Skip to content

ആത്മസഖി – ഭാഗം 6

aathmasakhi

പ്രമോദ് അവൾക്ക് അരികിലേക്ക് മുഖം അടുപ്പിച്ചതും വാടിയ കറിവേപ്പില തുണ്ട് പോലെ അവൾ തളർന്നു വീണു….

“ഋതു…. “

അവൻ തട്ടി വിളിച്ചിട്ടും അവൾ കണ്ണുകൾ തുറന്നില്ല…

അവൻ അവളെ രണ്ട് കൈകളിലുമായി കോരി എടുത്ത് കൊണ്ട് നേരെ മെഡിക്കൽ ടീമിന്റെ അടുത്തേക്ക് ചെന്നു…

സ്പോർട്സ് ഡേ ആയത് കൊണ്ട് ഓട്ടത്തിനും ചാട്ടത്തിനും ഇടക്ക് ഒക്കെ പരുക്ക് പറ്റുന്ന കുട്ടികളെ നോക്കാനായി അടുത്ത ക്ലിനിക്കിൽ നിന്നും ഒരു ഡോക്ടറിനെയും നേഴ്സ് നെയും നേരത്തെ തന്നെ കോളേജ് മാനേജ്മെന്റ് ഏർപ്പാട് ചെയ്തിരുന്നു….

അവിടേക്കാണ് അവൻ അവളെയും കൊണ്ട് ചെന്നത്….

“എന്ത് പറ്റി…? “

ഋതുവിനെ നോക്കി കൊണ്ട് നേഴ്സ് ചോദിച്ചു…

“അറിയില്ല… പെട്ടെന്ന് ബോധം കേട്ട് വീണു.. “

പ്രമോദ് അവരുടെ മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്..

അവർ അവളുടെ പൾസ് ഉം ബിപി യും ഒക്കെ ചെക്ക് ചെയ്തു… പിന്നെയും എന്തൊക്കെയോ അവർ പരിശോധിക്കുന്നുണ്ട്  …

ശേഷം ഒരു കുഞ്ഞ് കുപ്പി ഗ്ളൂക്കോസ് കൊണ്ട് വന്ന് ഡ്രിപ്പ് ഇട്ടു…

അപ്പോഴേക്കും കീർത്തിയും കൂട്ടുകാരികളും ഒക്കെ അങ്ങോട്ടേക്ക് വന്നു…

പ്രമോദ് ഋതുനെ ചേർത്ത് പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ കീർത്തിയുടെ ഉള്ളിൽ വല്ലാത്തൊരു ഭാരം അനുഭവപെട്ടു..

ഋതുവിനോട് അവൾക്ക് എന്തെന്ന് ഇല്ലാത്ത ദേഷ്യം തോന്നി….

“ഇവൾക്ക് എന്ത് പറ്റിയതാ..? “

കീർത്തി ഉള്ളിലെ അമർഷം കടിച്ചമർത്തി കൊണ്ട് ചോദിച്ചു….

“ഒന്ന് ബോധം കേട്ട് വീണു… “

പ്രമോദ് അവന്റെ ശ്രദ്ധ ഋതുവിൽ നിന്നും മാറ്റാതെ മറുപടി പറഞ്ഞു….

“ഞാൻ നോക്കാം പ്രമോദേട്ടൻ പൊയ്ക്കോ… “

ഋതുവിന്‌ അരികിൽ നിന്നും പ്രമോദ് നെ മാറ്റുക എന്ന ഉദ്ദേശത്തോടെ ആണ് കീർത്തി അങ്ങനെ പറഞ്ഞത്…

“വേണ്ട… ഞാൻ നോക്കിക്കോളാം.. “

ഋതുവിന്റെ മുഖത്തേക്ക് കിടന്ന മുടി ഒതുക്കി വച്ചു കൊണ്ട് പ്രമോദ് അത് പറഞ്ഞപ്പോൾ കീർത്തിക്ക് വല്ലാത്തൊരു അസ്വസ്ഥത അനുഭവപെട്ടു….

പിന്നെ കീർത്തിക്ക് അവിടെ നിൽക്കാൻ ആയില്ല.. അവൾ തിരികെ നടന്നു…

ഓർമ്മ വച്ച കാലം മുതൽ പ്രമോദേട്ടൻ മാത്രം ആയിരുന്നു മനസ്സിൽ… അമ്മ രാധിക ആന്റിയോട് ഉള്ള വാശി കാരണം തന്നോട് പഠിക്കാൻ പറയുമ്പോളും താൻ പഠിച്ചത് പ്രമോദേട്ടൻ ഒന്ന് ശ്രദ്ധിക്കാൻ വേണ്ടി ആയിരുന്നു…

എപ്പോഴും തല്ലും വഴക്കും ആയി നടക്കുന്ന ഒരാളെ എങ്ങനെ സ്നേഹിക്കാൻ ആവുന്നു എന്ന് സ്വയം പലവട്ടം ചോദിച്ചത് ആണ്…

തല്ലിനും വഴക്കിനും പോകുമെങ്കിലും ഒരിക്കലും ഒരു പെണ്ണിന്റെ പേര് ഒപ്പം ചേർത്ത് ആരും പറയാത്തത് ആവും താൻ ഇന്നും അയാളെ അത്രമേൽ ആഴത്തിൽ സ്നേഹിക്കാൻ കാരണം…

ചിലപ്പോൾ ഋതുവിന്‌ വയ്യാത്തത് കൊണ്ടാവും… അവർക്ക് ഇടയിൽ മറ്റൊന്നും ഉണ്ടാവില്ല….

“ഹായ് കീർത്തി . . പ്രമോദ് നെ കണ്ടോ..? “

വിശാലിന്റെ ചോദ്യം ആണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്… ഇത്രയും നേരം ഓരോന്നും ചിന്തിച്ചും നടക്കുക ആയിരുന്നു എന്ന ബോധം തന്നെ അപ്പോഴാണ് അവൾക്ക് ഉണ്ടായത്…

“ഋതികക്ക്  ന് വയ്യാത്തത് കൊണ്ട് പ്രമോദേട്ടൻ അവിടെ മെഡിക്കൽ ക്യാമ്പ് ന്റെ അവിടെ കൂട്ട് നില്പുണ്ട്… “

അവൾ മെഡിക്കൽ ക്യാമ്പ് ന്റെ അവിടേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു…

“അപ്പോൾ അവന് ശരിക്കും അവളോട് പ്രേമം തന്നെ ആണല്ലേ…? “

വിശാലിന്റെ ആ ചോദ്യം ഒരു അസ്ത്രം പോലെ കീർത്തിയുടെ ഹൃദയത്തിൽ കുത്തി…

“പ്രേമമോ …? ആർക്ക് ആരോട്? “

കീർത്തി വിറയാർന്ന സ്വരത്തിൽ ചോദിച്ചു….

“പ്രമോദിന് ഋതുനോട് ഒരു പ്രേമം .. ഞാൻ കരുതിയത് തമാശ ആണെന്ന ഇത് ഇത്രയും സീരിയസ് ആണെന്ന് കരുതിയില്ല… ഞാൻ പോയി അവനെ  ഒന്ന് കണ്ടിട്ട് വരാം… “

അത്രയും പറഞ്ഞ് കൊണ്ട് വിശാൽ മെഡിക്കൽ ക്യാമ്പിലേക്ക് നടന്ന് അകലുമ്പോഴും അവൻ പറഞ്ഞ വാക്കുകൾ വിശ്വസിക്കാൻ ആവാതെ അവൾ അങ്ങനെ തന്നെ നിന്നു   ….

ഒന്നുറക്കെ കരയണം എന്നവൾക്ക് തോന്നി   …. ഇനിയും അവിടെ നില്കാൻ ആവില്ല എന്ന് മനസിലായത് കൊണ്ടവൾ തലവേദന എന്ന് കള്ളം പറഞ്ഞു വീട്ടിലേക്ക് പോയി   …..

ഈ സമയം മുഴുവൻ ഋതുവിന്‌ അരികിൽ തന്നെ പ്രമോദ് ഉണ്ടായിരുന്നു   ….

ഡ്രിപ് തീർന്ന് കുറച്ച് കഴിഞ്ഞതും അവൾക്ക് ബോധം വന്നു…. പ്രമോദ് അവളെ ഒരു ഓട്ടയിൽ കേറ്റി വീട്ടിലേക്ക് വിട്ടു…

പോകും മുൻപ് റസ്റ്റ്‌ എടുക്കാൻ പറയാനും അവൻ മറന്നില്ല… അവന്റെ ഓരോ പ്രവർത്തിയിലും അവളോട് ഉള്ള പ്രണയം നിറഞ്ഞ് നിന്നു…

വീട്ടിൽ എത്തിയ ഋതു വേഷം പോലും മാറാതെ കട്ടിലിലേക്ക് കിടന്നു…

“ഋതു…. “

ജാനവ് ആർദ്രമായി അവളുടെ പേര് വിളിച്ചു ..

“എന്തിനാ ഇപ്പോൾ വന്നത്…? അവൻ എന്നെ ഉമ്മ

വെക്കാൻ വന്നപ്പോൾ എവിടെ ആയിരുന്നു….? “

ഉള്ളിലെ ദേഷ്യവും സങ്കടവും എല്ലാം ഋതുവിൽ നിന്നും അണപൊട്ടി ഒഴുകാൻ തുടങ്ങി   …

“ഞാൻ കരുതി താൻ കഴിഞ്ഞ തവണത്തെ പോലെ അവനിട്ട് ഒന്ന് പൊട്ടിക്കും എന്ന്.  “

ജാനവ് ഒരു കുസൃതി ചിരിയോടെ പറഞ്ഞു ….

“എനിക്ക് അറിയാം താൻ മനഃപൂർവം ഇടപെടാതെ ആണ്  . “

അവൾ ദേഷ്യത്തോടെ പറഞ്ഞു..

“എന്റെ ഋതു, ഞാൻ ഒരാൾ ഇല്ലെങ്കിൽ നീ ഇതൊക്കെ കൈകാര്യം ചെയ്യണ്ടേ..  അതൊക്കെ പോട്ടെ ഇപ്പോൾ കുറവുണ്ടോ…? “

ജാനവ് അത് ചോദിച്ചതും ഋതുവിന്റെ ഫോൺ റിങ് ചെയ്തു.  .. പരിചയമില്ലാത്ത നമ്പർ ആയത് കൊണ്ട് ആദ്യം അവൾ എടുത്തില്ല…. പിന്നെ യും റിങ് ചെയ്തപ്പോൾ ആണ് അവൾ കാൾ അറ്റൻഡ് ചെയ്തത് ..

“വീട്ടിൽ എത്തിയോ… ഇപ്പോൾ കുറവുണ്ടോ . ? “

ഫോൺ എടുത്തതും ചോദ്യങ്ങളുടെ പേമാരി ആയിരുന്നു   …

“ആരാ എനിക്ക് മനസിലായില്ല .”

ഋതു അല്പം സംശയത്തോടെ ചോദിച്ചു…

“ഞാൻ പ്രമോദാ, നിനക്ക് കുറവുണ്ടോ…? “

പ്രമോദ് ന്റെ പേര് കേട്ടതും ഇന്ന് ക്ലാസ്സിൽ വച്ചുണ്ടായ സംഭവങ്ങൾ ആണ് ഋതുവിന്റെ മനസിൽ ഓടി എത്തിയത്… അത് ഓർത്തതും അവളുടെ നെഞ്ചിടിപ്പ് കൂടി… ഒപ്പം ഭയം വന്നവളെ മൂടി….

അത്കൊണ്ട് അവന്റെ ചോദ്യത്തിന് മറുപടി ആയി അവൾ വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു…

“എങ്കിൽ നീ റസ്റ്റ്‌ എടുത്തോ… ഞാൻ പിന്നെ വിളിക്കാം… ‘

അത്രയും പറഞ്ഞ് അവളുടെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അവൻ ഫോൺ വച്ചു   ..

“ആരാ പ്രമോദ് ആയിരുന്നോ….? “

അവൾ ഫോൺ താഴെ വച്ചതും ജാനവ് ചോദിച്ചു…

“അതെ… എങ്ങനെ മനസിലായി… “

ഋതു അത്ഭുതത്തോടെ ചോദിച്ചു….

“നിന്റെ മുഖത്തെ പേടി കണ്ടപ്പോൾ തോന്നി… പിന്നെ പ്രമോദ് ന് നിന്നോട് ഒരു താല്പര്യം ഉണ്ടല്ലോ….? “

ജാനവ് അത് പറഞ്ഞപ്പോൾ ഋതുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

“എന്ത് താല്പര്യം ഇതൊക്കെ അയാളുടെ അടവാണ്… ഞാൻ അടിച്ചതിന്റെ പ്രതികാരം ആണ് അയാൾക്ക്… “

ഋതു തന്റെ ഉള്ളിലെ ദേഷ്യം അത് പോലെ തുറന്നടിച്ചു…

“ഏയ്യ്… അവന്റെ ഉള്ളിൽ തന്നോട് ഉള്ള പ്രണയം സത്യം ആണ് പക്ഷേ… “

ജാനവ് എന്ത്കൊണ്ടോ പറയാൻ വന്നത് പാതിയിൽ ഉപേക്ഷിച്ചു…

“എന്താ പറയാൻ വന്നത് പറയാതെ? “

ഋതു സംശയത്തോടെ ചോദിച്ചു.  

“ഹേയ് ഒന്നുല്ല .. തന്റെ അനിയൻ എത്തി… ഉണ്ണിക്ക് നല്ല സംശയം ഉണ്ട് താൻ എന്താ ഒറ്റക്ക് സംസാരിക്കുന്നത് എന്ന്… അത്കൊണ്ട് നമ്മുക്ക് പിന്നെ സംസാരിക്കാം… “

അത്രയും പറഞ്ഞ് കൊണ്ട് ജാനവ് ഒരു പുകയായി മാഞ്ഞു…

അപ്പോഴേക്കും ഉണ്ണി കതക് തുറന്നു അകത്തു കേറി കഴിഞ്ഞിരുന്നു.. 

എന്നിട്ട് ഋതുവിനെ ഒന്ന് ഇടം കണ്ണിട്ട് നോക്കിട്ട് അവൻ അടുക്കളയിലേക്ക് പോയി ..

ജാനവ് പറഞ്ഞത് ശരി ആണെന്നും തോന്നി കാരണം പതിവ് ഇല്ലാതെ ഉണ്ണി അവളുടെ മുറിക്ക് മുൻപിൽ കിടന്നു കറങ്ങുന്നുണ്ടായിരുന്നു.  

ഈ സമയം എല്ലാം കീർത്തി അവളുടെ വീട്ടിൽ മുറി അടച്ചിരുന്ന് ഒരു ഭ്രാന്തിയെ പോലെ കരയുക ആയിരുന്നു…

ഇത്രയും കാലം തന്റെ മാത്രം എന്ന് കരുതി പ്രണയിച്ചവൻ മറ്റൊരുവളെ പ്രണയിക്കുന്നു എന്നത് അവൾക്ക് ഉൾകൊള്ളാൻ ആയില്ല..

കുഞ്ഞിലേ മുതൽ ഉള്ള തന്റെ പ്രണയം ഒറ്റ നിമിഷം കൊണ്ട് നഷ്ടം ആയി എന്നത് അവളെ വല്ലാതെ തളർത്തി കളഞ്ഞു.  

ആരോടും ഒന്നും പറയാൻ പോലും ആവാതെ അവൾ തേങ്ങി കരഞ്ഞു…

പ്രമോദ് ഋതുവിനെ ചേർത്ത് പിടിച്ചിരുന്ന ആ നിമിഷത്തെ കുറിച്ച് ഓർക്കുമ്പോൾ എല്ലാം അവൾ ഒരു ഭ്രാന്തിയെ പോലെ കരഞ്ഞു….

അത് ഓർമയിൽ എത്തുമ്പോൾ എല്ലാം അവളുടെ ഉള്ളിൽ ഋതുവിനോടുള്ള പകയും നുരഞ്ഞു പൊങ്ങി …

ഇത്രയും കാലം അവളെ ഒരിക്കൽ പോലും ശത്രുവായി കണ്ടിരുന്നില്ല പക്ഷേ ഈ നിമിഷം മുതൽ ഋതു തന്റെ ശത്രു  ആണെന്ന് കീർത്തി മനസ്സിൽ ഉറപ്പിച്ചു….

എന്നാൽ ഈ സമയം എല്ലാം പ്രമോദ് ഋതുവിന്‌ ഒപ്പം ഉള്ള ഓർമ്മകൾ താലോലിച്ചു സമയം നീക്കുക ആയിരുന്നു…

അടുത്ത രണ്ട് ദിവസവും സ്പോർട്സ് ഉണ്ടായിരുന്നെങ്കിലും ഋതുവും കീർത്തിയും കോളേജിൽ പോയില്ല…

ഋതു ആ ദിവസങ്ങളിൽ പഠിത്തത്തിൽ മാത്രം ശ്രദ്ധകേന്ദ്രികരിച്ചു… അതിനിടയിൽ ഉണ്ണിക്ക് സംശയം വരാത്ത രീതിയിൽ പെരുമാറാനും അവൾ ശ്രദ്ധിച്ചു..

ഋതുവിന്റെ മാറ്റത്തിൽ രാധികയും ചന്ദ്രനും ഒരുപാട് സന്തോഷിച്ചു ..

എന്നാൽ ഈ ദിനങ്ങൾ അത്രയും ഋതുവിനെ എങ്ങനെ ഉപദ്രവിക്കാം എന്ന ചിന്ത മാത്രം ആയിരുന്നു കീർത്തിയിൽ .. എപ്പോഴും മുറി അടച്ചിരുന്ന് ഓരോന്ന് ചിന്തിക്കുന്ന കീർത്തിയുടെ അവസ്ഥ സൗമ്യയിലും സങ്കടം പടർത്തി…

രണ്ട് ദിവസങ്ങൾക്ക് ശേഷം രാവിലെ കോളേജിൽ എത്തിയ ഋതു ലൈബ്രറിയിൽ നിന്നും ഒരു പുസ്തകവുമായി ഗുൽമോഹറിന്റെ കീഴിൽ പോയിരുന്നു വായിക്കാൻ തുടങ്ങി  .

“താൻ ഇങ്ങനെ പഠിക്കുന്ന പുസ്തകം മാത്രം അല്ലാതെ നല്ല മേറ്റ് പുസ്തകങ്ങളും വായിക്കണം കേട്ടോ .   “

ജാനവ് അത് പറഞ്ഞപ്പോൾ അവൾ വെറുതെ ഒന്ന് പുഞ്ചിരിച്ചു   …

അപ്പോഴേക്കും അവിടേക്ക് ലച്ചുവും എത്തിയിരുന്നു…. പക്ഷേ എപ്പോഴും പ്രസന്നമായിരിക്കുന്ന അവളുടെ മുഖം അന്ന് അതിന് വിപരീതമായിരുന്നു  …

(തുടരും….. )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!