കൊടുത്തു ആ കടൽ കരയിൽ ഇരുന്നു..

***

ഞാൻ റൂമിലേക്ക് ചെന്നു.. ചെക് ഔട്ട് ചെയ്തു. ബസ് സ്റ്റാൻഡിലേക്ക് ഓടുകയായിരുന്നു..

കോയമ്പത്തൂർ ബസ് മുൻപോട്ടു നീങ്ങി പോകുന്നു..

ഒന്നും നോക്കിയില്ല ചാടി കയറി കൈ കാണിച്ചു.. നേരെ കോയമ്പത്തൂരിന് ടിക്കറ്റ് എടുത്തു..

എന്റെ ബൈക്ക് കൊച്ചി കാവസാക്കി സർവീസ് സെന്ററിൽ ഉണ്ട് എന്ന കാര്യം എനിക്ക് ഓർമ വന്നു..

കൊടുത്തിട്ടു രണ്ടു മാസം കഴിഞ്ഞു. കൊണ്ട് പോകാൻപറഞ്ഞിട്ടു ഇതുവരെ പോയിട്ടില്ല..

നേരെ കൊച്ചിക്കു വിട്ടാൽ ബൈക്കും എടുത്തു നേരെ കോട്ടയം പോകാം..

രാവിലെ ആയപ്പോൾ കോയമ്പത്തൂർ എത്തി..

അവിടെ നിന്നും ഭക്ഷണം കഴിച്ചു ഡ്രസ്സ് മാറി ഒരു ടാക്സി പിടിച്ചു.. കൊച്ചിക്ക്..

“നല്ല സ്പീഡിൽ പോകണം…”

അയാൾ സമ്മതിച്ചു.. വന്നപോലെ എളുപ്പം അല്ല തിരിച്ചു പോകാൻ..

പാലക്കാട്.. എത്തി അവിടെ നിന്നും കൊച്ചി.. ഏകദേശം നാല് മണിക്കൂർ എടുത്തു..

കൊച്ചി ഇറങ്ങി ആദ്യം ഒരു തുണിക്കടയിൽ കയറി. ഒരു ജീൻസ്, ഷൂസ്, ഫുൾ സ്ലീവ് ബനിയൻ ഒക്കെ വാങ്ങി.. നേരെ കാവസാക്കി സർവീസ് സെന്ററിൽ പോയി..

ബൈക്ക് എടുത്തു.. അവിടെ നിന്നും ഒരു ഹെൽമെറ്റ് കൂടി വാങ്ങേണ്ടി വന്നു..

ഡ്രെസ്സൊക്കെ മാറി ബാക്കി എല്ലാം ബാക് പാക്കിൽ ആക്കി..

നേരെ കോട്ടയം..

നല്ല സ്പീഡിൽ ആണ് വണ്ടി വിട്ടത്..

ആക്സിലറേറ്റർ കൊടുത്താൽ പാഞ്ഞു പോകുന്ന ഒരു പെൺപുലി ആണ് എന്റെ വണ്ടി.. അവൾക്ക് അതൊരു ഹരം ആണെന്ന് എനിക്ക് തോന്നി..

തന്റെ യജമാനൻ എന്താണ് ഇന്ന് എന്നെ നല്ല സ്പീഡിൽ ഓടിക്കുന്നത് എന്ന് അവൾ ചിന്തിച്ചു.. ആരെയോ കാണാൻ പോകുകയായിരിക്കാം..

എന്നെ ഇവിടെ കൊണ്ടുവന്നു ഇട്ടിട്ടു ഒന്ന് തിരിഞ്ഞു നോക്കാത്ത ആൾ ആണ്..

ഇന്ന് തേടി വന്നു.. എന്നാൽ എന്റെ കഴിവ് കാണിച്ചു കൊടുത്തേക്കാം എന്ന് അവൾ ചിന്തിച്ചു..

മുരണ്ടു കൊണ്ട് അവൾ ഫ്രന്റ് ടയർ ഓരോ ഗിയർ മാറ്റുമ്പോഴും അല്പം പൊക്കി ചാടി അവൾ വെടിച്ചില്ലു പോലെ പാഞ്ഞു അവളുടെ ശക്തി കാണിച്ചു കൊണ്ടിരുന്നു… സന്തോഷം ആയിരുന്നു അവൾക്ക്…

വഴിയിൽ ഒക്കെ സ്പീഡ് ലിമിറ് ഉണ്ട്. ക്യാമെറയിൽ പതിയും എന്നാലും ഞാൻ സ്പീഡ് കുറച്ചില്ല..

കോട്ടയം അടുത്തപ്പോൾ നല്ല സന്തോഷം തോന്നി എനിക്ക്… എന്നാൽ അത് അധിക നേരം നീണ്ടില്ല..

ഒരു പരന്ന റോഡ് കിട്ടിയപ്പോൾ ഞാൻ അവളെ ടോപ് ഗിയറിൽ ഇട്ടു ആക്സിലറേറ്റർ നന്നായി ഞെരിച്ചു..

വല്ലാത്ത ഒരു ശബ്ദത്തോടെ അവൾ കുതിച്ചു പാഞ്ഞു…

എന്നാൽ വളരെ പെട്ടെന്ന് ആയിരുന്നു ഒരു പച്ചപ്പിൽ നിന്നും ഒരു പശുക്കുട്ടി ഓടി റോഡിൽ കയറിയത്..

അതിന്റെ പുറകെ ഒരു പെൺകുട്ടി ഓടി വന്നിരുന്നു..

ഞാൻ ബൈക്ക് ആഞ്ഞു തിരിച്ചു..

ബ്രേക്ക് ചെയ്യാൻ കഴിഞ്ഞില്ല…

റോഡിൽ നിന്നും ഇറങ്ങി അവൾ വല്ലാത്തൊരു ശബ്ദത്തോടെ കാട്ടിലേക്ക് കയറി..

ഒരു വെട്ടി നിർത്തിയ ഒരു മരത്തിന്റെ കുറ്റിയിൽ ആഞ്ഞു ഇടിച്ചു..

ഞാൻ തെറിച്ചു ആകാശത്തേക്ക് ഉയർന്നപ്പോൾ എന്റെ ഹെൽമെറ്റ് തെറിച്ചു പോയി…

നേരെ ചെന്നു വീണത് ഒരു പാറക്കെട്ടിൽ ആണ്.. പിന്നെ ഒന്നും ഇല്ല.. ഇരുട്ട് മാത്രം.. ചോരയുടെ ഗന്ധം എന്റെ മൂക്കിൽ അടിച്ചു കയറി..

***

മൊത്തം ഇരുട്ടായിരുന്നു.. എന്റെ ശരീരത്തിൽ ആരൊക്കെയോ മുറിക്കുകയോ തുന്നുകയോ ചെയ്തത് ഞാൻ അറിഞ്ഞിരുന്നു.. എന്നാലും ഇരുട്ടിൽ കിടന്നു തപ്പുകയായിരുന്നു ഞാൻ..

***

ജെറിയുടെ വീട്ടിൽ ഉള്ളവർ അവൻ എങ്ങോട്ടു പോയി എന്ന് ആലോചിച്ചു ടെൻഷനിൽ ആയിരുന്നു..

ജെറിയെ  കണ്ടതും പാർവതി അവനെ അനേഷിക്കുകയായിരുന്നു..

അവൾ ശിവ ക്ഷേത്രത്തിൽ വച്ച് കാണാൻ ഉള്ളൊരു പ്ലാനിങ്ങിൽ ആയിരുന്നു.. എന്നാൽ അവൻ അവളെ കണ്ടു പുറത്തേക്ക് പോയത് അവൾക്കും ആനിക്കും ഒത്തിരി സങ്കടം ഉണ്ടാക്കി..

അവർ നടത്തിയ ചെറിയൊരു നാടകം.. അവനെ സർപ്രൈസ്‌ ചെയ്യിക്കാൻ.. അത് ഇല്ലാതെ ആയി..

ഇടിവെട്ട് പോലെ ആണ് ജെറി മരിച്ചു എന്ന വാർത്ത പരന്നത്… അറിയുന്നവർ നേരെ വീട്ടിൽ വന്നു…

ഒരു വിധം മെഡിക്കൽ കോളേജിൽ എത്തിയ പപ്പ ജെറി  മരിച്ചിട്ടില്ല എന്ന് മനസിലാക്കി..

തല പൊട്ടിയിരുന്നു. എന്നാൽ ആഴത്തിൽ മുറിവ് ഇല്ല. ശരീരം മൊത്തം ചതവുകളും ഒടിവും. ചാകുന്നതായിരുന്നു ബേധം എന്ന ഡോക്ടറുടെ അഭിപ്രായം..

ജെറിയെ അവിടെ നിന്നും ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി..

ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ ഭാഗ്യം എന്ന് ഡോക്ടർ എല്ലാവരെയും അറിയിച്ചപ്പോൾ കൂട്ടക്കരച്ചിൽ ആയിരുന്നു… ആനിയും പാർവതിയും ബോധം ഇല്ലാതെ കിടന്നു..

എല്ലാത്തിനും കാരണം അവർ ആണെന്ന് തോന്നിയിരിക്കാം…

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ദുർഗ്ഗ

 

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!