Skip to content

ശിവപാർവതി – ഭാഗം 2

shivaparvathi novel

ഡോർ തുറന്നു ആദ്യം ഒരു 45-48 വയസുള്ള ഒരു സ്ത്രീ ആണ് വന്നത്.. നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം.. അതിന്റെ പുറകെ കയറി വന്ന ഇളം നീല ചുരിദാറുകാരി എന്നെ ഞെട്ടിച്ചു..

അവൾ.. പാർവതി..

എനിക്ക് സന്തോഷം അല്ല വന്നത്.. പരിഭ്രമം ആണ്.. എനിക്ക് അവിടെ നിന്നും ഇറങ്ങി ഓടാൻ തോന്നി…

കർത്താവെ ശക്തി തരണേ എന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു..

അവളുടെ കണ്ണുകളെ നേരിടാൻ കഴിയാതെ ഞാൻ തല കുനിച്ചു പോയോ?

അവൾ എന്ന കണ്ടു സംശയത്തോടെ ഒന്ന് നോക്കി… ദൈവമേ… ദേഹം വിറക്കുന്നു..

ഇത് പാർവതി ദേവി നേരിട്ടു വന്നതാണോ? എന്റെ തൊണ്ട വരണ്ടു..

“ഇരിക്കൂ…”

ഞാൻ മെല്ലെ പറഞ്ഞു..

“സാർ.. ഒരു..”

“സാർ എന്നൊന്നും വിളിക്കണ്ട… , എന്റെ പേര് ജെറി എന്നാണ്..”

ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

അവർ ഒന്ന് ചിരിച്ചു.

അവൾ ഒരു വ്യത്യാസവും ഇല്ലാതെ അവിടെ ഇരുന്നു..

ഞാൻ അവളെ ഒന്ന് നോക്കി.. ഇളം നീല ചുരിദാർ.. ഗോതമ്പിന്റെ നിറം. വെളുത്തു മെലിഞ്ഞ കയ്യിൽ നിറയെ കുപ്പി വളകൾ.

മാൻപേട കണ്ണുകളിൽ കണ്മഷി വാലിട്ടു എഴുതിയിരിക്കുന്നു..

നീണ്ട മൂക്കും ആർക്കും ഒരു മുത്തം കൊടുക്കാൻ തോന്നുന്നതുമായ അധരങ്ങൾ… അതിന്റെ വലത്തേ വശത്തു ഒരു കറുത്ത പുള്ളി… അതവളുടെ ഭംഗി ഇരട്ടിയാക്കുന്നു..

കറുത്ത മുടി ചെവികൾ മൂടി ഇരുവശത്തേക്കും ലൂസ് ആക്കി ഇട്ടു കെട്ടി വച്ചിരിക്കുന്നു..

കഴുത്തിൽ ഒരു കൊച്ചു  സ്വർണ മാല ഉണ്ട്.. അവളുടെ നിറവും മാലയുടെ നിറവും വലിയ വെത്യാസം ഒന്നും ഇല്ല..

എന്റെ മേശയിൽ ചിറകടിച്ചു പറക്കാൻ നോക്കുന്ന വെള്ളി ചിത്ര ശലഭത്തിൽ ആണ് അവളുടെ കണ്ണ്..

“ലോണിന് അപേക്ഷ കൊടുത്തിരുന്നു.. ഡാൻസ് സ്കൂൾ നടത്താൻ ആണ്..  കുറച്ചു നാള് ആയി.. “

അവളുടെ അമ്മ മെല്ലെ പറഞ്ഞു..

“കഴിഞ്ഞ ശിവരാത്രി? ശിവതാണ്ഡവം ആടിയ??”

ഞാൻ ഒരു പുഞ്ചിരിയോടെ എന്നാൽ പരിഭ്രമത്തോടെ  ചോദിച്ചപ്പോൾ അവൾ എന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി..

ആഫ്രോഡൈറ്റി ഏരിസിനെ ആദ്യമായി നോക്കിയപ്പോൾ അദ്ദേഹത്തിന് ഉണ്ടായ ഫീലിംഗ് ഇപ്പോൾ എനിക്ക് തോന്നുന്നത് ആയിരിക്കും എന്ന് ഞാൻ ആലോചിച്ചു…

“അതെ.. മോന് എങ്ങനെ അറിയാം?”

“കണ്ടിരുന്നു അമ്മെ.. ശിവതാണ്ഡവം.. അസാമാന്യം ആയിരുന്നു…അത് കണ്ടിട്ട് എന്റെ കിളി പോയി…”

ഞാൻ തമാശയോടെ പറഞ്ഞു.. ദേ ചിരിച്ചു.. അവൾ എന്റെ നെഞ്ചിൽ ഐസ് കഷണങ്ങൾ വാരി ഇട്ടതു പോലെ ചിരിച്ചു…

വേറെ ഒരു കാര്യം കൂടി ഞാൻ ശ്രദിച്ചു..

ഇവളെ കണ്ടാൽ ഒരു ദേവതയെ പോലെ ഉണ്ട്.. എന്നാൽ അവളുടെ നിരയൊത്ത കൊച്ചു പല്ലുകളിൽ രണ്ടെണ്ണം യക്ഷിയുടേത് പോലെ അല്പം കൂർത്തു നീണ്ട് ഇരിക്കുന്നു.. ദൈവമേ ഇനി വല്ല വാംപയറും ആണോ ഇവൾ…

ദംഷ്ട്ര എന്നൊക്കെ കേട്ടിട്ടേ ഉള്ളു.. ഇപ്പോൾ അതും കണ്ടു…

“താങ്ക്സ്….”

അവൾ തല കുനിച്ചു പറഞ്ഞു… എന്തൊരു നാണം…

“ലോൺ തരാം.. എന്നാൽ അതിനു ഈടു വേണം എന്നാണ് ബാങ്കിന്റെ നിയമം….”

ഞാൻ അവരെ നോക്കി…

“അകെ ഉള്ളത് ഒരു കൊച്ചു വീടാണ് സാറെ… അതിന്റെ ആണെങ്കിൽ ഇപ്പൊ തന്നെ വേറെ ബാങ്കിൽ ആണ്…”

അവർ വിഷമത്തോടെ പറഞ്ഞു..

“ഇവളുടെ അച്ഛന് ജോലി ഉണ്ട്.. എന്നാലും അത് വീട്ടുകാര്യങ്ങൾക്ക് മാത്രമേ തികയു.. എന്റെ മോൾക്ക് അച്ഛന്റെ കടങ്ങൾ വീട്ടാൻ വേണ്ടി ആണ്.. ഡാൻസ് എന്നാൽ അവൾ മരിക്കും.. അത്ര ആഗ്രഹം ആണ് അവൾക്ക്…”

അകെ സങ്കടത്തിൽ ആണല്ലോ കാര്യങ്ങൾ എന്ന് ഞാൻ ആലോചിച്ചു..

“അഞ്ചു ലക്ഷം ആണോ വേണ്ടത്?”

“അതെ… ഒരു കെട്ടിടം കിട്ടാനുണ്ട്. തല്ക്കാലം നാല് ലക്ഷം കൊടുത്താൽ അത് കിട്ടും.. ബാക്കി പിന്നെ കൊടുത്താൽ മതി.. പരിചയക്കാർ ആണ്.. പിന്നെ ബാക്കി പണം മറ്റു ആവശ്യങ്ങൾ ഒക്കെ ഇല്ലേ… കുറെ പഠിച്ചതാണ് മോൾ ഡാൻസ്… “

“മ്മ്മ്.. പക്ഷെ ഈടു ഒന്നും ഇല്ലാതെ എങ്ങനെയാ?”

ഞാൻ അകെ ആശയ കുഴപ്പത്തിൽ ആയി..

“ഒന്ന് സഹായിക്കണം സാർ.. ഒരു വഴിയും ഇല്ലാഞ്ഞിട്ടാണ്..”

അവർ എന്നെ നോക്കി പറഞ്ഞു.. അവൾ ഇപ്പോഴും തല കുനിച്ചു ഇരിക്കുകയാണ്.. അപമാനം തോന്നിയിരിക്കാം..

“ഇപ്പോൾ വരാം…” ഞാൻ അതും പറഞ്ഞു മാനേജരെ പോയി കണ്ടു..

കാര്യം പറഞ്ഞു..

“മോനെ സംഗതി ഒക്കെ കൊള്ളാം.. പക്ഷെ ഈടില്ലാതെ കൊടുക്കാൻ പറ്റില്ല.. തിരിച്ചു തരും എന്ന് എന്താണ് ഉറപ്പ്? നടക്കില്ല എന്ന് പറ.. ഇത് ഓസ്ട്രേലിയ അല്ല.. ഇന്ത്യ ആണ്….”

അങ്ങേരു അതിനിടയിൽ എനിക്കിട്ടും ഒന്ന് താങ്ങി…

ഞാൻ മിണ്ടാതെ ഇറങ്ങി വന്നു.. അവൾ പ്രതീക്ഷയോടെ എന്നെ ഒന്ന് നോക്കി..

എന്റെ മനസ്സിൽ എന്തൊക്കെയോ ഞാൻ ചിന്തിച്ചു..

“മ്മ്മ്.. ഒരു കാര്യം ചെയ്യൂ.. നിങ്ങളുടെ അഡ്രസ്.. ഫോൺ നമ്പർ ഒന്ന് തരു.. ഞാൻ ശ്രമിക്കാം.. “

അതും പറഞ്ഞു ഞാൻ ഒരു പേപ്പർ എടുത്തു അവർക്ക് കൊടുത്തു..

അവൾ അത് വാങ്ങി എന്തൊക്കെയോ വേഗം എഴുതി എനിക്ക് തന്നു..

അഡ്രെസ്സ് എഴുതിയിരുന്നു. ഒരു പേരും ഫോൺ നമ്പറും.. ശ്രീകുട്ടി  എന്നാണ് പേര്..

“ആരാ ശ്രീകുട്ടി?”

ഞാൻ ചോദിച്ചപ്പോൾ അവൾ

“ശോ…”

എന്ന് പറഞ്ഞു വേഗം പേപ്പർ വാങ്ങി പേര് തിരുത്തി പാർവതി എന്നാക്കി എനിക്ക് തന്നു.. എനിക്ക് ചിരി വന്നു..

“അപ്പൊ ശ്രീകുട്ടി ചെല്ല്.. ഞാൻ അറിയിക്കാം… പിന്നെ വലിയ പ്രതീക്ഷ വേണ്ട കേട്ടോ.. “

അവളുടെ മുഖം വാടി എങ്കിലും അവൾ പുഞ്ചിരിച്ചു.. അവരും ഇറങ്ങി.. അവൾ ഒന്ന് തിരിഞ്ഞു നോക്കി.. എന്നെ അല്ല.. മേശയിൽ ഇരുന്നു ചിറകടിക്കുന്ന ചിത്രശലഭത്തിനെ….

***

ഞാൻ ഒരു കുപ്പി എടുത്തു വെള്ളം കുടിച്ചു…

“അതെ….?”

വാതിലിൽ നിന്നും ഒരു കിളിനാദം.. വീണ്ടും ഞെട്ടി.. കുപ്പി ഒന്ന് തെന്നി വെള്ളം ഷർട്ടിൽ ആയി…

വീണ്ടും അവൾ…. ഷർട്ടിൽ വെള്ളം ആയതു അവൾ ഒരു നിമിഷം നോക്കി നിന്നു..

“ങേ.. എന്താ?”

ഞാൻ പരിഭ്രമത്തോടെ ചോദിച്ചു..

“സാറിന്റെ നമ്പർ ഒന്ന് തരുമോ? മറന്നു പോയാൽ ഓർമ്മിപ്പിക്കാൻ വേണ്ടി ആണ്….”

അവൾ മെല്ലെ പറഞ്ഞു എന്നെ നോക്കിയപ്പോൾ എനിക്ക് വല്ലാതെ സങ്കടം തോന്നി…

“പാർവതി സത്യം ഞാൻ മറക്കില്ല…ഡാൻസ് സ്കൂളിന് പറ്റിയ പേര് കണ്ടു വച്ചോളു…”

എന്റെ വായിൽ നിന്നും ഞാൻ പോലും അറിയാതെ വന്ന ശബ്ദം…

അവൾ ഒന്ന് പുഞ്ചിരിച്ചു.. അത് കൂടി കണ്ടതോടെ എന്റെ ശരീരം തളരുന്നതുപോലെ…

“നന്ദി…..”

അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നപ്പോൾ എനിക്ക് ശരീരം പിന്നെയും ചുട്ടു പൊള്ളി..

ഇതെന്താ ഇങ്ങനെ? ഇതിനേക്കാൾ അതി സുന്ദരികളെ ഞാൻ കണ്ടിട്ടുണ്ട്..  അവരോടൊന്നും തോന്നാത്ത ഒരു വിറയൽ ഇവളെ കാണുമ്പോൾ എന്താണ്…

അല്ല…? വേറെയൊരു കാര്യം.. ഞാൻ എന്ത് കണ്ടിട്ടാണ് അവൾക്ക് വാക്ക് കൊടുത്തത്? ഇനി ഇത് നടന്നില്ലെങ്കിൽ?

ഞാൻ മാനേജരെ വീണ്ടും കണ്ടു സംസാരിച്ചു.. അപ്പൊ എനിക്ക് ഒരു കാര്യം മനസിലായി.. പണി പാളി… ബാങ്കിൽ നിന്നും കിട്ടില്ല..

ഒരു ബാങ്ക് ലോൺ ഓഫീസർ ആയ എനിക്ക് പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ..

വൈകുന്നേരം വീട്ടിൽ ചെന്നു റൂമിൽ ഇരുന്നു.. പരിചയം ഇല്ലെങ്കിലും ഒരു പെണ്ണിന് വാക്കു കൊടുത്തു പോയി..

“ഡാ!!!?”

ഞാൻ ഞെട്ടിപ്പോയി.. ആനി ആണ്..

“എന്താടി ശവമേ? പേടിപ്പിക്കുന്നത്?”

“ഓഹോ നീ പേടിച്ചോ? എന്ത് പറ്റി എന്റെ ജീവന്റെ ജീവൻ ആയ ഏട്ടന്?”

അവൾ വന്നു എന്റെ അടുത്തിരുന്നു…

ഞാൻ അവളെ ഒന്ന് നോക്കി.. ഒന്നും മിണ്ടിയില്ല..

“എന്താടാ..? ആർ യു ഓക്കേ?”

“മ്മ്മ്.. ഒരു സംഭവം നടന്നടീ…”

“പറ എന്നോട്.. “

അവൾ എന്റെ ഓപ്പോസിറ്റ് വന്നിരുന്നു.. ഞാൻ മെല്ലെ ആദ്യം മുതൽ അവസാനം വരെ നടന്ന കാര്യം പറഞ്ഞു.. അവളെ കണ്ടത് മുതൽ..

“ഡാ ചെറുക്കാ.. പ്രേമം ആണോ നിനക്ക് അവളോട്?”

“അയ്യേ.. പ്രേമം ഒന്നും അല്ല. ഒരുതരം ആരാധന… എന്നാൽ പേടിയും…”

“സീൻ ആണല്ലോ മോനെ.. നിനക്ക് പെണ്ണിനെ പേടിയോ?” ഒരു പട്ടാളകാരിയെ വളച്ചത് ഓർമയില്ലേ നിനക്ക്?”

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു..

പണ്ട് നടന്ന ഒരു കാര്യം ആണ്..

ഞാനും ഇവളും കൂടി ആണ് സിഡ്‌നിയിൽ നിന്നും നെടുമ്പാശ്ശേരി എയർ പോർട്ടിൽ വന്നു ഇറങ്ങിയത്.. പുറത്തേക്ക് കുപ്പിയും വാങ്ങി ഇറങ്ങി വന്നപ്പോൾ ആണ് അതി സുന്ദരി ആയ ഒരു നോർത്തി പട്ടാളക്കാരിയെ കണ്ടത്..

ആനി എന്നെ വെല്ലു വിളിച്ചു..

“നിനക്ക് അവളെ വളക്കാൻ പറ്റുമോ? “

“പട്ടാളക്കാരി ആണ് മോളെ.. വെടി വെക്കും.. “

ഞാൻ തമാശക്ക് പറഞ്ഞു..

“പേടിത്തൊണ്ടൻ.. അയ്യേ..”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് മുട്ടി നോക്കാൻ തീരുമാനിച്ചു.. ഞാൻ മെല്ലെ അവളുടെ അടുത്ത് ഒന്ന് സംസാരിച്ചു.. അവൾ ആദ്യം ദേഷ്യപ്പെട്ടു എങ്കിലും ഞാൻ സെന്റി അടിച്ചു നമ്പർ കയ്യിൽ കൊടുത്തു.. എന്നെ അത്ഭുധപെടുത്തിക്കൊണ്ട് അവൾ ഫോണിൽ വിളിച്ചു..

എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഒരു ദിവസം കാണാം എന്ന് പറഞ്ഞു.. അതുപോലെ ഒരു ദിവസം ഞങ്ങൾ കണ്ടുമുട്ടി.

ആലുവ വച്ച്.. അതിനു ശേഷം ഒന്നും കൂടി.. അവളുടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ വച്ച്..

അന്ന് അവൾ അല്പം മൂഡി ആയിരുന്നു.. കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ അവളുടെ കല്യാണം ആണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് നിരാശ തോന്നി..

“നിന്നെ ആദ്യമേ കണ്ടിരുന്നെങ്കിൽ വിടില്ലായിരുന്നു ഞാൻ..”

എന്ന് അവൾ പറഞ്ഞു..

“മ്മ്മ്.. എല്ലാം ഒരു ജീവിതത്തിന്റെ കളി അല്ലെ..”

എന്ന് ഞാനും നിരാശയോടെ പറഞ്ഞു..

“എനിക്ക് നിന്നെ എന്നും ഓർക്കണം… “

അവൾ എന്നോട് പറഞ്ഞപ്പോൾ എങ്ങിനെ എന്ന് ഞാൻ ചോദിച്ചു..

മറുപടി ആയി അവൾ എന്റെ ചുണ്ടുകൾ അധരങ്ങൾക്കുള്ളിൽ ആക്കി വലിച്ചു.. എനിക്കൊരു ഞെട്ടൽ ആയിരുന്നു…

“ഇത് തെറ്റല്ലേ?”

ഞാൻ അറിയാതെ ചോദിച്ചുപോയി..

“നമ്മൾ ചെയ്യുന്നതൊക്കെ ശരി ആണോ? ഇന്ന് പോകുമ്പോൾ ഞാൻ വീട്ടിൽ എത്തും എന്നോ നീ വീട്ടിൽ എത്തും എന്നോ ഉറപ്പുണ്ടോ? “

ആ ചോദ്യത്തിന് ഉത്തരമായി അവളുടെ അധരങ്ങൾ വീണ്ടും നുകർന്നു.. ആ രാത്രി മുഴുവൻ ഞങ്ങൾ എടുത്തു…

വിവാഹ സമ്മാനം ആയി ഞാൻ അവൾക്ക് ഒരു റാഡോ വാച്ച് കരുതിയിരുന്നു..

അത് വാങ്ങി എങ്കിലും ജീവിതം മൊത്തം ഓർക്കാനുള്ള സമ്മാനം നീ തന്നല്ലോ എന്ന് അവൾ നിറകണ്ണുകളോടെ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഹൃദയത്തിന്റെ ഇളം ചൂടുള്ള ഒരു ഭാഗത്തു ഇരിക്കുന്നു…

അതൊക്കെ ഓർത്തപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

“ഡാ…! സ്വപ്നം കാണുകയാണോ നീ??”

ഞാൻ ഞെട്ടി.. ഇതെന്റെ വീടാണ്. എന്റെ ആനി ആണ് എടുത്തിരിക്കുന്നത് എന്നും എനിക്ക് ഓർമ വന്നു..

അവൾ എന്നെ സംശയത്തോടെ നോക്കി..

“ഇപ്പൊ നീ ചിന്തിച്ചത് പട്ടാളക്കാരിയെപ്പറ്റി ആണോ അതോ ഡാൻസുകാരിയെപ്പറ്റി ആണോ?”

ഞാൻ ചിരിച്ചു..

“പട്ടാളക്കാരി…”

അത് പറഞ്ഞപ്പോൾ എന്റെ മുഖം നാണത്തിൽ മൂടിയിരിക്കാം…

അവൾ എന്നെ സംശയത്തോടെ വീണ്ടും നോക്കി.

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ഒരു സഹോദരി എന്ന നിലയിൽ അല്ല.. ഒരു ഫ്രെണ്ട് എന്ന നിലയിൽ..”

“എന്തിനാടീ ഈ ഇൻട്രോ? നിനക്ക് ചോദിച്ചുകൂടെ?”

“അന്ന് നീ അവളെ അവസാനം കണ്ടു വന്ന ദിവസം.. നിന്നെ മൊത്തം ഒരു മുല്ലപ്പൂവിന്റെ മണം ആയിരുന്നു.. നീ? ഐ മീൻ… അന്ന് നിങ്ങൾ ലിമിറ് വിട്ടില്ലേ? “

അവൾ ഒരു കുസൃതി ചിരിയോടെ എന്നോട് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ഇവൾ എന്തൊക്കെ ശ്രദ്ധിക്കുന്നു ദൈവമേ..

“ഏയ്.. അങ്ങനെ ഒന്നും ഇല്ല..”

ഞാൻ അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു..

“നീ എന്നോടാണോ നുണ പറയുന്നേ?

നീ എന്റെ സഹോദരൻ ആയിരിക്കാം.. എന്നാലും നിന്നെ ഞാൻ മനസിലാക്കിയത് പോലെ നമ്മുടെ അമ്മ പോലും മനസിലാക്കിയിട്ടുണ്ടാകില്ല.. എന്നിട്ടാണ് അവൻ എന്നോട്…..”

അവൾക്ക് ചെറുതായി ദേഷ്യം വന്നു… അവൾ പിണങ്ങിയാൽ പണി ആണ്.

“ഡീ ആം സോറി.. അന്ന് നീ സംശയിച്ചതൊക്കെ ശരി ആണ്.. അവൾ ആണ് മുൻകൈ എടുത്തത്.. സൊ ഐ കുഡിന്റ് റെസിസ്റ്…”

അവൾ ചിരിച്ചു..

“എന്നാലും അവൾ.. അത്ര പെട്ടെന്ന്.. എന്തൊരു ഭംഗി ആയിരുന്നു അല്ലെ അവളെ?”

ആനി അതിശയത്തോടെ എന്നെ നോക്കി…

“നീ അവളുടെ കാര്യം പറഞ്ഞു എന്റെ സെന്റി ആക്കാനാണോ ഭാവം? നീ ഇതിനൊരു പരിഹാരം ഉണ്ടാക്കി താടീ….”

“ഓ ശരിയാ… മ്മ്മ്…”

അവൾ ഒന്ന് ആലോചിച്ചു..

“സംഗതി പാവം ഉണ്ട് അല്ലെ? “

“അതെ.. അതിനൊരു ഭാവി ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞാൽ അത് ഒരു അനുഗ്രഹം ആകും…”

“മ്മ്മ്.. ശരി.. സമ്മതിച്ചു.. അവളുടെ വീട്ടിൽ ഒന്ന് പോയാലോ? ഞാനും വരാം….”

“എന്റെ അമ്മെ…. അവളുടെ വീട്ടിലോ? അതിനെ കണ്ടാലേ എനിക്ക് വിറക്കാൻ തുടങ്ങും.. “

“ഒന്ന് പോടാ… നാളെ വൈകുന്നേരം പോകാം… “

“അത് വേണോ? അല്ല പോയിട്ട് എന്തിനാ? “

“നിനക്ക് ഞാൻ ഇത് ശരിയാക്കി തരണം എങ്കിൽ പറയുന്നത് കേൾക്കുക.. കേട്ടല്ലോ?”

“അല്ല.. നീ എന്റെ അനിയത്തി ആണോ അതോ ചേച്ചിയോ?”

അവൾ അത് കേട്ടു ഒന്ന് ചിരിച്ചു..

“രണ്ടും…”

എന്ന് പറഞ്ഞു എന്റെ മൂക്ക് പിടിച്ചു കുലുക്കി.. അനിയത്തിമാർ ആയാൽ ഇങ്ങനെ വേണം.. അത് ഞാൻ മനസ്സിൽ ഓർത്തു..

അന്ന് വൈകുന്നേരം അവൾ അതും പറഞ്ഞു എന്നെ കുറെ കളിയാക്കി.. ഞാൻ ഒന്നും മിണ്ടിയില്ല.. സത്യം ആണല്ലോ…

ഒരു പെണ്ണിനെ കണ്ടു പേടിക്കുക എന്നൊക്കെ പറഞ്ഞാൽ.. ഛെ..:

***

പിറ്റേന്ന് ഞാൻ ബൈക്ക് എടുത്തു അവളുടെ തന്ന അഡ്രസ്സിൽ ചെന്നു.. ആനി ഒപ്പം ഉണ്ടായിരുന്നു..

ഒരു കടയിൽ ചോദിച്ചപ്പോൾ അവരുടെ വീട് പറഞ്ഞു തന്നു. ദൂരെ നിന്നെ കണ്ടു ഒരു കൊച്ചു വീട്.

പുറത്തു ഒരു നാടൻ പട്ടിയും കുറച്ചു മാറി ഒരു വെളുത്ത പൂച്ചയും കിടക്കുന്നു..

ബൈക്ക് ഞാൻ വീടിന്റെ മുൻപിൽ നിർത്തി. ആനി ഇറങ്ങി ആദ്യം പൂച്ചയുടെ അടുത്തേക്കാണ് പോയത്..

ഒന്നോ രണ്ടോ നിമിഷം കൊണ്ട് തന്നെ അവൾ അതിനെ കയ്യിൽ എടുത്തു.. ഈ പെണ്ണുങ്ങളെ സമ്മതിക്കണം…

വണ്ടിയുടെ ശബ്ദം കേട്ടിട്ടായിരിക്കാം ഒരാൾ അകത്തു നിന്നും വന്നു..

പൂച്ചയെ എടുത്തു നിൽക്കുന്ന ആനിയെ അയാൾ അതിശയിച്ചു നോക്കി..

ഒപ്പം തന്നെ വീടിന്റെ മറുവശത്തു നിന്നും അവളുടെ അമ്മ വന്നു..

“അയ്യോ സാറോ?”

അവർ വേഗം ഓടിവന്നു…

“ബാങ്കിലെ സാർ ആണ്…”

അവർ ഭർത്താവിനോട് പറഞ്ഞപ്പോൾ ആയാൾ വേഗം ചിരിച്ചു ഇറങ്ങി വന്നു..

“കയറി ഇരിക്ക് സാറെ… വൈഫ് ആയിരിക്കും അല്ലെ?”

ആനിയെ നോക്കി അത് ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു…

“അല്ല അനിയത്തി ആണ്…”

“അയ്യോ.. ഞാൻ…”

ആയാൾ തല ചൊറിഞ്ഞു കൊണ്ട് ചിരിച്ചു..

രണ്ടു ചുവന്ന കസേരയിൽ ഞങ്ങൾ ഇരുന്നു. ഒരു കൊച്ചു വരാന്ത..

ലക്ഷ്മി ദേവിയുടെ ചിത്രം.

നല്ല വൃത്തി ഉള്ള വീട്..

“സാർ ഇങ്ങോട്ടു വന്നതാണോ?”

അയാൾ ഭവ്യതയോടെ ചോദിച്ചു..

“അല്ല.. ഈ വഴി പോയപ്പോൾ വന്നതാണ്….”

പറഞ്ഞത് ആനി ആണ്…

“ഓ.. ചായ എടുക്കട്ടേ? ശ്രീ എവിടെ? വിളിക്ക്…”

അയാൾ അവരെ നോക്കി പറഞ്ഞപ്പോൾ അവർ അപ്പുറത്തേക്ക് പോയി..

ഞങ്ങൾ ഒന്ന് സംസാരിച്ചു.. ഇയാൾ പ്രൈവറ്റ് ബസിൽ ജോലി ആണ്. ഡ്രൈവർ ആണ്..

അപ്പോഴേക്കും ഒരു സ്റ്റീൽ പ്ലേറ്റിൽ രണ്ടു ഗ്ലാസ് കട്ടൻ ചായയും ആയി പാർവതി വന്നു.. അവൾ വിയർത്തിട്ടുണ്ടായിരുന്നു.. മുഖത്തു ഒരു പേടി.. പരിഭ്രമം.. എന്തൊക്കെയോ..

