Skip to content

ആത്മസഖി – ഭാഗം 5

aathmasakhi

ജീവിതത്തിൽ ആദ്യം ആയാണ് ഒരാൾ തന്നോട് ഇഷ്ടം ആണെന്നൊക്കെ പറയുന്നത്… പണ്ട്  ഒരുപാട് തവണ ഇങ്ങനെ തന്നെയും ആരെങ്കിലും പ്രണയിച്ചിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്…

പക്ഷേ തന്റെ രൂപത്തേ കുറിച്ച് ഓർക്കുമ്പോൾ ആ ആഗ്രഹം മനസ്സിനുള്ളിൽ തന്നെ കുഴിച്ചു മൂടാറാണ് പതിവ്…

പക്ഷേ ഇപ്പോൾ പ്രമോദ് ഇങ്ങനെ തന്റെ മുൻപിൽ വന്ന് പറയുമ്പോൾ എന്തോ ഒരു ഭയമാണ് മനസ്സ് നിറയെ…

ഒരുപക്ഷേ ഇന്നലെ അടിച്ചതിന്റെ ദേഷ്യം തീർക്കാൻ അയാൾ തിരഞ്ഞെടുത്ത മാർഗവും ആകാം ഈ പ്രണയം…

അതെ അങ്ങനെ തന്നെ ആണ് അല്ലാതെ എന്നെ പോലെ ഒരു പെണ്ണിനോട് അയാൾക്ക് എങ്ങനെ പ്രണയം തോന്നും….

“വാ..  വീട്ടിൽ പോകാം… “

ജാനവ് തട്ടി വിളിച്ചപ്പോൾ ആണ് അവളെ ചിന്തകളിൽ നിന്നും ഉണർന്നത്…

അവൾ ഒന്നും മിണ്ടാതെ ജാനവിന് ഒപ്പം വീട്ടിലേക്ക് നടന്നു…

ജാനവ് അവളിലെ മാറ്റം ശ്രദ്ധിച്ചെങ്കിലും ഒന്നും ചോദിക്കാൻ നിന്നില്ല…

  • •••••••••••••••

“ഡാ നിനക്ക് വട്ടാണോ…? ആ തടിച്ചിയോട് ഇഷ്ടം ആണെന്ന് പറയാൻ… “

വിശാൽ ഒരു പാക്കറ്റ് കിങ്‌സ് സിഗററ്റ് പോക്കറ്റിൽ നിന്നും എടുത്ത് പ്രമോദിന് നേരെ നീട്ടി…

“അവളെ എനിക്ക് ഇഷ്ടം ആണ് അളിയാ… “.

പ്രമോദ് വിശാൽ നീട്ടിയ പാക്കറ്റിൽ നിന്നും ഒരു സിഗററ്റ് എടുത്ത് ചുണ്ടിൽ വച്ചു… എന്നിട്ട് അത് കത്തിച്ചു ആഞ്ഞു ഒരു പുക അകത്തേക്ക് എടുത്തു…

“എന്നാലും… അവളെക്കാൾ കിടു അല്ലേ നിന്റെ മുറപ്പെണ്ണ് കീർത്തി… അവൾക്ക് ആണെങ്കിൽ നിന്നോട് ഒരു താല്പര്യവും ഉണ്ട്…. “

വിശാലും സിഗരറ്റ് വലിച്ച് കൊണ്ട് പറഞ്ഞു…

“നീ പറഞ്ഞത് ശരി ആണ് പക്ഷേ കീർത്തിയോട് പോലും തോന്നാത്ത ഒരു ഇഷ്ടം ഋതുവിനോട് എനിക്ക് ഉണ്ട്…”

അവൻ ടെറസിലെ ബെഞ്ച് പോലുള്ള തട്ടിൽ കിടന്ന് കൊണ്ട് പറഞ്ഞു…

“സത്യം പറ അളിയാ… നിന്നെ അടിച്ചതിന്റെ ദേഷ്യം തീർക്കാൻ അല്ലേ ഈ പ്രണയ നാടകം… “

വിശാൽ  അവനൊപ്പം ഇരുന്ന് കൊണ്ട് ചോദിച്ചു  …

“എന്നെ അടിച്ചതിൽ എനിക്ക് ദേഷ്യം ഉണ്ട്… പക്ഷേ അതിന്റെ പേരിൽ അല്ല ഞാൻ പ്രണയിക്കുന്നത്… അവളെ ഈ ഭൂമിയിൽ ആരെങ്കിലും സ്വന്തം ആക്കുന്നെങ്കിൽ അത് ഞാൻ മാത്രം ആവും…. “

