Skip to content

ആത്മസഖി – ഭാഗം 11

aathmasakhi

“ഒന്ന് നിക്കേടോ…. നമുക്ക് ഇഷ്ടം ഉള്ളത് മാത്രം പറയുന്നവരെ സുഹൃത്താക്കിയാൽ ചിലപ്പോൾ അവരുടെ വാക്കുകൾ തന്നെ സന്തോഷിപ്പിക്കും…

എന്നാൽ സത്യം പറയുന്നവരാണ് കൂടെ ഉള്ളതെങ്കിൽ വേദനിച്ചാലും അവർ വഞ്ചിക്കില്ല…. “

ജാനവ് അത് ഉറക്കെ വിളിച്ചു പറഞ്ഞതും ഋതു തിരിഞ്ഞു അവനെ നോക്കി…

“താൻ വേണേൽ ലച്ചു വിനോട് ചോദിച്ചു നോക്ക് അവൾക്ക് ശ്വസിക്കാൻ ഉള്ള സ്വാതന്ത്ര്യം എങ്കിലും ഉണ്ടോ എന്ന്… “

അത് പറയുമ്പോൾ ജാനവിന്റെ മുഖത്ത് വിരിഞ്ഞ പരിഹാസച്ചിരി എന്തകൊണ്ടോ ഋതു ന് ഇഷ്ടായില്ല…

“തനിക്ക് പ്രണയത്തെ കുറിച്ച് എന്ത് അറിയാം…? മിഥുൻ ചേട്ടൻ ലച്ചുവിനെ പൊന്ന് പോലെ ആണ് നോക്കുന്നത്…

ഒന്ന് വഴക്ക് പറഞ്ഞാലോ പിണങ്ങിയാലോ ഉടനെ ബ്രേക്ക്‌ അപ്പ്‌ ആവണം എന്നൊക്കെ പറയുന്നത് എന്ത് അർത്ഥത്തിൽ ആണെന്ന് എനിക്ക് മനസിലാകുന്നില്ല…. “

ഋതു അത് പറഞ്ഞ് കൊണ്ട് ദേഷ്യത്തോടെ മുഖം തിരിച്ചു….

“ഈ പൊന്ന് പോലെ നോക്കുക എന്ന് വച്ചാൽ എന്താ കെട്ടിയിട്ട് വളർത്തുന്നു എന്നാണോ…? “

ജാനവ് അത് ചോദിച്ചതും ഋതുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നു….

“താൻ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്…?  പ്രണയിക്കുന്നവർ ഒരിക്കലും വഴക്ക് ഇടില്ലേ…? “

ഋതു അല്പം ദേഷ്യത്തോടെ ചോദിച്ചു…

“വഴക്ക് ഇടില്ല എന്ന് ആര് പറഞ്ഞു… വഴക്കും വാശിയും എല്ലാം കളർന്നത് തന്നെ ആണ് പ്രണയം.. പക്ഷേ അതിൽ സ്വാതന്ത്ര്യവും വിശ്വാസവും വേണം…

അവർക്ക് ഇടയിൽ അത് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല…”

ജാനവ് അത് പറഞ്ഞപ്പോൾ ഋതുവിന് എന്തോ വല്ലാത്ത ദേഷ്യം തോന്നി….

ഋതു ജാനവിനോട് തിരിച്ചു മറുപടി പറയും മുൻപേ അവളുടെ ഫോൺ റിങ് ചെയ്തു…

ഋതു ഫോൺ അറ്റൻഡ് ചെയ്തതും ലച്ചുവിന്റെ എങ്ങലടി അവളുടെ കാതുകളിൽ പതിഞ്ഞു…

“എന്താ ലച്ചു എന്ത് പറ്റി…?  നീ  എന്തിനാ കരയുന്നത്….? “

ഋതു ആവലാതിയോടെ ചോദിച്ചു…

“ഋതു നീ നമ്മുടെ കോളേജിന്റെ അടുത്തുള്ള കോഫി ഷോപ്പിൽ ഒന്ന് വരോ…? “

ലച്ചു ഇടറിയ സ്വരത്തിൽ ചോദിച്ചു…

“ഞാൻ ഇപ്പോൾ വരാം… “

ഋതുവിന്റെ മറുപടി കിട്ടിയതും മറുത്തൊന്നും പറയാതെ ലച്ചു ഫോൺ കട്ട്‌ ചെയ്തു…

“ലച്ചു അല്ലേ വിളിച്ചത്…? “

ജാനവിന്റെ ചോദ്യം കേട്ടതും ഋതു അവനെ അത്ഭുതത്തോടെ നോക്കി…

“നമുക്ക് ഉടനെ അവൾക്ക് അരികിൽ എത്തണം… “

അത്രയും പറഞ്ഞ് കൊണ്ട് ജാനവ് ഋതു നെയും കൂട്ടി ലച്ചു പറഞ്ഞ സ്ഥലത്തേക്ക് യാത്ര തിരിച്ചു…

യാത്രക്ക് ഇടയിൽ എല്ലാം ഋതു ന്റെ മനസ്സിൽ ജാനവ് നേരത്തെ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു…

ലച്ചു ന്റെയും മിഥുന്റെ യും പ്രണയം ആത്മാർത്ഥ പ്രണയം തന്നെ അല്ലേ എന്നവൾ ചിന്തിച്ചു…

എങ്ങനെ ആലോചിച്ചിട്ടും അവൾക്ക് ജാനവ് പറഞ്ഞിതിനോട് ഒന്നും പൊരുത്ത പെടാൻ പറ്റുന്നില്ലായിരുന്നു….

ചിന്തകൾക്ക് താത്കാലിക വിരാമം എന്ന പോലെ അവർ ലച്ചു പറഞ്ഞ കോഫി ഷോപ്പിൽ എത്തിയിരുന്നു….

കോഫീ ഷോപ്പിന് ഉള്ളിൽ കടന്നപ്പോൾ തന്നെ വളരെ മനോഹരമായ ഒരു ഇൻസ്‌ട്രുമെന്റ് മ്യൂസിക് അവിടെ ആകെ ഒഴുകി നടക്കുന്നുണ്ടായിരുന്നു….

ഉച്ച ആയത് കൊണ്ട് തന്നെ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്..

ലച്ചു അധികം ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഒരു മൂലക്ക് ഒതുങ്ങി ഇരിക്കുന്നത് ഋതു കണ്ടു…

ഋതു അങ്ങോട്ടേക്കും അടുക്കും തോറും ലച്ചുവിന്റെ മുഖത്തെ നിരാശയും സങ്കടവും അവൾക്ക് വ്യക്തമായി കാണാമായിരുന്നു ഒപ്പം ആരുടെയോ കൈ അവളുടെ കവിളിൽ പതിഞ്ഞ പാടും…

“ലച്ചു….. “

ഋതു വിളിച്ചതും എന്തോ ചിന്തിച്ചു ഇരുന്ന ലച്ചു ഒന്ന് ഞെട്ടി…

“ലച്ചു എന്ത് പറ്റി…. ആരാ നിന്നെ തല്ലിയത്…? “

ഋതു അവളുടെ കവിളിലേ പാടിലേക്ക് നോക്കി കൊണ്ട് ചോദിച്ചു…

“മിഥുനെട്ടൻ… “

ലച്ചു പതിഞ്ഞ സ്വരത്തിൽ അത് പറഞ്ഞപ്പോൾ ഋതു ഒരു ഞെട്ടലോടെ ജാനവിനെ നോക്കി ..

“ഞാൻ പറഞ്ഞില്ലേ ഋതു… ഇത് ഒരു ടോക്സിക് റിലേഷൻ ആണ്… നീ ഇപ്പോൾ അവൾ പറയുന്നത് എല്ലാം കേൾക്കു…

കേൾക്കാൻ ഒരാൾ ഉണ്ടെന്നത് തന്നെ ഉള്ളിലെ വേദനയുടെ കാഠിന്യം കുറയ്ക്കും… “

ജാനവ് പറഞ്ഞതൊക്കെ ശരി ആണെന്ന് ഋതുവിനും തോന്നി അവൾ ലച്ചുവിനെ കേൾക്കാൻ തയാറായി അവൾക്ക് ഒപ്പം ഇരുന്നു…

ലച്ചു എന്തോ പറയാൻ തുടങ്ങിയതും വെയ്റ്റെർ  മെനു കാർഡും ആയി പ്രത്യക്ഷ പെട്ടു…

ഓർഡർ പിന്നെ എടുക്കാം എന്ന് പറഞ്ഞു ഋതു അയാളെ പറഞ്ഞ് അയച്ചു…

“ഇനി നീ പറ എന്തിനാ മിഥുൻ നിന്നെ അടിച്ചത്…? “

ഋതു സൗമ്യതയോടെ ചോദിച്ചു…

“കഴിഞ്ഞ ദിവസങ്ങളിലെ വഴക്കിന്റെ ബാക്കി തന്നെ…. ഇന്നലെ നിന്നെ വീട്ടിൽ കൊണ്ട് ആക്കിയ ശേഷം ഞാൻ തിരിച്ചു പോകുന്ന വഴിക്ക് പ്രമോദേട്ടൻ എന്നോട് സംസാരിക്കാൻ വന്നു….

ഞങ്ങൾ നിന്റെ കാര്യം സംസാരിച്ചു.. വെറും അഞ്ചു മിനിറ്റ് നേരത്തെ സംസാരം ആയിരുന്നു അത്…

അത് മിഥുനെട്ടൻ കണ്ടു… പ്രമോദിനെയും എന്നെയും ചേർത്ത് കുറെ അനാവശ്യങ്ങൾ പറഞ്ഞു… “

അത്രയും പറഞ്ഞു കൊണ്ട് ലച്ചു ഗ്ലാസിൽ ഇരുന്ന അല്പം വെള്ളം കുടിച്ചിറക്കി…

എന്നിട്ട് ഒരു ദീർഘനിശ്വാസം ഇട്ട് കൊണ്ട് ബാക്കി പറഞ്ഞു തുടങ്ങി…

“ഇന്ന് രാവിലെ എന്നെ വിളിച്ചിട്ട് മിഥുനേട്ടൻ കാണണം എന്ന് പറഞ്ഞു… ഞാൻ ചെന്നപ്പോൾ എന്നോട് പറഞ്ഞു നാളെ തന്നെ വിവാഹം രജിസ്റ്റർ ചെയ്യണം എന്നൊക്ക…

അല്ലെങ്കിൽ… “

ലച്ചു പറയാൻ വന്നത് പാതിക്ക് നിർത്തി കൊണ്ട് നിറഞ്ഞു തുളുമ്പിയ മിഴികൾ തുടച്ചു..

“അല്ലെങ്കിൽ ..? “

ഋതു ബാക്കി അറിയാൻ ചോദ്യഭാവത്തിൽ ചോദിച്ചു…

“അല്ലെങ്കിൽ എന്റെ മനസ്സ് കൊടുത്തത് പോലെ ശരീരവും കൊടുക്കാൻ… അത് രണ്ടും പറ്റില്ല എന്ന് പറഞ്ഞതിന് ആണ് എന്നെ അടിച്ചത്…

അത് രണ്ടും സമ്മതം അല്ലെങ്കിൽ ഞങ്ങൾ ഒരുമിച്ചു ഉള്ള ഫോട്ടോസ് എല്ലാം എടുത്ത് മോർഫ് ചെയ്തു എല്ലായിടത്തും പോസ്റ്റ്‌ ചെയ്യും എന്ന് പറഞ്ഞു….

നാളെ ഒരു ദിവസം മാത്രമേ എന്റെ മുൻപിൽ ഒള്ളു…. “

അത്രയും പറഞ്ഞു കൊണ്ട് ലച്ചു എങ്ങലടിച്ചു കരയാൻ തുടങ്ങി….

ലച്ചുനെ എന്ത് പറഞ്ഞ് അശ്വസിപ്പിക്കണം എന്ന് അറിയാതെ ഋതു ആകെ കുഴഞ്ഞു….

”എന്റെ മുൻപിൽ ആത്മഹത്യ മാത്രേ വഴി ഒള്ളു….”

അത് പറഞ്ഞു കൊണ്ട് ലച്ചു ഒന്നുടെ നിറഞ്ഞു തുളുമ്പിയ മിഴികൾ തുടച്ചു…

“നീ അബദ്ധം ഒന്നും കാണിക്കരുത്… നമുക്ക് എന്തെങ്കിലും പരിഹാരം കണ്ടെത്താം…. “

ഋതു ലച്ചുവിനെ സമാധാനിപ്പിക്കാൻ വേണ്ടി ശ്രമിക്കുമ്പോഴും എങ്ങനെ ഈ പ്രശ്നം തീർക്കാം എന്ന് അറിയാതെ അവൾ ആശങ്കയിൽ ആയിരുന്നു…

“ലച്ചുവിനോട് വീട്ടിൽ ഈ കാര്യം പറയാൻ പറയു… ആദ്യം വഴക്ക് പറഞ്ഞാലും അവർ ഇവളെ കൈവിടില്ല… “

ഒരു ആശ്രയത്തിനായി ജാനവിലേക്ക് ഋതുന്റെ മിഴികൾ നീണ്ടതും ജാനവ് അവളോട് ഇങ്ങനെ പറഞ്ഞു…

“ലച്ചു…. നീ ഈ കാര്യം വീട്ടിൽ പറയു… അങ്കിൾ ആദ്യം ചീത്ത പറഞ്ഞാലും നിന്നെ സപ്പോർട്ട് ചെയ്യാതെ ഇരിക്കില്ല… “

ഋതു ലച്ചുവിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു…

“ഇല്ല ഋതു എന്റെ അച്ഛൻ എന്നെ വച്ചേക്കില്ല… “

അതും പറഞ്ഞു ലച്ചു വീണ്ടും കരഞ്ഞതും ഋതു നിസ്സഹായതയോടെ ജാനവിനെ നോക്കി….

“എങ്കിൽ മിഥുനോട് നാളെ ഉച്ചക്ക് ഈ സമയത്ത് ഇവിടേക്ക് വരാൻ പറയു… “

ജാനവ് ഒരു നിമിഷം ചിന്തിച്ച ശേഷം ഋതുവിനോട് പറഞ്ഞു…

ഋതു അത് അങ്ങനെ തന്നെ ലച്ചുനോട് പറഞ്ഞു…

“ഋതു… “

ലച്ചു ഒന്നും മനസിലാകാതെ ഋതുവിനെ നോക്കി…

“നമ്മുക്ക് ഇത് ശരി ആകാം… നീ വിഷമിക്കണ്ട… “

ജാനവ് ഉള്ള ധൈര്യത്തിൽ ഋതു ലച്ചുവിനെ അശ്വസിപ്പിച്ചു…

അന്ന് ജാനവിന്റെ നിർബന്ധത്തിനെ തുടർന്ന് മാത്രം ഋതു ലച്ചുവിനെയും കൊണ്ട് ലാസ്റ്റ് ക്ലാസ്സിൽ കേറി…

ക്ലാസ്സിൽ ഇരിക്കുമ്പോഴും ലച്ചുവിന്റെ ഉള്ളം അശാന്തമായിരുന്നു…

ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന ചിന്തയിൽ ആയിരുന്നു ഋതുവും…

ക്ലാസ്സ്‌ കഴിഞ്ഞ് ലച്ചുവിനെ കൊണ്ട് വീട്ടിൽ ആക്കിയ ശേഷം ആണ് ഋതുവും ജാനവും വീട്ടിലേക്ക് പോയത്…

പക്ഷേ അതിനിടയിലും പലപ്പോഴും അവൾക്ക് ധൈര്യം പകരാൻ ഋതു മറന്നില്ല.. ഈ പ്രശ്നം നാളത്തോടെ പരിഹരിക്കാം എന്ന ഋതുവിന്റെ ഉറപ്പിൽ ആണ് ലച്ചു വീട്ടിലേക്ക് പോയത്….

“ഒരു പ്രശ്നം തീരുമ്പോൾ അടുത്തത് തുടങ്ങുക ആണല്ലോ… “

ഋതു ആവലാതിയോടെ പറഞ്ഞു…

“ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ഋതു.. ഇത് ഒരു ടോക്സിക് റിലേഷൻ ആണെന്ന്… “

ജാനവ് അത് പറഞ്ഞപ്പോൾ ഋതു ചെറുതായി ഒന്ന് തലയാട്ടി…

“എന്നാലും മിഥുനെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും കരുതിയില്ല… “

ഋതു അല്പം ദേഷ്യത്തോടെ പറഞ്ഞു…

“മിഥുന് ലച്ചുവിനെ ഇഷ്ടം ആണ്..പക്ഷേ അയാളുടെ പ്രണയത്തിന്റെ രീതി ആണ് പ്രശ്നം…

ഇഷ്ടം കൂടിയാലും കുറഞ്ഞാലും കുഴപ്പം ആണ്..

സ്നേഹം കുറഞ്ഞു പോയാൽ അവരുടെ ഒരു കാര്യത്തിലും ശ്രദ്ധ കാണില്ല.. അവരോട് മാനസികമായി ഒരു അടുപ്പവും നമ്മുക്ക് ഉണ്ടാകില്ല..

പക്ഷേ കൂടി പോയാൽ അവർ നമ്മുടെ മാത്രം ആകണം എന്ന വാശി.. അനാവശ്യമായി അവരെ നിയന്ത്രിക്കുക, വഴക്ക് ഇടുക അങ്ങനെ പല പ്രേശ്നങ്ങൾ..

ആത്മാർത്ഥ പ്രണയം എന്ന് വച്ചാൽ അതിൽ പേടി യോ സംശയമോ ഒന്നും പാടില്ല…

പരസ്പരം ഉള്ള വിശ്വാസം ആണ് ഏത് ബന്ധത്തിനും അടിസ്ഥാനം.. അത് ഇല്ലെങ്കിൽ പിന്നെ എന്ത് ഇഷ്ടം…

നമ്മുടെ സ്നേഹം ഒരിക്കലും ആർക്കും ബുദ്ധിമുട്ട് ആകരുത്… പിടിച്ചു പറിക്കാൻ ഉള്ളത് അല്ല പ്രണയം മനസറിഞ്ഞു പങ്കിടാൻ ഉള്ളതാണ്…

ചിലരെ കണ്ടിട്ടില്ലേ അവർ പ്രണയത്തിൽ ആണെങ്കിലും അവർ തമ്മിൽ  നല്ലൊരു സൗഹൃദം കാണും..

പേടി ഇല്ലാതെ എന്തും തുറന്ന് പറയാനും പങ്കിടാനും പറ്റുന്ന സൗഹൃദം…

തന്റെ കാമുകനോ കാമുകിയോ മറ്റൊരാളുമായി അടുത്ത് ഇടപഴകിയാൽ ചിലപ്പോൾ ചെറിയ അസൂയ തോന്നിയെക്കും.. അത് പ്രണയത്തിൽ മാത്രം അല്ല എല്ലാ ബന്ധങ്ങളിലും ഉണ്ട്….

പക്ഷേ അത് മനസ്സിൽ വച്ച് പിന്നെ ഉള്ള പെരുമാറ്റം, അവരുടെ വ്യക്തി സ്വാതന്ത്ര്യം നഷ്ടം ആകും പോലെ ഉള്ള ഇടപെടലുകൾ, എന്ത് ചെയ്യണം എങ്കിലും അനുവാദം വാങ്ങണം എന്ന അവസ്ഥ, എന്തിന് ഏറെ ഒന്ന് സമാധാനമായി ശ്വസിക്കാൻ പോലും പേടി തോന്നുന്ന അവസ്ഥ…

ഇതൊന്നും പ്രണയം അല്ല പ്രണയം എന്ന് പേരിട്ട് വിളിക്കുന്ന അടിമത്തം ആണ്…

ഒരു നല്ല പ്രണയം നമ്മളെ കൂടുതൽ മികച്ചത് ആക്കും.. നമ്മുടെ കുറവുകളെ അവർ സ്നേഹം കൊണ്ട് നികത്തും.. നമ്മുടെ ഇഷ്ടങ്ങൾക്ക് അവർ തുണ ആകും.. തളർന്നു പോകുമ്പോൾ താങ്ങാവും…

മിഥുനും ലച്ചുവിനും ഇടയിൽ ഉള്ളത് ഒരു ടോക്സിക് റിലേഷൻ അല്ലേ എന്ന് താൻ ഇനി ഒന്ന് ചിന്തിച്ചു നോക്ക്… “

ജാനവ് പറഞ്ഞത് ഓരോന്നും സത്യം ആണെന്ന് അവൾക്കും തോന്നി.. ഒപ്പം ജാനവിനോട് പിണങ്ങിയതിൽ അവൾക്ക് കുറ്റബോധവും തോന്നി…

പെട്ടെന്ന് ആണ് അവളുടെ ഫോൺ റിങ് ചെയ്തത്…

ഋതു ഫോൺ എടുത്ത് ചെവിയിലേക്ക് വച്ചതും ആണ് ഞെട്ടിക്കുന്ന വാർത്ത അവളെ തേടി എത്തി….

(തുടരും…. )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!