“അന്ന് ആരെ കൊണ്ടും അവനെ നിയന്ത്രിക്കാൻ ആയില്ല. അതിന് ശ്രമിച്ച എന്നെ അവൻ അവിടെ മടക്കി വച്ചിരുന്ന വീൽ ചെയർ കൊണ്ട് ഒരുപാട് തല്ലി. പിടിച്ചു മാറ്റാൻ ആർക്കും ആയില്ല. അവൻ കലി തീരും വരെ തല്ലി. ഒടുവിൽ ആരൊക്കെയോ ഒരുമിച്ച് ചേർന്ന് അവനെ കിഴ്പ്പെടുത്തി അവന് ഷോക്ക് കൊടുത്തു, പക്ഷേ അപ്പോഴേക്കും എന്റെ അവസ്ഥ മോശം ആയി.
എന്നെ പരിശോധിച്ച ഡോക്ടർമാർ വിധി എഴുതി ഇനി ഒരിക്കലും എനിക്ക് എഴുന്നേറ്റു നടക്കാൻ ആവില്ല എന്ന്. എന്റെ കാലുകൾ എന്നന്നേക്കുമായി തളർന്നു പോയി… “
അത്രയും പറഞ്ഞ് കൊണ്ട് ആര്യൻ കണ്ണുകൾ തുടച്ചു.
ഇത്രയും ഒക്കെ ചെയ്തിട്ടും ആര്യനും അഭിയും ഇപ്പോഴും എങ്ങനെ സുഹൃത്തുകളായി തുടരുന്നു എന്നോർത്തവൾ അത്ഭുതപെട്ടു. കൂടുതൽ ചിന്തിച്ചു കൂട്ടാൻ അവൾക്ക് അവസരം നൽകാതെ അവൻ വീണ്ടും പറഞ്ഞു തുടങ്ങി.
“ആ സംഭവത്തോടെ എന്റെ ജോലി ഞാൻ അവസാനിപ്പിച്ചു. കാരണം വീട്ടിൽ അമ്മക്ക് ഒക്കെ ഭയങ്കര എതിർപ്പായി അത് മാത്രം അല്ല എനിക്കും അതിനുള്ള ആരോഗ്യം ഇല്ലാതെ ആയി.
എങ്കിലും ആശുപത്രി വാസം കഴിഞ്ഞ് വീട്ടിൽ എത്തിയ ഞാൻ അഭിയെ കുറിച്ച് കൃത്യമായി അനേഷിക്കുന്നുണ്ടായിരുന്നു. എന്റെ സുഹൃത്തായ ഡോക്ടർ സ്റ്റീഫൻ ആണ് പിന്നെ അഭിയെ ചികിൽസിച്ചത്. പക്ഷേ എത്ര ഒക്കെ ശ്രമിച്ചിട്ടും അവനിൽ ഉണ്ടായ മാറ്റത്തിന്റെ കാരണം കണ്ടെത്താൻ ഞങ്ങൾക്ക് ആയില്ല.
അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ സുഹൃത്ത് നന്ദന എന്നെ കാണാൻ വീട്ടിലേക്ക് വന്നത്. അവളോട് ഓരോന്ന് പറയുന്ന കൂട്ടത്തിൽ അഭിയെക്കുറിച്ചും പറഞ്ഞു ഒപ്പം എന്റെ കൈയിൽ ഉണ്ടായിരുന്ന അവന്റെ ഫോട്ടോയും കാണിച്ച് കൊടുത്തു.
അവൾക്ക് അഭിയെ നേരത്തെ അറിയാം ആയിരുന്നു. അവൾ അവനെക്കുറിച്ച് അറിയാവുന്നത് എല്ലാം എന്നോട് പങ്ക് വച്ചു ഒപ്പം അവന് ഒരു പെൺകുട്ടിയും ആയി റിലേഷൻ ഉണ്ടായിരുന്ന കാര്യവും അവൾ പറഞ്ഞു… “
അത് കേട്ടതും ഋതുന്റെ മുഖഭാവം മാറിയത് ആര്യൻ ശ്രദ്ധിച്ചു. എങ്കിലും അവൻ ബാക്കി കൂടി പറഞ്ഞു തുടങ്ങി. കാരണം ഇനിയും അവളോട് ഒന്നും മറച്ചു വക്കുന്നതിൽ അർത്ഥം ഇല്ലെന്നവൻ വിശ്വസിച്ചു.
“നന്ദന പറഞ്ഞ കാര്യം സത്യത്തിൽ എനിക്ക് പെട്ടെന്ന് വിശ്വസിക്കാൻ ആയില്ല കാരണം അഭിയുടെ കൂട്ടുകാർ ആരും ആ റിലേഷനെ കുറിച്ച് എന്നോട് പറഞ്ഞില്ല. പക്ഷേ നന്ദന ഡീറ്റൈൽഡ് ആയിട്ട് തന്നെ എന്നോട് കാര്യങ്ങൾ പറഞ്ഞു.
അനുപമ എന്നായിരുന്നു ആ കുട്ടിയുടെ പേര്, അഭിയുടെ ജൂനിയർ. റാഗിങ് ൽ നിന്നും രക്ഷിച്ചവനോട് തോന്നിയ ആരാധന പിന്നെ പ്രണയം ആയി മാറി. അവൾ പല തവണ തന്റെ ഇഷ്ടം അഭിയോട് തുറന്ന് പറഞ്ഞെങ്കിലും അവൻ അത് സ്വീകരിക്കാൻ തയാറായില്ല. അത്പോലെ അവൾ അവനെ വിടാനും തയാറായില്ല. അവൾ തന്റെ പ്രണയം പ്രകടിപ്പിക്കാൻ പല വഴികളും നോക്കി എങ്കിലും അഭി അവളിൽ നിന്നും ഒഴിഞ്ഞ് മാറിക്കൊണ്ടേ ഇരുന്നു.
ഏറ്റവും ഒടുവിൽ അവൾ ആത്മഹത്യാ ഭീഷണി മുഴക്കി. അതിൽ അഭിക്ക് പിടിച്ചു നിൽക്കാൻ ആയില്ല. അവന് അവളുടെ പ്രണയം സ്വീകരിക്കേണ്ടി വന്നു. പക്ഷേ അവളുടെ നിർദേശപ്രകാരം അവർ അത് രഹസ്യമായി വച്ചു…
ഇത്രയും മാത്രേ നന്ദനക്കും അറിയാമായിരുന്നോളൂ. നന്ദന ഇതൊക്കെ അറിഞ്ഞത് തന്നെ അനുപമ യുടെ ഒരു ബെസ്റ്റ് ഫ്രണ്ട് വഴി ആയിരുന്നു.
എന്റെ റിക്വസ്റ്റ് പ്രകാരം നന്ദന പിന്നെ എന്താ സംഭവിച്ചത് എന്ന് അറിയാൻ എന്നെ സഹായിക്കാം എന്ന് ഏറ്റു. അനുപമയോട് ഇതിനെ കുറിച്ച് നന്ദന സംസാരിക്കാൻ ശ്രമിച്ചപ്പോൾ അഭിയെ പോലും അറിയില്ല എന്ന മട്ടിൽ ആയിരുന്നു അവൾ. അത്കൊണ്ട് തന്നെ ഞങ്ങൾ അനുപമയുടെ ബെസ്റ്റ് ഫ്രണ്ട് ന്റെ സഹായം തേടി.
ആ കുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സത്യത്തിൽ ഞങ്ങൾ ഞെട്ടി പോയി… “
അത്രയും പറഞ്ഞു നിർത്തി കൊണ്ട് ആര്യൻ തനിക്ക് അരികിൽ ഇരുന്ന കുപ്പിയിൽ നിന്നും കുറച്ച് വെള്ളം കുടിച്ചു..
“എന്താ അന്ന് സംഭവിച്ചത്…? “
ഋതു ആകാംഷ അടക്കാൻ ആവാതെ ചോദിച്ചു.
ആര്യൻ അവളെ നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ബാക്കി പറയാൻ തുടങ്ങി.
“ഇനി ഞാൻ പറയാൻ പോകുന്ന കാര്യം അത് എത്രത്തോളം നിനക്ക് ഉൾക്കൊള്ളാൻ പറ്റും എന്ന് എനിക്ക് അറിയില്ല ഋതിക. അത്കൊണ്ട് തന്നെ നീ ഞാൻ പറയുന്നത് കേൾക്കാൻ ഉള്ള മനോബലം ഉണ്ടാക്കി എടുക്കണം.. “
ആര്യൻ അത് പറഞ്ഞപ്പോൾ അവൾ ശരി എന്ന അർത്ഥത്തിൽ വെറുതെ ഒന്ന് മൂളി…
ആര്യൻ അന്ന് താൻ അറിഞ്ഞ കാര്യങ്ങൾ ഓർത്ത് പറയാൻ തുടങ്ങി.
അഭിടെ വീട്ടിൽ വാർഡൻ വിളിക്കുന്നതിന് തലേ ദിവസം രാത്രി അനുപമയുടെ ഫോണിൽ നിന്നും അഭിടെ ഫോണിലേക്ക് ഒരു കാൾ വന്നു പക്ഷേ അവൻ അറ്റൻഡ് ചെയ്തെങ്കിലും മറു സൈഡിൽ നിന്നും മറുപടി ഒന്നും ഉണ്ടായില്ല. അത്കൊണ്ട് അപ്പോൾ തന്നെ അഭി ഹോസ്റ്റൽ വാർഡൻ ന്റെ കണ്ണുവെട്ടിച്ചു അനുപമയുടെ വീട്ടിലേക്ക് പോയി.
അവന്റെ മനസ്സ് മുഴുവൻ അവൾക്ക് എന്തോ ആപത്ത് പറ്റി എന്ന ചിന്ത ആയിരുന്നു. പക്ഷേ ഓടി പിടച്ചു അവളുടെ വീട്ടിൽ എത്തിയ അവൻ കണ്ടത് മറ്റ് പുരുഷനോടൊപ്പം അല്പവസ്ത്രധാരി ആയി വന്ന് കതക് തുറന്ന അനുപമയെ ആയിരുന്നു.
അവൻ അവളോട് വല്ലാതെ ദേഷ്യപ്പെട്ടു. അതിന് മറുപടി ആയി അവൾ പറഞ്ഞ വാക്കുകൾ അവനെ തകർത്ത് കളഞ്ഞു.
അവൾ സത്യത്തിൽ ഡ്രഗ്സ് അഡിക്ട് ആയിരുന്നു കോളേജിൽ അവളുടെ ഡിയലിങ്ങ്സ് ആരും പെട്ടെന്ന് ശ്രദ്ധിക്കാതെ ഇരിക്കാനും എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അഭിയുടെ മറ പറ്റാനും മാത്രം ആയിരുന്നു അവൾക്ക് അവനുമായുള്ള പ്രേമം. അഭി ഒപ്പം ഉണ്ടെങ്കിൽ അവന്റെ ഇൻഫ്ലുൻസ് യൂസ് ചെയ്തു രക്ഷപെടാം എന്നവൾ ചിന്തിച്ചു.
ഇതെല്ലാം അറിഞ്ഞ അഭി ഇതിന് എതിരെ പ്രതികരിക്കാൻ ശ്രമിച്ചപ്പോൾ അവളും വേറെ കുറച്ച് പേരും ചേർന്ന് അവനിൽ മയക്ക് മരുന്ന് കുത്തിവച്ചു . ശേഷം… “
ആര്യൻ ബാക്കി പറയാൻ ആകാതെ തലകുനിച്ചു..
“ശേഷം എന്ത് പറ്റി…? “
ഋതു ആര്യാനോടായി ചോദിച്ചു.
“അത്.. അവനെ കുറച്ച് പുരുഷന്മാർ ചേർന്ന് സെക്സ്ഷോലി യൂസ് ചെയ്തു. ചുരുക്കി പറഞ്ഞാൽ അവനെ അവർ അവരുടെ കാമത്തിന് ഇരയാക്കി.. “
അത് കേട്ട് ഋതു സ്തംഭിച്ചു ഇരുന്ന് പോയി..
പുരുഷനെ പോലും വെറുതെ വിടാത്തവരോ..? ഋതുന്റെ ഉള്ള് പിടഞ്ഞു.
ആര്യൻ നിർത്തിയ ഇടത്ത് നിന്നും വീണ്ടും പറഞ്ഞു തുടങ്ങി.
“അവന്റെ ശരീരത്തിൽ അവർ ഹൈ ഡോസ് മയക്ക് മരുന്ന് ആണ് യൂസ് ചെയ്തത്. അതിന്റെ ഭാഗം ആയിട്ടാണ് അവന്റെ ക്യാരക്ടർ ചേഞ്ച് ആയതും അക്രമവസാന വന്നതും.. അന്ന് വെളുപ്പിനെ അവർ തന്നെ ആണ് അവനെ ഹോസ്റ്റലിൽ കൊണ്ട് ഇട്ടത്..
അന്നത്തെ ആ ഭീകര രാത്രി അഭിമന്യുവിനെ ഇല്ലാതെ ആക്കി. മറ്റുള്ളവരെ കാണുന്നത് പോലും അവന് ഭയം ആയി. ആ ഭയം കാരണം ആണ് അവൻ മറ്റുള്ളവരെ ആക്രമിക്കാൻ തുടങ്ങിയതും..
ഈ സത്യങ്ങൾ എല്ലാം തിരിച്ചു അറിഞ്ഞു കഴിഞ്ഞ ഞാൻ അത് എല്ലാം ഡോക്ടർ സ്റ്റീഫനെ അറിയിച്ചു. ഞങ്ങൾ ആദ്യം ചെയ്തത് അഭിയുടെ ഉള്ളിൽ അടിഞ്ഞു കൂടിയ ഭയത്തെ പുറംതള്ളുക എന്നത് ആയിരുന്നു.
ഡോക്ടർ സ്റ്റീഫൻ ന്റെ സഹായത്തോടെ ഞാൻ അവനെ നോർമൽ ലൈഫിലേക്ക് തിരിച്ചു കൊണ്ട് വന്നു. പക്ഷേ അതിന് എനിക്ക് നാല് വർഷത്തോളം വേണ്ടി വന്നു.. “
ആര്യൻ അത് പറഞ്ഞു അവസാനിപ്പിച്ചു ഋതുവിനെ നോക്കുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞ് ഒഴുകുക ആയിരുന്നു.
“ഋതു, നീ എന്നാൽ ഇപ്പോൾ അവന് ജീവൻ ആണ്.. നീ കാരണം ആണ് അവൻ ഒരു വിവാഹ ജീവിതത്തെ ക്കുറിച്ച് ചിന്തിച്ചത് തന്നെ. നീ അവനോട് ഒപ്പം ഉണ്ടെങ്കിൽ ഇനി അവന്റെ മനസ്സ് ഒരിക്കലും താളം തെറ്റില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്… “
ആര്യൻ അത് പറഞ്ഞ ശേഷം ഋതുവിന്റെ മറുപടിക്ക് ആയി കാത്തിരുന്നു. അടുക്കളയുടെ മറവിൽ നിന്നും അഭിയും അവളുടെ മറുപടിക്ക് ആയി കാത്തിരിക്കുക ആയിരുന്നു.
പക്ഷേ അവിടെ ആകെ മൗനം പടർന്നു പിടിക്കുക ആയിരുന്നു. ഋതുവിന്റെ മുഖത്തേ ഭാവം എത്ര ഒക്കെ ശ്രമിച്ചിട്ടും അഭിക്ക് മനസിലാക്കാൻ ആയില്ല.. കാരണം അവളുടെ ഇപ്പോഴത്തെ ഭാവം അവന് അപരിചിതം ആയിരുന്നു.
“ഋതു താൻ എന്താ ഒന്നും പറയാതെ…? “
ആര്യൻ ചോദിച്ചതിനും അവൾ മറുപടി ഒന്നും പറയാതെ അവനെ നിർവികരതയോടെ ഒന്ന് നോക്കി. പിന്നെ ഒന്നും മിണ്ടാതെ അവൾ ആ വീടിന് പുറത്തേക്ക് നടന്നു..
അവളുടെ ആ പ്രവർത്തി ആര്യനെയും അഭിയേയും ഞെട്ടിച്ചു. അഭി ആണെങ്കിൽ അവളുടെ പ്രവർത്തിയിൽ ആകെ ഉലഞ്ഞു പോയി.
(തുടരും… )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Aathmasakhi written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission