Skip to content

മഹാദേവൻ – 20

Mahadevan Novel

ഇങ്ങനെ… ഇങ്ങനെ മതി ഏട്ടാ…. ഇങ്ങനെ മതി ദ്യുതിമോളെ……”

ഒരു കുഞ്ഞിൻ്റെ കുരുന്ന് വാശിയോടെ പറയുന്നവളെ ചേർത്ത് പിടിച്ചു മഹി….

എല്ലാം മീരയറിഞ്ഞുവോ എന്ന ഭയത്തോടെ…..

വിരിഞ്ഞ നെഞ്ചിൽ ചാരും നേരം ദ്യുതിയേയും കൂട്ടിപ്പിടിച്ചവൾ….

അവളും ആ നെഞ്ചിൽ ചാഞ്ഞു …

ആദ്യമായി ….

പിടയുന്ന മനമോടെ…

തന്നിൽ നിന്നും അവരെ അടർത്തി മീരയെ രാഹുലിനെ ഏൽപ്പിച്ചു…

കാറിൽ കയറുമ്പോൾ അപ്പോഴും ദയനീയത യോടെ മീര ഇരുവരെയും നോക്കി….

കാറ് കാഴ്ചയിൽ നിന്ന് മറയും വരെയും ദ്യുതി നോക്കി…

മെല്ലെ തിരിഞ്ഞ് നടക്കാൻ ഭാവിച്ചപ്പോൾ കേട്ടു,

അധികാരത്തോടെയുള്ള ആ വിളി…..

“ദ്യുതീ……….””””

ജിജ്ഞാസയോടെയാണ് തിരിഞ്ഞത്!

എന്തിനാണ് വിളിച്ചത് എന്നറിയാൻ….

“ദ്യുതി ഫ്രീയാണെങ്കിൽ ഇത്തിരി നേരം സംസാരിക്കാമോ??”

മഹിയുടെ ഔപചാരികത ഉള്ളിൽ നോവു പടർത്തി….

” മുറിയിലേക്ക് ചെന്നോളൂ… ഈ അഥിതികളെ ഒക്കെ ഒന്ന് പറഞ്ഞയച്ച് ഞാൻ വരാം ”

തല മെല്ലെ അനക്കി അവൾ നടന്നകന്നു …

അസ്വസ്ഥമായിരുന്നു മനസ്….

എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ കുറച്ച് നേരമായി മുറിയിൽ കാത്തിരിക്കാൻ തുടങ്ങിയിട്ട്….

മഹിയേട്ടനും പെട്ടെന്ന് ഇങ്ങ് വരാൻ കഴിയില്ലെന്നറിയാം സ്വന്തം അനിയത്തീടെ കല്യാണമല്ലേ കഴിഞ്ഞത്.. അതിൻ്റെ ചില ജോലിക്കാരുടെ ഫോർമാലിറ്റീസ് ഒക്കെ തീർക്കാണ്… പാവം.. ഒറ്റക്കല്ലേ?

എന്നാലും മഹിയേട്ടാ എനിക്ക് ക്ഷമ കിട്ടണില്ലട്ടോ…

എന്താ  ന്നോട് പറയാൻ പോണത്…?

അനുവാദം ഇല്ലാതെ താലി കെട്ടിയതിന് ക്ഷമിക്കണം എന്നാണോ?

എന്നാ …. എന്നാ ഇന്നത് ഏറെ ആഗ്രഹിക്കുന്നത് ഞാനാണ്…..

അറിയോ?

ഞാൻ…. ഞാൻ ഇയാളെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു…. ഹൃദയത്തിലേറ്റിയിരിക്കുന്നു ..

പറിച്ചെടുക്കാനാവാത്ത വിധം തന്നെ….

തെറ്റ് പറ്റീട്ട്ണ്ട്… തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രണയത്തിൻ്റെ പേരിൽ കുത്തിനോവിച്ചിട്ടുണ്ട് …..

മാപ്പ് പറയാം ഞാൻ.. പകരമായി സ്നേഹിച്ചോളാം…..

പ്രാണനായ് കണ്ടോളാം…..!!

അനുസരണയില്ലാതെ ഒഴുകുന്ന മിഴികളെ തുടച്ച് നീക്കി അവൾ ….

ജനലിൻ്റെ കമ്പിയിൽ പിടിച്ച് ദൂരെ ….. പന്തലിൽ മൂടിയ,

പടിപ്പുരയിലേക്ക് മിഴി നീട്ടി…..

ഏറെ നേരം കഴിഞ്ഞപ്പോൾ വല്ലാത്ത ശബ്ദത്തോടെ മുറിയുടെ വാതിൽ തുറക്കപ്പെട്ടു…

ദ്യുതി തിരിഞ്ഞു …

“മഹി ”

കണ്ണുകൾ പ്രണയത്താൽ വിടർന്നു ….

“വൈകീ ലേ ഞാൻ?? താഴത്ത് ഇത്തിരി പണിണ്ടായിരുന്നേ…!!”

ഇനിയെന്താ പറയാൻ പോകുന്നത് എന്നറിയാൻ ദ്യുതി ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി…

“ദ്യുതി…… രവി മാമ…, നിൻ്റെ അച്ഛൻ നിന്നെ അന്ന് വിളിച്ചിരുന്നില്ലേ? അതിന് ശേഷം എന്നെ വിളിച്ചിരുന്നു… പറ്റിപ്പോയതൊക്കെ പറയാൻ….. നിന്നെ ഓർത്ത് മാത്രമായിരുന്നു ആ മനുഷ്യന് ആവലാതി ….”

എന്താ പറയാൻ പോണത് എന്നറിയാതെ ദ്യുതി സംശയ രൂപത്തിൽ മഹിയെ നോക്കി…

“രവിമാമയുടെ ബിസിനസ് എല്ലാം  വല്യേ കുഴപ്പം ഇല്ലാതെ പോവാരുന്നു…   പെങ്ങളുടെ മകൻ അജിത് ഒരു ദിവസം കാണാൻ വന്നു.. പുതിയ ഒരു ബിസിനസ്, വെറുതേ ജാമ്യം നിന്ന് മർവാടിയുടെ കയ്യിൽ നിന്ന് ഒരു തുക വാങ്ങി കൊടുക്കാൻ ….

എന്തൊക്കെയോ പറഞ്ഞ് വിശ്വസിപ്പിച്ച് അവൻ രവി മാമയെ കൊണ്ട് പണമെടുപ്പിച്ചു….

ഒടുവിൽ എല്ലാം തകർന്നു ….

മർവാടി കാശ് ചോദിക്കാൻ വന്നു…

അവരുടെ ഒരു രീതി കുടുംബത്ത് ഉള്ളവരെ വച്ച് ഭീഷണിയാ…

അത് പേടിച്ചാ ര വിമാമ നിന്നെ ഇങ്ങോട്ട് വിട്ടത്…

ആ നേരം കൊണ്ട് പ്രശ്നങ്ങൾ രൂക്ഷമായി…

മാർവാടിയുടെ മകന് നിന്നെ കൊടുത്താൽ പ്രശ്നം പരിഹരിക്കാം എന്ന് അവർ പറഞ്ഞു….

കള്ളും കഞ്ചാവും ആയി നടക്കുന്ന ഒരു ക്രിമിനൽ ! അതായിരുന്നു അയാൾ….

അവരാ ആവശ്യം ശക്തമാക്കി…..

വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തി

അന്ന് നിന്നെ രവി മാമ വിളിച്ചതിന് തൊട്ട് മുമ്പ് വരെ …

നിൻ്റെ വിവാഹം കഴിഞ്ഞാൽ പിന്നെ അവർക്കൊന്നും ചെയ്യാൻ കഴിയില്ല എന്ന് ആ മനുഷ്യൻ വിശ്വസിച്ചു….

നിന്നെ വിളിച്ചതിന് ശേഷം എന്നെ വിളിച്ചിരുന്നു … ആ മനുഷ്യൻ,

എത്രയും വേഗം നിൻ്റെ കഴുത്തിൽ താലികെട്ടണം എന്നു പറഞ്ഞ്….

ഒന്നും താങ്ങാനാവാതെ നെഞ്ച് പൊട്ടി വേദനിക്കുമ്പഴും  വിളിച്ചിരുന്നു….

നിന്റെ കഴുത്തിൽ താലിചാർത്താൻ .. എന്നിട്ട്

മരിക്കും മുമ്പെങ്കിലും ആ വാർത്ത അറിയിക്കാൻ…. സമാധാനത്തോടെ ഒന്ന് കണ്ണടക്കാൻ….

പിന്നെ ഒരു താലിച്ചരടും സിന്ദൂരവും വാങ്ങി…..

ആ മനുഷ്യൻ്റെ അടുത്ത് ആ അനുഗ്രഹം കിട്ടിയിട്ട് വേണമെന്ന് തോന്നി….

നിന്നേം കൊണ്ട് പോവാരുന്നു…

പക്ഷെ ദ്യുതി അപ്പഴും നിൻ്റെ അച്ഛനോട് ഞാൻ ചോദിച്ചിരുന്നു നിൻ്റെ മനസിൽ വേറെ ആരേലുമുണ്ടാവുമോ എന്ന് …

” അച്ഛൻ അറിയാത്ത ഒന്നും മകളുടെ ജീവിതത്തിൽ ഉണ്ടാവില്ല “

എന്നാ ആ മനുഷ്യൻ മറുപടി തന്നത്…

അവിടെ മാമക്ക് തെറ്റ് പറ്റി…..

ശരിയാണ്  നിൻ്റെ അച്ഛനും ഒരളവ് വരെ ഞാനും ഒക്കെ സ്വാർത്ഥരാ യി….

നിൻ്റെ മനസറിയാൻ ശ്രമിച്ചില്ല…

അല്ലെങ്കിൽ ഇങ്ങനെയൊന്നും …

ഇനി ഏറ്റു പറച്ചിലുകൾ വെറുതേയാണെന്നറിയാം…

ഇനി തിരുത്തലുകളാണാവശ്യം …

തിരുത്തലുകൾ ……”””””:

മഹിമുറി വിട്ട് പുറത്ത് പോകുമ്പോൾ ദ്യുതി നിലത്തേക്ക് തളർന്നിരുന്നിരുന്നു….

അച്ഛൻ ഇത്രയും മനോവ്യഥ അനുഭവിച്ചാണ് മരിച്ചത് എന്നത് അവൾക്കൊരു പുതിയ അറിവായിരുന്നു …

അച്ഛൻ്റെ കരുതലോർത്ത് ….. ഏൽപ്പിച്ചു പോയ കരുത്തുള്ള കൈകളോർത്ത് …

അവൾ കരഞ്ഞു…. വായ പൊത്തി….

ശബ്ദം വരാതെ ഉള്ളിൽ അലറി അലറി……

മുറിയുടെ വാതിൽ അടച്ച് പുറത്തിറങ്ങിമ മഹി….

ഒന്നും കുഞ്ഞി അറിയരുത് വിഷമിക്കുo എന്നായിരുന്നു രവി മാമയുടെ ഭയം…

ഇന്നെല്ലാം തനിക്ക് പറയേണ്ടി വന്നിരിക്കുന്നു…

ഇനി ഒന്നേ ഉള്ളൂ ബാക്കി …

ഹൃദയം പറിയുന്ന വേദനയാണെങ്കിലും ഞാനത് ചെയ്യും ദ്യുതീ….

നിനക്ക് വേണ്ടി….

നിൻ്റെ ചുണ്ടിൽ ചിരി വിടരുമെങ്കിൽ….

അത്രമേൽ ….. അത്രമേൽ ഞാൻ നിന്നെ………

മിഴിയിൽ തങ്ങിയ നീർമണികൾ തുടച്ച് മെല്ലെ അവൻ താഴേക്ക് നീങ്ങി…

അവിടെ ഒരാൾക്കായി അവൻ്റെ മിഴികൾ തേടി…..

ഏറെ നേരം കരഞ്ഞപ്പോൾ ഇത്തിരി ആശ്വാസം കിട്ടി…

എങ്കിലും മിഴി എവിടേയോ നട്ട്  മരവിച്ച പോലെ ഇരുന്നു ദ്യുതി….

ഇടക്കെപ്പഴോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു …

മഹിയുടെ സാമീപ്യം അത്രമേൽ അവൾ ആ സമയത്ത് ആഗ്രഹിച്ചിരുന്നു…..

പ്രതീക്ഷയോടെ വാതിലിക്കലേക്ക് നോക്കി…

മഹി….

അവൾ ഓടിച്ചെന്ന് ആ നെഞ്ചിൽ  ചായാനായി  കാലുകൾ എടുത്തതും കണ്ടു തൊട്ടുപുറകേ ജെയിനിനെ ….

തല കറങ്ങുന്നത് പോലെ തോന്നി അവൾക്ക്

“ദ്യുതി…… “

ഒരിക്കൽ! ഞാനെല്ലാം പറഞ്ഞിരുന്നു ജെയിനോട്…

നിൻ്റെ കഴുത്തിൽ കെട്ടേണ്ടി വന്ന താലിയെ പറ്റി…..

കുറച്ച് കാലമെങ്കിൽ കുറച്ച് കാലം നിനക്ക് കെട്ടിയാടേണ്ടി വന്ന ഭാര്യാ പദവിയെ പറ്റി…. അന്ന് നീ പറഞ്ഞില്ലേ,

നിൻ്റെ മനസിൽ ഇപ്പഴും ആരാണെന്നത് അതിനെ പറ്റി,

എല്ലാം മനസിലാക്കിയാ ജെയിൻ വന്നത്.. നിങ്ങൾ സംസാരിക്ക് !!!

ജെയിൻ “””!!

ജെയിനായി ഒഴിഞ്ഞു കൊടുത്തു പിടയുന്ന ഹൃദയത്തോടെ പോകുന്നവനെ ശ്വാസം വിലങ്ങി നോക്കിയവൾ…, ദ്യുതി…

ഒരു വാക്ക് പറയാൻ അവനെ തടയാൻ അവൾ അശക്തയായിരുന്നു ….

നിലത്തേക്ക് ഊർന്നിരുന്ന് കരയുന്നവളെ അലിവോടെ നോക്കി ജെയിൻ ……

“ദ്യുതീ “

ആർദ്രമായ അവൻ്റെ വിളി അവളുടെ ഉള്ളിലെ സങ്കടത്തെ കൂട്ടി ….

ഹൃദയം പറിയുന്ന വേദനയിൽ അവൾ വീണ്ടും വീണ്ടും കരഞ്ഞു…

ഒരു ഭ്രാന്തിയെ പോലെ :..,

കാറ്റിനൊത്ത് പോവേണ്ട മേഘം പോലെ അവളും….

ആരെ തള്ളും ആരെ കൊള്ളും എന്നറിയാതെ……

(തുടരും)

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

3.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മഹാദേവൻ – 20”

  1. ഒരു പാവത്തിനെ ഇങ്ങനെ ഇട്ട് വിഷമിപ്പിക്കുന്നത് എന്തിനാ. കഷ്ടം ഉണ്ട്ട്ടോ

Leave a Reply

Don`t copy text!