ഋതു… നീ എഴുന്നേൽക്കുന്നില്ലേ .. ഞാൻ അങ്ങോട്ട് വന്നാൽ ഉണ്ടല്ലോ…
രാധിക അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുന്നതിന് ഇടയിൽ വിളിച്ചു ചോദിച്ചു…
ഋതു മെല്ലെ കണ്ണുകൾ തുറന്ന് കോക്കിലേക്ക് ഒന്ന് നോക്കി.. സമയം 6 അല്ലെ ആയുള്ളൂ എന്ന മട്ടിൽ അവൾ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു..
“ഋതു…. “
രാധിക അത്രയും നേരം വിളിച്ചിട്ടും എഴുന്നേൽക്കാതെ മടിപിടിച്ചു കിടന്ന ഋതു ചന്ദ്രശേഖരന്റെ ഒറ്റ വിളിയിൽ തന്നെ എഴുന്നേറ്റ് പല്ല് തെക്കൻ പോയി..
അല്ലെങ്കിലും അച്ഛന്റെ ഒരു വിളി തന്നെ ധാരാളം ആണല്ലോ… അമ്മയുടെ പത്ത് വിളിയേക്കാൾ ശക്തി കൂടുതൽ അച്ഛന്റെ ഒറ്റ വിളിക്ക് തന്നെ ആണ്…
ഋതു എത്രയും പെട്ടെന്ന് തന്നെ കുളിച്ചു റെഡി ആയി വിളക്ക് കത്തിച്ചു..
ചന്ദ്രന് അത് വളരെ നിർബന്ധം ആണ് രാവിലെയും വൈകിട്ടും വിളക്ക് വെക്കണം എന്നുള്ളത്.. നമുക്ക് ചുറ്റിലും പോസിറ്റീവ് എനർജി എപ്പോഴും ഉണ്ടാകണം എന്നാണ് അയാളുടെ ചിന്ത…
ചന്ദ്രന്റെയും രാധിക യുടെയും മൂത്തമകൾ ആണ് ഋതിക എന്ന ഋതു.. ബി എ രണ്ടാം വർഷ വിദ്യാർഥിനി..അവൾക്ക് താഴെ ഒരാൾ കൂടി ഉണ്ട് പത്തിൽ പഠിക്കുന്ന ഉണ്ണി…
ചന്ദ്രന് ബിസിനസ് ആണ്.. അത്കൊണ്ട് തന്നെ അദ്ദേഹം എപ്പോഴും തിരക്കിൽ ആയിരിക്കും.. രാധികയോട് ഒഴികെ മറ്റാരോടും അയാൾ മനസ്സ് തുറന്ന് സംസാരിക്കില്ല…
രാധിക ഒരു സ്കൂൾ അദ്ധ്യാപിക ആണ്..അതിന്റെ കർക്കശം രാധികക്കും ഉണ്ട്.. എങ്കിലും അവരുടെ ലോകം മക്കളും ചന്ദ്രനും മാത്രം ആണ്..
ഉണ്ണി അത്യാവശ്യം വികൃതി ആണ്..എങ്കിലും അവൻ നന്നായി പഠിക്കും…
പക്ഷേ ഋതു അവന് നേരെ വിപരീത സ്വഭാവം ആണ്.. അധികം ആരോടും കൂട്ടില്ല… ഒരു പത്തൊമ്പത് വയസുകാരിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു വർണങ്ങളും അവളുടെ ജീവിതത്തിൽ ഇല്ല… അവൾ ആരോടെങ്കിലും അല്പം എങ്കിലും സംസാരിക്കുമെങ്കിൽ അത് അവളുടെ കൂട്ടുകാരി ലച്ചു എന്ന ലക്ഷ്മിയോട് മാത്രം ആണ്… പഠിക്കുവാനും അവൾ അത്ര മിടുക്കി അല്ല എങ്കിലും അവൾ ഒരുപാട് വായിക്കുമായിരുന്നു…
“ഋതു.. ഇന്ന് നിനക്ക് പോകണ്ടല്ലോ നീ പോയി നിന്റെ മുറി വൃത്തിയാക്ക്… “
രാധിക അടുത്ത ദിവസം ക്ലാസ്സ് എടുക്കാൻ ആവിശ്യമായ നോട്സ് തയാറാക്കുന്നതിന് ഇടയിൽ പറഞ്ഞു…
വായിച്ച് കൊണ്ടിരുന്ന നീർമാതളം പൂത്തകാലം എന്ന മാധവിക്കുട്ടിയുടെ ബുക്ക് അടച്ച് വച്ച് കൊണ്ട് ഋതു തെല്ലൊരു മടിയോടെ മുറിയിലേക്ക് നടന്നു…
സത്യത്തിൽ രാധികക്ക് ഋതു ന്റെ ഈ തണുപ്പൻ മട്ടിലുള്ള സ്വഭാവം തീരെ ഇഷ്ടം അല്ല…
എവിടെങ്കിലും പുസ്തകങ്ങളുമായി ചുരുണ്ട് കൂടി ഇരിക്കുന്ന ഋതു ന്റെ സ്വഭാവം മാറ്റണം എന്നൊക്കെ കുറെ ഉപദേശിച്ചെങ്കിലും ഒരു ഫലവും ഇല്ലാതെ വന്നപ്പോൾ രാധിക ഉപദേശം നിർത്തി…
ഋതു മുറിയിലെ ഓരോ സാധനങ്ങളും അടുക്കി വക്കുന്നതിനിടയിൽ ആണ് ഒരു കുഞ്ഞ് ചെപ്പ് അവളുടെ ശ്രദ്ധയിൽപെട്ടത്…
അവളുടെ ഓർമകൾ മെല്ലെ പിന്നിലേക്ക് സഞ്ചരിച്ചു…
***********
പിറന്നാളിന്റെ അന്ന് മുത്തശ്ശിയോട് ഒപ്പം അരുവിക്ക് അരികിൽ ഉള്ള മഹാദേവ ക്ഷേത്രത്തിൽ പോയിരുന്നു… തൊഴുത് കഴിഞ്ഞ് വെറുതെ അരുവിയിൽ നോക്കി നിന്നപ്പോൾ ആണ് ഈ ചെപ്പ് ഒഴുകി വരുന്നത് കണ്ടത്… ആകാംഷയോടെ അവൾ അന്ന് അത് എടുത്ത് സൂക്ഷിച്ചു വച്ചതാണ്…
***************
“അന്ന് മുത്തശ്ശി വഴക്ക് പറഞ്ഞിട്ടും എനിക്ക് നിന്നെ ഉപേക്ഷിക്കാൻ തോന്നില്ല… ചിലപ്പോൾ മഹാദേവൻ തന്ന പിറന്നാൾ സമ്മാനം ആവും നീ… “
അവൾ ചെപ്പിനെ നോക്കി പറഞ്ഞു ശേഷം അതിനെ തിരിച്ചും മറിച്ചും ഒക്കെ നോക്കി….
“ഋതു… “
ചെപ്പ് തുറക്കാൻ തുനിഞ്ഞതും അമ്മയുടെ വിളി കേട്ട് അവൾ അത് കട്ടിലിൽ വച്ചിട്ട് അമ്മക്ക് അരികിലേക്ക് പോയി…
ഹാളിൽ ഇരിക്കുന്ന കീർത്തിയെയും കുടുംബത്തെയും കണ്ടതും ഋതു ന്റെ മുഖം വാടി…
കീർത്തി ഋതുവിന്റെ അയൽക്കാരി ആണ് എന്നതിൽ ഉപരി ഒരു പാരാ എന്ന് പറയുന്നത് ആവും ഉചിതം ..
കീർത്തിയുടെ എല്ലാവരോടും നന്നായി ഇടപഴകുന്ന സ്വഭാവം മുതൽ അവളുടെ സൗന്ദര്യം വച്ച് വരെ എല്ലാവരും അവളെയും ഋതുനേയും താരതമ്യം ചെയുന്നത് ഋതു ന് തീരെ ഇഷ്ടമല്ല…
കീർത്തി കാണാൻ വെളുത്ത് മെലിഞ്ഞു സുന്ദരിയാണ്.. ഒപ്പം കട്ട പഠിപ്പിയും.. എന്നാൽ ഋതു അത്യാവശ്യം തടിച്ച് വല്യ നിറമൊന്നും ഇല്ലാത്ത ഒരു പെൺകുട്ടിയും…
ഋതു വും കീർത്തിയും കുഞ്ഞിലേ മുതൽ ഒരേ ക്ലാസ്സിൽ ആയിരുന്നു ഇപ്പോഴും ഒരേ ക്ലാസ്സിൽ തന്നെ.. ഋതു നെ ടീച്ചർമാർ ആരെങ്കിലും വഴക്ക് പറഞ്ഞാൽ കീർത്തി അത് ചൂടോടെ രാധികയെ അറിയിക്കും…
അത്കൊണ്ട് തന്നെ ഋതു ന് കീർത്തിയെ ഇഷ്ടം അല്ല..
സെക്കന്റ് സേം ൽ ഫുൾ പാസ്സ് ആയ സന്തോഷം പങ്കിടാനും ഋതു ന് രണ്ട് വിഷയം പോയതിൽ രാധിക യെ ഒന്ന് കൊച്ചാക്കാനും ആണ് കീർത്തിയും അവളുടെ അമ്മ സൗമ്യയും വന്നത് ..
സൗമ്യയും രാധികയും ഒരുമിച്ചു പഠിച്ചവർ ആണ്.. അന്ന് രാധിക സൗമ്യേ തോൽപ്പിച്ചതിന് അവർ പകരം വീട്ടുന്നത് സ്വന്തം മകളുടെ മികച്ച വിജയം വച്ചാണ്..
പലപ്പോഴും സൗമ്യയുടെ മുൻപിൽ ഉണ്ടാകുന്ന തോൽവികൾക്ക് കാരണം ഋതു ആണെന്നും പറഞ്ഞു രാധികയുടെ കൈയിൽ നിന്നും ഋതു ന് ശകാരങ്ങൾ പതിവ് ആയിരുന്നു..
“ഇതാ രാധികേ മോൾ ഇത്തവണയും ഓൾ പാസ്സ് ആണ് അതും റാങ്കോട് കൂടി… “
സൗമ്യ അല്പം അഭിമാനത്തോടെ പറഞ്ഞ് കൊണ്ട് ഒരു പാക്കറ്റ് ചോക്ലേറ്റ് രാധികക്ക് നേരെ നീട്ടി ..
” അല്ല ഋതു ന് ഇത്തവണയും പോയി അല്ലേ..? “
രാധിക ചോക്ലേറ്റ് വാങ്ങിയതും സൗമ്യ തന്റെ വരവിന്റെ ഉദ്ദേശം നിറവേറ്റാൻ തുടങ്ങി…
സൗമ്യയുടെ ചോദ്യം കേട്ടതും രാധിക ഋതുനെ ഒന്ന് തറപ്പിച്ചു നോക്കി..ഋതു തലകുനിച്ചു നിന്നു..
“എന്റെ രാധികേ… ഋതുനെ കെട്ടിച്ചു വിടുന്നതാണ് നല്ലത്.. പഠിപ്പിച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ… ഞാൻ പോകട്ടെ അടുത്ത വീട്ടിലൊക്കെ ചോക്ലേറ്റ് കൊടുക്കണം… “
രാധികയുടെ മുഖം ചുവന്നത് കണ്ടപ്പോൾ തന്റെ ലക്ഷ്യം നിറവേറിയ സന്തോഷത്തോടെ സൗമ്യയും കീർത്തിയും അവിടെ നിന്നും ഇറങ്ങി…
“നിനക്ക് മതി ആയല്ലോ വീണ്ടും എന്നെ നാണം കെടുത്തിയപ്പോൾ… നീ കീർത്തിയെ പോലെ റാങ്ക് ഒന്നും വാങ്ങിക്കണ്ട ഒന്ന് പാസ്സ് ആയി കൂടെ…
ഏത് നേരവും ഏതെങ്കിലും പുസ്തകം വായിക്കുന്നത് കാണാം ആ സമയം നിനക്ക് പഠിച്ചാൽ എന്താണ്… അവൾ പറഞ്ഞത് സത്യം ആണ് നിന്നെ പഠിപ്പിക്കുന്നത് വെറുതെ ആണ്… “
രാധിക അത്രയും പറഞ്ഞിട്ടും ഋതു അങ്ങനെ തന്നെ നില്കുന്നത് കണ്ടപ്പോൾ രാധികയുടെ ദേഷ്യം ഒന്നൂടെ കൂടി…
“ഇത്രയും പറഞ്ഞിട്ടും അവൾക്ക് എന്തെങ്കിലും കുലുക്കം ഉണ്ടോന്ന് നോക്ക്..
ഏത് നേരത്താണാവോ ഇത് പോലെ ഒരെണ്ണം എനിക്ക് ഉണ്ടായത്.. നാണം കെടുത്താൻ മാത്രം ആയിട്ട് ഒരുത്തി.. “
അത്രയും പറഞ്ഞ് കൊണ്ട് രാധിക ദേഷ്യത്തോടെ അകത്തേക്ക് പോയി…
ഋതു ഉള്ളിലെ സങ്കടം അടക്കിപിടിച്ചു മുറിയിലെ കട്ടിലിൽ പോയിരുന്നു കരഞ്ഞു..
ഇതിനിടയിൽ അവൾ കട്ടിലിൽ ഇരുന്നപ്പോൾ ആ ചെപ്പ് ഉരുണ്ട് താഴെ വീണു…
അത് തറയിൽ വീണതും ചെപ്പ് തുറന്നു…
അതിൽ നിന്നും ഒരു വെള്ള പുകമയം ആ മുറിയാകെ മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും സൗരഭ്യത്തിൽ പടർന്നു…
“ഹലോ എന്തിനാ കരയുന്നേ…? “
പെട്ടെന്ന് പരിചിതം അല്ലാത്ത ഒരു ശബ്ദം കേട്ടതും ഋതു ഞെട്ടി തിരിഞ്ഞ് നോക്കി..
അവളുടെ മുൻപിൽ ഒരു ആൾ.. അവൾ അവനെ മൊത്തത്തിൽ ഒന്ന് നോക്കി…
ആറടി പൊക്കവും അതിനൊത്ത ശരീരവും കണ്ടാൽ പത്തിരുപത്തി ആറ് വയസ്സ് ഉള്ള ഒരു ചെറുപ്പക്കാരൻ… ഒരു കുസൃതി ചിരി അവന്റെ ചുണ്ടിൽ തട്ടിക്കളിക്കുന്നത് അവൾ കണ്ടു..
ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി അവന്റെ സൗന്ദര്യം ഒന്നൂടെ കൂട്ടുന്നത് പോലെ അവൾക്ക് തോന്നി…
അവന്റെ കണ്ണുകൾ കാന്തം പോലെ അവളെ ആകർഷിച്ചു…
പെട്ടെന്ന് എന്തോ ഓർത്ത് എന്ന പോലെ അവൾ അവന്റെ കണ്ണുകളിൽ നിന്നും നോട്ടം പിൻവലിച്ചു..
“ആരാ…? “
അവൾ സംശയഭാവത്തിൽ ചോദിച്ചു…
“ജാനവ്… “
അവൻ മധുരമായ സ്വരത്തിൽ പറഞ്ഞു..
അവൾ വീണ്ടും അവനെ സംശയത്തോടെ നോക്കുന്നത് കണ്ടതും അവൻ ഒന്നൂടെ തന്റെ നുണകുഴികൾ തെളിയും പോലെ ചിരിച്ചു..
“ഞാൻ ആരാണെന്ന് മനസിലായില്ല അല്ലേ..ഞാൻ ഒരു ആത്മാവ് ആണ്.. ദേ ആ ചെപ്പിൽ നിന്നും എന്നെ മോചിപ്പിച്ചത് നീ ആണ്..അത്കൊണ്ട് ഇനി മുതൽ നിനക്ക് ഒപ്പം എപ്പോഴും ഞാൻ ഉണ്ടാകും… “
ജാനവ് ന്റെ വാക്കുകൾ കേട്ടതും ഋതുവിൽ ഭയം നുരഞ്ഞു പൊങ്ങി… അവൾ അമ്മയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം തൊണ്ടയിൽ എവിടെയോ കുരുങ്ങി നിന്നു… അവൾ വീണ്ടും അമ്മയെ വിളിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴും അവളുടെ ശബ്ദം തൊണ്ടയിൽ നിന്നും പുറത്തേക്ക് വന്നില്ല…
ഭയം കാരണം അവൾ ആകെ വിയർത്തു… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
തുടരും…
ഇതുവരെ എഴുതിയ രീതിയിൽ നിന്നും വത്യസ്തമായ ഒന്നിന് വേണ്ടി ഞാൻ ശ്രമിക്കുക ആണ്… ദേവഭദ്ര സ്വീകരിച്ചത് പോലെ ആത്മസഖിയും നിങ്ങൾക്ക് ഇഷ്ടം ആകുമെന്ന് എനിക്ക് ഉറപ്പ് ഉണ്ട്. .
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Aathmasakhi written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super!! starting adipolii…….daily post cheyyumoo??
Daily one part post cheyam
starting valare nannairunnu epozhum naayakiye kurichu visheshpichadhil N innum enik ithu koudhukam ulladhaaii thonichuuu…….. Good writing 💖keep it up�G👍👍👍👍👍👍👍👍👍 👍👍
Nxt part eppazaa idunne??
Ethentha 1 part ullu super story anu next part eppozha edunne katta waiting 🧐🧐🧐🧐
Sorry. We fixed the issue. please check again