Skip to content

ആത്മസഖി – ഭാഗം 35 (Last Part)

aathmasakhi

“ഈ പെണ്ണ് വന്നിട്ട് മുറിക്ക് അകത്ത് എന്ത് ചെയുവാ …?”

ഋതുനെ പുറത്തോട്ട് കാണാത്തത് കൊണ്ട് രാധിക അവളുടെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചെങ്കിലും അനക്കം ഒന്നുമില്ല എന്ന് കണ്ടതും അവർ ആകെ പരിഭ്രാന്തിയിൽ ആയി ..

“ചന്ദ്രേട്ടാ … ഒന്ന് വന്നേ മോൾ വാതിൽ തുറക്കുന്നില്ല …”

രാധിക ആകുലതയോടെ പറഞ്ഞു …

രാധികയുടെ വാക്കുകൾ കേട്ടതും ചന്ദ്രന്റെ ഉള്ളം വല്ലാതെ അസ്വസ്ഥം ആയി … ചന്ദ്രൻ വന്നു വാതിലിൽ തട്ടി എങ്കിലും അകത്ത് നിന്നും പ്രതികരണം ഒന്നും ഇല്ലാതെ ആയപ്പോൾ ചന്ദ്രൻ വാതിൽ ചവിട്ടി തുറന്നു ..

മുറിക്ക് അകത്തേക്ക് കേറിയ ചന്ദ്രനും രാധികയും കണ്ടത് തറയിൽ ബോധമറ്റ് കിടക്കുന്ന ഋതുനെ ആണ്  …

“അയ്യോ മോളെ ഋതു കണ്ണ് തുറക്ക് …”

രാധിക അവളുടെ തല തന്റെ മടിയിലേക്ക് വച്ചു കൊണ്ട് കണ്ണീരോടെ അവളെ വിളിച്ചു ….

“രാധികേ നമുക്ക് ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം … “

അത്രയും പറഞ്ഞ് കൊണ്ട് ചന്ദ്രൻ അവളെ താങ്ങി പിടിച്ചു വണ്ടിയിൽ കേറ്റി ….

ഹോസ്പിറ്റലിൽ എത്തും വരെ രാധിക കരച്ചിൽ ആയിരുന്നു ..

” ഡോക്ടർ മോൾക്ക് എന്താ പറ്റിയത്….?”

ഋതുനെ പരിശോധിച്ച ശേഷം പുറത്തേക്ക് വന്ന ഡോക്ടറിനോട് ചന്ദ്രൻ ആകുലതയോടെ ചോദിച്ചു   …

“ഹേയ് പേടിക്കാൻ ഒന്നുല്ല … ബിപി ലോ ആയത് ആണ് . . വൈകുന്നേരം വീട്ടിൽ പോകാം ….”

ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ ആണ് രാധികക്കും ചന്ദ്രനും സമാധാനം  ആയത്  .. അവർ ഇരുവരും ഋതു ഉണരും വരെ അവളുടെ  അരികിൽ തന്നെ ഇരുന്നു … ഇതിനിടയിൽ ചന്ദ്രൻ വിളിച്ച് പറഞ്ഞ് മുത്തശ്ശിയും ആശുപത്രിയിൽ എത്തി …

  • ••••••••••••••

“എന്തായി ഏട്ടാ ഏട്ടത്തിയെ വിളിച്ചിട്ട് കിട്ടിയോ  . ?”

കിച്ചു പ്രതീക്ഷയോടെ ആര്യനോട് ചോദിച്ചു …

“ഇല്ലടാ … ആ കുട്ടി ഫോൺ എടുത്തിരുന്നെങ്കിൽ അഭിയുടെ അവസ്ഥ അവളെ അറിയിക്കാം ആയിരുന്നു … അത് അറിഞ്ഞാൽ ഉറപ്പായും ഋതു വരും …”

ആര്യൻ വീണ്ടും  ഋതുന്റെ ഫോണിലേക്ക് ട്രൈ ചെയുന്നതിന് ഇടയിൽ പറഞ്ഞു ….

“എല്ലാം നശിപ്പിച്ചത് ദേ ഇവൾ ഒരുത്തി ആണ്  … എന്റെ കുഞ്ഞ് ജീവിച്ചു തുടങ്ങിയത് ആയിരുന്നു . . ആ കൊച്ചിനെ എന്റെ മോന് ജീവൻ ആയിരുന്നു  .  എന്തിനാടി എല്ലാം നശിപ്പിച്ചത്  ..?”

സൗദാമിനി അമ്മ ആതിര ക്ക് നേരെ ദേഷ്യത്തിൽ അലറി …

“അമ്മേ, അമ്മ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല ഏട്ടത്തി എങ്ങനെ എങ്കിലും വന്നാലേ പറ്റു ..”

കിച്ചു ഉള്ളിലെ  ദേഷ്യവും സങ്കടവും കടിച്ചമർത്തി കൊണ്ട് പറഞ്ഞു …

“അമ്മേ ഞാൻ പോയി ആ കുട്ടിയോട് സംസാരിക്കാം … അവളുടെ കാല് പിടിച്ചു മാപ്പ് ചോദിക്കാം …”

ആതിര അത് പറഞ്ഞതും സൗദാമിനി അവളെ രൂക്ഷമായി ഒന്ന് നോക്കി….

“കിച്ചു , നീ അഭിയുടെ ഫോൺ ഇങ്ങ് എടുത്തേ ഋതുന്റെ വേറെ നമ്പർ എന്തേലും അതിൽ ഉണ്ടോന്ന് നോക്കാം …”

ആര്യൻ പറഞ്ഞത് കേട്ട ഉടനെ കിച്ചു പോയി അഭിയുടെ ഫോണുമായി വന്നു ..

“ഏട്ടാ ഇതിൽ ഏട്ടത്തിയുടെ വീട്ടിലെ നമ്പർ ഉണ്ട് …”

കിച്ചു ആ നമ്പർ ആര്യന് കൈമാറി കൊണ്ട് പറഞ്ഞു .. ഉടനെ തന്നെ ആര്യൻ അവളുടെ വീട്ടിലേക്ക് വിളിച്ചു .. കുറച്ച് നേരം ബെൽ അടിച്ച് കഴിഞ്ഞപ്പോൾ ഉണ്ണി കാൾ അറ്റൻഡ് ചെയ്തു … ഉണ്ണി യോട് ഋതുന്റെ സുഹൃത്ത്‌ ആണെന്ന് പറഞ്ഞായിരുന്നു ആര്യൻ സംസാരിച്ചത് … ഉണ്ണി പറഞ്ഞ കാര്യങ്ങൾ കേട്ടതും ആര്യന്റെ മുഖത്ത് നിരാശ പടർന്നു …

“എന്താ മോനെ ?”

സൗദാമിനി അമ്മ ആകുലതയോടെ ചോദിച്ചു ..

“അമ്മേ , ഋതു ബി പി ലോ ആയി ഹോസ്പിറ്റലിൽ ആണ് .. ഞാനും കിച്ചുവും ആ കുട്ടിയെ ഒന്ന് കണ്ടിട്ട് വരാം .. അവൾ അഭിയോട് എന്തെങ്കിലും ഒന്ന് സംസാരിച്ചാൽ തന്നെ അഭി ക്ക് മാറ്റം ഉണ്ടാകും …’

അത്രയും പറഞ്ഞു ആര്യൻ കിച്ചുവിനെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക് പോയി ….

  • •••••••••••

“ചന്ദ്രാ … എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് …”

മുത്തശ്ശി ചന്ദ്രനോടായി പറഞ്ഞു ..

“എന്താ അമ്മേ …?”

ചന്ദ്രൻ ഋതുന് അരികിൽ നിന്നും അല്പം മാറി കൊണ്ട് ചോദിച്ചു …

“ചന്ദ്രാ .. ഋതു ന് എന്തൊക്കെയോ വിഷമങ്ങൾ ഉണ്ട് എനിക്ക് തോന്നുന്നത് അവൾക്ക് ആരെയോ ഇഷ്ടം ആണെന്നാണ് .. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നല്ല ആൾക്കാർ ആണെങ്കിൽ നമുക്ക് അത് നടത്താം … “.

മുത്തശ്ശി അത് പറഞ്ഞപ്പോൾ ചന്ദ്രൻ ചിന്തയിൽ മുഴുകി …

ഈ സമയം ഋതു മെല്ലെ കണ്ണ് തുറന്നു .. കാണാൻപോളകളിൽ അവൾക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു …

“ഋതു, എങ്ങനെ ഉണ്ട് നിനക്ക് ഇപ്പോൾ ?  “

ജാനവിന്റെ ചോദ്യത്തിനവൾ മറുപടി പറയാൻ തുടങ്ങിയതും രാധിക അങ്ങോട്ടേക്ക് വന്നു .. 

പക്ഷേ രാധിക വന്നിട്ടും ജാനവ് ഋതുന് ഒപ്പം അവളുടെ കട്ടിലിൽ ഇരുന്നു .   ആ ഒരു സാമിപ്യം ഋതുവും വല്ലാതെ ആഗ്രഹിച്ചിരുന്നു ..

ഇതിനിടയിൽ ആര്യനും കിച്ചുവും ഹോസ്പിറ്റലിൽ എത്തി  .. ആര്യൻ തന്നെ എല്ലാ കാര്യങ്ങളും ചന്ദ്രനോട് പറഞ്ഞു … ആദ്യമായി അഭിയും ഋതുവും കണ്ടത് മുതൽ അഭിയുടെ പാസ്റ്റും ഇപ്പോഴത്തെ അവസ്ഥയും എല്ലാം ആര്യൻ പറഞ്ഞു …

ചന്ദ്രന് ആദ്യം ഇതൊന്നും ഉൾകൊള്ളാൻ ആയില്ല .. മനസിന്റെ താളം തെറ്റിയ ഒരാൾക്ക് തന്റെ മകളെ എങ്ങനെ വിവാഹം ചെയ്തു കൊടുക്കും എന്ന ആശങ്ക അദേഹത്തിന്റെ മനസ്സിൽ ഉടലെടുത്തു …

“അങ്കിൾ പ്ലീസ് , ഋതു അഭിയോട് ഒന്ന് സംസാരിച്ചാൽ എല്ലാം ഓക്കേ ആവും …”

ആര്യൻ ചന്ദ്രനോട് അപേക്ഷിച്ചു … ഒടുവിൽ ഋതു അഭിയെ വിളിച്ചു … അവളുടെ ഓരോ വാക്കുകളും അവന്റെ ഉള്ളിലെ മരുഭൂമിയിൽ പൂക്കളായി വിടർന്നു .. വേര് അറ്റ് പോയ ത് വീണ്ടും കിളിർക്കുകയും കായ്ക്കുകയും ചെയുന്നത് പോലെ അവന് തോന്നി ..

ഋതുന്റെ ഒരു കാൾ അഭിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ആതിരയും സൗദാമിനിയും അത്ഭുതത്തോടെ കണ്ട് നിന്നു … ആതിരക്ക് വല്ലാത്ത കുറ്റബോധം തോന്നി …

അഭിയുടെ അവസ്ഥ യെ കുറിച്ച് അറിഞ്ഞപ്പോൾ അവനെ നേരിട്ട് കാണണം എന്ന് ഋതു വല്ലാതെ വാശിപിടിച്ചു …ഒടുവിൽ അവളുടെ വാശിക്ക് മുൻപിൽ ചന്ദ്രന് പിടിച്ചു നിൽക്കാൻ ആയില്ല .. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി അവർ എല്ലാവരും ഒരുമിച്ച് അഭിയുടെ വീട്ടിലേക്ക് ആണ് പോയത് …

ഋതു അവിടേക്ക് കേറി ചെല്ലുമ്പോൾ അവളുടെ മുഖത്ത് പോലും നോക്കാൻ ആവാതെ ആതിര കുറ്റബോധത്തോടെ മാറി നിന്നു….. ഋതു നെ കണ്ടതും അഭി ഓടി വന്നവളെ കെട്ടിപിടിച്ചു … തനിക്ക് ചുറ്റും നിൽക്കുന്ന മറ്റാരെ കുറിച്ചും അവൻ ചിന്തിച്ചില്ല … അവന്റെ ചിന്തകളിൽ മുഴുവൻ നിറഞ്ഞത് ഋതു മാത്രം ആയിരുന്നു … 

അവളെ മുറുകെ പിടിക്കുമ്പോൾ ഇനി ഒരിക്കലും നോക്ക് കൊണ്ട് പോലും നിന്നെ ആരും വേദനിപ്പിക്കില്ല എന്നവൻ അവൾക്ക് വാക്ക് നൽകുക ആയിരുന്നു…

ഈ കാഴ്ച ചന്ദ്രനെ അല്പം ചൊടിപ്പിച്ചെങ്കിലും അദ്ദേഹം സമീപനം പാലിച്ചു … പക്ഷേ കിച്ചു നും  ആര്യനും ആ കാഴ്ച ഉള്ള് കുളിർപ്പിച്ചു ..

ഋതുന്റെ അച്ഛനോടും അമ്മയോടും മുത്തശ്ശിയോടും സൗദാമിനി അമ്മ ഋതുന്റെ യും അഭിയുടെയും വിവാഹക്കാര്യം സംസാരിച്ചു … രാധികക്കും മുത്തശ്ശിക്കും അതിൽ എതിർപ്പ് ഒന്നും ഇല്ലായിരുന്നു എങ്കിലും ചന്ദ്രന് മാത്രം അത് ഉൾകൊള്ളാൻ ആയില്ല … ഇനിയും അഭിയുടെ മനസ്സിന്റെ താളം തെറ്റിയാൽ ഒരുപക്ഷേ അവൻ ഋതുനെ ഉപദ്രവിക്കുമോ എന്നൊക്കെ ഉള്ള ഭയം ചന്ദ്രനെ അലട്ടി  ..

സൗദാമിനി അമ്മയോട് യാതൊരു ഉറപ്പും പറയാതെ ആണ് അന്ന് ചന്ദ്രൻ അവിടെ നിന്നും ഇറങ്ങിയത് .. വീട്ടിൽ എത്തിയ ശേഷം പല ആവർത്തി ഈ വിവാഹം വേണോ എന്ന് ചന്ദ്രൻ ആലോചിച്ചു … ഒടുവിൽ ഋതുന്റെ കണ്ണീരിന് മുൻപിൽ അദ്ദേഹം തോറ്റ് കൊടുക്കാൻ തീരുമാനിച്ചു    …

“ചന്ദ്രാ , നിന്റെ സംശയവും ഭയവും ഒക്കെ ന്യായം ആണ് .. പക്ഷേ താൻ ഒരു കാര്യം മനസിലാക്കണം അഭിമന്യുന്റെത് ഒരു രോഗം അല്ല അവസ്ഥ ആണ് … അയാളുടെ മെഡിക്കൽ റിപ്പോർട്സ് നോക്കിയതിൽ നിന്നും പിന്നെ ഡോക്ടർ ആര്യനോട് സംസാരിച്ചതിൽ നിന്നും എനിക്ക് മനസിലായത് അഭിമന്യു  ഇപ്പോൾ പെർഫെക്ട് ആണ് .. അയാൾക്ക് മാനസികമായി യാതൊരു ബുദ്ധിമുട്ടും ഇല്ല ..

പിന്നെ അന്ന് കാണിച്ചത് , ഈ കുട്ടികൾക്ക് പ്രിയപ്പെട്ട കളിപ്പാട്ടം ആരെങ്കിലും പിടിച്ചു വാങ്ങി വലിച്ചു എറിഞ്ഞാൽ അവർക്ക് സഹിക്കാൻ ആകുമോ … അത്പോലെ നിഷ്കളങ്കമായി അഭിമന്യുവിന്റെ  ഉള്ളിൽ പതിഞ്ഞ പ്രണയം ആണ് ഋതിക … പെട്ടെന്ന് അവളെ നഷ്ടപ്പെട്ടു എന്ന തോന്നൽ ആണ് അയാളെ അന്ന് അങ്ങനെ പെരുമാറാൻ പ്രേരിപ്പിച്ചത് …  അത് തന്റെ മകളെ അയാൾ അത്രക്കും സ്നേഹിക്കുന്നത് കൊണ്ട് മാത്രം ആണ്   …

പിന്നെ ഒരിക്കൽ മനസിന്റെ താളം തെറ്റി എന്നത് കൊണ്ട് അയാൾക്ക് നോർമൽ ലൈഫ് പറ്റില്ല എന്നൊരു തെറ്റായ ധാരണ നമ്മുടെ സമൂഹത്തിന് ഉണ്ട് … തനിക്ക് വേണമെങ്കിൽ വേറെ ഡോക്ടർസ് നെയും കാണിച്ചു അഭിപ്രായം തേടാം ….”

ചന്ദ്രൻ തന്റെ പ്രിയ സുഹൃത്തും സൈക്കാർട്ടിസ്റ്റും ആയ ഗോപനോട് അഭിപ്രായം ചോദിച്ചപ്പോൾ അദ്ദേഹം ചന്ദ്രന് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു മനസിലാക്കി കൊടുത്തു   ….

അതിന് ശേഷം ആണ് ചന്ദ്രൻ അഭിയുടെ വീട്ടിൽ വിളിച്ചു വിവാഹത്തിന് സമ്മതം ആണെന്ന് അറിയിച്ചത് … പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു .. രണ്ട് മാസത്തിനുള്ളിൽ കല്യാണം നടത്താം എന്ന് തീരുമാനിച്ചു … ഇതിനിടയിൽ പ്രമോദിന് ഗൾഫിൽ പോകാൻ ഒരു ചാൻസ് വന്നത് കൊണ്ട് പ്രമോദിന്റെയും കീർത്തിയുടെയും വിവാഹവും പെട്ടെന്ന് ഉറപ്പിച്ചു … രണ്ട് കല്യാണങ്ങളും ഒരുമിച്ച് നടത്തിയാലോ എന്ന അഭിപ്രായം കീർത്തി ടെ അച്ഛൻ മുൻപോട്ട് വച്ചതും എല്ലാവരും അതിനോട് യോജിച്ചു …പിന്നെ ഡ്രസ്സ്‌ എടുക്കലും സ്വർണ്ണം എടുക്കലും എല്ലാം രണ്ട് വീട്ടുകാരും ഒരുമിച്ച് ആയിരുന്നു …  ലച്ചു ആണ് പ്ലാനിങ് ഹെഡ് .. ഹൽദി ,റിസപ്ഷൻ  എല്ലാം അവളുടെ പ്ലാൻ ആയിരുന്നു .. അവൾക്ക് കൂട്ടായി കിച്ചുവും ഉണ്ണിയും ആര്യനും കൂടെ ചേർന്നത്തോടെ കാര്യങ്ങൾ ഉഷാർ ആയി … 

“ഋതു … നാളെ നിന്റെ വിവാഹം അല്ലേ .. സന്തോഷം ആയില്ലേ ?”

ജാനവ് ബാൽക്കണിയിൽ ഇരുന്ന് കൊണ്ട് അത് ചോദിച്ചപ്പോൾ ഋതു മെല്ലെ ഒന്ന് പുഞ്ചിരിച്ചു   …

“നാളെ നിന്റെ വിവാഹം കൂടിയ ശേഷം ഞാൻ പോകുട്ടോ …”

ജാനവ് അത് പറഞ്ഞപ്പോൾ ഋതുന്റെ ഹൃദയത്തിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു ..

“എന്തിനാ പോകുന്നേ …? പോകാതെ ഇരുന്നൂടെ ?”

നിറഞ്ഞു വന്ന മിഴികൾ മറച്ചു പിടിക്കാൻ ഒരു പാഴ്ശ്രമം നടത്തികൊണ്ടവൾ ചോദിച്ചു ..

“പോകണം ഋതു , നാളെ നീ അഭിയിൽ അലിഞ്ഞു ചേരുമ്പോൾ ഞാനും യാത്ര ആകും .. ഇനി നിന്റെ ജീവിതത്തിൽ നീ തളരുമ്പോൾ താങ്ങായി തണൽ ആയി അഭി ഉണ്ടാകും ..”

ജാനവിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല .. വെറുതെ അവന്റെ തോളിൽ ചാഞ്ഞു കിടന്നു .. കരയരുത് എന്ന് ആഗ്രഹിച്ചിട്ടും അവളുടെ മിഴികൾ നിറഞ്ഞു ….ആ രാത്രി അവർക്ക് ഇടയിൽ മൗനം നിറഞ്ഞു നിന്നു …

അടുത്ത ദിവസം വെളുപ്പിന് തന്നെ മുത്തശ്ശിക്ക് ഒപ്പം ഋതുവും കീർത്തിയും ലച്ചുവും അമ്പലത്തിൽ പോയി … പിന്നെ ബ്യൂട്ടീഷ്യൻ വന്നു അവർ ഇരുവരെയും അണിയിച്ചു ഒരുക്കി …

നീല കളർ കുർത്തയിൽ അഭി സുന്ദരൻ ആയപ്പോൾ റെഡ് കളർ കുർത്തയിൽ പ്രമോദും സുന്ദരൻ ആയി … അവർക്ക് ചേരുന്ന രീതിയിൽ നീല കളർ സാരിയിൽ ഋതുവും റെഡ് കളർ സാരിയിൽ കീർത്തിയും അണിഞ്ഞു ഒരുങ്ങി …

മണ്ഡപത്തിൽ അഭിയോട് ഒപ്പം ഇരിക്കുമ്പോഴും ഋതു ന്റെ മിഴികൾ തേടിയത് ജാനവിനെ ആയിരുന്നു …. അവനെ കണ്ടതും അവളുടെ മിഴികൾ വിടർന്നു .. അവൻ ഒപ്പം ഉണ്ടെന്ന ആശ്വാസത്തിൽ അവൾ മെല്ലെ പുഞ്ചിരിച്ചു … താലി കെട്ടും ഫോട്ടോസ് എടുപ്പും സദ്യയും കഴിഞ്ഞ് ഋതു അഭിയുടെ വീട്ടിലേക്ക് പോകും മുൻപ് രാധികയെ കെട്ടിപിടിച്ചു കുറച്ച് നേരം കരഞ്ഞു … കീർത്തിയുടെയും അവസ്ഥ മറ്റൊന്ന് ആയിരുന്നില്ല …  കാറിൽ അഭിയുടെ വീട്ടിലേക്ക് ഉള്ള യാത്രയിലും ഋതു കരഞ്ഞു … അഭി അവളെ പലതും പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു …

വൈകിട്ട് രണ്ട് ദമ്പതികളുടെയും റിസപ്ഷൻ നും ഒരുമിച്ച് ആയിരുന്നു … അതും ലച്ചുവിന്റെ ഐഡിയ ആയിരുന്നു .. 

“എ … എന്താടോ നോക്കുന്നേ ?”

മുറിയുടെ ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നോക്കി നിൽക്കുക ആയിരുന്ന ഋതുവിനോടായി അഭി ചോദിച്ചു …

“ഒന്നുല്ല …”

അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു …

“ഋ .. ഋ … ഋതു , നീ … നിനക്ക് ഈ ഭ്രാന്തനെ വേണ്ടായിരുന്നു എന്ന് തോന്നുന്നോ …?”

അഭിയുടെ ആ ചോദ്യം കേട്ടതും അവളുടെ മിഴികൾ നിറഞ്ഞു …

“ഒരിക്കലും ഇല്ല ,  എന്റെ ജീവിതത്തിലെ ഏറ്റവും വല്യ സന്തോഷം നമ്മുടെ പ്രണയം തന്നെ ആണ് … “

അവൾ അത് പറഞ്ഞപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു … പിന്നെ അവരുടെ മാത്രമായ പ്രണയനിമിഷങ്ങൾ ആയിരുന്നു …

നിലാവ് പോലും നാണത്തോടെ മേഘങ്ങൾക്ക് ഇടയിൽ ഒളിച്ചു …

“എനിക്ക് പോകാൻ സമയം ആയി ഋതു … ഒരിക്കൽ നീ എന്റെ ഹൃദയത്താളമായിരുന്നു , പക്ഷേ അന്ന് നിന്നോട് അത് പറയാൻ എനിക്ക് ആയില്ല .. പക്ഷേ ഞാൻ എന്റെ അമ്മക്ക് കൊടുത്ത വാക്ക് പാലിച്ചിട്ടാണ് പോകുന്നത് , നിറങ്ങൾ ഇല്ലാത്ത നിന്റെ ജീവിതത്തിൽ ഒരായിരം നിറങ്ങൾ നൽകാൻ എനിക്ക് ആയി … അതെ ഋതു ഞാൻ പ്രണയിച്ചിരുന്ന ആ പെൺകുട്ടി നീ തന്നെ ആണ് പക്ഷേ അത് നീ അറിഞ്ഞാൽ ഉറപ്പായും നിനക്ക് നോവും എന്ന് എനിക്ക് അറിയാം … നിന്നിലേക്ക് വരാൻ ഞാൻ തിരഞ്ഞു എടുത്ത ഒരു വഴി മാത്രം ആയിരുന്നു ആ ചെപ്പ് ..  ഇന്ന് നീ മറ്റൊരാളുടെ സ്വന്തം ആണ് .. ഇനിയും നിനക്കായ് ഈ ഭൂമിയിൽ വസിക്കാൻ എനിക്ക് അനുവാദം ഇല്ല …”

അത്രയും മാത്രം മനസ്സിൽ ചിന്തിച്ചു കൊണ്ട് ജാനവ് തന്റെ പതിവ് പുഞ്ചിരിയോടെ പ്രകൃതിയിൽ അലിഞ്ഞു ചേർന്നു . .. 

(അവസാനിച്ചു …)

പല തവണ ക്ലൈമാക്സ്‌ മാറ്റി എഴുതി നോക്കി അതാണ് അല്പം താമസിച്ചത് … ആദ്യം എഴുതിയപ്പോൾ പാർട്ട്‌ ഒരുപാട് വലുതായി പോയി .. ഒറ്റ പാർട്ടിൽ പോസ്റ്റ്‌ ചെയ്യാൻ പറ്റിയില്ല പിന്നെയും മാറ്റി എഴുതേണ്ടി വന്നു… ഈ കഥക്ക് തുടക്കം മുതൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി … കഥ നല്ലത് ആയാലും മോശം ആയാലും ഒരു വരി എങ്കിലും പറയുക …

സ്നേഹത്തോടെ ,

രേവതി ജയമോഹൻ

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

4.7/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

10 thoughts on “ആത്മസഖി – ഭാഗം 35 (Last Part)”

  1. valare nalla story ayirunnu. lots of love to rithu…. janavineyum orupadu ishtamayi……… ella divasavum adutha partnu aayi kathiripa. nale muthal ini entha cheyka….

  2. നല്ല അടിപൊളി സ്റ്റോറി ആർന്നു ട്ടോ…. ജാനവിനെ കുറിച്ച് ഓർക്കുമ്പോൾ ഒരു ചെറിയ വിങ്ങൽ അത്രയേറെ കൊതിച്ച പ്രണയം നഷ്ടമാവുമ്പോൾ ഉള്ള ആ വേദന….എന്തായാലും ഋതുവും അഭിയും അവരുടെ ജീവിതം അടിച്ചു പൊളിച്ചു ജീവിക്കട്ടെ….ഇനിയും ഇത് പോലെ നല്ല നല്ല സ്റ്റോറുകളുമായി വരുക ❤️❤️❤️❤️

  3. ഈ കഥ തുടക്കം മുതൽ അവസാനം വരെ അടിപൊളിയാണുട്ടോ.ഒരു പാട് ഇഷ്ട്ടമായി. നിറങ്ങൾ ഇല്ലാത്ത കൃതുവിന്റെ ജീവിതത്തിൽ ആയിരം നിറങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ജനാവ് അവളിൽ നിന്നും പോയത്. ജനാവ് കൃതുവിനെയാണ് ഇഷ്ട്ടപെട്ടത് എന്നറിഞ്ഞപ്പോൾ ഒരു സങ്കടം. എകിലും കൃതുവും അഭിയും ഒന്നായല്ലോ. അവർക്ക് എല്ലാവിധ അഭിന്ദനങ്ങൾ നേരുന്നു.

  4. അടിപൊളി ആയിരുന്ന് ട്ടോ
    എന്നും അടുത്ത പാർട്നായി കാത്തിരിക്കാറുണ്ട് 😍എനിക്ക് ജനാവിനെ ആയിരുന്നു ഏറ്റവും കൂടുതൽ ഇഷ്ട്ടം
    ഇനിയും ഒരു നല്ല story പ്രതീക്ഷിക്കുന്നു
    With lots of love ❤️❤️

  5. നല്ല സ്റ്റോറി ആയിരുന്നു ഇനിയും ഇതു പോലത്തെ നല്ല നല്ല സ്റ്റോറികൾ എഴുതാൻ പറ്റട്ടെ

  6. നല്ല കഥ . നേർ വഴി കാണിച്ചു തരുന്ന ആത്മാവിനെ ആണ് എനിക്കേറെ ഇഷ്ടപ്പെട്ടത്. ” എന്ന് സ്വന്തം ജാനകിക്കുട്ടി ” ഓർമ്മ വന്നു.

Leave a Reply

Don`t copy text!