Skip to content

ആത്മസഖി – ഭാഗം 3

aathmasakhi

പ്രമോദ് ഓരോ ചുവടും മുൻപോട്ട് വക്കുമ്പോഴും ഋതുവിന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു…

കീർത്തിയുടെ അമ്മാവന്റെ മകൻ ആണ് പ്രമോദ്… എഞ്ചിനീയറിംഗ് ന് ചേർന്നെങ്കിലും പഠിത്തം പാതി വഴിയിൽ ഉപേക്ഷിച്ചു… പിന്നെ കീർത്തിയും ഋതുവും പഠിക്കുന്ന കോളേജിൽ ചേർന്നു..

ഇപ്പോൾ അവരുടെ സീനിയർ കൂടി ആണ്…. എങ്കിലും നാട്ടിൽ ഏത്‌ അടി നടന്നാലും അതിൽ അവനും കാണും..

കള്ള് കുടിയും തല്ലും വഴക്കും ഒക്കെ ആയി നടക്കുന്ന തനി താന്തോന്നി…

“ഇന്ന് കാണാൻ നല്ല ഐശ്വര്യം ഉണ്ടല്ലോ…? “

അവൻ ഒരു വഷളൻ ചിരിയോടെ ചോദിച്ചു…

“എനിക്ക് പോകണം… “

അത്രയും പറഞ്ഞ് പോകാനായി തുടങ്ങിയ ഋതുവിന്റെ കൈയിൽ പിടിച്ചവൻ വലിച്ചു…

“നിക്കേടി… തടിച്ചി ആണെങ്കിലും നിനക്ക് ഒരു അഴക് ഒക്കെ ഉണ്ട്.. “

അവൻ അവളുടെ കൈയിലെ പിടുത്തം ഒന്നൂടെ മുറുക്കി… വേദന കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു… പക്ഷേ അപ്പോൾ അവളുടെ ശരീരം ആകമാനം കണ്ണുകൾ കൊണ്ടോന്ന് ഉഴിഞ്ഞാണ് അവൻ അത് പറഞ്ഞത്… അവൾ വെറുപ്പോടെ മുഖം തിരിച്ചു…

“എന്റെ ഋതു ഇങ്ങനെ കരഞ്ഞു കൊണ്ട് നിൽക്കാതെ അവന്റെ ചെപ്പക്കുറ്റി നോക്ക് ഒന്ന് കൊടുക്ക്… “

ജാനവ് അവൾക്ക് അരികിൽ വന്നു കൊണ്ട് ആവേശത്തോടെ പറഞ്ഞു…

അപ്പോഴേക്കും കൈയിൽ പ്രമോദ് ഇറുക്കി പിടിച്ചത് കൊണ്ടവളുടെ കൈയിലെ കുപ്പിവളകൾ പൊട്ടി .. അവളുടെ കൈ മുറിഞ്ഞു ചോര ഒലിക്കുന്നത് കണ്ടപ്പോൾ അവൻ പിടി വിട്ടു….

അവൻ പിടി വിട്ടതും ജാനവ് അവളുടെ കൈയിൽ പിടിച്ചു അവന്റെ കരണം പുകച്ചു ഒന്ന് കൊടുത്തു. .

ഋതുവിൽ നിന്നും ഇങ്ങനെ ഒരു നീക്കം ഒരിക്കലും പ്രമോദ് പ്രതീക്ഷിച്ചില്ല അത്കൊണ്ട് തന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ പകച്ചു നിന്നു..

പെട്ടെന്ന് ജാനവ് ഇങ്ങനെ ചെയ്യും എന്ന് ഋതുവും കരുതിയില്ല… ഒരു നിമിഷം അവൾ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി..

അവൾ തന്റെ കൈയിലും പ്രമോദ് ന്റെ മുഖത്തേക്കും ഒന്ന് നോക്കി…

അപ്പോഴേക്കും ആളുകൾ അങ്ങോട്ടേക്ക് വരാൻ തുടങ്ങിയതും… ഋതുവിൽ ഭയം തലപൊക്കുന്നത്‌ ജാനവ് അറിഞ്ഞു… ഉടനെ തന്നെ ജാനവ് അവളുടെ കൈയിൽ പിടിച്ചു വലിച്ച് മുൻപോട്ട് നടത്തി….

നടക്കുമ്പോഴും അവൾ കരഞ്ഞു കൊണ്ടാണ് നടന്നത്…

“താൻ എന്തിനാ ഇങ്ങനെ കരയുന്നത്..

അടുത്ത വളവ് എത്തിയപ്പോൾ ജാനവ് ദേഷ്യത്തോടെ ചോദിച്ചു…

“ഞാൻ അവനെ അടിച്ചു എന്ന് വീട്ടിൽ അറിഞ്ഞാൽ പിന്നെ അത് മതി… “

അവൾ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു..

“താൻ വെറുതെ ഒന്നും അല്ലല്ലോ അടിച്ചത്… തന്റെ ദേഹത്ത് അനുവാദം ഇല്ലാതെ തൊട്ടിട്ട് അല്ലേ… അത് അങ്ങ് പറഞ്ഞാൽ പോരെ…? “

ജാനവ് അത് ചോദിച്ചപ്പോൾ ഋതുവിന്‌ ദേഷ്യം ആണ് വന്നത്…

“താൻ എന്റെ കൈപിടിച്ച് അടിപിച്ചത് എന്തിനാ…?  ഇത് ഇപ്പോൾ എല്ലാവരുടെയും മുൻപിൽ ഞാൻ മോശം ആയില്ലേ…? “

ഋതു അത് ചോദിച്ചപ്പോൾ ജാനവിനും ദേഷ്യം വന്നു…

“നിന്റെ അനുവാദം ഇല്ലാതെ നിന്നെ തൊട്ടവനെ അല്ലേ അടിപ്പിച്ചത്… അവിടെ നീ മോശം ആവുക അല്ല സ്വയം സംരക്ഷിക്കുക ആണ് ചെയ്തത്…

അവൻ നിന്റെ കൈകേറി പിടിച്ചപ്പോൾ അത് ഇഷ്ടപെടാത്തത്ത് കൊണ്ട് അല്ലേ എന്നെ നീ  നിസ്സഹായതയോടെ നോക്കിയത്…

എനിക്ക് നിന്നെ നീ ഉദേശിച്ചത് പോലെ ഈസി ആയിട്ട് രക്ഷിക്കാം ആയിരുന്നു… പക്ഷേ എപ്പോഴും നിന്നെ സംരക്ഷിക്കാൻ ആരെങ്കിലും ഉണ്ടാകണം എന്നൊന്നും ഇല്ല…

ഒരു സൂപ്പർ ഹീറോയും വരില്ല രക്ഷിക്കാൻ..

നീ വേണം നിന്നെ സംരക്ഷിക്കാൻ… അവിടെ എത്രയോ പേർ ഉണ്ടായിരുന്നു ആരെങ്കിലും നിന്റെ കൈയിൽ അവൻ പിടിച്ചപ്പോൾ ഇടപെട്ടോ.. ഇല്ലല്ലോ ..

അത്കൊണ്ടാണ് ഞാൻ പറഞ്ഞത് ഇപ്പോൾ നീ ചെയ്തതിൽ ഒരു തെറ്റും ഇല്ല…

ഇനി നിന്നെ ഉപദ്രവിക്കാൻ അവന് ആഗ്രഹം തോന്നുമ്പോൾ നിന്റെ അടിയുടെ ചൂടും അവന് ഓർമ വരും… “

ജാനവ് പറഞ്ഞത് ശരി ആണെന്ന് അവൾക്കും തോന്നി അത്കൊണ്ട് തന്നെ പിന്നെ അവൾ ആ കാര്യത്തിന് കരഞ്ഞില്ല…

ജാനവിനോട് കാര്യം പറഞ്ഞ് നടന്നത് കൊണ്ട് കോളേജിൽ പെട്ടെന്ന് എത്തിയത് പോലെ അവൾക്ക് തോന്നി….

ചുവന്ന പരവതാനി പോലെ വാക പൂക്കൾ കോളേജ് പരിസരം മുഴുവൻ പൊഴിഞ്ഞു കിടക്കുന്ന കാഴ്ച അതി മനോഹരം ആയിരുന്നു.. ആ കാഴ്ച കണ്ട് ജാനവ് അല്പ നേരം അങ്ങനെ തന്നെ നിന്നു…

പിന്നെ ഋതുവിനൊപ്പം അകത്തേക്ക് നടന്നു…

ലക്ഷ്മി ഋതുവിനെയും കാത്ത് പതിവ് പോലെ ഗുൽമോഹർ ന്റെ ചുവട്ടിൽ ഇരിപ്പുണ്ടായിരുന്നു…

ഋതുവിനെ കണ്ടതും അവൾ ഓടി വന്നു..

“എന്റെ ഋതു നിനക്ക് അല്പം കൂടി നേരത്തെ വന്നുകൂടെ… ഞാൻ എത്ര നേരം ആയി കാത്തിരിക്കുന്നു… “

അവൾ അത് പറഞ്ഞ് കൊണ്ട് ഇരിക്കെ തന്നെ അവളുടെ ഫോൺ ബെൽ അടിച്ചു…

മിഥുൻ എന്ന പേര് സ്‌ക്രീനിൽ തെളിഞ്ഞതും ലക്ഷ്മി ഒരു മിനിറ്റ് എന്ന് പറഞ്ഞു കുറച്ചു മാറി നിന്ന് ഫോണിൽ സംസാരിക്കാൻ തുടങ്ങി…

മിഥുൻ ലക്ഷ്മിയുടെ കാമുകൻ ആണ്… പുള്ളിക്കാരൻ എപ്പോഴും ഇങ്ങനെ വിളിച്ച് കൊണ്ടേ ഇരിക്കും…

“അതെ താൻ വീട്ടിൽ പോകും വരെ എന്നോട് ഇനി സംസാരിക്കണ്ട കേട്ടോ… തനിക്ക് അല്ലാതെ ആർക്കും എന്നെ കാണാൻ ആവില്ല… അത്കൊണ്ട് ആളുകൾ വിചാരിക്കും തനിക്ക് വട്ടാണെന്ന്… “

ജാനവ് അത് പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു… ചിരിക്കുമ്പോൾ അവൾക്ക് വല്ലാത്ത ഭംഗി ഉള്ളത് ആയി ജാനവിന് തോന്നി…

അവൻ ഇമ വെട്ടാതെ അവളെ തന്നെ നോക്കി ഇരുന്നു… അവന്റെ കണ്ണുകളുടെ ആകർഷണ വലയത്തിൽ അകപെട്ടവൾ സ്വയം മറന്ന് അങ്ങനെ തന്നെ ഇരുന്നു…

പെട്ടെന്ന് കോളേജ് ബെൽ മുഴങ്ങിയപ്പോൾ ഋതുവിന്റെ കൈയിൽ പിടിച്ചു ലച്ചു അകത്തേക്ക് പോയി…

സത്യം പറഞ്ഞാൽ ഇതിനിടയിൽ ലച്ചു ഫോൺ വിളി നിർത്തി വന്നതൊന്നും അവർ അറിഞ്ഞില്ല…

”നീ എന്താ ഋതു സ്വപ്നലോകത്ത് വല്ലതും ആണോ…? “

ലച്ചു അവളെ ഒന്ന് പിച്ചികൊണ്ട് ചോദിച്ചു…

അതിന് മറുപടി പറയാതെ അവൾ വെറുതെ ഒന്ന് ചിരിച്ചു..

ഋതു ഇങ്ങനെ ചിരിച്ചു കാണുന്നത് അപൂർവം ആണെന്ന് ലച്ചൂന് തോന്നി…

ഫസ്റ്റ് പീരിയഡ് തന്നെ ക്ലാസ്സിൽ വളരെ ശ്രദ്ധയോടെ ഇരുന്ന് ലെക്ചർ നോട്ട് എഴുതുന്ന ഋതുവിനെ  ലച്ചു അതിശയത്തോടെ നോക്കി…

ആദ്യം ആയാണ് ഋതു നോട്ട് എഴുതുന്നതും ക്ലാസ്സിൽ ശ്രദ്ധിക്കുന്നതും ഒക്കെ അവൾ കാണുന്നത്..

പക്ഷേ ലച്ചുവിന്റെ അത്ഭുതത്തോടെ ഉള്ള നോട്ടം പോലും ഋതു അറിഞ്ഞില്ല അവൾ അത്രയും കാര്യമായാണ് ഓരോ ക്ലാസും ശ്രദ്ധിച്ചത്…

ഇടക്ക് അറിയാതെ ശ്രദ്ധ മാറിയാൽ ജാനവ് അവളെ നോക്കി കണ്ണ് ഉരുട്ടും.. അതോടെ അവൾ വീണ്ടും പഠിത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കും….

ഋതുവിന്റെ കൈയിൽ നിന്ന് അടി കിട്ടിയത് കൊണ്ടാവും പ്രമോദ് അന്ന് കോളേജിൽ വന്നില്ല… അവൻ വരാത്തത് നന്നായി എന്ന് ജാനവിനും തോന്നി…

സാധാരണ ഉച്ചക്ക് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഋതു അന്ന് പെട്ടെന്ന് തന്നെ ഫുഡ്‌ കഴിച്ച് എഴുന്നേറ്റു…

“ക്യാന്റീൻ ആണെന്ന് കരുതി ആണെന്ന് തോന്നുന്നു ചിലർ ഒക്കെ വഴി തെറ്റി ലൈബ്രറിയിൽ വന്നിട്ടുണ്ടല്ലോ… “

ലച്ചുവിന് പതിവ് ഫോണിങ് പരുപാടി ഉള്ളത് കൊണ്ട് അവളെ കൂട്ടാതെ ആണ് ഋതു ലൈബ്രറിയിൽ വന്നത്… പതിവ് ഇല്ലാതെ ലൈബ്രറിയിൽ വന്നതിന്റെ പരിഹാസം ആണെന്ന് മനസിലാക്കി ഋതു കീർത്തിയുടെ വാക്കുകൾ മൈൻഡ് ചെയ്യാതെ മുൻപോട്ട് നടന്നു….

അവൾ പുസ്തകങ്ങൾ വച്ച ഷെൽഫുകളിൽ ആകെ ഒന്ന് പരതി.. ആദ്യമായി ലൈബ്രറിയിൽ കേറിയതിന്റെ ഒരു പരിഭ്രമം ഋതുവിൽ ഉണ്ടായിരുന്നെങ്കിലും  ജാനവ് അവളെ സഹായിച്ചു…

അവൾ ആവിശ്യമായ രണ്ട് പുസ്തകങ്ങളും എടുത്ത് ലൈബ്രറിയിൽ നിന്നും ഇറങ്ങിയപ്പോഴും കീർത്തി ഋതുവിനെ പുച്ഛത്തോടെ ഒന്ന് നോക്കി..

ജാനവ് അത് സാരമില്ല എന്ന് കണ്ണടച്ച് കാണിച്ചു…

ഉച്ചക്ക് ശേഷം ഉള്ള ക്ലാസ്സുകളിലും അവൾ നന്നായി തന്നെ ശ്രദ്ധിച്ചു….

വൈകുന്നേരം തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ ജാനവ് പറയുന്ന ഓരോ കാര്യങ്ങളും അവൾ കേൾക്കുന്നുണ്ടെങ്കിലും രാവിലത്തെന്റെ ബാക്കി ആയി പ്രമോദ് വരുമോ എന്നവൾ ഭയപ്പെട്ടിരുന്നു..

പക്ഷേ വീട് എത്തും വരെ അവനെ കണ്ടില്ല എന്നത് അവളിൽ വലിയൊരു ആശ്വാസം പകർന്നു…

അവൾ വീട്ടിൽ എത്തിയ ഉടനെ കുളിച്ച് ഫ്രഷ് ആയി ആഹാരവും കഴിച്ചു പഠിക്കാൻ ഇരുന്നു…

ജാനവിന്റെ സഹായത്തോടെ അവൾ ലൈബ്രറിയിൽ നിന്ന് എടുത്ത പുസ്തകങ്ങളും ഇന്റർനെറ്റും ഒക്കെ റെഫർ ചെയ്തു നോട്ടുകൾ ഉണ്ടാക്കാൻ തുടങ്ങി…

“ഋതു….. “

രാധിക ഉറക്കെ അലറി…

രാധികയുടെ മുഖം ആകെ ദേഷ്യത്തിൽ ചുവന്നിരുന്നു… അവളുടെ ചുണ്ടുകൾ കോപത്താൽ വിറച്ചു….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!