” മാഷേ .. “
അവൾ അറിയാതെ ജാനവിനെ വിളിച്ചു …
” ഏത് മാഷ് ? അതും ഈ നേരത്ത് .. “
മുത്തശ്ശിയുടെ ശബ്ദം പിന്നിൽ നിന്നും കേട്ടതും ഋതുന്റെ ഹൃദയമിടിപ്പ് വർധിച്ചു ..
” അത് …”
ഋതു എന്ത് പറയണം എന്ന് അറിയാതെ ആകെ കുഴഞ്ഞു ..
” മുത്തശ്ശി ചോദിച്ചത് കേട്ടില്ലേ ചേച്ചി , ഉത്തരം പറ ..”
ഉണ്ണി കൂടി മുത്തശ്ശിക്ക് ഒപ്പം ചേർന്നതും ഋതു ആകെ തളർന്നു .. അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു ..
” ഋതു , നീ ഇപ്പോൾ തളർന്നാൽ നമ്മൾ ഇപ്പോൾ തന്നെ പിരിയേണ്ടി വരും .. തൽകാലം നീ സെമിനാർ പ്രാക്ടീസ് ചെയുവായിരുന്നു എന്ന് പറ …”
ജാനവ് അവളുടെ അരികിൽ വന്നു സ്വകാര്യം ആയി പറഞ്ഞു ..
” ഞാൻ … ഞാൻ , സെമിനാർ നു പ്രാക്ടീസ് ചെയുവായിരുന്നു മുത്തശ്ശി .”
അവൾ ജാനവ് പറഞ്ഞത് അത് പോലെ തന്നെ പറഞ്ഞു ..
” എന്ത് സെമിനാർ ?”
ഋതുന്റെ ഉത്തരത്തിൽ തൃപ്തൻ ആകാതെ ഉണ്ണി ചോദിച്ചു .
” അത് മലയാളം സെമിനാർ , അത്കൊണ്ട് ആണല്ലോ ഞാൻ മാഷേ എന്ന് വിളിച്ചു തുടങ്ങിയത് .. “
ഋതു പിടിച്ച് നിൽക്കാനായി എന്തൊക്കെയോ പറഞ്ഞു .
” എന്താ കുട്ടി നീ ഇങ്ങനെ ?ഇങ്ങനെ ആണോ നിന്നെ നിന്റെ അമ്മ പഠിപ്പിച്ചത് …?”
മുത്തശ്ശിയുടെ ചോദ്യം കേട്ടതും മുത്തശ്ശി തന്റെ കള്ളത്തരം കൈയോടെ പൊക്കിയെന്ന് അവൾക്ക് മനസിലായി …
” അത് മുത്തശ്ശി ഞാൻ …”
പറയാൻ വാക്കുകൾ കിട്ടാതെ ഋതു ബുദ്ധിമുട്ടി ..
” കുട്ടി ,വെറുതെ മാഷേ എന്ന് വിളിച്ചു തുടങ്ങരുത് , ബഹുമാനപ്പെട്ട മാഷേ എന്ന് പറഞ്ഞു വേണം തുടങ്ങാൻ ..എങ്കിലേ അവർക്ക് അത് ഇഷ്ടം ആവു…ചെറിയ തെറ്റുകൾ കൊണ്ട് വല്യ നഷ്ടങ്ങൾ വരുത്തി വെക്കരുത് ..മോൾ അതൊക്കെ ഒന്നുടെ ശ്രദ്ധിക്കണം ..എന്തെങ്കിലും സംശയം ഉണ്ടേൽ മുത്തശ്ശി പറഞ്ഞു തരാട്ടോ ..”
മുത്തശ്ശി വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു .
സത്യം പറഞ്ഞാൽ അപ്പോൾ ആണ് ഋതുവിന്റെ ശ്വാസം നേരെ വീണത് ..
” അല്ല മുത്തശ്ശി …”
ഉണ്ണി തലച്ചോറിഞ്ഞു കൊണ്ട് എന്തോ പറയാൻ വന്നതും മതി എന്നർത്ഥത്തിൽ മുത്തശ്ശി കൈ കാണിച്ചു .
” നീ എന്തിനാ ഇവളുടെ പുറകെ കിടന്ന് കറങ്ങുന്നത് പോയി പഠിക്ക് … “
മുത്തശ്ശി പറഞ്ഞത് കേട്ട് ഉണ്ണി അല്പം മടിയോട് സ്വന്തം മുറിയിലേക്ക് പോയി .
” മോൾ ഇരുന്ന് പഠിക്ക് കെട്ടോ …”
അത്രയും പറഞ്ഞു മുത്തശ്ശിയും പോയതും ഋതു കട്ടിലിൽ ഇരുന്നു അപ്പോഴും അവളുടെ ഹൃദയമിടിപ്പ് നേരെ ആയിട്ടില്ലായിരുന്നു ..
” പേടിച്ചോ താൻ ? പേടിക്കണ്ട ഒന്ന് ശ്രദ്ധിച്ചാൽ മതി .. ഉണ്ണി യെ സൂക്ഷിക്കണം അവൻ തനിക്ക് ഇട്ട് പണിയാൻ നോക്കി നിൽക്കുവാണ് .. പിന്നെ തന്റെ അഭി സാർ വിളിച്ചത് ഒക്കെ ഞാൻ അറിയുന്നുണ്ട് . ഞാൻ നിനക്ക് ഒപ്പം തന്നെ ഉണ്ട് ഋതു ….”
ജാനവിന്റെ വാക്കുകൾ എന്തെന്ന് ഇല്ലാത്ത ഒരു ആശ്വാസം അവൾക്ക് ഏകി ..
അന്ന് അത്താഴം കഴിച്ച് കഴിഞ്ഞ് മുത്തശ്ശി ഋതുവിനോപ്പം ആണ് കിടന്നത് ..എന്ത് കൊണ്ടോ ആ രാത്രി വല്ലാതെ നീളം കൂടിയത് പോലെ അവൾ ക്ക് തോന്നി..ജാനവിനോട് മിണ്ടാൻ അവൾക്ക് വല്ലാത്ത കൊതി തോന്നി . അല്ലെങ്കിലും പ്രിയപ്പെട്ട ആളുടെ സാമിപ്യം നമുക്ക് അത്രമേൽ പ്രിയങ്കരം തന്നെ അല്ലേ ..
ആ രാത്രി പക്ഷേ അഭി വളരെ കാലത്തിന് ശേഷം സമാധാനം ആയി ഉറങ്ങി , കാരണം അമ്മക്ക് ഋതുനെ ഇഷ്ടം ആവും എന്നവന് ഉറപ്പായിരുന്നു . പിന്നെ കിച്ചു ന്റെ മനസ്സിൽ ഇപ്പോഴേ അവൾക്ക് ഏട്ടത്തി സ്ഥാനം കിട്ടി എന്നൊക്കെ ഓർത്തപ്പോൾ അവന് വല്ലാത്ത സന്തോഷം തോന്നി .
ആ രാത്രി അഭി വളരെ സുന്ദരം ആയ ഒരു സ്വപ്നം കണ്ടു . നിറയെ പൂക്കൾ മാത്രം ഉള്ള ഒരിടം , കണ്ണെത്താ ദൂരം പല നിറത്തിൽ ഉള്ള പൂക്കൾ . അവക്ക് ഇടയിൽ നിന്നും പൂക്കൾ കൊണ്ട് തുന്നിയ നീളൻ ഗൗണിൽ അതി സുന്ദരി ആയി നിൽക്കുന്ന ഋതു . അവൾക്ക് അരികിലേക്ക് അവൻ ഓടി എത്തി .. പിന്നെ അവളുടെ മുടി ഇഴകളെ ഒതുക്കി വച്ച് അവളെ തന്നോട് ചേർത്ത് നിർത്തി .. പെട്ടെന്ന് എവിടെ നിന്നോ ചന്ദനത്തിന്റെയും മുല്ല പൂക്കളുടെയും സുഗന്ധം അവന്റെ മൂക്കിലേക്ക് ഒഴുകി എത്തി .
*************
അടുത്ത ദിവസം രാവിലെ പതിവ് ഇല്ലാതെ കീർത്തി ഋതു വിന്റെ വീട്ടിലേക്ക് വന്നു …
“മോൾ എന്താ രാവിലെ തന്നെ ?”
രാധിക അവളെ അകത്തേക്ക് സ്വീകരിച്ചു കൊണ്ട് ചോദിച്ചു .
“അത് ആന്റി , അമ്മയും അച്ഛനും വെളുപ്പിനെ അമ്പലത്തിൽ പോയി ഇനി പൂജ ഒക്കെ കഴിഞ്ഞേ വരൂ . അത്കൊണ്ട് ഞാൻ വേഗം റെഡി ആയിട്ട് ഇങ്ങ് പോന്നു ..”
അവൾ തന്റെ നുണക്കുഴികൾ തെളിയുന്ന രീതിയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു .
“ആഹാ .. അത് എന്തായാലും നന്നായി ..മോൾ എന്തായാലും ഇരിക്ക് ഋതു ഇപ്പോൾ വരും കേട്ടോ …”
അത്രയും പറഞ്ഞു രാധിക അടുക്കളയിലേക്ക് പോയി . ഋതു വരും വരെ മുത്തശ്ശി യും കീർത്തിയും ഓരോന്ന് സംസാരിച്ചു ഇരുന്നു .
കീർത്തിയെ കണ്ടതും ഋതുന്റെ ഉള്ളിൽ നിരാശ പടർന്നു . കാരണം കീർത്തിയുടെ വരവോടെ ജാനവിനോട് മിണ്ടാൻ ആകില്ല എന്ന് അവൾക്ക് മനസിലായി . ആദ്യം ആയി ഋതുവിന്റെ മനസ്സിൽ കീർത്തിയോട് വല്ലാത്ത ദേഷ്യം തോന്നി . എങ്കിലും അവൾ ആത്മസമീപനം പാലിച്ചു നിന്നു .
കോളേജിലേക്ക് ഉള്ള യാത്രയിൽ ഉട നീളം കീർത്തി എന്തൊക്കെയോ സംസാരിച്ചെങ്കിലും ഋതു അവ ഒന്നും കേട്ടില്ല . അവളുടെ ഉള്ളിൽ വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞു . ലച്ചു കൂടി വന്നപ്പോൾ ലച്ചുവും കീർത്തിയും തമ്മിൽ ആയി സംസാരം എല്ലാം പക്ഷേ ഋതു ചിന്തകൾ കൊണ്ട് അവൾക്ക് പോലും അപരിചിതം ആയ മറ്റൊരു ലോകത്ത് ആയിരുന്നു .
കോളേജിന്റെ അരികിൽ എത്തിയതും പതിവ് പോലെ അഭി അവൾക്കായി പൂക്കളും ആയി കാത്ത് നിൽക്കുന്നുണ്ടായിരുന്നു . പക്ഷേ പതിവ് പോലെ അവനെ കണ്ടപ്പോൾ അവളുടെ മിഴികൾ പ്രണയത്താൽ വിടർന്നില്ല , നാണത്താൽ അവളുടെ ചുണ്ടിൽ പുഞ്ചിരിയും വിടർന്നില്ല .
“എ.. എ ..എന്ത് പറ്റി ,മുഖം വാടിയിരിക്കുന്നല്ലോ ..?”
തന്റെ കൈയിൽ നിന്നും പൂക്കൾ വാങ്ങുമ്പോൾ നിർവികാരതയോടെ നിന്ന ഋതുവിനോട് അഭി ചോദിച്ചു .
“അത് ..എനിക്ക് നല്ല തലവേദന ഉണ്ട് അതിന്റെ ആവും …”
ആദ്യം ആയി അഭിയോട് കള്ളം പറയുമ്പോൾ അവൾക്ക് ഉള്ളിൽ കുറ്റബോധം നിറയുന്നുണ്ടായിരുന്നു . പക്ഷേ അതിലും വല്യ മറ്റെന്തോ ഒന്ന് അവളെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു .. അഭിയോട് യാത്ര പറഞ്ഞ് കോളേജിലേക്ക് കേറുമ്പോൾ ഋതുവിന്റെ മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു .
തനിക്ക് ചുറ്റും നടക്കുന്ന ഒന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല . ഉള്ളിൽ ജാനവ് മാത്രം ആയിരുന്നു .അവന്റെ ശബ്ദം കേൾക്കാൻ അവളുടെ ഹൃദയം വല്ലാതെ വെമ്പൽ കൊണ്ടു .
അന്നത്തെ ഒറ്റ ക്ലാസ്സ് പോലും അവൾക്ക് കേൾക്കാൻ തോന്നിയില്ല . തലവേദന ആണെന്ന് കള്ളം പറഞ്ഞവൾ ഡെസ്കിൽ കമഴ്ന്നു കിടന്നു . ഒരുവേള ഒന്ന് അലറി കരയാൻ പോലും അവൾ കൊതിച്ചു ..
എത്രയും പെട്ടെന്ന് ഒന്ന് വൈകിട്ട് ആകാൻ അവൾ കൊതിച്ചു ,എന്തെന്നാൽ അവൾ ക്ക് ജാനവ് ഇല്ലാത്ത ഒരു ദിനം വല്ലാത്ത ബുദ്ധിമുട്ട് ആണെന്ന് മനസിലാക്കി .
അവൾ വൈകുന്നേരം ആവുന്നതും കാത്ത് അക്ഷമയോടെ ഇരുന്നു .. കീർത്തിയുടെ വീട് എത്തി അവൾ എങ്ങനെ എങ്കിലും പോകാൻ ഋതു പ്രാർത്ഥിച്ചു . പക്ഷേ കീർത്തിയുടെ അച്ഛനും അമ്മയും ഗുരുവായൂർ പോയത് കൊണ്ട് ഇന്ന് അവളും ഋതുന് ഒപ്പം ആണെന്ന വാർത്ത ഋതുനെ കൂടുതൽ തളർത്തി .. അവസാന വഴിയും അടഞ്ഞു എന്നോർത്തപ്പോൾ അവൾക്ക് കരച്ചിൽ വന്നു . വീട്ടിൽ എത്തിയ ഉടനെ ബാത്‌റൂമിൽ കേറി ഷവറിന്റെ ചുവട്ടിൽ നിന്നും കൊണ്ട് അവൾ പൊട്ടി കരഞ്ഞു ..
അന്ന് വൈകിട്ട് ഋതു തന്നെ കാത്ത് നിൽക്കാത്തത്തിൽ അഭിക്ക് സങ്കടം തോന്നി എങ്കിലും അവൾക്ക് വയ്യാത്തത് കൊണ്ടല്ലേ എന്നോർത്തവൻ സമാധാനിച്ചു . മുത്തശ്ശി ഉള്ളത് കൊണ്ട് വിളിക്കാനും പറ്റില്ലല്ലോ എന്ന് ഓർത്തപ്പോൾ അവന് വല്ലാത്ത സങ്കടവും ദേഷ്യവും ഒക്കെ തോന്നി . പിന്നെ വൈകുന്നേരം പതിവ് പോലെ അവൻ ആര്യനിൽ അഭയം തേടി ..
ആരോടും അധികം ഒന്നും സംസാരിക്കാതെ ഋതു നേരത്തെ കിടന്നു . പില്ലോ അവളുടെ കണ്ണീരിനാൽ ആകെ നനഞ്ഞു കുതിർന്നു .
കീർത്തി വന്നത് കൊണ്ട് കീർത്തിക്ക് ഋതുന്റെ മുറിയിൽ ഉറങ്ങാൻ അവസരം നൽകി കൊണ്ട് മുത്തശ്ശി ഉണ്ണിയുടെ മുറിയിൽ കിടന്നു .. ആ രാത്രിക്ക് വല്ലാതെ ദൈർക്ക്യം കൂടിയത് പോലെ അവൾക്ക് തോന്നി … പ്രിയപ്പെട്ട ഒരാൾ നൽകുന്ന ശുന്യത വളരെ വലുത് ആണ് ..
അടുത്ത ദിവസം രാവിലെ തന്നെ കീർത്തി യുടെ മാതാപിതാക്കൾ തിരിച്ചു എത്തിയതിനാൽ അവൾ തിരികെ പോയി ..മുത്തശ്ശി ഇനിയും രണ്ട് നാളുകൾ കൂടി കഴിഞ്ഞേ പോകു എന്നറിഞ്ഞപ്പോൾ ഋതുന്റെ ഉള്ള് ആകെ പിടഞ്ഞു ..
അവൾ ടെറസിൽ പോയിരുന്നു പൊട്ടി കരഞ്ഞു .. ഏറ്റവും പ്രിയപ്പെട്ട എന്തോ ഒന്ന് നഷ്ടപെടുന്ന വേദന ആയിരുന്നു അവൾക്ക് .. ചുറ്റിലും ഒരുപാട് പേരുണ്ടെങ്കിലും കേൾക്കാൻ ആരും ഇല്ലാത്ത അവസ്ഥ .. അവളുടെ മിഴികൾ ജാനവിനെ ഓർത്ത് നിർത്താതെ പെയ്തു …
“ഋതു …”
ജാനവിന്റെ ശബ്ദം കേട്ടതും അവൾ അങ്ങോട്ടേക്ക് നോക്കി .. ഒരു ദിനം മുഴുവൻ തന്നിൽ നിന്നും മറഞ്ഞു നിന്ന അവനെ ഒരു ഭ്രാന്തിയെ പോലെ അവൾ തല്ലി ഏറ്റവും ഒടുവിൽ ആ നെഞ്ചിൽ മുഖം ചേർത്തവൾ പൊട്ടി കരഞ്ഞു ….
( തുടരും ….)
സ്നേഹത്തോടെ ,
©രേവതി ജയമോഹൻ
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Aathmasakhi written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission