“ഏട്ടാ.. അമ്മ…, പാർവതി വന്നിരുന്നു.. അമ്മയാണ്.. “
അവൾ ഏങ്ങൽ അടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.. വലിയൊരു ഞെട്ടൽ ആണ് എനിക്ക് ഉണ്ടായത്… ഞാൻ പേടിച്ചിരുന്ന കാര്യം സംഭവിച്ചിരിക്കുന്നു.. എനിക്ക് പ്രാന്ത് പിടിക്കുന്നത്പോലെ തോന്നി… തോന്നൽ അല്ലായിരുന്നു..
കുറച്ചു നേരം കരഞ്ഞ ശേഷം അവൾ കാര്യങ്ങൾ പറഞ്ഞു..
***
സന്തോഷത്തോടെ ആണ് പാർവതി വീട്ടിലേക്ക് വന്നത്… ആനി അവളെയും കൂട്ടി വരികയായിരുന്നു.. വൈകുന്നേരം എന്നെ കാണാം.. അവൾ വരച്ച ഒരു ചിത്രം എനിക്ക് എനിക്ക് തരാം.. ഇതൊക്കെ ആയിരുന്നു അവളുടെ ഉദ്ദേശങ്ങൾ..
ആദ്യം അമ്മ അവളെ നന്നായി തന്നെ ആണ് സ്വീകരിച്ചത്.. പപ്പയും അവളെ കണ്ടു സന്തോഷിച്ചു.. വീട്ടിൽ വന്നു കയറേണ്ട കുട്ടി ആണെന്ന് പപ്പ ഉറപ്പിച്ചിരുന്നു..
അകത്ത് സംസാരിച്ചു നിൽക്കുമ്പോൾ ആണ് അവൾ ആ ചിത്രം ആനിയെ കാണിച്ചത്..
കൃഷ്ണനും രാധയും ഒരുമിച്ചു നിൽക്കുന്ന ഒരു ചിത്രം തുന്നിയതാണ്.. അതെനിക്ക് തരാൻ ആണ് അവൾ വന്നത്..
“ന്റെ ഏട്ടന് കൊടുക്കാൻ ഞാൻ ഉണ്ടാക്കിയതാ ചേച്ചി…”
പാർവതി അനിയോട് പറഞ്ഞു..
“നിന്റെ ഏട്ടനോ? ഇനി അവനെ നിന്റെ മാത്രം ആക്കിക്കോ… അല്ലെങ്കിലേ അവനു നിന്നെ മാത്രം മതി ഇപ്പോൾ…”
അമ്മയുടെ ആ വാക്ക് കേട്ടു ആനിയും പാർവതിയും പപ്പയും ഒരുമിച്ചു ഞെട്ടി..
“അമ്മെ ഞാൻ…..”
അവൾ വിതുമ്പി… ആനി അമ്മയുടെ ഈ പ്രതികരണത്തിൽ ശബ്ദം നാഷ്ടപെട്ടത് പോലെ ആയി..
“അമ്മയോ ആരുടെ അമ്മ? നീ എന്റെ ചെക്കനെ മയക്കി എടുത്തതല്ലേ? എത്ര പൈസ ആണ് അവൻ നിനക്കു വേണ്ടി മുടക്കിയത്? ഡാൻസ് സ്കൂൾ, മോതിരം വസ്ത്രങ്ങൾ എന്ന് വേണ്ട ഉള്ളിൽ ഇട്ടതു കൂടി അവൻ വാങ്ങി തന്നതാകും അല്ലെ? എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് ഈ വീട്ടിൽ വന്നു കയറാൻ? ഇതുവരെ അഞ്ചു പൈസ സ്വന്തം ഉണ്ടാക്കിയിട്ടുണ്ടോ നീ??”
അമ്മ കോപം കൊണ്ട് വിറച്ചു…
കരണത്ത് അടി കിട്ടിയത് പോലെ പാർവതി മുഖം പൊത്തി നിന്നു..
“അമ്മെ.. വൃത്തികേട് വിളിച്ചു പറയരുത്…”
ആനി അമ്മയെ നോക്കി അലറി…അവളുടെ മുഖം പൊത്തി അടി കിട്ടി..
“നീയാണ് ഇതിനൊക്കെ വളം വച്ച് കൊടുക്കുന്നത്….”
അത് പറഞ്ഞു തീർന്നില്ല.. പപ്പ ഫോണും വലിച്ചു എറിഞ്ഞു അമ്മയുടെ മുഖത്തു നോക്കി രണ്ടെണ്ണം പൊട്ടിച്ചു.. നിലത്തു വീണ അമ്മയെ എടുത്തു കഴുത്തിന് കുത്തിപ്പിടിച്ചു…
“മറന്നോടീ നീ? എല്ലാം മറന്നോ? “
പപ്പ അലറിയപ്പോൾ ആനി ഇടയിൽ കയറി..
“പപ്പ… പ്ളീസ്.. വിട്.. “
പപ്പ പിടി വിട്ടു… അമ്മ നിലത്തേക്ക് വീണു പോയി..
അപ്പോഴേക്കും പാർവതി ഇറങ്ങി ഓടിയിരുന്നു… ആനി അവളുടെ പുറകെ പോയി എങ്കിലും അവൾ ഒരു ഓട്ടോയിൽ കയറി പോയിരുന്നു..
***
ഇത്രയും കേട്ട ഞാൻ തളർന്നു താഴേക്ക് ഇരുന്നുപോയി…
എല്ലാം കൈ വിട്ടു പോയി എന്ന് എനിക്ക് മനസിലായി.. അവൾ ഇനി വരില്ല..
ഞാൻ ആണെങ്കിൽ ശിവ നാമത്തിൽ സത്യം ചെയ്തു.. അത് കൊണ്ട് വിളിക്കാനും പറ്റില്ല..
ഞാൻ മെല്ലെ എണീറ്റു.. ആനിയെ അവിടെ ഒരു കസേരയിൽ ഇരുത്തി അകത്തേക്ക് ചെന്നു… പപ്പയെ കണ്ടില്ല..
അമ്മയുടെ റൂമിൽ ചെന്നു.. കതക് തുറന്നു ചെന്നപ്പോൾ അമ്മ ബെഡിൽ ചാരി ഇരിക്കുന്നുണ്ട്.. മുഖം തിണിർത്തു കിടക്കുന്നു..
എന്നെ കണ്ടതും അമ്മ പേടിച്ചു മുഖം താഴ്ത്തി.. ഞാൻ ബെഡിൽ ഇരുന്നു..
“പാർവതി പോയി.. ഇനി വരില്ല…”
ഞാൻ മെല്ലെ പറഞ്ഞു..
“നിനക്ക് ഞാൻ നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു തരാം…”
അമ്മ എവിടെയും തൊടാതെ പറഞ്ഞു..
“എന്നിട്ടു അമ്മയുടെ ചത്തുപോയ അപ്പൻ വന്നു കെട്ടുമോ?”
“ഡാ…! “
“മിണ്ടരുത്…..! “
ഞാൻ സ്വരം അമർത്തി പറഞ്ഞു… അമ്മ തല കുനിച്ചു..
“പണ്ട്.. അമ്മയുടെ കല്യാണം അപ്പൻ തീരുമാനിച്ചപ്പോൾ പപ്പയുടെ കൂടെ ഇറങ്ങി വന്നത് എന്തിനാ? എന്താ കാരണം?”
അമ്മ ഒന്നും മിണ്ടിയില്ല..
“പറ തള്ളെ….! “
ഞാൻ അടുത്തിരുന്ന ഒരു കസേരക്ക് ഒരു ചവിട്ടു കൊടുത്തു… അത് പോയി ഭിത്തിയിൽ അടിച്ചു മറിഞ്ഞു വീണു..
“ഇഷ്ട്ടം.. ഇഷ്ടമായത് കൊണ്ട്….”
അവർ വിക്കി പറഞ്ഞു..
“അഹ് ഇഷ്ട്ടം.. അതിൽ പണക്കാർ എന്നോ പണം ഇല്ലാത്തവർ എന്നോ ഏതാ ജാതി എന്നോ ഉണ്ടോ?”
“ഇ.. ഇല്ല…”
“അത്രയും അറിഞ്ഞാൽ മതി.. നാളെ.. നാളെ പോയി അവളോട് കാല് പിടിച്ചു മാപ്പ് പറയണം… അല്ലെങ്കിൽ കൊല്ലും ഞാൻ.. എന്നെ അറിയാമല്ലോ? “
“ഞാൻ പറയാം.. ഇപ്പൊ പോകാം.. എന്നോട് ക്ഷമിക്കണം മോനെ… പ്ളീസ്? അമ്മക്ക് ബോധം പോയതാ.. അഹങ്കാരം കയറി പോയെടാ.. “
അമ്മ വിതുമ്പി കരഞ്ഞപ്പോൾ എനിക്ക് പാവം തോന്നി.. എല്ലാവരും മനുഷ്യർ അല്ലെ…
ഞാൻ അമ്മയുടെ അടുത്തിരുന്നു മെല്ലെ ചുറ്റി പിടിച്ചു.. അമ്മ എന്റെ തോളിലേക്ക് ചാഞ്ഞു പൊട്ടി പൊട്ടി കരഞ്ഞു.. ആനി റൂമിലേക്ക് വന്നത് ഈ കാഴ്ച കണ്ടിട്ടാണ്… പുറകെ പപ്പയും വന്നു..
“ഡാ.. ഞങ്ങൾ ഒന്ന് അവളുടെ വീട്ടിൽ പോകുകയാണ്.. സന്ധ്യ ആയി എന്നാലും സാരമില്ല… നീ വാ..”
“പപ്പ.. എനിക്ക് വരാൻ പറ്റില്ല.. ആ പെണ്ണ് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു ഇനി കാണണോ വിളിക്കാനോ പാടില്ല എന്ന്.. അമ്മ വരും ഒപ്പം…”
ഞാൻ വിഷമത്തോടെ പറഞ്ഞു.. ആനി ഒന്ന് വിതുമ്പി.. പപ്പ അമ്മയെ നോക്കി..
“എന്നാൽ റെഡി ആയിക്കോ…”
അവർ എല്ലാം പോയി.. എനിക്കറിയാമായിരുന്നു.. അവൾ കരഞ്ഞു കൊണ്ടാണ് പറഞ്ഞത് എന്നാലും അവളുടെ കണ്ണിലെ തീ ഞാൻ കണ്ടിരുന്നു.. അവൾ ഇനി എന്നെ കാണാൻ വരില്ല..
അവർ തിരിച്ചു വന്നപ്പോൾ ഞാൻ ഒന്നും ചോദിയ്ക്കാൻ നിന്നില്ല..
ഞാൻ റൂമിൽ കിടക്കുകയായിരുന്നു.. ആനി റൂമിൽ വന്നു.. എന്റെ ബെഡിൽ ഇരുന്നു..
ഞാൻ അവളെ ഒന്ന് നോക്കി..
“ഏട്ടാ അവൾ തീരുമാനിച്ചത് മാറ്റില്ല.. എന്നാൽ ഞങ്ങളെ ഒരു പരിഭവവും ഇല്ലാതെ ആണ് സ്വീകരിച്ചത്.. പ്രേതെകിച്ചും അമ്മയെ… , അമ്മ അവളോട് മാപ്പ് പറഞ്ഞു.. എന്നാലും അവളുടെ തീരുമാനത്തിൽ മാറ്റം ഉണ്ടാകില്ല എന്ന് പറഞ്ഞു..
എനിക്ക് പുതുതായി വേദന ഒന്നും തോന്നിയില്ല.. കാരണം.. എനിക്കറിയാം അവളെ.. പറഞ്ഞാൽ വാക്കു മാറ്റുന്നവൾ അല്ല പാർവതി..
“ഏട്ടനോട് വിഷമിക്കരുത് എന്ന് പറയാൻ പറഞ്ഞു.. അവൾ വിളിക്കില്ല.. വിളിച്ചാൽ അവൾക്ക് കാണാൻ തോന്നും എന്നും അവളുടെ യോഗ്യത തെളിയിക്കാൻ അവൾക്ക് കഴിയില്ല എന്നും പറഞ്ഞു…”
ഞാൻ ഒന്നും മിണ്ടിയില്ല.. അവളോട് എനിക്ക് ദേഷ്യവും തോന്നിയില്ല.. അത്രക്കും അപമാനിക്കപ്പെട്ട ഒരുവൾ ആണ്…
ആനി ഒരു തുണി എന്റെ നെഞ്ചിൽ വച്ചു.. ഞാൻ അതെടുത്തു നിവർത്തി.. കൃഷ്ണനും രാധയും.. അവൾ സ്വന്തം കൈ കൊണ്ട് തന്റെ കാമുകന് തയ്ച്ചതാണ്.. ഞാൻ അത് ചേർത്ത് പിടിച്ചു..
***
വിരസമായ ദിവസങ്ങൾ…
എന്റെ കണ്ണുനീർ വീണു ദിവസവും നനയുന്ന തലയിണ.. ജോലിക്ക് പോകാതെ ആയി..
ഞാൻ മെല്ലെ മദ്യത്തിനെ ആശ്രയിക്കാൻ തുടങ്ങി..
ആരും എന്നെ എതിർത്തില്ല.. എന്റെ അനിയത്തി പോലും..
കുടിച്ചില്ലെങ്കിൽ ഉറക്കം വരാതെ ആയി.. താടി വളർന്നു.. മുടി വളർന്നു.. അകെ ഒരു കോലം ആയി മാറി ഞാൻ..
ആനി ഓസ്‌ട്രേലിയക്ക് തിരിച്ചു പോകുകയാണ് എന്ന് പറഞ്ഞപ്പോൾ എനിക്കും ഒന്നും പറയാൻ ഇല്ലായിരുന്നു… പോകട്ടെ.. എല്ലാവരും പോകട്ടെ..
“എല്ലാം ഏട്ടന് വേണ്ടി ആണ്.. കുടി നിർത്തണം.. എല്ലാം ശരിയാകും ഏട്ടാ…”
അവൾ അത് പറഞ്ഞിട്ടാണ് പോയത്…
അവളുടെ കയ്യിലെ ഫ്ലൈറ്റ് ടിക്കറ്റ് ഞാൻ കണ്ടിരുന്നു.. അതിൽ വേറെ ഒരു പേര് കൂടി ഞാൻ കണ്ടു.. പാർവതി..
ആനി പാർവതിയെ ഓസ്‌ട്രേലിയക്ക് കൊണ്ട് പോകാൻ ആണ് ഇപ്പോൾ പോകുന്നത് എന്ന് എനിക്ക് മനസിലായി.. എനിക്ക് എന്റെ അനിയത്തി ആനിയിൽ അഭിമാനം തോന്നി…
അവളെ കൈ വിട്ടില്ലല്ലോ.. ഒരു ചേച്ചിയെ പോലെ ഒപ്പം..
ഞാൻ എയർ പോർട്ടിലേക്ക് പോയില്ല..
ഒപ്പം അവൾ ഉണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു.. ഒരു പക്ഷെ ആനി എന്നെ കാണിക്കാൻ മനഃപൂർവം കാണിച്ചതാകാം എയർ ടിക്കറ്റ്..
അവളുടെ ആഗ്രഹങ്ങൾ നടക്കട്ടെ..
അമ്മയോടും ഞാൻ ഇപ്പോൾ ഒന്നും മിണ്ടാറില്ല..
പപ്പ വന്നു എന്നെ ഒന്ന് ഉഷാർ ആക്കാൻ നോക്കും.. നടക്കാറില്ല.. അകെ ഉണ്ടായിരുന്ന ആശ്രയം ആനി ആയിരുന്നു.. അവളും പോയി..
***
ദിവസങ്ങൾ കൊഴിഞ്ഞു വീണു… മാസങ്ങളും..
ആറു മാസം കഴിഞ്ഞു…
ഒരു ദിവസം എന്റെ അക്കൗണ്ടിലേക്ക് അന്ന് ഞാൻ അവളുടെ ഡാൻസ് സ്കൂളിലേക്ക് വേണ്ടി മുടക്കിയ തുക രണ്ടു പ്രാവശ്യം ആയി വന്നു കയറി..
വീട്ടിലേക്ക് ഒരു ലെറ്ററും വന്നു.. അത് അമ്മക്ക് ആയിരുന്നു..
“ഡാൻസ് സ്കൂൾ വാങ്ങാൻ മുടക്കിയ പണം തിരിച്ചു നൽകിയിട്ടുണ്ട്.. ഇനി എന്റെ യോഗ്യതയെ ചോദ്യം ചെയ്യരുത്..”
അത് മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു.. അമ്മ അത് വായിച്ചു പൊട്ടി കരയുന്നത് കണ്ടപ്പോൾ എനിക്കൊന്നും തോന്നിയില്ല..
****
ഒരു ദിവസം ഞാൻ കുടിച്ചു മറിഞ്ഞു വീട്ടിൽ ബെഡിൽ കിടക്കുകയായിരുന്നു..
കതക് തുറന്നു ഒരാൾ കയറി വന്നു.. ഒരു പെണ്ണിന്റെ രൂപം..
ജീൻസ്, വെളുത്ത ഷർട്ട്.. പോണി ടയിൽ മുടി…
“എന്തൊരു കോലം ആണെടാ ഇത്?”
അതും ചോദിച്ചു അവൾ എന്റെ അടുത്ത് ഇരുന്നു..
“അലീഷാ… എന്റെ കൂട്ടുകാരി അലീഷാ.. “
ഞാൻ മെല്ലെ പറഞ്ഞു..
തുടരും
മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ
ദുർഗ്ഗ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Shivapartvathy written by Malakhayude Kamukan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission