ക്ക് മഹിയേട്ടനില്ലാതെ പറ്റില്ല അത്രക്ക് …… അത്രക്ക് ഞാൻ സ്നേഹിച്ച് പോയി…. ന്നെ വേണ്ടാന്ന് പറയല്ലേ മഹിയേട്ടാ….. ”
”ദ്യുതീ മോളെ “
എന്ന് പറഞ്ഞ് ബാക്കി പറയാൻ സമ്മതിക്കാതെ അവളുടെ മുഖത്ത് ഭ്രാന്തമായി ഉമ്മ
വച്ചു മഹി…
” നീയാടാ…. നീ മാത്രമാടാ ഈ നെഞ്ച് നിറയെ…… നീയില്ലാണ്ട് എനിക്കും പറ്റുമോടാ …. ചത്ത് പോവില്ലേ ഞാൻ “
കരച്ചിലിൻ്റെ ഏറ്റക്കുറച്ചിലിൽ മഹി പറഞ്ഞൊപ്പിച്ചു ” …
കണ്ടു നിന്നവരൊക്കെയും മിഴി തുടച്ചു ….
പെട്ടെന്ന് എന്തോ ഓർത്തപോലെ അവളെ വേർപെടുത്തി ജെയിനിനെ നോക്കി മഹി….
ഒപ്പം ദ്യുതിയും …..
ജെയിൻ നോക്കി നിൽപ്പുണ്ടായിരുന്നു എല്ലാം …..
ദ്യുതി ഓടിച്ചെന്ന് ആ കാൽക്കൽ വീണു…..
” ജെയ്ൻ…. ഞാൻ… എനിക്ക്…. മാപ്പ്”
കൈകൂപ്പി കാൽക്കൽ ഇരിക്കുന്നവളെ ഒന്നു നോക്കുക പോലും ചെയ്തില്ല ജെയ്ൻ …..
ആ ഹൃദയം അവൾക്കായി ഉരുകുന്നത് അവളുടെ മുന്നിൽ മറച്ച് മറ്റെങ്ങോ ദൃഷ്ടി പതിപ്പിച്ച് അവൻ നിന്നു…
മഹി വന്ന് ദ്യുതിയെ എഴുന്നേൽപ്പിക്കുമ്പോഴും അവൻ ആ നിറുത്തം തന്നെ നിന്നു….
” ജെയിൻ ….. “
മഹി വിളിച്ചപ്പോൾ മാത്രം ഒന്ന് തിരിഞ്ഞ് നോക്കി ജെയിൻ…
ഒരു പൂച്ചക്കുഞ്ഞിനെ പോലെ മഹിയുടെ ദേഹത്ത് പറ്റിപ്പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു അവൾ…
” കൊണ്ടു പൊയ്ക്കോളൂ…. അവള് ചെറിയ കുട്ടിയല്ലേ ജെയിൻ ….. അതിൻ്റെ പക്വതയില്ലായ്മയായി കണ്ടാൽ മതി എല്ലാം … ദ്യുതി തൻ്റെ യാ ഇനി:…”
അവസാനം പറഞ്ഞപ്പഴേക്ക് സ്വരം ഇടറിയിരുന്നു മഹിയുടെ …..
കൂടിയ ശ്വാസോച്ഛ്വാസത്തോടെ ദ്യുതിയും അവനെ നോക്കി….
അവിടെ കാണാൻ കഴിഞ്ഞിരുന്നു തൻ്റെ മുഖത്ത് പോലും നോക്കാതെ ഹൃദയം മുറിഞ്ഞ് ചോര പൊടിയുമ്പോഴും ജെയിനിനായി…. , ദ്യുതിയുടെ നല്ലതിനായി അവളെ വിട്ടു കൊടുക്കുന്നവനെ …
മെല്ലെ തന്നിൽ നിന്നും അടർത്തിമാറ്റി മഹി അവളെ……,
അവളുടെ ജെയിനിനായി ..
മരവിച്ച മനസോടെ നിന്നു അവൾ….
“സോ …… എൻ്റെ പെണ്ണുമായി എനിക്ക് പോവാം അല്ലേ?”
തല താഴ്ന്നിരുന്നു ദ്യുതിയുടെ …..
വേദനയോടെ മറുപടിയായി ഒന്നു ചിരിക്കാൻ ശ്രമിച്ചു മഹി…
” പക്ഷെ ഒരു ചെറിയ പ്രോബ്ലം, “
പാതിക്ക് വച്ച് നിർത്തിയപ്പോൾ ദ്യുതിയും മഹിയും ഒരു പോലെ നോക്കി ജെയിനെ
” പറഞ്ഞല്ലോ പപ്പാ എനിക്കായി ഒരാളെ കണ്ടു വച്ചിട്ടുണ്ടെന്ന്,
പപ്പയുടെ നിർബന്ധ പ്രകാരമാണ് ആദ്യായി അവളെ വിളിച്ചത്…
പപ്പ ക്ക് വേണ്ടി…
പക്ഷെ അതൊരു നല്ല സൗഹൃദത്തിലേക്കുള്ള ചവിട്ടുപടി ആയിരുന്നു ….
ഞങ്ങൾ പ്രിയപ്പെട്ട സുഹൃത്തുക്കളായി, നിന്നെ വിളിച്ച് കിട്ടാത്തപ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുമെന്നായപ്പോൾ അവൾ കൂടെ നിന്നു…
ഒരു പ്രശ്നത്തിനും നിൻ്റെ കൂടെ നിൽക്കാത്ത നിൻ്റെ കൃപയെയും മേഘയേയും മാത്രമേ നിനക്കറിയു ദ്യുതി..
ചങ്ക് തന്ന് കൂടെ നിക്കണ എൻ്റെ കൂട്ടുകാരിയെ നിനക്കറിയില്ല ….
അവളെ ഇനി കൂടെ കൂട്ടാനാണ് എൻ്റെ തീരുമാനം…..”.
കാറിൻ്റെ ഡോർ അവർക്ക് മുന്നിൽ തുറന്നു ജെയിൻ,
അതി സുന്ദരിയായ ഒരു പെൺകുട്ടി പുറത്തേക്കിറങ്ങി ….
കാണുമ്പഴേ അറിയാരുന്നു ആ കണ്ണുകളിലെ പക്വത…
ഒരു ചെറു മന്ദസ്മിതത്തോടെ അവൾ ജെയിനിനെ നോക്കി…..
തന്നോടവളെ ചേർത്ത് പിടിച്ചു ജെയിൻ …..
” ഇത് “”””” നിഹാരിക””” എൻ്റെ നിഹാ …..,
ഒരു പക്ഷെ മറ്റൊന്നും ചിന്തിക്കാതെ പാതി വഴിയിൽ നീയിട്ടിട്ടു പോയപ്പോൾ എനിക്കായി ദൈവം തന്നവൾ….
ഇനി ഇവൾ മതി…. ജെയ് നിന് തുണ”
അവളെയും ചേർത്ത് ജെയിൻ കാറിൽ കയറുമ്പോൾ ദ്യുതി മഹിയുടെ നെഞ്ചിൽ ചാഞ്ഞിരുന്നു…
വലിയ ഒരു സമസ്യക്ക് ഉത്തരം കിട്ടിയ സമാധാനത്തിൽ….
കാറ് കണ്ണിൽ നിന്നും മായുന്ന വരെയും അവർ അങ്ങനെ നിന്നു…..
” എന്തൊക്കെയാ ജെയിൻ പറഞ്ഞത് …. .??
തനിക്ക് ഞാൻ തുണയോ? എനിക്ക് മനസിലായില്ല … നമ്മൾ ജസ്റ്റ് ഫ്രണ്ട്സ് മാത്രമാ, എപ്പഴാ തൻ്റെ പപ്പ എന്നെ തനിക്ക് പ്രൊപ്പോസ് ചെയ്തേ??..”
“നിഹാ…. അന്ന് മഹാദേവൻ എന്നെ കാണാൻ വന്നിരുന്നു…. ഉണ്ടായതത്രയും പറയാൻ…. ദ്യുതി എന്നെയാണിഷ്ടം എന്ന് പറഞ്ഞതിനാൽ, അന്ന്… അന്ന് ഞാൻ കണ്ടിരുന്നു അയാളുടെ മിഴിയിൽ അവളോടുള്ള പ്രണയം….
അത് ഇന്നോ ഇന്നലെയോ വേരുറച്ചതല്ല ….. കാലങ്ങൾ തന്നെ പഴക്കമുണ്ട്….
അവളുടെ മനസ് കൂടി അറിയണ മായിരുന്നു ഇത്തിരി അകലെ നിന്നാണെങ്കിലും താനും കണ്ടതല്ലേ നിഹാ …? എൻ്റെ പെണ്ണ്… അവൾക്ക്….. “
ഇടറി തുടങ്ങിയിരുന്നു ജെയിനിൻ്റെ സ്വരം,
” ഛെ.. ജെയിൻ സെൻ്റിയാവല്ലേ താൻ പരമ ബോറാണേ.. ഒരു മാതിരി ഏഴു മണി സീരിയൽ പോലെ..,”
” ദാറ്റ്സ് മൈ നിഹാ …. അവര് ജീവിക്കട്ടെ …. ഞാനങ്ങ് മാറിയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ…. ഞാൻ കരഞ്ഞോണ്ടി റ ങ്ങി യാ അവര് സന്തോഷത്തോടെ ജീവിക്കും ന്ന് തനിക്ക് തോന്നണുണ്ടോ “
“അതില്ല!! “
” ഹാ! പക്ഷെ നിഹാ, ഈ മനസിൻ്റെ വേദനയുണ്ടല്ലോ സഹിക്കാൻ പറ്റില്ലെടീ…. അതങ്ങ് കൊല്ലാതെ കൊല്ലുവാ എന്നെ…
ഉള്ള് നീറുമ്പഴും നീ കൂടെ ഉള്ളതോണ്ടാ ജെയിനിപ്പോ പിടിച്ചു നിന്നേ…. നീയെൻ്റെ ചങ്ക് ഫ്രണ്ടല്ലേടി “
” ജെയിൻ ഒരു കാര്യം പറയട്ടെ ഞാൻ ?”
“നീ പറയടി”
“എന്നാപ്പിന്നെ എന്നെ അങ്ങ് കെട്ടരുതോ ?”
“സമയം വേണം നിഹാ എനിക്ക്…. ഉള്ളിലെ നീറ്റൽ മാറാൻ മനസിനേറ്റ മുറിവുണങ്ങാൻ… പക്ഷെ അന്ന്…. അന്നെൻ്റെ മുന്നിൽ താനേ കാണൂ, എൻ്റെ കാനഡയിലെ പ്രിയ സഹപ്രവർത്തക …. എൻ്റെയും ദ്യുതിയുടെയും കല്യാണം കൂടാൻ വന്നവൾ… എൻ്റെ പ്രിയപ്പെട്ട നിഹാരിക…..”
“ദ്യുതി …. ഈ തീരുമാനം തെറ്റായിപ്പോയി എന്ന് തനിക്ക് തോന്നുമോടോ “
മുല്ലപ്പൂ ചൂടി പാൽഗ്ലാസുമായി നാണത്തോടെ മുറിയിലേക്കും തൻ്റെ ജീവിതത്തിലേക്കും കയറി വന്നവളെ ചേർത്തണച്ച് മഹി ചോദിച്ചു..
“തിരിച്ചറിയാൻ വൈകി എങ്കിലും ഇപ്പോ ഞാനറിയുന്നുണ്ട് ഇതാണെൻ്റെ പ്രണയം എന്ന്…… എന്നോട് ദേഷ്യണ്ടോ മഹിയേട്ടാ “
” കിട്ടാതെ വരുമ്പോ ഉള്ള ഒരു തരം സോർ ഗ്രേപ്പിസം ഇല്ലേടി…. പണ്ട് കുറുക്കന് തോന്നീത് അത് തന്നാരുന്നു എനിക്കും ഏറെ കൊതിച്ച നിൻ്റെ സ്നേഹം കിട്ടാത്ത ഒരു തരം ഭ്രാന്ത് …..”
“എന്നിട്ട് ഇപ്പോ മാറിയോ?”
“ഇപ്പോ വേറേ ഭ്രാന്തല്ലേടി “
എന്നും പറഞ്ഞ് ആ പെണ്ണിനെയും കൊണ്ടവൻ ബെഡിലേക്ക് മറഞ്ഞിരുന്നു….
ഒരായുസ് നിറയെ അവരങ്ങനെ സ്നേഹിച്ച് സ്നേഹിച്ച് സ്നേഹിക്കപ്പെട്ട് ജീവിക്കട്ടെ അല്ലേ…
ജെയിൻ പറഞ്ഞത് പോലെ അവൻ്റെ നിഹയെ സ്വന്തമാക്കി….
അവർ അവരുടെ ലോകത്ത് ഒത്തിരി ഒത്തിരി സന്തോഷത്തിൽ ആണ് ഇപ്പോൾ …..
അവസാനിച്ചു….
യഥാർത്ഥത്തിൽ ഒരു ട്രാജഡിയായിരുന്നു …..
പക്ഷെ ജെയിൻ എപ്പഴും നോവായി ഉള്ളിൽ നിൽക്കണ്ട എന്ന് കരുതിയാണ് ഇങ്ങനെ..
ഇതിൽ കൂടുതൽ നല്ല ജീവിതം ജെയിനിന് ഇനി കിട്ടാനുണ്ടോ..
.. പിന്നെ ജെയിനിന്നെ വേണം എന്നും പറഞ്ഞ് ibൽ ഒരുത്തിവന്നിരുന്നു രാധ മോൾ തരൂല്ലടീ ഞാൻ….
വല്യ കമൻ്റ് ലൈക്ക്, അടുത്ത കഥയില് കാണാം..
ന്നാ ഞാനങ്ങോട്ട്
നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക
ദേവയാമി
അനന്തൻ
നിർമ്മാല്യം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Mahadevan written by Niharika Neenu
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Pwolich tta…..MAHI❤DYUTHI
Pwolichu
Angane adhum setayi 🤩☺️🥰
angane avarum settayi