അവന്റെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു. മിഴികൾ വീണ്ടും നിറഞ്ഞപ്പോൾ അത് ആരും കാണാതെ ഇരിക്കാൻ അവൾ മുഖം കുനിച്ചു.
“വി… വി…. വിഷമിക്കല്ലേ. “
അഭി അവളുടെ കൈയുടെ മുകളിൽ തന്റെ കൈ ചേർത്ത് വച്ച് കൊണ്ട് പറഞ്ഞു.
“വി… വി.. വിദ്യാർത്ഥിനി മകളെ പോ.. പോലെ ആണ്.. ഞ.. ഞാൻ റിസൈൻ ചെയ്താൽ അ.. ആ പ്രശ്നം തി.. തീരും. എ.. എനിക്ക് നീ ഇ.. ഇല്ലാതെ പറ്റില്ല… ഇ.. ഇ.. ഇന്നലെ ഒറ്റ ദിവസം കൊ.. കൊണ്ട് ഞാൻ മനസിലാക്കി നീ.. നീ എനിക്ക് എത്ര പ്രിയപ്പെട്ടത് ആണെന്ന്..”
അഭിയുടെ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു.. ചുണ്ടുകളിൽ അവൾ പോലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു.
“നീ… നീ എന്നെ വി… വി… വിവാഹം ചെയ്യുമോ ഋതു ..?”
അഭിയുടെ ചോദ്യം കേട്ടതും ഋതുന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു. പക്ഷേ ഇത്തവണ നിറഞ്ഞത് ആനന്തം കൊണ്ടായിരുന്നു…
“ദേ ഡാ സാർ പ്രൊപ്പോസ് ചെയുന്നു…? “
കീർത്തി ലച്ചുനോട് പറഞ്ഞു…
കീർത്തിയും പ്രമോടും ലച്ചുവും ഋതുന്റെ മറുപടി അറിയാൻ ആയി കാതോർത്തു..
പക്ഷേ ഋതു മറുപടി ഒന്നും പറയാതെ നാണം കൊണ്ട് മുഖം കുനിച്ചു.. അവളുടെ മുഖം കുങ്കുമ വർണമാകുന്നത് അഭി ആസ്വദിച്ചു…
“ഇവൾ എന്താ ഒന്നും പറയാതെ…? “
പ്രമോദ് കീർത്തി യോട് ചോദിച്ചു.
“എന്റെ മണ്ടുസേ, അവളുടെ മുഖം കണ്ടാൽ അറിയില്ലേ അവൾക്ക് സമ്മതം ആണെന്ന്… “
കീർത്തി പ്രമോദിന്റെ വയറ്റിൽ ഇട്ടൊരു കുത്ത് കൊടുത്ത് കൊണ്ട് പറഞ്ഞു.. അത് കണ്ട് ലച്ചു ചിരി അടക്കാൻ പാട് പെട്ടു…
അഭി ഒന്നുടെ ഋതുന്റെ കൈയിൽ മുറുകെ പിടിച്ചു.. അവളുടെ കണ്ണുകളിൽ അവനായി മാത്രം പ്രണയം പൂത്തുലയുന്നത് അവൻ കണ്ടു.. അവരുടെ ഒത്തു ചേരലിന് സമ്മതം അറിയിച്ചത് പോലെ കോഫി ഷോപ്പിന് പുറത്ത് മഴ പെയ്യുന്നത് അവർ കണ്ടു..
അവന്റെ കണ്ണുകൾ കാന്തം പോലെ അവളെ ആകർഷിച്ചു..
അവർക്കായി എന്ന പോലെ കോഫീ ഷോപ്പിലെ മ്യൂസിക്കൽ സിസ്റ്റത്തിൽ നിന്നും പ്രണയാർദ്രമായ പാട്ട് ഒഴുകി എത്തി.. അപ്പോഴൊക്കെയും അഭി ഋതുവിന്റെ നാണവും പരിഭ്രാമവും ഒക്കെ നോക്കി കണ്ട് ആസ്വദിക്കുക ആയിരുന്നു..
“ഹോ ഇവർ എന്ത് റൊമാന്റിക് ആണല്ലേ…? “
ലച്ചു കീർത്തിയോടായി ചോദിച്ചു..
“അവളുടെ ഭാഗ്യം.. സാർ പൂ ഒക്കെ കൊടുത്തത് കണ്ടില്ലേ… എനിക്കും ഉണ്ട് ഒരെണ്ണം ചുമ്മാ മസ്സിലും കാണിച്ചു നടക്കുവാ… “
കീർത്തി പ്രമോദിനെ ഏറു കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.
“ഞാൻ റൊമാന്റിക് ആയാൽ നീ താങ്ങുല മോളെ…”
പ്രമോദ് മീശ പിരിച്ചു കൊണ്ട് പറഞ്ഞു.
“തത്കാലം പ്രമോദേട്ടൻ റൊമാന്റിക് ആകേണ്ട.. ഞാൻ പോയ ശേഷം എന്ത് വേണോ ആയിക്കോ… “
ലച്ചു ഒരു കള്ള ചിരിയോടെ പറഞ്ഞതും പ്രമോദും കീർത്തിയും ചമ്മലോടെ പരസ്പരം നോക്കി…
“ഞ… ഞാൻ രാജിക്കത്ത് കൊ… കൊ.. കൊടുത്തിട്ട് വരാം.. “
അഭിമന്യു അത് പറഞ്ഞപ്പോൾ ഋതു ശരി എന്നർത്ഥത്തിൽ വെറുതെ ഒന്ന് മൂളി..
അഭിമന്യു പ്രമോദിനോടും കീർത്തിയോടും ലച്ചുവിനോടും ഇപ്പോൾ വരാം എന്ന് പറഞ്ഞു നേരെ കോളേജിലേക്ക് പോയി..
കോളേജിൽ ചെന്ന് അവൻ ആദ്യം തിരഞ്ഞത് മഞ്ജിത്ത് സാർ നെ ആയിരുന്നു. പക്ഷേ അദ്ദേഹം ക്ലാസ്സിൽ ആയിരുന്നത് കൊണ്ട് അവൻ നേരെ പ്രിൻസിപ്പൽ ന്റെ മുറിയിലേക്ക് പോയി.. അദേഹത്തിന്റെ കൈയിൽ രാജിക്കത്ത് നൽകുമ്പോൾ അദ്ദേഹത്തിന് അത്ഭുതം ആയിരുന്നു.. ജോയിൻ ചെയ്തു കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ എന്തിനാ റിസൈൻ ചെയുന്നത് എന്ന് അദ്ദേഹം ചോദിച്ചെങ്കിലും പേർസണൽ മാറ്റർ ആണെന്ന് പറഞ്ഞു അഭി ഒഴിഞ്ഞു മാറി…
അദേഹത്തിന്റെ മുറിയിൽ നിന്നും തിരികെ ഇറങ്ങുമ്പോൾ അവൻ വെറുതെ ഗുൽമോഹറിന്റെ നേരെ കണ്ണുകൾ പായ്ച്ചു… ഗുൽമോഹർ ഇന്ന് പതിവിലും സുന്ദരി ആയത് പോലെ അഭിക്ക് തോന്നി..
ഇനി ഒരിക്കൽ കൂടി ഋതുവിന് ഒപ്പം അവിടെ ഇരിക്കാൻ ആവില്ലല്ലോ എന്നോർത്തപ്പോൾ അവന്റെ ഉള്ളിൽ വല്ലാത്തൊരു ശുന്യത നിറഞ്ഞു..
എത്ര പെട്ടെന്ന് ആണ് ഋതു തന്നിലേക്ക് കടന്ന് വന്നു തന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചത് എന്ന് അവൻ അത്ഭുതത്തോടെ ഓർത്തു..
ആദ്യം അവളെ കണ്ടത് ക്ലാസ്സ് മുറിയിൽ ആയിരുന്നോ അല്ല റോഡിൽ വച്ച് അല്ലേ… അവന്റെ ചിന്തകൾ പുറകിലോട്ട് സഞ്ചരിച്ചു. ആദ്യം കാണുമ്പോഴും താൻ അവളോട് ദേഷ്യപെടുക ആയിരുന്നു പക്ഷേ അന്ന് അറിഞ്ഞിരുന്നില്ല തന്റെ ഇട നെഞ്ചിൻ താളം ആയി മാറേണ്ടവൾ ആണെന്ന്.. ഇന്ന് തന്റെ ശ്വാസം പോലും അവൾ ആകുന്നു.. അവൾ ഇല്ലായ്മയിൽ ജീവിക്കുക എന്നാൽ മരണതുല്യം ആയി മാറുന്ന അവസ്ഥ.
“താൻ വന്നോ…? “
മഞ്ജിത്ത് സാർ ന്റെ ചോദ്യം ആണ് അവന്റെ ചിന്തകളെ മുറിച്ചത്.
“ഞ.. ഞാൻ സാർ നെ ക.. കാണാൻ വേണ്ടി നി.. നിക്കുവായിരുന്നു. “
അഭി ഒരു മുഖവരയോടെ പറഞ്ഞു.
“എന്താടോ കാര്യം..? “
മഞ്ജിത്ത് സാർ മുഖത്തേ കണ്ണാടി ഒന്നുടെ നേരെ ആക്കി കൊണ്ട് ചോദിച്ചു.
“ഞ.. ഞാൻ ജോലി രാ.. രാജീവച്ചു.. “
അഭിമന്യു അത് പറഞ്ഞതും സാർ നെറ്റി ചുളുക്കി അവനെ നോക്കി..
“സ.. സാർ പറഞ്ഞത് ആ.. ആണ് ശരി. അ.. അ . അധ്യാപകൻ വിദ്യാർത്ഥിനിയെ പ്ര.. പ്രണയത്തോടെ അല്ല നോക്കേണ്ടത്.. എ.. എ.. എനിക്ക് ഋതിക യേ ഇ… ഇഷ്ടം ആണ് സർ.. അ.. അത് കൊണ്ട് ഞ.. ഞാൻ ജോലി രാജി വേ.. വെക്കുവാ.. “
അഭിമന്യു അത് പറഞ്ഞപ്പോൾ സാർ മൃദുവായി ഒന്ന് പുഞ്ചിരിച്ചു.. സാർ ദേഷ്യപ്പെടും എന്ന് കരുതിയ അഭിമന്യു അത് കണ്ട് അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി..
“എനിക്ക് അറിയാം ആയിരുന്നു തനിക്ക് ആ കുട്ടിയെ ഇഷ്ടം ആണെന്ന്.. എന്തായാലും നിങ്ങൾക്ക് രണ്ടാൾക്കും നല്ലതേ വരൂ.. പിന്നെ താൻ അവളോട് എല്ലാം തുറന്ന് പറയണം തന്റെ പാസ്റ്റ്, അത് അവൾ അറിഞ്ഞിട്ട് വേണം തന്റെ ലൈഫിലേക്ക് വരാൻ . ഇനിയും എല്ലാം തകർന്നവനായി തന്നെ കാണാൻ എനിക്ക് ആവില്ലടോ.. “
മഞ്ജിത്ത് സാർ പറഞ്ഞത് ശരി ആണെന്ന് അവനും തോന്നി.
“ഞ.. ഞാൻ എല്ലാം തുറന്നു പ.. പറയും സാർ.. “
അഭിമന്യു അത് പറയുമ്പോൾ അവന്റെ മുഖത്തേ ആത്മവിശ്വാസം സാർ ശ്രദ്ധിച്ചു.
പിന്നെ യും ഭാവി പരുപാടികളെ കുറിച്ച് അവർ ഇരുവരും ചർച്ച ചെയ്ത ശേഷം ആണ് പിരിഞ്ഞത്.. പോകും മുൻപ് അവന് ആശംസകൾ
ഏകാനും സാർ മറന്നില്ല…
ആ കോളേജിന്റെ പടി ഇറങ്ങും മുൻപ് അവൻ ഒന്നുടെ തിരിഞ്ഞു നോക്കി.. തന്റെ പ്രിയപ്പെട്ട കോളേജ് വളർച്ചയിലും തളർച്ചയിലും കൂടെ നിന്ന ഇവിടം വിട്ട് പോകുന്നതിൽ അവന് സങ്കടം ഉണ്ടായിരുന്നു. പക്ഷേ ഋതു, അവൾ തന്റെ ഉള്ളിൽ അത്രത്തോളം ആഴത്തിൽ വേരിറങ്ങിയ പ്രണയം ആണ്. ആരാലും വലിച്ച് പറിച്ചു കളയാൻ ആകാത്ത വിധം അവൾ അങ്ങനെ പടർന്നു പന്തലിച്ചു നിൽക്കുക ആണ്..
അവൻ അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് നേരെ ഋതുവിന്റെ അരികിലേക്ക് പോയി.. അഭി എത്തിയപോഴേക്കും ലച്ചു വീട്ടിൽ പോയിരുന്നു. കീർത്തിയും പ്രമോദും ആണെങ്കിൽ അവരുടേതായ പ്രണയ ലോകത്ത് ആയിരുന്നു. അഭിമന്യു ചെല്ലുമ്പോൾ ഋതു അവൻ നൽകിയ റോസാപൂക്കളെ തലോടി കൊണ്ട് എന്തോ ചിന്തിച്ചു ഇരിക്കുക ആയിരുന്നു..
അന്ന് വരെ കാണാത്ത അത്രയും സുന്ദരി ആയി മാറുക ആണ് അവൾ എന്ന് അവന് തോന്നി. ഇന്നലെ ഒന്നും ഉറങ്ങാത്തതിന്റെ ക്ഷീണം അവളുടെ മിഴികളിൽ ഉണ്ടെങ്കിലും അവൾക്ക് ഇന്ന് വല്ലാത്ത സൗന്ദര്യം ഉണ്ടെന്ന് അഭി ഓർത്തു.
പിന്നെ അവൾക്ക് അരികിൽ പോയി അവളെ മെല്ലെ വിളിച്ചു. ഏതോ സുഖം ഉള്ള സ്വപ്നത്തിൽ നിന്നും ഉണർന്നത് പോലെ അവൾ അവനെ നോക്കി.
“ന.. നമ്മുക്ക് ഒരു സ.. സ്ഥലം വ.. വരെ പോകാം.. “
അഭിമന്യു അവളെ ക്ഷണിച്ചതും അവൾ അവനൊപ്പം ചെന്നു. എന്താണെന്നോ എവിടെ ആണെന്നോ അവൾ ചോദിച്ചില്ല. കാരണം അവൾ അത്രേ ഏറെ അവനെ വിശ്വസിക്കാൻ തുടങ്ങിയിരുന്നു.
കീർത്തിയോടും പ്രമോദിനോടും യാത്ര പറഞ്ഞവർ ഇറങ്ങി…
ആദ്യം ആയി ബൈക്കിൽ കേറുന്ന ഒരു ഭയം അവളിൽ ഉണ്ടായിരുനെങ്കിലും അഭിക്ക് ഒപ്പം ആണല്ലോ എന്ന ധൈര്യത്തിൽ അവൾ കേറി.. പരമാവധി അകലം പാലിച്ചു ആണ് അവൾ ഇരുന്നത്.. അഭി വളരെ പതുക്കെ ആണ് വണ്ടി ഓടിച്ചത്.. വണ്ടി മുൻപോട്ട് പോകും തോറും മാരുതൻ അവളുടെ മുടിയിഴകളിൽ കുസൃതി യോടെ തലോടി. അഭി ഇടക്ക് ഇടക്ക് സൈഡ് മിറർ ൽ കൂടി അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു …
അത് തിരിച്ചറിഞ്ഞത് പോലെ അവൾ നാണത്താൽ ചുവന്നു തുടുത്തു..
അഭി വണ്ടി കൊണ്ട് നിർത്തിയത് ഒരു മെന്റൽ ഹോസ്പിറ്റലിൽ ന്റെ മുൻപിൽ ആണ്.. ഋതു നോട് ഇറങ്ങിക്കോളാൻ പറഞ്ഞതും എന്താ ഇവിടെ എന്ന അർത്ഥത്തിൽ അവൾ അവനെ നോക്കി..
“ഞ… ഞാൻ മൂന്ന് വ.. വർഷം ഇവിടെ ആ.. ആയിരുന്നു.. “
(തുടരും… )
ഇന്ന് കുറച്ചേ ഒള്ളൂട്ടോ.. നാളെ ലെങ്ത് കൂട്ടാം.. നാളെ അഭിയുടെ പാസ്റ്റ് ആണ്.. പിന്നെ എന്റെ ചെറുകഥ സ്വീകരിച്ച എല്ലാവരോടും ഒരുപാട് സ്നേഹം. ഞാൻ ഒരിക്കലും കരുതിയില്ല നിങ്ങൾ എനിക്ക് ഇത്രയും സപ്പോർട്ട് തരുമെന്ന്… ഒരുപാട് സ്നേഹട്ടോ..
സ്നേഹത്തോടെ,
രേവതി ജയമോഹൻ
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Aathmasakhi written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission