ആതിരയുടെ വാക്കുകൾ മുള്ള് വേലി പോലെ ഋതുന്റെ ഹൃദയത്തിൽ ആഴത്തിൽ കുത്തി ഇറങ്ങി .. അവൾ കരച്ചിൽ അടക്കിപ്പിടിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി …
“ചേ ..ചേ ..ചേച്ചി എന്തിനാ ഒ ..ഒ ..ഓരോന്ന് പറഞ്ഞ് അവളെ വേദനിപ്പിച്ചത് ..? ഒ ..ഒ …ഒരാളുടെ രൂപം ആണോ അ ..അ …അയാൾ ആരാണെന്നും എ ..എങ്ങനെ ഉള്ളത് ആണെന്നും തി ..തീരുമാനിക്കുന്നത് ?”
അഭിയുടെ ശബ്ദം കോപത്താൽ ഉയർന്നിരുന്നു …
“ചേട്ടൻ പോയി ഏട്ടത്തിയെ സമാധാനിപ്പിക്ക് ..”
കിച്ചു അത് പറഞ്ഞതും അഭി നേരെ ഋതുന്റെ അരികിലേക്ക് പോയി …
“എപ്പോൾ മുതലാടാ അവൾ നിനക്ക് ഏട്ടത്തി ആയത് …?”
ആരതി കിച്ചൂന് നേരെ ചീറിക്കൊണ്ട് ചോദിച്ചു …
“ഞാൻ ആ കുട്ടിയെ എന്റെ മരുമകൾ ആയി സ്വീകരിച്ചപ്പോൾ മുതൽ …”
സൗദാമിനി അത് പറഞ്ഞതും ആരതി അവരെ അത്ഭുതത്തോടെ നോക്കി …
“അമ്മയും ആ വിപ്പക്കുറ്റി പെണ്ണിന് സപ്പോർട്ട് ആണോ …?”
ആതിര അത് ചോദിച്ചതും സൗദാമിനി അമ്മയുടെ കൈ അവളുടെ കവിളിൽ പതിച്ചതും ഒരുമിച്ച് ആയിരുന്നു …
“ആ കുട്ടിക്ക് എന്ത് കുറവാണ് നീ കണ്ടെത്തിയത് …?
നിറമോ ..? എങ്കിൽ ഏറ്റവും വല്യ കുറവ് ആ കാര്യത്തിൽ നിനക്ക് ആണ് .. നിന്റെ മുഖത്ത് കറുപ്പ് ഇല്ലെങ്കിലും മനസിൽ ഉണ്ട് …അത് ഒരു മേക്കപ്പ് കൊണ്ടും മറക്കാൻ പറ്റില്ല …
പിന്നെ ആ കുട്ടിയുടെ തടി … അതിൽ അഭിക്ക് ഇല്ലാത്ത വിഷമം നിനക്ക് വേണ്ടാ … അവൾ അവനൊപ്പം ആണ് ജീവിക്കുന്നത് നിനക്ക് ഒപ്പം അല്ല …ഓരോ മനുഷ്യരും വ്യത്യസ്തർ ആണ് .. നിനക്ക് ഇല്ലാത്ത ഒന്ന് ആ കുട്ടിക്ക് ഉണ്ട് എന്താണെന്ന് അറിയോ നല്ല മനസ്സ് …
സ്വന്തം സഹോദരന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ നീ അവനെ തള്ളി കളഞ്ഞു എന്നിട്ട് ഇപ്പോൾ അവനോട് സ്നേഹം നടിച്ച് അടുത്ത് കൂടി ..പക്ഷേ ആ കുട്ടി അവന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ ശേഷവും അവനെ വിട്ട് കളയാതെ സ്നേഹിക്കുന്നുണ്ട് … അവളെ പോലെ ആകാൻ നിനക്ക് പറ്റില്ല …”
അത്രയും പറയുമ്പോൾ സൗദാമിനി അമ്മ ദേഷ്യം കൊണ്ട് വിറക്കുക ആയിരുന്നു …
“അമ്മ ഇത് ആരോടാ ഈ പറയുന്നത് …? ചേച്ചി എപ്പോഴെങ്കിലും സ്വന്തം കാര്യം അല്ലാതെ കൂടെ ഉള്ളവരുടെ സന്തോഷത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ …? “
കിച്ചുന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ ആരതിയുടെ തല കുറ്റബോധത്താൽ താഴ്ന്നു …
“അ … അ… അവൾ പോയി അമ്മ … വി ..വി ..വിളിച്ചിട്ട് നിന്നില്ല …”
എല്ലാം നഷ്ടപ്പെട്ടവനെ പോലെ കേറി വന്ന അഭി അത് പറയുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു …
“അ … അ .. അത്ര നോവിച്ചില്ലേ .എ … എ … എനിക്ക് അവളെ നഷ്ടം ആ ..ആയാൽ … പി ..പി …പിന്നെ ഞാൻ ഇല്ല …”
അത്രയും പറഞ്ഞ് കൊണ്ട് ഒരു ഭ്രാന്തനെ പോലെ അലറുന്ന അഭിയെ കണ്ടതും ആരതിക്ക് വല്ലാതെ ഭയം തോന്നി … അവൻ മുറിയിൽ കേറി വാതിൽ വലിച്ചടച്ചതും എന്തൊക്കെയോ എറിഞ്ഞു ഉടക്കുന്ന സൗണ്ട് കേട്ടതും സൗദാമിനി അമ്മയുടെ കണ്ണുകൾ നിറഞ്ഞു ….
ഈ സമയം എല്ലാം ഋതു ഓട്ടോയിൽ ഇരുന്ന് കരയുക ആയിരുന്നു ..എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി എന്ന് അവൾക്ക് തോന്നി … വീടെത്തിയതും അവൾ തന്റെ മുറിയിലേക്ക് ഓടി കേറി വാതിൽ അടച്ചു …
ഇതിനിടയിൽ നിർത്താതെ തുടരെ തുടരെ അഭി അവളുടെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു .. അവൾ കാൾ അറ്റൻഡ് ചെയ്യുന്നില്ല എന്ന് കാണുമ്പോൾ അവൻ ഒരു ഭ്രാന്തനെ പോലെ അലറി ബഹളം വച്ചു …
അവന്റെ മുറിയിൽ നിന്നും ഓരോ തവണ എന്തെങ്കിലും ശബ്ദം കേൾക്കുമ്പോഴും സൗദാമിനി അമ്മയുടെ മാതൃ ഹൃദയം വല്ലാതെ വേദനിച്ചു … തന്റെ ചേട്ടനെ ഈ അവസ്ഥയിൽ കാണാൻ ആകാതെ കിച്ചു അവിടെ നിന്നും ഇറങ്ങി പോയി … ഇനി ഒരിക്കൽ കൂടി അഭിയുടെ മനസിന്റെ താളം തെറ്റിയാൽ അത് നേരെ ആക്കാൻ ആവില്ല എന്ന ആര്യന്റെ മുന്നറിയിപ്പ് ഓർത്തപ്പോൾ സൗദാമിനി അമ്മ ആകെ തളർന്നു …
അവർ ഫോൺ എടുത്ത് ആര്യനെ വിളിച്ചു .. അഭിയുടെ അവസ്ഥ അറിഞ്ഞതും ആര്യൻ ഉടനെ തന്നെ അവിടേക്ക് വന്നു …
ആര്യൻ വിളിച്ചിട്ട് പോലും അഭി വാതിൽ തുറന്നില്ല ..ഒടുവിൽ കിച്ചുനെ വിളിച്ച് വാതിൽ ചവിട്ടി തുറപ്പിച്ചു … അവിടെ കണ്ട കാഴ്ച എല്ലാവരെയും ഒരുപോലെ നടുക്കി കളഞ്ഞു …
തറയിൽ പൊട്ടി ചിതറി കിടക്കുന്ന സാധനങ്ങൾ , അതിനിടയിൽ ഒരു ഭ്രാന്തനെ പോലെ ചോര ഒലിക്കുന്ന കൈകളുമായി ഋതു ന് നിർത്താതെ ഫോൺ ചെയുന്ന അഭി ..
