Skip to content

ദുര്യോധന – 23 (അവസാന ഭാഗം)

duryodhana-novel

എന്റെ സിദ്ധു മരിച്ച അന്ന് അവനെ കാണാൻ നീ വന്നത് ഓർക്കുന്നുണ്ടോ ഇബ്രാഹിം….? അതെ മണ്ണിൽ ഭയന്ന് വിറച്ചു… ജീവന് വേണ്ടി യാചിച്ചു നീ വന്നു.. വരുത്തി…. സത്യവും നീതിയും നോക്കി യുദ്ധം ചെയ്യാൻ ദേവാംശം ഉള്ള ധർമ്മപുത്രൻ അല്ല ഞാൻ…. അസുരാംശം നിറഞ്ഞ ദുര്യോധനനാണ്‌… ദുര്യോധനൻ…..

ബലരാമൻ മുരണ്ടു…. വേട്ടക്കാരന്റെ മുൻപിൽ പെട്ട ഇരയെ പോലെ ഇബ്രാഹിം കണ്ണുകൾ ഇറുക്കിയടച്ചു….

എന്നാൽ ബലരാമന്റെ വലത് ഭാഗത്ത് അവനുണ്ടായിരുന്നില്ല….

മിശിഹായുടെ മുഖമുള്ള ചെകുത്താൻ….

അവസാനകളിക്കായി അവൻ പറന്നിരുന്നു….

കണ്ണുകളിൽ കൗശലം ഒളിപ്പിച്ച… ചെകുത്താന്റെ തലതൊട്ടപ്പനായ നികൃഷ്ടജീവിയെ തേടി….

ഇനി ഒരൊറ്റ കളി മാത്രം…. ഒടുക്കത്തെ കളി…..

           ********************

ഭുവനേശ്വർ….

ജയദേവ് വിഹാറിനുള്ളിൽ തിരക്കുകൾ ഒഴിഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗോഡൗണിന്റെ ഹാളിൽ ഇരുവശത്തുമായി അവർ നിന്നു….

കേദാർനാഥ് വിശ്വംഭരനും വില്യം ജോൺ ബെനഡിക്റ്റും….

വില്യം കേദാറിനെ നോക്കി പുഞ്ചിരിച്ചു….

ഈ ഇന്ത്യ മഹാരാജ്യത്ത് ഞാൻ എവിടെ പോയി ഒളിച്ചാലും നീ എന്നെ കണ്ട് പിടിക്കുമെന്ന് എനിക്കറിയാമായിരുന്നു കേദാർ….. നീ മിടുക്കനാണ് മിടുമിടുക്കൻ….

അതെടാ…. എന്റെ മിടുക്കിൽ എനിക്കൊരു സംശയവും ഇല്ല…. അത് കൊണ്ട് തന്നെയാണ് ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നത്….

വില്യമിന് മറുപടി കൊടുത്ത് കൊണ്ട് കേദാർ അവന്റെ അടുത്തേക്ക് നടന്നു….

സൈന്യവുമില്ല… ആയുധങ്ങളുമില്ല സൈന്യാധിപന്മാർ മാത്രം നേർക്ക് നേർ…. ഹോ…. ഇതാണ് യുദ്ധം…. ഈ കളിയുടെ അന്തിമ വിജയം തീരുമാനിക്കുന്ന യുദ്ധം….

പറഞ്ഞു തീർന്നതും വില്യം കേദാറിന് നേരെ കുതിച്ചു…. കേദാർ ക്ഷമയോടെ…. അതീവ ശ്രദ്ധയോടെ മെല്ലെ നിന്നു…. കുതിച്ചു ഉയർന്നു വരുന്ന വില്യമിനെ പ്രതീക്ഷിച്ചു നിന്ന കേദാറിനെ അമ്പരപ്പിച്ചു കൊണ്ട് ഓടിവരുന്ന വഴിക്കു തന്നെ തന്റെ പിന്നിൽ നിന്നും ഒരു കത്തി വലിച്ചെടുത്ത് കേദാറിന്റെ കഴുത്ത് ലക്ഷ്യമാക്കി എറിഞ്ഞു വില്യം….

ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള വില്യമിന്റെ ആക്രമണത്തിൽ നിന്നും കേദാർ നൊടിയിടയിൽ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും… ആ ശ്രമം പൂർണമായും വിജയിച്ചില്ല…. തൊലിപ്പുറത്ത് മുറിവുണ്ടാക്കി കത്തി കടന്നു പോയി….

ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കേദാർ നിവർന്നു നിന്നതും വില്യമിന്റെ ചുരുട്ടിയ വലത്  മുഷ്ടി കേദാറിന്റെ മുഖത്ത് പതിഞ്ഞിരുന്നു…. അടി തെറ്റിയ കേദാർ പിന്നിലേക്ക് മറിഞ്ഞു വീണു…. തൊട്ട് പുറകെ ഒരു പരുന്തിനെ പോലെ പറന്നിറങ്ങിയ വില്യത്തിന്റെ മുട്ട് കൈ കേദാറിന്റെ നെഞ്ചിൽ പതിച്ചു…. കേദാറിന്റെ തല ഉയർന്നു പോയി…. പെട്ടെന്ന് തന്നെ ചാടിയെഴുന്നേറ്റ വില്യം കേദാറിനെ വലിച്ചു പൊക്കി വട്ടം ചുറ്റി വലിച്ചെറിഞ്ഞു….

അകലേക്ക്‌ തെറിച്ചു വീണ കേദാർ എഴുന്നേൽക്കാൻ ശ്രമിച്ചു…. വീണു കിടക്കുന്ന കേദാറിന് ചുറ്റും വില്യം കഴുകൻ കണ്ണുകളുമായി നടന്നു…..

ഡാ…. ഒന്നിനെയും അണ്ടർഎസ്റ്റിമേറ്റ് ചെയ്യരുത്…. നീയും ബലരാമനും ഒന്നിച്ചു ചേർന്നാൽ എന്നെയങ്ങു മൂക്കിൽ കയറ്റി കളയുമെന്ന് ഞാൻ വന്നിറങ്ങിയ അന്ന്….. പൂവത്തുങ്കൽ ശശിധരൻ പറഞ്ഞിരുന്നു…. എന്നെ… എന്റെ ഉദ്ദേശത്തെ…. എന്റെ ബുദ്ധിയെ… എന്റെ കരുത്തിനെ… എന്റെ ബന്ധങ്ങളെ….. അതൊന്നും അറിയാതെ… വില്യം ജോൺ എന്ന മനുഷ്യനെ അറിയാതെ ശശിധരൻ നടത്തിയ വെല്ലുവിളി…. പന്ന….

തനിക്ക് ചുറ്റും നടന്നുകൊണ്ട് വില്യം പറയുന്നത് കേട്ട് കേദാർ നിലത്ത് കുത്തിയിരുന്നു….

ഡാ…. അശോകന്റെ പുസ്തകമോ… ഇല്യൂമിനാറ്റിയോ ഒന്നുമല്ലായിരുന്നു എന്റെ പ്രശ്നം…. ബലരാമൻ….. എന്റെ അച്ഛനെ  ഇല്ലാണ്ടാക്കിയ ആ പന്നിടെ മോൻ…. എനിക്ക് തടസ്സം പണമായിരുന്നു… പവർ ആയിരുന്നു… രണ്ടും ഞാൻ ഉണ്ടാക്കി…. അശോകന്റെ അടഞ്ഞ പുസ്തകം ഞാൻ വീണ്ടും തുറന്നു… ഇല്യൂമിനാറ്റി എന്താണെന്നു അറിയാത്ത കുറെ പൊട്ടന്മാരുടെ മുൻപിൽ…. അങ്ങനെ വീണ്ടും ഇല്ലാത്ത ഒരു മിത്തിന്റെ പേരിൽ പണം എന്റെ മുൻപിൽ കുന്ന് കൂടി…. പണം വന്നാൽ പവർ വരും… അത് അങ്ങനെയാണ്…

അത്രയും പറഞ്ഞിട്ട് വില്യം കേദാറിന്റെ മുൻപിൽ വന്ന് താഴേക്ക് ഇരുന്നു…. മെല്ലെ അവന്റെ കവിളിൽ തട്ടി…

പിന്നെ ഇവിടെ… ഈ ഇന്ത്യയിൽ…. ബലരാമന്റെ മണ്ണിൽ ചുവടുറപ്പിക്കാൻ ഒരു ബന്ധം വേണമായിരുന്നു… കിട്ടി അങ്ങനെയൊന്നു… ഞാൻ പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് അപ്പുറമുള്ള ബന്ധം….. ഇപ്പോൾ അവൻ രാജാവും… ഞാൻ അവന്റെ വെറും സേവകനുമാണ്… കാരണം എന്താണെന്നു അറിയാമോ… എനിക്കുള്ളതിനേക്കാൾ പതിന്മടങ്ങ് പക അവനു ബാലരാമനോട് ഉണ്ട്….. അതേടാ നഷ്ടത്തിന്റെ തോത് ഞങ്ങൾക്ക് രണ്ട് പേർക്കും ഒരുപോലെയാണെങ്കിലും… അവന് ജനിക്കും മുൻപാണ് അവന്റെ അച്ഛനെ നഷ്ടമായത്…. തന്തയില്ലാത്ത കുഞ്ഞിനെ പെഴച്ചു പെറ്റ അവന്റെ അമ്മയും അവനും അനുഭവിച്ച വേദനകൾക്ക് പിന്നിൽ ബലരാമൻ ആണെന്നറിഞ്ഞ നിമിഷം മുതൽ അവൻ ആഗ്രഹിച്ചു.. കൊതിച്ചു…. പക മനസ്സിൽ കൊണ്ട് നടന്നു അവൻ ബലരാമന്റെ കാലനായി മാറി കഴിഞ്ഞു….

വില്യം എഴുന്നേറ്റു….

അതേടാ പുല്ലേ…. കുടുംബത്തോടുള്ള സ്നേഹം മൂത്ത് ഇബ്രാഹിം ഹസ്സനാർ ബലരാമന്റെ പുലിമേടയിലേക്കു കേറി ചെന്നു കൊടുത്തതെന്ന് നീ വിചാരിച്ചോ…. അഭിമന്യു, മിത്ര തങ്കച്ചി, ബഷീർ, റാം…. ഇവരെയെല്ലാം നീയൊക്കെ നിന്റെ മിടുക്ക് കൊണ്ട് കൊന്ന് തള്ളിയതാണെന്നു വിശ്വസിച്ചോ…. തന്നതാടാ… ഞങ്ങളുടെ ജോലിഭാരം കുറക്കാൻ ഞങ്ങൾ നിങ്ങൾക്ക് ഇട്ടു തന്നതാണ്… അവരുടെ ആവിശ്യം കഴിഞ്ഞു…. ഞങ്ങൾ ചൂണ്ടയിൽ കൊളുത്തി നിങ്ങൾക്ക് ഇട്ടു തന്നു…. നിന്നെ ഒഴിവാക്കി ബലരാമനെ അവനു ഒറ്റക്ക് കിട്ടണമായിരുന്നു…. എനിക്ക് നിന്നെയും ഒറ്റക്ക് കിട്ടണമായിരുന്നു…. നീയും ബലരാമനും കൂടി ഉണ്ടാക്കി ഉണ്ടാക്കി… ഞങ്ങളെ വീഴ്ത്തിയതാണെന്നു കരുതിയോ… അവൻ… ദി റിയൽ വില്ലൻ… ഓ സോറി ദി റിയൽ ഹീറോ…. അവനൊരുക്കിയ കെണിയിൽ നീയൊക്കെ വന്ന് വീണതാണ്….

കേദാർ മെല്ലെ മുഖമുയർത്തി…. വില്യം അവനെ നോക്കി വികൃതമായി ചിരിച്ചു….

നിനക്ക് അറിയണ്ടേ അവൻ ആരാണെന്നു… നിന്റെയൊക്കെ നിഴലിൽ ചവിട്ടി നടന്നു നിന്നെയൊക്കെ കുഴിയിൽ ചാടിച്ച… ദി ഗ്രേറ്റ്‌ എമ്പറർ ആരാണെന്നു അറിയണ്ടേ….

ഡേവിഡ്….

ഡേവിഡ് ജോൺ….

ഡേവിഡ് ജോൺ ബെനഡിക്റ്റ്….

മൈ ബ്രദർ…. അതേടാ ബീജം ഒന്നാണ് അണ്ഡം മാത്രമേ രണ്ടായിട്ടുള്ളു…. ചെർപ്പുളശേരി സ്വദേശിനി മരിയ എന്ന സ്ത്രീയിൽ എന്റെ അച്ഛന് ഉണ്ടായവനാണ് അവൻ… എന്നെ പോലെയല്ല… കാഞ്ഞ ബുദ്ധിയാണ് അവനു… അവന്റെ അമ്മ ഏഴാം മാസമായിരുന്നപ്പോഴാണ് ബലരാമൻ ഞങ്ങളുടെ അച്ഛനെ ചിതറിച്ചു കളഞ്ഞത്… ഇബ്രാഹിം ഹസ്സനാർ… ഡേവിഡ് ജോൺ… നിന്റെ ബലരാമൻ ഇപ്പോൾ പരലോകം പൂകി കാണുമെടാ……

വില്യം ചിരിച്ചു…. പൊട്ടി പൊട്ടി ചിരിച്ചു…. പിന്നെ അതൊരു അട്ടഹാസമായി മാറി…. കേദാർ ആകെ ആശയക്കുഴപ്പത്തിൽ പെട്ടത് പോലെ വില്യമിന് തോന്നി….

          *******************

വടയമ്പാടി…

ബലരാമന്റെ മുന്നിൽ എരിയുന്ന മിഴികളോടെ ഡേവിഡ് നിന്നു…. ബലരാമൻ അവന്റെ മുഖത്തേക്ക് നോക്കി….

ഇബ്രാഹിം ഊള ചിരി ചിരിച്ചു കൊണ്ട് ബലരാമന്റെ ചുറ്റും നടന്നു….

അയ്യോ…. അയ്യോ… ചെറുതോട്ടത്തിൽ ബലരാമൻ… ബുദ്ധിയില്ലാത്ത കഴുത…. കൂട്ടത്തിൽ നിന്നും ഇങ്ങനെയൊരു പണി നീ പ്രതിക്ഷിച്ചില്ലല്ലേ… കഷ്ടം….എല്ലാം ഈ ചെക്കന്റെ ബുദ്ധിയാണ്…നീ പണ്ടേ പെടേണ്ടതായിരുന്നു ബലരാമാ…. അതിന്റെ ഇടക്ക് അവൻ… ആ കേദാർ… അവൻ വന്ന് പെട്ടതാണ് കളി മൊത്തം മാറ്റി കളിക്കാൻ ഞങ്ങൾ നിർബന്ധിതരായത്….

ഹസ്സനാർ പറഞ്ഞതെല്ലാം കേട്ട് ബലരാമൻ ഒന്നും മിണ്ടാതെ ചുറ്റും നോക്കി….

അവന്തികക്ക് ചുറ്റും 3 പേരുണ്ടായിരുന്നു… 3 പേരുടെയും തോക്കുകൾ അവളുടെ നെറ്റിയിൽ മുട്ടിയിരുന്നു….

ഡോ ബലരാമാ….നീ ഈ നിമിഷം… ഇപ്പോൾ ഇവിടെ തീരുകയാണ്…. എന്നിട്ട് ഈ മണ്ണ് ഞാൻ തുരക്കും…. ഒരിഞ്ചു ബാക്കി വെക്കാതെ വടയമ്പാടി ഞാൻ മുഴുവനായി കുളം തോണ്ടും…. എന്നാലും എന്റെ പക മാറില്ല….

ഡേവിഡിന്റെ കണ്ണുകളിൽ പക ആളികത്തി….

ഓർമ വെച്ച നാൾ മുതൽ ഞാൻ അനുഭവിച്ചത്തിന്റെയൊക്കെ കാരണക്കാരൻ നീയാണ് ബലരാമാ… നിന്റെ കാൽകീഴിൽ ഒരു പട്ടിയെ പോലെ നീ പറയുന്നതൊക്കെ അനുസരിച്ചു കിടക്കുമ്പോഴും… ഈ ഒരു ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു…. ഈ ഒരൊറ്റ ദിവസത്തിനു വേണ്ടിയുള്ള കാത്തിരുപ്പ്… ഇതാണ് ഇത്രയും കാലം ജീവിക്കാൻ എന്നെ പ്രേരിപ്പിച്ചത്….  നീ… നീ ഇനി വേണ്ട ബലരാമാ…

പറഞ്ഞു കൊണ്ട് ഡേവിഡ് തന്റെ കയ്യിലിരുന്ന ഗൺ ബലരാമന് നേർക്ക് നീട്ടി…. ബലരാമൻ തന്റെ കൈ കൊണ്ട് മീശ മെല്ലെ പിരിച്ചു…

ആഗ്രഹമൊക്കെ കൊള്ളാമെടാ ചെറുക്കാ… പക്ഷെ ഒരു പ്രശ്നമുണ്ട്… നീ ഇപ്പോൾ പറഞ്ഞ കാര്യങ്ങളൊക്കെ പൊട്ടി ചിതറി പോയ നിന്റെ തന്തയല്ല അവന്റെ തന്തയുടെ തന്ത വന്ന് ശ്രമിച്ചാലും നടക്കില്ല… കാരണം ഇത് ബലരാമൻ ആണ്… ചെറുതോട്ടത്തിൽ ബലരാമൻ… എന്നെ അളക്കാനുള്ള ബുദ്ധിയൊന്നും നിനക്കില്ലെടാ കൊച്ചനെ….

ഒരു കൂസലും ഇല്ലാതെ ബലരാമൻ അത് പറഞ്ഞപ്പോൾ ഡേവിഡിന്റെ മുഖത്തൊരു ചിരി വിരിഞ്ഞു….

അപാര ചങ്കൂറ്റം തന്നെ… ഐ ലൈക് ഇറ്റ്… പക്ഷെ ചരിത്രമായി പോകാനാണ് ബലരാമാ നിന്റെ വിധി…

ഡേവിഡ് പറഞ്ഞു തീർന്നതും അവന്റെ പുറകിൽ അവന്തികയുടെ നേർക്ക് തോക്ക് ചൂണ്ടി നിന്നവന്മാരൊക്കെ അലച്ചുകെട്ടി താഴെ വീണതും ഒരുമിച്ചായിരുന്നു…..

ഡേവിഡും ഹസനാരും ഞെട്ടി പുറകിലേക്ക് നോക്കി…. അവിടെ കണ്ട കാഴ്ചയിൽ ഇരുവരും അന്തം വിട്ടു പോയി…

തലയിൽ ഒരു കെട്ടും കെട്ടി… മുഖത്ത് നിറയെ മുറിപ്പാടുകളുമായി അവൻ….

ചെകുത്താന്റെ മുഖമുള്ള മിശിഹാ…

കേദാർനാഥ്…..

ഡേവിഡും ഇബ്രാഹിമും വിശ്വാസം വരാതെ പരസ്പരം നോക്കി….

ബലരാമൻ ചിരിക്കാൻ തുടങ്ങി… ഉറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി….

ട്വിസ്റ്റ്‌… ട്വിസ്റ്റോട് ട്വിസ്റ്റ്…. പേടിച്ചു മുള്ളൻ മുട്ടുന്നുണ്ടോഡാ രണ്ടിനും…

ബലരാമൻ ഉറക്കെ വിളിച്ചു ചോദിച്ചു…..

മോനെ ഡേവിഡേ…. നീ ഒന്ന് റീവൈൻഡ് അടിക്ക്… നിന്റെ ബുദ്ധി ഉപയോഗിച്ച്…. റീവൈൻഡ്… ശരീരം മൊത്തം വെട്ടി തൂളിച്ച ഇവൻ ഒരു മാസം തികയും മുൻപ് പുല്ല് പോലെ എഴുന്നേറ്റു നടന്നു എന്ന് പറഞ്ഞപ്പോൾ നീയൊക്കെ വിശ്വസിച്ചല്ലോടാ മണ്ടന്മാരെ… ബലരാമൻ നടന്നു കേദാറിന്റെ അടുത്തെത്തി…

ഡാ… ഇവൻ ഒന്നല്ല… രണ്ടാണ്…. കേണൽ വിശ്വംഭരന് രണ്ട് മക്കളാഡാ പോങ്ങന്മാരെ…. ഇത് കേദാർ… സബ് ഇൻസ്‌പെക്ടർ കേദാർനാഥ് വിശ്വംഭരൻ…. നീയൊക്കെ കൂടി മുറിച്ചിട്ടിട്ടും മുറി കൂടി തിരിച്ചു വന്ന കേദാർ…. ഇനി അത് ആരാണെന്ന് നിനക്കറിയണ്ടേ ഡേവിഡേ….

ബലരാമൻ ഡേവിഡ് ജോണിന്റെ മുൻപിൽ ചെന്നു നിന്നു…. ഇന്ത്യ ഉൾപ്പെടെയുള്ള 8 സൗത്ത് ഏഷ്യൻ രാജ്യങ്ങളും ചൈനയും ചേർന്ന വിശാലമായ ഒരു ലോകത്തിന്  ആരും കാണാത്ത ഇരുണ്ട മുഖമുണ്ട്… നമ്മൾ അതിനെ അധോലോകം… അണ്ടർ വേൾഡ് എന്നൊക്ക വിളിക്കും…. ഈ ഇരുണ്ട ലോകത്തെ നിയന്ത്രിക്കുന്ന ആളുടെ പേര് ഒരുപക്ഷെ നീയും കെട്ടുകാണും….

അമർ…. അമർഭായി……

ഡേവിഡ് ആ പേര് ഉച്ചരിച്ചു…

അമർനാഥ്….. അമർനാഥ് വിശ്വംഭരൻ….. കേണൽ വിശ്വംഭരന്റെ രണ്ട് മക്കളിൽ ഒരുവൻ…

ബലരാമൻ അലറി…….

ഡാ ഇബ്രാഹിം ഹസനാരേ… നീയൊക്കെ കൂടി ഇവനെ വെട്ടികൂട്ടി കൊല്ലാൻ ഒരുങ്ങിയപ്പോൾ യൂനസ് ഇവനെ രക്ഷിച്ചു കൊണ്ട് പോയത് വായനാട്ടിലേക്കാണ്… ആരും കാണാതെ കേദാറിനെ വയനാട്ടിൽ ഒളിപ്പിച്ച ഞാനും കേണലും അമറിനെ വിരാജ്പേട്ടയിൽ എത്തിച്ചു… അവിടെ വെച്ച് അവൻ ഈ ലോകത്തിനു മുൻപിൽ കേദാറായി മാറി….. നീയും ഞാനും മിത്രയും റെഡ്ഢി ബ്രദേഴ്‌സുമൊക്കെ അവന്റെ വെറും ശമ്പളക്കാർ മാത്രം… കേണൽ വിശ്വംഭരൻ എന്ന പട്ടാളക്കാരനെ മാത്രമേ നീയൊക്കെ കണ്ടിട്ടുള്ളു…. അതിനുമപ്പുറം അയാൾക്കൊരു മുഖമുണ്ടായിരുന്നു…. 1980 മുതൽ 2000 വരെ ഇന്ത്യൻ അധോലോകത്ത് ഒരു മിത്ത് പോലെ പാടി പഴകിയ പേര്… രൂപം ഇല്ലാത്ത ആരും നേരിൽ കണ്ടിട്ടില്ലാത്ത ഒരു പേര്… വിശ്വദാസ് ഗുപ്‌ത… അത് കേണൽ വിശ്വംഭരൻ ആയിരുന്നു…. തന്റെ രണ്ട് ഇരട്ടക്കുട്ടികളിൽ ഒരാളെ വിശ്വംഭരന്റെ മകനായി ലോകത്തെ അറിയിച്ചു വളർത്തിയപ്പോൾ മറ്റെയാളെ വിശ്വദാസിന്റെ മകനായി ഇരുളിൽ നിർത്തി വളർത്തി…. രത്നവേൽ പാണ്ട്യൻ എന്ന തമിഴൻ ഒരുപാട് അങ്ങ് വളരാൻ ആഗ്രഹിച്ചപ്പോൾ വിശ്വംഭരന്റെ മക്കൾ വരവറിയിച്ചു….. വെളിച്ചത്തിന്റെ ലോകത്ത് കേദാറും ഇരുളിന്റെ ലോകത്ത് അമറും…. അതേടോ ഹസനാരേ ഒരൊറ്റ രാത്രി കൊണ്ട് തൂത്തുകൂടി നഗരം പൊളിച്ചടുക്കിയത് ഇവർ രണ്ട് പേരും കൂടിയാണ്…. പക്ഷെ പുറം ലോകം അറിഞ്ഞത് കേദാറിന്റെ പേര് മാത്രം…

ഹസനാരും ഡേവിഡും പരസ്പരം നോക്കി….

ഡാ നീയല്ല ഈ കഥയിലെ വില്ലൻ…. ഈ കളിയിലെ യഥാർത്ഥ വില്ലൻ… നിന്റെ ചേട്ടൻ വില്യം ജോണിന്റെ മുൻപിൽ അവന്റെ ജീവൻ എടുക്കാനായി അവതാരം എടുത്ത് നിൽപ്പുണ്ട്…. അതേടാ പുല്ലേ അവൻ… അമർനാഥ്… അവനാണ് വില്ലനും നായകനും…..

ഈ പ്രാവിശ്യം പറഞ്ഞത് കേദാറാണ് പറഞ്ഞു തീർന്നതും അവന്റെ വലംകാൽ ഉയർന്നു കഴിഞ്ഞിരുന്നു… ഡേവിഡിന്റെ നെഞ്ചിൽ ഉൽക്ക പതിക്കും പോലെ ആ കാൽ പതിച്ചു….

ഇതേ സമയം ഭുവനേശ്വർ….

അമർ നിലത്തു നിന്നും എഴുന്നേറ്റു….

അവൻ തന്റെ തല ഇരു തോളിനോടും ചേർത്ത് അമർത്തി…. എന്നിട്ട് തന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് ഏതോ നമ്പറിലേക്ക് വിളിച്ചു….

അല്പം അകലെ വിജയിച്ചവന്റെ മുഖഭാവവുമായി നിൽക്കുന്ന വില്യമിന്റെ ജീൻസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ റിംഗ് ചെയ്തു…

വില്യം ഫോൺ എടുത്ത് നോക്കി….

അയാളുടെ മുഖം വിളറി വെളുത്തു…. ഒരു നിമിഷം എന്തോ ഓർത്തിട്ടെന്ന പോലെ അവൻ അമറിന്റെ മുഖത്തേക്ക് നോക്കി…. മൊബൈൽ ചെവിയിൽ വെച്ചുകൊണ്ട് ഒരു ഭാവവ്യത്യസവും ഇല്ലാതെ നിൽക്കുന്ന അമറിനെ കണ്ട് വില്യം അടിമുടി വിറച്ചു പോയി….

അമർ… അമർ ഭായി….

വില്യമിന്റെ കൈയിൽ നിന്നും അവൻ അറിയാതെ തന്നെ ഫോൺ താഴേക്ക് പോയി….

അമർ മെല്ലെ നടന്നു വില്യമിന്റെ അരികിലെത്തി….

ഇതിൽ കൂടുതൽ നീ ഇനി ഒന്നും മനസിലാക്കണ്ട വില്യം…. ദിസ്‌ ഗെയിം ഈസ്‌ ഓവർ…..

ഒരു കടുവ മുരളുന്നത് പോലെ അമർ വില്യത്തിനോട് പറഞ്ഞു….

വില്യം ഭയം മൂലം കണ്ണുകൾ ഇറുക്കിയടച്ചു….

കണ്ണുകൾ തുറന്ന് പിടിക്കെടാ നായിന്റെ മോനെ….. ഇനി നിനക്ക് കാഴ്ചകൾ കാണാൻ പറ്റിയെന്നു വരില്ല…..

അമർ വില്യമിനെ നോക്കി മുരണ്ടു….

തന്റെ ജീവിതം തീർന്നെന്നു വില്യമിന് മനസിലായി കഴിഞ്ഞിരുന്നു…

ഇതേ സമയം വടയമ്പാടിയിൽ…..

നീ അമറിനെ മാത്രമേ കണ്ടിട്ടുള്ളു…. കേദാറിനെ കണ്ടിട്ടുമില്ല… അറിഞ്ഞിട്ടുമില്ല…. അറിയണം നീ… കേദാർനാഥ് ആരാണെന്നു അറിയണം നീ…..

അലറി കൊണ്ട് കേദാർ ഡേവിഡിന്റെ നെഞ്ചിൽ ചവിട്ടി…. പൊരുതാൻ ഒരു ചെറു ശ്രമം നടത്തി നോക്കിയെങ്കിലും…. കേദാർനാഥ് എന്ന ഇടിവണ്ടിക്ക് മുന്നിൽ അധികനേരം പിടിച്ചു നിൽക്കാൻ അവനായില്ല….

ബലരാമൻ ഇബ്രാഹിമിനെ നേരെ നോക്കി തന്റെ മീശ തടവി…. രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല ഇബ്രാഹിമിന്… തന്റെ കൈയിലിരുന്ന തോക്ക് സ്വന്തം നെറ്റിയിലേക്ക് ചൂണ്ടി ഒറ്റ വെടിക്ക് അയാൾ രക്ഷപെട്ടു….

അല്ലെങ്കിൽ എന്തൊക്കെ അനുഭവിക്കേണ്ടി വരുമെന്ന് ഇബ്രാഹിമിന് നല്ല ബോധ്യമുണ്ടായിരുന്നു…

ഭുവനേശ്വറിൽ വില്യമും വടയമ്പാടിയിൽ ഡേവിഡും ഒരേ സമയം ഒരുപോലെ കേദാറിന്റെയും അമറിന്റെയും കൈകളാൽ തീർന്നു….

പകയുടെയും ഭ്രാന്തിന്റെയും ചോര പുഴ ഒഴുകിയ ഒരു യുദ്ധത്തിന്റെ പരിസമാപ്തി….

അവന്തിക എല്ലാത്തിനും സാക്ഷിയായി നിന്നു….

       ********** ********* ********

രണ്ട് ദിവസങ്ങൾക്കു ശേഷം കൊച്ചി….. 

മറൈൻ ഡ്രൈവിന് സമീപമുള്ള റെസ്റ്ററന്റ്…

ഡി ഐ ജി ശ്രീകല ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഇരുന്നു… കുറച്ച് സമയത്തിനു ശേഷം…. റെഡ് ടീ ഷർട്ടും ബ്ലൂ ജീൻസും ധരിച്ചു ഒരു പെൺകുട്ടി ശ്രീകലയുടെ നേരെ എതിർവശത്ത് വന്നിരുന്നു….

ഹൌ ആർ യു…. അവന്തിക….?

ഫൈൻ മാഡം…. പിന്നെ നമ്മുടെ രഹസ്യന്വേഷണ വിഭാഗങ്ങൾ കരുതുന്നത് പോലെ അമർനാഥും കേദാർനാഥും ഒരാളല്ല… അവർ ബ്രദർസ് ആണ്…. വിശ്വംഭരന് രണ്ട് മക്കളാണ്….. അമർനാഥിനെ കുറിച്ച് ഞാൻ ശേഖരിച്ച വിവരങ്ങൾ എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്…..

അവന്തിക ഒരു പെൻഡ്രൈവ് എടുത്ത് ശ്രീകലക്ക് നേരെ നീട്ടി….

നോ… ഇത് എനിക്കല്ല ഹാൻഡ്ഓവർ ചെയ്യേണ്ടത്…. ഇന്റർപോളിന്റെ ഒരു ഉദ്യോഗസ്ഥൻ വരുന്നുണ്ട്… അദ്ദേഹത്തിന് ഹാൻഡ് ഓവർ ചെയ്താൽ മതി…

ഓക്കേ മാഡം…. പക്ഷെ ഈ അമർനാഥ് എന്ന് പറഞ്ഞവൻ എന്റെ കൂടെ അത്രയും നാൾ ഉണ്ടായിട്ടും എനിക്ക് മനസിലാക്കാൻ പറ്റിയില്ലലോ എന്ന് ഓർക്കുമ്പോഴാണ്….

അവന്തിക ബാലഗോപാൽ ഐ പി എസ് എന്ന നീ അവന്തിക ഷെട്ടി എന്ന പേരിൽ വിശ്വംഭരന്റെ കൂടെ കൂടിയിട്ട് അവർ തിരിച്ചറിഞ്ഞോ…?

ഇല്ല…..

ദേ അത്രേയുള്ളൂ…. നമ്മുക്ക് മാത്രമല്ല ബുദ്ധിയുള്ളത് അവർക്കും ഉണ്ട്…. അത്രേയുള്ളൂ… നീ എന്തായാലും ഷാർപ് 10.30ക്ക് കമ്മീഷണർ ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യണം… അപ്പോൾ എല്ലാം പറഞ്ഞത് പോലെ… താങ്ക്സ് അവന്തിക ബാലഗോപാൽ ഐ പി എസ്….

ശ്രീകല അവന്തികക്ക് നേരെ കൈ നീട്ടി… അവൾ തിരിച്ചും… ഹസ്തദാനം കഴിഞ്ഞു അവന്തിക പുറത്തേക്കിറങ്ങി….

കൃത്യം 10.30ന് തന്നെ…. അവന്തിക കൊച്ചി  സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ എത്തി….

കമ്മീഷണറുടെ മുറിയിലേക്ക് കയറിയ അവൾ അദ്ദേഹത്തിന് സല്യൂട്ട് കൊടുത്തു….

അവന്തിക ബാലഗോപാൽ… ഡെപ്യുട്ടി കമ്മീഷണർ…..

അവൾ തന്നെ പേര് പറഞ്ഞ് പരിചയപ്പെടുത്തി….

ഓ യെസ് ഞങ്ങൾ കാത്തിരിക്കുകയായിരുന്നു…. ദിസ്‌ ഈസ്‌ ബദരീനാഥ്…. ഇന്റർ പോൾ…

തന്റെ നേരെ എതിരെ ഇരിക്കുന്ന ആളെ കമ്മീഷണർ അവന്തികക്കു പരിചയപ്പെടുത്തി….

അയാൾ തിരിഞ്ഞു അവന്തികയെ നോക്കി…. ആ മുഖം കണ്ടതും അവന്തികയുടെ ഉള്ളം കാലിൽ നിന്നും ഒരു പെരുപ്പ് മുകളിലേക്ക് കയറി….

ബദ്‌രി…. ബദ്‌രിനാഥ് വിശ്വംഭരൻ….

ആ ചെറുപ്പക്കാരൻ പുഞ്ചിരിയോടെ അവന്തികക്കു നേരെ കൈ നീട്ടി…

അവൾ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു…

ഇരിക്കൂ അവന്തിക…. കമ്മീഷണർ പറഞ്ഞു….

ഒഫീഷ്യലായിട്ടുള്ള ഫോര്മാലിറ്റികൾ എല്ലാം കഴിഞ്ഞ് അവന്തികയും ബദരിയും പുറത്തേക്ക് ഇറങ്ങി…

അവന്തിക വേഗം മുൻപോട്ട് നടന്നു…

ഹേയ് അവന്തിക…..

പുറകെ വന്ന ബദരി അവളെ വിളിച്ചു…

അവന്തിക നിന്നു….

അതെ ഞങ്ങൾ രണ്ടല്ല… മൂന്നെണ്ണം ഉണ്ട്…. എന്റെയല്ലേ അച്ഛൻ… ഒറ്റ വെടിക്ക് പുള്ളി രണ്ടല്ല മൂന്ന് കിളിയെ വീഴിച്ചു… പാവം ഞങ്ങളുടെ അമ്മയാണ് വിഷമിച്ചു പോയത്… ഞങ്ങളെ പോലെ 3 എണ്ണത്തിനെയല്ലേ വയറ്റിൽ ചുമന്നത്…. പാവം ഞങ്ങൾ പുറത്തിറങ്ങിയതും ആള് മേലോട്ട് പോയി…. അമറും കേദാറും ഇവിടെ തന്നെ നിന്നപ്പോൾ ഞാൻ അങ്ങ് അമേരിക്കയിൽ ആയിരുന്നു… അച്ഛന്റെ പെങ്ങളുടെ കൂടെ…. ശരിക്കും ഞാൻ ഇന്റർപോൾ തന്നെയാണ്… അകത്ത് നിന്നും ചോദിച്ച സംശയങ്ങൾക്ക് തനിക്കും തന്റെ കമ്മീഷണർക്കും അപ്പോൾ തന്നെ ഉത്തരം കിട്ടിയില്ലേ…?

മ്മ്….

അവന്തിക ഒന്ന് മൂളി…

ആ പിന്നെ… തന്റെ ഡി ഐ ജി മാഡത്തോട് പറയണം ബാലരാമന്റെയോ വിശ്വംഭരന്റെ മക്കളുടെയോ പുറകെ വരരുത്.. അത് അവർക്ക് ഗുണം ചെയ്യില്ല എന്ന്… കുഴപ്പമേ ഉണ്ടാക്കു….ഇനിയും ഞങ്ങൾ ക്ഷമിച്ചു എന്ന് വരില്ല…

അല്ല മാഷേ എനിക്ക് ഒരു സംശയം…. മാഷിന്റെ അച്ഛന്റെ ആ വെടിക്ക് ശരിക്കും 3 കിളിയെ വീണുള്ളു…? ഉറപ്പാണോ… എനിക്ക് ഇനിയും ഞെട്ടാൻ വയ്യ…

അയ്യോ സത്യം… 3 എണ്ണമേ ഉള്ളു… ഇനി നാലാമതൊന്നിനെ എവിടെയെങ്കിലും കണ്ടാൽ അത് കള്ളവെടിയാണ്…. ഉറപ്പിച്ചോ….

അവന്തിക നിരാശയോടെ തലയാട്ടികൊണ്ട് പുറത്തേക്ക് നടന്നു…. ബദ്‌രി പുഞ്ചിരിയോടെ ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു….

ഹായ് ബ്രോസ് എവിടെയാണ്…?

നോസിബി ഐലൻഡ്…. മഡഗാസ്കർ……

കേദാറും അമറും….. അവിടെ ഒരു വെക്കേഷൻ ടൂർ അടിച്ചു പൊളിക്കുന്ന തിരക്കിലായിരുന്നു….

കാര്യം അറിഞ്ഞപ്പോഴേ ബദരിയും ബുക്ക്‌ ചെയ്തു ടിക്കറ്റ് ഒരെണ്ണം….

           ********************

ഫോൺ കിടന്നു ബെല്ലടിക്കുന്നത് കേട്ട് ശ്രീകല കാൾ അറ്റൻഡ് ചെയ്തു….

ബലരാമൻ…..

അപ്പുറത്ത് നിന്നും രക്തം മരവിക്കുന്ന ശബ്ദം ശ്രീകലയുടെ ചെവിയിൽ വന്ന് വീണു….

മാഡത്തോട് ഞാൻ പറഞ്ഞതാണ് പുറകെ വരരുതെന്ന്…. ഒരു പ്രാവിശ്യം കൂടി പറയുന്നു… എന്റെയോ ആ പിള്ളേരുടെയോ പുറകെ വരരുത്…. കളി കാര്യമാകും….

ബലരാമൻ പറഞ്ഞത് കേട്ട് ശ്രീകല ആദ്യമൊന്നു പതറിയെങ്കിലും വളരെ പെട്ടെന്ന് തന്നെ അവൾ സമചിത്തത വീണ്ടെടുത്തു…

ബലരാമാ… ഇത് ഫസ്റ്റ് പാർട്ട്‌ അല്ലെ ആയിട്ടുള്ളു….. സെക്കന്റ്‌ പാർട്ടിൽ നാഥ് ബ്രദർസിന്റെ സകല പിന്നാമ്പുറ കഥകളും ശ്രീകല എടുത്ത് പുറത്തിടും…. കളി തുടങ്ങുന്നതെയുള്ളു…..

അപ്പുറത്ത് നിന്നും ബലരാമന്റെ മുഴക്കമുള്ള ചിരി ഉയർന്നു…

അപ്പോൾ മെയിൻ വില്ലൻ ഞാൻ തന്നെ അല്ലെ മാഡം…. ദുര്യോധനൻ….

അതെ ബലരാമൻ…. ഇത് വരെ കണ്ടതൊന്നുമല്ല താൻ എന്ന് എനിക്ക് വ്യക്തമായി അറിയാം…. ഇനി കളി നമ്മൾ തമ്മിലാണ്…. ശരിക്കുമുള്ള കളി….

യെസ് മാഡം…. ചെറുതോട്ടത്തിൽ ബലരാമന്റെ ശരിക്കുമുള്ള ദുര്യോധനയാട്ടം ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം…

യു ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ……

ബലരാമന്റെ ശബ്ദം ഇടിമുഴക്കം പോലെ അവിടെ മുഴങ്ങി….

                             അവസാനിച്ചു…..

ദുര്യോധന എന്ന കഥ ഇവിടെ അവസാനിക്കുകയായാണ്….. നിങ്ങൾ തന്ന എല്ലാ സ്നേഹത്തിനും പിന്തുണക്കും നന്ദി…. ഈ കഥ പൂർത്തിയാക്കാൻ എന്നെ സഹായിച്ച ഒരുപാട് പേരുണ്ട്….  എന്നിലെ എഴുത്തുകാരനിലെ കുറ്റവും കുറവും ചൂണ്ടി കാണിക്കുന്നതിനൊപ്പം കഴിവിന്റെ പരമാവധി എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട വായനക്കാർ….. പേര് പറയാൻ നിന്നാൽ വേറൊരു പോസ്റ്റ്‌ തന്നെ വേണ്ടി വരും…. എല്ലാവർക്കും ഒരുപാട് നന്ദി….. ഒരുപാട് ഒരുപാട് നന്ദി….. അധികം വൈകാതെ തന്നെ ഒരു മാസ്സ് എൻട്രിയുമായി ഞാൻ തിരികെ എത്തും…. അതുവരെ നിറഞ്ഞ മനസ്സോടെ ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട്….

നിങ്ങളുടെ പ്രിയപ്പെട്ട….

                           ഉണ്ണികൃഷ്ണൻ…….

4.6/5 - (24 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “ദുര്യോധന – 23 (അവസാന ഭാഗം)”

  1. Oru extra ordinary storyaayrnnu…oro variyilum thrilling kond varan sadhichu…oro partsinum valare akshamayode kathiripaayrnnu…hats off dear writer

Leave a Reply

Don`t copy text!