ദിവസങ്ങൾ.. ആഴ്ചകൾ.. മാസം.. അങ്ങനെ കാലം നീങ്ങി..
ഒരു ദിവസം ഞാൻ കണ്ണ് തുറന്നു..
പക്ഷെ ഞാൻ ഒരു കിണറിൽ ആണെന്ന് എനിക്ക് തോന്നി.. ഞാൻ ഉച്ചത്തിൽ വിളിച്ചു നോക്കി..
ആരും കേൾക്കുന്നില്ല.. ആരുടെ ഒക്കെയോ സംസാരം എനിക്ക് കേൾക്കാം..
“ശരീരം റിക്കവർ ആകുന്നുണ്ട്.. വളരെ വേഗം.. എന്നാൽ കോമയിൽ ആണ്.. “
“ഞാൻ കാരണം ആണ് എന്റെ ഏട്ടൻ… ചാടി ചാകും ഞാൻ…..”
“അന്ന് ഞാൻ മോളെ അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത്..”
“എന്റെ ഏട്ടൻ ഇല്ലാതെ ജീവിക്കില്ല ഞാൻ…”
“ആ കുട്ടി വീണ്ടും ബോധം കേട്ടു വീണു.. ഒന്ന് വരുമോ?”
അങ്ങനെ പല സംഭാഷണങ്ങൾ ഞാൻ കേട്ടു..
എന്നാൽ അതൊക്കെ ആരാ എന്നോ എന്തിനാ എന്നോ എനിക്ക് മനസിലായില്ല…
***
ഒരു ദിവസം ഞാൻ വളരെ കഷ്ടപ്പെട്ട് ആ കിണർ വലിഞ്ഞു കയറി..
കയ്യിലെ നഖം ഒക്കെ പോയെങ്കിലും വലിഞ്ഞു കയറി മുകളിൽ എത്തി….
കണ്ണ് തുറന്നു…
ചുറ്റും നോക്കി..
കിണറും ഇല്ല ഒന്നും ഇല്ല… ഒരു റൂം മാത്രം…ആ റൂമിൽ എന്നെ കിടത്തിയിരിക്കുന്നു. എന്തൊക്കെയോ യന്ത്രങ്ങൾ.. എല്ലാം വെള്ള ആണ്.
ഞാൻ ആരാണ് എന്താണ് എന്ന് എനിക്ക് അറിയുന്നില്ല… ഒരു വെള്ള വസ്ത്രം ധരിച്ചു തലയിൽ വെള്ള ക്യാപ് ഇട്ട ചെറുപ്പക്കാരി കയറി വന്നു. നേഴ്സ് ആയിരിക്കും . ..
റൂമിൽ കയറി വന്നപ്പോൾ അവർ എന്നെ ഒന്ന് നോക്കി…
ഒരു സ്വിച്ച് അമർത്തി…
“ഡോക്ടർ ജെറി കണ്ണ് തുറന്നു…!”
ജെറിയോ? ഞാൻ ആണോ ജെറി? ആർക്കറിയാം..
ഡോക്ടർ വന്നു.. എന്തൊക്കെയോ എന്നോട് ചോദിച്ചു.. അവ്യക്തമായ രീതിയിൽ ഞാൻ മറുപടി കൊടുത്തു.. പലതിനും അറിയില്ല എന്നായിരുന്നു മറുപടി..
“ആരെയാ കാണേണ്ടത്? “
ഞാൻ ആലോചിച്ചു നോക്കി.. ഒരു മുഖവും മനസ്സിൽ ഇല്ല…
“ഞാൻ.. അറിയില്ല…” എന്ന് മറുപടി കൊടുത്തു..
***
ഡോക്ടർ എല്ലാവരെയും റൂമിലേക്ക് വിളിപ്പിച്ചു…
“ജെറിക്ക് ബോധം വന്നു…”
എല്ലാവരും സന്തോഷത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി..
“എന്നാൽ.. അവന് മെമ്മറി ലോസ് ഉണ്ട്.. പെർമനന്റ് അല്ല എന്ന് തോന്നുന്നു..
ബേസിക് കാര്യങ്ങൾ ഒക്കെ അറിയാം.. ഞാൻ ഡോക്ടർ ആണെന്നും ഒപ്പം ഉണ്ടായിരുന്നത് നേഴ്സ് ആണെന്നും അവൻ പറഞ്ഞു.. എന്നാൽ സ്വന്തം പേരോ നിങ്ങളെ എന്നല്ല ആരെയും ഓർമ ഇല്ല… “
അതൊരു ഞെട്ടൽ ആയിരുന്നു.. പാർവതി അതെ പോലെ നിലത്തേക്ക് വീണു…
പപ്പ വിങ്ങി വിങ്ങി കരഞ്ഞുകൊണ്ടിരുന്നു… ആനി കരയാൻ പോലും ആകാതെ ഇരുന്നുപോയി…
“നിങ്ങൾ ഇങ്ങനെ സങ്കടപെടല്ലേ…. “
ഡോക്ടർ പാർവതിയെ എടുത്തു ഉയർത്തി ചാരി ഇരുത്തി ഒരു നഴ്സിനെ വിളിച്ചു നോക്കാൻ പറഞ്ഞു..
“ടെംപോററി ആകാം.. ബാക്കി എല്ലാം ഓർമ ഉള്ള സ്ഥിതിക്ക് ഓര്മ വരും.. അടുത്ത് പോയി പരിചയപ്പെടുത്തുക…
പഴയ കാര്യങ്ങൾ പറഞ്ഞു കൊടുക്കുക… “
“പിന്നെ.. അവളെ ഇപ്പോൾ കാണിക്കണ്ട.. അവളോട് ദേഷ്യം തോന്നിയിട്ടല്ലേ പോയത്.. സൊ പിന്നെ കാണിക്കാം…”
***
ഉറക്കത്തിൽ ആയിരുന്നു ഞാൻ..
ഉറക്കം വിട്ടു കണ്ണ് തുറന്നു.. എന്റെ ഇടതു വശത്തു ഒരു പെൺകുട്ടി ഇരിക്കുന്നു..
നീണ്ട കണ്ണുകളും നല്ല വെളുപ്പും നല്ല മുടിയും ഒക്കെ ആയി ഒരു പെൺകുട്ടി.. അവൾ എന്റെ കൈ പിടിച്ചിട്ടുണ്ട്..
ഞാൻ അവളെ നോക്കിയപ്പോൾ അവൾ നോക്കി പുഞ്ചിരിച്ചു…
“ഏട്ടാ…എന്നെ മനസ്സിലായോ?”
അവൾ ചോദിച്ചു.. ഞാൻ ആലോചിച്ചു നോക്കി.. മനസ്സിൽ മൊത്തം കറുപ്പ്…
“ഇല്ല….”
എന്ന് പറഞ്ഞു..
“ആനി ആണ് ഏട്ടാ…..”
അവൾ സങ്കടത്തോടെ പറഞ്ഞു..
എനിക്ക് മനസിലായില്ല… ഞാൻ സംശയത്തോടെ അവളെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..
“മോന്റെ നിന്റെ അനിയത്തി ആണ് മോനെ…”
എന്റെ വലതു വശത്തു നിന്നും ഒരു ശബ്ദം… ഞാൻ നോക്കി.. അല്പം പ്രായം ഉള്ളൊരു ആൾ.. കാണാൻ നല്ല ഭംഗി ഒക്കെ ഉണ്ട്..
“അത് മോന്റെ അമ്മ… ഞാൻ പപ്പ… മോന് എല്ലാവരും ഉണ്ട്… “
ഞാൻ നോക്കി.. ഒരു കസേരയിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു.. അവർ വന്നു സങ്കടത്തോടെ എന്റെ കാലിന്റെ ഭാഗത്തു നിന്നു..
എനിക്ക് ഒന്നും മനസിലായില്ല.. മനസിന്റെ ഉള്ളിൽ എന്തൊക്കെയോ കറുത്ത ബോക്സ്… അതിൽ ഇടയ്ക്കു ഒരു വെളിച്ചം…
***
കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞു.. എനിക്കിപ്പോൾ ഇവരെ ഒക്കെ പരിചയം ആയി..
എന്തോ ഒരു ഓർമ പോലെ തോന്നുന്നുണ്ട് എന്നാലും എല്ലാം ബ്ലാങ്ക് ആണ്.. കറുത്ത ബോക്സ് ഇപ്പോഴും ഉണ്ട്..
കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ എനിക്ക് എഴുനേറ്റ് ഇരിക്കാനും മെല്ലെ നടക്കാനും കഴിഞ്ഞു..
നേഴ്സ് പിടിച്ചാൽ മാത്രമേ ഞാൻ നടക്കാൻ ശ്രമിച്ചിരുന്നുള്ളൂ… വേറെ ആരും പിടിക്കേണ്ട എന്ന് ഞാൻ പറഞ്ഞു..
അങ്ങനെ ഒരു ദിവസം എന്നെ ഡിസ്ചാർജ് ചെയ്തു..
ഇനി വീട്ടിൽ പോയി റസ്റ്റ് ചെയ്താൽ മതി എന്ന് ഡോക്ടർ പറഞ്ഞു..
തലയിൽ 14 സ്റ്റിച് ഉണ്ടായിരുന്നു. കാലിന്റെ മുട്ട് പൊട്ടിയിരുന്നു. കൂടാതെ കുറച്ചു വാരിയെല്ലുകളും പൊട്ടി.. പിന്നെ ദേഹം മൊത്തം ചതവും..
ഇപ്പോൾ കുറെ നാൾ കഴിഞ്ഞത് കൊണ്ട് എനിക്ക് കാലിനു അല്ലാതെ വേറെ ഇഷ്യൂ ഒന്നും ഇല്ലായിരുന്നു.. നടക്കാൻ സഹായം വേണം. എന്നാൽ ദിവസവും നടന്നാൽ അത് മാറും എന്ന് ഡോക്ടർ പറഞ്ഞു…
എനിക്ക് ബാക്കി കാര്യങ്ങൾ ഒക്കെ അറിയാം. എന്നാൽ വ്യക്തികളെ എനിക്ക് ഓർമ കിട്ടുന്നില്ല..
ഞാൻ ഉറക്കം ഉണർന്നപ്പോൾ എല്ലാവരും റെഡി ആയി നിൽക്കുകയായിരുന്നു..
“പോകാം ഏട്ടാ? ഞാൻ കൊണ്ടുപോകാം….” .
ആനി എന്നെ പിടിക്കാൻ അടുത്ത് വന്നു..
“എന്നെ ആരും തൊടണ്ട.. ഞാൻ ഒറ്റക്ക് വന്നോളാം..”
“ഏട്ടാ.. ഏട്ടന് ഒറ്റയ്ക്ക് നടക്കാൻ പറ്റില്ല.. ഞാൻ പിടിക്കാം ഏട്ടാ പ്ളീസ്?”
അവൾ കെഞ്ചി…
“സമ്മതിക്ക് മോനെ… “
അമ്മ ഒരു വശത്തു നിന്നും പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..
അവിടെ വേറെ ഒരാൾ… ഒരു പെൺകുട്ടി.. കരഞ്ഞു കൊണ്ട് നിൽക്കുന്നു.. സാരി ആണ് വേഷം..
വല്ലാത്തൊരു ഭംഗി ഉള്ള പെൺകുട്ടി.. പിടക്കുന്ന കണ്ണുകൾ..
“അതാരാ…?”
ഞാൻ ആനിയോട് ചോദിച്ചു..
അവൾ എന്നെ പരിഭ്രമിച്ചു നോക്കി..
“പാർവതി ആണ് ഏട്ടാ…”
എനിക്ക് ചിരി വന്നു..
“ശിവന്റെ പാർവതി ആണോ… “
അത് കേട്ടപ്പോൾ ആനിയുടെ മുഖത്ത് ഒരു കൊച്ചു പുഞ്ചിരി വിടർന്നു…
ഞാൻ അവളെ ഒന്ന് കൂടി തിരിഞ്ഞു നോക്കി..
ആ കണ്ണുകൾ… ആ കണ്ണുകൾ എവിടെയോ കണ്ടല്ലോ? ഞാൻ ആലോചിച്ചു..
കിട്ടുന്നില്ല…
“വാ ഏട്ടാ.. ഞാൻ പിടിക്കട്ടെ?”
വീണ്ടും ആനിയുടെ ശബ്ദം..
“എന്നാൽ അവൾ പിടിച്ചാൽ മതി….!”
ഞാൻ പാർവതിയെ ചൂണ്ടി പറഞ്ഞു…
പപ്പയും അമ്മയും മുഖത്തോടു മുഖം നോക്കി… ആനി പകച്ചു അവളെ നോക്കുന്നത് കണ്ടു..
എന്റെ തോളിൽ ഒരു കൈ അമർന്നു.. ആ കണ്ണുകൾ.. അതിൽ ഒരു പുഞ്ചിരി..
അവൾ എന്നെ എണീപ്പിച്ചു.. എന്റെ കൈ അവളുടെ തോളിൽ കൂടി ഇട്ടു പിടിച്ചു മറ്റു കൈ എന്റെ അരക്കെട്ടിൽ പിടിച്ചു..
“ഏട്ടാ.. പോകാം?”
അവൾ എന്നോട് ചോദിച്ചു..
“മ്മ്മ്… “
അവളിൽ നിന്നും വരുന്ന മണം ആസ്വദിച്ചു ഞാൻ സമ്മതം മൂളി..
പാർവതി എന്നേയും താങ്ങി പോകുന്നത് കണ്ടു എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു…
***
അവൾ എന്നെ കൊണ്ട് പോയി കാറിൽ ഇരുത്തി..
അപ്പോഴേക്കും അവർ വന്നിരുന്നു..
ആനി ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു പുറകോട്ടു നോക്കാതെ തന്നെ കാർ പുറകോട്ടു തിരിച്ചെടുത്തത് ഞാൻ നോക്കി ഇരുന്നു…
“ഏട്ടന് ഓർമ ഉണ്ടോ എങ്ങനെയാ ഈ അവസ്ഥയിൽ ആയതു എന്ന്?”
അവൾ എന്നോട് ചോദിച്ചു..
“ഇല്ല… “
“അന്ന് ഏട്ടൻ ബൈക്ക് ഓടിച്ചിരുന്നത് 165 കിലോമീറ്റർ സ്പീഡിൽ ആയിരുന്നു.. അതിൽ ലാസ്‌റ് സ്പീഡ് റെക്കോർഡ് ആയിട്ടുണ്ട്….”
ഞാൻ ഒന്നും മിണ്ടിയില്ല.. എന്തിനാണ് എന്താണ് എന്ന് എനിക്ക് മനസിലായില്ല..
വീട്ടിൽ എത്തി പാർവതി തന്നെ ആണ് എന്നെ റൂമിൽ ആക്കിയത്..
“കുളിപ്പിക്കട്ടെ?
അവൾ എന്നോട് ചോദിച്ചപ്പോൾ എനിക്ക് നാണം തോന്നി…
“ഏയ് ഞാൻ തന്നെ കുളിച്ചോളാം…”
“അത് വേണ്ട.. ഞാൻ ഒന്നും നോക്കാതിരുന്നാൽ പോരെ?”
അവൾ കുസൃതി നിറഞ്ഞ ഒരു ചിരി ചിരിച്ചപ്പോൾ എനിക്ക് ചിരി വന്നു..
“ഈ പാർവതി ശരിക്കും ആരാ?”
ഞാൻ അതൊക്കെ നോക്കി ചിരിക്കുന്ന ആനിയെ നോക്കി ചോദിച്ചു..
“ഏട്ടന്റെ സ്വന്തം പാർവതി ആണ്.. നിങ്ങളുടെ കല്യാണം എല്ലാവരും തീരുമാനിച്ചത് ആണ്…”
“”ഉവ്വോ?”
എനിക്ക് അത്ഭുതം തോന്നി.. ഒപ്പം നാണവും.. അവൾ എന്നെ നോക്കി നില്കുന്നു…
അവളും ആനിയും കൂടി എന്നെ കുളിപ്പിച്ച് നല്ല ഡ്രസ്സ് ഒക്കെ ഒക്കെ ഇടീപ്പിച്ചു ബെഡിൽ ഇരുത്തി..
ഒരു കൊച്ചു കുട്ടിയെ പോലെ അവൾ എന്നെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി..
അവർ രണ്ടുപേരും എന്റെ ഒപ്പം ഇരുന്നു.. എന്റെ ഫോൺ എടുത്തു കയ്യിൽ തന്നു..
കുറച്ചു കഴിഞ്ഞു പാർവതി പോയി..
അവൾ എന്റെ കവിളിൽ ഒരു ഉമ്മ
തന്നിട്ടാണ് പോയത്.. എനിക്ക് വീണ്ടും നാണം വന്നു..
“ഞാൻ ആണ് ഏട്ടന്റെ ഈ അവസ്ഥക്ക് കാരണം എന്നും പറഞ്ഞു.. അതെനിക്ക് മനസിലായില്ല…
ഭിത്തിയിൽ കുറെ ചിത്രങ്ങൾ.. അതാരൊക്കെ ആണെന്ന് എനിക്ക് മനസിലായില്ല..
എന്നാൽ കൃഷ്ണനെയും രാധയെയും എനിക്ക് മനസിലായി… എന്തോ ഒരു ഓർമ തോന്നി… മനസിലെ കറുത്ത ബോക്സ് ചിലതു വെളുത്തു വരുന്നു…
അമ്മയും അച്ഛനും വന്നു കുറെ നേരം സംസാരിച്ചു.. സംസാരിച്ച കാര്യങ്ങൾ ഒക്കെ ഒരു സ്വപ്നം പോലെ നേരിയ ഓർമ തോന്നി…
ആനി ആൽബം ഒക്കെ എടുത്തു എന്നെ കാണിച്ചു തന്നു..
അന്ന് ഞാൻ വേഗം കിടന്നു.
അങ്ങനെ ഒരു ആഴ്ച കൂടി കഴിഞ്ഞു..
എന്നെ കാണാൻ കുറേപേർ വന്നു.. ഒരു സുന്ദരി വന്നു ഞാൻ അലീഷാ എന്ന് പറഞ്ഞു കൈ തന്നു..
അവളെ എനിക്ക് നല്ല പരിചയം തോന്നി.. അവളുടെ മാറിലേക്ക് ഞാൻ എപ്പോഴോ മുഖം പൂഴ്ത്തിയത് പോലെ എനിക്ക് തോന്നി..
“എന്താ ഒരു കള്ളച്ചിരി…? നിനക്ക് എന്നെ മനസ്സിലായോ?”
അവൾ ചിരിയോടെ ചോദിച്ചു..
“ഇല്ല.. എന്നാലും എവിടെയോ കണ്ടത് പോലെ… ഈ റൂമിൽ വന്നിട്ടുണ്ടോ മുൻപേ?”
“വന്നിട്ടുണ്ടോ എന്നോ? നിന്നെ ഞാൻ കുളിപ്പിച്ചിട്ടു വരെ ഉണ്ട്… “
അവൾ ചിരിയോടെ പറഞ്ഞു.. എനിക്ക് വീണ്ടും നാണം തോന്നി..
ഏതൊക്കെ പെണ്ണുങ്ങൾ ആണ് വന്നു എന്തൊക്കെയോ പറയുന്നത്..
അലീഷാ അന്ന് എന്റെ ഒപ്പം കുറെ നേരം ഇരുന്നു.
അവൾ എന്നെ എന്റെ ബുള്ളറ്റിൽ ഒന്ന് ടൌൺ ഒക്കെ കറക്കി കൊണ്ടുവന്നു.. അതെനിക്ക് നന്നായി ബോധിച്ചു..
കുറച്ചു ദിവസം കൂടി കടന്നു പോയി.. എനിക്കിപ്പോൾ ഇവരെ ഒക്കെ നല്ല പരിചയം ആണ്..
അവരോക്കെ എന്നെ നന്നായി സ്നേഹിക്കുന്നു എന്ന് തോന്നി…
തുടരും
മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ
ദുർഗ്ഗ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Shivapartvathy written by Malakhayude Kamukan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission