Skip to content

മഹാദേവൻ – 21

  • by
Mahadevan Novel

ജെയിൻ “””!!

ജെയിനായി ഒഴിഞ്ഞു കൊടുത്തു പിടയുന്ന ഹൃദയത്തോടെ പോകുന്നവനെ ശ്വാസം വിലങ്ങി നോക്കിയവൾ…, ദ്യുതി…

ഒരു വാക്ക് പറയാൻ അവനെ തടയാൻ അവൾ അശക്തയായിരുന്നു ….

നിലത്തേക്ക് ഊർന്നിരുന്ന് കരയുന്നവളെ അലിവോടെ നോക്കി ജെയിൻ ……

“ദ്യുതീ “

ആർദ്രമായ അവൻ്റെ വിളി അവളുടെ ഉള്ളിലെ സങ്കടത്തെ കൂട്ടി ….

ഹൃദയം പറിയുന്ന വേദനയിൽ അവൾ വീണ്ടും വീണ്ടും കരഞ്ഞു…

ഒരു ഭ്രാന്തിയെ പോലെ :..,

കാറ്റിനൊത്ത് പോവേണ്ട മേഘം പോലെ അവളും….

ആരെ തള്ളും ആരെ കൊള്ളും എന്നറിയാതെ……

“ദ്യുതീ…. “

ഒരു തവണ കൂടി വിളിച്ചപ്പോൾ കണ്ടു ഉച്ഛത്തിലുള്ള തേങ്ങൽ ഒന്നടക്കി അവന് പറയാനുള്ളത് കേൾക്കാനായി ഇരിക്കുന്നവളെ.

മുഖമുയർത്തിയിരുന്നില്ല എങ്കിലും അവനറിയാമായിരുന്നു ആ നിശബ്ദത അവനായി ഉള്ളതാണ് എന്ന് ..

” ദേഷ്യാരുന്നു നിന്നോട് ….. അസുരനിൽ നിന്നും എന്നെ ഒരു മനുഷ്യനാക്കി സ്നേഹം തന്ന് കൊതിപ്പിച്ച് ഒടുവിൽ ഒന്നുമില്ലാത്തവനായി വലിച്ചെറിഞ്ഞവളോട് …..

പക്ഷെ മഹി… മഹി എല്ലാം പറഞ്ഞു…..

നിൻ്റെ അച്ഛനെ ചതിച്ചത് മുതൽ മഹിയുടെ താലി ഇഷ്ടമില്ലാതെ നിൻ്റെ കഴുത്തിലേറ്റിയത് വരെ..

ഒന്നുകൂടി … വിരൽത്തുമ്പ് വരെ എൻ്റെ പെണ്ണ്  ഇപ്പഴും ആ പഴയ പരിശുദ്ധയായ ദ്യുതി തന്നെയാണ് എന്ന് ….

മനസ് കൊണ്ടു പോലും അവിടെ വേറെ ആരെയും കയറ്റിയിട്ടില്ല എന്ന്….

തെറ്റിദ്ധരിച്ച് പോയതിന് മാപ്പ്…

ക്ഷമിക്കില്ലേ ടി …. നീയെന്നോട് ?? എന്നിട്ടെന്റെ പഴയ ദ്യുതിയായി വാ …..””

ഹൃദയം പൊട്ടുന്ന പോലെ തോന്നി…..

അവിടെ ഇപ്പോൾ മഹിക്ക് മാത്രമേ സ്ഥാനമുള്ളൂ എന്ന് വേദനയോടെ തിരിച്ചറിഞ്ഞു അവൾ….

പക്ഷെ ജെയിൻ ??

അവനോട് എന്ത് പറയും…

ചതിയാവില്ലേ ഞാൻ ചെയ്തത്….

ദ്യുതി മെല്ലെ തലയുയർത്തി …

കരഞ്ഞ് തളർന്നവളെ കണ്ട് ഒരു വേള ജെയിൻ അലിവോടെ നോക്കി….

മെല്ലെ അവളുടെ അരികിലെത്തി അവളുടെ കരം ഗ്രഹിച്ചു….

മെല്ലെ തന്റെ കയ്യിൽ നിന്നും പൊള്ളിപ്പിടഞ്ഞ പോലെ കൈ വലിച്ചവളെ പകപ്പോടെ നോക്കി…

“ഇപ്പഴും ദേഷ്യാ ദ്യുതീ…. “

വല്ലാത്ത വേദന നിറഞ്ഞ ശബ്ദത്തോടെ ജെയിനത് പറഞ്ഞപ്പോ ദ്യുതി നിയന്ത്രണം വിട്ട് കരഞ്ഞു….

” ജെ…. ജെയ്ൻ:… ഞാ… ഞാൻ “

ഒന്നും ഒരു വാക്കു പോലും പുറത്തേക്ക് വരാതെ അവളുടെ ചങ്കിൽ തന്നെ ഉരുകിത്തീർന്നു..

“മോളെ….. ദ്യുതീ”

അത്രമേൽ ആർദ്രമായി അവൻ വിളിച്ചു….

നിഷേധാർത്ഥത്തിൽ തലയാട്ടി ആ പെണ്ണ് വീണ്ടും വീണ്ടും കരഞ്ഞു…

ഉള്ളു പൊള്ളിപ്പിടഞ്ഞു ….

“അമ്മ പോയതോട് കൂടി എൻ്റെ ജീവിതത്തിലെ വസന്തം അവസാനിച്ചെന്ന് കരുതിയതാ… വീണ്ടും പപ്പ ഒരു പെണ്ണിനെ കൂടെ കൂട്ടിയപ്പോൾ അവർക്ക് അവരുടേതായ ലോകം ഉണ്ടായപ്പോൾ ഒറ്റപ്പെട്ട് പോയതാ ഞാൻ….

ആരും ശ്രദ്ധിക്കാനില്ലാതെ…. പണത്തിന് നടുവിൽ…

പിന്നെ പപ്പയുടെ ശ്രദ്ധയാകർഷിക്കാനാ നശിക്കാൻ തുനിഞ്ഞത്.. ഒരു ആറ് വയസ് കാരൻ്റെ നിഷ്കളങ്ക മനസിലെ പൊട്ടത്തരം,

സിഗരറ്റ് വലിച്ചു , കുടിച്ചു…

അവൻ്റെ കണക്കുകൂട്ടൽ ശരിയായി ….

അവൻ്റെ പപ്പ അടുത്തുവന്നു….

ശാസിക്കാനാണെങ്കിലും അവനോട് മിണ്ടി….

തല്ലാന്നാണെങ്കിലും അവനെ ഒന്ന് തൊട്ടു….

പിന്നെ പിന്നെ അതും പുതുമയില്ലാണ്ടായി, പപ്പ അവനെ ഇഷ്ടത്തിന് വിട്ടു…

നശിച്ചവൻ എന്ന് രണ്ടാനമ്മ മുദ്രയും കുത്തി ….

അവൻ അതായി പിന്നെ

നശിച്ചവൻ…

പിന്നെയാ നിന്നെ കണ്ടെ ദ്യുതി…

എൻ്റമ്മ പറഞ്ഞയച്ച പോലെ….

“നിനക്കെൻ്റമ്മേടെ മണമാടി… അമ്മേടെ സ്വരമാ….

ചെലപ്പോ എൻ്റെ തോന്നലാവും,

കാരണം അമ്മ സ്നേഹാരുന്നില്ലേ??? നീയുമത് തന്നല്ലേടി…..

എൻ്റെ പുണ്യം “””

എന്ത് പറയണം എന്നറിയാതെ ദ്യുതി ഉരുകി ….

ഒരൽപം ഉമിനീർ ഏറെ പ്രയാസപ്പെട്ട് ആ കണ്ഠത്തിലൂടെ ഇറങ്ങി പോയി…

ആകെ മരവിച്ച പോലെ അവളിരുന്നു…

അപ്പഴും ഉള്ളിൻ്റെ ഉള്ളിൽ മഹി നിറഞ്ഞ് നിന്നു….

അവൾ കണ്ണുകൾ ഇറുക്കി ചിമ്മി

ചെവികളിൽ ആ സ്വരം കേട്ടു…

അരികത്തുള്ളത് പോലെ ആ സാമീപ്യം അറിഞ്ഞു…..

പിന്നെ യാഥാർത്ഥ്യത്തിലേക്ക് മിഴികൾ തുറന്നു …. മുന്നിൽ നിൽക്കുന്ന ജെയ്ൻ വീണ്ടുമവളെ വേദനിപ്പിച്ചു – …..

ജെയിനിന്നെ അകത്തേക്ക് വഴികാട്ടി നടന്നു നീങ്ങിയപ്പോഴേക്ക് തളർന്നു പോയിരുന്നു മഹി….

മീരമോൾ… എന്നും ഒരച്ഛനായിരുന്നു അവൾക്ക്….

അവളുടെ വിവാഹം അത് ഒന്ന് മുന്നിൽ കണ്ടാണ് ഇത്ര നേരം പിടിച്ച് നിന്നത് ….

മിഴികൾ അനുസരണക്കേട് കാട്ടിത്തുടങ്ങി…

ഇനിയവ നിയന്ത്രണാധീതമായി പെയ്യും….

ഉള്ളിലെ വിങ്ങൽ അത്രക്ക് ഉണ്ട് …. ആരും കാണരുത് ! അറിയരുത് ഒന്നും,

ഗോവണി മുകളിൽ ചുമരിൽച്ചാരി നിന്നു മഹി…

” വയ്യ ദ്യുതി നീയില്ലാതൊരു പൂർണ്ണതയില്ല എനിക്ക് ….. സ്നേഹിച്ചിരുന്നോ നീയെന്നെ ഒരിക്കലെങ്കിലും….. ഇല്ലെന്നാവും അല്ലേ ഉത്തരം, എൻ്റെ ചങ്ക് നീറുന്നു മോളെ….. വയ്യടി നീയില്ലാതെ… എനിക്ക് വേണം നിന്നെ… “

തിരിഞ്ഞ് അവളെ തനിക്ക് വേണമെന്ന് പറയാൻ ചെന്നതാ….

അപ്പോ കേട്ടു ജെയിനിൻ്റെ വാക്കുകൾ…

തോറ്റു പോയിരുന്നു വീണ്ടും…..

തന്നെക്കാൾ ദ്യുതിയെ ജെയിനാണ് അർഹിക്കുന്നത് എന്ന് തോന്നി….

മിഴികൾ തുടച്ച് താഴത്തേക്കിറങ്ങി….

ദേവ മംഗലത്തെ മഹാദേവനായി “””

“ഒരു ഹാപ്പി ന്യൂസ് കൂടി ദ്യുതി….

എൻ്റെ പഴയ പപ്പയെ എനിക്ക് തിരിച്ച് കിട്ടി…

എന്നെ സ്നേഹം കൊണ്ട് മൂടുന്ന പഴയ ആ പപ്പാ – ..

പപ്പയാ പറഞ്ഞ് വേഗം ഒരു വിവാഹം കഴിക്കാൻ….

പപ്പ തന്നെ ഒരു പെണ്ണിനെയും കണ്ടെത്തിയിരുന്നു …

പക്ഷെ പപ്പയോട് ഞാൻ പറഞ്ഞു,

എനിക്കെൻ്റെ പെണ്ണ് മതി ….. അവളെ മാത്രം മതീന്ന്…..

വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞിരിക്കാ- ….

നമുക്ക് പോവാം ദ്യുതി….. വാ…..

കൈ പിടിച്ച് വലിക്കുന്നവനൊപ്പം ഒരു പാവയെന്ന പോലെ അവൾ നടന്നകന്നു..

താഴെ എല്ലാവരും ഒരു വിധം പോയി തുടങ്ങിയിരുന്നു …..

ഒന്നുരണ്ട് പുറം പണിക്കാർ ഒഴിച്ചാൽ ബാക്കി അവിടെ ഉള്ളവർ തന്നെ…

ദേവകിയും അമ്മൂമയും ഇടനാഴിയിൽ നിൽക്കുന്നുണ്ടായിരുന്നു …

ജെയിൻ ദ്യുതിയെയും കൊണ്ട് വരുന്നത് കണ്ട് അവർ വെപ്രാളത്തോടെ നോക്കുന്നുണ്ടായിരുന്നു ….

അവരെ കടന്നു പോകുമ്പോൾ ദേവകി അമ്മായി ഒന്നും മനസിലാവാതെ

“മോളെ ” എന്നു വിളിച്ചത് ദ്യുതി കേട്ടു …

ഉമ്മറത്തിണ്ടിൽ നിസ്സാഹയതയുടെ മൗനം പുതച്ച് തല കുനിച്ച് ഇരിക്കുകയായിരുന്നു

മഹി….

ദ്യുതിക്ക് ആ കാഴ്ച കാണാൻ ശക്തിയില്ലായിരുന്നു ….

ജെയിനിൻ്റെ കൈ ദ്യുതിയുടെ കൈയ്യിൽ വീണ്ടും മുറുകി….

“കൊണ്ടു പൊയ്ക്കോട്ടെ ഞാനിവളെ “

എന്ന് മഹിയോട് ചോദിച്ചു….

വേദനയോടെ മഹി തലയാട്ടുമ്പോൾ ദ്യുതി കണ്ടിരുന്നു ചുവന്ന മിഴികളിലെ നീർത്തിളക്കം….

ഹൃദയം ഒരു വേള പൊട്ടി പോകുമോ എന്ന് വരെ തോന്നി ദ്യുതിക്ക് ….

കാറിനടുത്തേക്ക് പോകും തോറും കാലുകൾക്ക് ബലം കുറയുന്ന പോലെ…..

എന്തോ ഒരു ഉൾപ്രേരണയാൽ ജെയിനിൻ്റെ കൈ തള്ളിമാറ്റി_.

” വിട്”

എന്ന് അലറി അവൾ ഓടി മഹിയുടെ നെഞ്ചിലേക്ക് ചാഞ്ഞു…..

ഒരു ഞെട്ടലോടെ മഹി അവളെ ഗാഢമായി പുണർന്നു…

“ന്നെ…. ന്നെ വെറുപ്പാണോ മഹിയേട്ടാ…. ഇപ്പഴും ന്നെ ഇഷ്ടല്ലേ..??’

എന്ത് പറയണം എന്നറിയാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി മഹി നിന്നു…..

“ക്ക് മഹിയേട്ടനില്ലാതെ പറ്റില്ല അത്രക്ക് …… അത്രക്ക് ഞാൻ സ്നേഹിച്ച് പോയി…. ന്നെ വേണ്ടാന്ന് പറയല്ലേ മഹിയേട്ടാ….. ”

”ദ്യുതീ മോളെ “

എന്ന് പറഞ്ഞ് ബാക്കി പറയാൻ സമ്മതിക്കാതെ അവളുടെ മുഖത്ത് ഭ്രാന്തമായി ഉമ്മ

വച്ചു മഹി…

” നീയാടാ…. നീ മാത്രമാടാ ഈ നെഞ്ച് നിറയെ…… നീയില്ലാണ്ട് എനിക്കും പറ്റുമോടാ …. ചത്ത് പോവില്ലേ ഞാൻ “

കരച്ചിലിൻ്റെ ഏറ്റക്കുറച്ചിലിൽ മഹി പറഞ്ഞൊപ്പിച്ചു ” …

കണ്ടു നിന്നവരൊക്കെയും മിഴി തുടച്ചു ….

പെട്ടെന്ന് എന്തോ ഓർത്തപോലെ അവളെ വേർപെടുത്തി ജെയിനിനെ നോക്കി മഹി….

ഒപ്പം ദ്യുതിയും …..

(തുടരും)

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!