Skip to content

ശിവപാർവതി – ഭാഗം 5

shivaparvathi novel

“എന്താ മാഷെ ഒറ്റക്ക് ഇരുന്നു ചിരിക്കുന്നത്? “

വേറൊരു കിളിനാദം…ഇനി ആഫ്രോഡൈറ്റി വന്നോ?

ഞാൻ തിരിഞ്ഞു നോക്കി..

ഒരു പച്ച ബനിയനും കറുത്ത ജീൻസും വെള്ള ഷൂസും ഇട്ടു മുടി പോണി ടയിൽ കെട്ടി ഇരു നിറത്തിൽ ഒരു സുന്ദരി.. കയ്യിൽ ഒരു പ്രൊഫഷണൽ കാമറ ഉണ്ട്..

അവൾ ആണ് എന്നെ നോക്കി ഈ ചോദ്യം ചോദിച്ചത്..

“ഓരോ കാര്യങ്ങൾ ഓർത്തപ്പോൾ ചിരിച്ചതാണ്….”

ഞാൻ ഒരു പുഞ്ചിരിയോടെ അവളോട് പറഞ്ഞു..

“ആഹാ.. അതെന്തു കാര്യം?”

“ആഫ്രോഡൈറ്റിയെ അറിയുമോ?”

“എന്റെ ദൈവമേ.. അതെന്തു പേര്? ഞാൻ കേട്ടിട്ടു കൂടി ഇല്ല.. “

“അപ്പൊ പറഞ്ഞിട്ട് കാര്യമില്ല.. ലീവ് ഇറ്റ്…”

“അതാ നല്ലത്.. ഞാൻ അലീഷ.. നൈസ് ടറ്റു മീറ്റ് യു മിസ്റ്റർ…?”

“ജെറി… “

ഞാൻ അവളുടെ നേരെ കൈ കാണിച്ചപ്പോൾ അവൾ കയ്യിൽ പിടിച്ചു..

അത്ര സോഫ്റ്റ് അല്ല.. എന്തോ വണ്ടി ഓടിക്കുന്ന കൈ പോലെ… നല്ല മുറുക്കം.. അവളുടെ കയ്യിലെ ഇളം നീല കല്ല് ഇട്ട ഒരു മോതിരം കണ്ടു..

“കാപ്രികോൺ ആണ് അല്ലെ?”

“അതെ.. അതെങ്ങനെ? ഓ മൈ റിങ്.. ടോർക്വയ്‌സ്… “

അവൾ ചിരിച്ചു..

“അതെ.. അത് തന്നെ… “

“എന്താ ഇവിടെ?”

“ചുമ്മാ ബൈക്ക് എടുത്തു വന്നു… ഇവിടെ കണ്ടപ്പോൾ ഒരു ഭംഗി തോന്നി.. അതാ ഇരുന്നത്.. “

“ഓഹ്‌.. ഞാൻ നല്ല സ്ഥലം കണ്ടപ്പോൾ നല്ല ഫോട്ടോ വല്ലതും കിട്ടുമോ എന്ന് നോക്കാൻ വന്നതാണ്…”

“ഓ കൂൾ.. ഫോട്ടോഗ്രാഫർ ആണോ?”

“പാർട്ട് ടൈം.. പിന്നെ പാർട്ട് ടൈം ടീച്ചർ… “

“ആഹാ അത് കൊള്ളാം… “

“എന്താ ചെയ്യുന്നത്?”

“ഞാൻ ബാങ്കിൽ ആണ്…”

“മ്മ്മ്.. എന്തായാലും പരിചയപെട്ടതിൽ സന്തോഷം.. ഇടയ്ക്കു കാണാമോ?”

“പിന്നെ എന്താ? “

ഞാൻ എന്റെ ഫോൺ എടുത്തു അവൾക്ക് കൊടുത്തു. അവൾ അതിൽ നമ്പർ അടിച്ചു അവളുടെ ഫോണിലേക്ക് ഡയല് ചെയ്തു..

