ആത്മസഖി – ഭാഗം 31

3154 Views

aathmasakhi

“നീ വിഷമിക്കണ്ട ഋതു, നമുക്ക് ഈ പ്രശ്നം പരിഹരിക്കാം.. “

ജാനവ് അവളുടെ കണ്ണീർ തുടച്ച് കൊണ്ട് പറഞ്ഞു.

“എങ്ങനെ? “

അവൾ സംശയത്തോടെ നോക്കി.

“ഇന്ന് മുതൽ മുത്തശ്ശി പോകുന്നത് വരെ നീ മാക്സിമം സമയവും മുത്തശ്ശിക്ക് ഒപ്പം ചിലവിടണം, എന്നോട് നീ ഒരു വാക്ക് പോലും സംസാരിക്കരുത്. അങ്ങനെ ഉണ്ടായാൽ മുത്തശ്ശിക്ക് സംശയം ഉണ്ടാകും.

പിന്നെ ഉണ്ണിയെയും അമ്മയെയും കൂടി നീ ഇടക്ക് ശ്രദ്ധിച്ചോണം. ഉണ്ണി എങ്ങനെ നിനക്ക് പാര പണിയാം എന്ന് ആലോചിച്ചു നടക്കുവാണ്. വേറെ ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാൽ ഇന്ന് അഭിയോട് വിളിക്കണ്ട മുത്തശ്ശി വന്നിട്ട് ഉണ്ടെന്ന് വിളിച്ചു  പറ … “

ജാനവ് പറഞ്ഞത് കേട്ട് തലയാട്ടി കൊണ്ട് ഋതു തന്റെ ഫോൺ എടുത്തതും സ്‌ക്രീനിൽ അഭിയുടെ പേര് തെളിഞ്ഞു. അവൾ സന്തോഷത്തോടെ കാൾ അറ്റൻഡ് ചെയ്തു.

“ഹ.. ഹ.. ഹലോ ഋതു. “

ഫോൺ കാൾ അറ്റൻഡ് ചെയ്തതും അഭിയുടെ ശബ്ദം അവളുടെ കാതിനു കുളിരായി തഴുകി എത്തി.

“ത.. ത.. താൻ വീട്ടിൽ എത്തിയോ? “

അഭിയുടെ കരുതൽ ആ ചോദ്യത്തിൽ തന്നെ പ്രകടമായിരുന്നു.

“ഇല്ല എത്താറായി.. “

അഭിയോട് സംസാരിക്കുമ്പോൾ അവളുടെ ചുണ്ടുകളിൽ ചെറു ചിരി തത്തി കളിക്കുന്നത് ജാനവ് കൗതുകത്തോടെ നോക്കി നിന്നു.

“അ.. അ.. അമ്മ യോട് ഞാൻ ന.. ന.. നമ്മുടെ കാര്യം പറഞ്ഞു. ത.. ത.. തനിക്ക് ഫ്രീ ഉള്ള ഒരു ദി.. ദിവസം വീട്ടിലേക്ക് വ.. വ.. വരാൻ പറഞ്ഞു.. “

അത് പറയുമ്പോൾ അഭിയുടെ ഉള്ളിൽ സന്തോഷം അലയടിക്കുക ആയിരുന്നു.

അത് കേട്ടപ്പോൾ ഋതുവിന്റെ മുഖവും സന്തോഷത്താൽ തുടുത്തു.

“ഞാൻ വരാം.. പിന്നെ ഇന്ന് ഇനി ഞാൻ വിളിക്കില്ല. ഇങ്ങോട്ടും വിളിക്കണ്ടാട്ടോ.. മുത്തശ്ശി വന്നിട്ട് ഉണ്ട്.. നാളെ നേരിൽ കാണാം… “

ഇന്ന് വിളിക്കില്ല എന്ന് പറഞ്ഞത് അഭി യെ അല്പം വിഷമത്തിൽ ആഴ്ത്തി എങ്കിലും അത് മതി എന്ന് പറഞ്ഞവൻ ഫോൺ വച്ചു.

“അഭി സാർ ന്റെ അമ്മ ക്ക് എന്നെ കാണണം എന്ന്.. “

ഫോൺ കട്ട്‌ ചെയ്ത ശേഷം ഋതു ജാനവിനോട് പറഞ്ഞു. അത് പറയുമ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു .

“മം.. സന്തോഷിക്കാറായില്ല ഋതു, അവിടെ നിന്നെ കാത്ത് മറ്റൊരു നോവ് ഉണ്ടാവും. അത് നേരിടാൻ നീ മനസ്സ് പാകപ്പെടുത്തിയ ശേഷം വേണം പോകാൻ. “

ജാനവ് പറഞ്ഞത് കേട്ടപ്പോൾ ഋതുവിന്റെ മുഖം വാടി, അവളുടെ കണ്ണുകളിൽ ഇതുവരെ കാണാത്ത ഒരു ഭീതി നിറഞ്ഞു.

“എന്ത് നോവ്? “..

ഋതു വിറയാർന്ന സ്വരത്തിൽ ചോദിച്ചു.

“നമ്മൾ വീട്ടിൽ എത്തി കഴിഞ്ഞു ഋതു, ഇനി മുത്തശ്ശി പോകും വരെ നിനക്ക് എന്നോട് ഒന്നും സംസാരിക്കാൻ ആവില്ല. പക്ഷേ നീ വിഷമിക്കണ്ട എന്നോട് ചോദിക്കാൻ ഉള്ളത് എന്ത് ആണെങ്കിൽ നീ ഒന്ന് മനസ്സിൽ പറഞ്ഞാൽ മതി.. ധൈര്യമായി ചെല്ല്.. “.

ജാനവ് ചെറു പുഞ്ചിരിയോടെ പറഞ്ഞു.

“ചേച്ചി എന്താ ഗേറ്റ് ന്റെ അവിടെ നിൽക്കുന്നേ..?  അകത്തേക്ക് വാ.. “

ഉണ്ണി ഋതു നെ നോക്കി ഒന്ന് ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾ അവനോടു മറുപടി ഒന്നും പറയാതെ അകത്തേക്ക് കേറി..

“മുത്തശ്ശി … “

മുത്തശ്ശിയെ കണ്ട ഉടനെ ഋതു പോയി മുത്തശ്ശിയെ കെട്ടിപിടിച്ചു.

“ന്റെ കുട്ടി എന്നും ഈ സമയം ആകുമ്പോൾ ആണോ വരുന്നേ..? നീ ആകെ ക്ഷീണിച്ചു ന്റെ മോളെ.. “

മുത്തശ്ശി വാത്സല്യത്തോടെ അവളെ തലോടി കൊണ്ട് പറഞ്ഞു .

“ചേച്ചിക്ക് എന്ത് ക്ഷീണം കറുത്ത് ഉരുണ്ട് വീപ്പ കുറ്റി പോലെ അല്ലേ ഇരിക്കുന്നേ… ‘

ഉണ്ണിയുടെ വാക്കുകൾക്ക് ഋതുന്റെ ഹൃദയത്തെ കീറി മുറിക്കാൻ ഉള്ള മൂർച്ച ഉണ്ടായിരുന്നു.

“എന്താ ഉണ്ണി നീ ഈ പറയണേ…?  ഇങ്ങനെ ആണോ ചേച്ചിയോട് സംസാരിക്കാ.. ഇവളോട് എന്ന് അല്ല ഒരാളെയും രൂപത്തിന്റെ പേരിൽ എന്ന് അല്ല ഒന്നിന്റെ പേരിലും കുത്തി നോവിക്കരുത്. നിന്റെ അമ്മ ഇങ്ങ് വരട്ടെ ഇങ്ങനെ ആണോ നിന്നെ വളർത്തുന്നത് എന്ന് ഞാൻ ചോദിക്കുന്നുണ്ട് . “.

മുത്തശ്ശി അത് പറഞ്ഞതും ഉണ്ണിയുടെ മുഖത്തേ ചിരി മങ്ങി.

“സോറി മുത്തശ്ശി ഇനി ഞാൻ അങ്ങനെ പറയില്ല.. അമ്മ വരുമ്പോൾ മുത്തശ്ശി ഇത് പറയല്ലേ പ്ലീസ്.. “

ഉണ്ണി രാധികയുടെ നുള്ള് പേടിച്ചു മുത്തശ്ശിയെ സോപ്പ് ഇടാൻ തുടങ്ങി.

“ഞാൻ പറയും ഉണ്ണി, ഇന്ന് നീ നിന്റെ ചേച്ചിയെ കളിയാക്കി പറയും പിന്നെ അത് പുറത്തുള്ളവരോടും ആവും. വീട്ടിൽ നിന്നാണ് തിരുത്തേണ്ടത്… “

മുത്തശ്ശി വന്നത് തനിക്ക് തന്നെ വിന ആയല്ലോ എന്ന മട്ടിൽ ഉണ്ണി അവരെ ദയനീയമായി നോക്കി.

“വേണ്ട മുത്തശ്ശി, അവൻ സോറി പറഞ്ഞില്ലേ.. സോറി പറഞ്ഞാൽ നമ്മൾ ക്ഷമിക്കണം എന്ന് മുത്തശ്ശി തന്നെ അല്ലേ പറയാറ്.. “

ഋതു ഉണ്ണിയുടെ നിപ്പ് കണ്ടു സങ്കടത്തോടെ പറഞ്ഞു .

“ശരി ഇത്തവണ ഞാൻ ക്ഷമിച്ചു പക്ഷേ ഇത് ആവർത്തിക്കരുത്… “

മുത്തശ്ശി യുടെ മുൻപിൽ അനുസരണ ഉള്ള ഒരു കൊച്ചു കുഞ്ഞിനെ പോലെ ഉണ്ണി തലയാട്ടി.

“മോൾ പോയി കുളിച്ചിട്ട് വാ.. മുത്തശ്ശി നല്ല ഉണ്ണിയപ്പം കൊണ്ട് വന്നിട്ടുണ്ട്… “

ഉണ്ണിയപ്പം എന്ന് കേട്ടതും ഋതു ന്റെ നാവിൽ കൊതിയൂറി.. അവൾ അപ്പോൾ തന്നെ കുളിച്ചു ഫ്രഷ് ആകാൻ പോയി..

“മുത്തശ്ശി, ചേച്ചിടെ പെരുമാറ്റത്തിൽ എന്തേലും മാറ്റം തോന്നിയോ? “

ഋതു പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം ഉണ്ണി മുത്തശ്ശിയോട് സ്വകാര്യം ആയി ചോദിച്ചു .

“നീ പറഞ്ഞ പോലെ ഒന്നും ഞാൻ കണ്ടില്ലല്ലോ ന്റെ ഉണ്ണിയെ , നീയും പോയി വേഷം മാറി വാ.. ഞാൻ കഴിക്കാൻ എടുത്ത് വക്കാം.. “

അത്രയും പറഞ്ഞു മുത്തശ്ശി അടുക്കളയിലേക്ക് പോയപ്പോൾ ഉണ്ണിയുടെ മുഖത്ത് നിരാശ പടർന്നു.

                     ***********

“എന്ത് പറ്റി ഏട്ടാ ആകാശം നോക്കി കിടക്കാൻ..? “

കിച്ചു അഭിയുടെ അരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു.

“ഒ.. ഒ.. ഒന്നുല്ല “

അഭി തന്റെ മറുപടി ഒറ്റ വാക്കിൽ ഒതുക്കി..

“അത് ചുമ്മാ.. ഇന്ന് ഏട്ടത്തി വിളിച്ചില്ലേ..? “

കിച്ചുന്റെ ചോദ്യം കേട്ട് അഭി അവനെ അതിശയത്തോടെ നോക്കി. അത് അവന്റെ നാവിൽ നിന്നും ഋതുനെ ഏട്ടത്തി എന്ന് വിളിച്ചത് ഓർത്ത് ആയിരുന്നു.. കിച്ചു ഇപ്പോഴേ അവളെ ഏട്ടത്തി ആയി അംഗീകരിച്ചു എന്ന് ഓർത്തപ്പോൾ അഭിയുടെ ഉള്ളിൽ സന്തോഷം അലയടിച്ചു.

“ഇ… ഇ … ഇല്ലടാ, ഋതുന്റെ മു… മു.. മുത്തശ്ശി വന്നിട്ടുണ്ട് അത്കൊണ്ട് വിളിക്കാൻ പ… പ.. പറ്റില്ല “

അത് പറയുമ്പോൾ അഭിയുടെ മുഖത്ത് വല്ലാത്തൊരു വിഷമം ഉണ്ടായിരുന്നു.

“അതാണ് കാമുകൻ വിഷമിച്ചു ഇരിക്കുന്നത് അല്ലേ… ഏട്ടത്തിയെ വിളിക്കാൻ ഞാൻ ഒരു ഐഡിയ തരട്ടെ…? “

കിച്ചു അത് ചോദിച്ചതും അഭി ഉത്സാഹത്തോടെ എഴുന്നേറ്റ് ഇരുന്നു.

“എന്റെ ഫോണിൽ നിന്ന് ഏട്ടത്തിയെ വിളിക്കാം.. ഞാൻ ഒരു പെണ്ണിന്റെ ശബ്ദത്തിൽ സംസാരിച്ചിട്ട് ഏട്ടത്തിയെ കൊണ്ട് ഏട്ടനോട് സംസാരിപ്പിക്കാം പോരെ…? “

കിച്ചു ന്റെ ഐഡിയ കേട്ടപ്പോൾ ആദ്യം അഭിക്ക് അത് അത്ര ശരിയായി തോന്നില്ലെങ്കിലും ഋതുനോട് മിണ്ടാൻ ഉള്ള കൊതി കാരണം അഭി അതിന് സമ്മതം മൂളി.

അഭിയുടെ കൈയിൽ നിന്നും നമ്പർ വാങ്ങി കിച്ചു ഋതുനെ വിളിച്ചു. അറിയാത്ത നമ്പർ ആയത് കൊണ്ട് ആദ്യം അവൾ ഫോൺ  എടുത്തില്ല. പിന്നെയും വിളിച്ചപ്പോൾ അവൾ ഫോൺ അറ്റൻഡ് ചെയ്തു.

“ഹലോ ഋതു അല്ലേ? “

കിച്ചു പെണ്ണ് ന്റെ ശബ്ദത്തിൽ സംസാരിക്കുന്നത് കണ്ടു അഭി പോലും ഞെട്ടിപ്പോയി.

“അതെ, ആരാ മനസിലായില്ല !”

ഋതു ആണ് ഫോൺ എടുത്തത് എന്ന്  ഉറപ്പിച്ചതും കിച്ചു ഫോൺ അഭിക്ക് കൈമാറി.

“ഋ.. ഋതു ഞാനാ അ.. അ.. അഭി… “

അഭിയുടെ ശബ്ദം കേട്ടതും ഋതുന്റെ ഹൃദയം ദൃതിയിൽ മിടിച്ചു.

“ഇവിടെ എല്ലാവരും ഉണ്ട്… “

ഋതു ചുറ്റും നോക്കിയ ശേഷം അല്പം ശബ്ദം താഴ്ത്തി പറഞ്ഞു.

“ശ.. ശ.. ശബ്ദം കേൾക്കാൻ വിളിച്ചതാടോ.. ന.. ന.. നാളെ കാണാട്ടോ.. “

അത്രയും പറഞ്ഞു അഭി ഫോൺ വച്ചു..

അവൻ കിച്ചുനെ കെട്ടിപിടിച്ചു ഉമ്മ

കൊടുത്തു..

“അയ്യേ, ഈ ഏട്ടൻ എന്തോന്ന് ഈ കാണിക്കുന്നേ… ഞാൻ പോണ് “

കിച്ചു ഫോണും വാങ്ങി താഴോട്ട് പോകും മുൻപ് അഭിയെ ഒന്ന് തിരിഞ്ഞു നോക്കി.. അവൻ ടെറസിൽ കിടന്ന് കൊണ്ട് അപ്പോൾ ഋതുവിനെ ഓർക്കുക ആയിരുന്നു..

ആകാശത്ത് നക്ഷത്ര പരിവാരങ്ങൾക്ക് ഒപ്പം വന്നു നിൽക്കുന്ന ചന്ദ്രന് അന്ന് പ്രതേക ഭംഗി ഉള്ളത് പോലെ അഭിക്ക് തോന്നി. നക്ഷത്രങ്ങൾ പരസ്പരം നോക്കി ചിമ്മുന്നത് പോലെ അവന് തോന്നി. അത് കണ്ടപ്പോൾ കണ്ണുകൾ കൊണ്ട് മാത്രം ഋതുനോട് തന്റെ പ്രണയം പങ്കിട്ട ദിനങ്ങളെക്കുറിച്ച് അവൻ ഓർത്തു.

‘അർത്ഥം പറഞ്ഞു തരാൻ ഒരാൾ അരികിൽ എത്തും വരെ പ്രണയം മൂന്നക്ഷരങ്ങൾ മാത്രമാണ്… ‘

അഭിയുടെ മനസ്സിൽ  അപ്പോൾ പൗലോ കോയ്ലോ യുടെ വരികൾ ആണ് ഓടി എത്തിയത്.

സത്യമാണ് അർത്ഥം പറഞ്ഞ് തരാൻ ഋതു എത്തും വരെ തനിക്ക് അത് വെറുമൊരു വാക്ക് ആയിരുന്നു എന്നോർത്തു അവൻ വെറുതെ ചിരിച്ചു.

അഭിയുടെ ഫോൺ കാളിന് ശേഷം ഋതുന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.. അവൾക്ക് ആ സന്തോഷം ജാനവിന് ഒപ്പം പങ്കിടാൻ വല്ലാത്ത കൊതി തോന്നി.

“മാഷേ… “

അവൾ അറിയാതെ ജാനവിനെ വിളിച്ചു.

“ഏത് മാഷ്? അതും ഈ നേരത്ത്.. “

മുത്തശ്ശിയുടെ ശബ്ദം പിന്നിൽ നിന്ന് കേട്ടതും ഋതുന്റെ ഹൃദയമിടിപ്പ് വർധിച്ചു..

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply