Skip to content

ദുര്യോധന – 9

duryodhana-novel

ഇതേ സമയം തലപ്പാടി ചെക് പോസ്റ്റ്‌ കടന്ന് വൈറ്റ് ഫോർച്യൂണറും ബ്ലാക്ക് പജീറോയും കർണ്ണാടകയിലേക്ക് കടന്നിരിന്നു…..

മംഗലാപുരം നഗരം കാത്തിരുന്നു….

തങ്ങളുടെ സുൽത്താന്റെ രണ്ടാം വരവിനായി…..

          **********************

മംഗലാപുരം……

കർണ്ണാടകയിലെ ഭൂരിഭാഗം വ്യവസായ പ്രമുഖരും ആ കോൺഫറൻസ് ഹാളിൽ ഒത്തു കൂടിയിരുന്നു…..

എല്ലാവരും ക്ഷമയോടെ തന്നെ ബലരാമനെ കാത്തിരുന്നു….

ഹാളിന്റെ പ്രധാന വാതിൽ തുറക്കപ്പെട്ടു…..

ശബ്ദമുഖരിതമായ ഹാൾ പെട്ടന്ന് നിശബ്ദമായി…..

വൈറ്റ് കളർ ഷർട്ടിനു മുകളിൽ റെഡ് കളർ കോട്ടും ബ്ലാക്ക് ജീൻസും വൈറ്റ് കളർ ഷൂസും ധരിച്ചു ചെറുതോട്ടത്തിൽ ബലരാമൻ ഹാളിലേക്ക് കടന്നു…..

തല ഉയർത്തി പിടിച്ചു… ഒരു നോട്ടം കൊണ്ട് പോലും എതിരാളിയെ മാനസിക സമ്മർദത്തിൽ കൊണ്ട് ചെന്ന് എത്തിക്കാൻ കഴിയുന്ന കണ്ണുകളിൽ നിസ്സംഗഭാവം നിറച്ചു മംഗലാപുരത്തിന്റെ സുൽത്താൻ ഹാളിൽ തനിക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ എത്തി ഇരുന്നു…..

ബലരാമന്റെ തൊട്ടു പിന്നിൽ നിഴൽ പോലെ അവൻ നിന്നു….

കർണാടക അധോലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള മുതൽ….

അവന് ഒരു വിളിപ്പേരുണ്ട്…..

മരണത്തിന്റെ രാജകുമാരൻ….

പ്രിൻസ് ഓഫ് ഡെത്ത്….

ചെറുതോട്ടത്തിൽ ബലരാമൻ…. എന്ന സി ബി യുടെ ഏറ്റവും ശക്തമായ ആയുധം….

യൂനസ്…. യൂനസ് അലി…..

ബ്ലാക്ക് കളർ ടീ ഷർട്ടും ജീൻസും ധരിച്ചു നിന്നിരുന്ന അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു നിന്നു….

ഹായ് ഗയ്‌സ്….. വെൽക്കം….. ഞാൻ പറയാതെ തന്നെ ഈ മീറ്റിംഗ് എന്തിനാണെന്ന് നിങ്ങൾക്ക് വ്യക്തമായി കാണുമെന്നു പ്രതീക്ഷിക്കുന്നു…. മിത്ര തങ്കച്ചിയുമായുള്ള എല്ലാ ഇടപാടുകളും നിർത്തുക… ഗോൾഡ്, ഡ്രഗ്സ് എന്തുമാകട്ടെ…. എല്ലാം സ്റ്റോപ്പ്‌ ചെയ്യണം… ഇനി മുതൽ പഴയ പോലെ പടിഞ്ഞാറൻ കർണാടകയുടെ അന്തർധാര ബൽറാം സബ് കണ്ട്രോൾ ചെയ്യും….

യൂനസിന്റെ മുഴക്കമുള്ള ശബ്ദം അവിടെ മുഴങ്ങി…..

ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായം പറയാൻ ഉണ്ടോ….?

നോ യൂനസ്…. ബൽറാം സാബ് തിരികെ വരണമെന്ന് തന്നെയാണ് ഞങ്ങളിൽ ഭൂരിഭാഗം പേരും ആഗ്രഹിച്ചത്… പുറത്തു പറയാൻ കൊള്ളാത്ത ബിസിനസ് ഇവിടെ ഇരിക്കുന്ന എല്ലാവർക്കും ഉണ്ട്… 3 വർഷം മുൻപ് വരെ ഞങ്ങൾക്ക് അതിന്റെ പ്രോഫിറ്റും മാന്യമായി ഉണ്ടായിരുന്നു… പക്ഷെ ഇപ്പോൾ റിസ്ക് ഞങ്ങൾക്കും പണം തങ്കച്ചിക്കും അതാണ് അവസ്ഥ…. അതിനൊരു മാറ്റം വരണമെന്ന് തീർച്ചയായും ഞങ്ങൾ ആഗ്രഹിക്കുന്നു…. പക്ഷെ….

എന്താ രാമലു സാർ ഒരു പക്ഷെ….

3 വർഷം മുൻപ് നിങ്ങൾ പോയപ്പോൾ ഉള്ള മിത്ര അല്ല ഇപ്പോൾ ഉള്ളത്…. കർണാടക മുഴുവൻ ഇപ്പോൾ തങ്കച്ചിയാണ്… കർണാടക സി എം പോലും……

രാമലു…….

വർഷങ്ങൾക്ക് ശേഷം പടിഞ്ഞാറൻ കർണാടകയുടെ അവസാന വാക്കായിരുന്ന ഇടി മുഴക്കം പോലുള്ള ശബ്ദം വീണ്ടും മംഗലാപുരത്ത് മുഴങ്ങി……

നിന്റെ ബൈന്തൂരോ കാർവാറോ ഉള്ള പിള്ളേരെ വിളിക്കണം…. ബൈന്തൂരിൽ നിന്നും 30 കിലോമീറ്റർ വടക്ക് മാറി നീയും തങ്കച്ചിയും ചേർന്നു നടത്തുന്ന ഒരു ഗോഡൗൺ ഉണ്ട്…. സംഗതി പുറമെ നോക്കുമ്പോൾ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഒരു സാദാ എൽ പി ജി റീടൈൽ ഗോഡൗൺ… പക്ഷെ അതിന്റെ പിന്നിൽ 3 ഏക്കർ വരുന്ന സ്ഥലത്ത് വിശാലമായ മറ്റൊരു ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത് ഏകദേശം ആറായിരം കോടിയുടെ ഡ്രഗ്സ്…. പിന്നെ ഗോൾഡ്….. ഇന്ത്യൻ മണി…..

അത്രയും പറഞ്ഞപ്പോഴേക്കും ബലരാമൻ എഴുന്നേറ്റു നടന്നു ചെന്ന് രാമലുവിന്റെ തൊട്ടരികിൽ എത്തിയിരുന്നു….. ബലരാമൻ മുഖം താഴ്ത്തി ശ്രീരാമലുവിന്റെ മുഖത്തിനു തൊട്ടരികിൽ തന്റെ മുഖം കൊണ്ട് ചെന്നു….

ഡാ…. നിന്റെ ആ ഗോഡൗണിന്റെ ഉള്ളിൽ…. ഗ്യാസ് കുറ്റികൾക്ക് ഇടയിൽ ഞാൻ ഒരു സാധനം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്…. പത്ത് മിനിറ്റിനകം അത്‌ കണ്ടെത്തിയാൽ നീ രക്ഷപെട്ടു…. അല്ലെങ്കിൽ മോനെ ശ്രീ രാമ…. ലു…. നീ ഇന്നത്തെ കൊണ്ട് തീർന്നു…..

ബലരാമൻ പറഞ്ഞത് കേട്ട് രാമലുവിന്റെ മുഖം വിവർണ്ണമായി…. അയാൾ ചാടി എഴുന്നേറ്റു….

ചെയ്യരുത് ബൽറാം സാബ്…. ഒന്നും ചെയ്യരുത്…. ഞാൻ…. ഞാൻ…. സാബിന്റെ ഒപ്പമാണ്…. ഇപ്പോൾ മുതൽ… ഈ നിമിഷം മുതൽ… എനിക്ക് സാബിനെയോ… സാബിന്റെ പവറിനെയോ കുറിച്ച് ഒരു സംശയവുമില്ല….

ഗുഡ് ബോയ്…..

രാമലുവിന്റെ തോളത്ത് തട്ടി കൊണ്ട് ബലരാമൻ പറഞ്ഞുകൊണ്ട് നിവർന്നു നിന്നു….

ഇനി ആർക്കെങ്കിലും എന്തെങ്കിലും സംശയങ്ങൾ ഉണ്ടോ….

ആ ഹാളിൽ ഇരുന്ന പലരുടെയും മുഖം രക്തം വാർന്നു വിവർണ്ണമായ രീതിയിലായിരുന്നു…..

ഫ്രണ്ട്സ്…. ദിസ്‌ ഈസ്‌ CB….ചെറുതോട്ടത്തിൽ ബലരാമൻ…. കൂടെ നിൽക്കേണ്ടവർക്ക് കൂടെ നിൽക്കാം… അതല്ല ഇനിയും എന്റെ കഴിവിനെയും പവറിനെയും കുറിച്ച് സംശയമുള്ളവർക്ക് ഞാൻ അത് തീർത്തു തരാം…. നീയൊക്കെ ജീവനോടെ ബാക്കിയുണ്ടെങ്കിൽ മാത്രം…… യൂനസ്…..

കനത്ത ശബ്ദത്തിൽ അത്രയും പറഞ്ഞിട്ട് ബലരാമൻ പുറത്തേക്ക് നടന്നു….. ഹാളിൽ ഇരുന്നവർ എല്ലാവരും അപ്പോഴേക്കും ഒരു തീരുമാനത്തിൽ എത്തിയിരുന്നു…. കാരണം പറഞ്ഞിട്ട് പോയത് ബാലരാമനാണ്…. ചെറുതോട്ടത്തിൽ ബലരാമൻ….

ഇതേ സമയം ബാംഗ്ലൂർ……

ഇബ്രാഹിം ഹസനാരുടെ മുൻപിൽ വിലപ്പിടുള്ള മൊബൈൽ ഫോൺ താഴെ വീണുടഞ്ഞു….

മിത്ര തങ്കച്ചി ഒരു ഭ്രാന്തിയെ പോലെ അലറി….

നഷ്ടങ്ങൾ എപ്പോഴും എനിക്ക് മാത്രം…… തോൽക്കുന്നതും ഈ ഞാൻ മാത്രം…. ബലരാമനും ഇബ്രാഹിമും ജയിച്ചു കൊണ്ടേയിരിക്കുന്നു…..

മിത്ര…….

ഇബ്രാഹിം അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവളുടെ തോളിൽ കൈ വെച്ചു….

തൊട്ടു പോകരുത് എന്നെ…..!

ആ കൈ തട്ടി തെറിപ്പിച്ചു കൊണ്ടവൾ അയാൾക്ക് നേരെ വിരൽ ചൂണ്ടി അലറി…..

നീ പറഞ്ഞിടത്തൊക്കെ തുണി അഴിച്ചു ഞാൻ നിന്നു കൊടുത്തത് അവനെ ജയിക്കാൻ വേണ്ടി മാത്രമാണ്….. കത്തിച്ചു വെച്ച നിലവിളക്കിന്റെ ചുവട്ടിൽ വെള്ള പുതച്ചു കിടക്കുന്ന ബലരാമനെ കാണാൻ വേണ്ടി മാത്രം….. എന്നിട്ട്… എന്നിട്ട്….. ഹ്രാ……

അലറിക്കൊണ്ട് ഭ്രാന്തിയെ പോലെ അവൾ കൈയിൽ കിട്ടിയതൊക്കെ വലിച്ചെറിഞ്ഞു…..

മിത്ര…. മിത്ര സ്റ്റോപ്പ്‌ ഇറ്റ്…..

ഇബ്രാഹിം അലറികൊണ്ട് തങ്കച്ചിയുടെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു…

അടിയുടെ ശക്തിയിൽ അവൾ താഴേക്ക് വീണു പോയി…. അവിടെ തന്നെ കിടന്ന് അവൾ കരഞ്ഞു….

ഞാൻ ഒരു പെണ്ണാണ്…. വെറുമൊരു പെണ്ണ്….. ആ എന്നെ വിറ്റ് നിനക്ക് കാശുണ്ടാക്കാൻ വേണ്ടിയല്ലേ നീ എന്നെ സഹായിക്കാമെന്ന് ഏറ്റത്…. അല്ലാതെ… അല്ലാതെ നിനക്ക് ബലരാമനെ ജയിച്ചിട്ട് ഒന്നും നേടാനില്ല…. അതെനിക്കറിയാം….

മിത്ര അവിടെ കിടന്ന് കൊണ്ട് തന്നെ പറഞ്ഞു… ഇബ്രാഹിം അവളെ തന്നെ സൂക്ഷിച്ചു നോക്കി…. എന്നിട്ട് തിരിഞ്ഞു നിന്നു….

ഇബ്രാഹിം ഹസ്സനാർ….ദി മോസ്റ്റ്‌ സക്സസ് ഫുൾ മാൻ ഇൻ ദി വേൾഡ്….. ക്രാ… ത്പ്ഫു….

അയാൾ സ്വയം പുച്ഛിച്ചു കൊണ്ട് കാർക്കിച്ചു തുപ്പി….

തോറ്റു പോയവരാണ് എന്റെ മുൻഗാമികൾ…. അവരെ പോലെ തോറ്റു മടങ്ങാൻ എനിക്ക് മനസ്സില്ല… എനിക്ക് വേണം അത്‌…. വടയമ്പാടിയുടെ മണ്ണിൽ എവിടെയോ ഒളിഞ്ഞു കിടക്കുന്ന ആ അമൂല്യ നിധി….. മഹാനായ കലിംഗ ചക്രവർത്തിയുടെ ഇത് വരെ ലോകം തിരിച്ചറിയാത്ത 9 ദൂതന്മാരിൽ ഒരാൾ വടയമ്പാടിയുടെ മണ്ണിൽ എവിടെയോ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ വിലമതിക്കാനാവാത്ത നിധി…. അത്‌ ലഭിക്കാൻ വടയമ്പാടി മുഴുവനുമായി മൈനിങ്ങിന്റെ പേരിൽ കുത്തി കിളക്കും ഞാൻ….. പക്ഷെ ബലരാമൻ……

ആ പേര് പറഞ്ഞപ്പോഴേക്കും ഇബ്രാഹിംന്റെ കണ്ണിൽ പക നിറഞ്ഞു…..

അവൻ….. അവനൊരു തടസ്സം തന്നെയാണ്… നമ്മൾ ഈ കണ്ടതൊന്നുമല്ല ബലരാമൻ… ഇനി കാണാൻ പോകുന്നതുമല്ല…. എന്റെ മുൻപിൽ വളർന്നു വളർന്നു വലിയൊരു വടവൃക്ഷം പോലെ നിൽക്കുകയായാണ് അവൻ…..

ഇബ്രാഹിം തിരിഞ്ഞു മിത്രയെ നോക്കി…….

നിനക്ക് അവനോടുള്ള പക എന്താ…. അച്ഛനെ കൊന്നവനോടുള്ള പക…. അത്‌…. അത് മാത്രം… പക്ഷെ ഞാൻ അടക്കം…. ഈ ലോകത്തെ കോടിക്കണക്കിനു വരുന്ന വിശ്വാസികളുടെ പ്രതീക്ഷകളുടെ മേൽ അടച്ചുറപ്പുള്ള മതിൽ കെട്ടി അതിന്റെ മുകളിൽ സിംഹാസനം പണിത് അതിന്റെയും മുകളിൽ കാവൽക്കാരനും രാജാവുമായി വാഴുന്നവൻ…. അതാണ് ബലരാമൻ…. എനിക്ക് അവനെ വീഴ്ത്തണം മിത്ര…. അവന്റെ വടയമ്പാടി എനിക്ക് വേണം…..

ഹസനാരുടെ തവിട്ട് നിറമുള്ള കണ്ണുകൾ തീഷ്ണതയോടെ തിളങ്ങി…. അത് നേരിടാൻ ആകാത്തത് പോലെ തങ്കച്ചി തല കുനിച്ചു കളഞ്ഞു…..

      **************************

സിദ്ധാർത്ഥിന്റെ മരണശേഷം ചെറുതോട്ടത്തിൽ വീട് ശരിക്കും ഉറങ്ങിയത് പോലെയായി…..

കളിയില്ല ചിരിയില്ല…. ഒച്ചയും അനക്കവും ഇല്ല….. ബലരാമനും മംഗലാപുരത്തേക്ക് മടങ്ങിയതോടെ ശരിക്കും പറഞ്ഞാൽ ബാലഭാസ്കറും ബാലചന്ദ്രനും അടക്കം എല്ലാവരും അവരവരുടെ മുറികളിലേക്ക് ഒതുങ്ങി കൂടി…..

വടയമ്പാടി ഗ്രാമവും ഏതാണ്ട് അതെ അവസ്ഥയിൽ തന്നെയായിരുന്നു….. സിദ്ധാർത്ഥിന്റെ മരണവും അതിന് ശേഷമുണ്ടായ സംഭവങ്ങളും ഒക്കെ ചേർന്നു വടയമ്പാടി ഉറങ്ങിയത് പോലെ ആയി കഴിഞ്ഞിരുന്നു…..

അനന്തുവിനു നാട്ടിൽ നില്കാൻ പോലും തോന്നിയിരുന്നില്ല…. അവൻ മാഹിയിലുള്ള തന്റെ കൂട്ടുകാരന്റെ വീട്ടിലേക്ക് കുറച്ചു ദിവസം മാറി….

ഡേവിഡ് ജോൺ…..

അതായിരുന്നു അനന്തുവിന്റെ മാഹിയിൽ ഉള്ള ഫ്രണ്ട്….

സ്വന്തമായി നാലോളം ലിക്കർ ഷോപ്പുകളും ഒരു ജിംനേഷ്യവുമൊക്കെ സ്വന്തമായുള്ള ഒരു മയ്യഴിക്കാരൻ തല്ലി പൊളി…. അതായിരുന്നു ഡേവിഡ് ജോൺ…..

എന്റെ അനന്തുവേ… നീ ഏത് മറ്റേടത്തെ സഖാവ് ആണെടാ…? ഒരു മാതിരി നനഞ്ഞ കോഴിയെ പോലെ ഇരിക്കാതെ നീ ഒന്ന് ഉഷാറാക് അനന്തു…..

കസേരയിൽ മയ്യഴി പുഴയിലേക്കും നോക്കി ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു അനന്തു….

ഡാ സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു… ഇനി അതോർത്തു ഇരുന്ന് നീ വെറുതെ നനഞ്ഞ കോഴിയാകല്ലേ ഞാൻ ഒരു കുപ്പി വരുത്തട്ടെ….?

വേണ്ട……

അനന്തു അവനെ നിരുത്സാഹപ്പെടുത്തി…..

ശെടാ… ഈ ചെറുക്കനെ കൊണ്ട് ഞാൻ തോറ്റു….

ഡേവിഡ് അവന്റെ അടുത്ത് ഇരുന്നുകൊണ്ട് പറഞ്ഞു….

ഡേവി നമ്മുക്കൊരു യാത്ര പോയാലോ….?

യാത്രയോ…. എങ്ങോട്ട്….?

കൊച്ചിക്ക് പോകാം…. അവിടെ എന്റെയൊരു ഫ്രണ്ട് ഉണ്ട്…. ജോ…. നമ്മുക്ക് അങ്ങോട്ട്‌ പോകാം….

ഇവിടെ ഇപ്പോൾ എന്താ പ്രശ്നം….?

നിനക്ക് എന്റെ കൂടെ വരാൻ പറ്റുമോ ഇല്ലയോ…?

ഡാ അത്….?

ഡേവിഡ് എന്തോ പറയാൻ വന്നിട്ട് നിർത്തി…. എന്നിട്ട് ഒന്ന് രണ്ട് നിമിഷം ആലോചിച്ചു….

ഓക്കേ… നമ്മുക്ക് ഇന്ന് നൈറ്റ്‌ പോകാം… എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട്….

മ്മ്മ്….

ഡേവിഡ് അവിടുന്ന് എഴുന്നേറ്റു വീടിന്റെ ഉള്ളിലേക്ക് നടന്നു….

അനന്തു അകലേക്ക്‌ നോക്കി ഇരുന്നു….. വലിഞ്ഞു മുറുകിയ അവന്റെ മുഖം തന്നെ വ്യക്തമാക്കി തരുന്നുണ്ടായിരുന്നു അവന്റെ ഉള്ളിൽ വീശുന്ന കൊടുകാറ്റിന്റെ ശക്തി…..

അന്ന് രാത്രി തന്നെ അനന്തുവും ഡേവിഡും മാഹിയിൽ നിന്നും കൊച്ചി ലക്ഷ്യമാക്കി യാത്ര തിരിച്ചു….

ഡേവിഡിന്റെ ബൈക്കിൽ ആയിരുന്നു യാത്ര…. ഡേവിഡ് എന്തൊക്കയോ സംസാരിച്ചു കൊണ്ടിരുന്നു പക്ഷെ അനന്തു അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല…. അവന്റെ മനസ്സിൽ വേറെ ഒരുപാട് കണക്കു കൂട്ടലുകൾ ആയിരുന്നു….

അവർ രാമനാട്ടുകര പിന്നിട്ടു യൂണിവേഴ്സിറ്റി അടുക്കാറായിട്ടുണ്ടായിരുന്നു… പെട്ടെന്നാണ് രണ്ട് വണ്ടികൾ അവരുടെ ബൈക്കിന്റെ മുന്നിലും പിന്നിലുമായി വന്നു നിന്നത്….

ഡേവി പെട്ടെന്ന് ബ്രേക്ക് ചെയ്തു വണ്ടി നിർത്തി…. എന്താണ് സംഭിക്കുന്നതെന്നു ഇരുവർക്കും മനസിലാകും മുൻപ് തന്നെ രണ്ട് വണ്ടിയിൽ നിന്നും നാലഞ്ചു ആൾക്കാർ ചാടിയിറങ്ങി….

മിസ്റ്റർ അനന്തലാൽ…. പോലീസ് ആണ്…. അധികം ബഹളം വെക്കാതെ വന്നു വണ്ടിയിൽ കയറണം….

അനന്തുവിന്റെ നേരെ ഐഡി കാർഡ് നീട്ടികൊണ്ട് അയാൾ പറഞ്ഞു….

ശ്രാവൺ ജോർജ്…. സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്….

അനന്തു അത്രയും വായിച്ചപ്പോഴേക്കും രണ്ട് പേർ അവന്റെ ദേഹത്ത് പിടിത്തം ഇട്ട് കഴിഞ്ഞിരുന്നു….

ഹേയ് ഇതെന്താ….. ഹൂ ർ യൂ ഗയ്‌സ്….?

വണ്ടിയിലിരുന്ന് കൊണ്ട് ഡേവിഡ് അലറി…..

അപ്പോഴേക്കും അനന്തു പുറകിൽ നിർത്തിയിട്ടിരുന്ന ടാറ്റാ സുമോയുടെ ഉള്ളിൽ ആയി കഴിഞ്ഞിരുന്നു…

ഡേവിഡിന് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് തന്നെ ഇരുവണ്ടികളും ഹൈവേയിൽ വെട്ടി തിരിഞ്ഞു കോഴിക്കോട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു കഴിഞ്ഞിരുന്നു…

ഡേവിഡ് ഒന്നും മനസിലാകാതെ റോഡിൽ ഒന്നും ചെയ്യാനാകാതെ നിന്നു…..

ഇതേ സമയം ഡേവിഡിന് 100മീറ്റർ പിന്നിലായി പാർക്ക്‌ ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ഡ്രൈവർ സീറ്റിലിരുന്നവൻ മൊബൈൽ എടുത്ത് ആരെയോ വിളിച്ചു….

സാബ് മിഷൻ കംപ്ലീറ്റ് ചെയ്യാൻ സാധിച്ചില്ല…. ടാർഗറ്റ് ഈസ്‌ മിസ്സിംഗ്‌….. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല…. അവനെ വേറെയാരോ റാഞ്ചി…..?

അവൻ കന്നഡയും ഇംഗ്ലീഷും ചേർന്നു മെസ്സേജ് കൈമാറി…. അങ്ങേ തലക്കൽ ഫോണുമായി ഇരുന്ന ഇബ്രാഹിമിന്റെ നെറ്റിയിൽ ചുളിവുകൾ വീണു…..

എവിടെയൊക്കയോ തനിക്ക് പിഴക്കുന്നുണ്ട് എന്ന് അയാൾക്ക് മനസിലായി….. ഫസലിന്റെ മിസ്സിംഗ്‌… ഇപ്പോൾ അനന്തുവിന്റെ കിഡ്നാപ്പിംഗ്….. തനിക്ക് ഒരു മുഴം മുൻപേ ആരോ നടക്കുന്നത് പോലൊരു ഫീൽ…..

ഇബ്രാഹിം ഫോൺ ബെഡിലേക്ക് ഇട്ടിട്ട് വിൻഡോയുടെ അരികിൽ പോയി പുറത്തേക്ക് നോക്കി….

അയാളുടെ മുൻപിൽ ബെംഗളൂരു എന്ന മഹാനഗരം ഇലക്ട്രിക് വിളക്കുകൾ ഒരുക്കിയ പ്രകാശ സമുദ്രത്തിൽ കുളിച്ചു നിന്നു….

    ഇതേ സമയം അനന്തുവിനെയും കൊണ്ട് കുതിച്ചു പാഞ്ഞ വാഹനങ്ങൾ മാങ്കാവ് ജംഗ്‌ഷനിൽ നിന്നും ഇടത്തേക്ക് വെട്ടി തിരിഞ്ഞു ഒരു പോക്കറ്റ് റോഡിലൂടെ അര കിലോമിറ്ററോളം ഓടി ഒരു വലിയ ഗോഡൗണിന്റെ മുറ്റത്തേക്ക് എത്തി….

അനന്തുവിനെ അവർ പുറത്തേക്കിറക്കി…. അവന്റെ തല വഴി കറുത്ത തുണി കൊണ്ട് ഉണ്ടാക്കിയ കവർ കൊണ്ട് മൂടിയിരുന്നു….

അവനെ അവർ ഗോഡൗണിന്റെ അകത്തേക്ക് എത്തിച്ചു…. അവിടെ കിടന്ന കസേരയിൽ അനന്തുവിനെ ഇരുത്തിയിട്ട്… അവന്റെ കൈകൾ പിന്നിലേക്ക് ചേർത്ത് ബന്ധിച്ചു….. ശേഷം അവന്റെ തലയിലെ തുണി മാറ്റി…..

പെട്ടന്ന് കണ്ണിലേക്കു ശക്തമായ പ്രകാശം അടിച്ചപ്പോൾ അവൻ മുഖം തിരിച്ചു…. അവന്റെ കണ്ണുകളിൽ സൂചി മുനകൾ തറച്ചു കയറുന്നത് പോലെയാണ് അവന് ഫീൽ ചെയ്തത്….

ഹലോ മിസ്റ്റർ അനന്തലാൽ….

മധുരതരമായ സ്ത്രീശബ്ദം കേട്ട് അനന്തു മുഖമുയർത്തി….

നല്ല ഐശ്വര്യം തുളുമ്പുന്ന നാല്പത്തഞ്ചുകാരിയുടെ മുഖം അവന്റെ കണ്മുൻപിൽ തെളിഞ്ഞു….

ഹായ്… ഐ ആം ശ്രീകല….  ശ്രീകല മേനോൻ… ഡി ഐ ജി ഓഫ് പോലീസ്…. ദിസ്‌ ഈസ്‌… ആന്റണി വർഗീസ്…. കണ്ണൂർ പോലീസ് ചീഫ് ആണ്….

അനന്തു ഇരുവരെയും നോക്കി….

നിങ്ങൾക്ക് രണ്ട് പേർക്കും എന്ത് വേണം….?

വളരെ കൂളായി…. ഒട്ടും ഭയമോ ദേഷ്യമോ ഇല്ലാതെ…. നിസ്സംഗഭാവത്തിലുള്ള അവന്റെ ചോദ്യം കേട്ട് ശ്രീകലയും ആന്റണിയും ഒന്നമ്പരന്നു…. കാരണം അവരുടെ സെർവിസിൽ  ഇങ്ങനെയൊരു അവസ്ഥയിൽ ഇത്തരത്തിലുള്ളൊരു പ്രതികരണം ആദ്യമായിട്ടായിരുന്നു….

എന്റെ പൊന്നു മാഡം നിങ്ങൾ എന്നെ വിളിപ്പിച്ചിരുന്നുവെങ്കിൽ ഞാൻ ഇങ്ങോട്ട് വന്നു കാണുമായിരുന്നല്ലോ…. ഇത് വെറുതെ ഓവർ ബിൽഡ് അപ്പ് തന്നു നിങ്ങൾ ഈ കഥയിൽ എന്നെ ഹീറോ ആക്കുമല്ലൊ….? ങേ…?

ഹീറോ ആര്… വില്ലൻ ആര് എന്നൊക്കെ ക്ലൈമാക്സിൽ തീരുമാനിക്കാം… ഇപ്പോൾ ഞങ്ങൾക്ക് അറിയേണ്ടത് കുറച്ചു ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്…

മേഘയും സിദ്ധാർഥും കൊല്ലപ്പെട്ടത് എങ്ങനെ….? കേദാർ എവിടെയുണ്ട്…..?

അനന്തുവിന്റെ മുൻപിൽ ഇട്ടിരുന്ന മേശമേൽ ഇരു കൈകളും ഊന്നി കൊണ്ട് ശ്രീകല ചോദിച്ചു….

അനന്തു ശ്രീകലയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി….

അപ്പോൾ ക്ലൈമാക്സ്‌ എത്തും മുൻപേ വില്ലൻ ഞാൻ തന്നെയെന്ന് ഉറപ്പിച്ചോ മാഡം….

വില്ലനെയും നായകനെയും തീരുമാനിക്കുന്നത് ഞങ്ങൾ അല്ലല്ലോ അനന്തലാൽ….. അത്‌ ഓരോരുത്തരുടെ പ്രവർത്തി വിലയിരുത്തി നാട്ടുകാരല്ലേ തീരുമാനിക്കുന്നത്….

ശ്രീകല പറഞ്ഞത് കേട്ട് അനന്തു ഒന്ന് ചിരിച്ചു…..

ചിരിക്കണ്ട മോനെ… നിന്റെ ഏറ്റവും വലിയ ട്രംപ് കാർഡ്… എ എസ് ഐ ജയറാം… ഇപ്പോൾ ഞങ്ങളുടെ കസ്റ്റഡിയിൽ ആണ്…. മിസ്റ്റർ ഉബൈദ് മുസ്തഫ കമാൽ…..

ശ്രീകല അത്‌ അനന്തുവിന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ അവളുടെ മുഖത്ത് വിജയിച്ചവളുടെ ഒരു ഭാവം ഉണ്ടായിരുന്നു….

അനന്തുവിന്റെ മുഖഭാവം മാറി….

ആഭ്യന്തരമന്ത്രി പൂവത്തുങ്കൽ ശശിധരൻ… മലയോര കോൺഗ്രസ്‌ നേതാവ് ജേക്കബ് വർഗീസ്… രാധ ഗ്രൂപ്പ് ചെയർമാൻ രാജശേഖരൻ… പിന്നെ കേരളം കണ്ട ഏറ്റവും വലിയ അണ്ടർ വേൾഡ് പിമ്പ് മുജീബ് റഹ്മാൻ…. ഇത്രയും പേരെ ചേർത്ത് നിർത്തി ചെറുതോട്ടത്തിൽ ബാലരാമനെതിരെ കേരളത്തിൽ ശക്തമായ ഒരു സിൻഡിക്കേറ്റ് ഉണ്ടാക്കിയ സൂപ്പർ പവർ…. ഉബൈദ് മുസ്‌തഫ കമാൽ എന്ന അനന്തലാൽ അരവിന്ദ്…..

ശ്രീകല പറഞ്ഞത് മുഴുവൻ കേട്ട് അനന്തു മെല്ലെ ചിരിച്ചു….. പതിയെ പതിയെ…. അത്‌ ഒരു പൊട്ടിചിരിയയായി….

അപ്പോൾ വില്ലൻ ഞാൻ തന്നെ….. അതങ്ങ് ഉറപ്പിക്കാം… പക്ഷെ കഥ തുടങ്ങും മുൻപ് തന്നെ നമ്മുടെ നായകനെ ഞാൻ അങ്ങു പറഞ്ഞയച്ചല്ലോ മാഡം…. അതോ ഇനി വേറൊരു അവതാരം പിറവിയെടുക്കുമോ….?

അനന്തു പറഞ്ഞത് കേട്ട് ഈ പ്രാവിശ്യം ചിരിച്ചത് ആന്റണി ആയിരുന്നു….

ഡാ പൊട്ടൻ ക്ണാപ്പ…. കേരളപൊലീസിലെ ആൺപിള്ളേരെ നീ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്….. മുറിച്ചിട്ടാൽ മുറി കൂടുന്ന ഇനമാണ്…. അത്‌ ജഡ്ജ് ചെയ്യുന്നതിൽ നിനക്ക് തെറ്റി മോനെ…. കേരള പൊലീസിന് ചെരപ്പാണ് പണി എന്ന് നിന്നെ പോലുള്ള ചില പോഴന്മാർക്ക് തോന്നും…. പക്ഷെ നല്ല തന്തക്ക് പിറന്ന ആൺപിള്ളേരും ആ ആൺപിള്ളേർക്ക് ഒത്ത തന്റേടമുള്ള പെൺകുട്ടികളും ചേർന്നതാടാ ഞങളുടെ ഫോഴ്‌സ്…. അത്‌ കണക്ക് കൂട്ടുന്നതിൽ നിനക്കും നിന്റെ പ്രധാന ശത്രു ബലരാമനും പിഴച്ചു…. കരുതിയിരുന്നോ നീയും നിന്റെ മറ്റവന്മാരും ചേർന്നു നടത്തിയ ചോരകളിക്ക്… നിന്നെ കൊണ്ടൊക്കെ തന്നെ മറുപടി പറയിക്കാൻ അവൻ വരും…. മിശിഹായുടെ മുഖമുള്ള ഞങളുടെ ചെകുത്താൻ…..

ആന്റണി പറഞ്ഞത് കേട്ട് അനന്തു ഒന്നും മനസിലാകാതെ അയാളെ തുറിച്ചു നോക്കി…..

      ************************

മടിക്കേരി – വിരാജ്പേട്ട റോഡ്….

മടിക്കേരിയിൽ നിന്ന് 30 കിലോമീറ്ററും വിരാജ്പേട്ടയിൽ നിന്ന് 18 കിലോമീറ്ററും മാറി ഒരു ഉൾനാടൻ ഗ്രാമം…..

കോപ്പറ്റി…..

കാക്കബേ വിഭാഗത്തിൽ പെടുന്ന ഏകദേശം തൊള്ളായിരത്തോളം ജനങ്ങൾ താമസിക്കുന്ന അധികം വികസനം എത്തിനോൽക്കാത്ത ഗ്രാമമാണ് കോപ്പറ്റി…..

ഗ്രാമത്തിന്റെ ഉള്ളിലേക്ക് മാറി ഒരു തെങ്ങിൻ തോപ്പിന്റെ ഉള്ളിൽ ഓടിട്ട ഇരുമുറി കെട്ടിടത്തിന്റെ ഉള്ളിൽ മനസ്സിനും ശരീരത്തിനും ഏറ്റ മുറിവുകളിൽ തളരാതെ…. അത്‌ ഉണ്ടാകാൻ കാരണക്കാരായവരോടുള്ള തീരാത്ത പകയുമായി ആ കട്ടിലിൽ നിന്നും എഴുന്നേൽക്കുന്ന ദിവസം കാത്ത് അവൻ കിടന്നു……

അവന്റെ കണ്മുന്നിൽ അപ്പോൾ ഒരേയൊരാളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു….

ചെറുതോട്ടത്തിൽ ബലരാമൻ എന്ന തന്റെ പ്രധാന ശത്രുവിന്റെ മുഖം….

മരണത്തിന്റെ വക്ക് വരെയെത്തിയ ശേഷവും വീറോടെ വാശിയോടെ ജീവിതത്തിലേക്ക് തിരികെയെത്താൻ അവനെ പ്രേരിപ്പിക്കുന്നതും അയാളായിരുന്നു….

ചെറുതോട്ടത്തിൽ ബലരാമൻ…..

നായകനും വില്ലനും ഒക്കെയായി പലരും വാഴുകയും വീഴുകയും ചെയ്യുന്ന ഈ കളിയിൽ അവർ ആരും തിരിച്ചറിഞ്ഞില്ല….

ഈ കഥയിലേ യഥാർത്ഥ നായകനും വില്ലനും അവനാണെന്നു….

ആ കട്ടിലിൽ സ്വയം ഒന്നങ്ങാൻ പോലും കഴിയാതെ കിടക്കുന്ന അവന്റെ തിരിച്ചു വരവ് തങ്ങളിൽ പലരുടെയും കണക്ക് കൂട്ടലുകൾ തെറ്റിക്കുമെന്നു…..

ഈ കഥയിലെ ഹീറോയും വില്ലനും അവൻ തന്നെ….

മിശിഹായുടെ മുഖമുള്ള ചെകുത്താൻ…..

കേദാർനാഥ്….

കേദാർനാഥ് വിശ്വംഭരൻ….. 

                               തുടരും….

4.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!