എനിക്ക് ആണെങ്കിൽ അവളെ കണ്ടപ്പോൾ വിറയൽ.. എനിക്ക് എന്തിന്റെ അസുഖം ആണോ ആവൊ എന്ന് ഞാൻ തന്നെ ചിന്തിച്ചു..

അവൾ ഒന്ന് ചിരിച്ചു കൊണ്ട് ഗ്ലാസ് എടുത്തു തന്നു.. നനഞ്ഞ നീണ്ട വിരലുകൾ.. നഖം വെട്ടി ഒരുക്കിയിരിക്കുന്നു… സ്വർണ നിറമുള്ള വിരലുകളിൽ ഇളം കറുപ്പ് രോമങ്ങൾ…

ഞാൻ ചായ ഗ്ലാസ് വാങ്ങി..

“പെണ്ണിനെ ശരിക്ക് കണ്ടോ.. ഇനി കണ്ടില്ല എന്ന് പറയരുത്…”

ആനി എന്റെ ചെവിയിൽ പറഞ്ഞപ്പോൾ ഞാൻ ചിരി കടിച്ചു അമർത്തി ഇരുന്നു..

പാർവതി ആനിയെ ഒന്ന് നോക്കി.. ശേഷം എന്നെയും..

എന്റെ ഭാര്യാ ആണെന്ന് വിചാരിച്ചിരിക്കാം… ആനി ചിരിച്ചു കൊണ്ട് അവളെ നോക്കി..

“വാ. പറയട്ടെ…”

എന്നും പറഞ്ഞു അവളുടെ കയ്യിൽ നിന്നും പ്ലേറ്റ് ആരഭിത്തിയിൽ വച്ച് അവളെയും കൊണ്ട് പുറത്തേക്ക് നടന്നു.. അവർ മാറി നിന്ന് എന്തോ സംസാരിച്ചു..

എന്തോ പറഞ്ഞപ്പോൾ പാർവതി എന്നെ തിരിഞ്ഞു നോക്കി.. ആ നോട്ടം എന്റെ ഹൃദയത്തിൽ കൂടി ഒരു ഇടിമിന്നൽ കടത്തിവിട്ടു..

ആ കറുത്ത കണ്ണുകൾ… ഞാൻ മുഖം തിരിച്ചു അവളുടെ അച്ഛനോട് സംസാരിച്ചു..

ഞാൻ ചായ ഒന്ന് രുചിച്ചു.. നല്ല രുചി.. അവൾ ഉണ്ടാക്കിയത് ആയിരിക്കും..

ആനി അവളെയും കൂട്ടി വന്നു… അവളുടെ മുഖത്ത്‌ ഒരു പുഞ്ചിരി കണ്ടു..

“അമ്മെ.. ആ ലോൺ ശരിയാകില്ല.. കേട്ടോ…”

ആനി ആണ് അത് അവളുടെ അമ്മയോട് പറഞ്ഞത്..

അവർ വിഷമത്തോടെ അയാളെ നോക്കിയപ്പോൾ അയാൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി… ഞാൻ ഒന്നും മിണ്ടിയില്ല..

“എന്നാൽ ഒരു പരിഹാരം ഉണ്ട്…”

അവൾ കൂട്ടിച്ചേർത്തു…. എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി.. പാർവതി അകത്തു പോയിരുന്നു…

“ആ ബിൽഡിംഗ് എന്റെ ചേട്ടൻ വാങ്ങിക്കോളും.. അതിൽ പാർവതിക്ക് ക്ലാസ് നടത്താം.. ഭാവിയിൽ ഉണ്ടാകുമ്പോൾ പണം കൊടുത്താൽ മതി….”

ആനി അത് പറഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു.. ഞാൻ ഒന്ന് ഞെട്ടി

തുടരും..

എന്തേലും ഒരു അഭിപ്രായം കുറിക്കാമോ?

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ദുർഗ്ഗ

 

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ശിവപാർവതി – ഭാഗം 2”

Leave a Reply

Don`t copy text!