Skip to content

ആത്മസഖി – ഭാഗം 20

aathmasakhi

അഭിമന്യു ആര്യനെ തന്നെ കണ്ണ് ഇമ്മക്കാതെ നോക്കി നിന്നു.

“നിന്റെ നോട്ടം കണ്ടാൽ തോന്നുമല്ലോ നിനക്ക് അങ്ങനെ ഒക്കെ തോന്നി എന്ന്… “

ആര്യൻ അത് പറഞ്ഞപ്പോൾ അഭി ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു.. ആര്യൻ അവനെ  വിളിക്കുന്നത് ഒന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല.

തിരികെ വീട്ടിലേക്ക് ഉള്ള യാത്രയിൽ മുഴുവൻ ആര്യന്റെ വാക്കുകൾ അവന്റെ ഉള്ളിൽ മുഴുകി കേട്ട് കൊണ്ടിരുന്നത്..

അവന്റെ മനസ്സ് കൂടുതൽ അസ്വസ്ഥം ആയി.ഋതുവിനെ കുറിച്ചുള്ള ചിന്തകൾ നേരത്തത്തെക്കാൾ വീര്യത്തോടെ തന്നിലേക്ക് പടരുന്നത് അവൻ അറിഞ്ഞു.

പാടില്ല അവൾ തന്റെ വിദ്യാർത്ഥിനി ആണ്. താൻ അവളെ മറ്റൊരു അർത്ഥത്തിൽ നോക്കാൻ കൂടി പാടില്ല.അവൻ തന്റെ മനസിനെ കണിഞ്ഞാൻ ഇടാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. പക്ഷേ അതൊന്നും ഫലം കണ്ടില്ല..

ഒരു ആശ്രയത്തിനായി ആര്യന്റെ അരികെ പോയ നിമിഷത്തെ അവൻ ശപിച്ചു. വീട്ടിലേക്ക് പോകുന്ന യാത്രമധ്യത്തിൽ പെയ്ത ചാറ്റൽ മഴക്ക് പോലും അവന്റെ ഉള്ളം തണുപ്പിക്കാൻ ആയില്ല.

ഋതുവും ആര്യന്റെ വാക്കുകളും തന്നെ വേട്ടയാടുന്ന പോലെ അവന് തോന്നി. വീട്ടിൽ എത്തി നേരെ മുറിയിലേക്ക് കേറി പോയ അവനെ സൗദാമിനി അമ്മ സംശയത്തോടെ നോക്കി. സാധാരണ വന്നാൽ ഉടനെ അമ്മേ എന്ന് വെറുതെ എങ്കിലും വിളിക്കുന്ന പതിവ് ഉള്ള അവന് ഇന്ന് ഇത് എന്ത് പറ്റി എന്നവർ ചിന്തിച്ചു.

തണുത്ത വെള്ളം ഷവറിൽ നിന്നും പെയ്തു ഇറങ്ങുമ്പോളും അവന്റെ ഉള്ളിൽ ഋതു ഒരു കനൽ ആയി എരിഞ്ഞു കൊണ്ടിരുന്നു. ഷവറിന്റെ ചുവട്ടിൽ നിന്നപ്പോൾ മഴ ആസ്വദിക്കുന്ന ഋതുവിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.

ആര്യൻ പറഞ്ഞത് പോലെ തനിക്ക് അവളോട് പ്രണയം ആണോ.. കുളി കഴിഞ്ഞ് മുറിയിലെ കണ്ണാടിക്ക് മുൻപിൽ വന്ന് നിന്ന് കൊണ്ടവൻ സ്വയം ചോദിച്ചു.

ഇല്ല അങ്ങനെ ഒന്നും ഇല്ല..

പിന്നെ എന്തിനാണ് ഞാൻ അവളെ സ്വയം മറന്നു നോക്കി നിന്നത്..

ഇല്ല അത്കൊണ്ട് മാത്രം അത് പ്രണയം ആവില്ല..

അപ്പോൾ അവളുടെ കാല് വയ്യെന്ന് പറഞ്ഞപ്പോൾ എന്തിന് നിനക്ക് വേദനിച്ചു..

അത് ആർക്ക് വയ്യെന്ന് പറഞ്ഞാലും അങ്ങനെ തന്നെ ആണ്. 

അങ്ങനെ എങ്കിൽ രാവിലെ മുതൽ നീ അവളെ തേടിയതോ..

അത്.. ഇനി താൻ അവളെ പ്രണയിച്ചു തുടങ്ങിയോ..

ഇല്ല അങ്ങനെ ചെയ്തുകൂടാ അവൾ എന്റെ വിദ്യാർത്ഥിനി അല്ലേ…

അവന്റെ മനസ്സ്  പല വിധ ചിന്തകളാൽ നിറഞ്ഞു. തനിക്ക് അവളോട് പ്രണയം ആണെന്നും അല്ലെന്നും ഉള്ള തർക്കം അവന്റെ മനസ്സിനെ അസ്വസ്ഥം ആക്കി..

ഇല്ല ഇനി ഒരിക്കൽ കൂടി ആ വേദനകളിലൂടെ കടന്ന് പോകാൻ തനിക്ക് ആവില്ല എന്നവൻ സ്വയം ഉറപ്പിച്ചു..

“അഭി… നിനക്ക് എന്ത് പറ്റി..?  രണ്ടൂസം ആയി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു… “

സൗദാമിനി അഭിയുടെ മുറിയിലേക്ക് വന്ന് കൊണ്ട് ചോദിച്ചു..

“ഒ… ഒന്നുല്ല.. “

അവൻ അവരുടെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു..

“ഞാൻ നിന്നെ കാണുന്നത് ഇന്നും ഇന്നലെയും അല്ല.. എന്റെ അടുത്ത് എന്തിനാ നീ മറക്കുന്നത് …? “

സൗദാമിനി അമ്മ അവന്റെ അടുത്ത് വന്ന് ഇരുന്ന് കൊണ്ട് പറഞ്ഞു..

“പേ… പേടി തോന്നുന്നു അമ്മേ.  എ.. എന്റെ മനസ്സ് കൈ.. കൈവിട്ട് പോകുന്ന പോലെ.. “

അവൻ അത്രയും പറഞ്ഞ് കൊണ്ടവരെ കെട്ടിപിടിച്ചു ഒരു കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു .

“എന്താടാ… എന്ത് പറ്റി കോളേജിൽ എന്തേലും പ്രശ്നം ഉണ്ടോ ..? “

അവർ അവന്റെ മുഖം പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു .

“പ .. പഴയതൊക്കെ അ… ആവർത്തിക്കുമോ എന്ന് പേടിയാ അമ്മേ… ഇ.. ഇനി ഒരിക്കൽ കൂ… കൂടി വയ്യ  .. “

അത്രയും മാത്രം പറഞ്ഞ ശേഷം അവൻ ഒന്നുടെ  അവരുടെ മടിയിലേക്ക് മുഖം ആഴ്ത്തി കിടന്നു. .

അത് കണ്ടപ്പോൾ ആ അമ്മ ഹൃദയവും പിടഞ്ഞു. അഭി അന്നും ഇന്നും അമ്മ കുട്ടി ആണ്. അമ്മയോട് പറയാത്തത് ഒന്നും അവന്റെ ഉള്ളിൽ ഇല്ലായിരുന്നു.

തന്റെ മകന്റെ അവസ്ഥ ഓർത്ത് അവരുടെ മിഴികൾ നിറഞ്ഞു തുളുമ്പി.  ഇനി ഒരു ദുരന്തം കൂടി അവന് താങ്ങാൻ ആവില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു.

  • ••••••••••

“ഋതു…. എഴുന്നേൽക്ക്.. നേരം എത്ര ആയി എന്ന് അറിയോ..? “

രാവിലെ ഏഴു മണി ആയിട്ടും എഴുന്നേൽക്കാതെ കിടക്കുന്ന ഋതുനെ നോക്കി ജാനവ് പറഞ്ഞു…

“എനിക്ക് വയ്യ മാഷേ… “

അവൾ ഒരു അല്പം തളർച്ചയോടെ പറഞ്ഞു.

“എന്ത് പറ്റി…? “

അതും ചോദിച്ചു കൊണ്ടവൻ അവളുടെ നെറ്റിയിൽ തൊട്ട് പനി ഉണ്ടോ എന്ന് നോക്കി..

“പനി ഒന്നും ഇല്ലല്ലോ എഴുന്നേറ്റെ മടി പിടിച്ചു കിടക്കാതെ .. “

ജാനവ് അത് പറഞ്ഞതും ഋതുന് ദേഷ്യം വന്നു…

“വയ്യെന്ന് പറഞ്ഞില്ലേ മാഷിന് ഇത് മനസിലാവില്ല പോയേ…. “

ഋതു അല്പം ദേഷ്യത്തോടെ പറഞ്ഞതും ജാനവ് അവിടെ നിന്നും നേരെ ബാൽക്കണിയിലേക്ക് പോയി. അവിടെ നിൽകുമ്പോൾ കിളികളുടെ സുന്ദര നാദം അവനെ തേടി എത്തി.. ഒപ്പം പൂക്കളുടെ സുഗന്ധം നിറച്ച കാറ്റും… മിക്കവാറും നിറഞ്ഞ് പൂക്കുന്ന  മുല്ല ചെടികൾ ഋതുവിന് ഉണ്ടായിരുന്നു.. അതിൽ നിന്നും ആണ് ഈ സുഗന്ധം .

ജാനവ് ഓരോന്നും വെറുതെ നോക്കി നിന്നു.. ഭംഗി ആയി ചെത്തി മിനുക്കിയ പൂന്തോട്ടം അതിൽ റോസാ ചെടികളെക്കാൾ കൂടുതൽ മുല്ല ആയിരുന്നു.. അത്കൊണ്ട് തന്നെ ഇവിടുത്തെ കാറ്റിന് എപ്പോഴും മുല്ലയുടെ മണം ആണ്…

ഇതിനിടയിൽ രാധിക ഋതുനോട് വന്ന് എന്തൊക്കെയോ ചോദിച്ചിട്ട് പോയി…

കുറച്ചു കഴിഞ്ഞപ്പോൾ ചന്ദ്രനും രാധികയും ജോലിക്കും ഉണ്ണി സ്കൂളിലും പോയി…

ഋതു എഴുന്നേറ്റ് കുളിച്ചിട്ട് വന്ന് വീണ്ടും അതേ കിടപ്പ് തന്നെ…ഒന്നും മിണ്ടാതെ ഒരു പൂച്ച കുട്ടിയെ പോലെ ഉള്ള അവളുടെ കിടപ്പ് കണ്ടപ്പോൾ ജാനവിനും സങ്കടം തോന്നി.

“ഋതു… “

അവന്റെ സ്നേഹർദ്രമായ വിളി കെട്ടാണ് അവൾ കണ്ണ് തുറന്നത് …

“ഈ ഹോട്ട് ബാഗ് അടി വയറ്റിൽ വച്ചോ നല്ല ആശ്വാസം കിട്ടും.. പിന്നെ ഇടക്ക് ഈ ചോക്ലേറ്റ് കൂടി കഴിച്ചോളൂ.. “

ഒരു ഹോട്ട്ബാഗും  ഡയറിമിൽക്കും അവൾക്ക് നേരെ നീട്ടി കൊണ്ടവൻ പറഞ്ഞു…

അവൾ ഒന്നും മിണ്ടാതെ ഹോട്ട് ബാഗ് വാങ്ങി അടിവയറ്റിൽ വച്ചു കൊണ്ട് കിടന്നു..

കുറച്ച് നേരം കഴിഞ്ഞതും ഋതു ശർദ്ധിക്കാൻ തുടങ്ങി.. ജാനവ് അവളെ പിടിച്ചു വാഷ് റൂമിൽ കൊണ്ട് ചെന്ന് ആക്കിയ ശേഷം തറയിൽ വീണ ശർദ്ധി ഒക്കെ അവിടെ നിന്നും മാറ്റി വൃത്തി ആക്കി ഇട്ടു…

ഋതു തളർച്ചയോടെ തിരികെ ബെഡിൽ വന്ന് ഇരുന്നതും ജാനവ് പോയി കുറച്ചു നാരങ്ങവെള്ളം കൊണ്ട് വന്ന് അവൾക്ക് കൊടുത്തു. ആദ്യം കുടിച്ചില്ലെങ്കിലും അവന്റെ നിർബന്ധിനാൽ അവൾ അത് മൊത്തം കുടിച്ചു..

ഇടക്ക് കാല് വേദന കൊണ്ട് പിടഞ്ഞ അവൾക്ക് അവൻ കാല് തടവി കൊടുത്തു അതിനിടയിൽ എപ്പോഴോ അവൾ മയക്കത്തിലേക്ക് വഴുതി വീണിരുന്നു…

ഉച്ചക്ക് ജാനവ് തന്നെ അവളെ വിളിച്ചു ഉണർത്തി അല്പം ചൂട് കഞ്ഞി കുടിപ്പിച്ചു.. പിന്നെയും അവൾ മയക്കത്തിലേക്ക് ആഴ്ന്നു ഇറങ്ങി.

ഇടക്ക് ശർദ്ധിക്കുമ്പോൾ പുറം തടവി കൊടുത്തും ചൂട് വെള്ളം കുടിപ്പിച്ചും എല്ലാം അവൻ തന്നാൽ കഴിയും വിധം അവളെ പരിപാലിച്ചു…

വൈകിട്ട് ആകാറായപ്പോൾ ആണ് ഋതു അല്പം എങ്കിലും നോർമൽ ആയത്…

“മാഷിന് എങ്ങനെ മനസിലായി എനിക്ക് വയറു വേദന ആണെന്ന്… “

ഋതു മടിച്ചു മടിച്ചു ചോദിച്ചു..

“ഇതൊക്കെ ഈസി അല്ലേ . ആരോടും ദേഷ്യപ്പെടാത്ത താൻ രാവിലെ ദേഷ്യപ്പെട്ടു. പിന്നെ ഇടക്ക് കരയുന്നതും കണ്ടു.. അപ്പോൾ ഞാൻ വെറുതെ ഒന്ന് ഊഹിച്ചു… “

ജാനവ് ചെറു ചിരിയോടെ പറഞ്ഞു.

“ആദ്യം ആയിട്ടാണ് എന്നെ ഒരാൾ ഈ സമയത്ത് ഇങ്ങനെ കെയർ ചെയുന്നത്.. എന്റെ അമ്മ പോലും എന്നെ ഇങ്ങനെ നോക്കിട്ട് ഇല്ല. ഈ സമയത്ത് അടുക്കളയിൽ കേറ്റില്ലല്ലോ അത്കൊണ്ട് അമ്മ വെള്ളം എടുത്ത് വെക്കാതെ ആണ് പോകുന്നതെങ്കിൽ പിന്നെ എന്റെ കാര്യം പറയുക കൂടി വേണ്ട… “

അത് പറയുമ്പോൾ അവളുടെ കണ്കോണിൽ നനവ് പടരുന്നത് അവൻ കണ്ടു .

“എന്റെ ഋതു ഈ സമയത്ത് അടുക്കളയിൽ ഒന്നും കേറണ്ട എന്ന് പണ്ട് ഉള്ളവർ പറയുന്നത് ആ ദിവസങ്ങളിൽ എങ്കിലും നിങ്ങൾക്ക് റസ്റ്റ്‌ കിട്ടിക്കോട്ടെ എന്ന് കരുതിട്ട് ആണ്.  പിന്നെ ഉള്ളവർ അത് വളച്ചു ഓടിച്ചു ഒരു നിയമം പോലെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങി ഒള്ളു.. .

തനിക്ക് ഞാൻ കുറച്ചു നേരം പാട്ട് ഇട്ടു തരാം അപ്പോൾ തന്റെ മൂഡ് ഓകെ ആവും… “

അത്രയും പറഞ്ഞു കൊണ്ട് ജാനവ് എഴുന്നേറ്റ് പോയി കുറച്ച് നല്ല പാട്ടുകൾ സെലക്ട്‌ ചെയ്ത് വച്ച് കൊടുത്തു.

ഋതു അത് ആസ്വദിച്ചുകൊണ്ട് അങ്ങനെ കണ്ണടച്ചു കിടന്നു..

ഋതുവിന് ജാനവ് തുണ ആയി കൂടെ നിന്നപ്പോൾ അഭിമന്യു ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു

രാവിലെ അവളെ കോളേജിൽ കാണാതെ ആയപ്പോൾ ക്ലാസ്സിൽ ഉണ്ടാകും എന്ന് കരുതി പോയി നോക്കി എങ്കിലും നിരാശ ആയിരുന്നു ഫലം.

അവളില്ലാത്ത കോളേജ് അവനെ വല്ലാതെ ശ്വാസമുട്ടിച്ചു. അവളെ കുറിച്ചു ആരോടെങ്കിലും ചോദിക്കണം എന്ന് ആഗ്രഹിച്ചെങ്കിലും അവൻ സ്വയം നിയന്ത്രിച്ചു .

അവളെ കാണാതെ ഇരിക്കുമ്പോൾ എന്തിനാണ് തന്റെ ഉള്ളു പിടയുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും അവന് മനസിലായില്ല ..വെള്ളത്തിൽ നിന്നും കരക്ക് പിടിച്ചിട്ട മീനിന്റെ അവസ്ഥയിൽ ആയിരുന്നു അവൻ  ..

ക്ലാസ്സ്‌ എടുക്കുമ്പോൾ  ഏകാഗ്രത കിട്ടാതെ ആയപ്പോൾ പാതിക്ക് വച്ചു തന്നെ അവൻ ക്ലാസ്സ്‌ നിർത്തി..

ഋതു എന്താകും വരാത്തത് എന്ന ചിന്ത അവനെ വല്ലാതെ കുഴപ്പിച്ചു… കോളേജിൽ ലീവ് പറഞ്ഞതിന് ശേഷം അവൻ നേരെ ആര്യന്റെ അടുത്തേക്ക് പോയി.

ആര്യന്റെ മുൻപിൽ മനസ്സ് തുറക്കുമ്പോൾ അവൻ ഒരു കൊച്ച് കുഞ്ഞിനെ പോലെ വിതുമ്പി.. 

“അവൾ എന്താ വരാത്തത് എന്ന് അറിയണം അത്ര അല്ലേ ഒള്ളു… വഴി ഉണ്ട്.. ക്ലാസ്സ്‌ വാട്സ്ആപ്പ് ഗ്രൂപ്പിൽ കേറി നോക്കണം അവളുടെ നമ്പർ കിട്ടും ..

വിളിച്ചിട്ട് എന്തെങ്കിലും പഠിത്തതിന്റെ കാര്യം പറയുന്നതിന്റെ കൂടെ ഇത് കൂടി ചോദിക്കണം .. “

ആര്യന്റെ ആശയം അഭിക്ക് ഇഷ്ടപ്പെട്ടെങ്കിലും താൻ എന്ത് കൊണ്ടാണ് അവളിൽ ഇത്ര ഏറെയും ആകർഷിക്കപെടുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും അവന് മനസിലായില്ല.

ആര്യനോട് ആ ചോദ്യം ചോദിക്കാൻ ഉള്ള ധൈര്യം അവന് ഇല്ലായിരുന്നു.

“അഭി… എനിക്ക് അറിയാം നീ എന്ത് കൊണ്ടാണ് അവളുടെ കാര്യത്തിൽ മടിച്ചു നില്കുന്നത് എന്ന്… കഴിഞ്ഞത് എല്ലാം മറന്നേക്ക്.. “

ആര്യന്റെ വാക്കുകൾ കെട്ടവൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു… അന്ന് മുഴുവൻ ആര്യനോട് ഒപ്പം ചിലവഴിക്കുമ്പോളും ഋതുനെ കുറിച്ചുള്ള ചിന്തകൾ അവനെ തേടി എത്തികൊണ്ടിരുന്നു .

വൈകിട്ട് വീട്ടിൽ എത്തിയ ശേഷം തന്റെ റോസപൂന്തോട്ടത്തിൽ ഇരുന്ന് കൊണ്ട് ഋതുനെ വിളിക്കണോ വേണ്ടയോ എന്നവൻ തലപ്പുകഞ്ഞു ആലോചിച്ചു .

പിന്നെ രണ്ടും കല്പിച്ചു അവളുടെ നമ്പർ എടുത്ത് ഡയൽ ചെയ്തു. റിങ് കേൾക്കാൻ തുടങ്ങിയതും അവന്റെ ഉള്ളിൽ വല്ലാത്തൊരു ഭയം കടന്ന് കൂടി… നെറ്റിത്തടങ്ങളിൽ വിയർപ്പ് പൊടിഞ്ഞു..

അവൾ കാൾ അറ്റൻഡ് ചെയ്ത് ഹലോ പറഞ്ഞതും അവൻ ഫോൺ കട്ട്‌ ചെയ്തു .

(തുടരും… )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

2.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!