Skip to content

ആത്മസഖി – ഭാഗം 4

aathmasakhi

രാധികയുടെ വരവ് കണ്ടപ്പോൾ തന്നെ കാര്യങ്ങൾ പന്തി അല്ലായെന്ന് ജാനവിന് തോന്നി…

ഋതു പതിയെ പുസ്തകങ്ങൾ മാറ്റി വച്ചിട്ട് എഴുന്നേറ്റു. .

‘നീ ഇന്ന് റോഡിൽ കിടന്നു അടി ഉണ്ടാക്കിയോ…?”

രാധിക യുടെ സ്വരത്തിന് പതിവിലേറെ കാഠിന്യം ഉള്ളത് പോലെ ഋതു ന് തോന്നി..

“അത് അമ്മേ… “

ഋതു വിന് ഭയത്താൽ ഒന്നും പറയാനായില്ല…

രാധികയുടെ അടുത്ത ചോദ്യം എത്തും മുൻപ് തന്നെ ആരോ കാളിങ് ബെൽ അമർത്തിയ ശബ്ദം കേട്ടു…

ഋതുവിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി കൊണ്ട് രാധിക വാതിൽ തുറക്കാനായി പോയി…

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ പ്രശ്നം ആകുമെന്ന്…? “

ഋതു ഇടറിയ സ്വരത്തിൽ ജാനവിനോട് ചോദിച്ചു…

“അതിന് താൻ തെറ്റൊന്നും ചെയ്തില്ലല്ലോ… സംഭവിച്ച കാര്യങ്ങൾ അത് പോലെ തുറന്ന് പറയണം… നമ്മുക്ക് വേണ്ടി നമ്മൾ സംസാരിച്ചില്ലെങ്കിൽ പിന്നെ ആര് സംസാരിക്കാൻ ആണ് .. “

ജാനവ് അവൾക്ക് ധൈര്യം നൽകാൻ ശ്രമിച്ചു കൊണ്ടിരുന്നു….

“ഋതു…. “

ചന്ദ്രനെയും കൂടെ കണ്ടതോടെ അതുവരെ ജാനവ് നൽകിയ ധൈര്യം ഒറ്റ നിമിഷം കൊണ്ട് തന്നെ ചോർന്നു പോകുന്നതായി ഋതുവിന്‌ തോന്നി….

“ചന്ദ്രേട്ടൻ അറിഞ്ഞോ… ഇവൾ ഇന്ന് റോഡിൽ കിടന്ന് തല്ലുണ്ടാക്കി…

രാവിലത്തെ പ്രകടനം കണ്ടപ്പോൾ നന്നാവും എന്ന് കരുതി… എന്നിട്ട് അവൾ റോഡിൽ കിടന്ന് വഴക്ക് ഉണ്ടാക്കിയിരിക്കുന്നു…

ആൺകുട്ടി ആയ ഉണ്ണി പോലും ഇതുവരെ ഇങ്ങനെ ഒരു ചീത്തപ്പേര് കേൾപ്പിച്ചിട്ടില്ല… “

രാധിക അരിശത്തോടെ പറഞ്ഞു…

“രാധികേ മതി നിർത്ത്… നീ കണ്ടോ ഇവൾ വഴക്ക് ഇടുന്നത്..? “

ചന്ദ്രന്റെ ആ ചോദ്യം രാധികയെ ചൊടിപ്പിച്ചെങ്കിലും ഋതുവിൽ അത്ഭുതം ആയിരുന്നു…

ഇന്ന് വരെ അച്ഛൻ ഇത്പോലെ തനിക്ക് വേണ്ടി സംസാരിച്ചിട്ടില്ല എന്നവൾ ഓർത്തു…

“എന്തിനാ ഞാൻ കാണുന്നത് സുസ്മിത ടീച്ചർ കണ്ടു… ഇവൾ ഏതോ ചെറുക്കന്റെ കരണത്ത് അടിക്കുന്നത്… സുസ്മിത ടീച്ചർ  ആയത് കൊണ്ട് എന്നോട് മാത്രേ പറഞ്ഞോളു… വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ നാട്ടിൽ പാട്ട് ആയെന്നെ… “

രാധിക ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു…

“ഇവൾ ആരെയാണ് അടിച്ചത് എന്ന് നിനക്ക് അറിയാമോ..? സൗമ്യടെ ഏട്ടന്റെ മകൻ പ്രമോദിനെ..

ഇവൾ എന്തിനാ അടിച്ചത് എന്ന് അറിയാമോ ..?  വഴിയിൽ തടഞ്ഞു നിർത്തി കൈയിൽ കേറി പിടിച്ചതിന്…

പിന്നെ ഇതൊന്നും ആരും എന്നോട് പറഞ്ഞത് അല്ല രാവിലെ കമ്പനിയിൽ പോകുന്ന വഴിക്ക് ഞാൻ തന്നെ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ്…

പ്രമോദിന് ഇട്ട് ഒന്ന് കൊടുക്കാൻ ആയിട്ടാണ് ഞാൻ കാർ നിർത്തി പുറത്ത് ഇറങ്ങിയത് പക്ഷേ അപ്പോഴേക്കും അത് ഋതു തന്നെ ചെയ്തിരുന്നു .. “

ചന്ദ്രന്റെ വാക്കുകൾ കേട്ടതും രാധികയിൽ എന്തോ ഒരു കുറ്റബോധം തോന്നി…

“സോറി മോളെ അമ്മ അറിയാതെ… മോൾ ചെയ്തത് തന്നെ ആണ് ശരി… “

രാധിക വാത്സല്യത്തോടെ ഋതുവിന്റെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു…

“എന്നാലും ഇനി ഇതിന്റെ പേരിൽ അവൻ വല്ല വഴക്കിനും വരുവോ..? “

രാധിക ആശങ്കയോടെ ചോദിച്ചു…

“ഋതു പോയതിന് ശേഷം ഞാൻ അവനെ ഒന്ന് കണ്ടിരുന്നു ഇനി ഇതിന്റെ പേരിൽ ഒന്നും ഉണ്ടാവില്ല… “

ചന്ദ്രന്റെ വാക്കുകൾ രാധികക്കും ഋതികക്കും ആശ്വാസം നൽകി…

  • •••••••••••••••••••

“സത്യത്തിൽ അമ്മടെ വരവ് കണ്ടപ്പോൾ ഞാൻ ആകെ പേടിച്ചു പോയി…. അച്ഛൻ വന്നത് കൊണ്ട് രക്ഷപ്പെട്ടു… “

ഋതു ആശ്വാസത്തോടെ കട്ടിലിൽ ഇരുന്ന് കൊണ്ട് പറഞ്ഞു…

“നമ്മൾ ചെയുന്നത് ശരി ആണെങ്കിൽ പിന്നെ പേടിക്കേണ്ട കാര്യം ഒന്നുമില്ല…

മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരാണെന്ന് അറിയാമോ… ഭയം..

ഭയം നമ്മളെ സത്യത്തിൽ തോൽപ്പിക്കുക ആണ് ചെയുന്നത്…

ഭയം കാരണം ആരോടും ഒന്നും പറയാതെ എത്ര പെൺകുട്ടികൾ ആണ് ഓരോ അതിക്രമങ്ങൾ അനുഭവിക്കുന്നത് എന്ന് അറിയാമോ…

അറിയാവുന്ന ഉത്തരങ്ങൾ പോലും പറയാൻ കുട്ടികൾ പേടിക്കുന്നു… കാരണം ഉത്തരം തെറ്റി പോയാൽ ആരെങ്കിലും കളിയാക്കുമോ എന്ന ഭയം…

ഇഷ്ടം ഉള്ള വസ്ത്രം ധരിച്ചാൽ മറ്റുള്ളവർ എന്ത് പറയുമെന്ന ഭയം…

ഇഷ്ടം ഉള്ള ആളോട് ഒപ്പം ജീവിച്ചാൽ സമൂഹം എന്ത് പറയുമെന്ന ഭയം…

അങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും എല്ലാം നമ്മൾ ഭയക്കുന്നത് ആണ് പ്രശ്നം…

ശരി എന്ന് നമുക്ക് തോന്നുന്ന കാര്യം അത് എന്ത് തന്നെ ആയാലും ഭയപ്പെടാതെ പറയാൻ നമ്മൾ പഠിക്കണം… “

ജാനവിന്റെ ഓരോ വാക്കുകളും ഋതുവിന്റെ ഹൃദയത്തിൽ ആണ് സ്പർശിച്ചത്…

“ഇങ്ങനെ ഇരുന്നാൽ മതിയോ തനിക്ക് പഠിക്കണ്ടേ.. വാ.. “

അതിന് ശേഷം ജാനവ് ന്റെ നിർദേശപ്രകാരം ഋതു ഫ്ലോ ചാർട് ഒക്കെ വരച്ചു പഠിക്കാൻ തുടങ്ങി….

ഋതുവിലെ മാറ്റം ചന്ദ്രനിലും രാധികയിലും സന്തോഷം നിറച്ചു…

രാത്രി പത്തര കഴിഞ്ഞപ്പോൾ പഠിത്തം നിർത്തി ഋതു ഉറങ്ങാൻ കിടന്നു…

ഉറങ്ങാൻ കിടക്കുമ്പോഴും അവളുടെ ചിന്തകൾ മുഴുവൻ ജാനവിനെ ചുറ്റിപറ്റി ആയിരുന്നു. .. അവൻ വന്നതിന് ശേഷം ഉള്ള തന്റെ മാറ്റങ്ങളെ കുറിച്ച് ചിന്തിച്ചു അവൾ എപ്പോഴോ മയക്കത്തിലേക്ക് വഴുതി വീണു….

രാവിലെ പതിവ് പോലെ ജാനവ് അവളെ ഉണർത്തി… പഠിക്കാൻ ഇരുത്തി…

അവൾ ഇന്നലത്തേക്കാൾ ഉത്സാഹത്തോടെ പഠിക്കാൻ ഇരുന്നു… പഠിച്ചത് എല്ലാം ഒന്നൂടെ റിവൈസ് ചെയ്തിട്ടാണ് അവൾ കോളേജിലേക്ക് പോയത്…

കോളേജിൽ പോകുന്ന വഴിക്ക് പ്രമോദ് ഇന്നലത്തെ പോലെ വരുമോ എന്നൊരു ഭയം ഋതുവിൽ ഉണ്ടായിരുന്നെങ്കിലും അവൻ അവിടെ എങ്ങും ഇല്ലായിരുന്നു…

ലച്ചു മിഥുനും ആയി ഫോണിൽ കത്തി വെക്കുന്ന സമയത്ത് ഋതു ഗുൽമോഹറിന്റെ ചുവട്ടിൽ പുസ്‌തകവുമായി ചെന്നിരുന്നു…

“ഋതു… താൻ ഇങ്ങനെ എപ്പോഴും പഠിക്കണ്ട.. ആവിശ്യത്തിന് മാത്രം പഠിച്ചാൽ മതി… കാരണം പുസ്തകത്തിൽ ഉള്ളതിൽ കൂടുതൽ നമ്മൾ പഠിക്കേണ്ടത് നമ്മുടെ ചുറ്റും നിന്നുമാണ്…

പിന്നെ താൻ മാത്രം പഠിച്ചാൽ പോരാ ലച്ചൂനെ കൂടെ പഠിപ്പിക്കണം കേട്ടോ… “

ജാനവ് അത് പറഞ്ഞപ്പോഴാണ് ഋതുവും ലച്ചുവിന്റെ കാര്യം ഓർത്തത്…

“ലച്ചു ഒന്ന് ഇങ്ങ് വന്നേ… “

ഋതു പോയി ലച്ചുവിന്റെ ഫോൺ കട്ട്‌ ചെയ്യിപ്പിച്ചു… എന്നിട്ട് അവൾ പഠിച്ചത് എല്ലാം ലച്ചുവിനെയും പഠിപ്പിക്കാൻ തുടങ്ങി…

ആദ്യം ഒക്കെ അതിന് രക്ഷപെടാൻ ലച്ചു ശ്രമിച്ചെങ്കിലും ജാനവ് ഋതുനെ പഠിപ്പിച്ച അതെ രസകരമായ രീതിയിലൂടെ ഋതുവും പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ലച്ചുവിനും പഠിക്കാൻ ആവേശം ആയി…

ബ്രേക്ക്‌ കിട്ടിയപ്പോഴും ഒക്കെ അവർ രണ്ട് പേരും പഠിക്കുന്നത് കണ്ടപ്പോൾ കീർത്തിയും കൂട്ടുകാരികളും കളിയാക്കാൻ വന്നെങ്കിലും ഋതു അതൊന്നും മൈൻഡ് ചെയ്തില്ല…

ഇന്നലത്തെ പോലെ തന്നെ അവൾ  ലൈബ്രറി യിൽ നിന്നും ബുക്ക്സ് ഒക്കെ എടുത്തിട്ട് ആണ് വീട്ടിൽ പോയത്…

“ഞാൻ ഒരു സംശയം ചോദിക്കട്ടെ… ഈ ടീച്ചേർസ് ന് എന്താ പഠിപ്പികളോട് ഇഷ്ടം? “

തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ ആയിരുന്നു ഋതു തന്റെ സംശയം ജാനവുമായി പങ്കിട്ടത്…

“എന്റെ ഋതു… ചില ടീച്ചേർസ് അങ്ങനെ ആണ്… അത് അവരുടെ കുറ്റം അല്ല… അവർ കഷ്ടപ്പെട്ട് ക്ലാസ്സ്‌ എടുക്കുന്നത് അല്ലേ.. അപ്പോൾ അവരുടെ ചോദ്യങ്ങൾക്ക്  മറുപടി പറയുന്ന കുട്ടികളോട് അവർക്ക് ഒരു അല്പം ഇഷ്ടം കാണും…

ഇപ്പോൾ താനും പഠിക്കാൻ തുടങ്ങിയില്ലേ.. ഇനി താനും ഉത്തരം പറയും അപ്പോൾ തന്നോടും ഇഷ്ടം തോന്നും…

പിന്നെ പഠിപ്പികളെ മാത്രം അല്ലാട്ടോ അധ്യാപകർക്ക് എല്ലാ കുട്ടികളെയും സ്വന്തം മക്കളെ പോലെ സ്നേഹിക്കാൻ പറ്റും… പക്ഷേ അത് ചിലർ പ്രകടിപ്പിക്കില്ല..

എന്നാൽ ചില അധ്യാപകരോ കുട്ടികളോട് സുഹൃത്തുക്കളെ പോലെ പെരുമാറുന്നത് കണ്ടിട്ടില്ലേ ..

അത്കൊണ്ട് പഠിപ്പികളെ മാത്രം അല്ല എല്ലാ കുട്ടികളെയും അവർക്ക് ഇഷ്ടം ആണ് പിന്നെ വഴക്ക് ഒക്കെ പറയുന്നത് നമ്മുടെ നല്ല ഭാവിക്ക് വേണ്ടിട്ട് അല്ലേടോ…. “

ജാനവിന്റെ അഭിപ്രായത്തോട് ഋതുവും യോജിച്ചു….

“താൻ ഇന്ന് എന്താ ലൈബ്രറിയിൽ നിന്നും കൂടുതൽ പുസ്‌തകങ്ങൾ എടുത്തത്. ..? “

ജാനവ് ഋതുവിന്റെ കൈയിലെ പുസ്‌തകങ്ങൾ നോക്കിട്ട് ചോദിച്ചു…

“നാളെ യും മറ്റന്നാളും ഒക്കെ സ്പോർട്സ് അല്ലേ… അത്കൊണ്ട് വീട്ടിൽ ഇരുന്ന് പഠിക്കാം എന്ന് കരുതി… “

അവൾ പുസ്തകങ്ങൾ ഒന്നൂടെ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു…

“താൻ അപ്പോൾ സ്പോർട്സ് ന് പോകുന്നില്ലേ…? തനിക്ക് അതൊന്നും ഇഷ്ടം അല്ലേ…? “

ജാനവ് സംശയത്തോടെ ചോദിച്ചു…

“പണ്ട് കുഞ്ഞിലേ പോകാൻ ഇഷ്ടം ആയിരുന്നു… മൂന്നിൽ പഠിക്കുമ്പോൾ ഓട്ട മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു… പക്ഷേ ഓടി തുടങ്ങിയപ്പോൾ ഫുട്ബോൾ ഉരുണ്ട് പോകുന്നു എന്നൊക്കെ പറഞ്ഞു കുട്ടികൾ കളിയാക്കി…. പിന്നെ ഞാൻ ഒന്നിനും പങ്കെടുത്തിട്ടില്ല.. “

അത് പറയുമ്പോൾ ഋതുവിന്റെ ശബ്ദം ഇടറുന്നത് ജാനവ് ശ്രദ്ധിച്ചു….

“ഋതു… നിനക്ക് ഇഷ്ടം ഉള്ള ഒരു കാര്യം… അത് മറ്റാർക്കും ദോഷം ഉണ്ടാകുന്നത് അല്ലെങ്കിൽ അത് ചെയുന്നതിൽ കുഴപ്പം ഒന്നുല്ല… കളിയാക്കുന്നവരെ കൊണ്ട്  കൈയടിപ്പിക്കുമ്പോൾ ആണ് നമ്മൾ ശരിക്കും വിജയിക്കുന്നത്…

പിന്നെ തന്റെ ശരീരഘടന ചൂണ്ടി ആരെങ്കിലും കളിയാക്കിയാൽ അവർക്ക് ഉള്ള മറുപടി കൊടുക്കേണ്ടത് ഇതേ രൂപത്തിൽ തന്നെ നിനക്ക് നേടാവുന്നത് എല്ലാം നേടി കാണിച്ചിട്ട് ആവണം…

നാളെ എന്തായാലും നമ്മൾ സ്പോർട്സ് ന് പോകുന്നു…. “

ജാനവിന്റെ തീരുമാനം ഉറച്ചത് ആണെന്ന് ഋതുവിന്‌ തോന്നി…

“ഒന്ന് നിന്നേ…. “

പുറകിൽ നിന്നും ആരോ അത് പറഞ്ഞപ്പോൾ ഋതുവും ജാനവും തിരിഞ്ഞു നോക്കി…. പ്രമോദിനെ കണ്ടതും അവളിൽ അല്പം ഭയം തലപൊക്കി…

“നിന്റെ കൈയിൽ കേറി ഞാൻ പിടിച്ചതിന് അല്ലേ നീ എന്റെ കരണത്ത് അടിച്ചത്… ഞാൻ എന്തിനാ നിന്റെ അടുത്ത് ഇന്നലെ വന്നത് എന്ന് അറിയാമോ നിന്നേ ഇഷ്ടം ആണെന്ന് പറയാൻ ആണ്… നീ എന്റെ പെണ്ണാണെന്ന ധൈര്യത്തിൽ തന്നെ ആണ് ഞാൻ നിന്റെ കൈയിൽ പിടിച്ചത്…

അതെ ഋതു എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്.. ഈ തടിച്ചി പാറു നെ ഞാൻ എന്റെ പെണ്ണ് ആക്കിക്കോട്ടെ….? “

പ്രമോദ് ന്റെ ചോദ്യം കേട്ടതും ഋതു ആകെ കിളിപോയ അവസ്ഥയിൽ ആയിരുന്നു…

“നാളെ നിന്റെ മറുപടിക്ക് ആയി ഞാൻ കാത്തിരിക്കും   … “

അത്രയും പറഞ്ഞ് കൊണ്ട് പ്രമോദ് തിരിഞ്ഞ് നടന്നപ്പോൾ ഋതു ഒരു ശില പോലെ അങ്ങനെ തന്നെ നിന്നു…

(തുടരും…. )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!