ആത്മസഖി – ഭാഗം 30

2774 Views

aathmasakhi

“നീ എന്തോന്നാ ഈ ആലോചിക്കുന്നേ…? “

സൗദാമിനി അമ്മ കിച്ചുനോട് ചോദിച്ചു.

“ഞാൻ അന്ന് പറഞ്ഞത് പോലെ ചേട്ടായി എവിടോ കുരുങ്ങി… പതിവ് ഇല്ലാത്ത ഒരുക്കവും റോസാ പൂ പറിക്കലും… മൊത്തത്തിൽ ഒരു കള്ളത്തരം ഉണ്ട്  …. ഇനി വല്ല റീച്ചർ നോടും ആവോ…? അമ്മ എന്തായാലും ഒരു മരുമകളെ സ്വീകരിക്കാൻ തയാറായിക്കോ… “

കിച്ചു അതും പറഞ്ഞു കൊണ്ട് അവന്റെ റൂമിലേക്ക് പോയി…

കിച്ചു പറഞ്ഞത് കേട്ട് സൗദാമിനി അമ്മയുടെ മുഖം വിടർന്നു.. ഇനി എങ്കിലും തന്റെ മകന്റെ ജീവിതത്തിൽ സന്തോഷം ഉണ്ടായാൽ മതി എന്ന് ആ അമ്മ മനമുരുകി പ്രാർത്ഥിച്ചു…

                   ************

ഋതു ന് പക്ഷേ എന്ത് കൊണ്ടോ ഇന്ന് കോളേജിൽ പോകാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല കാരണം ഇന്ന് മുതൽ അഭി കോളേജിൽ വരില്ലല്ലോ… അവൾ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമയം കളഞ്ഞു.. ഇടക്ക് രാധിക വന്നു കോളേജിൽ പോകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ തലവേദന ആണെന്ന് കള്ളം പറഞ്ഞവൾ കട്ടിലിൽ കേറി കിടന്നു….

“ഈ ഇടയായി നിനക്ക് മടി കൂടുന്നുണ്ട് ഋതു.. “

അതും പറഞ്ഞു രാധിക അവളെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം തിരികെ അടുക്കളയിലേക്ക് പോയി  …

“എന്താണ് മാഡം ഇന്ന് കോളേജിൽ പോകണ്ടേ…? “

ജാനവ് അവളെ കുത്തി എഴുന്നേൽപ്പിച്ചു കൊണ്ട് ചോദിച്ചു..

“എനിക്ക് ഒരു മൂഡ് ഇല്ല.. “

അവൾ മടിയോടെ പറഞ്ഞു..

“ഊവ്… അഭി ഇല്ലാത്തോണ്ട് ആവും അല്ലേ.. എന്റെ മടിച്ചി പെണ്ണേ.. അവൻ നിന്നെ കാണാൻ വരും.   “

ജാനവിന്റെ വാക്കുകൾ കേട്ടതും ഋതു ന്റെ കണ്ണുകൾ വിടർന്നു ..

“ശരിക്കും…? “

അവൾ വിശ്വാസം വരാത്ത പോലെ ചോദിച്ചു..

“ശരിക്കും   …. “

അവൻ ഉറപ്പ് കൊടുത്തതും അവൾ ഉത്സാഹത്തോടെ റെഡി ആയി   …

“നീ ഇന്ന് പോകുന്നില്ല എന്ന് അല്ലേ പറഞ്ഞേ…? “

ഋതു റെഡി ആയി ഇറങ്ങിയത് കണ്ട് രാധിക ചോദിച്ചു…

“അത്…  അത് പിന്നെ വെറുതെ ക്ലാസ്സ്‌ കളയണ്ടല്ലോ എന്ന് കരുതി… ഞാൻ പോയിട്ട് വരാവേ… “

ഋതു അതും പറഞ്ഞ് കോളേജിലേക്ക് പോകാൻ ഇറങ്ങി.

“ഈ പെണ്ണിന് ഇത് എന്ത് പറ്റി…? “

രാധിക ഋതു പോകുന്നത് നോക്കി നിന്ന് കൊണ്ട് പറഞ്ഞു.

“ഞാൻ അന്നേ പറഞ്ഞില്ലേ… അപ്പോൾ അമ്മക്ക് വിശ്വാസം ആയില്ല.. ഇപ്പോൾ കണ്ടോ ചേച്ചിടെ സ്വഭാവം പെട്ടെന്ന് പെട്ടെന്ന് ആണ് മാറുന്നത്…. “

ഉണ്ണി ടവൽ കൊണ്ട് തലതോർത്തി കൊണ്ട് പറഞ്ഞു…

“ഉം നീ പറഞ്ഞത് പോലെ അവൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്… കഴിഞ്ഞ ദിവസം അവൾ ഒറ്റയ്ക്ക് ഇരുന്ന് സംസാരിക്കുന്നത് കണ്ടു… “

അത് പറയുമ്പോൾ രാധിക യുടെ മുഖത്ത് അല്പം ഭയം ഉണ്ടായിരുന്നു…

“ഞാൻ പറഞ്ഞപ്പോൾ അമ്മ വിശ്വസിച്ചില്ലല്ലോ…  ഞാൻ  ഇതിനൊക്കെ ഒരു പരിഹാരം കണ്ട് വച്ചിട്ടുണ്ട്… “

ഉണ്ണി ഒന്ന് ചിന്തിച്ച ശേഷം പറഞ്ഞു…

“എന്ത് പരിഹാരം…..? “

രാധിക സംശയത്തോടെ ചോദിച്ചു….

  • ••••••••••••••••

“നിന്നെ കാത്ത് നിന്ന് മുഷിഞ്ഞല്ലോ…. “

റോഡ് അരികിൽ ഋതുവിനെ കാത്ത് നിന്ന കീർത്തി  പരിഭവം പറഞ്ഞു…

“അത്… ഉണർന്നപ്പോൾ ഒരു തലവേദന… “

ഋതു അത് പറഞ്ഞതും കീർത്തി ഉറക്കെ ചിരിച്ചു…

“നീ എന്താ ചിരിക്കൂന്നേ…? “

ഋതു സംശയത്തോടെ ചോദിച്ചു ..

” നിന്റെ ഈ തലവേദന എനിക്കും ഉണ്ടായിരുന്നു എന്ന് നീ മറക്കണ്ട… “

കീർത്തി അത് പറഞ്ഞതും ഋതു  ചമ്മിയ ചിരി ചിരിച്ചു… പിന്നെ കീർത്തി അഭി യുടെ പേര് പറഞ്ഞു ഋതു നെ ഒരുപാട് കളിയാക്കി…

ലച്ചു കൂടി വന്നതോടെ ലച്ചുവും അവളെ കളിയാക്കി… അവർ മൂവരും നടന്ന്  കോളേജിന്റെ അടുത്ത് എത്താറായതും അഭി ഋതു നെ കാത്ത് നില്കുന്നത് ലച്ചു കണ്ടു…

“ഹാ അഭിമന്യു സാർ ന് നൂറയുസ്സ് ആണ് ദേ നിൽക്കുന്നു ആൾ… “

ലച്ചു ഋതുന് അഭിയെ കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു… അഭിയെ കണ്ടതും ഋതുന്റെ മുഖം പ്രസന്നം ആയി… അവളുടെ കണ്ണുകളിൽ പ്രണയം പൂവിട്ടു…

“നീ പോയി സംസാരിച്ചിട്ട് വാ… ഞങ്ങൾ ഇവിടെ നിൽക്കാം… “

കീർത്തി അതും പറഞ്ഞ് ഋതുനെ അഭിയുടെ അടുത്തേക്ക് അയച്ചു..

“ഗു… ഗു…. ഗുഡ് മോർണിങ് ഋതു… “

അഭി തന്റെ തോട്ടത്തിൽ വിരിഞ്ഞ റോസാ പൂ അവൾക്ക് ആയി നീട്ടി കൊണ്ട് പറഞ്ഞു…

അത് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…

“നിനക്കായി മാത്രം പൂക്കുന്ന റോസാപൂക്കളും ചെറു പുഞ്ചിരികളും അധികം വൈകാതെ നിന്നെ തേടി എത്തും… “

ജാനവിന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ മുഴങ്ങി…

“എ.. എ.. എന്താടോ ആലോചിക്കുന്നേ..?

ഋതുന്റെ കൈയിൽ തട്ടികൊണ്ട് അഭി ചോദിച്ചു..

“അത്.. ഒന്നുല്ല.. “.

അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു…

അവൻ വീണ്ടും റോസാ പൂ അവൾക്ക് നേരെ നീട്ടി… അവൾ നാണത്തോടെ അത് വാങ്ങി…

“ന.. ന.. നന്നായി പ.. പ…  പഠിക്കണം… ഞാൻ വ… വ… വൈകിട്ട് വരാം… “

അതിന് മറുപടി എന്ന പോലെ അവൾ ഒരു പുഞ്ചിരി അവന് സമ്മാനിച്ചു…

അവൻ തിരികെ പോകും മുൻപേ ഒന്നുടെ അവളെ നോക്കി… താൻ കൊടുത്ത റോസാ പൂ ഹൃദയത്തോടെ ചേർത്ത് വച്ച് നിൽക്കുന്ന അവളെ കണ്ടതും അഭിയുടെ ഉള്ളം നിറഞ്ഞു..

തിരികെ കീർത്തിയുടെയും ലച്ചുവിന്റെയും ഒപ്പം ക്ലാസ്സിൽ കേറുമ്പോൾ എല്ലാം ഋതുന്റെ ഉള്ളിൽ നിറഞ്ഞു നിന്നത് അഭി ആയിരുന്നു… പ്രമോദ് വന്ന് കീർത്തിയും ആയി മാറി നിന്ന് സംസാരിക്കുന്ന സമയത്ത് ലച്ചുവും എന്തൊക്കെയോ ഋതുനോട് പറയുന്നുണ്ടായിരുന്നു… പക്ഷേ ഋതു അതൊന്നും കേട്ടില്ല.. അവൾ ഒരു മായിക ലോകത്ത് ആയിരുന്നു.. അവളുടെ മനസ്സിൽ അഭി മാത്രം ആയിരുന്നു..

അവന്റെ പാസ്റ്റ് അറിഞ്ഞ ശേഷം അവനോട് ഉള്ള പ്രണയത്തിന്റെ ആഴം കൂടിയിട്ടേ ഒള്ളു.. ഇനി ഒരു വേദനക്കും അവനെ വിട്ട് കൊടുക്കാൻ അവൾ തയാറായിരുന്നില്ല.. എന്ത് വന്നാലും അവനെ ചേർത്ത് നിർത്തും എന്ന് അവൾ തീരുമാനിച്ചിരുന്നു…

അല്ലെങ്കിലും പ്രണയം പലപ്പോഴും അങ്ങനെ തന്നെ അല്ലേ നമ്മളെക്കാൾ ഏറെ നമ്മൾ മറ്റൊരാളെ സ്നേഹിക്കുന്ന പ്രതിഭാസം…

അന്നത്തെ ക്ലാസുകൾ എല്ലാം ഋതു വളരെ ശ്രദ്ധയോടെ ഇരുന്നു.  ഇടക്ക് അഭിയുടെ ചിന്തകൾ അവളെ പൊതിഞ്ഞെങ്കിലും ജാനവ് അവളെ വീണ്ടും പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ സഹായിച്ചു…

അന്ന് ഗുൽമോഹർ പോലും പ്രണയാർദ്രമായിരുന്നു  ….

അവൾ പഠിക്കുന്ന സമയം എല്ലാം അഭി മറ്റൊരു ജോലിക്ക് വേണ്ടി ശ്രമികുക ആയിരുന്നു… ഒടുവിൽ ഒരു കമ്പനിയിൽ മാനേജർ ആയി അവന് ജോലി കിട്ടി.  

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് വന്ന അവളോട് അത് പറയുമ്പോൾ അവളുടെ മുഖവും സന്തോഷത്താൽ തിളങ്ങി….

അന്ന് വൈകിട്ട് അഭി നേരെ ആര്യന്റെ അരികിൽ പോയി ആ സന്തോഷ വാർത്ത പങ്ക് വച്ചു ശേഷം അവനൊപ്പം ഒരുപാട് നേരം അവിടെ ചിലവഴിച്ചു…

“അഭി, ഋതു നിന്റെ ഭാഗ്യം ആണ്… നീ ഒരിക്കലും അവളെ വേദനിപ്പിക്കരുത്… പിന്നെ മെഡിറ്റേഷൻ ഒരിക്കലും മുടക്കരുത്  … “

ആര്യന്റെ എല്ലാ ഉപദേശങ്ങളും അഭി ഒരു പുഞ്ചിരിയോടെ സ്വീകരിച്ചു. ..

തിരികെ വീട്ടിൽ എത്തുമ്പോൾ പുതിയ ജോലീടെ കാര്യം എങ്ങനെ പറയും എന്ന ടെൻഷനിൽ ആയിരുന്നു അഭി…

“അ… അ .. അമ്മ എനിക്ക് പു.. പു… പുതിയ ജോലി കിട്ടി. മ… മ… “

“മാമൻ ആയിട്ടോ…?

കിച്ചു ഇടക്ക് കേറി ചോദിച്ചതും അഭി അവനെ ഒന്ന് തറപ്പിച്ചു നോക്കി…

“മ.. മ.. മാനേജർ ആയിട്ട്.. “

ചായ കുടിക്കുന്നതിന് ഇടയിൽ സൗദാമിനിയുടെ മുഖത്ത് അഭി നോക്കാതെ പറഞ്ഞു..

“അതിന് നിനക്ക് ഇപ്പോൾ ഒരു ജോലി ഉണ്ടല്ലോ .. “

സൗദാമിനി അമ്മ സംശയത്തോടെ ചോദിച്ചു..

“ഞ… ഞ.. ഞാൻ ആ ജോലി ര.. രാജിവച്ചു. “

അവൻ കുറ്റവാളിയെ പോലെ തല കുനിച്ചു കൊണ്ട് പറഞ്ഞു.

“എന്തിന്…? “

അവർ അത്ഭുതത്തോടെ ചോദിച്ചു…

“എ.. എ.. എനിക്ക് ഒരു പെ.. പെൺകുട്ടിയെ ഇ..ഇ.. ഇഷ്ടം ആണ്.അ.. അ.. അവൾ എന്റെ സ്റ്റു… സ്റ്റു… “

“സ്റ്റൂൾ ആണെന്നോ…? “

അഭി പറഞ്ഞു തീരും മുൻപ് കിച്ചു വീണ്ടും ഇടക്ക് കേറി ചോദിച്ചു.

“എ.. എ.. എഴുന്നേറ്റ് പോടാ… “.

അഭി അവനോട്‌ ദേഷ്യപ്പെട്ടതും അവൻ തന്റെ ചായയും ആയി.അടുക്കളയിലേക്ക് പോയി.

“നിന്റെ സ്റ്റുഡന്റ് ആയത് കൊണ്ടാണോ ജോലി രാജി വച്ചത്…? “

അവൻ ബാക്കി പറയാൻ വന്നതും സൗദാമിനിയമ്മ ചോദിച്ചു… അവൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി…

“അമ്പട അപ്പോൾ ആ ചേച്ചിയെ സ്വപ്നം കണ്ടിട്ട് ആണ് അന്ന് രാത്രി എന്നെ കേറി കെട്ടിപിടിച്ചത് അല്ലേ… “

കിച്ചു അടുക്കളയിൽ നിന്നും വന്ന് കൊണ്ട് ചോദിച്ചു..

“അ… അയ്യേ… ഈ.. ഇ.. ഇവൻ എന്തൊക്കെയാ പ.. പ… പറയുന്നേ…? “

അഭി ചമ്മൽ മറക്കാൻ ഒരു പാഴ്ശ്രമം നടത്തി.

“നീ ആ കുട്ടിയെ വിളിച്ചു ഒഴിവുള്ള ദിവസം ഇങ്ങോട്ട് വരാൻ പറ… എന്നിട്ട് ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആയാൽ വീട്ടിൽ പോയി പെണ്ണ് ചോദിക്കാം… “

സൗദാമിനി അമ്മ അത് പറഞ്ഞതും അഭി അവരെ സന്തോഷം കൊണ്ട് കെട്ടിപിടിച്ചു…

                     ************

“ഋതു…. “

കീർത്തിയും യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയ ശേഷം ഉള്ള നടത്തതിന് ഇടയിൽ ജാനവ് ഋതുനെ വിളിച്ചു..

“നമുക്ക് പഴയ പോലെ മിണ്ടാൻ പറ്റണില്ല അല്ലേ മാഷേ….? “

അവൾ വിഷമത്തോടെ ചോദിച്ചു.

“നമ്മൾ ഇനി അധികം മിണ്ടാതെ ഇരിക്കുന്നത് ആണ് ഉചിതം   .. “

ജാനവ് അത് പറഞ്ഞതും ഋതു നടത്തം നിർത്തി അവനെ നോക്കി..

“അതെന്താ മാഷേ…? “

അവൾ സംശയത്തോടെ ചോദിച്ചു.

“തന്റെ മുത്തശ്ശി വന്നിട്ടുണ്ട്.. ഈ വരവിന്റെ ഉദ്ദേശം തന്നെ നിന്നിൽ ഏതെങ്കിലും ആത്മാവിന്റെയോ ഗന്ധർവന്റെയോ സാന്നിധ്യം ഉണ്ടോ എന്ന് അറിയാൻ ആണ്… അങ്ങനെ എന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ പിന്നെ നിന്നെ എന്നിൽ നിന്നും അവർ വേർപെടുത്താൻ ശ്രമിക്കും… “

ജാനവ് അത് പറഞ്ഞതും ഋതുവിന്റെ മിഴികൾ നിറഞ്ഞു…

( തുടരും… )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

5/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply