Skip to content

ശിവപാർവതി – ഭാഗം 8

shivaparvathi novel

നേരെ അവളുടെ ഡാൻസ് സ്കൂളിലേക്ക്..

അവൾ ഡോർ അടച്ചു കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവൾക്കുള്ള സാധനങ്ങൾ ഒരു ബാക്പാക്കിൽ ആണ് വച്ചിരുന്നത്.

ഒരു ചുവന്ന സാരി ഉടുത്തു സാക്ഷാൽ പാർവതി ദേവിയെ പോലെ എന്റെ ദേവി…

അവൾ ചിരിച്ചു കൊണ്ട് വേഗം വണ്ടിയിൽ കയറി.. ഞാൻ വണ്ടി എടുത്തു..

ഇപ്പോൾ ഒരു കൈ എന്റെ തോളിൽ സ്ഥിരം ഉണ്ട്..

ക്ഷേത്രത്തിന്റെ വഴിയിൽ എത്തി ബൈക്ക് നിർത്തി ഞങ്ങൾ മുകളിലേക്ക് നടന്നു..

അവൾ എന്തൊക്കെയോ പറഞ്ഞു..

ആനി ഒരു സാരി കൊണ്ട് വന്നു കൊടുത്തു എന്നൊക്കെ.. അല്ലെങ്കിലും അവൾ എല്ലാം നേരത്തെ ആണ്..

ക്ഷേത്രത്തിന്റെ അടുത്ത് എത്തി ഞങ്ങൾ ആദ്യം ശിവ പ്രതിമയുടെ മുൻപിൽ നിന്ന് പ്രാർത്ഥിച്ചു..

അതിനു ശേഷം ഞാൻ ബാഗ് തുറന്നു റിങ് ബോക്സ് എടുത്തു അവളുടെ മുൻപിൽ വച്ച് തുറന്നു..

“അന്ന് പറഞ്ഞതല്ലേ ഇനി ഞാൻ അല്ലാതെ വേറെ ആരും ആ ജീവിതത്തിൽ ഉണ്ടാകില്ല എന്ന്? അപ്പോൾ വിൽ യു മാരി മി എന്നൊന്നും ചോദിക്കുന്നില്ല.. വിരൽ കാണിക്ക്….”

അവൾ ചിരിച്ചു.. മോതിര വിരൽ നീട്ടിയപ്പോൾ ഞാൻ അത് അണിയിച്ചു കൊടുത്തു..

എന്നിട്ടു ബാഗിൽ നിന്നും ഫോൺ എടുത്തു അവളുടെ കയ്യിൽ വച്ചു.. സുന്ദരികുട്ടിക്ക് ചെറിയ ഒരു സമ്മാനം…

“ഏട്ടാ ഇത്?”

അവൾ കണ്ണ് മിഴിച്ചു..

“ഒന്നും പറയണ്ട….”

ഞാൻ അവളുടെ ചുണ്ടിൽ വിരൽ വച്ചു… കണ്ണുകൾ നിറച്ചു അവൾ എന്നെ നോക്കി… ഞാൻ അവളെ കെട്ടിപിടിച്ചു നിറുകയിൽ ഒരു ഉമ്മ

കൊടുത്തു..

അവൾ മുഖം ഉയർത്തി നോക്കി… ശേഷം എന്റെ കവിളിൽ ഒരു ഉമ്മ

തന്നു…

“ഇവിടെ ഇല്ലേ?”

ഞാൻ ചുണ്ടു തൊട്ടു കാണിച്ചു…

“അയ്യടാ… “

“ദുഷ്ട…”

ഞാൻ അവളെ ഒന്ന് കൂടി കെട്ടിപിടിച്ചു. കുറച്ചു നേരം ഞങ്ങൾ ഒരു മരച്ചുവട്ടിൽ ഇരുന്നു..

“ശ്രീ?”

“എന്താ ഏട്ടാ?”

“എന്നോട് എപ്പോഴാ ഇഷ്ട്ടം തോന്നിയത്…?”

അവൾ നാണിച്ചു ചിരിച്ചു…

“അന്ന് സ്റ്റേജിൽ നിന്നും ഏട്ടനെ ഞാൻ കണ്ടിരുന്നു.. പിന്നെ ബാങ്കിൽ വന്നപ്പോൾ കണ്ടു.. വീട്ടിൽ വന്നപ്പോൾ.. പിന്നെ എനിക്ക് വേണ്ടി ഇത്ര കാര്യങ്ങൾ ഒക്കെ ചെയ്തില്ലേ? അപ്പോൾ എപ്പോഴോ മനസ്സിൽ കയറി… എനിക്ക് സംശയം ആയിരുന്നു എനിക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്ന്… “

“മ്മ്മ്.. ശരിക്കും നിന്നെ കിട്ടാൻ എനിക്ക് യോഗ്യത ഇല്ല എന്നാണ് ഞാൻ വിചാരിച്ചിരുന്നത്… പണം അല്ല മോളു യോഗ്യത ഒക്കെ തീരുമാനിക്കുന്നത്…”

“അറിയാം ഏട്ടാ.. എന്നാലും…”

“എനിക്ക് നിന്നെ ആദ്യം കണ്ടപ്പോൾ പനി പിടിച്ചത് പോലെ ആയിരുന്നു..

ഒരു തരം പേടി… ആരാധനാ.. അങ്ങനെ…പ്രേമം ഒന്നും ഉണ്ടായിരുന്നില്ല..

എന്നാലും നീ നിനക്ക് ഒരാൾ ഉണ്ടെന്നു പറഞ്ഞപ്പോൾ… വല്ലാത്ത ഒരു വേദന തോന്നി…”

“അത് ഞാൻ ശ്രദ്ധിച്ചു ഏട്ടാ… അങ്ങനെ ആണ് ഏട്ടന് എന്നോട് ഇഷ്ട്ടം ഉണ്ടെന്നു ഞാൻ മനസിലാക്കിയത്.. അന്ന് ദേഷ്യപ്പെട്ടതും ഒക്കെ..

കൊച്ചു കുട്ടി ആണെന്ന ഭാവം…..”

അവൾ എന്നെ നോക്കി ചിരിച്ചു..

“പിന്നെ.. പറയുന്നവൾ അന്ന് അലീഷാ വന്നപ്പോൾ കാണിച്ചു കൂട്ടിയത് ഞാനും കണ്ടു…”

അവൾ നാണിച്ചു തല താഴ്ത്തി..

ഒരു പെണ്ണ് നാണിക്കുന്നത് കാണാൻ എന്തൊരു ഭംഗി ആണ്.. അവൾ കണ്ണ് താഴ്ത്തി കളയും.. കവിളുകൾ ചുവക്കും… അധരങ്ങൾ തെല്ലു വിടരും… കൈവിരലുകൾ സാരി തുമ്പിലോ കിട്ടുന്ന എന്തിലോ തെരുപിടിക്കും…

“അത് പിന്നെ.. അവൾ…”

“ഒന്നും പറയണ്ട…”

ഞാൻ ചിരിച്ചു കൊണ്ട് അവളുടെ തോളിൽ കൂടി കൈ ഇട്ടു ചേർത്ത് പിടിച്ചു..

അവൾ എന്റെ തോളിൽ തല ചാരി വച്ച് കടകണ്ണുകളിൽ എന്നെ നോക്കി.. പ്രേമപൂർവം….

ലോകം അവസാനിക്കുവോളം ഇങ്ങനെ ഇരിക്കാൻ തോന്നും.. അതാണ് പ്രേമത്തിന്റെ ശക്തി..

എന്നാലും ഞങ്ങൾ എണീറ്റു.. ഞാൻ അവളെ വീട്ടിൽ കൊണ്ട് പോയി വിട്ടു..

***

ദിവസം ചെല്ലുംതോറും ഞങ്ങളുടെ ബന്ധം അതി ശക്തം ആയി മാറി.. സിരകളിൽ മൊത്തം എന്റെ പാർവതി ആണ്…

അമ്മയും ഇത് അറിഞ്ഞു..

ഇത് സമ്മതിക്കില്ല എന്നും പറഞ്ഞു.. എന്റെ ജീവിതം ആണ്. അമ്മേയെ അല്ല അവൾ എന്നെ ആണ് സ്നേഹിക്കുന്നത് എന്ന് പറഞ്ഞപ്പോൾ അമ്മ ഒന്നും മിണ്ടിയില്ല..

***

ഒരു ദിവസം ഞാൻ അവളോട് പറയാതെ അഞ്ചു മണി ആയപ്പോൾ ഡാൻസ് സ്കൂളിലേക്ക് ചെന്നു.. ആരും ഇല്ല… അവൾ ഒരു റൂമിൽ ബാഗിലേക്ക് എന്തോ എടുത്തു വെക്കുകയാണ്..

ഞാൻ പുറകിൽ കൂടി ചെന്നു അവളുടെ വയറിൽ കൈ ചുറ്റി…

ഞെട്ടി തെറിക്കും എന്ന് വിചാരിച്ച ഞാൻ പിന്നെയും ശശി… പകരം ഒരു കുണുങ്ങി ചിരി ആണ് കേട്ടത്..

“ഏട്ടാ….”

“ഛെ പെണ്ണെ.. നിനക്ക് എങ്ങനെ മനസിലായി ഞാൻ ആണെന്ന്?”

ഞാൻ നിരാശയോടെ ചോദിച്ചു..

അവൾ എന്റെ നേരെ തിരിഞ്ഞു..

അല്പം വിയർത്ത മുഖം.. മഞ്ഞു തുള്ളി പോലെ വിയർപ്പ് കണങ്ങൾ അവളുടെ മൂക്കിൽ… ചിരിയാണ് പെണ്ണിന്..

“ഏട്ടാ.. ഏട്ടന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ അറിയാം.. പിന്നെ ഏട്ടൻ സ്ഥിരം അടിക്കുന്ന പെർഫ്യൂമിന്റെ മണം ആദ്യമേ ഇവിടെ എത്തി…”

“ഇനി ഞാൻ പെർഫ്യൂം അടിക്കാതെ നടന്നു വരും…”

ഞാൻ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു..

“കാണാം…”

എന്ന് അവളും പറഞ്ഞു..

മുല്ലപ്പൂവിന്റെ മണവും അവളുടെ വിയർപ്പിന്റെ മണവും ഞാൻ ഒന്ന് ആസ്വദിച്ചു…

അവൾ എന്നെ സാകൂതം നോക്കി…ഞാൻ അവളുടെ രണ്ടു കയ്യും എടുത്തു വിരലുകൾ എന്റെ കയ്യിൽ കോർത്തു അവളെ ഭിത്തിയോട് ചേർത്ത് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി..

വല്ലാത്തൊരു ഭാവം കണ്ണുകളിൽ…

അവൾ കിതക്കുന്നതിനനുസരിച്ചു മാറിടങ്ങൾ ഉയർന്നു താഴുന്നു…

ഞാൻ മെല്ലെ അവളിലേക്ക് ചാഞ്ഞു… അധരങ്ങൾ തൊട്ടു തൊട്ടില്ല എന്ന നിലയിൽ… അവളുടെ നിസ്വാസം എന്റെ കഴുത്തിൽ തട്ടിയപ്പോൾ എനിക്ക് രോമാഞ്ചം വന്നു..

അവളുടെ മുഖം കൂടുതൽ വിയർത്തു…

ഞാൻ മെല്ലെ എന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിലെക്ക് ചേർക്കലും അവൾ ഒന്ന് കുറുകി എന്റെ ദേഹത്തേക്ക് അമർന്നതും ഒരുമിച്ചു ആയിരുന്നു…

ഞാൻ മെല്ലെ ആ ചെഞ്ചുണ്ടുകൾ വായിൽ ആക്കി…

“മ്മ്മ്…”

എന്ന് മൂളിക്കൊണ്ടു അവൾ എന്റെ ചുണ്ടിൽ ഒരു കടി കടിച്ചു..

“ഷഹ്ഹ് പെണ്ണെ…..”

ഒരു നിമിഷം കൂടി അങ്ങനെ വച്ച് ഞാൻ അവളിൽ നിന്നും അധരങ്ങൾ വിടുവിച്ചു..

കിതച്ചു കൊണ്ട് കണ്ണും അടച്ചു നിൽക്കുന്ന അവളെ കണ്ടാൽ ഏതു ദൈവവും മുട്ടുകുത്തി വീണു പോകും എന്ന് എനിക്ക് തോന്നി..

അവൾ മെല്ലെ കണ്ണ് തുറന്നു..

“ഇങ്ങനെ ഒക്കെ ചെയ്താൽ കണ്ട്രോൾ പോകും ട്ടോ ഏട്ടാ….”

അവൾ നാണത്തോടെ പറഞ്ഞു…

“ആദ്യരാത്രി നേരത്തെ ആക്കിയാലോ പെണ്ണെ?”

ഞാൻ കുസൃതിയോടെ ചോദിച്ചു..

“പോടാ…..!”

അവൾ ചിരിച്ചു കൊണ്ട് എന്നെ തള്ളി മാറ്റി..

വിരലുകൾ എന്റെ നെഞ്ചിൽ അമർത്തി പല്ലുകൾ കൂട്ടി പിടിച്ചു എന്നെ അവൾ നോക്കിയപ്പോൾ എനിക്ക് ചിരി വന്നു…

അവൾ അടുത്ത് വന്നു എന്റെ കഴുത്തിൽ ഒരു കടി കടിച്ചു…

“ആഹ്ഹ്ഹ് അമ്മെ…ഡീ ദുഷ്ട്ടെ….”

നല്ല വേദന…

അവൾ ചിരിച്ചു..

“ഇനി എന്നോട് ഇങ്ങനെ ചെയ്താൽ കടിക്കും ഞാൻ….”

അവൾ കൂർത്ത പല്ലുകൾ കാണിച്ചു തന്നു.. വേദന എടുത്തു എന്നാലും ഞാൻ ചിരിച്ചു..

“അടി തൊട്ടു മുടി വരെ ദേവിയുടെ രൂപം.. എന്നാൽ പല്ലു മാത്രം കള്ളിയങ്കാട്ടു നീലിയുടേത്…”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

ഞാൻ അവളുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു…

***

പ്രണയത്തിന്റെ നാളുകൾ.. എന്നാൽ ഏത് സത്യമായ പ്രണയത്തിലും ഒരു പരീക്ഷണം ഉണ്ടാകും എന്നുള്ളത് സത്യം ആണ്…

ഒരു ദിവസം ഞാൻ ബാങ്കിൽ ആയിരിക്കുമ്പോൾ പാർവതി എന്നെ വിളിച്ചു…

“ഏട്ടാ.. ഒന്ന് വരുമോ ഇങ്ങോട്ടു? കാണണം…”

“മോളെ അല്പം തിരക്കുണ്ട്…”

“എനിക്ക് കാണണം എന്നല്ലേ ഏട്ടാ പറഞ്ഞത്? “

അവളുടെ ഒച്ച ഒന്ന് പൊങ്ങി.. ആദ്യമായി ആണ് ഇങ്ങനെ… ഞാൻ ഒന്ന് പകച്ചു..

ഞാൻ തിരക്കുകൾ ഒക്കെ മാറ്റി വച്ച് ഉടൻ തന്നെ വണ്ടി എടുത്തു ഡാൻസ് സ്കൂളിൽ എത്തി.. അകത്തു കയറി..

“ശ്രീ?”

ഞാൻ ഉച്ചത്തിൽ വിളിച്ചു..

പുറകിൽ ഒരു അനക്കം കേട്ടു ഞാൻ നോക്കി.. കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി എന്റെ പാർവതി..

“മോളെ…? എന്ത് പറ്റി?”

ഞാൻ അടുത്തേക്ക് ചെന്നു.. എന്നെ കെട്ടിപിടിച്ചു ഒരു അലറി കരച്ചിൽ ആയിരുന്നു അതിനു മറുപടി…

എന്റെ നെഞ്ച് പൊടിഞ്ഞു പോയി… വല്ലാത്ത അവസ്ഥ.. ഞാൻ അവളെ ഒന്ന് കെട്ടിപിടിച്ചു അമർത്തി നെഞ്ചിനോട് ചേർത്ത് പിടിച്ചു..

“ഏട്ടന് തോന്നിയിട്ടുണ്ടോ എനിക്ക് ഏട്ടന്റെ ഭാര്യാ ആകാനുള്ള യോഗ്യത ഇല്ലെന്നു?”

അവൾ കരഞ്ഞു കൊണ്ട് എന്നോട് ചോദിച്ചു… ഞാൻ പകച്ചു പോയി..

“മോളെ..? ആരാ ഈ വിഢിത്തം ഒക്കെ മോളോട് പറഞ്ഞത്?

അങ്ങനെ നോക്കുകയാണെങ്കിൽ നിന്നെ കിട്ടാനുള്ള യോഗ്യത എനിക്കില്ല എന്ന് പറയേണ്ടി വരും…

കാരണം എന്റെ ജീവിതത്തിൽ മറ്റു പെണ്ണുങ്ങൾ ഉണ്ടായിരുന്നു…”

അവൾ വേഗം എന്റെ വായ പൊത്തി…. അവൾക്ക് അറിയാം എല്ലാം…

അവൾ കണ്ണ് തുടച്ചു…

“ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ ഏട്ടൻ അനുസരിക്കുമോ? മഹാദേവന്റെ പേരിൽ സത്യം ചെയ്യ്….”

അവൾ കൈ നീട്ടി..

“മഹാദേവൻ ആണെങ്കിൽ സത്യം.. നീ പറയുന്നത് ഞാൻ അനുസരിക്കും…”

ഞാൻ അവളുടെ കൈയിൽ കൈവച്ചു..

“ഏട്ടാ.. ഒരാൾ എന്നോട് പറഞ്ഞു ഏട്ടന്റെ ഭാര്യാ ആകാൻ യോഗ്യത എനിക്ക് ഇല്ല എന്ന്..

ഞാൻ ആ യോഗ്യത തെളിയിക്കും.. എനിക്ക് വേണ്ടി മാത്രം അല്ല.. സ്ത്രീകൾക്ക് വേണ്ടി.. ഞാൻ എന്ന സ്ത്രീ ആണ് ഇന്ന് അപമാനിക്കപ്പെട്ടത്…

അതെനിക്ക് പൊറുക്കാൻ ആകില്ല… എനിക്കതിനുള്ള യോഗ്യത ഉണ്ടാക്കി എടുക്കണം…. “

“മോളെ.. നീ എന്തൊക്കെ ആണ് ഈ പറയുന്നത്? “

ഞാൻ ആശങ്കയോടെ ചോദിച്ചു…

“ഏട്ടന് എല്ലാം മനസിലാകും.. എന്നാൽ ഞാൻ ഏട്ടനെ അല്ലാതെ വേറെ ഒരു പുരുഷനെപ്പറ്റിയും ഈ ജന്മത് ചിന്തിക്കില്ല.. ഞാൻ വരും.. തിരിച്ചു.. അത് വരെ ഏട്ടൻ എന്നെ കാണാനും വരരുത്, വിളിക്കുകയും അരുത്…!”

അവളുടെ സ്വരം ഉറച്ചത് ആയിരുന്നു..

സമ്മതിക്കരുത് എന്ന് എന്റെ മനസ് പറഞ്ഞെങ്കിലും എന്റെ കൈ അവളുടെ ഉള്ളം കയ്യിൽ ആയിരുന്നു..

“പ്ളീസ് ഏട്ടാ.. എനിക്കെന്റെ യോഗ്യത തെളിയിക്കണം.. നിക്ക് ന്റെ ഏട്ടന്റെ മുൻപിൽ ഒന്നും തെളിയിക്കാൻ ഇല്ല.. എനിക്കറിയാം ആ മനസു പിടക്കുന്നത്.. എന്നാലും ഏട്ടാ… ഞാൻ പോണു.. മറക്കില്ല.. കാത്തിരിക്കണം….”

അതും പറഞ്ഞു ഒരു വിതുമ്പി കരച്ചിലോടെ അവൾ നടന്നു അകന്നു.. അല്ല ഓടുകയായിരുന്നു..

എന്റെ കണ്ണുകളും നിറഞ്ഞു ഒഴുകുകയായിരുന്നു… അവൾ എന്നെ വിട്ടു പോകുകയാണോ? ആശിച്ചു മോഹിച്ചു പ്രേമിച്ച പെണ്ണ് ആണ്… എന്നാലും…

ഫോൺ ശബ്‌ദിച്ചു.. ആനി ആണ്..

“ഏട്ടൻ ഒന്ന് വീട് വരെ വാ.. വേഗം…”

അത് മാത്രമേ അവൾ പറഞ്ഞുള്ളു.. അവൾക്ക് അറിയാം.. ഞാൻ വേഗം വണ്ടി സ്റ്റാർട്ട് ആക്കി.. ഒന്ന് കൂടി തിരിഞ്ഞു നോക്കി അവൾ പോയ വഴിയിൽ..

***

വീട്ടിൽ എത്തി വണ്ടി നിർത്തി ഇറങ്ങി.. ആനി ഉമ്മറത്ത് തന്നെ ഉണ്ട്..

കരഞ്ഞ കണ്ണുകൾ.. മുഖത്തിന്റെ ഒരു വശം തിണിർത്തിരിക്കുന്നു..

ആരോ അടിച്ച പാട്..

“നിന്നെ ആരാടീ അടിച്ചത്?”

അവൾ ഒന്നും മിണ്ടിയില്ല.. ആ കണ്ണുകൾ നിറഞ്ഞു ഒഴുകി…

അവൾ എന്നെ നോക്കി കരഞ്ഞു… എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥ…

ആദ്യം ഞാൻ അവളെ ചേർത്ത് പിടിച്ചു…

“ഏട്ടാ.. അമ്മ…, പാർവതി വന്നിരുന്നു.. അമ്മയാണ്.. “

അവൾ ഏങ്ങൽ അടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.. വലിയൊരു ഞെട്ടൽ ആണ് എനിക്ക് ഉണ്ടായത്… ഞാൻ പേടിച്ചിരുന്ന കാര്യം സംഭവിച്ചിരിക്കുന്നു.. എനിക്ക് പ്രാന്ത് പിടിക്കുന്നത്പോലെ തോന്നി… തോന്നൽ അല്ലായിരുന്നു..

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ദുർഗ്ഗ

 

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ശിവപാർവതി – ഭാഗം 8”

Leave a Reply

Don`t copy text!