ശേഷം ഒരു ചിരിയോടെ ഫോൺ എന്റെ നേരെ നീട്ടി..

ഞാൻ അവളുടെ നമ്പർ അലീഷാ എന്ന് സേവ് ചെയ്തു..

“എന്നാൽ ഞാൻ പോട്ടെ?”

അവൾ എന്നോട് പറഞ്ഞു..

“ഞാനും പോകുകയാണ്..”

“എന്നാൽ വാ..”

എന്ന് പറഞ്ഞു അവൾ മുൻപേ നടന്നു..

ബൈക്കിന്റെ അടുത്ത് എത്തിയപ്പോൾ ആണ് അവളുടെ കയ്യിലെ തഴമ്പിന്റെ രഹസ്യം മനസിലായത്..

ഒരു മഹിന്ദ്ര ക്ലാസിക് ജീപ്പിൽ ആണ് പുള്ളിക്കാരി വന്നിരിക്കുന്നത്..

“കൂൾ ബൈക്ക്… സീ യു..”

എന്ന് പറഞ്ഞു അവൾ ജീപ്പിൽ കയറി..

അല്പം പുക തുപ്പിക്കൊണ്ട് അവൾ വണ്ടി എടുത്തു തിരിച്ചു പോയി.. ഡ്രൈവിംഗ് കിടു ആണെന്ന് തോന്നി..

ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു തിരിച്ചു വീട്ടിൽ ചെന്നു.. ആനിയും അമ്മയും പൂന്തോട്ടത്തിലെ സ്പ്രിങ് ബഞ്ചിൽ ഇരുന്നു ആടുന്നുണ്ട്..

ഞാൻ വണ്ടി നിർത്തി അങ്ങോട്ടു ചെന്നു..

ആനിക്ക് എന്നെ കണ്ട ഭാവം ഇല്ല..

ദേഷ്യപ്പെട്ട് പോയത് കൊണ്ടാണ്..

അവൾ അമ്മയെ സ്നേഹിക്കുകയാണ്.. എനിക്കാണെങ്കിൽ അമ്മയോട് അത്ര ഒരു അടുപ്പം ഇല്ല.. എന്റെ ആള് പപ്പ ആണ്.. സാധാരണ നേരെ തിരിച്ചു ആണ് വരേണ്ടത്..

“നീ എവിടെ പോയെടാ?”

അമ്മ എന്നോട് ചോദിച്ചു..

“ഒരു ഫ്രണ്ടിനെ കാണാൻ പോയതാ.. “

ഞാൻ ആനിയെ നോക്കി പറഞ്ഞു.. അവൾ എന്നെ പുച്ഛിച്ചു നോക്കി.. ഞാൻ നുണ പറഞ്ഞു എന്ന് സാരം..

ഞാൻ വേഗം ഫോൺ എടുത്തു അലീഷയെ വിളിച്ചു..

“ജെറി? എന്താ പെട്ടെന്നൊരു…?”

“അഹ് അലീഷാ… വീട്ടിൽ എത്തിയോ?”

“ഏയ് ഇല്ല ജെറി.. ഞാൻ കെഎഫ്സിക്കു മുൻപിൽ നിന്ന് ആലോചിക്കുകയാണ്.. കഴിക്കണോ വേണ്ടയോ എന്ന്….വരുന്നോ?”

“ആഹാ കെഎഫ്സീയോ?ആദ്യമേ പറയണ്ടേ..? ധ വരുന്നു…”

ഞാൻ ഫോൺ വച്ച് ആനിയെ പുച്ഛിച്ചു നോക്കി…

എന്നിട്ടു വേഗം വന്നു ബൈക്കിൽ കയറി മുൻപോട്ടു വിട്ടു.. അവൾ എന്നെ നോക്കി എങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല…

ഞാൻ ചെന്നപ്പോൾ അലീഷാ അവിടെ ഇരിക്കുകയായിരുന്നു.. ഓർഡർ ചെയ്തു വയറു നിറയെ കഴിച്ചു.. അതോടെ ഞങ്ങൾ നല്ല ഫ്രണ്ട്സും ആയി..

ഞാൻ ഒരു ബക്കറ്റ് പാർസൽ വാങ്ങി..

“ഇതാർക്കാണ്?”

“എന്റെ മോളെ ഒരെണ്ണം ഉണ്ട് വീട്ടിൽ.. അല്ലെങ്കിലേ ഇന്ന് അടികൂടി വന്നതാണ്.. ഇനി അവളെ ഒന്ന് മെരുക്കണം.. അനിയത്തി ആണ്…”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഹോ ഭാഗ്യവാൻ.. ഞാൻ ആണെങ്കിൽ ഒറ്റ ആണ്… “

“മ്മ്മ്.. എല്ലാവർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ടല്ലോ…”

“അഹ് അത് ശരിയാണ്… “

ഞങ്ങൾ പിന്നെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു.. വീട്ടിൽ എത്തി. അടുക്കളയിൽ ചെന്നപ്പോൾ അമ്മ അവിടെ ഉണ്ട്..

“അവളെവിടെ അമ്മെ?”

“അവിടെ കിടപ്പൊണ്ട്.. വഴക്കാണ്.. “

അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഞാൻ അവളുടെ റൂമിൽ ചെന്നു.. പുള്ളി തലയിണയുടെ അടിയിൽ തല കയറ്റി വച്ചു കമിഴ്ന്നു കിടക്കുകയാണ്..

ഞാൻ ചെന്ന് ബെഡിൽ ഇരുന്നു അവളെ തോണ്ടി..

ഒരു അനക്കവും ഇല്ല..

മേശയിൽ ഒരു സ്കെയിൽ ഇരിക്കുന്നുണ്ട് അതെടുത്തു അവളുടെ ചന്തിക്ക് ഒരു പെട കൊടുത്തു..

“എന്റെ ഈശോയേ…”

എന്നും പറഞ്ഞു അവൾ ചാടി എണീറ്റ് ചന്തി തിരുമ്മി കൊണ്ട് എന്നെ നോക്കിയപ്പോൾ എനിക്ക് ചിരി വന്നു..

അപ്പോഴാണ് അവൾ എന്റെ കയ്യിൽ ഇരുന്ന കവർ കണ്ടത്..

“ഇതെന്താ?”

അതും പറഞ്ഞു അവൾ അത് പിടിച്ചു പറിച്ചു വേഗം തുറന്നു…

വേഗം തന്നെ ബെഡിൽ നിരത്തി വച്ച് തിന്നാൻ തുടങ്ങി..

“അല്ല ഇപ്പൊ വേദന ഒന്നും ഇല്ലേ?”

അവൾ ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു..

“കുറുമ്പി….”

എന്ന് വിളിച്ചു ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു റൂമിലേക്ക് പോയി..

കുറച്ചു കഴിഞ്ഞപ്പോൾ പാർവതി എന്നെ വിളിച്ചു..

“ദേഷ്യം മാറിയോ?”

“എനിക്ക് ദേഷ്യം ഒന്നും ആരോടും ഇല്ല…”

“ആഹാ എന്നിട്ട് ഫോൺ വച്ചാലോ? ബൈക്ക് എടുത്തു എങ്ങോട്ടോ പോയി ആരെയോ കണ്ടു എന്നൊക്കെ പറഞ്ഞു?”

“ആര്?”

“ആനിചേച്ചി..”

“ഇവൾ എന്താ വല്ല ബിബിസി റിപ്പോർട്ടറും ആണോ.. ഇവിടെ ഞാൻ ചെയ്യുന്നതൊക്കെ വിളിച്ചു പറയാൻ? അല്ല നീ എന്താ കിതക്കുന്നെ?”

“ഓഹ്‌ ആനിചേച്ചിയെ ഞാൻ വിളിച്ചതാ.. അല്ല.. ആരാ അവൾ?”

“എന്റെ അനിയത്തി.. അല്ലാതെ ആര്?”

“ഛെ അതല്ല.. ആരെയോ കാണാൻ പോയി എന്ന് പറഞ്ഞില്ലേ?”

“ഓഹ്‌.. അതൊരു സുന്ദരി കുട്ടി.. പുതിയ ആൾ ആണ്.. എന്തൊരു ഭംഗി ആണെന്നറിയുമോ?”

അപ്പുറം അനക്കം ഒന്നും ഇല്ലാതായപ്പോൾ എന്റെ ആവേശം കൂടി..

“നല്ല ഒത്ത ശരീരം.. നല്ല ചുണ്ടുകൾ.. നല്ല പൊക്കം.. പിന്നെ ഡ്രസിങ് കിടു.. പിന്നെ ജീപ്പും ഓടിക്കും.. “

“മ്മ്മ്മ്…”

“ഞങ്ങൾ കെഎഫ്സി കഴിച്ചു കുറെ നേരം വർത്തമാനം പറഞ്ഞു അങ്ങനെ ഇരുന്നു.. അല്ല നീ എവിടെ ആയിരുന്നു?”

“ഞാൻ എന്റെ ആളെ ഒന്ന് കാണാൻ പോയതാ.. നടന്നു പോയി വന്നത് കൊണ്ടാണ് കിതച്ചത്.. ഒത്തിരി സംസാരിച്ചു.. “

അവൾ പറഞ്ഞു നിർത്തിയതും ഞാൻ സൈലന്റ് ആയി..

“എന്താ ഒന്നും മിണ്ടാത്തെ?”

“ഏയ് ഒന്നും ഇല്ല.. ഞാൻ പിന്നെ വിളിക്കാം..”

അതും പറഞ്ഞു ഞാൻ ഫോൺ വച്ചു.. പിന്നെയും പണി വാങ്ങി.. ബെഡിലേക്ക് വീണു..

എന്നാലും പാർവതിയെ വേറൊരു ആൾ ചേർത്ത് പിടിക്കുന്നത് ആലോചിച്ചപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി..

നെഞ്ചിന്റെ അവിടെ വല്ലാത്ത വേദന..ഇനി അറ്റാക്ക് എങ്ങാനും ആകുമോ?

ഓസ്‌ട്രേലിയയിൽ എങ്ങാനും നിന്നാൽ മതിയായിരുന്നു.. കുന്തം..

അന്ന് അവളുടെ ഡാൻസ് കണ്ടതാണ് കുഴപ്പം ആയത് … ഇനി പറഞ്ഞിട്ടും കാര്യമില്ല..

ഫോൺ അടിച്ചു.. മിഷേൽ ആണ്. അവളോട് സംസാരിച്ചു.. ആ സംസാരം ഒരു മണിക്കൂറോളം നീണ്ടു.. ഒരു സമാധാനം തോന്നി..

***

പിറ്റേന്ന് ലീവ് ആയിരുന്നു..

പള്ളിയിൽ പോകാൻ തോന്നിയില്ല.. എന്റെ ആഫ്രോഡൈറ്റി നീ ഇതൊക്കെ കാണുന്നില്ലേ എന്ന് ചോദിച്ചു ഞാൻ ചുരുണ്ടു കൂടി കിടന്നു.. ഉറക്കത്തിലേക്ക് പോയി..

ഉച്ചക്ക് എണീറ്റ് പുറത്തിരുന്നപ്പോൾ അവർ പള്ളിയിൽ നിന്നും വന്നു.

ആനി ഒരു റോസ് സാരി ആണ് ഉടുത്തിരുന്നത്.. സുന്ദരി ആണ് പെണ്ണ്..

എന്തൊക്കെയോ പറഞ്ഞു എല്ലാവരും അകത്തുകയറി പോയി… അപ്പോഴാണ് എന്റെ ഫോണിൽ പാർവതി വിളിച്ചത്..

“ഏട്ടാ….”

“എന്താ ശ്രീ?”

“ഇന്നലെ അവൻ സ്കൂളിൽ വന്നു പ്രശ്നം ഉണ്ടാക്കി…. “

ഞാൻ ഒന്നും മിണ്ടിയില്ല… എങ്ങനെ അത് കൈകാര്യം ചെയ്യാം എന്ന് ആലോചിച്ചു…

അപ്പോഴാണ് എനിക്ക് എന്റെ ഫ്രണ്ടിനെ ഓർമ വന്നത്.. ടൌൺ എസ്‌ ഐ ആണ്..

“ഞാൻ വിളിക്കമെടി…”

എന്ന് പറഞ്ഞു ഫോൺ വച്ച് ഞാൻ നേരെ അവനെ വിളിച്ചു..

“ഓർമയുണ്ടോ ##? നീ ചത്തില്ലേ?”

അവൻ ഫോൺ എടുത്തപ്പോൾ ചോദിച്ച കേസ് ആണ് ഇത്..

“ഇല്ലടാ… നീ എവിടെ ആണ്?”

“അച്ചി വീട്ടിൽ ഉണ്ടെടാ…”

“ഡാ ഒരു പ്രശ്നം ഉണ്ട്….”

ഞാൻ കാര്യങ്ങൾ ഒക്കെ അവനോടു പറഞ്ഞു. എല്ലാം കേട്ട ശേഷം

“ഡാ.. ഇതിൽ ഞാൻ വന്നാൽ ആ പെൺകുട്ടി കേസ് തരേണ്ടി വരും..

നിനക്ക് ഒതുക്കാൻ പറ്റുമോ? ഞാൻ ഒപ്പം വരാം..

അല്ലെങ്കിൽ നീ അവനു വേണ്ടത് കൊടുക്ക്.. നാളെ നീ പറഞ്ഞ സ്ഥലത്തു എനിക്കൊരു കാര്യം ഉണ്ട്.. ഞാനും കൂടി അവനെ ഒന്ന് കാണാം? പോരെ?”

“മതി മോനെ മതി…”

ഞാൻ ഫോൺ വച്ചു..

നേരെ അകത്തു പോയി ഒരു ഡ്രസ്സ് മാറി നല്ലൊരു ബൂട്ടും ഇട്ടു.. അടിക്ക് പോകുന്നവർ ഒന്ന് നോട്ട് ചെയ്തോ.. ആൽവേസ് വെയർ എ ടഫ് ഷൂസ്… അത് മറക്കരുത്. സ്പോർട്സ് ഷൂ ഇട്ടു പോകരുത്..

ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തപ്പോൾ ആനി ഓടി വന്നു..

“എങ്ങോട്ടാ?”

“ഒരു സ്ഥലം വരെ.. വരുന്നോ?”

“ഇല്ല.. എനിക്ക് കുറച്ചു പണി ഉണ്ട് ഏട്ടാ… “

“മ്മ്മ് എന്നാൽ പോട്ടെ…”

എന്ന് പറഞ്ഞു ഞാൻ വണ്ടി എടുത്തു..

നേരെ പാർവതിയുടെ വീട്ടിലേക്ക് ആണ് വിട്ടത്..

ബൈക്ക് നിർത്തിയപ്പോൾ അവൾ വന്നു നോക്കി.. ഒരു പച്ച ദാവണി അണിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം പിടച്ചു..

അവൾ വേറെ ആരുടെയോ ആണ്.. അത് മനസിനെ പറഞ്ഞു ബോധ്യപ്പെടുത്തി ഞാൻ അവളെ നോക്കി..

“നിനക്ക് അവൻ താമസിക്കുന്ന സ്ഥലം അറിയുമോ?”

“അറിയാം.. എന്താ ഏട്ടാ?”

“വണ്ടിയിൽ കയറു..”

“എങ്ങോട്ടാ??”

“കയറഡീ വണ്ടിയിൽ…!”

ഞാൻ സ്വരം പൊക്കിയപ്പോൾ അവൾ ചാടി കയറി.

അവളുടെ അമ്മ വന്നപ്പോൾ

“അമ്മെ ഞാൻ ഇവളെ ആനിയുടെ അടുത്ത് കൊണ്ടുപോകുകയാണ്.. വൈകുന്നേരം കൊണ്ടുവിടാം..”

എന്ന് പറഞ്ഞു ബൈക്ക് എടുത്തു..

“ആനിചേച്ചിയുടെ അടുത്തേക്കാണോ എന്നാൽ ഡ്രസ്സ് മാറാമായിരുന്നു..”

അവൾ ആരോടോ എന്ന് പറഞ്ഞു..

“അവൻ താമസിക്കുന്ന സ്ഥലം എങ്ങോട്ട് പോകണം?”

“അതാ സ്കൂളിന്റെ അടുത്താണ്.. എന്തിനാ ഏട്ടാ?”

ഞാൻ ഒന്നും മിണ്ടാതെ വണ്ടി എടുത്തു..

അവൾ പറഞ്ഞതിന് അനുസരിച്ചു സ്കൂളിന്റെ കുറച്ചു മാറി ഒരു ഒറ്റ വീട്. അവനും കൂട്ടുകാരും ആണ് ഇവിടെ താമസം..

ഞാൻ വണ്ടി നിർത്തി..

“എന്തിനാ ഏട്ടാ എന്നെ ഇവിടെ കൊണ്ട് വന്നത്?”

അവൾ പേടിയോടെ തിരക്കി..

“അഹ് നിന്നെ കൊണ്ട് വന്നു കൊടുത്താൽ അവൻ കുറച്ചു പൈസ തരാമെന്നു പറഞ്ഞിരുന്നു.. നിന്നെ ഞാൻ തട്ടി കൊണ്ടുവന്നത് ആണ്.. ഇനി നിനക്ക് രക്ഷ ഇല്ല…”

കരച്ചിൽ പ്രതീക്ഷിച്ച എന്റെ കാതിൽ എത്തിയത് അവളുടെ വാ പൊത്തിയുള്ള ചിരി ആയിരുന്നു..

“വീട്ടിൽ പറഞ്ഞിട്ടാണോ തട്ടി കൊണ്ട് വരുന്നത്? ഓസ്‌ട്രേലിയയിൽ ഒക്കെ ഇങ്ങനെ ആണോ ഏട്ടാ?”

അയ്യേ.. ഈ പെണ്ണിനോട് പറഞ്ഞു ജയിക്കാൻ പറ്റില്ലല്ലോ…

അപ്പോഴേക്കും ഒരുത്തൻ ഇറങ്ങി വന്നു..

“ഏട്ടാ ഇന്നലെ ഇവൻ കൂടെ ഉണ്ടായിരുന്നു…”

ഞാൻ മുൻപോട്ടു ചെന്നു അവന്റെ നെഞ്ച് നോക്കി ആഞ്ഞു ചവുട്ടി.. ഒരു നിലവിളിയോടെ അവൻ തെറിച്ചു ഊരയും കുത്തി വീണു..

നിലത്തു വീണ അവന്റെ അടിവയറ്റിൽ ആഞ്ഞു ഒരു ചവിട്ടു കൂടി കൊടുത്തു..

ഒച്ച കേട്ടു പുറത്തേക്ക് വന്ന നമ്മുടെ കഥ നായകൻ നിലത്തു കിടന്നു ചുരുളുന്ന കൂട്ടുകാരനെയും എന്നെയും നോക്കി..

“ഡാ പട്ടി..”

എന്ന് അലറി കൊണ്ട് അവൻ പാഞ്ഞു വന്നു കൈ വീശി.. ഞാൻ ആ കയ്യിൽ പിടിച്ചു ലോക്ക് ചെയ്തു പുറകോട്ട് കൊണ്ടുപോയി വളച്ചു ഒന്ന് മുകളിലേക്ക് പൊക്കി..

“ടപ്…” എന്നൊരു ശബ്ദവും അവന്റെ അലർച്ചയും ഒരുമിച്ചു മുഴങ്ങി…

നിലത്തു മുട്ട് കുത്തി ഇരുന്ന അവന്റെ മൂക്കിന് തന്നെ ഞാൻ കാല് വീശി ഒരു അടി കൊടുത്തു..

മലർന്നു വീണു മൂക്കിൽ നിന്നും ചോര ചീറ്റിക്കൊണ്ടു അലറുന്ന അവനെ ഞാൻ വലിച്ചു പൊക്കി..

“ഇനി ഇവളുടെ പരിസരത്തു നീ വന്നാൽ.. രണ്ടു കാലും ഞാൻ തല്ലി ഒടിക്കും.. “

ഒരു ചവിട്ടു കൂടി കൊടുത്തു..

അവൻ അവന്റെ rx 100 ബൈക്കും മറിച്ചു കൊണ്ട് നിലത്തു വീണു…

“നല്ല ബൈക്ക്.. കൊടുക്കുകയാണെങ്കിൽ എന്നെ വന്നു കണ്ടാൽ മതി.. നല്ല വില തരാം..”

അത് കൂടി പറഞ്ഞിട്ട് ഞാൻ തിരിച്ചു വന്നു വണ്ടിയിൽ കയറി..

“നിന്റെ മറ്റവനെ നോക്കി നിൽക്കുകയാണോ?”

വായും പൊളിച്ചു അവനെ നോക്കി നിൽക്കുന്ന പാർവതിയോട് ഞാൻ അത് ചോദിച്ചപ്പോൾ അവൾ വേഗം വണ്ടിയിൽ കയറി..

ഞാൻ വണ്ടി എടുത്തു..

നേരെ എന്റെ വീട്ടിലേക്ക് ആണ് വിട്ടത്…

വണ്ടിയിൽ നിന്നും ഇറങ്ങാതെ ഞാൻ അവളോട് ഇറങ്ങാൻ പറഞ്ഞു..

അവൾ ഇറങ്ങി എന്നെ നോക്കി..

“അല്ല..? ഇതൊക്കെ നിന്റെ മറ്റവനോട് പറഞ്ഞാൽ പോരായിരുന്നോ?” 8 പാക് ബോഡി ഒക്കെ ഉള്ള ആളല്ലേ?”

ഞാൻ അവളുടെ മുഖത്തു നോക്കി.. ഒരു പുഞ്ചിരി..

“പറഞ്ഞിരുന്നു… അപ്പൊ ഏട്ടനോട് പറയാൻ ആണ് പറഞ്ഞത്… തിരക്കിൽ ആണ് പോലും…”

എനിക്ക് ദേഷ്യം വന്നു.. ഇവൻ ആരാണ് എന്നോട് പറയാൻ പറയുന്നത്? അമേരിക്കൻ പ്രസിഡന്റ് ആണോ… ചോദിച്ചില്ല..

“എന്റെ സുന്ദരി കുട്ടി.. “

എന്നും പറഞ്ഞു ആനി ഓടി വന്നു അവളെ അകത്തേക്ക് വലിച്ചു കൊണ്ടുപോയി… ഇതെന്താ പാമ്പ് ഇരയെ പിടിക്കുന്നത് പോലെ..

ഞാൻ വണ്ടി എടുത്തു ടൗണിലേക്ക് വിട്ടു..

ശരീരം അനങ്ങിയത് ആണ്..

ഞാൻ എന്റെ വേറൊരു ഫ്രെണ്ടിനെയും കൂട്ടി ബാറിൽ പോയി.. അവിടെ ഇരുന്നു ഞങ്ങൾ കുറച്ചു റം അടിച്ചു.. 

ഒപ്പം ബീഫ് ഫ്രൈയും പൊറോട്ടയും പിന്നെ കുറച്ചു കോഴി പൊരിച്ചതും കഴിച്ചു അവിടെ ഇരുന്നു വർത്തമാനം പറഞ്ഞു..

കുറെ നേരം കഴിഞ്ഞപ്പോൾ ആണ് ആനി വിളിക്കുന്നത്..

“ഞങ്ങൾ ടൗണിൽ ഉണ്ട്.. എവിടെയാണ്?”

“ഞാൻ ബാറിൽ ആണ്.. “

“ഓഹോ ഇതിനിടയിൽ അങ്ങോട്ടു പോയോ? ഞങ്ങൾ തുണിക്കടയിൽ ഉണ്ട്..”

അല്ലെങ്കിലും ആണുങ്ങൾ ബാറിൽ പോകുമ്പോൾ പെണ്ണുങ്ങൾ തുണിക്കടയിൽ പോകും.. അതാണല്ലോ പതിവ്…

“ആഹാ ശരി..”

“എന്ത് ശരി എന്ന്? ഈ പെണ്ണിനെ കൊണ്ട് വിടേണ്ട?”

“നീ എങ്ങനെയാ ടൗണിൽ വന്നേ?”

“കാറിൽ…”

“അതിൽ തന്നെ അങ്ങ് കൊണ്ട് വിട്ടാൽ മതി.. വച്ചിട്ട് പോ ശവമേ..”

ഞാൻ ഫോൺ കട്ട് ആക്കി..

ഉടനെ ഒരു മെസേജ് വന്നു.

“പോടാ പട്ടി..” എന്ന്..

അതിൽ കൂടുതൽ പ്രതീക്ഷിച്ച എനിക്ക് എന്ത് കാര്യം?

സന്ധ്യ ആയപ്പോൾ ഞാൻ വീട്ടിലേക്ക് വന്നു.. ബൈക്ക് എടുത്തില്ല കേട്ടോ.. ഓട്ടോ വിളിച്ചു.

അകത്തു നടന്നപ്പോൾ കുത്തി വീർപ്പിച്ചു ഇരിക്കുന്നുണ്ട് ആനി..

“കള്ള് കുടിയൻ.. വാഴക്കാളി… നാണമില്ലല്ലോ അടി ഉണ്ടാക്കാൻ ….”

“ഓഹോ.. അങ്ങനെ ആണോ? പാർവതി നിന്റെ ആരാ?”

“അനിയത്തി..”

“ആഹാ എന്നാൽ എന്റെയും ആണ്…”

അവൾ ഞെട്ടി..

“ങേ? അതെപ്പോ മുതൽ…?”

“വേറെ ആളുള്ള പെണ്ണിനെ പിന്നെ ഞാൻ കേറി പ്രേമിക്കണോ? പോ ശവമേ…”

“ശവം നിന്റെ മറ്റവൾ…”

“ആഞ്ചൽ?” അവൾ ശവം അല്ല….”

“എന്നാലും അവളെ അനിയത്തി എന്നൊക്കെ വിളിച്ചാൽ എങ്ങനെ ശരിയാകും?”

“ആ ഇനി മുതൽ അനിയത്തി തന്നെ ആണ്…”

ഞാൻ അതും പറഞ്ഞു അകത്തേക്ക് നടന്നു റൂമിൽ കയറി

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ദുർഗ്ഗ

 

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!