അവൻ ഒന്നൂടെ സിഗററ്റ് വലിച്ച ശേഷം പറഞ്ഞു…

“അപ്പോൾ അവൾ നിന്നേ കേട്ടില്ലെങ്കിൽ…? “

വിശാൽ ഒരു തമാശരൂപേണ ചോദിച്ചു…

“എനിക്ക് കിട്ടില്ലെങ്കിൽ അവളെ ആർക്കും കിട്ടില്ല… “

പ്രമോദ് ന്റെ ആ വാക്കുകൾ ക്ക് വല്ലാത്തൊരു മൂർച്ച ഉള്ളത് പോലെ വിശാലിന് തോന്നി അത്കൊണ്ട് തന്നെ അവൻ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല…

പ്രമോദ് പണ്ട് മുതലേ ഇങ്ങനെ ആണ് അവൻ ആഗ്രഹിക്കുന്ന ഒന്നും മറ്റൊരാൾക്ക്‌ സ്വന്തം ആകാൻ അവൻ അനുവദിക്കില്ല…

  • •••••••••••••••••••

വീട്ടിൽ എത്തിയിട്ടും ഋതുവിൽ ആകെ ഒരു മന്ദത ആയിരുന്നു…

“എന്ത് പറ്റി…? “

ജാനവ് അവളുടെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു…

“അറിയില്ല എനിക്ക് പേടി ആവുന്നു… നാളെ പ്രമോദ് എന്നെ വല്ലതും ചെയുവോ..? “

ഋതു ഭയം കലർന്ന സ്വരത്തിൽ പറഞ്ഞു…

“എന്റെ ഋതു.. അങ്ങനെ ആരും തന്നെ ഒന്നും ചെയ്യില്ല… താൻ പോയി ഫ്രഷ് ആയിട്ട് വാ നമ്മുക്ക് കുറെ പഠിക്കാൻ ഉണ്ട്… “

ജാനവ് അവളെ ഉന്തി തള്ളി ഫ്രഷ് ആകാൻ വിട്ടു…

ഋതുവിന്റെ ഉള്ളിലെ പേടി എങ്ങനെ എങ്കിലും മാറ്റണം എന്നവൻ തീരുമാനിച്ചു…

കുളിച്ചു ഫ്രഷ് ആയിട്ട് വന്ന ഋതു നേരെ പൂജാമുറിയിലേക്കാണ് പോയത്…

ഒന്ന് പ്രാർത്ഥിച്ചപ്പോൾ തന്നെ അവൾക്ക് പാതി സമാധാനം കിട്ടി…

പിന്നെ വീണ്ടും പഠിത്തത്തിലേക്ക് മാത്രം ആയി അവൾ ശ്രദ്ധതിരിച്ചു…

  • •••••••••••••••••

“അമ്മേ ചേച്ചിടെ പെരുമാറ്റത്തിൽ എന്തോ ഒരു പന്തികേട് ഇല്ലേ…. “

ഉണ്ണി അടുക്കളയിലെ കസേരയിൽ ഇരുന്നു കൊണ്ട് ചോദിച്ചു….

“എന്ത് പന്തികേട്…? “

രാധിക ചപ്പാത്തി ചുടുന്നതിന് ഇടയിൽ ചോദിച്ചു….

“ചേച്ചിയുടെ സ്വഭാവത്തിന് എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളത് പോലെ… “

ഉണ്ണി ചുട്ട് വച്ചിരുന്ന ഒരു ചപ്പാത്തി എടുത്തുകൊണ്ട് പറഞ്ഞു…

“അത് അന്ന് അച്ഛൻ വഴക്ക് പറഞ്ഞത് കൊണ്ട് അവൾ പഠിക്കാൻ തുടങ്ങിയതാടാ…. “

രാധിക ചപ്പാത്തി ചുട്ട് തീർത്ത ശേഷം സ്റ്റവും മറ്റും തുടക്കുന്നതിന് ഇടയിൽ പറഞ്ഞു…

“ഓ… എന്റെ അമ്മേ അതൊന്നും അല്ല… ചേച്ചി തനിച്ചു ഇരുന്ന് സംസാരിക്കാറുണ്ട്…. “

ഉണ്ണി അത് പറഞ്ഞതും രാധിക അവനെ തറപ്പിച് ഒന്ന് നോക്കി…

“ആ പെണ്ണ് ഇപ്പോഴാണ് രണ്ടക്ഷരം പഠിക്കാൻ തുടങ്ങിയത്.. നീ ഇങ്ങനെ ഓരോന്നും പറഞ്ഞു അതുകൂടി ഇല്ലാതാക്കരുത്… “

ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ ഉണ്ണി അവിടെ നിന്നും പതുക്കെ എഴുന്നേറ്റു പോയി.

പക്ഷേ അപ്പോഴും അവന്റെ ഉള്ളിലെ സംശയങ്ങൾക്ക് അറുതി വന്നിരുന്നില്ല..

  • •••••••••••••

“താൻ പിന്നെയും ആ പ്രമോദിനെ കുറിച്ച് ആലോചിക്കുക ആണോ..? “

ജനലിലൂടെ ചാറ്റൽ മഴ നോക്കിയിരുന്ന ഋതുവിനോട് ജാനവ് ചോദിച്ചു…

“അതൊന്നും അല്ല നാളെ സ്പോർട്സ് ന് പോയിട്ട് എന്ത് ചെയ്യാനാ എന്ന് ആലോചിക്കുവാ…? “

അവൾ പുറത്ത് നിന്നും നോട്ടം ജാനവിലേക്ക് മാറ്റി കൊണ്ട് പറഞ്ഞു…

“എങ്കിൽ താൻ ഒരു കാര്യം ചെയ്യ് മത്സരത്തിൽ പങ്കെടുക്ക്‌… “

ജാനവ് തന്റെ പതിവ് കുസൃതി ചിരിയോടെ പറഞ്ഞു…

“എന്നിട്ട് വേണം ഇനി അതിന്റെ പേരിൽ കളിയാക്കാൻ… “

അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ പൊടിഞ്ഞ നേരിയ കണ്ണീർ പോലും ജാനവ് ശ്രദ്ധിച്ചു…

“എങ്കിൽ ശരി… പങ്കെടുക്കണ്ട പക്ഷേ അതൊക്കെ കണ്ട് ആസ്വദിക്കാമല്ലോ.. ഋതു ഈ സ്കൂൾ കോളേജ് ലൈഫ് ൽ ഒക്കെ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ അതൊന്നും പിന്നെ ആഗ്രഹിച്ചാൽ പോലും തിരിച്ചു കിട്ടില്ല… “

അവൻ എന്തോ ഓർത്ത എന്ന പോലെ പറഞ്ഞു…

“പോകാം അല്ലേ…? “

അവൾ അല്പം മടിയോടെ ചോദിച്ചു…

“മം പോകണം താൻ പോയി കിടക്ക്.. “

ജാനവിന്റെ വാക്കുകൾ അനുസരിച്ചുകൊണ്ടു ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ ഉറങ്ങാനായി കിടന്നു…

പതിവ് പോലെ അവളുടെ ചിന്തകളിൽ ജാനവ് നിറഞ്ഞു… അവനെ കുറിച്ചുള്ള ചിന്തകൾക്ക് ഇടയിൽ എപ്പോഴോ അവൾ മെല്ലെ ഉറക്കത്തിലേക്ക് ആഴ്ന്നു ഇറങ്ങി…

  • ••••••••••••••

അവൾ പതിവ് പോലെ രാവിലെ ഉണർന്ന് കുളിച്ചു പ്രാർത്ഥനക്ക് ശേഷം പഠിക്കാൻ ഇരുന്നു…

“നീ എങ്ങോട്ടേക്കാ… ഇന്ന് സ്പോർട്സ് ആയത് കൊണ്ട് പോകുന്നില്ല എന്ന് അല്ലേ പറഞ്ഞത്…? “

രാവിലെ പോകാൻ റെഡി ആയിട്ട് ഇറങ്ങിയ ഋതുവിനെ കണ്ട് സംശയത്തോടെ രാധിക ചോദിച്ചു…

“അത് അമ്മേ… ഞാൻ ഇവിടെ ഇരുന്ന് മുഷിയണ്ടല്ലോ എന്ന് കരുതി…പിന്നെ ഇപ്പോൾ ഈ സ്പോർട്സ് ഡേ ഒക്കെ മിസ്സ്‌ ചെയ്താൽ പിന്നെ അതൊന്നും തിരികെ കിട്ടിയില്ലെങ്കിലോ… “

അവൾ അത് പറയുമ്പോൾ രാധികക്ക് അത്ഭുതം ആയിരുന്നു…

യാത്ര ചോദിച്ചു  ഋതു കോളേജിലേക്ക് പോയപ്പോൾ രാധിക അങ്ങനെ തന്നെ നോക്കി നിന്നു ..

എത്ര പെട്ടെന്ന് ആണ് ഋതുവിന്റെ മടിയൊക്കെ മാറിയത് എന്ന് അവർ അത്ഭുതത്തോടെ ചിന്തിച്ചു…

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ അമ്മേ ചേച്ചിക്ക് എന്തോ മാറ്റം ഉണ്ടെന്ന്… “

സ്കൂളിലേക്ക് പോകാൻ റെഡി ആയിട്ട് ഇറങ്ങിയ ഉണ്ണി രാധികക്ക് അരികിൽ വന്ന് ചോദിച്ചു…

“ഇതൊക്കെ നല്ല മാറ്റങ്ങൾ  അല്ലേ…. പിന്നെ നീ അവളുടെ മാറ്റങ്ങൾ കണ്ട് പിടിക്കാൻ നിൽക്കാതെ സ്കൂളിൽ പോകാൻ നോക്ക്… “

രാധിക അവന്റെ തലയിൽ ചെറുതായി ഒന്ന് തട്ടി കൊണ്ട് പറഞ്ഞു..

  • ••••••••

കോളേജിൽ അന്നൊരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു…

മത്സരത്തിൽ പങ്കെടുക്കാൻ ഉള്ളവരൊക്കെ അതിന്റെ തയ്യാറെടുപ്പിൽ ആണ്..

പിന്നെ കുറച്ച് വോളന്റീർസ് എല്ലാത്തിനും ഓടി നടക്കുന്നു…

ഇതൊന്നും മൈൻഡ് പോലും ചെയ്യാതെ കമിതാക്കൾ അവരുടേതായ ലോകം തീർക്കുന്ന തിരക്കിലും..

ഇതിൽ ഒന്നും പെടാത്ത കുറച്ച് പേർ മാറി ഇരുന്ന് സൊറ പറയുകയും സെൽഫി എടുക്കുകയും ചെയുന്നു…

ഋതിക ക്ക് ഇതൊക്കെ ആദ്യ അനുഭവം ആണ്… അത്കൊണ്ട് തന്നെ അവൾ ഓരോന്നും നോക്കി കണ്ട് ആസ്വദിച്ചു…

പ്രമോദും ഉണ്ടായിരുന്നു സ്പോർട്സ് ൽ പങ്കെടുക്കാൻ… അത്കൊണ്ട് തന്നെ കീർത്തി ഗ്രൗണ്ടിൽ തന്നെ ചുറ്റിപറ്റി നടന്നു…

നാനൂറ് മീറ്റർ റേസിൽ അവൻ ഫസ്റ്റ് ആയപ്പോൾ അവനെക്കാൾ സന്തോഷം കീർത്തിക്ക് ആയിരുന്നു… പക്ഷേ വിജയത്തിൽ എത്തി നിൽക്കുമ്പോഴും അവന്റെ കണ്ണുകളിൽ നിറഞ്ഞ് നിന്നത് ഋതു ആയിരുന്നു…

ലച്ചു വരാത്തത് കൊണ്ട് തന്നെ ഋതുവിന്‌ ചെറിയ ഒരു വിഷമം ഉണ്ടായിരുന്നു….

ഉച്ചക്ക് ശേഷം വീട്ടിൽ പോയാലോ എന്ന് ആലോചിച്ചു ക്ലാസ്സ്‌ റൂമുകൾക്ക് മുൻപിലൂടെ  നടക്കുമ്പോൾ ആണ് പെട്ടെന്ന് പ്രമോദ്  അവളുടെ കൈക്ക് പിടിച്ചു ഒരു ഒഴിഞ്ഞ മുറിയിലേക്ക് വലിച്ചു കേറ്റിയത്…

“എന്താ ഇത് വിട് .. “

അവൾ കൈവിടിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു   …

“ഋതു… നിനക്ക് എന്നെ ഇഷ്ടം അല്ലേ… നീ എന്തിനാ ഈ അകലം കാണിക്കുന്നത്…? “

പ്രമോദ് അവൾക്ക് നേരെ കുറച്ച് കൂടി ചേർന്നു നിന്നുകൊണ്ട് ചോദിച്ചു…

“പ്ലീസ് കൈ വിട്… എനിക്ക് നോവുന്നു… “

അവൾ നിറഞ്ഞമിഴികളോടെ പറഞ്ഞു…

“കൈവിട്ടിട്ട് അന്നത്തെ പോലെ അടിക്കാൻ ആണോ… നീ എന്നെ അടിച്ചതിന് പകരം ഞാൻ നിനക്ക് ഒരു സമ്മാനം തരട്ടെ ഈ ചുണ്ടിൽ… “

അത്രയും പറഞ്ഞുകൊണ്ട് അവൻ അവളുടെ മുഖത്തിന്‌ അരികിലേക്ക് തന്റെ മുഖം ചേർത്തു… അവന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടുന്നത് പോലെ അവൾക്ക് തോന്നി… ഒപ്പം അവളുടെ ദേഹം തളരുന്നത് പോലെയും…

(തുടരും…. )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!