“മോനെ …”
സൗദാമിനി ഇടറിയ സ്വരത്തിൽ വിളിച്ചു പക്ഷേ അവൻ അതൊന്നും ശ്രദ്ധിച്ചത് പോലും ഇല്ല ..
“അഭി ….”
ആര്യൻ അവനെ തനിക്ക് നേരെ പിടിച്ചു നിർത്തി കൊണ്ട് വിളിച്ചു … ആര്യന്റെ കൈ തട്ടി മാറ്റി കൊണ്ട് അഭി പിന്നെയും ഋതുനെ വിളിക്കുന്നത് കണ്ടതും സൗദാമിനി വിതുമ്പി കരഞ്ഞു …
“അഭി … എന്താ നീ ചെയുന്നത് ഇങ്ങോട്ട് നോക്ക് …”
ആര്യൻ അവനെ വീണ്ടും തനിക്ക് നേരെ നിർത്തി കൊണ്ട് ചോദിച്ചതും അഭി ഒരു പൊട്ടികരച്ചിലിലൂടെ ആര്യനെ കെട്ടിപിടിച്ചു …
“എ … എ .. എനിക്ക് അവൾ ഇല്ലാതെ പ… പറ്റില്ലെടാ .. അ .. അവൾക്ക് കുറവുണ്ടെന്നു .. എ .. എന്താ അവളുടെ കു .. കുറവ് ? എ .. എന്നെ പോലെ ഒരു ഭ്രാ ..ഭ്രാന്തനെ സ്നേഹിച്ചതോ …?”
അഭിയുടെ ചോദ്യങ്ങൾക്ക് മുൻപിൽ ആര്യന് ഉത്തരം ഇല്ലായിരുന്നു …
“ക .. ക .. കരഞ്ഞു കൊണ്ടാ അവൾ പോ …പോയത് .. അ … അവളോട് നീ പ … പറയോ ഒ… ഒന്ന് ഫോൺ എങ്കിലും എ .. എടുക്കാൻ .. “
അഭിയുടെ അവസ്ഥ കണ്ട് ആര്യന് പോലും വിഷമം തോന്നി …
എന്തൊക്കെയോ പറഞ്ഞ് അവനെ സമാധാനിപ്പിച്ച് മയങ്ങാൻ ഉള്ള ഇൻജെക്ഷനും കൊടുത്തപ്പോഴും ഋതു എന്ന പേര് അവൻ അവ്യക്തമായി പറയുന്നുണ്ടായിരുന്നു …
- ••••••••••
“ഋതു … “
മുറിയുടെ ഒരു മൂലയിൽ മുഖം പൊത്തി കരയുക ആയിരുന്ന ഋതു ജാനവിന്റെ വിളി കേട്ടതും തലയുർത്തി നോക്കി … അവളുടെ കണ്ണുകൾ രണ്ടും കരഞ്ഞു കലങ്ങിയിരുന്നു ..
“നീ ഇങ്ങനെ വിഷമിക്കല്ലേ ഋതു …?”
ജാനവ് അവളുടെ മുടി ഇഴകളിൽ തലോടി കൊണ്ട് പറഞ്ഞു …
“എന്തിനാ മാഷേ എന്നെ പോലെ ഒരു ജന്മം ..? ആർക്കും ഒരു ഉപകാരവും ഇല്ലാതെ … മാഷിന് അറിയോ ഈ കളിയാക്കലും കുറ്റപ്പെടുത്തലുകളും ഭയന്ന് ഞാൻ അധികം പുറത്ത് പോലും പോകില്ലായിരുന്നു … എല്ലാവർക്കും മുൻപിൽ ഒരു കോമാളി ആയി എന്തിനാ ഞാൻ ഇങ്ങനെ ജീവിക്കുന്നത് …? എനിക്ക് മടുത്തു മാഷേ ….”
ഋതു കരഞ്ഞു കൊണ്ടു അത് പറയുമ്പോൾ അവളെ ചേർത്ത് പിടിക്കാൻ മാത്രേ ജാനവിന് ആയുള്ളൂ …
“ഞാൻ അന്നേ പറഞ്ഞത് അല്ലേ മാഷേ ഈ പ്രണയം ഒന്നും എനിക്ക് ശരിയാവില്ല എന്ന് ഇപ്പോൾ കണ്ടില്ലേ … ആ ചേച്ചി പറഞ്ഞത് സത്യം ആണ് .. ആളുകളുടെ മുൻപിൽ കാണിക്കാൻ കൊള്ളാവുന്ന രൂപം അല്ല എന്റേത് .. എന്നെ എന്തിനാ ദൈവം ഇങ്ങനെ ജനിപ്പിച്ചത് … ഞാൻ എന്ത് തെറ്റാ മാഷേ ചെയ്തേ …?”
ജാനവിന്റെ നെഞ്ചിൽ മുഖം ചേർത്ത് കരയുന്ന അവളെ എന്ത് പറഞ്ഞ് അശ്വസിപ്പിക്കണം എന്ന് അറിയാതെ അവൻ ആകെ കുഴഞ്ഞു …
“ഋതു … ഒരാളുടെ രൂപം അല്ല അയാളെ നിർണയിക്കുന്നത് … അഭി നിന്റെ മനസ്സ് കണ്ടാണ് നിന്നെ സ്നേഹിച്ചത് … നീ കരഞ്ഞുകൊണ്ട് ഇറങ്ങി പോയപ്പോൾ അവന്റെ അവസ്ഥ എന്തായിരിക്കും എന്ന് നീ ചിന്തിച്ചോ …? ഒരിക്കൽ എല്ലാം തകർന്നിടത്ത് നിന്നും നോർമൽ ലൈഫിലേക്ക് വരാൻ അവന് വർഷങ്ങൾ വേണ്ടി വന്നു … നിന്നെ നഷ്ടം ആയാൽ അഭി ഒരിക്കലും നോർമൽ ആവില്ല …
പിന്നെ നിന്റെ രൂപത്തെ കളിയാക്കുന്നവർ ഉണ്ടാകും പക്ഷേ അവർക്ക് ആർക്കും നീ ആവാൻ പറ്റില്ല … നിന്റെ കഴിവുകളോ ഗുണങ്ങളോ അവർക്ക് ഉണ്ടാവണം എന്നില്ല …
നിന്റെ നല്ല മനസിന് മുൻപിൽ മറ്റൊന്നും വലുത് അല്ല എന്ന് അഭിക്ക് അറിയാം …”
ജാനവ് അത്രയും പറഞ്ഞ് കൊണ്ട് അവളെ നോക്കിയപ്പോൾ യാതൊരു അനക്കവും ഇല്ലാതെ തന്റെ നെഞ്ചിൽ കിടക്കുന്ന ഋതുനെ ആണ് അവൻ കണ്ടത് …
“ഋതു ….”
ജാനവ് അവളുടെ കവിളിൽ തട്ടി വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല …
( തുടരും …)
ലെങ്ത് കുറവാണ് നെക്സ്റ്റ് പാർട്ടിൽ ശരിയാക്കാം ….കഥ അവസാനിക്കാറായി ഞാൻ എന്തെങ്കിലും വിട്ട് പോയിട്ട് ഉണ്ടെങ്കിൽ നിങ്ങൾ ഒന്ന് ഓർമിപ്പിച്ചാൽ മതി
സ്നേഹത്തോടെ ,
©രേവതി ജയമോഹൻ
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Aathmasakhi written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Theeraaraayoo??janavnte pranayam aaraayirunnunn disclose cheyyanee plzzz